കേരളത്തിലെ ജില്ലകൾ: കോഴിക്കോട് പി.എസ്.സി. ചോദ്യോത്തരങ്ങൾ - 01
PSC 10th Level, +2 Level Degree Level Exam Questions and Answers
അൽപം ചരിത്രം സമ്പന്നമായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പാരമ്പര്യമുള്ള ദേശമാണ് കോഴിക്കോട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും, സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു.
വടക്ക് കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ.
രണ്ട് പേജുകളിലായി നൽകിയിരിക്കുന്ന കോഴിക്കോടിനെക്കുറിച്ചുള്ള മുഴുവൻ വസ്തുതകളും പഠിക്കുക
പ്രത്യേകതകള്‍
* ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം
പ്രത്യേകതകള്‍
* ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം
- കോഴിക്കോട്
* ഇന്ത്യയിലെ ആദ്യത്തെ ചവര്‍ രഹിത (litter-free) നഗരം (2004)
- കോഴിക്കോട്
* ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിതനഗരം (hunger -free city)
-കോഴിക്കോട്
* കേരളത്തില്‍ ആദ്യമായി 3ജി മൊബൈല്‍ സംവിധാനം ലഭ്യമായ നഗരം (2010)
-കോഴിക്കോട്
* 1920-ല്‍ പ്രഥമ കേരള സന്ദര്‍ശനം നടത്തിയപ്പോള്‍ ഗാന്ധിജി പ്രസംഗിച്ച സ്ഥലം
- കോഴിക്കോട്
* സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കേരളത്തിലാദ്യമായി നടപ്പിലാക്കിയത് കോഴിക്കോട്ടാണ്.
ആദ്യത്തേത്
* ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ്
- കോഴിക്കോട് ജില്ലയിലെ കടലുണ്ടി- മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്
* മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
- കുറ്റിയാടി
* ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കലക്ടര്‍
- വില്യം മക്ലിയോഡ്
* കേരളീയര്‍ ആദ്യമായി സിനിമാ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം
- കോഴിക്കോട്
* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാന ഗ്രാമം
- ചെറുകുളത്തൂര്‍ (2003)
* കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിക്കപ്പെട്ട സ്ഥലം
- കോഴിക്കോട്
* കേരളത്തിലെ ആദ്യത്തെ കരകൗശലഗ്രാമം
- ഇരിങ്ങല്‍
* ഇന്ത്യയിലെ ആദ്യത്തെ ജലമ്യുസിയം
- കോഴിക്കോട് കുന്ദമംഗലം
* കേരളത്തിലെ ആദ്യത്തെ ഐഎസ്‌ഒ സര്‍ട്ടിഫൈഡ് പൊലീസ് സ്റ്റേഷനാണ്
- കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍.
* കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാണ് കോഴിക്കോട്.
* കേരളത്തിലെ ആദ്യത്തെ ശില്‍പനഗരമാണ് കോഴിക്കോട്.
* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാണ് കോഴിക്കോട്.
* ഇന്ത്യയിലെ ആദ്യത്തെ അവയവദാനഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് ചെറുകുളത്തുര്‍. ഇത് പെരുവയല്‍ പഞ്ചായത്തിലാണ്.
* കേരളത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ സ്ഥാപിച്ചത് കോഴിക്കോട്ടാണ്.
* കേരളത്തിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ്.
* കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം കോഴിക്കോട് കുന്ദമംഗലത്താണ്.
* മലബാറിലെ ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് വെള്ളിമാടുകുന്നിലാണ്.
* സൈനിക സ്‌കൂള്‍ എന്ന ആശയം ആദൃമായി മുന്നോട്ടുവച്ചത് വി.കെ.കൃഷ്ണ
മേനോനാണ്.
* മലബാര്‍ ജില്ലാ ബോര്‍ഡിന്റെ ആദ്യത്തെ പ്രസിഡന്റ് പി.ടി.ഭാസ്കരപ്പണിക്കരായിരുന്നു.
* കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആദ്യ പ്രസിഡന്റ് ഡോ.കെ.ഭാസ്‌കരന്‍ നായരായിരുന്നു
* 1940-ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തില്‍നിന്ന് ആദ്യമായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു (അഖിലേന്ത്യാതലത്തില്‍ ആദ്യത്തെയാള്‍ വിനോബാ ഭാവെ).
* മലബാറില്‍ മുസ്ലിംലീഗിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു അബ്ദുള്‍ റഹ്മാന്‍ ആലി രാജ.
