പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2020 | 260 ചോദ്യോത്തരങ്ങൾ 


PSC Previous Exam Questions - 2020 | PSC SSLC, +2 Level Previous Exam 260 Questions and Answers

കോവിഡ്  വ്യാപനം മൂലം PSC 2020 ൽ നടത്തിയ പരീക്ഷകളുടെ എണ്ണം കുറവായിരുന്നു. അവയിൽ മലയാളത്തിൽ നടത്തിയ പരീക്ഷകളുടെ 5 ചോദ്യപേപ്പറുകളിൽ നിന്നുള്ള 260 ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. Degree Level പരീക്ഷകളുടെ ചോദ്യോത്തരങ്ങൾ വേണ്ടവർ ഇവിടെ ക്ലിക്കുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്. 

Question Paper - 01
LD Clerk (SR for ST only) in Various Dept
Question Code: 003/2020 
Date of Test: 10/01/2020
Exam Details - Click here

1. ഏതു നദിയിലാണ്‌“കുറുവ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌ ?
(A) ഭവാനി
(B) പാമ്പാര്‍
(C) കബനി
(D) കുന്തിപ്പുഴ
Answer: (C)

2. തിരുവിതാംകൂറില്‍ “അലോപ്പതി” ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.
(A) സ്വാതി തിരുനാള്‍
(B) ഗരിലക്ഷ്മിഭായി
(C) ഗൌരി പാര്‍വതിഭായി
(D) ധര്‍മ്മരാജ
Answer: (B)

3. വ്യവസായം ഉള്‍പ്പെടുന്നത്‌ സമ്പത്‌ വ്യവസ്ഥയിലെ ഏതു മേഖലയിലാണ്‌
(A) സേവന മേഖല
(B) പ്രാഥമിക മേഖല
(C) ദ്വിതീയ മേഖല
(D) തൃതീയ മേഖല
Answer: (C)

4. ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്‌ ആരിലൂടെയാണ്‌ ?
(A) മന്ത്രിസഭ
(B) പഞ്ചായത്ത്‌
(C) കോടതി
(D) ഉദ്യോഗസ്ഥ വൃന്ദം
Answer: (D)

5. അമേരിക്കന്‍ കോളനികള്‍ ഇംഗ്ലണ്ടില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടുന്നതിനു കാരണമായ ഉടമ്പടി ഏത്‌?
(A) പാരീസ്‌ഉടമ്പടി
(B) മോസ്‌ക്കോ ഉടമ്പടി
(C) വേഴ്‌സായ്‌ ഉടമ്പടി
(D) ബോസ്റ്റണ്‍ ഉടമ്പടി
Answer: (A)

6. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കേണ്ടത്‌ ആര്‌ ?
(A) രാഷ്ട്രപതി
(B) ലോക്‌സഭ സ്പീക്കര്‍
(C) ഉപരാഷ്ട്രപതി
(D) രാജ്യസഭ ഉപാധ്യക്ഷന്‍
Answer: (B)

7. ഭഗത്‌ സിങ്ങിന്റെ സ്മാരകമായ “ഭഗത സിങ്ങ്‌ ചൗക്ക്‌" സ്ഥിതി ചെയ്യുന്നതെവിടെ ?
(A) ലാഹോര്‍
(B) അമൃത്സര്‍
(C) റാവല്‍പിണ്ടി
(D) ഗുരുദാസ്പൂര്‍
Answer: (A)

8. പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതുപേരില്‍ അറിയപ്പെടുന്നു ?
(A) മലബാര്‍ തീരം
(B) സിര്‍കാര്‍ തീരം
(C) കോറമാണ്ടല്‍ തീരം
(D) കൊങ്കണ്‍ തീരം
Answer: (D)

9. ഇന്ത്യയില്‍ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ്‌ നിലവില്‍
വന്നതെന്ന്‌ ?
(A) 2015 ഏപ്രില്‍ 1
(B) 2015 ജനുവരി 1
(C) 2015 ജൂലൈ 1
(D) 2015 ഒക്ടോബര്‍ 1
Answer: (B)

10. “നയന്‍കാര” “അയ്യഗാര്‍” എന്നി ഭരണ രീതികള്‍ പിന്‍തുടര്‍ന്നിരുന്ന സാമ്രാജ്യം
(A) മറാത്ത സാമ്രാജ്യം
(B) മുഗള്‍ സാമ്രാജ്യം
(C) വിജയനഗര സാമ്രാജ്യം
(D) ബാമിനിസാമ്രാജ്യം
Answer: (C)

11. ധരാതലിയ ഭൂപടങ്ങളിലെ “നോര്‍ത്തിംഗ്സ്‌' ഏതു ദിശയില്‍ വരച്ചിരിക്കുന്ന രേഖകളാണ്‌
(A) കിഴക്ക്‌ പടിഞ്ഞാറ്‌
(B) തെക്ക്‌ പടിഞ്ഞാറ്‌
(C) വടക്ക്‌ കിഴക്ക്‌
(D) തെക്ക്‌ വടക്ക്‌
Answer: (D)

12. “ഇ-ഗവേണന്‍സ്‌” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌
(A) ഗവണ്‍മെന്റ്‌ ഓഫീസുകളില്‍ ഇന്റര്‍നെറ്റ്‌ ഏര്‍പ്പെടുത്തുന്നത്‌.
(B) ഭരണ രാഗത്ത്‌ ഇലക്ട്രോണിക്‌ സാങ്കേതിക വിദ്യയുടെ ഉപയോഗം.
(C) മന്ത്രിമാര്‍ ഇ-മെയില്‍ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്നത്‌.
(D) തെരഞ്ഞെടുപ്പില്‍ വോട്ടിംഗ്‌ യന്ത്രം ഉപയോഗിക്കുന്നത്‌.
Answer: (B)

13. താഴെ പറയുന്നവയില്‍ മുന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ തുടക്കം കുറിച്ച പ്രവര്‍ത്തനം.
(A) ഹരിത വിപ്ലവം
(B) ഗരീബി ഹഠാവോ
(C) വ്യവസായ വല്‍ക്കരണം
(D) പുത്തന്‍ സാമ്പത്തിക നയം
Answer: (A)

14. ഇടുക്കി ഡാമിന്റെ പരമാവധി ജലസംഭരണശേഷിഎത്ര അടിയാണ്‌ ?
(A) 2304 അടി
(B) 2430 അടി
(C) 2403 അടി
(D) 2340 അടി
Answer: (C)

15. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനു വേണ്ടി രൂപികരിക്കപ്പെട്ടിരിക്കുന്ന സ്ഥാപനം.
(A) ഓംബുഡ്‌സ്മാന്‍
(B) വിജിലന്‍സ്‌ കമ്മിഷന്‍
(C) ലോകായുക്ത
(D) ലോക്പാല്‍
Answer: (D)

16. ഭുമിയുടെ ഉള്‍ഭാഗത്തുള്ള “അകക്കാമ്പ്‌” ഏത്‌ അവസ്ഥയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ ?
(A) ഖരം
(B) ദ്രാവകം
(C) വാതകം
(D) പ്ലാസ്മ
Answer: (A)

17. “പോക്സോ” (Poxo) നിയമം കേരളത്തില്‍ നിലവില്‍ വന്ന വര്‍ഷം
(A) 2010
(B) 2011
(C) 2012
(D) 2013
Answer: (C) 

18. ഇന്ത്യയില്‍ ജി.എസ്‌.ടി. ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം
(A) ബിഹാര്‍
(B) കേരളം
(C) ഒഡിഷ
(D) ആസ്സാം
Answer: (D)

19. ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പരാമര്‍ശമുള്ള ആദ്യമലയാള കൃതി
(A) ജാതി ലക്ഷണം
(B) ജാതിക്കുമ്മി
(C) ഈശ്വര വിചാരം
(D) ജാതിമീമാംസ
Answer: (B)

20. 1921ല്‍ നിലവില്‍ വന്ന “ഇംപീരിയല്‍ ബാങ്ക്‌ ഓഫ്‌ഇന്ത്യ'യുടെ ഇപ്പോഴത്തെ പേര്.
(A) സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ഇന്ത്യ
(B) പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌
(C) യൂണിയന്‍ ബാങ്ക്‌ ഓഫ്‌ഇന്ത്യ 
(D) റിസര്‍വ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ
Answer: (A)

21. പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ്‌
(A) ഫാസിക്കിള്‍
(B) മയോഫ്രൈബ്രിന്‍
(C) സാര്‍ക്കോമിയര്‍
(D) ആക്ടിന്‍
Answer: (C)

22. യുവത്വ ഹോര്‍മോണ്‍ എന്ന്‌ അറിയപ്പെടുന്ന ഹോര്‍മോണ്‍
(A) കോര്‍ട്ടിസോള്‍
(B) തൈമോസിന്‍
(C) ഇന്‍സുലിന്‍
(D) വാസോപ്രസിന്‍
Answer: (B)

23. ഷഡ്പദങ്ങളുടെ വിസര്‍ജ്യ വസ്തു
(A) യൂറിയ
(B) അമോണിയ
(C) ജലം
(D) യുറിക്‌ ആസിഡ്‌
Answer: (D)

24. ദ്വി നാമ പദ്ധതി ആവിഷ്ടരിച്ച ശാസ്ത്രജ്ഞന്‍
(A) ജോണ്‍റേ
(B) കാള്‍ ലിനേയസ്‌
(C) അരിസ്റ്റോട്ടില്‍
(D) തിയോ ഫ്രാറ്റസ്‌
Answer: (B)

25. മസ്തിഷ്ണത്തിലേയും സുഷുമ്നനയിലേയും മയലിന്‍ഷിത്ത്‌ നിര്‍മിക്കപ്പെട്ടിരിക്കുന്ന
സവിശേഷ കോശങ്ങളാണ്‌
(A) അസ്ട്രോസൈറ്റുകള്‍
(B) കഫര്‍ സ്പെല്ലുകള്‍
(C) ഒളിഗോ ഡെന്‍ട്രോസൈറ്റുകള്‍
(D) ഷ്വാന്‍ സെല്ലുകള്‍
Answer: (C)

26. മനുഷ്യന്റെ റെറ്റിനയില്‍ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത്‌ ?
(A) യാഥാര്‍ത്ഥം, തല തിരിഞ്ഞത്‌
(B) യാഥാര്‍ത്ഥം, നിവര്‍ന്നത്‌
(C) മിഥ്യ, നിവര്‍ന്നത്‌
(D) മിഥ്യ, തല തിരിഞ്ഞത്‌
Answer: (A)

27. ആറ്റത്തിന്റെ ന്യൂക്സിയസിന്റെ വലിപ്പം പറയാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ ഏത്‌ ?
(A) ആങ്‌സ്ട്രം 
(B) ന്യൂട്ടന്‍
(C) വെബര്‍
(D) ഫെര്‍മി
Answer: (D)

28. ഹൈഡ്രോളിക്‌ പ്രസിന്റെ പ്രവര്‍ത്തനതത്വം ഏത്‌?
(A) ചാള്‍സ്‌ നിയമം
(B) ആര്‍ക്കമെഡിസ്‌ തത്വം
(C) പാസ്കല്‍ നിയമം
(D) ന്യൂട്ടന്റെ രണ്ടാം ചലന നിയമം
Answer: (C)

29. സൂര്യനും നക്ഷത്രങ്ങള്‍ക്കും വികിരണോര്‍ജം കിട്ടുന്നതിന്‌ കാരണമായ പ്രവര്‍ത്തനം ഏത്‌?
(A) ഫോട്ടോ ഇലക്ട്രിക്‌ പ്രവര്‍ത്തനം
(B) ഫ്യൂഷന്‍ പ്രവര്‍ത്തനം
(C) ഫിഷന്‍ പ്രവര്‍ത്തനം
(D) ഡോപ്ലര്‍ എഫക്ട്‌
Answer: (B)

30. ഹരിതഗൃഹ വാതകങ്ങളില്‍ പെടാത്ത വാതകമേത്‌ ?
(A) മീഥേന്‍
(B) നൈട്രസ്‌ ഓക്സൈഡ്‌
(C) കാര്‍ബണ്‍ ഡയോക്സൈഡ്‌
(D) ഹൈഡ്രജന്‍
Answer: (D)

31. ആല്‍ഫസന്യുമെറിക്‌ ഡാറ്റാ എന്‍ട്രിയ്ക്കു ഉപയോഗിക്കുന്ന ഇന്‍പുട്ട്‌ ഡിവൈസ്‌ ഏത്‌?
(A) മൌസ്‌
(B) ജോയ്സ്റ്റിക്ക്‌
(C) കീബോര്‍ഡ്‌
(D) ലൈറ്റ്‌ പെന്‍
Answer: (C)

32. താഴെ പറയുന്നവയില്‍ താത്കാലികമായി ഡേറ്റ സ്റ്റോര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മെമ്മറി ഏത്‌?
(A) ROM
(B) RAM
(C) PROM
(D) EPROM
Answer: (B)

33. ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്ന സോഫ്റ്റ്വെയര്‍ താഴെ പറയുന്നവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു
(A) ലാംഗ്വേജ്‌ പ്രോസസ്സര്‍
(B) അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍
(C) സിസ്റ്റം സോഫ്റ്റ്‌ വെയര്‍
(D) യൂട്ടിലിറ്റി സോഫ്റ്റ്വെയര്‍
Answer: (C)

34. ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌ വര്‍ക്കിന്‌ ഉദാഹരണം ആണ്‌
(A) ടെലിഫോണ്‍ നെറ്റ്‌ വര്‍ക്ക്‌
(B) കേബിള്‍ ടിവി നെറ്റ്‌ വര്‍ക്ക്‌
(C) റെയില്‍വെ നെറ്റ്‌ വര്‍ക്ക്‌
(D) ഇന്റര്‍നെറ്റ്‌
Answer: (D)

35. താഴെ പറയുന്നവയില്‍ URL ന്റെ പൂര്‍ണരുപം എഴുതുക
(A) യുണൈറ്റഡ്‌ റിസോഴ്‌സ്‌ ലൊക്കേഷന്‍
(B) യൂണിഫോം റിസോഴ്‌സ്‌ ലൊക്കേറ്റര്‍
(C) യുണൈറ്റഡ്‌ റിസോഴ്‌സ്‌ ലോഗിന്‍
(D) യൂണിറ്റി റിസോഴ്‌സ്‌ ലൊക്കേഷന്‍
Answer: (B)

36. ഒരു ബില്‍ മണിബില്ലാണോ എന്ന്‌ തീരുമാനിക്കുന്നത്‌ ആരാണ്‌ ?
(A) പ്രസിഡന്റ്‌
(B) വൈസ്പ്രസിഡന്റ്‌
(C) ലോക്സ്‌ഭാ സ്പീക്കര്‍
(D) അറ്റോര്‍ണി ജനറല്‍
Answer: (C)
37. ഇന്ത്യന്‍ വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ചുവടെ ചേര്‍ത്തിട്ടുള്ള ആരെല്ലാം ഉള്‍പ്പെടുന്നു ?
(A) ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍
(B) ലോക്‌സഭാ, രാജ്യസഭാ, സംസ്ഥാന നിയമസഭാ അംഗങ്ങള്‍
(C) പ്രസിഡന്റ്‌, ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍
(D) ലോക്‌സഭയിലെയും രാജ്യബഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
Answer: (D)

38. ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു ?
(A) ജവഹര്‍ലാല്‍ നെഹ്റു
(B) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
(C) ഗുല്‍സാരിലാല്‍ നന്ദ
(D) ബല്‍ദേവ്‌സിംഗ്‌
Answer: (B)

39. “സെന്‍സസ്‌" ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
(A) യൂണിയന്‍ ലിസ്റ്റ്‌
(B) കണ്‍കറന്റ്‌ ലിസ്റ്റ്‌
(C) സ്റ്റേറ്റ്‌ ലിസ്റ്റ് 
(D) ഒരു ലിസ്റ്റിലും ഉള്‍പ്പെടുന്നില്ല
Answer: (A)

40. 1956-ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചത്‌
എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ ?
(A) 3-ാം  ഭേദഗതി
(B) 5-ാം ഭേദഗതി
(C) 7-ാം ഭേദഗതി
(D) 9-ാം ഭേദഗതി
Answer: (C)

41. “സൈക്കോ” എന്ന തൂലികാനാമം ഏത്‌ എഴുത്ത്കാരന്റെതാണ്‌?
(A) കെ. പദ്മനാഭന്‍
(B) ഇ. മുഹമ്മദ്‌
(C) ഡൊമനിക്ക്‌ ചാക്കോ കിഴക്കേമുറി
(D) എന്‍. വാസുദേവന്‍ നായര്‍
Answer: (B)

42. 2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ കായിക താരം ?
(A) പി.വി. സിന്ധു
(B) സൈന നെഹ്വാള്‍
(C) ശ്രികാന്ത്‌ കിഡംബി
(D) പ്രണോയ് കുമാര്‍
Answer: (A)

43.“ഇങ്കുലാബിന്റെ മക്കള്‍” എന്ന നാടകം രചിച്ചത്‌ ആര് ?
(A) സച്ചിദാനന്ദന്‍
(B) പൊന്‍കുന്നം വര്‍ക്കി
(C) സി.എന്‍. ശ്രികണ്ഠന്‍ നായര്‍
(D) പി.ജെ. ആന്റണി
Answer: (D)

44. 2019 ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമിഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത്‌ ?
(A) ആസ്‌ട്രേലിയ
(B) ഇംഗ്ലണ്ട്‌
(C) ന്യൂസിലാന്റ്‌
(D) ശ്രിലങ്ക
Answer: (C)

45.ചുവടെ ചേര്‍ത്തിട്ടുള്ള ഏത്‌ രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ്‌ കബഡി?
(A) അമേരിക്ക
(B) ബംഗ്ലാദേശ്‌
(C) അഫ്ഗാനിസ്ഥാന്‍
(D) ക്യൂബ
Answer: (B)

46. 2022-ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദി ?
(A) ദക്ഷിണാഫ്രിക്ക
(B) ആസ്‌ട്രേലിയ
(C) സ്‌കോട്ട്‌ലാന്റ്‌
(D) ഇന്ത്യ
Answer: (A)

47. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറ എന്ന സ്ഥലം ഏതുജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ ?
(A) പാലക്കാട്‌
(B) വയനാട്‌
(C) തൃശ്ശൂര്‍
(D) മലപ്പുറം
Answer: (D)

48.എത്രാമത്‌ ലോകസഭാ തെരഞ്ഞെടുപ്പാണ്‌ ഇന്ത്യയില്‍ 2019-ല്‍ നടന്നത്‌?
(A) 15
(B) 16
(C) 17
(D) 18
Answer: (C)

49.ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറിന്‌ നല്‍കിയ പേര്‌ എന്തായിരുന്നു ?
(A) പ്രഗ്യാന്‍
(B) വിക്രം
(C) എക്‌സ്‌പ്ലോറര്‍
(D) കലാം
Answer: (B)

50. 14-ഠം കേരളാ നിയമസഭയിലെ വനംവകുപ്പ്‌ മന്ത്രി ആരാണ്‌?
(A) പ്രൊഫ. രവീന്ദ്രനാഥ്‌
(B) മേഴ്‌സികുട്ടിയമ്മ
(C) കെ.ടി. ജലീല്‍
(D) കെ.രാജു
Answer: (D)

51. തന്‍മാത്രാ തദ്ധിതത്തിന്‌ ഉദാഹരണം
(A) ഒന്നാം
(B) കണ്ടവന്‍
(C) മൂപ്പന്‍
(D) വെണ്‍മ
Answer: (D)

52. കൈകാലുകള്‍ -- സമാസമെത്‌ ?
(A) ബഹുപ്രിഹി
(B) ദ്വന്ദൻ 
(C) അവ്യയീഭാവന്‍
(D) തത്‌ പുരുഷന്‍
Answer: (B)

53. ശരിയായ രൂപമേത്‌ ?
(A) അഭ്യസ്ത വിദ്യന്‍
(B) അഭ്യസ്ഥ വിദ്യന്‍
(C) അഭ്യസ്ത്ത വിദ്യന്‍
(D) അഭ്യസ്ഥ വിധ്യന്‍
Answer: (A)

54. ഋഷിയെ സംബന്ധിച്ചത്‌ എന്നര്‍ത്ഥം വരുന്ന വാക്ക്‌
(A) ഷഭം
(B) ഗ്വേഭം
(C) ആര്‍ഷം
(D) തുക്കള്‍
Answer: (C)

55. അര്‍ത്ഥം എഴുതുക - ഇനന്‍
(A) ചന്ദ്രന്‍
(B) സൂര്യന്‍
(C) നക്ഷത്രം
(D) രാത്രി
Answer: (B)

56. “ആത്മകഥയ്ക്കൊരാമുഖം” - ആരുടെ കൃതി ?
(A) ലളിതാബിക അന്തര്‍ജനം
(B) സുഗത കുമാരി
(C) മാധവിക്കുട്ടി
(D) ബാലാമണിയമ്മ
Answer: (A)

57. കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ?
(A) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
(B) വള്ളത്തോള്‍
(C) കേരള വര്‍മ വലിയ കോയിത്തമ്പുരാന്‍
(D) എ.ആര്‍. രാജരാജവര്‍മ
Answer: (C)

58. ആദ്യമായി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയതാര് ?
(A) തകഴി
(B) ബാലാമണിയമ്മ
(C) കെ.എം. ജോര്‍ജ്‌
(D) ശൂരനാട്ട്‌ കുഞ്ഞന്‍ പിള്ള
Answer: (D)

