മലയാഴ്‌മയുടെ വ്യാകരണം - പി.എസ്.സി. ബുള്ളറ്റിൻ ചോദ്യോത്തരങ്ങൾ (അദ്ധ്യായം 01)


മലയാഴ്‌മയുടെ വ്യാകരണം - മലയാള ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സി.യുടെ ഒരു പ്രധാന ചോദ്യമേഖലയാണ്. ഭാഷാ ചോദ്യങ്ങൾ പുതിയ പരീക്ഷാ രീതിയനുസരിച്ച്, വിവിധ പരീക്ഷകൾക്കായി തയ്യാറാക്കിയത് പഠിക്കാം.

PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC Syllabus based Questions and Answers / Current affairs Questions and Answers

*മലയാഴ്‌മയുടെ വ്യാകരണം - ചോദ്യോത്തരങ്ങൾ

1. തേങ്ക-തേങ്ങയായിമാറിയ ഭാഷാനയം
എ) സ്വരസംവരണം
ബി) അനുനാസികാതിപ്രസരം
സി) അനുനാസിക സംസര്‍ഗ്ഗം
ഉത്തരം: (ബി )

2. പാണിനി മഹര്‍ഷിരചിച്ച വ്യാകരണഗ്രന്ഥം
എ) അഷ്ടാംഗഹൃദയം
ബി) നാട്യശാസ്ത്രം
സി) അഷ്ടാധ്യായി
ഉത്തരം: (സി )

3. ലഘുപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌
എ) എ.ആര്‍.രാജരാജവര്‍മ്മ
ബി) ജോര്‍ജ്ജ്‌ മാത്തന്‍
സി) ശേഷഗിരിപ്രഭു
ഉത്തരം: (എ )

4. ലീലാതിലകം രചിക്കപ്പെട്ടത്‌
എ) മലയാളം
ബി) തമിഴ്‌
സി) സംസ്കൃതം
ഉത്തരം: (സി )

5. മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥം എന്നറിയപ്പെടുന്നത്‌
എ) നാട്യശാസ്ത്രം 
ബി) ലീലാതിലകം
സി) ജഗ്വേദം
ഉത്തരം: (ബി )

6. മലയാളഭാഷയ്ക്ക്‌ ആദ്യമായുണ്ടായ ശാസ്ത്രീയ വ്യാകരണഗ്രന്ഥം
എ) കേരളപാണിനീയം
ബി) ലഘുപാണിനീയം
സി) മലയാളഭാഷാവ്യാകരണം
ഉത്തരം: (സി )

7. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ രചിച്ച വ്യാകരണഗ്രന്ഥം
എ) മലയാഴ്മയുടെ വ്യാകരണം
ബി) മലയാള ഭാഷാ വ്യാകരണം
സി) ശബ്ദസൗഭഗം
ഉത്തരം: (ബി )

8. ഒരു മലയാളി മലയാളത്തില്‍ നിര്‍മ്മിച്ച ആദ്യവ്യാകരണ ഗ്രന്ഥം
എ) വ്യാകരണമിത്രം
ബി) ശബ്ദസൗഭഗം
സി) മലയാഴ്മയുടെ വ്യാകരണം
ഉത്തരം: (സി )

9. മലയാഴ്മയുടെ വ്യാകരണം എന്ന വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌
എ) ജോര്‍ജ്ജ്‌ മാത്തന്‍
ബി) ശേഷഗിരിപ്രഭൂു 
സി) കാള്‍ഡ്വല്‍
ഉത്തരം: (എ )

10. കോവുണ്ണി നെടുങ്ങാടി രചിച്ച വ്യാകരണഗ്രന്ഥം
എ) ശബ്ദസൗഭഗം 
ബി) കേരളകൗമുദി
സി) കേരളപാണിനീയ ഭാഷ്യം
ഉത്തരം: (ബി )

11. കേരള പാണിനീയ ഭാഷ്യം എന്ന കൃതിരചിച്ചതാര് ?
എ) ശേഷഗിരിപ്രഭു
ബി) ജോണ്‍ കുന്നപ്പിള്ളി
സി) സി.എല്‍.ആന്റണി
ഉത്തരം: (സി )

12. കെ.സുകുമാരപിള്ള രചിച്ച വ്യാകരണഗ്രന്ഥം
എ) കൈരളി ശബ്ദാനുശാസനം
ബി) വ്യാകരണ വിവേകം
സി) വളരുന്ന കൈരളി
ഉത്തരം: (എ )

13. ശബ്ദസൗഭഗം എന്ന വ്യാകരണകൃതിയുടെ കര്‍ത്താവ്‌
എ) ശേഷഗിരിപ്രഭു
ബി) ജോണ്‍ കുന്നപ്പിള്ളി
സി) എന്‍.എന്‍.മൂസ്സത് 
ഉത്തരം: (ബി )

14. മലബാര്‍ സംഭാഷണഭാഷയുടെ വ്യാകരണം നിര്‍മ്മിച്ചതാര്‌
എ) ബെഞ്ചമിന്‍ ബെയ്ലി
ബി) റോബര്‍ട്ട്‌ കാള്‍ഡ്വല്‍
സി) ആഞ്ജലോ ഫ്രാന്‍സിസ്‌
ഉത്തരം: (സി )

15. കൈരളീ ശബ്ദാനുശാസനം ഏത്‌ സമ്പ്രദായത്തിലാണ്‌ രചിച്ചത്‌ ?
എ) വിവരണാത്മകം
ബി) ചരിത്രാത്മകം
സി) നിര്‍ദ്ദേശാത്മകം
ഉത്തരം: (എ )

16. മനുഷ്യബുദ്ധിയുടെ മഹത്തായ സ്മാരകങ്ങളിലൊന്ന്‌ എന്ന്‌ വിശേഷിക്കപ്പെടുന്ന
വ്യാകരണ്രഗഗന്ഥം
എ) കേരളപാണിനീയം
ബി) ദ്രാവിഡഭാഷാവ്യാകരണം
സി) അഷ്ടാധ്യായി
ഉത്തരം: (സി )

17. വ്യാകരണം, വൃത്തം, അലങ്കാരം ഇവയെല്ലാം ഒന്നിച്ച്‌ പ്രത്യക്ഷമാകുന്ന വ്യാകരണ
ഗ്രന്ഥം
എ) മലയാഴ്മയുടെ വ്യാകരണം
ബി) കേരളകൌമുദി
സി) കേരളപാണിനീയം
ഉത്തരം: (ബി )

18. ശേഷഗിരിപ്രഭു രചിച്ച വ്യാകരണ്രഗന്ഥം
എ) വ്യാകരണമിത്രം
ബി) കേരളപാണിനിയഭാഷ്യം
സി) കേരളകൌമുദി
ഉത്തരം: (എ )

19. ദ്രവീഡിയന്‍ തിയറീസ്‌ ആരുടെ കൃതിയാണ്‌ ?
എ) എസ്‌.വി.ഷണ്‍മുഖം
ബി) എല്‍.വി.ആര്‍
സി) ആര്‍.സ്വാമിനാഥ അയ്യര്‍
ഉത്തരം: (സി )

20. പാച്ചു മൂത്തത്‌ രചിച്ച വ്യാകരണ ഗ്രന്ഥം
എ) കേരളഭാഷാവ്യാകരണം
ബി) മലയാളഭാഷാവ്യാകരണം
സി) തമിഴ്ഭാഷാവ്യാകരണം
ഉത്തരം: (എ )

21. ചോദ്യോത്തര രൂപത്തില്‍ രചിച്ച വ്യാകരണം
എ) കേരളപാണിനീയം
ബി) മലയാളഭാഷാവ്യാകരണം
സി) കേരളഭാഷാവ്യാകരണം
ഉത്തരം: (സി )

22. വളരുന്ന കൈരളി എന്ന ഭാഷാചരിത്ര ഗ്രന്ഥം ആരുടേത്‌ ?
എ) കെ.എം.ജോര്‍ജ്ജ് 
ബി) ഡോ:ഗോദവര്‍മ്മ
സി) ആറ്റൂര്‍ കൃഷ്ണപിഷാരടി
ഉത്തരം: (എ )

23. പൂര്‍വ്വകേരള ഭാഷ എന്ന പഠന്രഗന്ഥത്തിന്റെ കര്‍ത്താവ്‌
എ) സുകുമാര്‍ അഴിക്കോട്‌
ബി) ഡോ.കെ.എം.പ്രഭാകരവാര്യര്‍
സി) ഡോ.എം.എം.പുരുഷോത്തമന്‍ നായര്‍
ഉത്തരം: (ബി )

24. ഡോ.എന്‍.എന്‍.മൂസ്സത്‌ രചിച്ച വ്യാകരണഗ്രന്ഥം
എ) മൊഴിയും പൊരുളും
ബി) വ്യാകരണ വിവേകം
സി) മലയാളഭാഷ
ഉത്തരം: (ബി )

