Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 FEBRUARY

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) - 2022 FEBRUARY


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ഫെബ്രുവരി: ചോദ്യോത്തരങ്ങള്‍

1. ഇന്ത്യന്‍ ടെസ്റ്റു ക്രിക്കറ്റ്‌ ടീം നായകസ്ഥാനത്ത്‌ നിന്നും വിരാട്‌ കോഹ്‌ലി രാജി വെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായി നടന്ന ടെസ്റ്റ് ‌പരമ്പരയിലെ തോല്‍വിക്ക്‌ ശേഷമാണ്‌ രാജിപ്രഖ്യാപനം നടത്തിയത്‌.

2. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്‌ നോവലിസ്റ്റ്‌ പെരുമ്പടവം ശ്രീധരന്‌ .

3. സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ
നിയമിച്ചു

4. ഓസ്‌കാര്‍ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ നടന്‍ സിഡ്നി
പോയിറ്റിയര്‍ (94) അന്തരിച്ചു

5. സംഗീത സംവിധായകനും ഗായകനുമായ ആലപ്പി രംഗനാഥ്‌ (73)അന്തരിച്ചു. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ രചിക്കുകയും സംഗീതം പകരുകയും ചെയ്ത അദ്ദേഹത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ 2021 ലെ ഹരിവരാസനം പുരസ്കാരം സമ്മാനിച്ചിരുന്നു.

6. പാരമ്പര്യ നൃത്തരൂപമായ കഥക്കിനെ ലോഎ പ്രശസ്ത കലാരൂപമായി വളര്‍ത്തിയ വിഖ്യാത നര്‍ത്തകന്‍ പണ്ഡിറ്റ്‌ ബിര്‍ജു മഹാരാജ്‌ (83) അന്തരിച്ചു. ബ്രിജ്മോഹന്‍ മഹാരാജ്‌ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പദ്മഭൂഷണ്‍ പുരസ്കാര (1986 ) ജേതാവാണ്‌

7. 2021 ലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഫിഫയുടെ പുരസ്കാരം പോളണ്ട്‌ മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക്‌.

8. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രചാരകനായിരുന്ന പ്രൊ. എം.കെ. പ്രസാദ്‌ (89) അന്തരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മുന്‍ അധ്യക്ഷനാണ്‌.

9. എസ്‌.കെ പൊറ്റക്കാട്ട്‌ അനുസ്മരണ വേദിയുടെ എസ്‌.കെ പൊറ്റക്കാട്ട്‌ പുരസ്കാരങ്ങള്‍ക്ക്‌ കവിയും എഴുത്തുകാരനുമായ ആലങ്കോട്‌ ലീലാകൃഷ്ണന്‍, ചലച്ചിത്ര ടെലിവിഷന്‍ നടനും സാഹിത്യകാരനുമായ ഇബ്രാഹിം കുട്ടി, ചലച്ചിത്ര സംവിധായകനും, നിര്‍മാതാവും, എഴുത്തുകാരനുമായ സമദ്‌ മങ്കട, കെ. കെ. ജയരാജന്‍ എന്നിവരെ തിരഞ്ഞെടുത്തു.

10. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ചെയര്‍മാനും, മാനേജിങ്‌ ഡയറക്ടറുമായി മുതിര്‍ന്ന ഐ.എ.എസ്‌ ഓഫീസറായ വിക്രം ദേവ്‌ ദത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്‌ കൈമാറി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്‌ എന്നീ ഏയര്‍ലൈനുകള്‍ ടാറ്റയുടെതാകും.

11. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റായി മാള്‍ട്ടയില്‍ നിന്നുള്ള പ്രതിനിധി റോബര്‍ട്ട് മെറ്റ്‌സോളയെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ 43 കാരിയായ മെറ്റ്‌സോള. മുന്‍ പ്രസിഡന്റ്‌ ഡേവിഡ്‌ സസോലി അന്തരിച്ചതു മൂലമുണ്ടായ ഒഴിവിലേക്കാണ്‌ തെരെഞ്ഞെടുപ്പ്‌ നടന്നത്‌.

12. ഇന്ത്യന്‍ വനിതാ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സ വിരമിക്കുന്നു. വനിതാ ഡബിള്‍സ്‌ ലോക ഒന്നാം നമ്പര്‍ താരമായിട്ടുള്ള സാനിയ, വനിതാ ഡബിള്‍സിലും മിക്സഡ്‌ ഡബിള്‍സിലും മൂന്ന്‌ വീതം ഗ്രാന്‍ഡ്‌സ്സാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്‌.

13. ബ്രഹ്മോസ്‌ സൂപ്പര്‍സോണിക്‌ ക്രൂസ്‌ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകളാണ്‌ മിസൈലിന്റെ പ്രത്യേകത.

14. ബ്രസീലിയന്‍ സാംബ ഇതിഹാസം, ഗായിക എല്‍സ സോറസ്‌ (91) അന്തരിച്ചു.
2000 ല്‍ ബി.ബി.സി റേഡിയോ “വോയിസ്‌ ഓഫ്‌ ദ മില്ലേനിയം” ആയി അമേരിക്കന്‍ - സ്വിസ്‌ പാട്ടുകാരി ടിന ട്യൂണറെക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

15. കളിക്കാരനായും പരിശീലകനായും ഇന്ത്യന്‍ ഫുട്ബാളില്‍ നിറഞ്ഞുനിന്ന ഇതിഹാസതാരം സുഭാഷ്‌ ഭൗമിക്‌ (72) അന്തരിച്ചു.1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

16. അമേരിക്കന്‍ റോക്ക്‌ സംഗീത ഇതിഹാസം മീറ്റ്‌ ലോഫ്‌ എന്ന മാര്‍വിന്‍ ലീ അഡേയ്‌ (74) അന്തരിച്ചു. 1993 ല്‍ ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. “ബാറ്റ്‌ ഔട്ട്‌ ഓഫ്‌ ഹെല്‍” എന്ന എക്കാലത്തേയും മികച്ച ബെസ്റ്റ്‌ സെല്ലിങ്‌ ആല്‍ബത്തിന്റെ സ്രഷ്ടാവാണ്‌.

17. പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും പാരമ്പര്യ വൈദ്യനുമായ ഗോപാലകൃഷ്‌ണ ഭട്ട്‌ (85) അന്തരിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ സൌജന്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കിയാണ്‌ ഇദ്ദേഹം ജീവകാരുണ്യ സാമൂഹിക മേഖലയില്‍ പ്രശസ്തനായത്‌.

18. സയ്യിദ്‌ മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ വനിതാകിരീടം പി.വി. സിന്ധുവിന്‌ . ഫൈനലില്‍ നാട്ടുകാരിയായ മാള്‍വിക മന്‍സോദിനെയാണ്‌ തോല്പിച്ചത്‌ .

19. ലോക സമാധാനത്തിനായി പ്രവര്‍ത്തിച്ച തത്വചിന്തകനും കവിയും ബുദ്ധ സന്യാസിയുമായ തിച്‌ നാറ്റ്‌ ഫാന്‍ (95) അന്തരിച്ചു. മനോപൂര്‍ണതാ ചിന്താധാര (മൈന്‍ഡ്‌ ഫുള്‍നെസ്‌) യുടെ പിതാവാണ്‌. 'പ്ലം വില്ലേജ് ട്രഡിഷന്‍' എന്ന പേരില്‍ ലോകം മുഴുവന്‍ ബുദ്ധിസ്റ്റ്‌ ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്‌.

20. 2021 ലെ മികച്ച ടി20 താരത്തിനുള്ള ഐ.സി.സി പുരസ്കാരം പാകിസ്ഥാന്‍ താരം മൂഹമ്മദ്‌ റിസ്വാന്.

21. രാജ്യാന്തര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ 2021 ലെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ഇന്ത്യന്‍ ബാറ്റര്‍ സ്മൃതി മന്ഥനക്ക്‌. 2018 ലും ഇതേ പുരസ്‌കാരം നേടിയിട്ടുണ്ട്‌.

22. ജമ്മു കാശ്മീരില്‍ പാക്‌ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വിരമൃത്യുവരിച്ച മലയാളി
സൈനികന്‍ നായിക്‌ സുബേദാര്‍ എം. ശ്രീജിത്തിന്‌ മരണാനന്തര ബഹുമതിയായി
ശൗര്യച്രക്ര പുരസ്‌കാരം. മലയാളികളായ ലഫ്‌.ജനറല്‍ ജോണ്‍സന്‍ പി മാത്യു, ലഫ്‌.ജനറല്‍ പി. ഗോപാലകൃഷ്ണ മേനോന്‍ എന്നിവര്‍ക്ക്‌ ഉത്തംയുദ്ധ സേവാമെഡലും ലഭിച്ചു.

