ഇന്ത്യ: പോയവർഷം 2021 അറിഞ്ഞതും അറിയേണ്ടതും - പി.എസ്.സി. ബുള്ളറ്റിൻ ചോദ്യോത്തരങ്ങൾ (അദ്ധ്യായം 01)


2021 ൽ ഇന്ത്യയിലെ രാഷ്ട്രീയ - സാമൂഹിക - സാസ്കാരിക ശാസ്ത്ര - സ്പോർട്സ് രംഗങ്ങളിലെല്ലാം നടന്ന പ്രധാന സംഭവങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനക്കുറിപ്പുകൾ. പി.എസ്‌.സി - ബുള്ളറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.

PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC Syllabus based Questions and Answers / Current affairs Questions and Answers

*ഇന്ത്യ - 2021 അറിഞ്ഞതും അറിയേണ്ടതും - ചോദ്യോത്തരങ്ങൾ

1. ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റര്‍ പാര്‍ക്ക്‌ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിലവില്‍ വന്നു.

2. നേതാജി സുഭാഷ്ച്രന്ദ ബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസ്‌ ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

3. ദേശീയ സമ്മദിദായക ദിനത്തോടനുബന്ധിച്ച്‌ ഹലോ വോട്ടേഴ്‌സ്‌ എന്ന പേരില്‍
തെരഞ്ഞെടുപ്പ കമ്മിഷന്‍ ഓണ്‍ലൈന്‍ വെബ്‌ റേഡിയോ പുറത്തിറക്കി.

4. ദേശീയ ബാലികാദിനത്തോടനുബന്ധിച്ച്‌ ഉത്തരാഖണ്ഡില്‍ ഒരു ദിവസത്തേക്ക്‌ സൃഷ്ടി ഗോസ്വാമി മുഖ്യമന്ത്രി പദം അലങ്കരിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ദേശീയ ദിനമായ ജനുവരി 23 നാണ്‌ സൃഷ്ടി മുഖ്യമന്ത്രി ആയത്‌.

5. തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം മ്യൂസിയമായി മാറ്റാന്‍ തീരുമാനിച്ചു.

6. ഗുജറാത്തില്‍ ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേര്‍ കമലം എന്നാക്കിമാറ്റി.

7. പെണ്‍കുട്ടികളുടെ വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജയാ ജയ്റ്റ്ലി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

8. ഇന്ത്യയിലെ ആദ്യത്തെ ജിയോതെര്‍മല്‍ പവര്‍ പ്രോജക്ട്‌ ലഡാക്കിലെ പുഗ വില്ലേജില്‍ സ്ഥാപിതമാകും.

9. ഐഷ അസീസ്‌ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി. 25 വയസ്സുള്ള ഐഷ കാശ്മീരി സ്വദേശിയാണ്‌.

10. സമഗ്രശിക്ഷാ സ്‌കീമിന്റെ കിഴിലുള്ള സ്‌കൂളുകളുടെയും, ഹോസ്റ്റലുകളുടെയും പേര് നേതാജി സുഭാഷ്ച്രന്ദ ബോസിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

11. 2021 ഫെബ്രുവരി 1 ന്‌ ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021ലെ യൂണിയന്‍ ബഡ്ജറ്റ്‌ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്ജറ്റാണിത്‌.

12. മേഘാലയയില്‍ ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്റ്റീല്‍ ആര്‍ച്ച്‌ പാലമായ വഹ്രു പാലം സ്ഥാപിതമായി.

13. 2020 ലെ മിസ്‌ ഇന്ത്യ ആയി മാനസ വാരാണസി, മിസ്‌ ഗ്രാന്‍ഡ്‌ ഇന്ത്യ ആയി മനിക ഷിയോക്കണ്‍, റണ്ണറപ്പായി മന്യസിങ്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

14. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക്‌ തീവണ്ടിയായ വാസുകി സര്‍വീസ്‌ ആരംഭിച്ചു.

15. ഹൈദരാബാദ്‌ നഗരത്തെ 2020 ട്രീ സിറ്റി ഓഫ്‌ വേള്‍ഡ്‌ ആയിതെരഞ്ഞെടുത്തു.

16. ന്യൂഡല്‍ഹി11-ാം ലോക പ്രൊട്ടോക്കോള്‍ കോണ്‍ഗ്രസിന്റെ വേദിയായി.

17. ഉത്തരാഖണ്ഡ്‌ മുഖ്യമന്തി ത്രിവേന്ദ്രസിങ്‌ റാവത്ത് രാജിവച്ചു.

18. തെലങ്കാനയില്‍ ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി ഡെസ്‌ക്‌
ആരംഭിച്ചു.

19. ബംഗ്ലാദേശിന്റെ 50-ാമത്തെ സ്വാതന്ത്യ വാര്‍ഷികത്തോടനുബന്ധിച്ച്‌ ബംഗ്ലാദേശിലെ ധാക്ക, ഇന്ത്യയിലെ ന്യു ജയ്‌വായ് ഗൂരി എന്നി സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കും.

20. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രി രാജിവെച്ചതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മെയ്‌ 27ന്‌ പുതിയ
മുഖ്യമന്ത്രിയായി എന്‍.രംഗസ്വാമി വിണ്ടും അധികാരത്തിലെത്തി.

21. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൊബൈല്‍ ആപ്പ്‌ സ്റ്റോറാണ്‌ മൊബൈല്‍ സേവ ആപ്പ്‌ സ്റ്റോര്‍.

22. ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്‌ഡ്‌ എ.സി. റെയില്‍വേ ടെര്‍മിനല്‍ ബംഗളൂരുവില്‍ സ്ഥാപിതമായി.

23. ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള നിക്ഷേപ പരിധി 49% ല്‍ നിന്ന്‌ 74% ആയി ഉയര്‍ത്താനുള്ള ബില്ലിന്‌ രാജ്യസഭഅംഗീകാരം നല്‍കി.

24. കേന്ദ്ര കായിക മന്ത്രാലത്തിന്റെ നേതൃത്വത്തില്‍ ഗുല്‍മാര്‍ഗില്‍ വിന്റര്‍ സ്പോര്‍ട്‌സ്‌ അക്കാദമി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

25. തെലങ്കാനയിലെ രാമഗുണ്ടം എന്ന സ്ഥലത്ത്‌ 100 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ പവര്‍പ്ലാന്റ്‌ നിലവില്‍ വരും.

26. Meet in India എന്ന പേരില്‍ ഇന്ത്യയെ ഒരു World-Class MICE (Meetings, Incentives, Conferences and Exhibitions) Destination ആക്കുന്നതിന്‌ കേന്ദ്ര ടുറിസം മന്ത്രാലയം ക്യാമ്പയിന്‍ ആരംഭിച്ചു.

27. രാജസ്ഥാനില്‍ mukhyamantri chiranjeevi swasthya bima yojana എന്ന പേരില്‍ എല്ലാ കൂടുംബങ്ങള്‍ക്കും 5 ലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ്‌ ആരംഭിച്ചു. ഇതോടെ എല്ലാ പൌരന്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായിമാറി രാജസ്ഥാന്‍ (ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര).

28.  വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം തയ്യാറാക്കുന്ന Global Gender Gap Report ല്‍ ഇന്ത്യക്ക്‌ 140 -ാം സ്ഥാനം. ഐസ്‌ലാന്റ്‌ ഒന്നാം സ്ഥാനം നേടി. അഫ്ഗാനിസ്ഥാനാണ്‌ ഏറ്റവും പിന്നിലുള്ള രാജ്യം (156).

29. പഞ്ചാബില്‍ 2021 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രികള്‍ക്ക്‌ സൌജന്യയാരത അനുവദിച്ചു.

30. ആഗോള പട്ടിണി സുചികയില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്‌ഥാനത്ത്‌. കഴിഞ്ഞ വര്‍ഷം 94-ാം സ്ഥാനത്തായിരുന്നു. ഐറിഷ്‌ സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍ത്ത്‌ ഹംഗര്‍ ഫില്‍ഫെയും ചേര്‍ന്നാണ്‌ സൂചിക തയ്യാറാക്കുന്നത്‌.

31. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷികാധിഷ്‌ഠിത സൌരോര്‍ജ്ജ പ്ലാന്റ്‌ രാജസ്ഥാനില്‍
നിലവില്‍ വന്നു.

32. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആരംഭിച്ച
കൗണ്ടിംങ്‌ മാനേജമെന്റ്‌ സിസ്റ്റമാണ്‌ എന്‍കോര്‍.

33. പ്രിയങ്ക മോഹിതേ മൗണ്ട്‌ അന്നപൂര്‍ണ്ണ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായി.

34. മെഡിക്കല്‍ ഓക്‌സിജന്‍ നീക്കം വേഗത്തില്‍ ആക്കുന്നതിന്‌ ഇന്ത്യന്‍ നാവികസേന സമുദ്ര സേതു II എന്ന പദ്ധതി ആരംഭിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ സത്യജിത്‌ റേ പുരസ്കാരം ഏര്‍പ്പെടുത്തി

35. ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങള്‍
ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ കോര്‍ട്ട്സ്‌ സര്‍വീസസ്‌ എന്ന ആപ്പ്‌ ആരംഭിച്ചു.

36. രാജ്യത്തെ ആദ്യ ക്രിപ്റ്റോഗാമിക്‌ ഉദ്യാനം ഉത്തരാഖണ്ഡിലെ ദിയോബാനില്‍ ഉദ്ഘാടനം ചെയ്തു. അലങ്കാര സസ്യങ്ങളായും, വിറ്റാമിനുകളുടെയും മിനറലുകളുടെയും സ്രോതസ്സായും ഉപയോഗിക്കുന്ന അപുഷ്പികളായ സസ്യങ്ങളാണ്‌ ക്രിപ്റ്റോഗാമുകള്‍.

37. ലോകത്ത്‌ ഏറ്റവും ഉയരത്തിലുള്ള (സമുദ്രനിരപ്പില്‍ നിന്നും 19300 അടി ഉയരത്തില്‍) വാഹന ഗതാഗതയോഗ്യമായ പാത കിഴക്കന്‍ ലഡാക്കിലെ ഉംലിങ്‌ ചുരത്തില്‍ ബോര്‍ഡര്‍ റോഡ്സ്‌ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

38. താലിബാന്‍ നിയന്ത്രണമേറ്റെടുത്ത അഫ്‌ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൌത്യത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ദേവി ശക്തി എന്ന്‌ നാമകരണം ചെയ്തു.

39. ഹാരപ്പന്‍ നാഗരികതയുടെ ഭാഗമായ ധോലാവീര (ഗുജറാത്ത്‌) യുനെസ്കോയുടെ
ലോക പൈതൃക പട്ടികയില്‍ ഇടം നേടി.

40. ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടം നേടുന്ന നാല്പതാമത്തെ പൈതൃക കേന്ദ്രമാണ്‌ ധോലാവീര.

41. 09.09.2021 ന്‌ ഓണ്‍ലൈന്‍ ആയി നടന്ന ബ്രിക്സ്‌ രാജ്യങ്ങളുടെ 13 -ാം സമ്മേളനത്തിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രണ്ടാം
തവണയാണ്‌ പ്രധാനമന്ത്രി നര്രേന്ദ മോദി ബ്രിക്സ്‌ ഉച്ചകോടിയുടെ അധ്യക്ഷനാകുന്നത്‌. 2016 ല്‍ ഗോവ ഉച്ചകോടിയിലും മോദി അധ്യക്ഷനായിരുന്നു.

42. മേഘാലയയിലെ കോണ്‍തോങ്‌ വില്ലേജ്‌, മികച്ച ടൂറിസം വില്ലേജായി വിനോദസഞ്ചാര മന്ത്രാലയം നോമിനേറ്റ്‌ ചെയ്തു.

43. ടൈം മാഗസിന്റെ, 2021 ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്തി നരേന്ദ്രമോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇടംപിടിച്ചു.

44. കാകതീയ രാജവംശത്തിന്റെ ഭരണ കാലമായ എ.ഡി 1213 ല്‍ നിര്‍മിച്ച തെലങ്കാനയിലെ രാമപ്പക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി.

45. 2021 ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ്‌ റാങ്കിങ്ങില്‍ ഇന്ത്യക്ക്‌ 46 -ാം സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ആണ്‌ ഒന്നാം സ്‌ഥാനത്ത്‌

46. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലക്ക്‌ കൈമാറാനുള്ള ലേലനടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രസര്‍ക്കാര്‍.18.000 കോടി രൂപയ്ക്കു ടാറ്റാ സണ്‍സിന്റെ ഉപകമ്പനിയായ ടെലസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത്‌.

47. രാജ്യത്തെ അടിസ്ഥാനവികസന പദ്ധതികള്‍ക്ക്‌ ശക്തിയും വേഗവും പകരാനായി
100 ലക്ഷം കോടി രൂപയുടെ “ഗതി ശക്തി” ദേശീയ മാസ്റ്റര്‍ പ്ലാന്‍, പ്രധാനമന്തി നര്രേന്ദമോഡി ഉദ്ഘാടനം ചെയ്തു.

48. ഭാരത്‌ ഹെല്‍ത്ത്‌ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിഷന്‍ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ദേശീയ പദ്ധതിയാണ്‌ പ്രധാനമന്ത്രി ആത്മ നിര്‍ഭന്‍ സ്വസ്ത്‌ ഭാരത്‌ യോജന (PMASBY).

49. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ സമിതിയിലേക്ക്‌ ഇന്ത്യ വിണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022-24 കാലഘട്ടത്തിലേക്കാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

50. യുനെസ്‌കോ വേള്‍ഡ്‌ ഹെറിറ്റേജ്‌ ക.മ്മിറ്റിയിലേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.

51. ടൗട്ടേ, യാസ്‌, ഗുലാബ്‌, ഷഹീന്‍, ജാവദ് ഇങ്ങനെ പല പേരുകളിലാണ്‌ ചുഴലിക്കാറ്റുകള്‍ രാജ്യത്ത്‌ ദുരന്തം വിതച്ചത്‌. 

52. മേയ്‌ 14 ന്‌ രൂപംകൊണ്ട “ടൗട്ടേ'169 ജീവനുകള്‍ അപഹരിച്ചു. കേരളത്തിലെ 11 പേരും ഇതില്‍പ്പെടും. 

53. മേയ്‌ 23 ന്‌ രൂപംകൊണ്ട “യാസ്‌ ” ബംഗാളിലും ഒഡിഷയിലും കനത്ത നാശം വിതച്ചു.

54. സെപ്തംബര്‍ 24 ന്‌ ബംഗാള്‍ ഉള്‍ക്കടലില്‍ തുടങ്ങിയ “ഗുലാബ്‌” പിന്നീട്‌ അറബിക്കടലിലെത്തി ഷഹീന്‍ ചുഴലിക്കാറ്റായി മാറി. 

55. ഡിസംബര്‍ 2 നാണ്‌ “ജാവദ്‌" എത്തിയത്‌. 

56. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷകസമരം അവസാനിച്ചു. വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ്‌ സമരം
അവസാനിപ്പിച്ചത്‌. കാര്‍ഷികവിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക(ശാക്തീകരണ,സംരക്ഷണ) കരാര്‍ 2020, ആവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവ റദ്രാക്കിയ പുതിയ ബില്ല് പാര്‍ലമെന്റ്‌ പാസ്സാക്കി.

57. കോവിഡ്‌ നിയന്ത്രണത്തിനായി ഫൈസര്‍ബയോണ്‍ടെക്‌ വാക്സിന് അടിയന്തര ഉപയോഗത്തിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.

58. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ്‌ രോഗികള്‍ക്ക്‌ അതിവേഗത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായിട്ടുള്ളഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയാണ്‌ ഓക്സിജന്‍ എക്സ്പ്രസ്സ്.

59. ഒഡിഷ സംസ്ഥാനത്ത്‌ മാധ്യമപ്രവര്‍ത്തകരെ കോവിഡ്‌ മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചു.

60.ഇന്ത്യയില്‍ കണ്ടെത്തിയ ആദ്യ കൊറോണ വൈറസ്‌ വകഭേദത്തിന്‌ ലോക ആരോഗ്യ സംഘടന ഡെല്‍റ്റ എന്ന പേര്‍ നല്‍കി.

61.കോവിഡ്‌ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക്‌ ചരിത്ര നേട്ടം. പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2021 ഡിസംബര്‍ 31ന്‌ 144 കോടി ആയി.

62. കോവിഡ്‌ മഹാമാരിയില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ മിഷന്‍ വാത്സല്യ.

63. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്‌ ആരോഗ്യകേരള പരിശീലന വിഭാഗവും തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായിപ്രോജക്ട്‌ സുരക്ഷ എന്ന പേരില്‍ കോവിഡ്‌ പ്രതിരോധ കോഴ്‌സ്‌ ആരംഭിച്ചു.

64. കേരള സംസ്ഥാന ആരോഗ്യ വകുപ്പ്‌ ആരംഭിച്ച മാസ്‌ വാക്സിനേഷന്‍ ഡ്രൈവ്‌ ആണ്‌ ക്രഷിങ്‌ ദ കര്‍വ്‌.

65. ഇന്ത്യയുടെ ആദ്യ mRNA അധിഷ്ഠിത കോവിഡ്‌ വാക്സിന്‍ HGCO19 ന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്‌ ഡ്രഗ്സ്‌ കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി.

ഔദ്യോഗിക സ്ഥാനത്തേക്ക്‌ 

1. ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാനായിരുന്ന കെ.ശിവന് കേന്ദ്രസര്‍ക്കാര്‍ 1 വര്‍ഷം കൂടി കാലാവധിനീട്ടി നല്‍കി. അദ്ദേഹം 14.01.2022ന്‌ സേവനം പൂര്‍ത്തിയാക്കി.

2. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനായി സുഖ്ബീര്‍ സിംഗ്‌ സന്ധു വീണ്ടും നിയമിതനായി.

3. Federation of Indian Chambers of Commerce & Industry (FICC) യുടെ പ്രസിഡന്റായി ഉദയ്‌ ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.

4. ഇന്ത്യയുടെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണര്‍ ആയി അലക്സാണ്ടര്‍ എലിസ്‌ നിയമിതനായി.

5. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ പുതിയ സി.ഇ.ഒ. ആയി സുനിത്‌ ശര്‍മ്മ നിയമിതനായി.

6. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ കീഴിലെ ബ്യുറോ ഓഫ്‌ സെക്യൂരിറ്റിയില്‍ മലയാളിയായ വൈ.എസ്‌. യാസിയ നിയമിതയായി.

7. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കൌണ്‍സില്‍ വിദഗ്ദസമിതി അംഗമായി എം.എ. യൂസഫലി നിയമിതനായി.

8. രാജു നാരായണ സ്വാമിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഫ്‌ പാര്‍ലമെന്ററി അഫയേഴ്‌സ്‌ ആയിനിയമിച്ചു.

9. ആയുഷ്മാന്‍ ഭാരതിന്റെ പുതിയ സി.ഇ.ഒ. ആയി ആര്‍.എസ്‌. ശര്‍മ നിയമിതനായി.

10. ദേശീയ പട്ടികജാതി കമ്മിഷന്റെ ചെയര്‍മാനായി വിജയ്‌ സമ്പലയെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ചെയര്‍മാനായി ഹര്‍ഷ്‌ ചൌഹാനെയും നിയമിച്ചു.