25. ഡോ.കെ.ഗോദവര്‍മ്മ ഭാഷോല്‍പ്പത്തി വാദം ചര്‍ച്ചചെയ്യുന്ന കൃതി
എ) ഭാഷയും മനഃശാസ്ത്രവും
ബി) ഭാഷാവിവേകം
സി) കേരളഭാഷാ വിജ്ഞാനീയം
ഉത്തരം: (സി )

26. ആലോചന എന്ന ഭാഷാ പഠനഗ്രന്ഥം രചിച്ചത്‌
എ) എം.എൻ.കാരശ്ശേരി
ബി) എം.എം.ബഷീര്‍
സി) പി.എം.വിജയപ്പന്‍
ഉത്തരം: (എ )

27. പാഠഭേദം എന്ന ഭാഷാപഠനഗ്രന്ഥം ആരൂടേതാണ്‌ ?
എ) എം.എം.ബഷീര്‍
ബി) പ്രഭാകരവാര്യര്‍
സി) എന്‍.ആര്‍.ഗോപിനാഥപിള്ള
ഉത്തരം: (സി )

28. മലയാള വ്യാകരണം-പ്രയോഗത്തില്‍ എന്ന കൃതി ആരുടേതാണ്‌ ?
എ) വടക്കുംകൂര്‍ രാജരാജവര്‍മ്മ
ബി) എല്‍.വി.രാമസ്വാമിഅയ്യര്‍
സി) സി.വി.വാസുദേവഭട്ടതിരി
ഉത്തരം: (സി )

29. വടക്കുംകൂര്‍ രാജരാജവര്‍മ്മ ഭാഷോല്‍പ്പത്തിവാദം ചര്‍ച്ച ചെയ്യുന്ന കൃതി
എ) പ്രദക്ഷിണം 
ബി) ആലോചന
സി) സാഹിതീസര്‍വ്വസ്വം
ഉത്തരം: (സി )

30. ഭാഷയും പഠനവും എന്ന ഗവേഷണഗ്രന്ഥം രചിച്ചത്‌
എ) വി.ഐ.സുബ്രഹ്മണ്യം
ബി) പി.എസ്‌.സുബ്രഹ്മണ്യം
സി) എസ്‌.വി.ഷണ്‍മുഖം
ഉത്തരം: (എ )

31. കേരളപാണിനീയം തമിഴിലേക്ക്‌ വിവർത്തനം ചെയ്തത്‌
എ) എസ്‌.വി. ഷണ്‍മുഖം
ബി) എം.ഇളയപെരുമാള്‍
സി) ഇളംകുളം കുഞ്ഞന്‍പിള്ള
ഉത്തരം: (ബി )

32. വേദാംഗങ്ങളില്‍ വേദപുരുഷന്റെ മുഖം എന്നറിയപ്പെടുന്നത്‌
എ) ശിക്ഷ
ബി) നിരുക്തം
സി) വ്യാകരണം
ഉത്തരം: (സി )

33. വ്യാകരണം എന്ന പദത്തിന്റെ അര്‍ത്ഥം
എ) ഉദ്ഗ്രഥനം
ബി) അപ്രഗഥനം
സി) സംശോധനം
ഉത്തരം: (ബി )

34. അഷ്ടാധ്യായി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്‌
എ) കാത്യായനന്‍ 
ബി) വാഗ്ഭടന്‍
സി) പാണിനി
ഉത്തരം: (സി )

35. അഷ്ടാധ്യായിയുടെ തെറ്റ്‌ തിരുത്തിയുള്ള  വ്യാഖ്യാനം
എ) വാര്‍ത്തികം 
ബി) മഹാഭാഷ്യം 
സി) വ്യാകരണം
ഉത്തരം: (എ )

36. അഷ്ടാധ്യായിക്ക്‌ മഹാഭാഷ്യം തയ്യാറാക്കിയത്‌
എ) വാഗ്ഭടന്‍
ബി) പതഞ്ജലി
സി) പാണിനി
ഉത്തരം: (ബി )

37. അഷ്ടാധ്യായിക്ക്‌ എ.ആര്‍. തയ്യാറാക്കിയ വ്യാഖ്യാനം
എ) കേരളപാണിനീയം
ബി) ഭാഷാഭൂഷണം
സി) ലഘുപാണിനീയം
ഉത്തരം: (സി )