59. നായ കഥാപാത്രമായ ഒരു കഥ
(A) ശബ്ദിക്കുന്ന കലപ്പ
(B) വെള്ളപ്പൊക്കത്തില്‍
(C) കടല്‍ത്തീരത്ത്‌
(D) നെയ്പ്പായസം
Answer: (B)

60. ബഷിറിനെ കൂടാതെ പൂവന്‍പഴം എന്ന പേരില്‍ കഥയെഴുതിയ കഥാകൃത്ത്‌
(A) എസ്‌.കെ. പൊറ്റക്കാട്‌
(B) ടി. പത്മനാഭന്‍
(C) പൊന്‍കുന്നം വര്‍ക്കി
(D) കാരൂര്‍ നീലകണ്ഠപ്പിള്ള
Answer: (D)

Question Paper - 02
BINDER GRADE II - VARIOUS (NCA NOTIFICATION)
Question Code: 023/2020 
Date of Test: 11/09/2020
Exam Details - Click here

1. ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഭരണഘടനയുടെ ഏത്‌ ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നു?
(A) ആര്‍ട്ടിക്കിള്‍ 27
(B) ആര്‍ട്ടിക്കിള്‍ 29
(C) ആര്‍ട്ടിക്കിള്‍ 32
(D) ആര്‍ട്ടിക്കിള്‍ 21 
Answer: (B)

2. ഡല്‍ഹിക്ക്‌ ദേശീയ തലസ്ഥാന പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി ഏതാണ്‌?
(A) 65-ാം ഭേദഗതി
(B) 61ാം ഭേദഗതി
(C) 86-ാം ഭേദഗതി
(D) 69ാം ഭേദഗതി
Answer: (D)

3. ഇന്ത്യാ വിഭജനത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന കൃതി ദി അദര്‍ സൈഡ്‌ ഓഫ്‌ സൈലന്റ്സ്‌ (നിശ്ശബ്ദതയുടെ മറുപുറം) രചിച്ചതാര്‌?
(A) അരുണ ആസഫലി
(B) സരോജിനി നായിഡു
(C) ഉര്‍വ്വശി ബൂട്ടാലിയ
(D) ക്യാപ്റ്റന്‍ ലക്ഷ്മി
Answer: (C)

4. “ജീവിതം ഒരു സമരം” ആരുടെ ആത്മകഥയാണ്‌?
(A) അക്കാമ്മ ചെറിയാന്‍
(B) അന്നാ ചാണ്ടി
(C) ലളിതാംബിക അന്തര്‍ജ്ജനം
(D) കൂത്താട്ടുകുളം മേരി
Answer: (A)

5. കെ. ദേവയാനി ഏത്‌ സമരത്തിന്റെ സമരനായികയാണ്‌?
(A) കയ്യൂര്‍ സമരം
(B) പുന്നപ്ര വയലാര്‍ സമരം
(C) കരിവെള്ളൂര്‍ സമരം
(D) തോല്‍വിറക്‌ സമരം
Answer: (C)

6. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആരാണ്‌?
(A) കെ. കേളപ്പന്‍
(B) എ.കെ. ഗോപാലന്‍
(C) കെ.പി. കേശവമേനോന്‍
(D) സി.വി. കുഞ്ഞിരാമന്‍
Answer: (A)

7. മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍ :
(A) ഡോ. അയ്യത്താന്‍ ഗോപാലന്‍
(B) സി. കേശവന്‍
(C) ചെങ്ങളത്ത്‌ കുഞ്ഞിരാമമേനോന്‍
(D) തെരുവത്ത്‌ രാമന്‍
Answer: (D)

8. 65-ാമത്‌ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച സിനിമ “വില്ലേജ്‌ റോക്ക്‌ സ്റ്റാഴ്‌സ്" ഏത്‌ ഭാഷയിലുള്ള സിനിമയാണ്‌?
(A) ഹിന്ദി
(B) ആസാമീസ്‌
(C) പഞ്ചാബി
(D) മറാത്തി
Answer: (B)

9. കാലടി അദ്വൈതാശ്രമത്തിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ :
(A) സ്വാമി ആഗമാനന്ദ
(B) ബ്രഹ്മാനന്ദ ശിവയോഗി
(C) സ്വാമി ആനന്ദതീര്‍ത്ഥന്‍
(D) ശ്രീനാരായണ ഗുരു
Answer: (A)

10. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌' ഈ മുദ്രാവാക്യം ഉയര്‍ത്തിയത്‌ :
(A) ഈഴവ മെമ്മോറിയല്‍
(B) നിവര്‍ത്തന പ്രക്ഷോഭം
(C) മലയാളി മെമ്മോറിയല്‍
(D) പാലിയം സത്യാഗ്രഹം
Answer: (C)

11. സരസകവി മൂലൂര്‍ എസ്‌. പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്‌ എവിടെ?
(A) ഇരിഞ്ഞാലക്കുട
(B) ചെങ്ങന്നൂര്‍
(C) തോന്നയ്ക്കല്‍
(D) ഇലവുംതിട്ട
Answer: (D)

12. “കൊടുങ്കാറ്റിന്റെ മാറ്റൊലി" എന്ന കൃതിയുടെ കര്‍ത്താവ്‌ ആരാണ്‌?
(A) പി. ഗോവിന്ദപിള്ള
(B) എ.കെ. ഗോപാലന്‍
(C) പി. കൃഷ്ണപിള്ള
(D) എന്‍.ഇ. ബാലറാം
Answer: (B)

19. പാമ്പാടി ജോണ്‍ ജോസഫ്‌ താഴെ പറയുന്ന ഏത്‌ സംഘടനയുടെ സ്ഥാപകനാണ്‌?
(A) പ്രത്യക്ഷരക്ഷാദൈവ സഭ
(B) ജ്ഞാനോദയം സഭ
(C) ചേരമര്‍ മഹാസഭ
(D) പുലയ മഹാസഭ
Answer: (C)

14. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ നിന്നും രാജ്യസമാചാരം പത്രം പ്രസിദ്ധീകരിച്ച വര്‍ഷം :
(A) 1836
(B) 1847
(C) 1846
(D) 1838
Answer: (B)

15. “ആത്മ ബോധോദയ സംഘത്തിന്റെ സ്ഥാപകന്‍ :
(A) വാഗ്ഭടാനന്ദന്‍
(B) ചട്ടമ്പിസ്വാമികള്‍
(C) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
(D) ശുഭാനന്ദഗുരുദേവന്‍
Answer: (D)

16. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ തടയുന്നതിനായി കേരളാ ഗവണ്മെന്റ്‌ നടപ്പിലാക്കുന്ന പദ്ധതി:
(A) അതിജീവനം
(B) കൈവല്യം
(C) ആര്‍ദ്രം
(D) കൈത്താങ്ങ്‌
Answer: (D)

17. പഹല്‍ പദ്ധതി (PAHAL SCHEME) എന്തുമായി ബന്ധപ്പെട്ടതാണ്‌?
(A) പാചകവാതക സബ്ലിഡിയുടെ വിതരണം
(B) കാര്‍ഷിക വായ്യാവിതരണം
(C) വനിതാവിദ്യാഭ്യാസം
(D) ഗോത്രവിഭാഗങ്ങളുടെ ക്ഷേമം
Answer: (A)

18. പ്രധാന്‍മന്ത്രി മുദ്ര യോജന (PMMY) ആരംഭിച്ച വര്‍ഷം :
(A) സെപ്ലംബര്‍ 4 - 2014
(B) ജൂലൈ 1 - 2015
(C) ഏപ്രില്‍ 8 - 2015
(D) ജനുവരി 25 - 2018
Answer: (C)

19. ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം താഴെ പറയുന്നവയില്‍ ഏതാണ്‌?
(A) ഖേഡ സത്യാഗ്രഹം
(B) ചമ്പാരന്‍ സത്യാഗ്രഹം
(C) ബർദ്ദോളി സത്യാഗ്രഹം
(D) അഹമ്മദാബാദ്‌ തുണിമില്‍ സമരം
Answer: (B)

20. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത്‌ ആര് ?
(A) സരോജിനി നായിഡു
(B) ലതാ മങ്കേഷ്കര്‍
(C) വിജയലക്ഷ്മി പണ്ഡിറ്റ്‌
(D) എം.എസ്‌. സുബ്ബലക്ഷ്മി 
Answer: (A)

Question Paper - 03
Police Constable, IRB
Question Code: 018/2020 
Date of Test: 04/09/2020

1. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ആര്‌?
(A) സജി ചെറിയാൻ 
(B) ശൈലജ ടീച്ചര്‍
(C) വി.എസ്‌. സുനില്‍ കുമാര്‍
(D) കെ.ടി. ജലീല്‍
Answer: (A)

2. താഴെ പറയുന്ന സംഘസാഹിത്യ കൃതികളില്‍ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്‌?
(A) തിരുക്കുറല്‍
(B) മണിമേഖല
(C) തൊൽകാപ്പിയം
(D) അകനാനൂറ്‌
Answer: (C)

3. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല:
(A) കോഴിക്കോട്‌
(B) ഇടുക്കി
(B) പാലക്കാട്‌
(D) വയനാട്‌
Answer: (D)

4. ഏത്‌ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായാണ്‌ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്‌?
(A) ആസ്സാം
(B) മിസ്സോറം
(C) ഒഡീഷ
(D) മണിപ്പൂര്‍
Answer: (B)

5. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം :
(A) 1721
(B) 1741
(C) 1728
(D) 1695
Answer: (A)

6. 1916 ല്‍ പാലക്കാട്‌ വെച്ച്‌ നടന്ന മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചതാര്‌?
(A) ജവഹര്‍ലാല്‍ നെഹ്റു
(B) കെ. മാധവന്‍ നായര്‍
(C) കെ.പി. കേശവമേനോന്‍
(D) ആനി ബസന്റ്‌
Answer: (D)

7. കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകന്‍ :
(A) അയ്യങ്കാളി
(B) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
(C) കുമാരഗുരുദേവന്‍
(D) ചട്ടമ്പിസ്വാമികള്‍
Answer: (B)

8. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേര്‍ന്ന്‌ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്‌:
(A) 1950 ജനുവരി 26
(B) 1956 നവംബര്‍ 1
(C) 1949 ജൂലൈ 1
(D) 1949 ജുലൈ 15
Answer: (C)

9. താഴെ പറയുന്നവരില്‍ കീഴരിയൂര്‍ ബോംബ്‌കേസ്സില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സ്വാതന്ത്രസമര സേനാനി:
(A) ഡോ. പല്‍പ്പു
(B) ജി.പി. പിള്ള
(C) കെ. കേളപ്പന്‍
(D) കെ.ബി. മേനോന്‍
Answer: (D)

