കേരളം പോയവർഷം - പി.എസ്.സി. ബുള്ളറ്റിൻ ചോദ്യോത്തരങ്ങൾ
2021 ൽ കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക - സാസ്കാരിക ശാസ്ത്ര - സ്പോർട്സ് രംഗങ്ങളിലെല്ലാം നടന്ന പ്രധാന സംഭവങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനക്കുറിപ്പുകൾ. പി.എസ്.സി - ബുള്ളറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC Syllabus based Questions and Answers / Current affairs Questions and Answers
*കേരളം പോയവർഷം - ചോദ്യോത്തരങ്ങൾ
1. സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി. ആയ ആര്‍. ശ്രീലേഖ വിരമിച്ചു.
2. വര്‍ക്കലയിലെ പെർഫോമിംഗ് ആര്‍ട്സ് സെന്ററില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ചുവര്‍ചിത്രം പൂര്‍ത്തിയായി.
3. പത്മനാഭപുരം കൊട്ടാരം മുതല്‍ ആറന്‍മുളക്ഷേത്രം വരെയുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളെ നവീകരിക്കുന്നതിന് തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടു.
4. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ പി.ഹണ്ട്.
5. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഇ-സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ.കേരളം.
6. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ELSA (Eradication of Leprosy through Self reporting and Awareness).
7. വന്യമൃഗങ്ങള്‍ക്കുള്ള അനിമല്‍ ഹോസ് പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കേരളത്തിലെ വയനാട് ജില്ലയില്‍ നിലവില്‍ വരും.
8. കോഴിക്കോട് ജില്ലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ബാക്ടീരിയ രോഗമാണ് ഷിഗെല്ല.
9. കണ്ണൂര്‍ സബ് ജയില്‍ കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയില്‍.
10. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍ സ്ഥാപിതമാകും.
11. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍, കോട്ടയത്ത് കേരള സാഹിത്യമ്യുസിയം, പാലക്കാട് കേരള സാംസ്‌കാരിക മ്യൂസിയം, തിരുവനന്തപുരത്ത് രാജാരവിവര്‍മ്മ ആര്‍ട്ട് ഗാലറി, കണ്ണൂരില്‍ കൈത്തറിമ്യൂസിയം, കാര്യവട്ടത്ത് അന്താരാഷ്ട്ര പുരാരേഖ പൈതൃക കേന്ദ്രം എന്നീ സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങള്‍ നിലവില്‍ വരും.
12. കേരളത്തിലെ നാഷണല്‍ പാര്‍ക്കായ മതികെട്ടാന്‍ ചോലയെ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബല മേഖലയായിപ്രഖ്യാപിച്ചു.
13. കേരള നിയമസഭയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത്.
14. കൊച്ചി-മാംഗളുരു വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
15. മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് പോലീസ് മ്യൂസിയം സ്ഥാപിതമായി.
16. വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം, കായികക്ഷമത എന്നിവ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്ലേ ഫോര്‍ ഹെല്‍ത്ത്.
17. ഇന്ത്യയിലെ ആദ്യ ദേശീയ കോസ്റ്റല്‍ റോവിങ് അക്കാദമി ആലപ്പുഴയില്‍.
18. അന്തരിച്ച കവയ്രതി സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി കൃഷിവകുപ്പ നടപ്പിലാക്കുന്ന പദ്ധതിയാണ് നാട്ടുമാന്തോപ്പുകള്‍.
19. ഇന്ത്യയിലെ ആദ്യത്തെ ലേബര്‍ മുവ്മെന്റ് മ്യൂസിയം ആലപ്പുഴയില്‍ സ്ഥാപിതമായി.
20. സംസ്ഥാനത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു.
21. അഴിമതിയെക്കുറിച്ചുള്ള രഹസ്യവിവരം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ അഴിമതിമുക്ത കേരളം എന്ന പദ്ധതി ആരംഭിച്ചു.
22. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നൂറ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ പദ്ധതിപ്രകാരം തുടര്‍വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ചു.
23. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസസൌകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആലയ് എന്ന പദ്ധതി ആരംഭിച്ചു.
24. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഒരു ഭാഗം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.
25. എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ മില്‍ക് ബാങ്ക് ഉദ്ഘാടനം ചെയ്യും.
26. സുഗതകുമാരിടീച്ചറുടെ ഭവനമായ വാഴുവേലില്‍ തറവാട് സംസ്ഥാന സര്‍ക്കാര്‍
സംരക്ഷിത സ്മാരകമായിപ്രഖ്യാപിച്ചു.
27. സംസ്ഥാനത്തെ തൊഴിലും നൈപുണ്യവും വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം വിതരണംചെയ്തു. 15 തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്കാണ് പുരസ്കാരം നല്‍കിയത്,
28. കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ താലൂക്ക് അട്ടപ്പാടി ആസ്ഥാനമാക്കി നിലവില്‍ വന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍192 ഊരുകളിലായി താമസിക്കുന്ന ആദിവാസികള്‍ക്ക് പ്രയോജനംചെയ്യുന്നതാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക്.
29. കേരളത്തിലെ പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഓര്‍ക്കിഡ് പ്രോജക്ടിന് അനുമതി ലഭിച്ചു.
30. കേരള സംസ്ഥാന ക്ഷീരവികസന വകുപ്പ്, ക്ഷീരകര്‍ഷകരുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരസാന്ത്വനം.
31. സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് വിതരണപദ്ധതിയായ കെ - ഫോണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചു സംസ്ഥാനത്ത് 20 ലക്ഷത്തോളം വീടുകളില്‍ സൌജന്യമായി ഇന്റര്‍നെറ്റ്
എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
32. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസില്‍ കവി ഡോ.അയ്യപ്പപ്പണിക്കരുടെ
ഓര്‍മ്മയ്ക്കായി വിദേശഭാഷാ സെന്ററും സുഗതകുമാരിയുടെ പേരില്‍ സ്മൃതിവനവും
സ്ഥാപിക്കാന്‍ തീരുമാനിച്ചു.
33. പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓട്ടോമാറ്റിക് വെതര്‍
സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്‍ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിച്ചു.
34. ആറാമത് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം പുരസ്‌കാരത്തില്‍ ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേഡ് സ്റ്റേറ്റ് വിഭാഗത്തില്‍ കേരളം സുവര്‍ണ്ണ പുരസ്കാരം നേടി.
35. കൊല്ലം ജില്ലയിലെ ആശ്രാമത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആരംഭിച്ച
സാംസ്‌കാരിക സമുച്ചയം നിലവില്‍വന്നു.
36. അനന്യ കുമാരി അലക്സാണ് കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ ട്രാന്‍സ്
ജന്‍ഡര്‍ സ്ഥാനാര്‍ത്ഥി. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിലാണ് മത്സരിച്ചത്.
37. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 2021 മാര്‍ച്ചില്‍ കേരള ടൂറിസം വകുപ്പ മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ക്യാമ്പയിന്‍ ആവിഷ്കരിച്ചു.
38. ഗാര്‍ഹികപീഡനത്തില്‍ നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിത ശിശുവികസന വകുപ്പും തപാല്‍വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'രക്ഷാദൂത്'.
39. സംസ്ഥാന സാക്ഷരതാമിഷന്‍ മുഖേന പാലക്കാട് ജില്ലയില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സാക്ഷരത പദ്ധതിയാണ് “പഠനാ ലിഖ്ന അഭിയാന്‍".
40. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പാസ്പോര്‍ട്ട് സേവാ കേന്ദ്രം.
41. 2021 മാര്‍ച്ചില്‍ പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭത്തിണ് Nacaduba Sinhala Ramaswami Sadasivan എന്ന് നാമകരണം ചെയ്തു.