11. മഹേന്ദര്‍സിങ്‌ കന്യാളിനെ സിറിയയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു.

12. മല്ലികാര്‍ജുന്‍ ഘാര്‍ഗെയെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.

13. International Boxing Asociation ന്റെ ചെയര്‍പേഴ്‌സണായി മേരി കോം നിയമിതയായി.

14. സെൺട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട് ടാക്സസിന്റെ ചെയര്‍മാനായി പ്രമോദ്‌ ചന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു.

15. എ. പി. സാഹി നാഷണല്‍ ജൂഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിതനായി.

16. സുപ്രീം കോടതിയുടെ 48-ാമത്‌ ചീഫ്‌ ജസ്റ്റിസായി ജസ്റ്റിസ്‌ എന്‍.വി. രമണ (നൂതലപതി വെങ്കിട രമണ) 2021 ഏപ്രില്‍ 24 ന്‌ ചുമതലയേറ്റു. മുന്‍ ചീഫ്‌ ജസ്റ്റിസായിരുന്ന എസ്‌.എ. ബോബ്ഡേ വിരമിച്ച ഒഴിവിലാണ്‌ നിയമനം. 2014 ഫെബ്രുവരി മുതല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ആന്ധ്രാപ്രദേശ് 
സ്വദേശിയാണ്‌.

17. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പുതിയ ഡയറക്ടര്‍ ജനറലായി എം.എ. ഗണപതി നിയമിതനായി.

18. സി.ആര്‍.പി.എഫ്‌. ന്റെ ഡയറക്ടര്‍ ജനറലായി കൂല്‍ദീപ്‌ സിങ്‌ നിയമിതനായി.

19. ഇന്ത്യയുടെ പുതിയ റവന്യു സെക്രട്ടറിയായി തരുണ്‍ ബജാജും പുതിയ സാമ്പത്തിക കാര്യ സെക്രട്ടറിയായി അജയ്‌ സേത്തും നിയമിതരായി.

20. ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ മേധാവിയായി ഷബീര്‍ ഹുസൈന്‍ ഷേഖ്ആദം ഖണ്ഡ് വാല നിയമിതനായി.

21. Small Industries Development Bank of India (SIDBI) ചെയര്‍മാനായി ശിവസുബ്രഹ്മണ്യന്‍ രാമന്‍ ചുമതലയേറ്റു.

22. വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായി കെ.മാധവന്‍ തെരഞ്ഞെടുക്കപ്പെട്ടു.

23. നാഷണല്‍ കൌണ്‍സില്‍ ഓഫ്‌ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസര്‍ച്ചിന്റെ പുതിയ ഡയറക്ടര്‍ ജനറലായി പൂനം ഗുപ്ത ചുമതലയേറ്റു.

24. ഇന്ത്യയിലെ യു എസ്‌ സ്ഥാനപതിയായി എറിക്‌ ഗാര്‍സെറ്റി നിയമിതനായി. 2013 മുതല്‍ ലോസ്‌ എഞ്ചല്‍സ്‌ മേയറായിരുന്നു. 2021 ജനുവരി വരെ കെന്നത്ത്‌ ജസ്റ്ററായിരുന്നു ഇന്ത്യന്‍ സ്ഥാനപതി.

25. തമിഴനാട്‌ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍, പുതുച്ചേരി മുഖ്യമന്ത്രിയായി രംഗസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി, അസം മുഖ്യമന്ത്രിയായി ഹേമന്ത ബിശ്വ ശര്‍മ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

26. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി ടി രവിശങ്കര്‍ നിയമിതനായി

27. ഇന്ത്യയുടെ വിദേശകാര്യ സ്രെകട്ടറിയായി ഹര്‍ഷ്‌ വര്‍ദ്ധന്‍ ശ്യംഗ്ള നിയമിതനായി.

28. കേന്ദ്ര വാണിജ്യ വകുപ്പ്‌ സെക്രട്ടറിയായി ബി വി ആര്‍ സുബ്രമണ്യം നിയമിതനായി.

29. സുബോധ്‌ കുമാര്‍ ജയ്സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍ ജനറല്‍ ആയി നിയമിതനായി.

30. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി അരുണ്‍കുമാര്‍ മിശ്രയെ തിരഞ്ഞെടുത്തു.

31. കേന്ദ്ര മന്ത്രി സഭ പുനഃസംഘടിപ്പിച്ചു. മലയാളിയായ രാജീവ്‌ ചന്ദ്രശേഖര്‍ നൈപുണ്യ വികസനം, സംരംഭകത്വം, ഐ. ടി, ഇലക്രോണിക്സ്‌ മന്ത്രാലയം സഹമന്ത്രിയായിചുമതലയേറ്റു.

32. സുവോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായി ഡോ. ധൃതി ബാനര്‍ജി നിയമിതയായി.

33. ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.