* ഒരു പട്ടണത്തിന്റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സര്‍വക.ലാശാലയാണ് കലിക്കറ്റ് സര്‍വകലാശാല (1968).
* ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍ 1973 ഒക്ടോബര്‍ 27-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. തി
രുവനന്തപുരം സ്വദേശിനി പദ്മിനി അമ്മയായിരുന്നു സ്റ്റേഷന്റെ ചുമതല വഹിച്ച ആദ്യ വനിതാ സബ് ഇന്‍സ്പെക്ടര്‍.
* കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്; കോഴിക്കോട് ആസ്ഥാനമായിഅപ്പു നെടുങ്ങാടി സ്ഥാപിച്ചത് 1899-ലാണ്. തെക്കേ ഇന്ത്യയിലെതന്നെ ആദ്യത്തെ സ്വകാര്യ വാണിജ്യ ബാങ്കാണിത്. 2003-ല്‍ നെടുങ്ങാടി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു.
* 1899-ല്‍ കോഴിക്കോട് സ്ഥാപിതമായ നെടുങ്ങാടി ബാങ്കാണ് കേരളത്തിലെ ആദ്യത്തെ ബാങ്ക്. ടി.എം.അപ്പു നെടുങ്ങാടിയാണ് സ്ഥാപകന്‍.
* ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നവര്‍ഷമാണ് 1920. ഖിലാഫത്ത് സമരപ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
* കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി കേരളഘടകത്തിന്റെ ആദ്യ സമ്മേളനം 1951-ല്‍ നടന്നത് കോഴിക്കോട്ട് വച്ചാണ്. കെ.കേ.ളപ്പനായിരുന്നു അധ്യക്ഷന്‍.
* 1952-ല്‍ കെ.പി.സി.സിയെ മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എംപിസി
സി), തിരുകൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
* എംപിസിസിയുടെ ആദ്യത്തെ അധ്യക്ഷ എ.വി.കുട്ടിമാളു അമ്മ ആയിരുന്നു. തിരുകൊച്ചി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത് കെ.ആര്‍.ഇലങ്കത്ത്.
* കേരളത്തിലെ ആദ്യത്തെ ജില്ലാ ജയില്‍ നിലവില്‍ വന്നത് കോഴിക്കോട്ടാണ്.
* കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപിതമായത് കോഴിക്കോട്ടാണ്.
* കേരളത്തില്‍ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്താണ് പെരുമണ്ണ.
* സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദൃത്തെ ഐ.ടി. സംരംഭം സ്ഥാപിച്ചത് കോഴിക്കോട്ടാണ്.
* wifi സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി
- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
ഓർത്തിരിക്കേണ്ടവ
* കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടു തല്‍ ഇരുമ്പുനിക്ഷേപമുള്ളത്
ഓർത്തിരിക്കേണ്ടവ
* കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടു തല്‍ ഇരുമ്പുനിക്ഷേപമുള്ളത്
- കോഴിക്കോട്
* മലബാറിലെ ഏറ്റവും വലിയ തീവണ്ടി യപകടം- കടലുണ്ടി (2001 ജൂലൈ 21) 57 പേര്‍ മരിച്ചു (കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടം പെരുമണ്‍ ആണ്.)
* ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് കീഴരിയൂര്‍ ബോംബ് കേസ്.
* മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാര സാഹിത്യകൃതികള്‍ രചിച്ചത് എസ്.കെ.പൊറ്റക്കാട്ടാണ്.
* വയനാട് ചുരം സ്ഥിതി ചെയ്യുന്നത്
- കോഴിക്കോട്
* വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് ഏത് ജില്ലയിലാണ്
- കോഴിക്കോട്
അപരനാമങ്ങള്‍
* പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്
അപരനാമങ്ങള്‍
* പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്
- പി.ടി.ഉഷ
* കേരള ഗാന്ധി എന്നറിയപ്പെട്ടത്
- കെ.കേളപ്പന്‍
* കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ടത്
- മുഹമ്മദ് അബ്ദു റഹ്മാന്‍
* ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്
- ഡോ. വര്‍ഗീസ് കുര്യന്‍ (ഇന്ത്യയിലെ ധവള വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഇദ്ദേഹം നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന്റെ ആദ്യ ചെയര്‍മാനും മഗ്സസേ അവാര്‍ഡ് നേടിയ ആദ്യ കേരളീയനുമാണ്).