42. ജെനി ജെറോം കേരളത്തിലെ ആദ്യ വനിതാ കോമേഴ്സ്യല്‍ പൈലറ്റായി. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ഖാദി ഗ്രാമവ്യവസായ കമ്മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ആനക്കെതിരെ തേനീച്ച.
43. കേരള പോലീസ് ബ്ലു ടെലിമേഡ് എന്ന പേരില്‍ ടെലിമെഡിസിൻ ആപ്പ് ആരംഭിച്ചു.
44. തെരുവ് വിളക്കുകള്‍ എല്‍ഇഡി ആക്കി മാറ്റുന്നതിന് കേരളു വൈദ്യുതി ബോര്‍ഡ്
ആരംഭിച്ച പദ്ധതിയാണ് നിലാവ്.
45. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തിന് തുടക്കംകുറിക്കും.
46. നിലവില്‍ സംസ്ഥാനത്ത് 1400 ലധികം പച്ചത്തുരുത്തുകള്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
47. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് പരാതി അറിയിക്കാനുള്ള മൊബൈല്‍ ആപ്പായ “പി.ഡബ്ല്യുഡി ഫോര്‍ യു' (PWD4U) നിലവില്‍ വന്നു.
48. സിക്ക വൈറസ് രോഗം കേരളത്തില്‍സ്ഥിരീകരിച്ചു. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. ഉഗാണ്ടയിലെ സിക്ക വനത്തില്‍ ജീവിക്കുന്ന കുരങ്ങുകളില്‍ ആണ് 1947 ല്‍ ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്, മനുഷ്യരിലെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത് 1954 ല്‍ നൈജീരിയയില്‍ ആണ്.
49. നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റിവും ഉള്‍പ്പെടുത്തി ഏകോപിത നവകേരളം കര്‍മ്മപദ്ധതി 2 രൂപീകരിച്ചു. “വിദ്യാ കിരണം” എന്നാണ് വിദ്യാഭ്യാസ മിഷന്റെ പുതിയ പേര്‍.
50. കേരളം നടപ്പാക്കുന്ന പങ്കാളിത്ത സൌഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ “കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടുറിസ്റ്റ് കാരവന്‍ പുറത്തിറക്കി.
51. സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പ് ഏറ്റെടുത്തു. വിമാനത്താവളത്തിന്റെ പേരില്‍ മാറ്റമുണ്ടാകില്ല.
ഔദ്യോഗിക സ്ഥാനത്തേക്ക് ഇവര്‍
1. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി (അരുവാപ്പുലം ഗ്രാമപഞ്ചായത്ത്) രേഷ്മ മറിയം റോയ് ചുമതലയേറ്റു.
2. രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രൻ ചുമതലയേറ്റു.
3. രാധികാ മാധവന്‍, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി.
4. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാന്‍ ചുമതലയേറ്റു.
5. കേരളത്തിന്റെ 47-ഠം ചീഫ് സ്രെകട്ടറിയായി ഡോ.വി.പി. ജോയ് നിയമിതനായി.
6. ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മിഷണറായി എസ്.എച്ച്. പഞ്ചാപ കേശവന്‍ നിയമിതനായി.
7. മോഹന്‍ലാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡര്‍.
8. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ആയി കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിച്ചു.
9. മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സ്വെകട്ടറിയായി ഡോക്ടര്‍ കെ എം എബ്രഹാം നിയമിതനായി.
10. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വികെ രാമചന്ദ്രന്‍ നിയമിതനായി.
11. പി ടി എ റഹീം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
12. കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എം ബി രാജേഷിനെയും ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെയും തിരഞ്ഞെടുത്തു.
13. പുതിയ കേരളനിയമസഭയുടെ പ്രതിപക്ഷനേതാവായി വി ഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടു.
14. പി.വി. അബ്ദുല്‍വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
15. കേരള ഐ.ടി. പാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ജോണ്‍. എം. തോമസ് ചുമതലയേറ്റു.
16. വിശ്വാസ് മേത്ത കേരള സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിതനായി.