23. കേരളത്തില്‍ നിന്ന്‌ കവി നാരായണക്കുറുപ്പ്‌, കളരി ആചാര്യന്‍ ശങ്കരനാരായണ മേനോന്‍, സാക്ഷരതാ പ്രവര്‍ത്തക കെ. വി. റാബിയ, വെച്ചൂര്‍ പശു പരിപാലനത്തിലൂടെ ശ്രദ്ദേയയായ ഡോ. സൂസമ്മ ഐപ്പ്‌ എന്നിവര്‍ക്ക്‌ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കും.

24.1964 ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്ന ചരണ്‍ജിത്‌ സിംഗ്‌ (92) അന്തരിച്ചു.

25. കേരള കലാമണ്ഡലത്തെയും കഥകളിയെയും ലോകപ്രശസ്തമാക്കിയ മിലേന സാല്‍വിനി (84) അന്തരിച്ചു. കലാമണ്ഡലത്തിലെ ആദ്യകാല വിദേശ വിദ്യാര്‍ത്ഥിയാണ്‌. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌.

26. പ്രപഞ്ചോത്പത്തിയുടെ രഹസ്യം തേടി പുറപ്പെട്ട നാസയുടെ ജെയിംസ്‌ വെബ് ദൂരദർശിനി ലക്ഷ്യസ്ഥാനത്തെത്തി.

27. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ കിരീടം റാഫേല്‍ നദാലിന്‌. 21 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുമായി പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന നേട്ടവും നദാല്‍ സ്വന്തമാക്കി.

28. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ വനിതാ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്‌. നീണ്ട 44 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു ഓസ്‌ട്രേലിയന്‍ താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍
നേടുന്നത്‌

29. മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി കാസ്ട്രോ സിയോമാര കാസ്ട്രോ ചുമതലയേറ്റു. ഹോണ്ടുറാസിന്റെ 56 മത്‌ പ്രസിഡന്‍റാണ്‌.

30. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്‌ ഇന്റര്‍നാഷണല്‍ വേള്‍ഡ്‌ ഗെയിംസ്‌ അസ്വോസിയേഷന്റെ അത്ലെറ്റ്‌ ഓഫ്‌ ദി ഇയര്‍ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്‌ ശ്രീജേഷ്‌. 2019ല്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഈ നേട്ടം കൈവരിച്ചിരുന്നു.

31. കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദിലെ മൗലാനാ ആസാദ്‌ നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ ചാന്‍സലറായി ആത്മീയ ആചാര്യന്‍ ശ്രി. എമ്മിനെ രാഷ്ട്രപതി നിയമിച്ചു. മുന്ന്‌ വര്‍ഷമാണ്‌ കാലാവധി.

32. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച കേരള വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ടി നസറുദീന്‍ (78) അന്തരിച്ചു.

33. 216 അടി ഉയരമുള്ളതും ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹപ്രതിമകളിലൊന്നുമായ ആത്മീയാചാര്യന്‍ ശ്രി രാമാനുജാചാര്യയുടെ സ്മരണക്കായി പണി കഴിപ്പിച്ച “സമത്വ” പ്രതിമ ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു.

34. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ്‌ ചാന്‍സലറായിരുന്ന എം. ജഗദീഷ്‌ കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (യു.ജി.സി) ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

35. ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുടബോള്‍ കിരീടം സെനഗലിന്‌. സെനഗല്‍ ആദ്യമായാണ്‌ ഈ കപ്പ്‌ നേടുന്നത്‌. ഫൈനലില്‍ ഈജിപ്തിനെയാണ്‌ തോല്‍പിച്ചത്‌.

36. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ്‌ ചാന്‍സലറായി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

37. വിക്രം സാരാഭായി സ്പേസ്‌ സെന്റര്‍ (വി.എസ്‌.എസ്‌.സി) ഡയറക്ടറായി ഡോ. എം. എസ്‌ ഉണ്ണികൃഷ്ണന്‍ നായരെ നിയമിച്ചു.

38. ചരിത്രപണ്ഡിതനും ഗ്രന്ഥകാരനും അദ്ധ്യാപകനുമായിരുന്ന ഡോ.എം.ഗംഗാധരന്‍
(89) അന്തരിച്ചു. ചരിത്രപണ്ഡിതന്‍ എം.ജി.എസ്‌ നാരായണന്‍ അനന്തരവനാണ്‌.

39. അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം ഇന്ത്യക്ക്‌. ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ്‌ തോല്‍പിച്ചത്‌. അഞ്ചാം തവണയാണ്‌ ഇന്ത്യ അണ്ടര്‍ 19 കിരീടം നേടുന്നത്‌. 2000, 2008, 2012, 2018 വര്‍ഷങ്ങളിലാണ്‌ ഇതിനുമുമ്പുള്ള കിരീട നേട്ടങ്ങള്‍.

40. ഭാരതത്തിന്റെ വാനമ്പാടി ഇനി ഓര്‍മ്മ. 36 ഭാഷകളിലായി മുപ്പത്താറായിരത്തോളം ഗാനങ്ങളുമായി ഏഴു പതിറ്റാണ്ടോളം ഇന്ത്യയുടെ ഹൃദയനാദമായിരുന്ന അനുഗ്രഹീത ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. ഭാരത രത്നം. പദ്മവിഭുഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌, ഫ്രഞ്ച്‌ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ്‌ ഓണര്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മുന്ന്‌ തവണ നേടിയിട്ടുണ്ട്‌. 1999 മുതല്‍ 2005 വരെ രാജ്യസഭാംഗമായിരുന്നു. പ്രശസ്ത ഗായിക ആശാ ഭോസ്‌ലേ സഹോദരിയാണ്‌.

41. 24 മത്‌ ശൈത്യകാല ഒളിംപിക്സിന്‌ ഫെബ്രുവരി 4 ന്‌ ചൈനീസ്‌ തലസ്ഥാനമായ ബെയ്ജിങ്ങില്‍ തുടക്കമായി. ആരിഫിഖാന്‍ എന്ന അത്‌ലറ്റ് മാത്രമാണ്‌ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത്‌.

42. 8850 കോടി ഡോളറിന്റെ ആസ്തിയുമായി ഗൌതം അദാനി ഏഷ്യയിലെ അതി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്‌.

43. ഏഷ്യന്‍ ഗെയിംസില്‍ 2 സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ള ഇതിഹാസ ത്രോയിങ്‌
താരം പ്രവീണ്‍കുമാര്‍ സോബ്തി (74) അന്തരിച്ചു. ദൂരദര്‍ശനില്‍ സംപ്രേക്ഷണ ചെയ്ത മഹാഭാരതം സീരിയലില്‍ ഭീമന്റെ വേഷം ചെയ്തത്‌ സോബ്തിയായിരുന്നു.

44. ജര്‍മന്‍ പ്രസിഡന്റായി ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടു.

45. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന വനിതാ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം മിതാലി രാജിന്‌ രണ്ടാം റാങ്ക്. ഓസ്‌ട്രേലിയയന്‍ താരം അലീസ ഹീലിയാണ്‌
ഒന്നാമത്‌.

46. സാധാരണക്കാരന് വേണ്ടി മോട്ടോര്‍വാഹനവ്യവസായം പടുത്തുയര്‍ത്തിയ പ്രമുഖ
വ്യവസായിയും ബജാജ്‌ ഓട്ടോയുടെ മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ്‌ (83) അന്തരിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ബജാജിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നതിനോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുവെന്നതും അദ്ദേഹത്തിന്റെ സവിശേഷതയാണ്‌. 2001ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.

47. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്ററില്‍
നിന്ന്‌ ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ മൂന്ന്‌ ഉപ്രഗഹങ്ങള്‍ വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്‌ 04, ഇന്‍സ്പെയര്‍ സ്റ്റ്‌ 1, ഐ എന്‍ എസ്‌ 2 ടി.
ഡി. എന്നീ ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചത്‌. ഐഎസ്‌ആര്‍ഒ യുടെ ഈ വര്‍ഷത്തെ
ആദ്യ വിക്ഷേപണ ദൗത്യമാണിത്‌.

48. ഹ്യൂമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ (എച്ച്‌.ഐ.വി) കണ്ടെത്തിയ
ഫ്രഞ്ച് വൈറോളജിസ്റ്റ്‌ ല്യൂക്ക്‌ മൊണ്ടയ്‌നര്‍ (89) അന്തരിച്ചു. 1983 ലാണ്‌ മൊണ്ടെയ്നറും സഹപ്രവര്‍ത്തകനായ ഫ്രാങ്കോയിസ്‌ ബാരെ സിനോസിയും എയ്ഡ്‌സിന്‌ കാരണമാകുന്ന എച്ച്‌.ഐ.വി കണ്ടെത്തിയത്‌. ഈ നേട്ടത്തിന്‌ 2008 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ഇവര്‍ക്ക്‌ ലഭിച്ചു.


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments