Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 NOVEMBER

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 NOVEMBER


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 നവംബർ: ചോദ്യോത്തരങ്ങള്‍

1. ദേശീയ കായിക പുരസ്കാരങ്ങള്‍ വിതരണം ചെയതു, മലാളിയായ ഹോക്കി താരം പി.ആര്‍ ശ്രീജേഷ്‌, ഒളിമ്പിക് ഗോള്‍ഡ്‌ മെഡല്‍ ജേതാവ്‌ നീരജ് ചോപ്ര ഉള്‍പ്പെടെ 12 താരങ്ങള്‍ക്ക്‌ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാന്‍ചന്ദ് ഖേൽ രത്ന പുരസ്കാരം സമ്മാനിച്ചു. മലയാളികളായ പരിശീലകൻ ടി.പി ഔസേപ്പ് (ആജീവനാന്ത മികവിനുള്ള പുരസ്കാരം), രാധാ കൃഷ്ണൻ നായർ എന്നിവര്‍ക്ക് ദ്രോണാചാര്യ പുരസ്കാരവും മുന്‍ ബോക്സിങ്‌ താരം കെ.സി ലേഖക്ക് മേജർ ധ്യാന്‍ചന്ദ് ലെഫ്‌ ടൈം അച്ചീവ്‌മെന്റ്  അവാര്‍ഡും ലഭിച്ചു.
2. മലയാളിയായ ആര്‍. ഹരികുമാര്‍ ഉന്ത്യന്‍ നാവികസേനാ മേധാവിയാകും

3. ജെ.സി.ബി സാഹിത്യ പുരസ്കാരം എം. മുകുന്ദന്, ഡൽഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഡല്‍ഹി എ സോളിലോക്വി' എന്ന കൃതിക്കാണ് പുരസ്കാരം.

4. 2022 ലെ ദേശീയ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ ഷിപ്പിന് നാഗാലാന്‍ഡ്‌ ആതിഥ്യമരുളും.

5. അമേരിക്കയിലെ കുഷ്മാന്‍ ഫൗണ്ടേഷന്‍ നൽകുന്ന ജോസഫ്‌ എ കുഷ്മാന്‍ പുരസ്കാരം ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിട്യൂട്ട്  മുൻ ചീഫ്‌ സയന്റിസ്റ്റ് ഡോ. രാജീവ് നിഗത്തിന്‌ സമ്മാനിക്കും.

6. ദേശീയ ഗോത്രനൃത്ത മഹോത്സവം ഒക്ടോബർ 28 മുതല്‍ 30 വരെ ഛത്തീസ്ഗഡില്‍ നടന്നു.

7. സൈനിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ക്കായി ഫ്രാന്‍സ് വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ്‌ സിറാക്യുസ്‌ 4 എ.

8. പാരീസില്‍ നടന്ന ലോക ബധിര ജൂഡോ ചാമ്പ്യൻഷിപ്പില്‍ ജ്മ്മു-കാശ്മീറില്‍ നിന്നുള്ള ടീമിന്‌ ഒന്നാം സ്ഥാനം.

9. 2021 ലെ ബുക്കര്‍ പ്രൈസ്‌ 'ദി പ്രോമിസ്‌'  എന്ന നോവലിന്റെ രചയിതാവായ ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ഡേമന്‍ ഗാൽഗെട്ടിന്.   

10. ഇന്ത്യന്‍ നിര്‍മിത കൊറോണ വാക്സിനായ 'കോവാക്സിന്‌' ലോകാരോഗ്യ സംഘടനയുടെ അംഗികാരം ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായാണ്‌ വാക്സിന്‍ വികസിപ്പിച്ചത്. 

11. ലോകത്തിലെ ആദ്യ ഭൗമശാസ്ത്ര ഉപഗഹമായ യുവാഗ്മു (SDGSAT-1) ചൈന
വിജയകരമായി വിക്ഷേപിച്ചു

12. ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം ബ്രിട്ടണ്‍ 5 യൂറോ നാണയം പുറത്തിറക്കി, 

13. 2020 ലെ ടെൻസിങ്‌ നോര്‍ഗേ നാഷണല്‍ അഡ്വഞ്ചര്‍ അവാര്‍ഡ്‌ മഹാരാഷ്ട്രക്കാരിയായ പ്രിയങ്ക മോഹിതേക്ക്‌ സമ്മാനിച്ചു.

14. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക്‌ ഭാരതീയനായ
പ്രാഫ.ബിമല്‍ പട്ടേല്‍ തെഞ്ഞെടുക്കപ്പെട്ടു 

15. 2021ലെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ്‌ കിരീടം ഓസ്‌ത്രേലിയയ്ക്ക്, ദുബായില്‍ നടന്ന ഫെനലില്‍ സ്യൂസിലാന്‍ഡിനെയാണ്‌ പരാജയപ്പടുത്തിയത് 

16. സംസ്ഥാന സര്‍ക്കാരിന്റെ പമമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം പി.വത്സലക്ക്. നോവൽ, ചെറുകഥാ മേഖലയിലെ സമഗ്രസംഭാവനകള്‍
കണക്കിലെടുത്താണ്‌ പുരസ്കാരം.

17. പ്രശസ്‌ത കന്നഡ സിനിമ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു, കന്നഡ സിനിമയിലെ ഇതിഹാസ താരം ഡോ: രാജ്കുമാറിന്റെ മകനാണ്‌.

18. ആർ.സി.സി, സ്ഥാപക ഡയറക്ടര്‍ ഡോ. എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

19. മലയാളത്തിലെ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായ കെ. വേലായുധൻ നായര്‍ എന്ന ക്രോസ്‌ ബെല്‍റ്റ്‌ മണി അന്തരിച്ചു.

20. ദക്ഷിണാഫ്രിക്കയുടെ വെള്ളക്കാരനായ അവസാന പ്രസിഡന്റ്‌ എഫ്.ഡബ്ലിയു. ഡീ ക്ലാർക്ക് അന്തരിച്ചു നൊബേല്‍ സമ്മാന ജേതാവാണ്‌.

21. നാദസ്വര വിദ്വാൻ ശ്രീ. തിരുവിഴ ജയശങ്കറിന്‌ ശ്രീ ഗുരുവായുരപ്പന്‍ ചെമ്പൈ പുരസ്കാരം. 1982 ൽ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 2013 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

22. ഇന്ത്യൻ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് നിയമിതനായി.

23. കേരളത്തിലെ മികച്ച കായിക താരത്തിന്നുള്ള ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരം ബാഡ്മിന്റണ്‍ താരം അപർണ ബാലന്‌ സമ്മാനിക്കും.

24. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍, ചേര്‍ത്തല തങ്കപ്പ പണിക്കര്‍ എന്നിവര്‍ 2020
ലെ കേരള കലാമണ്ഡലം ഫെലോഷിപ്പിന് അര്‍ഹരായി.

25. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ്‌ ഇന്ത്യയുടെ പുതിയ ഡയറക്ടറായി സീനിയർ ഐ.പി.എസ്‌ ഓഫീസര്‍ സത്യ നാരായൺ പ്രധാന്‍ നിയമിതനായി.

26. സാഫ്‌ കപ്പ്‌ ഫുട്ബാള്‍കിരീടം ഇന്ത്യക്ക്. ഫൈനലില്‍ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക് നേപ്പാളിനെ തകര്‍ത്താണ്‌ ഇന്ത്യ കിരീടം നേടിയത്‌. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, സുരേഷ്‌ സിങ്‌, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്‌
എന്നിവര്‍ ഗോള്‍ നേടി.

27. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി 80 അന്താരാഷ്ട്ര ഗോളുകളുമായി ഗോള്‍ നേട്ടത്തില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി.

28. ഇറാന്റെ ആദ്യ പ്രസിഡണ്ട്‌ അബുല്‍ ഹസന്‍ ബനിസദ്ര്‍ അന്തരിച്ചു.

29. മനുഷ്യാവകാശ പോരാളികള്‍ക്കുള്ള യൂറോപ്യന്‍ യൂണിയന്റെ സഖറോവ്‌ പുരസ്‌കാരം റഷ്യന്‍ പ്രതിപക്ഷ നേതാവ്‌ അലക്സി നവല്‍നിക്ക്‌.

30. മികച്ച സുസ്ഥിര നഗരഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ “സിറ്റി വിത്ത്‌ ദി മോസ്റ്റ് സസ്റ്റെയനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ്‌ കേരളത്തിന്‌.

31. സൗരയൂഥത്തിന്റെ രഹസ്യം കണ്ടെത്താന്‍ നാസയുടെ പേടകം “ലൂസി” ഫ്ലോറിഡയിലെ കേപ്‌ കനവറല്‍ സ്പേസ്‌ ഫോഴ്സ് സ്റ്റേഷനില്‍ നിന്നും വിക്ഷേപിച്ചു.