10. താഴെ പറയുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തത്‌ ഏത്‌?
(A) ഹീലിയം
(B) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
(C) മീഥേന്‍
(D) ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍
Answer: (A)

11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല:
(A) പാലക്കാട്‌
(B) ഇടുക്കി
(C) വയനാട്‌
(D) മലപ്പുറം
Answer: (B)

12. ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി:
(A) ഗംഗ
(B) സിന്ധു
(C) ഗോദാവരി
(D) കാവേരി
Answer: (C)

13. ബൊക്കാറോ: സ്റ്റീല്‍ പ്ലാന്റ്‌ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം :
(A) പശ്ചിമബംഗാള്‍
(B) ഝാര്‍ഖണ്ഡ്‌
(C) ഒഡീഷ
(D) കര്‍ണ്ണാടകം
Answer: (B)

14. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
(A) ഉത്തരമഹാസമതലം
(B) ഉപദ്വീപീയ പീഠഭൂമി
(C) തീരസമതലം
(D) ഉത്തരപര്‍വ്വത മേഖല
Answer: (A)

15. ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം :
(A) മാന്റിൽ
(B) ഭൂവല്‍ക്കം
(C) പുറകാമ്പ്‌
(D) അകകാമ്പ്‌
Answer: (B)

16. ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം :
(A) ന്യൂഡല്‍ഹി
(B) കൊച്ചി
(C) തൃശ്ശൂര്‍
(D) തിരുവനന്തപുരം
Answer: (D)

17. കേരളത്തിലെ മനുഷ്യനിര്‍മ്മിത ദ്വീപ്‌:
(A) പാതിരാമണല്‍
(B) ലക്ഷദ്വീപ്‌
(C) വെല്ലിങ്ടണ്‍ ഐലന്റ്‌
(D) ഇവയൊന്നുമല്ല
Answer: (C)

18. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം :
(A) രാമേശ്വരം
(B) തൂത്തുക്കുടി
(C) ചെന്നൈ
(D) കോയമ്പത്തൂര്‍
Answer: (A)

19. മാരക വൈറസ്‌ രോഗമായ 'നിപ' ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട രാജ്യം ഏത്‌?
(A) ചൈന
(B) മലേഷ്യ
(C) ഇന്ത്യ
(D) ഇന്തോനേഷ്യ
Answer: (B)

20. ബാലഗംഗാധരനെ കുറിച്ച്‌ ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്‌' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരന്‍ :
(A) ടാഗോര്‍
(B) എം.ജി.എസ്‌. നാരായണന്‍
(C) വാലന്റയിന്‍ ഷിറോള്‍
(D) റോമിലാ താപ്പർ
Answer: (C)

21. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം :
(A) നിക്ഷേപം വര്‍ദ്ധിപ്പിക്കുക
(B) മാനവശേഷി വികസനം
(C) സുസ്ഥിര വികസനം
(D) വ്യാവസായിക വികസനം
Answer: (C)

22 ലോക തണ്ണീര്‍തട ദിനം :
(A) ഫ്രെബ്രുവരി 2
(B) ജൂലൈ 5
(C) ജൂണ്‍ 5
(D) മാര്‍ച്ച്‌ 22
Answer: (A)

23. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക:
(A) എസ്‌.ബി.ഐ.
(B) നബാര്‍ഡ്‌
(C) ഫെഡറന്‍ ബാങ്ങ്‌
(D) ഇന്ത്യന്‍ ബാങ്ക്‌
Answer: (B)

24. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം :
(A) വിന്റ്‌ വെയിന്‍
(B) രസബാരോമീറ്റര്‍
(C) ഹൈഗ്രോമീറ്റര്‍
(D) അനിമോമീറ്റര്‍
Answer: (D)

25. ഐ.എസ്‌.ആര്‍.ഒ. യുടെ 100-ാമത്തെ ഉപഗ്രഹം :
(A) ആപ്പിള്‍
(B) പി.എസ്‌.എല്‍.സി-സി 40
(C) കാര്‍ട്ടോസാറ്റ്‌-2
(D൪) ആര്യഭട്ട
Answer: (C)

26. ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത്‌ ഹൈക്കോടതിയുടെ കീഴിലാണ്‌?
(A) മദ്രാസ്‌
(B) ഗോവ
(C) കര്‍ണ്ണാടകം
(D) കേരളം
Answer: (D)

27. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നത്‌ :
(A) ലോക്‌സഭ
(B) ദിമണ്ഡല സഭ
(C) രാജ്യസഭ
(D) ഇവയൊന്നുമല്ല
Answer: (C)

28. ഒരു സംസ്ഥാനത്തിന്റെ കാര്യനിര്‍വ്വഹണവിഭാഗത്തിന്റെ തലവന്‍:
(A) മുഖ്യമന്ത്രി
(B) ധനകാര്യവകുപ്പ്‌ മന്ത്രി
(C) സംസ്ഥാന മന്ത്രിസഭ
(D) ഗവര്‍ണ്ണര്‍
Answer: (D)

29. ലോക്‌ സഭയുടെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്ന മാസം :
(A) മെയ്‌
(B) ജൂലൈ
(C) ജൂണ്‍
(D) ആഗസ്റ്റ്‌
Answer: (B)

30. പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്‌?
(A) ചട്ടമ്പി സ്വാമികള്‍
(B) ശ്രീനാരായണ ഗുരു
(C) തൈക്കാട്ട്‌ അയ്യ
(D) അയ്യങ്കാളി
Answer: (A)

31. കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്‌?
(A) കെ. കേളപ്പന്‍
(B) എ.കെ. ഗോപാലന്‍
(C) ശ്രീനാരായണ ഗുരു
(D) മന്നത്ത്‌ പത്മനാഭന്‍
Answer: (A)

32. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
(A) 5
(B) 7
(C) 8
(D) 6
Answer: (C)

33. ദേശീയ കായിക ദിനം :
(A) ആഗസ്റ്റ്‌ 15
(B) ജൂലൈ 12
(C) ആഗസ്റ്റ്‌ 29
(D) ഇവയൊന്നുമല്ല
Answer: (C)

34. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ :
(A) 1993 ഒക്ടോബര്‍ 12
(B) 1998 ഒക്ടോബര്‍ 12
(C) 1994 ഒക്ടോബര്‍ 12
(D) 1993 സെപ്തംബര്‍ 28
Answer: (A)

35. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത്‌ :
(A) പ്രസിഡന്റ്‌
(B) സംസ്ഥാന ഗവര്‍ണ്ണര്‍
(C) മുഖ്യമന്ത്രി
(D) ഹൈക്കോടതി ചീഫ്‌ജസ്റ്റീസ്‌
Answer: (B)

36. ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ :
(A) കെ.ജി. ബാലകൃഷ്ണന്‍
(B) സുരജ്‌ ബാന്‍
(C) കുന്‍വര്‍സിംഗ്‌
(D) നന്ദകുമാ൪ സായ്‌
Answer: (C)

37. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന്‌ തടസ്സമാകും എന്ന കാരണത്താല്‍ സുപ്രീംകോടതി അടുത്തിടെ നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ്‌ ഏത്‌?
(A) 66A
(B) 68
(C) 62
(D) 66
Answer: (A)

38. പാലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി:
(A) ജവഹര്‍ലാല്‍ നെഹ്റു
(B) രാജീവ്‌ ഗാന്ധി
(C) മ൯മോഹന്‍ സിംഗ്‌
(D) നരേന്ദ്രമോദി
Answer: (D)

39. കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ്‌ ഫോട്ടോഗ്രാഫര്‍ പ്രൈസ്‌ സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ :
(A) മാല്‍ക്കം ബ്രൗണ്‍
(B) നിക്ക്‌ ഉട്ട്‌
(C) നിലോഫര്‍ ഡെമിര്‍
(D) സ്റ്റീഫ്‌ മെക്കറി
Answer: (B)

40. ഐ.എസ്‌.ആര്‍.ഒ. യുടെ നിലവിലെ ചെയര്‍മാന്‍:
(A) എ.എസ്‌. കിരണ്‍ കുമാര്‍
(B) ജി. മാധവന്‍ നായര്‍
(C) കെ. ശിവന്‍
(D) ഇവരാരുമല്ല
Answer: (C)

41. 2017-ലെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയതാര്‌?
(A) കെ. സച്ചിദാനന്ദന്‍
(B) പ്രഭാവര്‍മ്മ
(C) കെ.ആര്‍. മീര
(D) ടി.ഡി. രാമകൃഷ്ണന്‍
Answer: (A)

42. 2017 ലെ -20 ഉച്ചകോടിക്ക്‌ വേദിയായ രാജ്യം :
(A) ജപ്പാന്‍
(B) അര്‍ജന്റീന
(C) ബ്രസീല്‍
(D) ജര്‍മ്മനി
Answer: (D)

43. ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം :
(A) കരള്‍
(B) വൃക്ക
(C) ത്വക്ക്‌
(D) ഹൃദയം
Answer: (B)

44. താഴെ പറയുന്നവയില്‍ വൈറസ്‌ രോഗമല്ലാത്തത്‌ ഏത്‌?
(A) നിപ
(B) എയ്ഡ്സ്‌
(C) സാര്‍സ്‌
(D) ഡിഫ്ത്തീരിയ
Answer: (D)

45. നെല്ലിന്റെ ശാസ്ത്രീയ നാമം :
(A) അനകാര്‍ഡിയം
(B) ഹെപിയ ബ്രസീലിയന്‍സീസ്‌
(C) ഒറൈസ സറ്റൈവ 
(D) പൈപ്പര നൈഗ്രം
Answer: (C)

46. ചലന നിയമങ്ങള്‍ ആവിഷ്ക്കരിച്ചത്‌ :
(A) മാക്സ്‌ പ്ലാങ്ക്‌
(B) മാക്സ്‌ വെല്‍
(C) ഗലീലിയോ
(D) ഐസക്‌ ന്യൂട്ടന്‍
Answer: (D)

47. ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം:
(A) 38
(B) 32
(C) 14
(D) 12
Answer: (B)

48. രണ്ട്‌ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല:
(A) ഇടുക്കി
(B) വയനാട്‌
(C) പാലക്കാട്‌
(D) കാസര്‍ഗോഡ്‌
Answer: (B)

49. പാരദ്വീപ്‌ തുറമുഖം ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു?
(A) ഒഡീഷ
(B) പശ്ചിമബംഗാള്‍
(C) ആന്ധ്ര
(D) ഗുജറാത്ത്‌
Answer: (A)

50. കേരളത്തിലെ ഏക ഡ്രൈവ്‌-ഇന്‍-ബീച്ച്‌:
(A) കോവളം
(B) കോഴിക്കോട്‌
(C) ആലപ്പുഴ
(D) മുഴുപ്പിലങ്ങാട്‌
Answer: (D)