34. ഓഡിറ്റ്‌ ബ്യുറോ ഓഫ്‌ സര്‍ക്കുലേഷന്‍ (എ.ബി.സി) ചെയര്‍മാനായി ദേബബ്രത മുഖര്‍ജിയെ തെരഞ്ഞെടുത്തു.

35. ജി - 20 രാജ്യങ്ങളുടെ സമ്മേളനത്തിലേക്കുള്ള ഇന്ത്യയുടെ “ഷെര്‍പ്പ'യായി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ്‌ ഗോയലിനെ നിയമിച്ചു.

36. ചരണ്‍ജിത്ത്‌ സിങ്‌ ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

37. വാര്‍ത്ത ഏജന്‍സിയായ പ്രസ്‌ ട്രസ്റ്റ് ഓഫ്‌ ഇന്ത്യയുടെ (പി.ടി.ഐ) ചെയര്‍മാനായി അവിക്‌ സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ട്‌ വര്‍ഷമാണ്‌
കാലാവധി.

38. ഗുജറാത്ത്‌ നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറായി നിമാബെന്‍ ആചാര്യ അധികാരമേറ്റു

39. നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യുറോ ഓഫ്‌ ഇന്ത്യയുടെ പുതിയ ഡയറക്ടറായി സീനിയര്‍ ഐ.പി.എസ്‌. ഓഫീസര്‍ സത്യ നാരായണ്‍ പ്രധാന്‍ നിയമിതനായി.

40. ഇന്റര്‍പോളിന്റെ എക്സിക്യൂട്ടിവ്‌ കമ്മിറ്റിയിലേക്ക്‌ ഏഷ്യന്‍ പ്രതിനിധിയായി സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ തെരഞ്ഞെടുക്കപ്പെട്ടു.

41. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക്‌ ഭാരതീയനായ പ്രൊഫ.ബിമല്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
രാസ്ത്രസാങ്കേതികം

1. ഡി.ആര്‍.ഡി.ഒ. യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച ഹ്രസ്വദൂര സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ആണ്‌ ആകാശ്‌.

2. ഫെബ്രുവരി 7 ആവര്‍ത്തനപട്ടിക ദിനമായി ആചരിച്ചു.

3. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ആദ്യ സമ്പൂര്‍ണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണദൗത്യമായ പി.എസ്‌.എല്‍.വി. സി 51 ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിച്ചു. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ ഒന്നിനെയും 18 ചെറു ഉപഗ്രഹങ്ങളേയും ലക്ഷ്യസ്ഥാനത്തിലെത്തിച്ചു. പി.എസ്‌.എല്‍.വി. യുടെ 53-ാം ദൌത്യമാണ്‌.

4. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അഡ്മിനിസ്ട്രേറ്ററായി ബില്‍ നെല്‍സണ്‍ നിയമിതനായി. പ്രസിഡന്റാണ്‌ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത്‌. നാസയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥനാണ്‌ അഡ്മിനിസ്ട്രേറ്റര്‍.

5. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ പേഴ്‌സിവിയറന്‍സ്‌ ചൊവ്വയിലിറങ്ങി. ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റര്‍ ഇന്‍ജെന്യുയിറ്റി ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിജയകരമായി പറന്നുപൊങ്ങി ചരിത്രം സൃഷ്ടിച്ചു. ഭൂമിക്ക്‌ പുറത്ത്‌ മറ്റൊരു ഗ്രഹത്തില്‍ ആദ്യമായി വിജയകരമായിനടത്തിയ നിയന്ത്രിത വ്യോമ പരീക്ഷണമാണിത്‌.
 
6. കോവിഡിനെതിരെ ഡിആര്‍ഡിഒ വികസിപ്പിച്ച 2 ഡിജി (2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്) എന്ന മരുന്നിന്‌ അനുമതി ലഭിച്ചു.

7. ചൈനയുടെ കൊവിഡ്‌ വാക്സിന്‍ ആയ സിനോ ഫാമിന്‌ ലോകാരോഗ്യ സംഘടനയുടെ അനുമതിലഭിച്ചു.

8. ഡി ആര്‍ ഡി ഒ വികസിപ്പിച്ച കോവിഡ്‌ 19 ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റാണ്‌ DIPCOVAN.

9. കോവാക്സിന്‍, കോവിഷില്‍ഡ്‌, സ്പുട്നിക്‌ - ബി എന്നിവ കൂടാതെ ഇനി മൊഡേണ വാക്സിനും ഇന്ത്യയില്‍ ലഭ്യമാകും. പ്രമുഖ മരുന്ന്‌ കമ്പനിയായ സിപ്ലയ്ക്കാണ്‌ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്സ്‌ കണ്‍ട്രോളര്‍ ജനറല്‍ഓഫ്‌ ഇന്ത്യ അനുമതി നല്‍കിയത്‌. 

10. മോഡേണ വാക്സിന്‍ ഏഴ്‌ മാസം വരെ സൂക്ഷിച്ചുവെക്കാനും ഒരിക്കല്‍ തുറന്ന വയല്‍ 30 ദിവസം വരെ സൂക്ഷിക്കാനും കഴിയും.

11. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പ്‌ വിന്‍ഡോസ്‌ 11 മൈക്രോസോഫ്ട്‌ അവതരിപ്പിച്ചു

12. ബഹിരാകാശത്തേക്കുള്ള വിനോദസഞ്ചാരത്തിന്റെ ഭാഗമായി വെര്‍ജിന്‍ ഗാലക്ടിക്‌ കമ്പനി മേധാവി സര്‍ റിച്ചാഡ്‌ ബ്രാന്‍സനും സംഘവും ഒരു മണിക്കൂര്‍ കൊണ്ട്‌ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തി. 

13. വെര്‍ജിന്‍ ഗാലക്ടിക്‌ കമ്പനിയുടെ വി.എസ്‌.എസ്‌ യൂണിറ്റി എന്ന റോക്കറ്റ്‌ പ്ലെയിനിലായിരുന്നു യാത്ര. ആറംഗ സംഘത്തിലുണ്ടായിരുന്ന ശിരിഷ ബാൻഡ്‌ല ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ്‌. കല്‍പന ചൌള, സുനിത വില്യംസ്‌ എന്നിവരാണ്‌ മുമ്പ്‌ ഈ നേട്ടം കൈവരിച്ച മറ്റു രണ്ട്‌ പേര്‍. 

14. ഇലോണ്‍ മസ്കിന്റെ സ്പേസ്‌ എക്സ്‌ പേടകത്തില്‍ ബഹിരാകാശ യാത്ര നടത്തിയ നാലു യാത്രികരും കൂടി സുരക്ഷിതരായി തിരികെയെത്തി. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ്‌ സ്പേസ്‌ എക്സ്‌.

15. ഇന്ത്യന്‍ നാവികസേനാ മേധാവിയായി മലയാളിയായ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു.

16. സൌരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ നീരാവിയുടെ തെളിവുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

17. വ്യാഴത്തിന്റെ ഉപഗ്രഹമാണ്‌ ഗാനിമീഡ്‌.

18. സൌരയൂഥത്തിന്റെ രഹസ്യം കണ്ടെത്താന്‍ നാസയുടെ പേടകം “ലൂസി' ഫ്ലോറിഡയിലെ കേപ്‌ കനവറല്‍ സ്പേസ്‌ഫോഴ്‌സ്‌ സ്റ്റേഷനില്‍നിന്നും വിക്ഷേപിച്ചു.

19. ദേശീയ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി രുപകല്‍പന ചെയ്ത അഭ്യാസ്‌ - ഹൈസ്പീഡ്‌ എക്സ്പന്‍ഡിബിള്‍ ഏരിയല്‍ ടാര്‍ഗറ്റ്‌ (HEAT) മിസൈല്‍ വിജയകരമായിപരീക്ഷിച്ചു.

20. ഇന്ത്യന്‍ നിര്‍മിത കൊറോണ വാക്സിനായ “കോവാക്സി'ന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ഹൈദരാബാദ്‌ ആസ്ഥാനമായ ഭാരത്‌ ബയോടെകും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായാണ്‌ വാക്സിന്‍ വികസിപ്പിച്ചത്‌.

21. ലോകത്തിലെ ആദ്യ ഭൗമശാസ്ത്ര ഉപഗ്രഹമായ യുവാഗ്മു (SDGSAT-1) ചൈന വിജയകരമായിവിക്ഷേപിച്ചു.

22. 2021 ലെ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ മരണാനന്തര ബഹുമതിയായി കേണല്‍ സന്തോഷ്‌ ബാബുവിന്‌ മഹാവീര്‍ ചക്ര, സുബേദാര്‍ സഞ്ജീവ്‌ കുമാറിന്‌
കീര്‍ത്തിച്രക പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

23. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ്‌ ചിഫ്‌ ഓഫ്‌ സതേണ്‍ എയര്‍ കമാന്‍ഡ്‌ ആയി നിയമിതനായി.

24. റഷ്യയില്‍ നിന്നും ഇന്ത്യ 21 മിഗ്‌ 29, 12 സുഖോയ്‌ എം.കെ.ഐ. യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കി.

25. ഇന്ത്യയും ഇന്തോനേഷ്യയും സംയുക്‌തമായി അറബിക്കടലില്‍ നടത്തിയ നാവിക അഭ്യാസമാണ്‌ പാസക്സ്‌.

26. ഈയിടെ കമ്മിഷന്‍ ചെയ്ത ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡിന്റെ നിരീക്ഷണകപ്പലാണ്‌ വജ്ര.

27. ഹിമാചല്‍പ്രദേശില്‍ വജ്രപ്രഹാര്‍ (2021) എന്ന പേരില്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടന്നു.

28. കരയില്‍ നിന്നും കരയിലേക്ക്‌ തൊടുക്കാവുന്ന 2000 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി പ്രൈം മിസൈല്‍ ഇന്ത്യ വിജയകരമായിപരീക്ഷിച്ചു. അഗ്നി മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പാണ്‌ .