17. കേരള സാമുഹിക സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവിനോ തോമസിനെ തെരഞ്ഞെടുത്തു.
18. കേരള സ്റ്റാര്‍ട്ടഅപ് മിഷന്റെ സി.ഇ.ഒ. ആയി തപന്‍ രായഗുരു നിയമിതനായി.
കേരളത്തിന്റെ നേട്ടങ്ങള്‍
1. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിര്‍ത്തി. കേരളത്തിലെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിക്കുകയും ചെയ്തു. ഗുണനിലവാരം ലഭിച്ച ഏറ്റവും കൂടുതല്‍ പ്രാഥമികാരോഗ്യ ക്രേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ജില്ല കണ്ണൂര്‍ ആണ് (20 ആരോഗ്യകേന്ദ്രങ്ങള്‍).
2. രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ കേള്‍വി സൌഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു.
3. അക്ഷയ കേരളം പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയില്‍ രാജ്യത്തെ മികച്ച മാത്യക പദ്ധതിയായി തിരഞ്ഞെടുത്തു.
4. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ദേശിയ ഊര്‍ജ്ജ സംരക്ഷണ പുരസ്കാരം കേരളത്തിന്: ഓണ്‍ലൈനായിനടന്ന ചടങ്ങില്‍ മന്ത്രി എം.എം. മണിപുരസ്കാരം സ്വീകരിച്ചു.
5. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ്സ് അലയന്‍സ് പ്രസിദ്ധീകരിച്ച ലോക കോ-ഒപ്പറേറ്റീവ് മോണിറ്റര്‍ 2020 റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാംസ്ഥാനം കരസ്ഥമാക്കി.
6. ആറാമത് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം പുരസ്‌കാരത്തില്‍ ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേഡ് സ്റ്റേറ്റ് വിഭാഗത്തില്‍ കേരളം സുവര്‍ണ്ണപുരസ്കാരം നേടി.
7. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിനുള്ള അംഗീകാരമായി, ഇന്ത്യ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു.
8. നീതി ആയോഗ് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സുചികയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും കേരളമാണ് മുന്നില്‍.
9. വില്ലേജ് ഓഫീസുകള്‍ മുതല്‍ കലക്ടറേറ്റ് വരെയുള്ള ഫയല്‍ നീക്കം പുര്‍ണമായും ഡിജിറ്റല്‍വല്കരിച്ച് വയനാട് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ ഓഫീസ് ജില്ലയായി.
10. കോവിഡ് പ്രതിസന്ധിക്കിടയിലും ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൌകര്യമൊരുക്കിയതില്‍ കേരളത്തിന് ഒന്നാം സ്ഥാനം. വിദ്യാഭ്യാസ വാര്‍ഷിക സ്ഥിതി പഠനറിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാനായത്.
11. ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.71 % മാത്രമാണ്.
12. രാജ്യത്ത് വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ തിരുവനന്തപുരം നഗരം ഒന്നാമത്. നീതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിരവികസന ലക്ഷ്യ സൂചികയിലാണ് നേട്ടം
കൈവരിച്ചത്.
13. കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയായ കൈറ്റ്, സോഷ്യല്‍ മീഡിയ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് (SM4E) അവാര്‍ഡ് നേടി. നേരത്തെ എംബില്ലന്‍ത്ത് സൌത്ത് ഏഷ്യ അവാര്‍ഡും നേടിയിരുന്നു.
14. കേരളത്തില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചു.
15. പൊതുവിദ്യാഭ്യാസ മേഖലയിലെ 2019 - 20 ലെ പ്രകടന സൂചികയില്‍ (പി ജി ഐ) 901 പോയന്റ് നേടി കേരളം ഒന്നാമതെത്തി.
16. തിരുവനന്തപുരം കോര്‍പ്പറേഷന് സ്വച്ച് ഭാരത് മിഷന്‍ നല്‍കുന്ന ഒ.ഡി.എഫ്. പ്ലസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