പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 22 (20 ചോദ്യോത്തരങ്ങൾ) പേജ് 22
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 22 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 22
Question Code: 096/2022
Date of Test: 13/10/2022
81. ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വുകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും
ഗ്രൂപ്പിൽ ശരിയായവ കണ്ടെത്തുക.
i) കോൾഡ് ഡിസേർട്ട് - ഹിമാചൽ പ്രദേശ്
ii) സിമിലി പാൽ - ഒഡിഷ
iii) പന്ന - ഗുജറാത്ത്
A) i, iii
B) i, ii
C) ii, iii
D) എല്ലാം ശരിയാണ് (i, ii, iii)
ഉത്തരം: (B)
82. കേരളത്തിൽ ആറാട്ടുപ്പുഴ വേലായുധ പണിക്കർ നേതൃത്വം നൽകിയ സമരങ്ങൾ ഏവ ?
i) മൂക്കുത്തി സമരം
ii) അടി ലഹള
iii) അച്ചിപ്പുടവ സമരം
A) i, iii
B) എല്ലാം ശരിയാണ് (i, ii, iii)
C) i, ii
D) ii, iii
ഉത്തരം: (A)
83. ശ്രീനാരായണ ഗുരുവിനെകുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
i) ചെമ്പഴന്തിയിൽ മാടനാശാന്റെയും വയൽവാരത്ത് കുട്ടിയുടേയും മകനായി ജനിച്ചു.
ii) ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടായിരുന്നു അദ്ദേഹം ആദ്യമായി രചിച്ച കൃതി.
iii) 1888 ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.
A) എല്ലാം ശരിയാണ് (i, ii, iii)
B) ii, iii
C) i, ii
D) i, iii
ഉത്തരം: (A)
84. കേരളത്തിലെ പ്രമുഖ നവോത്ഥാന നായകരുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) ശുഭാനന്ദ ഗുരുദേവൻ ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂർ ഗ്രാമത്തിൽ ജനിച്ചു.
ii) ഡോ. വേലുക്കുട്ടി അരയൻ അഖില തിരുവിതാംകൂർ നാവിക തൊഴിലാളിസംഘം ആരംഭിച്ചു.
iii) പാമ്പാടി ജോൺ ജോസഫ് 1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭ രൂപീകരിച്ചു.
A) i, iii
B) എല്ലാം ശരിയാണ് (i, ii, iii)
C) ii, iii
D) i, ii
ഉത്തരം: (B)
85. വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) പാലക്കാട് തൃത്താലയിൽ ജനിച്ചു.
ii) അയിത്തോച്ചാടനത്തിന് ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലഘുരേഖ പ്രസിദ്ധീകരിച്ചു.
iii) ബഹുഭാര്യത്വം നിരോധിക്കുന്നതിനായി 1931ൽ യാചനാ യാത്ര നടത്തി.
A) i, iii
B) ii, iii
C) i, ii
D) എല്ലാം ശരിയാണ് (i, ii, iii)
ഉത്തരം: (C)
86. കേരളത്തിലെ നദികളും അവ ഒഴുകുന്ന ജില്ലകളും തന്നിരിക്കുന്നവയിൽ
ശരിയായത് കണ്ടെത്തുക.
i) പെരിയാർ - തൃശ്ശൂർ
ii) ഭാരതപ്പുഴ - പാലക്കാട്
iii) വളപട്ടണം പുഴ - കണ്ണൂർ
A) i, ii
B) ii, iii
C) എല്ലാം ശരിയാണ് (i, ii, iii)
D) i, iii
ഉത്തരം: (B)
87. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും പട്ടികയിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് - തിരുവനന്തപുരം
ii) ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് - ആലപ്പുഴ
iii) കേരള ലക്ഷ്മി മിൽസ് - തൃശ്ശൂർ
A) എല്ലാം ശരിയാണ് (i, ii, iii)
B) i, ii
C) i, iii
D) ii, iii
ഉത്തരം: (C)
88. ചട്ടമ്പിസ്വാമികൾ രചിച്ച ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ഉത്തരം കണ്ടെത്തുക.
i) ആദിഭാഷ - ബ്രാഹ്മണർക്കു മാത്രമാണ് വേദപഠനത്തിനുള്ള അധികാരം എന്ന മിഥ്യയെ തുറന്നു കാട്ടുന്നു.
ii) ക്രിസ്തുമത നിരൂപണം - ക്രിസ്തുമത തത്ത്വങ്ങളുടെ അപഗ്രഥനം.
iii) ജീവിത കാരുണ്യ നിരൂപണം - അഹിംസ എന്ന തത്വത്തിലുള്ള തന്റെ വിശ്വാസങ്ങൾ പ്രകാശിപ്പിച്ചു.