32. കോവിഡ്‌ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക്‌ ചരിത്ര നേട്ടം. പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണും 21.10.2021 നു നൂറ്‌ കോടി കവിഞ്ഞു.

33. ബഹിരാകാശത്തു ആദ്യമായി സിനിമ ചിത്രീകരിച്ച്‌ റഷ്യന്‍ സംഘം തിരിച്ചെത്തി. കിം ഷിപെന്‍കൊ സംവിധാനം ചെയ്യുന്ന 'ചലഞ്ച്' എന്ന സിനിമക്കു വേണ്ടിയാണ്‌ നടി യൂലിയ പെരസില്‍ഡും സംവിധായകനും ബഹിരാകാശ യാത്ര നടത്തിയത്‌.

34. ഐ.പി.എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ഫൈനലില്‍ കൊല്‍ക്കത്ത
നൈറ്റ് റൈഡേഴ്‌സിനെയാണ്‌ തോൽപിച്ചത്. ചെന്നൈയുടെ 4 -ാമത് ഐ.പി.എല്‍
കിരീടമാണ്‌.
 
35. ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുജന സേവന നിര്‍വഹണ വകുപ്പ് മന്ത്രിയായി ചുമതല വഹിച്ച്‌ വരികയായിരുന്നു.

35. 2021 ല്‍ നടക്കുന്ന പുരുഷ ജൂനിയര്‍ ഹോക്കി വേള്‍ഡ്‌ കപ്പിന്‌ ഇന്ത്യന്‍ നഗരമായ
ഭുവനേശ്വര്‍ വേദിയാകും.

36. ബാര്‍ബഡോസിന്റെ ആദ്യ പ്രസിഡന്റായി സാന്ദ്ര മേസണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

37. ഭാരത്‌ ഹെല്‍ത്ത്‌ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ മിഷന്‍ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു .ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുളള ദേശീയ പദ്ധതിയാണ്‌ പ്രധാനമന്ത്രി ആത്മ നിര്‍ഭന്‍ സ്വസ്ത് ഭാരത യോജന (PMASBY).

38. ദേശീയ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി രൂപ
കല്‍പന ചെയ്ത അഭ്യാസ്‌ - ഹൈ സ്പീഡ് എക്സ്പന്‍ഡിബിള്‍ ഏരിയല്‍ ടാര്‍ഗറ്റ് (HEAT) മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

39. സത്യജിത്‌ റേ ലൈഫ്‌ ടൈം അച്ചീവമെന്റ് പുരസ്കാരം ഹങ്കേറിയന്‍ ചലച്ചിത്രകാരന്‍ ഇസ്തവാന്‍ സാബോ, ഹോളിവുഡ് ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സകോര്‍സെസെ എന്നിവര്‍ക്ക്‌ സമ്മാനിക്കും.

40. അന്താരാഷ്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദിനം ഒക്ടോബര്‍ 17 ന് ആചരിച്ചു.

41. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക്‌ മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

42. ഫെയ്സ്‌ മാതമംഗലം ഏര്‍പ്പെടുത്തിയ 2021 ലെ കേസരി നായനാര്‍ പുരസ്കാരത്തിന് സാഹിത്യ നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ അര്‍ഹനായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയ്ക്ക്‌ 2014 മുതല്‍ എലപ്പെടുത്തിയതാണ്‌ പുരസ്കാരം.

43. വെയില്‍സില്‍ (United Kingdom) നടന്ന കാബ്രിയന്‍ സൈനിക അഭ്യാസത്തില്‍ ഇന്ത്യന്‍ കരസേനയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗൂര്‍ഖ റൈഫിള്‍സ്‌ 5-ാം ബറ്റാലിയന്‍ സ്വര്‍ണ മെഡല്‍ നേടി.

44. ഐക്യരാഷ്ട സഭയിലെ മനുഷ്യാവകാശ സമിതിയിലേക്ക്‌ ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022-24 കാലഘട്ടത്തിലേക്കാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

45. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
അന്നാ ബെന്‍ (കപ്പേള) മികച്ച നടിയായും ജയസൂര്യ (വെള്ളം) മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. “ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍" ആണ് മികച്ച ചിത്രം
“എന്നിവര്‍' എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ഥ്‌ ശിവയാണ്‌ മികച്ച സംവിധായക൯, ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമക്കുള്ള പ്രത്യേക പുരസ്കാരം “അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‌ ലഭിച്ചു.
         

<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments