വിവര സാങ്കേതിക വിദ്യ - ചോദ്യോത്തരങ്ങൾ 01 

വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ചോദ്യോത്തരങ്ങൾ പി.എസ്.സിയുടെ പരീക്ഷാ സിലബസിലുണ്ട്. IT അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങളാണ് 5 പേജുകളിലായി നൽകിയിരിക്കുന്നത്. 

PSC 10th Level, +2 Level, Degree Level Exam Questions and Answers / Information Technology & Cyber Law Questions and Answers - PSC Questions and Answers / IT Questions and Answers

1. വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടറിലെ അഞ്ച് അടിസ്ഥാനപ്രക്രിയകൾ ഏതെല്ലാം?
- ഇൻപുട്ട്, പ്രൊസസിങ്, നിയന്ത്രണം, ഔട്ട്പുട്ട്, സംഭരണം

2. കമ്പ്യൂട്ടറിന്റെ സംഭരണശേഷി എങ്ങിനെ അറിയപ്പെടുന്നു?
 - മെമ്മറി

3. കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്ന പ്രക്രിയ ഏതാണ്?
- ഇൻപുട്ട്

4. ഒരു കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഇൻപുട്ട് ഉപകരണങ്ങൾ ഏവ?
- കീബോർഡ്, മൗസ്

5. ഇൻപുട്ടിലൂടെ നൽകുന്ന വിവരങ്ങൾ കമ്പ്യൂട്ടറിന് അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രകിയ എങ്ങിനെ അറിയപ്പെടുന്നു?
- പ്രൊസസിങ്

6. പ്രൊസസിങ്ങിനു ശേഷം കമ്പ്യൂട്ടർ നൽകുന്ന ഫലത്തെ എങ്ങിനെ വിളിക്കുന്നു?
- ഔട്ട്പുട്ട്

7. ഒരു കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏതാണ്?
 - മോണിറ്റർ

8. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ എങ്ങിനെ അറിയപ്പെടുന്നു?
- ബൂട്ടിങ്

9.  'കമ്പ്യൂട്ടിങ് യുഗത്തിന്റെ പിതാവ് 'എന്നറിയപ്പെടുന്ന ജർമ്മൻകാരൻ ആരാണ്?
- വില്യം ഷിക്കാർഡ്

10. 'കമ്പ്യൂട്ടറിന്റെ പിതാവ് 'എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനാര്?
- ചാൾസ് ബാബേജ്

11. 'ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ' എന്നറിയപ്പെടുന്ന വനിതയാര്?
- അഗസ്റ്റ അഡാകിങ്

12. ലോകകമ്പ്യൂട്ടർ സാക്ഷരതാദിനമായി ആചരിക്കു ന്നതേത്?
- ഡിസംബർ-2

13. ഇന്റർനെറ്റിന്റെ ആദ്യകാലരൂപം ഏതായിരുന്നു?
- അർപാനെറ്റ്

14. 'ഇന്റർനെറ്റിന്റെ പിതാവ് 'എന്നറിയപ്പെടുന്നത് ആരാണ്?
- വിന്റൺ സെർഫ്

 15. 'വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് 'എന്നറിയപ്പെടുന്നതാര്?
- ടിം ബെർണേഴ്സ് ലീ

16. കമ്പ്യൂട്ടറിൽ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?
- ബിറ്റ്

17. ബിറ്റിന്റെ മൂല്യം എന്താണ്?
- ഒന്നോ, പൂജ്യമോ

18. ബിറ്റ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?
- ബൈനറി ഡിജിറ്റ്

19. എത്ര ബിറ്റുകൾ ചേരുന്നതാണ് ഒരു ബൈറ്റ്?
- 8 ബിറ്റുകൾ

20. ഒരു കിലോബൈറ്റ് എത്ര ബൈറ്റുകൾ ചേരുന്നതാണ് ?
- 1024 ബൈറ്റുകൾ

21. 1024 കിലോബൈറ്റുകൾ ചേരുന്നത് എങ്ങിനെ അറി
യപ്പെടുന്നു?
- ഒരു മെഗാബൈറ്റ്

22. ഒരു ജിഗാബൈറ്റ് എന്നത് എത്രയാണ്?
- 1024 മെഗാബൈറ്റുകൾ

23. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണാനും, സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ എങ്ങിനെ വിളിക്കുന്നു?
- ഹാർഡ് വേർ

 24. കമ്പ്യൂട്ടർ കെയ്സ്, മോണിറ്റർ, കീബോർഡ്, മൗസ്,സ്പീക്കർ എന്നിവ എന്തിന് ഉദാഹരണങ്ങളാണ്?
ഹാർഡ്  വേറുകൾ '

25. കമ്പ്യൂട്ടറിന്റെ തലച്ചോറ് 'എന്നറിയപ്പെടുന്ന ഭാഗമേത്?
- സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (സി.പി.യു)

26. ഗണിതക്രിയകൾ നടത്തുക, നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക, വിവരങ്ങൾ ക്രോഡീകരിക്കുക എന്നി വയെല്ലാം ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗമേത്?
- പ്രോസസർ

27. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊസസ് നിർമ്മാതാക്കൾ ഏതു കമ്പനിയാണ്?
- ഇന്റൽ കമ്പനി

28.ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ?
- ഹാക്കിങ്.

29. സൈബർ നിയമങ്ങൾ പ്രാബല്യത്തിലുള്ള ദക്ഷിണേഷ്യയിലെ ഏക രാജ്യം?
- ഇന്ത്യ.

30. ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്കിലോ അതിക്രമിച്ച് കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി?
- ക്രാക്കിങ്.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here