A) i, ii
B) i, iii
C) എല്ലാം ശരിയാണ് (i, ii, iii)
D) ii, iii
ഉത്തരം: (D)
89. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രദൗത്യങ്ങളുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള
പ്രസ്താവനകളിൽ നിന്ന് ശരിയായവ തെരെഞ്ഞെടുത്തെഴുതുക.
i) ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ I & II ചന്ദ്രനെകുറിച്ച് പഠിക്കാൻ ഉള്ളതാണ്.
ii) ആസ്ട്രോസാറ്റ് ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യമാണ്.
iii) മാർസ് ഓർബിറ്റർ മിഷൻ ഇന്ത്യയുടെ ചൊവ്വ-ബഹിരാകാശ ദൗത്യമാണ്.
A) എല്ലാം ശരിയാണ് (i, ii, iii)
B) i, ii
C) ii, iii
D) i, iii
ഉത്തരം: (D)
90. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.
i) രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ദേശീയപാതാ സംവിധാനത്തിന് രൂപം നൽകി. ii) 1956 ൽ ആദ്യപഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ രാജ്യത്തെ ആദ്യത്തെ അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (IIT) സ്ഥാപിതമായി.
ii) നാലാം പഞ്ചവത്സര പദ്ധതികാലത്ത് ഇന്ത്യയിലെ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നു.
A) i, ii
B) എല്ലാം ശരിയാണ് (i, ii, iii)
C) ii, iii
D) i, iii
ഉത്തരം: (C)
91. തൊഴിൽ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം നൈപുണ്യ സമ്പാദന വിജ്ഞാന ബോധവത്ക്കരണ പരിപാടിയായി "സങ്കല്പ് '-ലൂടെ ലക്ഷ്യമാക്കുന്നവ ഏവ?
i) കേന്ദ്ര-സംസ്ഥാന-ജില്ലാ തലങ്ങളിലെ സ്ഥാപന ശാക്തീകരണം.
ii) നൈപുണ്യ വികസന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുക.
iii) ഇത്തരം പദ്ധതികളിൽ പാർശ്വവൽകൃത സമൂഹങ്ങളെ ഉൾപ്പെടുത്തുക.
A) എല്ലാം ശരിയാണ് (i, ii, iii)
B) i, ii
C) ii, iii
D) i, iii
ഉത്തരം: (A)
92. നവസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ നിന്ന്
ശരിയായവ കണ്ടെത്തുക.
i) പോഡ് കാസ്റ്റുകൾ - പരമ്പരയായി ഓഡിയോ ഫയലുകൾ കേൾപ്പിക്കാൻ കഴിയുന്ന സംവിധാനം.
ii) വെബ്ബ് പബ്ലിഷിംഗ് - കമ്പ്യൂട്ടറിന്റെയും എഴുത്ത് സോഫ്റ്റ്വെയറുകളുടേയും പ്രസിദ്ധീകരണ ഫോർമാറ്റുകളുടെയും സഹായത്തോടെ തിരമൊഴിയിൽ പ്രസിദ്ധീകരിക്കുന്ന സംവിധാനം.
iii) ഇന്റർനെറ്റ് ഓഫ് തിങ്സ് - ലോകത്ത് എവിടെ നിന്നും ഫയലുകൾ സ്വീകരിക്കാനും വായിക്കാനും കഴിയുന്ന ഒന്ന്.