29. ആകാശ് മിസൈലുകളുടെ മൂന്നാം തലമുറയിലെ പുതിയ പതിപ്പായ ആകാശ്‌ എന്‍.ജി മിസൈല്‍ ഇന്ത്യ വിജയകരമായിപരീക്ഷിച്ചു.

30. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ക്രൂയിസ്‌ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

31. ഇന്ത്യ-ഫിലിപ്പീന്‍സ്‌ സംയുക്ത നാവികസേനാ അഭ്യാസം ആഗസ്ത്‌ 23 ന് ദക്ഷിണ ചൈനാകടലില്‍ നടന്നു.

32. ഇന്ത്യ-കസാക്കിസ്ഥാന്‍, 5-ാമത്‌ സംയുക്ത സേന അഭ്യാസം (KAZIND-21) ആഗസ്ത്‌ 30 മുതല്‍സെപ്റ്റംബര്‍ 11 വരെ കസാക്കിസ്ഥാനിലെ ഐഷ ബിബിനില്‍ നടന്നു.

33. ഇന്ത്യയിലെ ദേശീയ പാതകളിലെ ആദ്യ എയര്‍ സ്ട്രിപ്പ്‌ (എന്‍.എച്ച്‌ റണ്‍വേ)
രാജസ്ഥാനിലെ ബാഡ്മേര്‍ ദേശീയപാതയില്‍ ഉദഘാടനം ചെയ്തു. സൈനിക വിമാനങ്ങള്‍ക്ക്‌ ഇറങ്ങാന്‍ പാകത്തിലുള്ളതാണ്‌ എയര്‍ സ്ട്രിപ്പ്‌.

34. ഡി.ആര്‍.ഡി.ഓയും ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി വികസിപ്പിച്ച പിസ്റ്റോള്‍
ASMI- രാജ്യത്തിന്‌ സമര്‍പ്പിച്ചു.

35. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ്‌ മിസൈലിന്റെ പുതിയ പകര്‍പ്പ്‌
“ആകാശ്‌ പ്രൈം” ഒഡിഷയിലെ ചന്ദിപ്പുരില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു.

36. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക്‌ മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായിപരീക്ഷിച്ചു.

37. വെയില്‍സില്‍ (United Kingdom) നടന്ന കാബ്രിയന്‍ സൈനിക അഭ്യാസത്തില്‍ ഇന്ത്യന്‍ കരസേനയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഗൂര്‍ഖ റൈഫിള്‍സ്‌ 5-ാം ബറ്റാലിയന്‍, സ്വര്‍ണ മെഡല്‍ നേടി.

38. വ്യോമസേനാ ഗ്രൂപ്പ്‌ ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ദ്ധമാന് രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ് വീരച്രക സമ്മാനിച്ചു.

39. ഐ എന്‍ എസ്‌ വേല മുങ്ങിക്കപ്പല്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചു. പ്രൊജക്റ്റ്‌ 75ന്റെ ഭാഗമായി കാല്‍വരി ശ്രേണിയില്‍ നിര്‍മിക്കുന്ന 6 മുങ്ങിക്കപ്പലുകളില്‍ നാലാമത്തേതാണ്‌ മലയാളിയായ ക്യാപ്റ്റന്‍ അനീഷ്‌ മാത്യു കമാന്റിങ് ഓഫിസറായ വേല.

40. ഇന്ത്യയുടെ ആദ്യ മിസൈല്‍ നശീകരണ ശേഷിയുള്ള യുദ്ധകപ്പല്‍ ഐ.എ൯.എസ്‌ വിശാഖപ്പട്ടണം രാജ്യത്തിന്‌ സമര്‍പ്പിച്ചു.

41. 2021 ലെ കേരള ശാസ്ത്ര പുരസ്കാരംലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്‌. സ്വാമിനാഥന്‍, ഭൗതിക ശാസ്ത്ര മേഖലയിലെ പ്രശസ്തനായ പ്രൊഫ. താണു പദ്മനാഭന്‍ എന്നിവര്‍ക്ക്‌ സമ്മാനിക്കും. രണ്ടുലക്ഷം രുപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം ശാസ്ത്രസാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സിലും സംയുക്തമായാണ്‌ നല്‍കുന്നത്‌.

42. ഏകദേശം ആറുകോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം ചൈനയില്‍ കണ്ടെത്തി. മുട്ടക്കുള്ളില്‍ വിരിഞ്ഞിറങ്ങാന്‍ പാകത്തിലുള്ള ഭ്രൂണമാണ്‌ നശിക്കാത്ത രീതിയില്‍ കണ്ടെത്തിയത്‌. ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ട ഫോസില്‍ ഭ്രൂണമാണിത്‌. “ബേബിയങ്‌ ലിയാങ്” എന്നാണ്‌ ഭ്രൂണത്തിന്‌ പേരിട്ടിരിക്കുന്നത്‌. 


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here