51. “കിത്താബുള്‍റഹ്‌ല”' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്‌?
(A) അമീര്‍ഖുസ്രു 
(B) അല്‍ബറുൂണി
(C) ഇബന്‍ബത്തുൂത്ത
(D) അക്ബര്‍
Answer: (C)

52. കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത്‌ രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്‌?
(A) പോര്‍ച്ചുഗല്‍
(B) റഷ്യ
(C) ഉത്തരകൊറിയ
(D) സ്പെയിന്‍
Answer: (D)

53. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി :
(A) ഹമീദ്‌ അന്‍സാരി
(B) ഗോപാല്‍ കൃഷ്ണ ഗാന്ധി
(C) വെങ്കയ്യ നായിഡു
(D) രാംനാഥ്‌ കോവിന്ദ്‌
Answer: (C)

54. കേരളത്തിലെ ലോക്‌ സഭ മണ്ഡലങ്ങളുടെ എണ്ണം :
(A) 20
(B) 9
(C) 141
(D) 245
Answer: (A)

55. ഏത്‌ സിനിമയിലെ ഗാനം ആലപിച്ചതിനാണ്‌ അറുപത്തിഅഞ്ചാമത്‌ ദേശീയ പുരസ്‌ക്കാരത്തില്‍ മികച്ച ഗായകനുള്ള അവാര്‍ഡ്‌ യേശുദാസിന്‌ ലഭിച്ചത്‌?
(A) വിശ്വാസപൂര്‍വ്വം മന്‍സൂര്‍
(B) ടേക്ക്‌ഓഫ്‌
(C) ഭയാനകം
(D) തൊണ്ടിമുതലും ദൃക്സാക്ഷിയും
Answer: (A)

56. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ 15-ാം ധനകാര്യ കമ്മീഷന്‍ തലവനാര്‌?
(A) അരവിന്ദ്‌ മേത്ത
(B) ഈര്‍ജ്ജിത്‌ പട്ടേല്‍
(C) എന്‍.കെ. സിങ്ങ്‌
(D) രാധാകൃഷ്ണ മാധൂര്‍
Answer: (C)

57. താഴെ പറയുന്നവയില്‍ കേരളത്തിലെ നെല്ല്‌ ഗവേഷണ കേന്ദ്രങ്ങളില്‍ പെടാത്തത്‌ ഏത്‌?
(A) മങ്കൊമ്പ്‌
(B) ഡ്വറ്റില
(C) പട്ടാമ്പി
(D) പന്നിയൂര്‍
Answer: (D)

58. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത്‌?
(A) ഡി.ഡബ്ല്യു.ആര്‍.എ.
(B) ഇന്ദിര ആവാസ്‌ യോജന
(C) ഐ.സി.ഡി.എസ്‌.
(D) സ്വജല്‍ധാര പദ്ധതി
Answer: (D)

59. ആറ്റത്തില്‍ ചാര്‍ജ്ജില്ലാത്ത കണം :
(A) ന്യൂട്രോണ്‍
(B) ഇലക്ട്രോണ്‍
(C) പ്രോട്ടോണ്‍
(D) ഇവയൊന്നുമല്ല
Answer: (A)

60. നീതി ആയോഗിന്റെ ആദ്യ ചെയര്‍മാന്‍ :
(A) ജവഹര്‍ലാല്‍ നെഹ്റു
(B) നരേന്ദ്രമോദി
(C) അരവിന്ദ്‌ പനഗിരിയ
(D) അമിതാഭ്‌ കാന്ത്‌
Answer: (B)

Question Paper - 04
LP School Teacher (Malayalam Medium) Department: Education
Question Code: 051/2020
Date of Test: 24/11/2020

1. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സര്‍വ്വീസ്‌ “തേജസ്‌” എവിടെ മുതല്‍
എവിടം വരെയാണ്‌ ?
(A) മംഗലാപുരം മുതല്‍ ചെന്നൈ വരെ
(B) ഡല്‍ഹി മുതല്‍ അമൃത്സര്‍ വരെ
(C) ലഖ്‌നൗ മുതല്‍ ന്യൂഡല്‍ഹി വരെ
(D) മുംബൈ മുതല്‍ താനെ വരെ
Answer: (C)

2. താഴെ കൊടുത്തവരില്‍ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കാത്തത്‌ ആര്‌ ?
(A) ജെയിംസ്‌ പീബിള്‍സ്‌
(B) അഭിജിത്ത്‌ ബാനര്‍ജി
(C) എസ്തേര്‍ ദുഫ്‌ലോ
(D) മൈക്കല്‍ ക്രെമെര്‍
Answer: (A)

3. കേരളത്തില്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‌ പരിപൂര്‍ണ്ണ നിരോധനം
നിലവില്‍ വന്നത്‌
(A) 2019 നവംബര്‍ 1
(B) 2020 ജനുവരി 1
(C) 2020 ജനുവരി 10
(D) 2019 നവംബര്‍ 10
Answer: (B)

4. ഭിലായ്‌ സ്റ്റീല്‍പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
(A) ഝാര്‍ഖണ്ഡ്‌
(B) മഹാരാഷ്ട്ര 
(C) ഒഡീഷ
(D) ഛത്തീസ് ഖണ്ഡ്‌
Answer: (D)

5. നിലവില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം
(A) 9
(B) 7
(C) 8
(D) 10
Answer: (C)

6. 2020-ലെ ലോറസ്‌ വേള്‍ഡ്‌ സ്‌പോർട്സ്‌ അവാര്‍ഡ്‌ ലഭിച്ച ഇന്ത്യന്‍ കായികതാരം
(A) പി.ടി. ഉഷ
(B) കപില്‍ദേവ്‌
(C) മേരി കോം
(D) സച്ചിന്‍ തെണ്ടുല്‍ക്കര്‍
Answer: (D)

7. ആന്ധ്രാപ്രദേശിന്റെ നിയമനിര്‍മ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം
(A) വിശാഖപട്ടണം
(B) കുര്‍ണൂല്‍
(C) അമരാവതി
(D) ഇവയൊന്നുമല്ല
Answer: (C)

8. കോവിഡ്‌ -19 എന്ന വൈറസ്‌ രോഗം ആരംഭിച്ച വുഹാന്‍ നഗരം ഏത്‌ ചൈനീസ്‌
പ്രവിശ്യയുടെ തലസ്ഥാനമാണ്‌ ?
(A) ഹെനന്‍
(B) ഫ്യുജിയാന്‍
(C) ഖന്‍സു
(D) ഹ്യൂബെ
Answer: (D)

9. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
(A) ജസീന്ത ആര്‍ഡേന്‍
(B) സന്നമരീന്‍
(C) ഒലെക്സി ഹോന്‍ചൊര്‍ക്ക്‌
(D) അബേദല്‍ഫത്താ അല്‍സിസി
Answer: (B)
  
10. ആരുടെ സ്മരണക്കായാണ്‌ ചെങ്കോട്ടയില്‍ ക്രാന്തിമന്ദിര്‍ എന്ന മ്യൂസിയം ആരംഭിച്ചത്‌?
(A) സുഭാഷ്‌ ചന്ദ്രബോസ്‌ 
(B) ഗാന്ധിജി
(C) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 
(D) നെഹ്റു
Answer: (A)

11.2019-ലെ എഴുത്തച്ഛന്‍ പുരസ്ക്കാരം ലഭിച്ചത്‌
(A) യു. എ. ഖാദര്‍ (B) ടി. പത്മനാഭന്‍
(C) ആനന്ദ്‌ (D) അക്കിത്തം അച്യുതന്‍ നമ്പൂതിരി
Answer: (C)

12. 2022-ല്‍ മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ
പദ്ധതിയുടെ പേര്‌
(A) മംഗള്‍യാന്‍ (B) ഗഗന്‍യാന്‍
(C) ചന്ദ്രയാന്‍ (D) ഇവയൊന്നുമല്ല
Answer: (B)

13. താഴെ കൊടുത്തവരില്‍ മിസോറാം ഗവര്‍ണ്ണര്‍ ആയിട്ടില്ലാത്ത മലയാളി ആര്‌ ?
(A) വക്കം പുരുഷോത്തമന്‍ (B) കുമ്മനം രാജശേഖരന്‍
(C) ശ്രീധരന്‍ പിള്ള (D) ജി. കാര്‍ത്തികേയന്‍
Answer: (D)

14. ഡല്‍ഹിയില്‍ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി
നേടിയ സീറ്റുകളുടെ എണ്ണം
(A) 62 (B) 60 (C) 68 (D) 70
Answer: (A)

15. 2019 മെയ്‌ 30-ന്‌ അധികാരമേറ്റ നിലവിലെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യ
വകുപ്പ്‌ മന്ത്രി ആര്‌ ?
(A) രവിശങ്കര്‍ പ്രസാദ്‌ (B) ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍
(C) പിയൂഷ്‌ ഗോയല്‍ (D) പ്രകാശ്‌ ജാവഡേക്കര്‍
Answer: (B)

16. 2019 നവംബര്‍ 3-ലെ 16-ാംമത്‌ ഇന്ത്യ-ആസിയാന്‍ ഉച്ചകോടി ഏത്‌ നഗരത്തിലാണ്‌ നടന്നത്‌ ?
(A) ബ്രസീലിയ (B) റിയാദ്‌
(C) ബാങ്കോക്ക്‌ (D) ചെന്നൈ
Answer: (C)

17. നിലവിലെ ലോക്‌സഭയിലെ ഓദ്യോഗിക പ്രതിപക്ഷ നേതാവാര്‌ ?
(A) ഓദ്യോഗിക പ്രതിപക്ഷ നേതാവ്‌ ഇല്ല (B) രാഹുല്‍ഗാന്ധി
(C) സോണിയഗാന്ധി (D) എ. കെ. ആന്റണി
Answer: (A)

18. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കടന്നു പോവുന്ന ദേശീയ ജലപാത ഏത്‌?
(A) ദേശീയ ജലപാത -- 1 (B) ദേശീയ ജലപാത -- 2
(C) ദേശീയ ജലപാത -- 3 (D) ദേശീയ ജലപാത -- 4
Answer: (C)

19. കേരളബാങ്ക്‌ നിലവില്‍ വന്ന വര്‍ഷം
(A) 2020 ജനുവരി 1 (B) 2019 നവംബര്‍ 29
(C) 2019 ഡിസംബര്‍ 31 (D) 2019 നവംബര്‍ 1
Answer: (B)

20. 2020 വര്‍ഷം യു. എന്‍. ഏത്‌ വിഷയവുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്‌ ?
(A) തദ്ദേശ ഭാഷകള്‍
(B) സുസ്ഥിര ടൂറിസം വികസനം
(C) പയറുവര്‍ഗ്ഗങ്ങള്‍
(D) അന്താരാഷ്ട സസ്യസംരക്ഷണ വര്‍ഷം
Answer: (D)

21. ഇന്ത്യയുമായി കരാതിര്‍ത്തി പങ്കിടാത്ത രാജ്യം ഏത്‌ ?
(A) ശ്രീലങ്ക  (B) പാക്കിസ്ഥാന്‍
(C) ചൈന (D) ബംഗ്ലാദേശ്‌
Answer: (A)

22. താഴെപ്പറയുന്നവയില്‍ ഉപദ്വീപീയ പീഠഭൂമിയിലൂടെ ഒഴുകാത്ത നദി ഏത്‌ ?
(A) പെരിയാര്‍ (B) യമുന (C) കാവേരി (D) മഹാനദി
Answer: (B)

23. ഇന്ത്യ റിപ്പബ്ലിക്‌ ആയത്‌ എന്ന്‌ ?
(A) 1947 നവംബര്‍ 26 (B) 1947 ആഗസ്റ്റ്‌ 15
(C) 1950 നവംബര്‍ 26 (D) 1950 ജനുവരി 26
Answer: (D)

24. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ  താഴെപ്പറയുന്നവയില്‍ ഏതാണ്‌ ?
(A) മുതലാളിത്ത സമ്പദ്‌വ്യവസ്ഥ  (B) സോഷ്യലിസ്റ്റ്‌ സമ്പദ്‌വ്യവസ്ഥ  
(C) മിശ്രസമ്പദ്‌വ്യവസ്ഥ  (D) ഇവയൊന്നുമല്ല
Answer: (C)

25. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്‌ ?
(A) ബംഗാരം (B) മിനിക്കോയ്‌
(C) കല്‍പേനി (D) കവരത്തി
Answer: (D)

26. 'ഉരുക്കു മനുഷ്യന്‍' എന്നറിയപ്പെടുന്നത്‌ ആര്‌ ?
(A) ജവഹര്‍ലാല്‍ നെഹ്റു (B) ബി. ആര്‍. അംബേദ്കര്‍
(C) കെ. എം. പണിക്കര്‍ (D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Answer: (D)

27. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണപ്പെടാത്ത ഭൂരൂപം ഏത്‌ ?
(A) കായല്‍
(B) അഴിമുഖങ്ങള്‍
(C) ഡെല്‍റ്റ
(D) കടല്‍
Answer: (C)

28. നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത്‌ ?
(A) ഗുരുവായൂര്‍ സത്യാഗ്രഹം
(B) വൈക്കം സത്യാഗ്രഹം
(C) അരുവിപ്പുറം പ്രതിഷ്ഠ
(D) സര്‍വ്വമത സമ്മേളനം
Answer: (A)

29.  ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
(A) മേൽമുണ്ട് സമരം 
(B) എസ്.എൻ.ഡി.പി. 
(C) അരുവിപ്പുറം പ്രതിഷ്ഠ
(D) സര്‍വ്വമത സമ്മേളനം
Answer: (A)

30. വിവരാവകാശനിയമം സംബന്ധിച്ച്‌ തെറ്റായ കാര്യം ഏത്‌ ?
(A) പത്തുരൂപ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌
(B) 2005-ല്‍ നിലവില്‍ വന്നു
(C) 30 ദിവസത്തിനുള്ളില്‍ മറുപടി
(D) ഇവയൊന്നുമല്ല
Answer: (D)

31. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്‌ ആര്‌ ?
(A) ജോര്‍ജ്‌ വാഷിങ്ങ്ടണ്‍
(B) എബ്രഹാം ലിങ്കണ്‍
(C) തോമസ്‌ ജഫേഴ്‌സണ്‍
(D) ബില്‍ ക്ലിന്റണ്‍
Answer: (B)

32. ഫ്രഞ്ച്‌ വിപ്ലവം നടന്ന വര്‍ഷം ഏത്‌ ?
(A) 1798
(B) 1879
(C) 1779
(D) 1978
Answer: (C)

33. ഹിറ്റ്‌ലറുടെ രഹസ്യപോലീസിന്റെ പേര്‌
(A) ഗസ്റ്റപ്പോ
(B) തവിട്ടുകുപ്പായക്കാര്‍
(C) കരിങ്കുപ്പായക്കാര്‍
(D) ഇവയൊന്നുമല്ല
Answer: (A)

34. ഭൂമിയുടെ രണ്ട്‌ അര്‍ദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര്‌
(A) ഗ്രീഷ്മഅയനാന്തദിനം
(B) വിഷുവം
(C) ശൈത്യ അയനാന്തദിനം
(D) ഇവയൊന്നുമല്ല
Answer: (B)

35. അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം ഏത്‌ ?
(A) മീറ്റര്‍ (B) ഗ്രാം
(C) മില്ലിബാര്‍ (D) സെന്റിമീറ്റര്‍
Answer: (C)

36. ഇന്ത്യയില്‍ അനുഭവപ്പെടാത്ത പ്രാദേശികവാതം ഏത്‌ ?
(A) ഫൊന്‍ (B) മാംഗോഷവര്‍
(C) കാല്‍ ബൈശാഖി (D) ലൂ
Answer: (A)

37. 6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജന്‍സി ഏത്‌ ?
(A) SSA (B) ICDS (C) RMSA (D) RUSA
Answer: (B)

38. ജി. എസ്‌.റ്റി നിലവില്‍ വന്നത്‌ എന്ന്‌ ?
(A) 2017 ജൂണ്‍ 1 (B) 2017 ജൂലൈ 1
(C) 2017 ജൂണ്‍ 2 (D) 2017 മെയ്‌ 1
Answer: (B)

39. ഹാരപ്പന്‍ സംസ്കാരത്തിന്റെ ഭാഗമായ നഗരം ഏത്‌ ?
(A) വൈശാലി (B) കപിലവസ്തു 
(C) മോഹന്‍ജോദാരോ (D) കിളിമഞ്ചാരോ
Answer: (C)

40. ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത്‌ ?
(A) അകക്കാമ്പ്‌ (B) പുറക്കാമ്പ്‌
(C) മാന്റിൽ (D) ഭൂവല്‍ക്കം
Answer: (D)
41. നല്ലൊരു താപചാലകവും എന്നാല്‍ വൈദ്യുത ചാലകവുമല്ലാത്ത വസ്തു
(A) സിലിക്ക (B) സില്‍വര്‍
(C) മൈക്ക (D) മെര്‍ക്കുറി
Answer: (C)

42. കാര്‍ബണ്‍ മോണോക്സൈഡും നൈട്രജനും ചേരുന്ന മിശ്രിതം ഏതു പേരിലാണറിയപ്പെടുന്നത്‌ ?
(A) ലാഫിങ്‌ ഗ്യാസ്‌ (B) പ്രൊഡ്യൂസര്‍ ഗ്യാസ്‌
(C) ബയോഗ്യാസ്‌ (D) വാട്ടര്‍ ഗ്യാസ്‌
Answer: (B)

43. മഴവെള്ളത്തിന്റെ ph മൂല്യം
(A) 6.5 (B) 7 (C) 7.6 (D) 5.6
Answer: (D)

44. ജലത്തിന്റെ താല്‍ക്കാലിക കാഠ്യന്യത്തിന്‌ കാരണമായ രാസവസ്തു
(A) അമോണിയ
(B) കാല്‍സ്യം ഫോസ്‌ഫേറ്റ് 
(C) സോഡിയം ബൈ കാര്‍ബണേറ്റ്‌
(D) കാല്‍സ്യം ബൈ കാര്‍ബണേറ്റ്‌
Answer: (D)

45. ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിക്കുന്നത്‌
(A) എന്റോസ്കോപ്പി
(B) സ്പെക്ട്രോസ്കോപ്പി
(C) അള്‍ട്രാസൗണ്ട്‌ സ്കാന്‍
(D) എക്സ്റേ
Answer: (X)

46. താഴെ പറയുന്നവയില്‍ ഏറ്റവും നല്ല താപചാലകം
(A) മെര്‍ക്കുറി
(B) ഗ്രാഫൈറ്റ്‌
(C) എബണൈറ്റ്‌
(D) സില്‍വര്‍
Answer: (D)

47. AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം
(A) ട്രാന്‍സിസ്റ്റര്‍
(B) കപ്പാസിറ്റര്‍
(C) റെക്ടിഫയര്‍
(D) IC ചിപ്പ്‌
Answer: (C)

48. മെര്‍ക്കുറിയുമായി ചേര്‍ന്ന്‌ അമാല്‍ഗം ആവാത്ത ലോഹം
(A) ഇരുമ്പ്‌
(B) സില്‍വര്‍
(C) സ്വര്‍ണം
(D) കോപ്പര്‍
Answer: (A)

49. സള്‍ഫ്യൂറിക്‌ ആസിഡിന്റെ നിര്‍മ്മാണത്തിലൂപയോഗിക്കുന്ന ഉല്‍പ്രേരകം
(A) P₂O₅
(B) V₂O₅
(C) N₂O₅
(D) Fe₂O₃
Answer: (B)

50. മര്‍ദ്ദത്തിന്റെ യൂണിറ്റ്‌ അല്ലാത്തത്‌
(A) ബാര്‍
(B) ടോർ
(C) പാസ്കല്‍
(D) വെബര്‍
Answer: (D)

51. ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട്‌ മാര്‍ച്ച്‌ 24-ന്റെ പ്രത്യേകത എന്ത്‌ ?
(A) ലോക ഹീമോഫീലിയ ദിനം
(B) ലോക മലേറിയ ദിനം
(C) ലോക ക്ഷയരോഗ ദിനം
(D) ലോക പോളിയോ ദിനം
Answer: (C)

52. ഇരവികുളം പാര്‍ക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം ?
(A) 1978 (B) 1976 (C) 1975 (D) 1973
Answer: (A)

53. രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ 'റിസര്‍പ്പിന്‍'" വേര്‍തിരിച്ചെടുക്കുന്നത്‌ ഏത്‌
സസ്യത്തില്‍ നിന്നാണ്‌ ?
(A) ആടലോടകം
(B) സര്‍പ്പഗന്ധി
(C) തുളസി 
(D) സിങ്കോണ
Answer: (B)

54. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ട്‌ സ്ഥിതി ചെയ്യുന്നത്‌ ?
(A) ലക്നൌ (B) ഡല്‍ഹി
(C) പൂനെ (D) കൊല്‍കൊത്ത
Answer: (C)

55. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം
(A) 3 (B) 2 (C) 5 (D) 4
Answer: (B)

56. ന്യൂക്സിയസിന്റെ വിഭജനത്തില്‍ പുത്രികാ ക്രോമസോമുകള്‍ രൂപം കൊള്ളുന്ന ഘട്ടം
(A) മെറ്റാഫേസ്‌ (B) ടീലോ ഫേസ്‌
(C) പ്രോ ഫേസ്‌ (D) അനാ ഫേസ്‌
Answer: (D)