A) ii, iii
B) i, ii
C) എല്ലാം ശരിയാണ് (i, ii, iii)
D) i, iii
ഉത്തരം: (B)
93. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസ
രീതിയായ STEM ൽ പ്രാധാന്യം കൊടുക്കുന്ന വിഷയങ്ങളിൽ ശരിയായവ.
i) കൊമേഴ്സ്
ii) മാത്തമാറ്റിക്സ്
iii) ടെക്നോളജി
A) i, ii
B) എല്ലാം ശരിയാണ് (i, ii, iii)
C) i, iii
D) ii, iii
ഉത്തരം: (D)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
94. ദണ്ഡിയാത്രയിൽ ഗാന്ധിജിക്കൊപ്പം ഉടനീളം ഉണ്ടായിരുന്ന മലയാളികളുടെ കൂട്ടത്തിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) സി. കൃഷ്ണൻ നായർ
ii) കെ. കേളപ്പൻ
iii) എൻ. പി. രാഘവപ്പൊതുവാൾ
A) i, ii
B) i, iii
C) എല്ലാം ശരിയാണ് (i, ii, iii)
D) ii, iii
ഉത്തരം: (B)
95. 1857 ലെ കലാപകാരികളും അവർ നേതൃത്വം കൊടുത്ത സ്ഥലങ്ങളും - എന്ന ലിസ്റ്റിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.
i) ബഹദൂർഷാ - ഡൽഹി
ii) ബീഗം ഹസ്റത്ത് മഹൽ - ജാൻസി
iii) കൺവർ സിംഗ് - ആറ
A) ii, iii
B) i, iii
C) i, ii
D) എല്ലാം ശരിയാണ് (i, ii, iii)
ഉത്തരം: (B)
96. 1929 ലെ കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനത്തിൽ സുപ്രധാനപരമായ തീരുമാനങ്ങൾ എടുക്കുകയുണ്ടായി. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്തുക.
i) പൂർണസ്വരാജ് ആവശ്യപ്പെട്ടു.
ii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇൻഡ്യാ-പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.
iii) ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.
A) എല്ലാം ശരിയാണ് (i, ii, iii)
B) i, ii
C) i, iii
D) ii, iii
ഉത്തരം: (C)
97. ദേശീയ പ്രസ്ഥാന കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ജേർണലുകളും അതുമായി ബന്ധപ്പെട്ട വ്യക്തികളും - ഇവയിൽ നിന്ന് ശരിയായവ കണ്ടെത്തുക.
i) അജിത് സിങ് - ഭാരത് മാതാ
ii) ബരിന്ദ്രഘോഷ് - യുഗാന്ദർ
iii) ബിബിൻ പാൽ - സന്ധ്യ
A) i, ii
B) ii, iii
C) i, iii
D) എല്ലാം ശരിയാണ് (i, ii, iii)
ഉത്തരം: (A)
98. 2022 ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ - ശരിയായവ
തിരഞ്ഞെടുക്കുക.
i) മികച്ച കവിത - അൻവർ അലി
ii) മികച്ച ചെറുകഥ - പ്രതീഷ് മണ്ടൂർ
iii) ആത്മകഥ - പ്രൊഫ. ടി. ജെ. ജോസഫ്
A) എല്ലാം ശരിയാണ് (i, ii, iii)
B) i, ii
C) i, iii
D) ii, iii
ഉത്തരം: (C)
99. 2022 ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ അത്ലറ്റുകളുടെ ലിസ്റ്റിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.
i) നീരജ് ചോപ്ര
ii) മുരളി ശ്രീശങ്കർ
iii) എൽദോസ് പോൾ
A) i, ii
B) എല്ലാം ശരിയാണ് (i, ii, iii)
C) ii, iii
D) i, iii
ഉത്തരം: (B)
100. ദേശീയ ഫിലിം അവാർഡ് 2022 ന്റെ അടിസ്ഥാനത്തിൽ ശരിയായവ
തിരഞ്ഞെടുക്കുക.
i) ഡയറക്ടർ - കെ. ആർ. സച്ചിദാനന്ദൻ
ii) മികച്ച അഭിനേതാവ് - സൂര്യ, അജയ് ദേവ്ഗൺ
iii) മികച്ച ജനപ്രിയ സിനിമ - അയ്യപ്പനും കോശിയും
A) i, iii
B) i, ii
C) എല്ലാം ശരിയാണ് (i, ii, iii)
D) ii, iii
ഉത്തരം: (B)
0 അഭിപ്രായങ്ങള്