35. മനുഷ്യബുദ്ധിയുടെ ഏറ്റവും മഹത്തായ സ്മാരകങ്ങളിലൊന്ന്‌ എന്ന്‌ അഷ്ടാധ്യായിയെ വിശേഷിപ്പിച്ച വിദേശ ഭാഷാശാസ്‌ത്രജ്ഞന്‍
എ) മാക്‌സ്‌ മുള്ളര്‍ 
ബി) ബ്ലുംഫീല്‍ഡ്‌
സി) എഫ്‌.ഡബ്ല്യു.എല്ലിസ്‌
ഉത്തരം: (ബി )

39. ശരി തെറ്റുകള്‍ ചുണ്ടിക്കാണിക്കുന്ന വ്യാകരണ പദ്ധതി
എ) നിര്‍ദ്ദേശാത്മകം 
ബി) വിവരണാത്മകം
സി) ചരിത്രാത്മകം
ഉത്തരം: (എ )

40. ദ്രാവിഡ ഭാഷകള്‍ക്ക്‌ ആദ്യമായി ഒരു കുടുംബവൃക്ഷ ചിത്രം വരച്ചത്‌
എ) കാള്‍ഡ്വല്‍
ബി) ഗുണ്ടര്‍ട്ട് 
സി) എ.ആര്‍.രാജരാജവര്‍മ്മ
ഉത്തരം: (സി )

41. നിര്‍ദ്ദേശാത്മക വ്യാകരണം ഏത്‌ ഭാഷയെ അടിസ്ഥാനമാക്കിയാണ്‌ ?
എ) സംഭാഷണഭാഷ 
ബി) മാനകഭാഷ
സി) ഭാഷാഭേദം
ഉത്തരം: (ബി )

42. ദ്രാവിഡ ഭാഷാ പഠന പദ്ധതിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
എ) കാള്‍ഡ്വല്‍
ബി) ഗുണ്ടർട്ട് 
സി) ആര്‍.ഇ.റോബര്‍ട്സ്‌
ഉത്തരം: (എ )

43. മലയാളം ഏത്‌ കക്ഷ്യയില്‍പെടുന്ന ഭാഷയാണ്‌?
എ) പ്രാകൃതം
ബി) സംശ്ലീഷ്ടം
സി) സംഘടിതം
ഉത്തരം: (ബി )

44. സംസ്കൃതത്തിലില്ലാത്തതും ഭാഷയില്‍ മാത്രമുള്ളതുമായ അക്ഷരങ്ങള്‍
എ) മാനസ്വരങ്ങള്‍ 
ബി) ഊഷ്മാക്കള്‍
സി) അധികാക്ഷരങ്ങള്‍
ഉത്തരം: (സി )

45. ആറ്‌ നയങ്ങളില്‍ ചരിത്രപരമായി ആദ്യം നടന്നിരിക്കുക ഏതാണ്‌
എ) താലവ്യാദേശം 
ബി) സ്വരസംവരണം
സി) അംഗഭംഗം
ഉത്തരം: (എ )

46. ആറു നയങ്ങള്‍ക്കേറ്റ തിരിച്ചടി എന്നറിയപ്പെടുന്നത്‌
എ) അംഗഭംഗം
ബി) പുരുഷഭേദനിരാസം
സി) ഖിലോപസംഗ്രഹം
ഉത്തരം: (സി )

47. പുരുഷഭേദ അഭാവവാദത്തിന്റെ വക്താവ്‌
എ) എ. ആര്‍. രാജരാജവര്‍മ്മ
ബി) ഡോ. കെ.എം.ജോര്‍ജ്ജ്‌
സി) ഡോ. സി.എല്‍.ആന്റണി
ഉത്തരം: (ബി )

48. താഴെ കൊടുത്തതില്‍ അനുനാസികാതിപ്രസരം സംഭവിക്കാത്ത പ്രത്യയം
എ) ആല്‍
ബി) ആന്‍
സി) കല്‍
ഉത്തരം: (സി )

49. സംവ്യതോകാരത്തിന്‌ ജോര്‍ജ്ജ്‌ മാത്തന്‍ നല്‍കുന്ന പേര്‌
എ) കുറ്റിയലുകരം 
ബി) അര്‍ദ്ധാച്ച്‌
സി) സംവൃത ഇകാരം
ഉത്തരം: (ബി )

50. സംവ്യതോകാരത്തെ അരയുകാരം എന്ന്‌ വിളിക്കുന്നത്‌
എ) കാള്‍ഡ്വല്‍
ബി) ശേഷഗിരിപ്രഭു
സി) ഗുണ്ടര്‍ട്ട്‌
ഉത്തരം: (സി )

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here