57. താഴെ കൊടുത്തവയില്‍ പടവലത്തിന്റെ സങ്കരയിനം
(A) കൗമുദി (B) മഞ്ചിമ (C) പ്രിയങ്ക  (D) GT-1
Answer: (A)

58. DTP അഥവാ “ട്രിപ്പിള്‍ വാക്സിന്‍” നല്‍കിയാല്‍ തടയാന്‍ പറ്റാത്ത രോഗം
(A) വില്ലന്‍ ചുമ
(B) ടെറ്റനസ്‌
(C) ഡിഫ്തീരിയ
(D) ഇന്‍ഫ്‌ളുവന്‍സ
Answer: (D)

59. കീമോതെറാപ്പിയുടെ പിതാവ്‌
(A) പോള്‍ ബര്‍ഗ്‌
(B) പോള്‍ എര്‍ലിക്
(C) ഡോ. ഇസ്മാര്‍ക്
(D) ഇ.ജെ. ബട്ട്ലര്‍
Answer: (B)

60. ജീവകം E യുടെ രാസനാമം
(A) കാല്‍സിഫെറോള്‍
(B) അസ്‌കോര്‍ബിക്‌ ആസിഡ്‌
(C) ടോക്കോ ഫെറോള്‍
(D) ബയോട്ടിന്‍
Answer: (C)

Question Paper - 05
UP School Teacher (Malayalam Medium) Department: Education
Question Code: 044/2020
Date of Test: 07/11/2020
Exam Details - Click here

1. 2020 ല്‍ പത്മശ്രീ ലഭിച്ച മൂഴിക്കല്‍ പങ്കജാക്ഷി ഏത്‌ കലാരൂപത്തിലൂടെയാണ്‌
പ്രശസ്കയായത്‌ ?
A) കൂടിയാട്ടം
B) ചാക്യാര്‍കൂത്ത്‌
C) നോക്കുവിദ്യ പാവക്കളി
D) കാക്കാരശി നാടകം
Answer: (C)

2. സ്വതന്ത്ര്യ ഇന്‍ഡ്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ?
A) മൌലാന അബുള്‍ കലാം ആസാദ്‌
B) ചന്ദ്രശേഖര്‍ ആസാദ്‌
C) ഡോ. ബി. ആര്‍. അംബേദ്കര്‍
D) സി. രാജഗോപലാചാരി
Answer: (A)

3. ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ നടപ്പിലാക്കിയ പുതിയ നികുതിയായ ചരക്കുസേവന നികുതി (GST) നിലവില്‍ വന്നതെന്ന്‌ ?
A) 2017 ജൂണ്‍ 1
B) 2017 ജൂലൈ 1
C) 2017 ഓഗസ്റ്റ്‌ 1
D) 2017 സെപ്റ്റംബര്‍ 1
Answer: (B)

4. തിഹാര്‍ ജയില്‍ എവിടെയാണ്‌ ?
A) മുംബൈ
B) കൊല്‍ക്കത്ത 
C) ന്യൂഡല്‍ഹി
D) ചെന്നൈ
Answer: (C)

5. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഏത്‌ പേരിലറിയപ്പെടുന്നു ?
A) എസ്മ
B) കാപ്പ
C) യു. എ. പി.എ.
D) പോക്സോ
Answer: (D)

6. 2019 ലെ പ്രളയത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത്‌ ജില്ലയിലാണ്‌ ?
A) ഇടുക്കി
B) വയനാട്‌
C) കണ്ണൂര്‍
D) പാലക്കാട്‌
Answer: (B)

7. പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനവും, വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയുടെ പേരെന്ത്‌ ?
A) വിക്ടേഴ്‌സ്‌
B) കൈറ്റ്‌
C) സമ്പൂര്‍ണ്ണ
D) സമഗ്ര
Answer: (B)

8. ഇന്‍ഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്‌ ?
A) കൊല്ലൂര്‍
B) വിശാഖപട്ടണം 
C) ബാംഗ്ലൂര്‍
D) തിരുത്തണി
Answer: (D)

9. പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്‌ നിലവില്‍ വന്നതെന്ന്‌ ?
A) 2019 ഒക്നോബര്‍ 31
B) 2019 ഒക്ടോബര്‍ 30
C) 2019 ഒക്ടോബര്‍ 29
D) 2019 ഒക്ടോബര്‍ 28
Answer: (A)

10. 2020 ലെ ICC വനിതാ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ് ജേതാക്കള്‍ ആരാണ്‌ ?
A) ഇന്‍ഡ്യ
B) ഇംഗ്ലണ്ട്‌
C) ഓസ്‌ട്രേലിയ
D) ഫ്രാന്‍സ്‌
Answer: (C)

11. താഴെക്കൊടുക്കുന്ന ഉപകരണങ്ങളില്‍ ഏതിലാണ്‌ വൈദ്യുത പ്രവാഹത്തിന്റെ -“താപഫലം" പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത്‌ ?
A) വൈദ്യുതമോട്ടോര്‍
B) ജനറേറ്റര്‍
C) LED ബള്‍ബ്‌
D) സുരക്ഷ ഫ്യൂസ്‌
Answer: (D)

12. വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റ്‌ എന്ത്‌ ?
A) ആമ്പെയര്‍
B) കൂളോം
C) ഓം
D) വോള്‍ട്ട്‌
Answer: (B)

13. ഒരു ഉപകരണത്തിന്റെ പവറും അതിന്‌ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ്‌
A) വാട്ടേജ്‌
B) വോള്‍ട്ടേജ്‌
C) ഗേജ്‌
D) ആമ്പയറേജ്‌
Answer: (D)

14. ഒരു സര്‍ക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാന്‍ ഉപയോഗിയ്കുന്ന ഉപകരണം ഏത്‌ ?
A) ഗാല്‍വനോമീറ്റര്‍
B) വോള്‍ട്ട്‌ മീറ്റര്‍
C) വാട്ട്‌ ഓവര്‍ മീറ്റര്‍
D) അമ്മീറ്റര്‍
Answer: (A)

15. താഴെക്കൊടുക്കുന്നവയില്‍ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത്‌ ?
A) ശൂന്യത
B) വജ്രം 
C) ജലം
D) വായു
Answer: (B)

16. ജലത്തിലെ ക്രിട്ടിക്കല്‍ കോണ്‍ എത്ര ?
A) 28°
B) 42°
C) 48.6°
D) 55°
Answer: (C)

17. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതിന്‌ കാരണമായ പ്രകാശ പ്രതിഭാസം എന്ത്‌ ?
A) അന്തരീക്ഷ അപവര്‍ത്തനം
B) പ്രതിപതനം
C) വിസരണം
D) പ്രകീര്‍ണ്ണനം
Answer: (A)

18. താഴെക്കൊടുക്കുന്നവയില്‍ ഏറ്റവും ക്ഷമത കൂടിയ ഇന്ധനം ഏത്‌ ?
A) CNG
B) LPG
C) ബയോഗ്യാസ്‌
D) ഹൈഡ്രജന്‍
Answer: (D)

19. സോളാര്‍ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റത്തിന്‌ കാരണമായ പ്രതിഭാസം ഏത്‌?
A) റെക്ടിഫിക്കേഷന്‍
B) ഫോട്ടോ വോള്‍ട്ടയിക്‌ പ്രഭാവം
C) ടിന്റല്‍ ഇഫക്ട്‌
D) ഡിറ്റക്ഷന്‍
Answer: (B)

20. നമ്മുടെ രാജ്യത്ത്‌ വിതരണത്തിനുപയോഗിയ്ക്കുന്ന AC വൈദ്യുതിയുടെ ആവൃത്തി
എത്ര ?
A) 60 Hz
B) 50 Hz
C) 70 Hz
D) 90 Hz
Answer: (B)

21. ഒരു ആറ്റത്തിന്റെ ഒരു സബ്ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്‌ട്രോണുകളുടെ എണ്ണം എത്ര ?
A) 6
B) 10
C) 2
D) 14
Answer: (X)

22. താഴെക്കൊടുക്കുന്നവയില്‍ സംക്രമണ മൂലകം ഏത്‌ ?
A) ഹൈഡ്രജന്‍
B) മാംഗനീസ്‌
C) ക്ലോറിന്‍
D) ആര്‍ഗണ്‍
Answer: (B)

23. ഒരു വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന
നിയമം ഏത്‌ ?
A) ബോയിൽ നിയമം
B) ചാള്‍സ്‌ നിയമം
C) അവോഗാഡ്രോ നിയമം
D) പാസ്കല്‍ നിയമം
Answer: (C)

24. സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവര്‍ത്തനം വഴി വേര്‍തിരിയുന്ന ലോഹം
ഏത്‌ ?
A) ഇരുമ്പ്‌
B) കോപ്പര്‍
C) സിങ്ക്‌
D) അലൂമിനിയം
Answer: (B)

25. “ഒലിയം' എന്നത്‌ ഏത്‌ ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ്‌ ?
A) സള്‍ഫ്യൂറിക്‌ ആസിഡ്‌
B) നൈട്രിക്‌ ആസിഡ്‌
C) അസ്റ്റിക്‌ ആസിഡ്‌
D) ഹൈഡ്രോക്ലോറിക്‌ ആസിഡ്‌
Answer: (A)

26. “കലാമിന്‍ ' എന്നത്‌ ഏത്‌ ലോഹത്തിന്റെ അയിര്‌ ആണ്‌ ?
A) സോഡിയം
B) ക്രോമിയം
C) സിങ്ക്‌
D) നിക്കല്‍
Answer: (C)

27. താഴെക്കൊടുക്കുന്നവയില്‍ ഏത്‌ അയിര്‌ ആണ്‌ ലീച്ചിംഗ്‌' പ്രക്രിയ വഴി സാന്ദ്രണം
നടത്തുന്നത്‌ ?
A) അയേണ്‍ പിറൈറ്റിസ്‌
B) കോപ്പര്‍ പിറൈറ്റിസ്‌
C) ഹേമറ്റയിറ്റ് 
D) ബോക്സൈറ്റ് 
Answer: (D)

28. ആല്‍ക്കീനുകളുടെ പൊതുവാക്യം എന്ത്‌ ?
A) CnH₂n₊₄
B) CnH₂n
C) CnH₂n₊₂
D) CnH₂n₋₂
Answer: (B)

29. ഗ്രേപ്പ്‌ സ്പിരിറ്റ്‌" എന്നറിയപ്പെടുന്ന ആല്‍ക്കഹോള്‍ ഏത്‌ ?
A) മെതനോള്‍
B) ബ്യൂട്ടനോള്‍
C) എതനോള്‍
D) പ്രൊപ്പനോള്‍
Answer: (C)

30. സ്ഥിരകാന്തങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ലോഹസങ്കരം ഏത്‌ ?
A) നിക്രോം
B) സ്റ്റീല്‍
C) ടങ്സ്റ്റണ്‍
D) അല്‍നിക്കോ
Answer: (D)

31. മനുഷ്യനില്‍ ആന്തര സമസ്ഥിതി പാലനത്തിന്‌ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്‌ ?
A) സെറിബ്രം B) സെറിബെല്ലം
C) തലാമസ്‌ D) ഹൈപ്പൊതലാമസ്‌
Answer: (D)
Loading...

32. മനുഷ്യ നേത്രത്തില്‍ റോഡ്‌, കോണ്‍ എന്നീ കോശങ്ങള്‍ കാണപ്പെടുന്ന പാളി ഏത്‌?
A) ദൃഢപടലം B) റെറ്റിന C) രക്തപടലം D) കോര്‍ണിയ
Answer: (B)
 
33. ജീനിനെ മറ്റൊരു കോശത്തിലേക്ക്‌ എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന
ഡി. എന്‍. എ-ആയ വാഹകര്‍ക്ക്‌ ഉദാഹരണം താഴെ പറയുന്നവയില്‍ ഏത്‌ ?
A) ലിഗേസ്‌  B) പ്ലാസ്മിഡ്‌
C) റെസ്ട്രിക്ഷന്‍ എന്‍ഡോ ന്യൂക്ലിയസ്‌  D) ഇന്‍സുലിന്‍
Answer: (B)

34. "പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ഉല്‍ഭവിച്ച ജീവ കണികകള്‍ ആകസ്തികമായി ഭൂമിയില്‍ എത്തിച്ചേര്‍ന്നതാകാം' -- ഭൂമിയിലെ ജീവന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട മേല്‍ സിദ്ധാന്തത്തിന്‍റെ പേര്‌ എന്ത്‌ ?
A) രാസപരിണാമ സിദ്ധാന്തം B) ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം
C) പാന്‍സ്‌ പെര്‍മിയ സിദ്ധാന്തം D) യൂറേ-മില്ലര്‍ സിദ്ധാന്തം
Answer: (C)

35. ആര്‍ഡിപിത്തക്കസ്‌ റാമിഡസിന്റെ ആദ്യഫോസില്‍ ലഭിച്ച വന്‍കര ഏത്‌ ?
A) ആഫ്രിക്ക B) ഏഷ്യ
C) യൂറോപ്പ്‌   D) വടക്കേ അമേരിക്ക
Answer: (A)

36. ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം ആവിഷ്കരിച്ചതാര്‌ ? 
A) ചാള്‍സ്‌ ഡാര്‍വിന്‍ B) ഹ്യൂഗോ ഡിവ്രിസ്‌
C) ലാമാർക്ക്‌        D) ഗ്രിഗര്‍ മെന്‍ഡല്‍
Answer: (B)

37. ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മജീവി ഏത്‌ ?
A) ഫംഗസ്‌ B) ബാക്ടീരിയ
C) വൈറസ്‌ D) പ്രോട്ടോസോവ
Answer: (C)

38. കരളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ മൂലമുണ്ടാകുന്ന രോഗമേത്‌ ?
A) പക്ഷാഘാതം B) പ്രമേഹം C) ഫാറ്റിലിവര്‍ D) സ്ട്രോക്ക് 
Answer: (C)

39. താഴെ പറയുന്നവയില്‍ നെല്ലിനെ ബാധിക്കുന്ന രോഗമേത്‌ ?
A) ആന്ത്രാക്സ്‌
B) ബ്ലൈറ്റ്‌ രോഗം
C) ദ്രുതവാട്ടം
D) കുറുനാമ്പ്‌ രോഗം
Answer: (B)

40. ടി-ലിംഫോസ്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി ഏത്‌ ?
A) തൈമസ്‌ ഗ്രന്ഥി
B) പിറ്റ്യുട്ടറി ഗ്രന്ഥി
C) തൈറോയിഡ്‌ ഗ്രന്ഥി
D) അഡ്രിനല്‍ ഗ്രന്ഥി
Answer: (A)

41. “ജാതി ഒന്ന്‌, മതം ഒന്ന്‌, കുലം ഒന്ന്‌, ലോകം ഒന്ന്‌" എന്ന സന്ദേശം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ?
A) വൈകുണ്ഠസ്വാമികള്‍
B) ശ്രീനാരായണഗുരു
C) വാഗ്ഭടാനന്ദന്‍
D) ഡോ. പല്‍പ്പു
Answer: (A)

42. 'കേരളന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര്‌ ?
A) മന്നത്ത്‌ പദ്മനാഭന്‍
B) കെ. കേളപ്പന്‍
C) സഹോദരന്‍ അയ്യപ്പന്‍
D) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
Answer: (D)

43. എന്റെ ജീവിത സ്കൂരണകള്‍ എന്നത്‌ ആരുടെ ആത്മകഥ ഗ്രന്ഥമാണ്‌ ?
A) മന്നത്ത്‌ പദ്മനാഭന്‍
B) വി.ടി. ഭട്ടതിരിപ്പാട്‌
C) പണ്ഡിറ്റ്‌ കറുപ്പന്‍
D) പി. എന്‍. പണിക്കര്‍
Answer: (A)

44. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം
A) പഴശ്ശി കലാപം
B) മലബാര്‍ കലാപം
C) ആറ്റിങ്ങല്‍ കലാപം
D) കുറിച്യ കലാപം
Answer: (C)

45. ശുചീന്ദ്രം കൈമുക്ക്‌ എന്ന ദുഷ്ഠാചാരം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആര്‌ ?
A) ശ്രീചിത്തിരത്തിരുനാള്‍
B) സ്വാതിതിരുനാള്‍
C) മാര്‍ത്താണ്ഡ വര്‍മ്മ
D) ശ്രീമൂലം തിരുനാള്‍
Answer: (B)

46. രാജാധികാരത്തെ എതിര്‍ത്ത ആദ്യത്തെ വിപ്ലവകാരി ആര്‌ ?
A) വാഗ്ഭടാനന്ദന്‍
B) ചട്ടമ്പി സ്വാമികള്‍
C) വൈകുണ്ഠസ്വാമികള്‍
D) സഹോദരന്‍ അയ്യപ്പന്‍
Answer: (C)

47. കുഞ്ഞന്‍ പിള്ള എന്ന യഥാര്‍ത്ഥ നാമധേയമുള്ള കേരളത്തിലെ നവോത്ഥാന
ചിന്തകരില്‍ പ്രധാനിയായിരുന്ന വ്യക്തിയാര്‌ ?
A) ചട്ടമ്പി സ്വാമികള്‍
B) പട്ടം താണുപിള്ള
C) മന്നത്ത്‌ പദ്മനാഭന്‍
D) ശ്രീനാരായണഗുരു
Answer: (A)

48. കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ "അരുവിപ്പുറം പ്രതിഷ്ഠ' നടത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌
A) കുമാരഗുരുദേവന്‍
B) ശ്രീനാരായണഗുരു
C) അയ്യങ്കാളി
D) ചട്ടമ്പിസ്വാമികള്‍
Answer: (B)

49. ഈഴവരുടെ രാഷ്ട്രീയ നേതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാര്‌ ?
A) ശ്രീനാരായണഗുരു
B) ഡോ. പല്‍പ്പു
C) ടി.കെ. മാധവന്‍
D) വള്ളോന്‍
Answer: (B)

50. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ്‌ ആര്‌ ?
A) ടി.കെ. മാധവന്‍
B) വി. ടി. ഭട്ടതിരിപ്പാട്‌
C) നീലകണ്ഠന്‍ നമ്പൂതിരി
D) കെ. കേളപ്പന്‍
Answer: (A)

51. കേരളത്തിലെ വിവേകാനന്ദന്‍ എന്നറിയപ്പെടുന്നതാര്‌ ?
A) ചട്ടമ്പിസ്വാമികള്‍
B) വാഗ്ഭടാനന്ദന്‍
C) ആഗമാനന്ദസ്വാമികള്‍
D) ശങ്കുപിളള
Answer: (C)

52. ഈഴവരെയും പുലയരേയുംഒന്നിച്ചിരുത്തി 'മിശ്രഭോജനം' സംഘടിപ്പിച്ചതാര്‌ ?
A) സഹോദരന്‍ അയ്യപ്പന്‍
B) വേലായുധ പണിക്കര്‍
C) പട്ടം താണുപിള്ള
D) കുമാര ഗുരുദേവന്‍
Answer: (A)

53. താഴ്‌ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത്‌
വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ?
A) സഹോദരന്‍ അയ്യപ്പന്‍
B) അയ്യങ്കാളി
C) ശ്രീനാരായണഗുരു
D) ടി.കെ. മാധവന്‍
Answer: (B)

54. വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയന്‍?
A) സര്‍ദാര്‍ കെ. എം. പണിക്കര്‍
B) കെ. കേളപ്പന്‍
C) നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌
D) എ. കെ. ഗോപാലന്‍
Answer: (B)

55. “കൊടുങ്കാറ്റിന്റെ മാറ്റൊലി" എന്നത്‌ ആരുടെ രചനയാണ്‌ ?
A) കെ. എം. പണിക്കര്‍
B) മന്നത്ത്‌ പത്മനാഭന്‍
C) എ. കെ.ഗോപാലന്‍
D) കെ. കേളപ്പന്‍
Answer: (C)

56. 1913-ല്‍ ചരിത്ര പ്രാധാന്യമുള്ള കായല്‍ സമ്മേളനത്തിന്‌ നേതൃത്വം വഹിച്ച മഹദ്‌വ്യക്തിയാര്‌ ?
A) വക്കം അബ്ദുള്‍ഖാദര്‍ മാലവി
B) പണ്ഡിറ്റ്‌ കറുപ്പൻ
C) സി. കേശവന്‍
D) വി.ടി.ഭട്ടതിരിപ്പാട്‌
Answer: (B)

57. തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പിദളവയുടെ ജനന സ്ഥലം ഏത്‌ ?
A) തലക്കുളം
B) തളിക്കുളം
C) കൽപ്പാക്കം
D) കുണ്ടറ
Answer: (A)

58. പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര്‌ ?
A) സര്‍ദാര്‍ കെ. എം. പണിക്കര്‍
B) പട്ടം താണുപിള്ള
C) വേലുത്തമ്പി ദളവ
D) പാലിയത്തച്ഛന്‍
Answer: (A)

59. കുറിച്യ കലാപം നടന്ന വര്‍ഷം ?
A) 1805
B) 1812
C) 1869
D) 1814
Answer: (B)

60. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്‌ ആര്‌ ?
A) കുമാരനാശാന്‍
B) കെ. കേളപ്പന്‍
C) ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍
D) ടി. കെ. മാധവന്‍
Answer: (C)

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here