സസ്തനികള്‍: ചില ചോദ്യങ്ങള്‍ - പി.എസ്.സി. ബുള്ളറ്റിൻ ചോദ്യോത്തരങ്ങൾ
സസ്തനികള്‍ - ചോദ്യോത്തരങ്ങൾ. പി.എസ്.സി - ബുള്ളറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പുതിയ പരീക്ഷാ സമ്പ്രദായമനുസരിച്ചുള്ള ചോദ്യോത്തരങ്ങൾ. മത്സരപരീക്ഷ ഇടനാഴി.
PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO / UPSA / HSA / POLICE etc. | PSC Syllabus based Questions and Answers / Mammals - PSC Questions and Answers
*സസ്തനികള്‍ - ചോദ്യോത്തരങ്ങൾ
സസ്തനികളെക്കുറിച്ചുള്ള 50 ചോദ്യങ്ങള്‍ ചേര്‍ക്കുകയാണ്. ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെ ഈ ജീവി വിഭാഗത്തെക്കുറിച്ച കൂടുതല്‍ അവബോധം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ പരിചയപ്പെടാനും ശ്രമിക്കുമല്ലോ.
1. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം
എ) സസ്തനികള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (എ)
2. സസ്തനികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
എ) മിര്‍മിക്കോളജി
ബി) മമ്മോളജി
സി) പാലിനോളജി
ഡി) മാമ്മലോളജി
ഉത്തരം: (ബി)
3. സസ്തനികള്‍ ഏത് ജീവി വിഭാഗത്തില്‍നിന്ന് ഉദ്ഭവിച്ചുണ്ടായത് എന്നാണ് വിശ്ചസിക്കപ്പെടുന്നത്?
എ) പക്ഷികള്‍
ബി) മത്സ്യങ്ങള്‍
സി) ഉരഗങ്ങള്‍
ഡി) ഉഭയജീവികള്‍
ഉത്തരം: (സി)
4. സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട മാംസ്യം ഏത്?
എ) ജെലാറ്റിന്‍
ബി) കൈനറ്റിന്‍
സി) കെരാറ്റിന്‍
ഡി) കരോട്ടിന്‍
ഉത്തരം: (സി)
5. സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര?
എ) 5
ബി) 6
സി) 7
ഡി) 8
ഉത്തരം: (സി)
6. സസ്തനികള്‍ക്കുപുറമെ ഹൃദയത്തിന് നാല് അറകളുള്ള മറ്റൊരു ജീവി വിഭാഗം ഏത്?
എ) മത്സ്യങ്ങള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (ഡി)
7. സസ്തനികള്‍ക്കുപുറമെ ഉഷ്ണ രക്തമുള്ള ജീവി വിഭാഗം ഏത്?
എ) പക്ഷികള്‍
ബി) ഉഭയജീവികള്‍
സി) ഉരഗങ്ങള്‍
ഡി) മത്സ്യങ്ങള്‍
ഉത്തരം: (എ)
8. സസ്തനികളെ പരിണാമത്തില്‍ ഉരഗങ്ങളുമായി സംയോജിപ്പിക്കുന്ന വിഭാഗം ഏത്?
എ) തീരിയ
ബി) പ്രൊട്ടോതീരിയ
സി) മെറ്റാതീരിയ
ഡി) യുതീരിയ
ഉത്തരം: (ബി)
9. മുട്ടയിടുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗം ഏത്?
എ) പ്രൊട്ടോതീരിയ
ബി) മെറ്റാതീരിയപ്രൊട്ടോ
സി) തീരിയ
ഡി) യുതീരിയ
ഉത്തരം: (എ)
10. വിഷഗന്ഥിയുള്ള ഏക സസ്തനിയായി അറിയപ്പെടുന്നത് ഏത്?
എ) എക്കിഡ്ന
ബി) പ്ലാറ്റിപ്പസ്
സി) വാല്‍റസ്
ഡി) സീല്‍
ഉത്തരം: (ബി)
11. പറക്കുന്ന സസ്തനികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ഏത്?
എ) സെറ്റേറിയ
ബി) കയ്റോപ്റ്റിറ
സി) റോഡെന്‍ഷിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
12. സസ്തനികളിലെ ഏറ്റവും അധികം ജീവികളെ ഉള്‍ക്കൊള്ളുന്ന ഓര്‍ഡര്‍ ഏത്?
എ) പ്രൈമേറ്റ
ബി) ലാഗോമോര്‍ഫ
സി) റോഡെന്‍ഷിയ
ഡി) കാര്‍ണിവോറ
ഉത്തരം: (സി)
13. മുയല്‍ ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏതാണ്?
എ) റോഡെന്‍ഷിയ
ബി) ലാഗോമോര്‍ഫ
സി) പ്രൊബോസിഡിയ
ഡി) കയ്റോപ്റ്റിറ
ഉത്തരം: (ബി)
14. സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കുന്ന ഏക സസ്തനി ഏത്?
എ) കഴുത
ബി) പന്നി
സി) മുയല്‍
ഡി) വവ്വാല്‍
ഉത്തരം: (സി)
15. പാമ്പുകളുടെ ജന്മശത്രു എന്നറിയപ്പെടുന്ന കീരി ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏത്?
എ) റോഡെന്‍ഷിയ
ബി) കയ്റോപ്റ്റിറ
സി) കാര്‍ണിവോറ
ഡി) പ്രൊബോസിഡിയ
ഉത്തരം: (സി)
16. സിംഹം, കടുവ എന്നീ സസ്തനികളുടെ ജനറിക് (ജീനസ്) നാമം ഏത്
എ) കാനിസ്
ബി) ഫെലിസ്
സി) പാന്തിറ
ഡി) അസിനോനിക്സ്
ഉത്തരം: (സി)
17. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ കാണുന്ന സസ്തനി ഏത്?
എ) കടുവ
ബി) ആന
സി) സിംഹം
ഡി) കാണ്ടാമൃഗം
ഉത്തരം: (സി)
18. ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചിട്ടുള്ള സസ്‌തനി ഏത്?
എ) സിംഹം
ബി) കടുവ
സി) മാന്‍
ഡി) കുതിര
ഉത്തരം: (ബി)
19. നാല് കാലുള്ളതില്‍ ഏറ്റവും വേഗമേറിയ ജീവി ഏത്?
എ) മാന്‍
ബി) ഒട്ടകം
സി) കുതിര
ഡി) ചീറ്റ
ഉത്തരം: (ഡി)
20. കഴുത്തില്‍ ആറ് കശേരുക്കള്‍ മാത്രം കാണപ്പെടുന്ന ഏക സസ്തനി ഏത്?
എ) ജിറാഫ്
ബി) തിമിംഗലം
സി) ആന
ഡി) കടല്‍പ്പശു
ഉത്തരം: (ഡി)
21. സസ്തനികളില്‍ ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡര്‍ ഏത്?
എ) സെറ്റേറിയ
ബി) കയ്റോപ്റ്റിറ
സി) പ്രൊബോസിഡിയ
ഡി) റോഡെന്‍ഷിയ
ഉത്തരം: (സി)
22. ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന സസ്തനി ഏത്?
എ) ആന
ബി) കാണ്ടാമൃഗം
സി) ഹിപ്പോപ്പൊട്ടാമസ്
ഡി) നീലത്തിമിംഗലം
ഉത്തരം: (ഡി)
23. ഇന്ത്യന്‍ ആന (ഏഷ്യന്‍ ആന) യുടെ ശാസ്ത്രീയനാമം എന്ത്?
എ) ലോക്സോഡോന്‍ഡ ആഫ്രിക്കാന
ബി) എലിഫസ് സൈക്ലോട്ടിസ്
സി) എലിഫസ് മാക്സിമസ്
ഡി) അര്‍സസ് ആര്‍ക്ടോസ്
ഉത്തരം: (സി)
24. ആണ്‍കുതിരയും പെണ്‍കഴുതയും കൂടിയുള്ള സങ്കരജീവി അറിയപ്പെടുന്ന പേര്‍?
എ) കോവര്‍ കഴുത
ബി) ഹിന്നി
സി) സ്റ്റാലിന്‍
ഡി) ഡോളി
ഉത്തരം: (ബി)
25. ഇന്ത്യയില്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏത്?
എ) ജിംകോര്‍ബറ്റ്
ബി) കാന്‍ഹ
സി) ബന്ദിപ്പൂര്‍
ഡി) കാസിരംഗ
ഉത്തരം: (ഡി)
26. ശരീരത്തില്‍ ശല്‍ക്കങ്ങളുള്ളതും മുട്ടയിടുന്നതുമായ സസ്തനികളെ ഏത് വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു?
