SCERT Class 5 Social Science Chapter 06 വൻകരകളും സമുദ്രങ്ങളും - പി.എസ്.സി. ചോദ്യോത്തരങ്ങൾ 


SCERT പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് സമീപകാല പി.എസ്‌.സി. പരീക്ഷകളിൽ ചോദ്യങ്ങൾ കടന്ന് വരുന്നത്. അഞ്ചാം ക്ലാസ്സിലെ ആറാമത്തെ അധ്യായമായ വൻകരകളും സമുദ്രങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.എസ്‌.സി - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.

PSC 10th,+2, Degree Level Exam Questions and Answers / SCERT Class 5 Social Science Chapter 06 Continents and Oceans / LDC / LGS / VEO etc. / PSC Syllabus based Questions and Answers

👉വൻകരകളും സമുദ്രങ്ങളും (SCERT - Std 5) - ചോദ്യോത്തരങ്ങൾ

1. ഭൂപടത്തിൽ കൂടുതൽ ഭാഗവും ഏത് നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്?
ഉത്തരം: നീല

2. നീല നിറം എന്താണ് സൂചിപ്പിക്കുന്നത്?
ഉത്തരം: വെള്ളം

3. എന്താണ് വൻകരകൾ (ഭൂഖണ്ഡങ്ങൾ)?
ഉത്തരം: സമുദ്രങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ കരഭാഗങ്ങളാണ് വൻകരകൾ.

4. ഭൂഖണ്ഡങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക
ഉത്തരം:
• ഏഷ്യ
• ആഫ്രിക്ക
• വടക്കേ അമേരിക്ക
• തെക്കേ അമേരിക്ക
• അന്റാർട്ടിക്ക
• യൂറോപ്പ്
• ഓസ്ട്രേലിയ

5. ഏറ്റവും വലിയ വൻകര ഏതാണ്?
ഉത്തരം: ഏഷ്യ

6. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര ഏതാണ്?
ഉത്തരം: ഏഷ്യ

7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഉത്തരം: എവറസ്റ്റ് കൊടുമുടി

8. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: നേപ്പാൾ

9. ഹിമാലയത്തിന്റെ അർത്ഥമെന്താണ്?
ഉത്തരം: മഞ്ഞിന്റെ വാസസ്ഥലം 

10. ഏത് ഭൂഖണ്ഡത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്
ഉത്തരം: ഏഷ്യ

11. കൂടുതല്‍ പ്രദേശങ്ങളും മരുഭൂമിയായിട്ടുള്ള വൻകര ഏതാണ് ?
ഉത്തരം: ആഫ്രിക്ക

12. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്?
ഉത്തരം: സഹാറ മരുഭൂമി

13. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ഉത്തരം: നൈൽ

14. അന്താരാഷ്ട്ര നദി എന്നറിയപ്പെടുന്ന നദി?
ഉത്തരം: നൈൽ

15. 11 രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?
ഉത്തരം: നൈൽ നദി

16. എന്തുകൊണ്ടാണ് നൈൽ അന്താരാഷ്‌ട്ര നദി എന്ന് അറിയപ്പെടുന്നത്?
ഉത്തരം: ഏകദേശം 6850 കിലോമീറ്റർ നീളമുള്ള ഈ നദി ആഫ്രിക്കയിലെ പതിനൊന്ന്‌ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 

17. ഈജിപ്ത്‌, സുഡാൻ എന്നീ രാജ്യങ്ങളുടെ ജീവനാഡിയായി വിശേഷിപ്പിക്കാറുള്ള നദി.
ഉത്തരം: നൈൽ നദി

18. ഇന്യൂട്ടുകൾ (എസ്കിമോകൾ) ഏത് ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്?
ഉത്തരം: വടക്കേ അമേരിക്ക

19. എസ്കിമോകൾ തണുപ്പ്കാലത്ത്‌ താൽക്കാലികമായി മഞ്ഞുകട്ടകള്‍ കൊണ്ട് നിർമ്മിക്കുന്ന വീടുകൾ. 
ഉത്തരം: ഇഗ്ലു 

20. ആമസോൺ നദി ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: തെക്കേ അമേരിക്ക

21. പിരാന മത്സ്യം ഏത് നദിയിലാണ് കാണപ്പെടുന്നത്?
ഉത്തരം: ആമസോൺ

22. മരച്ചീനിയുടെ ജന്മസ്ഥലം
ഉത്തരം: തെക്കേ അമേരിക്ക

23. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി
ഉത്തരം: മൗണ്ട് അക്കോൺകാഗ്വ

24. തെക്കേ അമേരിക്കയിലെ പ്രധാന തൊഴിൽ എന്താണ്?
ഉത്തരം: കന്നുകാലി വളർത്തൽ 

25. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശം?
ഉത്തരം: അന്റാർട്ടിക്ക

26. "മൈത്രി", "ഭാരതി" എന്നീ പേരുകളിൽ അറിയപ്പെടുന്നത് എന്താണ് ?
ഉത്തരം: അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങൾ

27. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പോസ്റ്റ് ഓഫീസിന്റെ പേരെന്ത്?
ഉത്തരം: ദക്ഷിണ ഗംഗോത്രി

28. അന്റാർട്ടിക്കയിൽ കാണപ്പെടുന്ന ജീവികൾ ഏതാണ്?
ഉത്തരം: പെൻഗ്വിനുകൾ, ആൽബട്രോസ്, സീലുകൾ, തിമിംഗലങ്ങൾ

28. ‘വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്?
ഉത്തരം: അന്റാർട്ടിക്ക

29. യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്ന പർവതനിര?
ഉത്തരം: യുറാൾ പർവതം 

30. പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ഉത്തരം: നോർവേ

31. 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പുസ്തകം എഴുതിയത് ആർ?
ഉത്തരം: എസ്.കെ.പൊറ്റെക്കാട്ട്.

32. ഓഷ്യാനിയ എന്നറിയപ്പെടുന്ന വൻകര ?.
ഉത്തരം: ഓസ്‌ട്രേലിയ

33. മുട്ടയിടുന്ന സസ്തനിയായ പ്ലാറ്റിപ്പസ്‌, സഞ്ചിമൃഗം എന്നറിയപ്പെടുന്ന കങ്കാരു, നായ വര്‍ഗത്തില്‍പ്പെടുന്ന ഡിങ്കോകള്‍ തുടങ്ങിയവ കാണപ്പെടുന്ന വൻകര?
ഉത്തരം: ഓസ്‌ട്രേലിയ

34. വന്‍കരദ്വീപ്‌ എന്നും ഓസ്ട്രേലിയ അറിയപ്പെടുന്നത് എന്തുകൊണ്ട്?
ഉത്തരം: പുര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതിനാൽ ആസ്‌ട്രേലിയയെ വന്‍കരദ്വീപ്‌ എന്ന്‌ വിശേഷിപ്പിക്കുന്നു.

35. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ 
ഉത്തരം: സ്വർണ്ണം, ഇരുമ്പയിര്, യുറേനിയം

36. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഉത്തരം: ഗ്രീൻലാൻഡ്

37. ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന വൻകര ?
ഉത്തരം: ഏഷ്യ

38. ഒരു പ്രത്യേക രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന വൻകര ഏതാണ്?
ഉത്തരം: ഓസ്‌ട്രേലിയ

39. ഏറ്റവും ചെറിയ വൻകര ഏതാണ്?
ഉത്തരം: ഓസ്‌ട്രേലിയ

40. എന്താണ് സമുദ്രം?
ഉത്തരം: വൻകരകൾക്കിടയിൽ കാണപ്പെടുന്ന വിശാലമായ ജലഭാഗങ്ങളെ സമുദ്രങ്ങൾ എന്ന് വിളിക്കുന്നു.

41. എന്താണ് സമുദ്രങ്ങൾ?
ഉത്തരം: ഭാഗികമായി കരകളാൽ ചുറ്റപ്പെട്ട സമുദ്രഭാഗങ്ങളാണ് കടലുകൾ.

42. ലോക മഹാസമുദ്രം എന്താണ്?
ഉത്തരം: പരസ്പരം ചേർന്ന് സ്ഥിതി ചെയ്യുന്ന സമുദ്രങ്ങൾക്കെല്ലാം കൂടി പറയുന്ന പേരാണ് ലോക മഹാസമുദ്രം.

43. പ്രധാനപ്പെട്ട സമുദ്രങ്ങളുടെ പേരുകൾ എഴുതുക.
ഉത്തരം:
• പസിഫിക് സമുദ്രം 
• അറ്റ്ലാന്റിക് സമുദ്രം
• ഇന്ത്യൻ സമുദ്രം
• ആർട്ടിക് സമുദ്രം
• അന്റാർട്ടിക്ക് സമുദ്രം

44. ഏത് സമുദ്രത്തിലാണ് ചലഞ്ചർ ഗർത്തം സ്ഥിതി ചെയ്യുന്നത്?
ഉത്തരം: പസഫിക് സമുദ്രം

45. രണ്ടാമത്തെ വലിയ സമുദ്രം?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രം

45. ഏറ്റവും തിരക്കേറിയ സമുദ്രപാത ഏതാണ്?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കൻ ഭാഗം.

46. ഗ്രാൻഡ് ബാങ്ക് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രം

47. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അതിർത്തിയിലുള്ള ഭൂഖണ്ഡങ്ങൾ
ഉത്തരം: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക

48. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം
ഉത്തരം: പ്യൂർട്ടോ റിക്കോ ഗർത്തം 

49. ​​വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള സമുദ്രമേത്?
ഉത്തരം: ഇന്ത്യൻ മഹാസമുദ്രം

50. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തിയിലുള്ള വൻകരകളുടെ പേര്:
ഉത്തരം:
• ആഫ്രിക്ക
• ഓസ്ട്രേലിയ
• ഏഷ്യ

51. ഇന്ത്യൻ മഹാസമുദ്രത്തിന് വടക്ക് വശത്തായി സ്ഥിതിചെയ്യുന്ന വൻകര ഏതെന്ന് ഭൂപടം നിരീക്ഷിച്ച് കണ്ടെത്തു 
ഉത്തരം: ഏഷ്യ

52. പവിഴപ്പുറ്റുകളെ നമുക്ക് കാണാൻ കഴിയുന്ന സമുദ്രം:
ഉത്തരം: ഇന്ത്യൻ മഹാസമുദ്രം

53. അന്റാർട്ടിക്കയുമായി അതിർത്തി പങ്കിടുന്ന സമുദ്രത്തിന്റെ പേരെന്ത്?
ഉത്തരം: അന്റാർട്ടിക്ക് സമുദ്രം

54. ഉപരിതലം പൂർണ്ണമായും തണുത്തുറഞ്ഞ സമുദ്രത്തിന് പേര്:
ഉത്തരം: അന്റാർട്ടിക്ക് സമുദ്രം

55. ആർട്ടിക് സമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം: ഉത്തരധ്രുവത്തെ വലയം ചെയ്ത് കിടക്കുന്ന സമുദ്രമാണ് ആർട്ടിക് സമുദ്രം.

56. ഉത്തരധ്രുവത്തെ വലയം ചെയ്യുന്ന സമുദ്രം ഏതാണ്?
ഉത്തരം: ആർട്ടിക് സമുദ്രം

57. ഒളിമ്പിക്സ് പതാകകളിൽ 5 വളയങ്ങൾ അടങ്ങിയിരിക്കുന്നു. ആ വളയങ്ങൾ 5 ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നു.
ഉത്തരം:
• ഏഷ്യ (മഞ്ഞ)
• യൂറോപ്പ് (നീല)
• ആഫ്രിക്ക (കറുപ്പ്)
• അമേരിക്ക (ചുവപ്പ്)
• ഓസ്ട്രേലിയ (പച്ച)

58. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഇവിടെയാണ്‌.
ഉത്തരം: ആഫ്രിക്ക (സഹാറ) 

59. വന്‍കരകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തു.
ഉത്തരം:
• ഏഷ്യ
• ആഫ്രിക്ക
• ഉത്തര അമേരിക്ക
• തെക്കേ അമേരിക്ക
• അന്റാർട്ടിക്ക
• യൂറോപ്പ്
• ഓസ്ട്രേലിയ

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here