* സുല്‍ത്താന്‍ പട്ടണം എന്ന് ടിപ്പു സുല്‍ത്താന്‍ പേരു നല്‍കിയ സ്ഥലം
- ബേപ്പൂര്‍
* പണ്ടുകാലത്ത് ബേപ്പൂര്‍ അറിയപ്പെട്ടിരുന്ന പേരുകളാണ് വെയ്പുരം, വടക്കന്‍
പരപ്പനാട് എന്നിവ. വിദേശികള്‍ ബേപ്പുരിനെ വിളിച്ച പേരാണ് ഓഫിര്‍.
* സത്യത്തിന്റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത് കോഴിക്കോടാണ്.
* കോഴിക്കോടിനെ കാലിക്കുത്ത് എന്ന പേരില്‍ പരാമര്‍ശിച്ച ചരിത്രകാരന്‍ ഇബിന്‍ ബത്തുത്തയാണ്.
* പട്ടുമരയ്ക്കാര്‍ എന്നറിയപ്പെട്ടത് കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമനാണ്.
* ഫറോക്കിന്റെ പഴയപേരാണ് മമ്മിളിദേശം.
* അതിരാണിപ്പാടത്തിന്റെ കഥാകാരന്‍ എന്നറിയപ്പെട്ടത് എസ്.കെ.പൊറ്റക്കാട്ടാണ്.
* കടത്തനാടിന്റെ പഴയെ പേരാണ് ഘടോല്‍ഘചക്ഷിതി.
* ദേശാടനപ്പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത് കടലുണ്ടി പക്ഷി സങ്കേതമാണ്.
* കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് - എസ് കെ പൊറ്റക്കാട്
പ്രധാനപ്പെട്ട വസ്തുതകള്‍
* നല്ലളം താപനിലയം ഏതു ജില്ലയിലാണ്
- കോഴിക്കോട്
* ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം
- ഓടു വ്യവസായം
* കോഴിക്കോട് ജില്ലയില്‍ പയ്യോളിക്കു സമീപമുള്ള കൊളാവിപ്പാലം ഏതു ജീവിയുടെ സംരക്ഷണത്തിനു പ്രസിദ്ധമാണ്
- കടലാമ
* 1923-ല്‍ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച പ്രതം
- മാതൃഭുമി
* ഡോള്‍ഫിന്‍സ് പോയിന്റ് കേരളത്തിലെ ഏത് ജില്ലയിലാണ്
- കോഴിക്കോട്
* കേരളത്തിലെ രണ്ടാമത്തെ റേഡിയോസ്റ്റേഷന്‍ തുടങ്ങിയത് കോഴിക്കോട്ടാണ്.
* കേരളത്തിൽ വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്
- കോഴിക്കോട്
* കേരളത്തിലെ ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്
- കോഴിക്കോട്
* പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്
- ഒളവണ്ണ, കോഴിക്കോട്
* ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് - തന്റേടം ജെൻഡർ പാർക്ക്, കോഴിക്കോട്
* ഇന്ത്യയിൽ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക് - U L സൈബർ പാർക്ക്, കോഴിക്കോട്
* കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM), കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്നത് -കോഴിക്കോട്
പ്രധാന വ്യക്തികള്‍
* കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ സാമൂതിരി രാജാവ്
- മാനവേദന്‍ (കൃഷ്‌ണനാട്ടത്തിലെ ഭാഷ സംസ്കൃതമാണ്).
