CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 DECEMBER


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 ഡിസംബർ: ചോദ്യോത്തരങ്ങള്‍

1. സമൂഹമാധ്യമമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആയി പരാഗ്‌ അഗര്‍വാള്‍ ചുമതലയേറ്റു.

2. 2021ലെ മികച്ച ഫുടബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്‌. മികച്ച സ്ട്രൈക്കര്‍ പുരസ്കാരം റോബര്‍ട്ട്‌ ലെവന്‍ഡോസ്കിക്കും, മികച്ച ക്ലബ്ബിനുള്ള പുരസ്കാരം ചെല്‍സിക്കും ലഭിച്ചു.

3. എക്കണോമിക്സ്‌ ഇന്റലിജന്‍സ്‌ യൂണിറ്റിന്റെ വേള്‍ഡ്‌ വൈഡ്‌ കോസ്റ്റ്‌ ഓഫ്‌ ലിവിങ്‌ ഇന്‍ഡക്സ്‌ 2021 പ്രകാരം ലോകത്ത്‌ ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരം ടെല്‍ അവിവും ഏറ്റവും ചെലവ്‌ കുറഞ്ഞ നഗരം ഡമാസ്കസും.

4. കഥകളി നടന്‍ മാര്‍ഗി വിജയകുമാറിന്‌ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്‌.

5. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ ബൌളറായി ന്യൂസിലന്‍ഡിന്റെ അജാസ്‌ പട്ടേല്‍. ഇന്ത്യക്കെതിരായി മുംബയില്‍ നടന്ന മത്സരത്തിലാണ്‌ ഇന്ത്യന്‍ വംശജന്‍ കൂടിയയായ അജാസ്‌ ഈ നേട്ടത്തിലെത്തിയത്‌. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ്‌ ഇതിനു മുന്‍പ്‌ ഈ നേട്ടം കൈവരിച്ചത്‌.

6. അന്താരാഷ്ട്ര നാണയനിധിയിലെ രണ്ടാമത്തെ വലിയ തസ്തികയായ ഫസ്റ്റ്‌ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറായി മലയാളിയായ ഗീത ഗോപിനാഥ്‌ ജനുവരിയില്‍ ചുമതലയേല്‍ക്കും.

7. വേള്‍ഡ്‌ അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമിനും വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കയുടെ എലൈന്‍ തോംപ്സണും ലഭിച്ചു.

8. 2021ലെ വേള്‍ഡ്‌ അത്ലറ്റിക്സ്‌ അവാര്‍ഡ്‌ സില്‍ വുമണ്‍ ഓഫ്‌ ദി ഇയര്‍ പുരസ്കാരം അഞ്ചു ബോബി ജോര്‍ജിന്.

9. വില്ലേജ്‌ ഓഫീസുകള്‍ മുതല്‍ കലക്ടറേറ്റ്‌ വരെയുള്ള ഫയല്‍ നീക്കം പൂര്‍ണമായും ഡിജിറ്റല്‍ വല്കരിച്ച്‌ വയനാട് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ ഓഫീസ്‌ ജില്ലയായി.

10. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഐ.സി.പി നമ്പൂതിരിയുടെ സ്മാരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുന്‍ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ഷൈലജക്ക്‌.

11. 2021 ലെ ജൂനിയര്‍ പുരുഷ വേള്‍ഡ്‌ കപ്പ്‌ ഹോക്കി കിരീടം അര്‍ജന്റീനയ്ക്ക്‌. ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ചാണ്‌ കിരീടം നേടിയത്‌.

12. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി
ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്.

13. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായി രോഹിത്‌ ശര്‍മ്മ നിയമിതനായി.

14. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞ നീനാ ഗുപ്തയ്ക്ക്‌ 2021ലെ രാമാനുജന്‍ പുരസ്കാരം. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ്‌ നീന. 2005 മുതലാണ്‌ രാമാനുജന്‍ പുരസ്കാരം വിതരണം തുടങ്ങിയത്‌.

15. ആസാമീസ്‌ കവി നില്‍മണി ഫൂകനന് 2020 ലെയും ഗോവന്‍ സാഹിത്യകാരന്‍ ദാമോദര്‍ മൌസോക്ക്‌ 2021 ലെയും ജ്ഞാനപീഠപുരസ്കാരം. 11 ലക്ഷം രൂപയും വെങ്കലത്തില്‍ തീര്‍ത്ത സരസ്വതിദേവീശില്പവുംഫലകവുമാണ്‌ പുരസ്കാരം.

16. വനിതാ ടെന്നീസ്‌ അസോസിയേഷന്റെ ഈ വര്‍ഷത്തെമികച്ച താരമായി ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയെ തെരെഞ്ഞെടുത്തു. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരം യു.എസ്‌. ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുകാനുവിനാണ്‌.

17. നോര്‍വെയുടെ മാഗ്നസ്‌ കാള്‍സണ്‍ ലോക ചെസ്സ്‌ കിരീടം നിലനിര്‍ത്തി. കാള്‍സന്റെ അഞ്ചാം ലോക കിരീടമാണ്‌.

18. ഫോര്‍മുല വണ്‍ ലോകകിരീടം ഡച്ച്‌ ഡ്രൈവര്‍ മാക്സ്‌ വെസ്റ്റപ്പന്‌. നിലവിലെ ചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടനെ പിന്തള്ളിയാണ്‌ കിരീടം നേടിയത്‌.

19. 2021 ലെ വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹര്‍നാസ്‌ സന്ധു. 21 വര്‍ഷത്തിന്‌ ശേഷമാണ്‌ മിസ്‌ യൂണിവേഴ്‌സ്‌ കിരീടം ഇന്ത്യയിലേക്കെത്തുന്നത്‌. 2000 ൽ ലാറ ദത്തയാണ്‌ ഇന്ത്യയിലേക്ക്‌ വിശ്വസുന്ദരിപട്ടം എത്തിച്ചത്‌, സുസ്മിത സെന്നാണ്‌ വിശ്വസുന്ദരി പട്ടം (1994) നേടിയ ആദ്യ ഇന്ത്യക്കാരി.

20. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ
പരാഗ്‌ ബിഗ്‌ ലിറ്റില്‍ ബുക്ക്‌ പ്രൈസ്‌ മലയാളിയായ പ്രൊഫ. എസ്‌. ശിവദാസിന്‌. ആദ്യമായാണ്‌ മലയാളത്തില്‍ നിന്നുള്ള എഴുത്തുകാരന്‌ ഈ പുരസ്കാരം ലഭിക്കുന്നത്‌. 

21. തമിഴ്നാട്ടിലെ കുനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌, ഭാര്യ മധുലിക റാവത്ത്‌ എന്നിവര്‍ ഉള്‍പ്പെടെ 13 മരണം. മരിച്ചവരില്‍ മലയാളിയായ തൃശൂര്‍ സ്വദേശി ജൂനിയര്‍ വാറന്റ്‌ ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത Mi-17V5 എന്ന ഹെലികോപ്റ്ററാണ്‌ അപകടത്തില്‍പെട്ടത്‌.

22. നീതി ആയോഗ്‌ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച പത്ത്‌ നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയില്‍ കഴിഞ്ഞരണ്ടു വര്‍ഷവും കേരളമാണ്‌ മുന്നില്‍.

23. രാജ്യത്ത്‌ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ തിരുവനന്തപുരം നഗരം ഒന്നാമത്‌. നീതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിരവികസന ലക്ഷ്യ സൂചികയിലാണ്‌ നേട്ടം കൈവരിച്ചത്‌.

24. വ്യോമസേനാ ഗ്രൂപ്പ്‌ ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ രാഷ്ട്രപതി രാമനാഥ്‌ കോവിന്ദ് വീരചക്ര സമ്മാനിച്ചു.

25. വിവാദമായ മുന്ന്‌ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കാര്‍ഷിക
വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, ആവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവ റദ്ദാക്കിയ പുതിയ ബില്ല് പാര്‍ലമെന്റ്‌ പാസ്സാക്കി.

26. യു.എസ്‌ പ്രസിഡന്റ്‌ പദം അലങ്കരിച്ച ആദ്യ വനിതയായി കമലാഹാരിസ്. പ്രസിഡണ്ട്‌ ജോ ബൈഡന്‍ അനാരോഗ്യത്തെത്തുടര്‍ന്ന്‌ അധികാരം കൈമാറിയ ഒരു മണിക്കുറും 25 മിനൂട്ടുമാണ്‌ കമല ഹാരിസ്‌ പ്രസിഡന്റ്‌ പദം അലങ്കരിച്ചത്‌.

27. 49 -ാമത്‌ എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ താരങ്ങളായ ഡേവിഡ്‌ ടെന്നെന്റ്  മികച്ച നടനും, ഹായ്ലെ സ്‌ക്വിറസ്‌ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

28. ദക്ഷിണകൊറിയന്‍ മുന്‍ സൈനിക മേധാവിയും പ്രസിഡണ്ടുമായിരുന്ന ചുന്‍ ദുഹ്വാ൯ അന്തരിച്ചു.

29. കൊറോണ വൈറസിന്റെ പുതിയ വകഭേദം (ബി.1.1.529) ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. 

30. ഐ എന്‍ എസ്‌ വേല മുങ്ങിക്കപ്പല്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചു. പ്രൊജകറ്റ്‌ 75 ന്റെ
ഭാഗമായി കാല്‍വരി ശ്രേണിയില്‍ നിര്‍മിക്കുന്ന 6 മുങ്ങിക്കപ്പലുകളില്‍ നാലാമത്തേതാണ്‌ മലയാളിയായ ക്യാപ്റ്റന്‍ അനീഷ്‌ മാത്യു കമ്മാണ്ടിങ്‌ ഓഫിസറായ വേല.

31. ദേശീയ വനിതാ സീനിയര്‍ ഫുൂടബാള്‍ ചാമ്പ്യന്‍ഷിപ്പിന്‌ കോഴിക്കോട് തുടക്കമായി. 

32. ട്വന്റി-20 ലോകകപ്പില്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന്‌ ഏറ്റവുമധികം കാണികള്‍ കണ്ട ട്വന്റി-20 മത്സരത്തിന്റെ റെക്കോര്‍ഡ്‌. 167 മില്യണ്‍ കാണികളാണ്‌ വിവിധ മാര്‍ഗങ്ങളിലായി കളി കണ്ടത്‌.
 
33. യുനെസ്‌കോ വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മിറ്റിയിലേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.

34. ഇന്റര്‍പോളിന്റെ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക് ഏഷ്യൻ പ്രതിനിധിയായി സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ പ്രവീൺ സിന്‍ഹ തെരഞ്ഞെടുക്കപ്പെട്ടു,
 
35. ജി-7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം 2021 ഡിസംബറില്‍
യു.കെ.യില്‍ നടക്കും

36. ഇന്ത്യയുടെ ആദ്യ മിസൈല്‍ നശീകരണ ശേഷിയുള്ള യുദ്ധകപ്പല്‍ ഐ. എ൯. എസ്‌ വിശാഖപ്പട്ടണം രാജ്യത്തിന് സമര്‍പ്പിച്ചു.

37. ഐ.സി.സി. മെന്‍സ്‌ ക്രിക്കറ്റ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി ബി.സി.സി.ഐ. പ്രസിഡന്റ്‌ സൌരവ്‌ ഗാംഗുലി നിയമിതനായി.

38. ഇന്ത്യയിലെ ആദ്യ ഫുഡ്‌ മ്യൂസിയം തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ഉത്ഘാടനം ചെയ്തു.

39. ഐക്യരാഷ്ട്ര സഭയുടെ കള്‍ച്ചറല്‍ & എഡ്യുക്കേഷണല്‍ ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടിവ് ബോര്‍ഡിലേക്ക്‌ ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

40. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ്‌ അന്തരിച്ചു. 

41. കോവിഡ്‌ പ്രതിസന്ധിക്കിടയിലും ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച പഠന സൌകര്യമൊരുക്കിയതില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം. വിദ്യാഭ്യാസ വാര്‍ഷിക സ്ഥിതി പഠനറിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ്‌ കേരളത്തിന്‌ മികച്ച നേട്ടം കൈവരിക്കാനായത്‌

42. ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്‌. നീതി ആയോഗ്‌ തയ്യറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക്‌ 0.71 % മാത്രമാണ്‌.

43. ഗാനരചയിതാവ്‌ ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല അന്തരിച്ചു. അഞ്ഞൂറിലേറെ ചലച്ചിത്ര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1981,1991 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here