എ) മെറ്റാതീരിയ
ബി) പ്രൊട്ടോതീരിയ
സി) യുതീരിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
27. കുഞ്ഞുങ്ങളെ സഞ്ചിയിലാക്കി വളര്‍ത്തുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗമേത്?
എ) യൂതീരിയ
ബി) പ്രൊട്ടോതീരിയ
സി) മെറ്റാതീരിയ
ഡി) പ്രൈമേറ്റ
ഉത്തരം: (സി)
28. സസ്‌തനികളില്‍ ആര്‍ട്ടിയോഡാക്റ്റൈല എന്നത് അയവെട്ടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ഓര്‍ഡറാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അയവെട്ടാത്ത മൃഗമേത്?
എ) ഒട്ടകം
ബി) ജിറാഫ്
സി) സീബ്ര
ഡി) പന്നി
ഉത്തരം: (ഡി)
29. ബോവൈന്‍ (Bovine) എന്ന പദം ഏത് ഓര്‍ഡറിലെ സസ്തനികളെ വിശേഷിപ്പിക്കുന്നതാണ്?
എ) പെരിസ്സോഡാക്റ്റൈല
ബി) ആര്‍ട്ടിയോഡാക്റ്റൈല
സി) പ്രൊബോസിഡിയ
ഡി) സെറ്റാസിയ
ഉത്തരം: (ബി)
30. "നദിയിലെ കുതിര” എന്ന് വിശേഷിപ്പിക്കുന്ന സസ്തനി ഏത്?
എ) കഴുത
ബി) കാണ്ടാമൃഗം
സി) ഹിപ്പോപ്പൊട്ടാമസ്
ഡി) നീര്‍കുതിര
ഉത്തരം: (സി)
31. “മരുഭൂമിയിലെ കപ്പല്‍” എന്ന് വിളിക്കുന്ന സസ്തനി ഏത്?
എ) ഒട്ടകം
ബി) കുതിര
സി) കോവര്‍കഴുത
ഡി) ജിറാഫ്
ഉത്തരം: (എ)
32. ബാഹ്യകര്‍ണ്ണം (Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്?
എ) മത്സ്യങ്ങള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) സസ്തനികള്‍
ഉത്തരം: (ഡി)
33. താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്?
എ) ഗീര്‍വനങ്ങള്‍ -- കാണ്ടാമൃഗം
ബി) കാസിരംഗ - ആന
സി) കോര്‍ബറ്റ് പാര്‍ക്ക് - പക്ഷികള്‍
ഡി) റാണ്‍ ഓഫ് കച്ച് - ഏഷ്യാറ്റിക് കാട്ടുകഴുത
ഉത്തരം: (ഡി)
34. ആനകള്‍ക്ക് ഉഷ്ണമേഖല പ്രദേശത്ത് കാണുന്നതിന് സഹായകമായ അനുകുലനം ഏത്?
എ) വലിപ്പക്കൂടുതല്‍
ബി) മാംസളമായ പാദങ്ങള്‍
സി) രോമങ്ങളില്ലാത്ത ചര്‍മ്മം
ഡി) ചെറിയ കണ്ണുകള്‍
ഉത്തരം: (സി)
35. സസ്തനികളില്‍ ഏറ്റവും ബുദ്ധിയുള്ളതായ വിഭാഗം ഏത്?
എ) കയ്റോപ്റ്റിറ
ബി) റോഡെന്‍ഷിയ
സി) കാര്‍ണിവോറ
ഡി) പ്രൈമേറ്റ
ഉത്തരം: (ഡി)
36. സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയനാമം ഏത്?
എ) മക്കാക്ക മ്യൂലാറ്റ
ബി) മക്കാക്ക സൈലേനസ്
സി) അറ്റ്ലിസ് പാനിസ്‌കസ്
ഡി) ഹൈലോണബേറ്റ് സ്‌ലാര്‍
ഉത്തരം: (ബി)
37. ഏറ്റവും ശക്തിയേറിയ ആൾക്കുരങ്ങ് ഏത്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (എ)
38. ഏറ്റവും വലിപ്പംകുറഞ്ഞ ആള്‍കുരങ്ങ് ഏത്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (ഡി)
39. ഏറ്റവും ബുദ്ധിയുള്ള ആള്‍കുരങ്ങ് ഏതാണ്?
എ) ഗൊറില്ല
ബി) ചിമ്പന്‍സി
സി) ഒറാങ്ങ് ഉട്ടാന്‍
ഡി) ഗിബണ്‍
ഉത്തരം: (എ)
40. സസ്തനികള്‍ ഭൂമിയില്‍ ഉണ്ടായ പരിണാമകാലം ഏത്?
എ) ക്രെറ്റേഷ്യസ്
ബി) ട്രയാസിക്
സി) ഡെവോണിയൻ
ഡി) കാര്‍ബോണിഫറസ്
ഉത്തരം: (ബി)
41. സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന് ആഹാരം എത്തിച്ചു നല്‍കുന്ന “പ്ലാസന്റ" കാണപ്പെടുന്ന വിഭാഗം ഏത്?
എ) പ്രൊട്ടോതീരിയ
ബി) യൂതീരിയ
സി) ഉരഗങ്ങള്‍
ഡി) ഉഭയജീവികള്‍
ഉത്തരം: (ബി)
42. ഏത് ഓര്‍ഡറില്‍ ഒഴികെയാണ് സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട് പൊതിഞ്ഞിട്ടുള്ളത്?
എ) കയ്റോപ്റ്റിറ
ബി) റോഡെന്‍ഷിയ
സി) സെറ്റേസിയ
ഡി) പ്രൈമേറ്റ
ഉത്തരം: (സി)
43. താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്?
എ) കടല്‍പ്പശു
ബി) കടല്‍കുതിര
സി) കടല്‍ എലി
ഡി) കടല്‍ മുയല്‍
ഉത്തരം: (എ)
44. തിമിംഗലം, ഡോള്‍ഫിന്‍ എന്നീ സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്?
എ) കയ്റോപ്റ്റീറ
ബി) സെറ്റേസിയ
സി) റോഡെന്‍ഷിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
45. ആനയില്‍ തുമ്പിക്കൈ (Probosis) ഉണ്ടായിരിക്കുന്നത് ഏതൊക്കെ ഉള്‍പ്പെട്ടിട്ടാണ്?
എ) കീഴ് മേല്‍ചുണ്ടുകള്‍
ബി) മേല്‍ചുണ്ട് മാത്രം
സി) മൂക്ക് നീണ്ട്
ഡി) മൂക്കും മേല്‍ചുണ്ടും ചേര്‍ന്ന്
ഉത്തരം: (ഡി)
46. വടക്കേ അമേരിക്കന്‍ സഞ്ചിമൃഗം എന്നറിയപ്പെടുന്ന സസ്തനി ഏത്?
എ) പ്ലറ്റിപ്പസ്
ബി) എക്കിഡ്ന
സി) കംഗാരു
ഡി) ഒപ്പോസം
ഉത്തരം: (ഡി)
47. താഴെപ്പറയുന്ന സസ്തനികളില്‍ പ്രൈമേറ്റ്സ് എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന ജീവികള്‍ ഏത്?
എ) എക്കിഡ്ന, പ്ലാറ്റിപ്പസ്
ബി) കുതിര, സീബ്ര
സി) ഡോള്‍ഫിന്‍, തിമിംഗലം
ഡി) കുരങ്ങും മനുഷ്യനും
ഉത്തരം: (ഡി)
48. സസ്തനികളില്‍ മറ്റു മൂന്ന് മൃഗങ്ങളും ഉള്‍പ്പെടുന്ന അതേ ഓര്‍ഡറില്‍ ഉള്‍പ്പെടാത്തത് ഏത്?
എ) എലി
ബി) മുയല്‍
സി) അണ്ണാന്‍
ഡി) മുള്ളന്‍പന്നി
ഉത്തരം: (ബി)
49. താഴെപ്പറയുന്നതില്‍ ഒറ്റ കുളമ്പുള്ള ജീവി അല്ലാത്തത് ഏത്?
എ) സീബ്ര
ബി) കുതിര
സി) ഒട്ടകം
ഡി) കാണ്ടാമൃഗം
ഉത്തരം: (സി)
50. ബ്ലബ്ബര്‍ (Blubber) എന്ന കൊഴുപ്പ് കാണപ്പെടുന്നത് ഏത് സസ്തനിയില്‍?
എ) വവ്വാല്‍
സി) ഡോള്‍ഫിന്‍
ബി) എക്കിഡ്ന
ഡി) നീലതിമിംഗലം
ഉത്തരം: (ഡി)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