* മാപ്പിള കലാപകാരികള്‍ കൊല ചെയ്ത ബ്രിട്ടീഷ് മലബാര്‍ കലക്ടര്‍
- ഏച്ച്.വി. കൊനോലി
* പതിനെട്ടരകവികള്‍ ഏതുരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു
- മാനവിക്രമദേവന്‍
* ക്രേന്ദ്ര പ്രതിരോധ മ്രന്തിയായ ആദ്യ മലയാളി
- വി.കെ.കൃഷ്‌ണമേനോന്‍
(സൈനിക സ്‌കൂള്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമാണ്)
* കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രി
- സി.എച്ച്. മുഹമ്മദ് കോയ
* തിക്കോടിയന്റെ യഥാര്‍ഥപേര്‍
- പി.കുഞ്ഞനന്തന്‍ നായര്‍
* 2001 - ൽ പ്രഥമ മാതൃഭുമി സാഹിത്യ പുരന്സ്കാരത്തിന്ന് അര്‍ഹനായ ഇദ്ദേഹത്തിന്റെ ആത്മകഥയാണ് അരങ്ങു കാണാത്ത നടൻ
* മാതൃഭൂമിയുടെ സ്ഥാപക പ്രതാധിപര്‍ കെ.പി.കേശവമേനോന്‍
(മാതൃഭുമി എന്ന പേരിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്)
* ആത്മകഥയായ കഴിഞ്ഞകാലത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനായത്
- കെ.പി.കേശവമേനോന്‍
* അല്‍ അമീന്‍ എന്ന പത്രം 1924-ല്‍ സ്ഥാപിച്ചത്
- മുഹമ്മദ് അബ്ദു റഹ്മാന്‍
* ജ്ഞാനപീഠത്തിനര്‍ഹനായ (1980) ആദ്യമലയാള നോവലിസ്റ്റ്-
- എസ്. കെ. പൊറ്റക്കാട്ട് (ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാട്ട് എന്നാണ് പൂര്‍ണനാമം. ഒരു ദേശത്തിന്റെ കഥ എന്ന നോവലാണ് ജ്ഞാനപീഠത്തിനര്‍ഹനാക്കിയത്. 1965-ല്‍ ജ്ഞാനപീഠത്തിനര്‍ഹനായ മലയാളകവിയായ ജി. ശങ്കരക്കൂറുപ്പിനുശേഷം ഈ പുരസ്കാരംനേടിയ ആദ്യ മലയാളിയാണ്.)
* സഞ്ജയന്‍ എന്ന പേരില്‍ കോഴിക്കോട്ടുനിന്ന് മാസിക ആരംഭിച്ചത്
- ഏം.ആര്‍.നായര്‍
* 1898-ല്‍ ബ്രഹ്മസമാജത്തിന്റെ ശാഖ കോഴിക്കോട് ആരംഭിച്ചത് ഡോ.അയ്യത്താന്‍ഗോപാലനായിരുന്നു.
* മലബാറില്‍ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് നേതാവാണ് ഡോ.കെ.ബി.മേനോന്‍.
* സി.പി.ഐ.(എം) കേരള ഘടകത്തിന്റെ ആദ്യ സ്രെകട്ടറി സി.എച്ച്.കണാരനാണ് (1964-1968). കോഴിക്കോട ജില്ലയിലെ അഴിയുരിലാണ് അദ്ദേഹം ജനിച്ചത്.
* ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ആദ്യ മലയാളിയാണ് 1923-ല്‍ കോഴിക്കോട്ട് ജനിച്ച വി.എന്‍.സ്വാമി എന്ന വെങ്കിടരാമന്‍ നാരായണ സ്വാമി. 1950 കളുടെ പകുതിയില്‍ ന്യൂസിലന്‍ഡ് ടീമിനെതിരെ ഒരു ടെസ്റ്റില്‍ മാത്രമായിരുന്നു ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ കം ഫാസ്റ്റ് ബൌളറുടെ സാന്നിധ്യം.
* 1886-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളിയാണ് ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍.
പ്രധാന സ്ഥലങ്ങള്‍
* തച്ചോളി ഒതേനന്‍ ജനിച്ച സ്ഥലം
- വടകര
* ലോകനാര്‍ക്കാവിലെ ആരാധാനാമൂര്‍ത്തി
- ദുര്‍ഗ
* ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനമായിരുന്നത്- കോഴി
ക്കോട്
* സാമൂതിരിയുടെ ആസ്ഥാനം
- കോഴിക്കോട്
* ടിപ്പു സുല്‍ത്താന്‍ തന്റെ അധീനതയിലുള്ള മലബാര്‍ പ്രദേശങ്ങളുടെ ഭരണകേന്ദ്രമാക്കിയത്
- ഫറോക്ക്
* രേവതി പട്ടത്താനത്തിന്റെ വേദി
- കോഴിക്കോട് തളി ക്ഷേത്രം
* വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ച തന്നെ അധിക്ഷേപിച്ച തെമ്മാടികളുമായി
ഏറ്റുമുട്ടിയ സ്ഥലം
- നാദാപുരം
* പണ്ട് കോവില്‍കണ്ടി എന്നറിയപ്പെട്ടിരുന്ന സ്ഥലം
- കൊയിലാണ്ടി
* മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം കക്കയമാണ്.
* ജാനകിക്കാട് ഇക്കോടൂറിസം കോഴിക്കോട് ജില്ലയിലാണ്.
<കോഴിക്കോട് പ്രധാന വിവരങ്ങൾ / ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