Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 JANUARY

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 JANUARY


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ജനുവരി: ചോദ്യോത്തരങ്ങള്‍

1. കൊല്‍ക്കത്തയിലെ ദുര്‍ഗാപുജക്ക്‌ യുനെസ്കോ പൈതൃക പദവി. പാരീസില്‍ ചേര്‍ന്ന യുനെസ്കോ യോഗമാണ്‌ തീരുമാനം കൈകൊണ്ടത്‌. ഏഷ്യയില്‍ നിന്ന്‌ ഈ പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഉത്സവമാണ്‌.

2. ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ “നഗ്‍ദാഗ് പെല്‍ ജി ഖോര്‍ലോ” പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നര്രേന്ദ മോദിക്ക്‌ സമ്മാനിക്കും.

2. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്കാരത്തിന്‌ സി.രാധാകൃഷ്ണനെ തെരെഞ്ഞെടുത്തു.

3. മലയാളിയായ മനോന്മണീയം പി സുന്ദരംപിള്ള രചിച്ച 'തമിഴ്‌ തായ്‌ വാഴ്ത്‌' എന്ന ഗാനം തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചു.

4. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ച, കരയില്‍ നിന്നും കരയിലേക്ക്‌ തൊടുക്കാവുന്ന “പ്രളയ്' മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 350 - 500 കി.മീ ദൂരപരിധിയുള്ള മിസൈലിന്‌ 500-1000 കി.്രഗാം ആയുധങ്ങള്‍ വഹിക്കാനാകും.

5. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തിന് വെള്ളിമെഡലും ലക്ഷ്യ സെന്നിന്‌ വെങ്കല മെഡലും ലഭിച്ചു. ലോക ബാഡ്മിന്റീണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ്‌ ശ്രീകാന്ത്‌.

6. തൃക്കാക്കര എം.എല്‍.എയും കെ.പി. സി.സി വര്‍ക്കിംഗ്‌ പ്രസിഡന്റുമായ പിടി തോമസ്‌ അന്തരിച്ചു.തൊടുപുഴയില്‍ നിന്ന്‌ (1991, 2001) നിയമസഭാംഗമായും ഇടുക്കിയില്‍ നിന്ന്‌ (2009) ലോകസഭാംഗമായും തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

7. അഗ്നി മിസൈല്‍ ശേഖരത്തിലെ നവതലമുറ മിസൈലായ “അഗ്നി പ്രൈം" മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവായുധ വാഹക ശേഷിയുള്ള
അഗ്നി പ്രൈമിന്‌ 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ്‌ ദൂരപരിധി.

8. കേരള ഒളിമ്പിക്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിംപിക്സിന്‌ നീരജ്‌ എന്ന മുയലാണ്‌ ഭാഗ്യചിഹ്നം.
 
9. മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലേക്ക്‌ നയിച്ച ഇതിഹാസ സംവിധായകന്‍ കെ.എസ്‌ സേതുമാധവന്‍ അന്തരിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാര (2009) ജേതാവാണ്‌. മികച്ച സംവിധായകനും സിനിമയ്ക്കുമുള്‍പ്പെടെ നിരവധി തവണ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

10. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും യൂറോപ്യന്‍, കനേഡിയന്‍
സ്പേസ്‌ ഏജന്‍സികളും സംയുക്തമായി വികസിപ്പിച്ച ലോകത്തെ ഏറ്റവും വലിയ
ടെലിസ്‌കോപ്പാണ്‌ ജെയിംസ്‌ വെബ്‌. യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സിയുടെ അരിയാന 5 റോക്കറ്റില്‍ ഈ ടെലിസ്‌കോപ്പിനെ ഫ്രഞ്ച്‌ ഗയാനയിലെ കുറുവില്‍ നിന്ന്‌ 24.12.2021 ന്‌ വിക്ഷേപിച്ചു. ഒരു മാസത്തെ യാത്രക്കൊടുവിലാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തുക.

11. പ്രശസ്ത കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത്‌ അന്തരിച്ചു. മലയാളത്തില്‍ ആധുനിക കവിതക്ക്‌ തുടക്കം കുറിച്ചവരില്‍ പ്രമുഖനായിരുന്നു.

12. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പൊരുതിയ ആര്‍ച്‌ ബിഷപ്പ്‌ ഡെസ്മണ്ട്‌ ടുട്ടു അന്തരിച്ചു.1984 ലെ നൊബേല്‍ പുരസ്കാര ജേതാവാണ്‌.

13. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം. തുടര്‍ച്ചയായ നാലാം തവണയാണ്‌ കേരളം ഒന്നാം സ്ഥാനം നേടുന്നത്‌. ശിശുമരണ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്‌.

14. കേന്ദ്ര സര്‍ക്കാരിന്റെ സദ്ഭരണ സൂചികയില്‍ കേരളത്തിന്‌ അഞ്ചാം സ്ഥാനം.

15. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും,സംഗീത സംവിധായകനും, ഗാനരചയിതാവും, ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഹോദരനാണ്‌.

16. ആധുനിക കാലത്തെ ഡാര്‍വിന്‍ എന്നറിയപ്പെടുന്ന പ്രശസ്ത ജീവശാസ്ത്രജ്ഞന്‍ എഡ്വേഡ്‌ ഓ വില്‍സണ്‍ അന്തരിച്ചു.

17. ജോര്‍ജ്‌ ഓണക്കൂറിന്റെ “ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥക്ക്‌ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. “അവര്‍ മൂവരും മഴവില്ലും 'എന്ന നോവലിന്‌ രഘുനാഥ്‌ പാലേരിക്ക്‌ ബാലസാഹിത്യ പുരസ്കാരവും, “ജക്കരന്ത” എന്ന നോവലിന്‌ മോബിന്‍ മോഹനന് യുവ പുരസ്കാരവും ലഭിച്ചു.

18. ദേശീയസുരക്ഷാ സഹ ഉപദേഷ്ടാവായി വിക്രം മിസ്രിയെ നിയമിച്ചു. നിലവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയി സേവനമനുഷ്ഠിച്ചു വരികയാണ്‌ .

19. ഇന്ത്യന്‍ വംശജനും “ഗിഫ്റ്റ്‌ ഓഫ്‌ ദി ഗിവേഴ്‌സ്‌” എന്ന സന്നദ്ധ സംഘടന സ്ഥാപകനുമായ ഡോ. ഇബ്രാഹിം സുലൈമാന്‌ സൌത്ത്‌ ആഫ്രിക്കന്‍ ഓഫ്‌ ദി ഇയര്‍ പുരസ്കാരം.

20. 35 കാരനായ ഗ്രബിയേല്‍ ബോറിച്ച്‌ ചിലിയുടെ പുതിയ പ്രസിഡന്റ്‌. ഇടതു പക്ഷ നേതാവായ ബോറിച്ച്‌ ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്‌.

21. സാറ ജോസഫിന്റെ “ബുധിനി” എന്ന നോവലിന്‌ 2021 ലെ ഓടക്കുഴല്‍ പുരസ്കാരം. ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ്‌ പുരസ്കാരം നല്‍കുന്നത്‌. 30000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം.

22. പ്രേം നസീര്‍ സാംസ്കാരിക സമിതി പുരസ്കാരം എഴുത്തുകാരനും മാതൃഭൂമി മ്യൂസിക്‌ റിസര്‍ച്ച്‌ ഡെസ്‌ക്‌ മേധാവിയുമായ രവി മേനോന്.

23. സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ. അയ്യപ്പന്‍ പിള്ള അന്തരിച്ചു.കിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. 'ചലഞ്ചിങ്‌ ടൈംസ്‌ ആന്‍ഡ്‌ മൈ ലൈഫ്‌” എന്നത്‌ അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

24. വയലാര്‍ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി സി. വി.ത്രിവിക്രമന്‍ അന്തരിച്ചു.
പ്രശസ്ത സിനിമ, സീരിയല്‍ നടി മാലാ പാര്‍വതി മകളാണ്‌.

25. ജലസംരക്ഷണത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക്‌ ദേശീയ പുരസ്‌കാരം. ജലസംരക്ഷണ പ്രവൃത്തികളില്‍ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായാണ്‌ തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്‌.

26. ഏറ്റവും മികച്ച ക്രാഫ്റ്റ്‌ വില്ലേജിനുള്ള 2021ലെ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌ അവാര്‍ഡ്‌
തിരുവനന്തപുരം വെള്ളാറിലുള്ള കേരള ആര്‍ട്സ്‌ ആന്‍ഡ്‌ ക്രാഫ്റ്റ്‌ വില്ലേജിന്‌, സംസ്ഥാന ടൂറിസം വകുപ്പിന്‌ വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി നിര്‍മിച്ചു നടത്തുന്ന സ്ഥാപനമാണ്‌ കേരള ആര്‍ടസ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ വില്ലേജ്‌.

27. സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഹരിവരാസന പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്‌ സമ്മാനിച്ചു.

28. ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച വിമാനവാഹിനികപ്പല്‍ ഐ.എന്‍.എസ്‌ വിക്രാന്തില്‍ വിന്യസിക്കുന്നതിനുള്ള റാഫേല്‍ എം (മറൈന്‍) ജെറ്റ്‌ നാവികസേന വിജയകരമായിപരീക്ഷിച്ചു. അഞ്ചി ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്നതാണ്‌ ഇരട്ട എന്‍ജിനോട് കൂടിയ ഈ പോര്‍വിമാനം.

29. അണ്ടര്‍ 19 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക്‌ കിരീടം. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ്‌ ഇന്ത്യ കിരീടം നേടിയത്‌.

30. യുദ്ധക്കപ്പലില്‍ നിന്ന്‌ സമുദ്രത്തിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ തൊടുക്കാവുന്ന
ബ്രഹ്മോസ്‌ ശബ്ദാതിവേഗ ക്രൂസ്‌ മിസൈലിന്റെ പുതിയ പതിപ്പ്‌ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.350 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ്‌ പുതിയ മിസൈല്‍.

31. സച്ചിദാനന്ദിന്റെ "ദുഃഖം എന്ന വീട” എന്ന കവിതാസമാഹാരത്തിന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിനാലാമത്‌ ബഷീര്‍ പുരസ്കാരം.

32. ലോകത്താദ്യമായി, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള 57 കാരന്‍ ഡേവിഡ്‌ ബെന്നട്ടാണ്‌ ജനിതമാറ്റം വരുത്തിയ ഹൃദയം സ്വീകരിച്ചത്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ മെഡിസിന്‍ സെന്റ്റിലെ ഡോ.ബാര്‍ട്ടലി ഗ്രിഫിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. 

33. മറ്റൊരു മൃഗത്തില്‍ നിന്നും കോശമോ അവയവമോ മനുഷ്യന്‍ സ്വീകരിക്കുന്ന പ്രക്രിയയാണ്‌ സീനോ ട്രാന്‍സ്‌ പ്ലാന്റേഷന്‍.

34. ഹിന്ദി ഭാഷാപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.എന്‍.ച്രന്ദശേഖരന്‍ നായര്‍ അന്തരിച്ചു. പദ്മശ്രീ പുരസ്‌കാര ജേതാവായ (2020) അദ്ദേഹം കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു.

35. 2022 ലെ ജോബ്‌ ഡേ ഫൌണ്ടേഷന്‍ പുരസ്കാരത്തിന്‌ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അര്‍ഹയായി
 
36. കലാ സാംസ്കാരിക വേദിയുടെ കേണല്‍ ജി.വി.രാജ പുരസ്‌കാരം മന്ത്രി മുഹമ്മദ്‌
റിയാസിന്‌.

37. 2022 മുതല്‍ ഡിസംബര്‍ 26 വീര്‍ ബാല്‍ ദിവസ്‌ ആയി ആചരിക്കുമെന്ന്‌ പ്രധാനമന്ത്രി നര്രേന്ദ മോഡി പ്രഖ്യാപിച്ചു.

38. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്‌.ആര്‍.ഒ) പത്താമത്‌ ചെയര്‍മാനായി റോക്കറ്റ്‌ സാങ്കേതിക വിദ്യയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. എസ്‌. സോമനാഥിനെ നിയമിച്ചു. നിലവില്‍ തിരുവനന്തപുരം വി.എസ്‌.എന്‍.സി ഡയറക്ടറാണ്‌. ഐ.എസ്‌.ആര്‍.ഒ മേധാവിയാകുന്ന അഞ്ചാമത്തെ മലയാളിയാണ്‌. എം.ജി.കെ. മേനോന്‍, ഡോ. കെ. കസ്തുരി രംഗന്‍, ജി. മാധവന്‍ നായര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരാണ്‌ ഐ.എസ്‌.ആർ.ഒ ചെയര്‍മാന്‍ പദവിയിലിരുന്ന മറ്റ്‌ മലയാളികള്‍.

39. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട് കോഹ്ലി അന്തരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റില്‍ 100
ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുവരുന്ന പരമ്പരയിലാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

40. 2020, 2021 വര്‍ഷങ്ങളിലെ ശ്രീചിത്തിരതിരുനാള്‍ ദേശിയപുരസ്കാരത്തിന്‌ സംവിധായകന്‍ അടുർ ഗോപാലകൃഷ്ണനും ഗായിക കെ.എസ്‌ ചിത്രയും അര്‍ഹരായി. രണ്ട്‌ ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം.

41. പ്രഗത്ഭ കഥകളിനടന്‍ കലാമണ്ഡലം കുട്ടനാശാന്‍ അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കഥകളി അവാര്‍ഡ്‌ (2019), കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

42. കവിയും പുരോഗമന കലാ സാഹിത്യ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്‌. രമേശന്‍ അന്തരിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവാണ്‌

43. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.ജേക്കബ്‌ ഈപ്പന്‍ അന്തരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.

44. ലോക വനിതാ ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യക്കാരിയായ തസ്നിം മിര്‍ ന്‌ ഒന്നാം റാങ്ക്. പതിനാറു വയസുകാരിയായ തസ്നിം മിര്‍ ഗുജറാത്ത്‌ സ്വദേശിയാണ്‌. 

45. 79 മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ     
മികച്ച സംവിധായിക - ജെയിന്‍ കാംപ്യന്‍ (പവര്‍ ഓഫ്‌ ദി ഡോഗ്‌)
മികച്ച നടി (ഡ്രാമ വിഭാഗം) - നിക്കോള്‍ കിഡ്മാന്‍ (ബീയിങ്‌ ദി റീകാര്‍ഡോസ്‌ )
മികച്ച നടന്‍ (ഡ്രാമ വിഭാഗം) - വില്‍ സ്മിത്ത്‌ (കിംഗ്‌ റിച്ചാര്‍ഡ്‌)
മികച്ച സഹനടന്‍ - കോടിസ്മിത്ത്‌ (പവര്‍ ഓഫ്‌ ദി ഡോഗ്)
മികച്ച സിനിമ (കോമഡി മ്യൂസിക്കല്‍ വിഭാഗം) - വെസ്റ്റ്സൈഡ്‌ സ്റ്റോറി
മികച്ച നടി (കോമഡി മ്യൂസിക്കല്‍ വിഭാഗം) - റേച്ചല്‍ സെഗ്ലര്‍
മികച്ച സഹനടി (കോമഡി /മ്യൂസിക്കല്‍ വിഭാഗം) - അരിയാന ഡിബോസ്‌
മികച്ച നടി (ലിമിറ്റഡ്‌ സീരീസ്‌ /ടെലിവിഷന്‍ ) - കേറ്റ്‌ വിന്‍സ്ലെറ്റ്‌

45. ബാലസാഹിത്യ പുരസ്കാരങ്ങൾ 
 കഥാവിഭാഗം - സേതു(അപ്പുവും അച്ചുവും)
കവിത - മടവൂര്‍ സുര്രേന്ദന്‍ (പാട്ടുപത്തായം)
നാടകം - പ്രതീപ്‌ കണ്ണങ്കോട്‌ (ശാസ്ത്രത്തിന്റെ കളിയരങ്ങില്‍)
വൈജ്ഞാനികം - മനോജ്‌ അഴിക്കല്‍ (അച്ചുവിന്റെ ആമക്കുഞ്ഞുങ്ങള്‍)
പുനരാഖ്യാനം - സാഗാ ജയിംസ്‌ (ബീര്‍ബല്‍ കഥകള്‍?)
ശാസ്ത്രം - സുധീര്‍ പൂച്ചാലി (മനുഷ്യ ഹോര്‍മോണുകളുടെ വിസ്മയം)
ജീവചരിത്രം ആത്മകഥ - സി.റഹിം (സലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്‌)
ചിത്രീകരണം - റോഷന്‍ (ആനയും പൂച്ചയും)
ചിത്രപുസ്തകം - പ്രശാന്തന്‍ മുരിങ്ങേരി (കോലുമുട്ടായ്‌ ഡിങ്ങ്‌ ഡിങ്ങ്‌)
പുസ്തക ഡിസൈന്‍ - ജനു, ശ്രീലേഷ്‌ കുമാര്‍ (ഇനിചെയ്യുല്ലാട്ടോ)


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments