പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 01 (50 ചോദ്യോത്തരങ്ങൾ) പേജ് 01  


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 01

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 01 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 01
Question Code: 025/2022 
Date of Test: 26/02/2022

1. താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?
i) സമാധാനപരമായ സഹവർത്തിത്വം.
ii) വംശീയവാദത്തോടുള്ള വിദ്വേഷം.
iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.
A) (i) ഉം (ii) ഉം മാത്രം
B) (i) ഉം (iii) ഉം മാത്രം
C) (ii) ഉം (iii) ഉം മാത്രം
D) മേൽപ്പറഞ്ഞവയെല്ലാം (i, ii, iii)
ഉത്തരം: (A)

2. 1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളന
ത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?
A) ടി. പ്രകാശം
B) കെ. പി. കേശവമേനോൻ
C) ആനിബസന്റ്
D) ജവഹർലാൽ നെഹ്റു
ഉത്തരം: (A)

3. താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ
ആരെല്ലാം ?
i) എൻ. വി. ജോസഫ്
ii) സി. കേശവൻ
iii) ടി. കെ. മാധവൻ
iv) ടി. എം. വർഗ്ഗീസ്
A) (i) ഉം (ii) ഉം മാത്രം
B) (i) 20 (ii) 20 (iv) 20
C) (i) ഉം (iv) ഉം മാത്രം
D) (i) 20 (ii) 20 (iii) 20
ഉത്തരം: (B)

4. താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ
പ്രസ്താവന.
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) "പുലയർ' എന്ന കവിത എഴുതി.
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം
C) (i) ഉം (iii) ഉം മാത്രം
D) (i) മാത്രം
ഉത്തരം: (C)

5. ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ ആരാണ് ?
A) സുരേന്ദ്രനാഥ ബാനർജി
B) കെ. ടി. തെലാങ്
C) എം. വീരരാഘവാചാരിയർ
D) ഫിറോസ്ഷാ മേത്ത
ഉത്തരം: (A)

6. ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?
A) ഇന്ത്യ
B) ശ്രീലങ്ക
C) പാകിസ്ഥാൻ
D) ചൈന
ഉത്തരം: (B)

7. ആൻഡമാൻ ദീപസമൂഹത്തെയും നിക്കോബർ ദീപസമൂഹത്തെയും തമ്മിൽ
വേർതിരിക്കുന്ന സമുദ്ര ഭാഗം.
A) പാക് കടലിടുക്ക്
B) ടെൻ ഡിഗ്രി ചാനൽ
C) ഇംഗ്ലീഷ് ചാനൽ
D) ഇലവൻത് ഡിഗ്രി ചാനൽ
ഉത്തരം: (B)

8. ഇന്ത്യയുടെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവ്വതനിര
A) ഹിമാലയം
B) പശ്ചിമഘട്ടം
C) ഹിന്ദുകുഷ്
D) കാരക്കോറം
ഉത്തരം: (X)

9. 2011- ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
A) കേരളം
B) ബീഹാർ
C) ഉത്തർപ്രദേശ്
D) പശ്ചിമബംഗാൾ
ഉത്തരം: (B)

10. ഭൂമിയുടെ അന്തർഭാഗത്തെ പാളികളിൽ ഏതാണ് “നിഫെ'' എന്ന് അറിയപ്പെടുന്നത് ?
A) ആന്തര അകകാമ്പ്
B) ഭൂവൽക്കം 
C) ബഹിരാവരണം
D) ബാഹ്യഅകകാമ്പ്
ഉത്തരം: (X)

11. ആഗ്നേയശിലക്ക് ഉദാഹരണം.
A) മാർബിൾ
B) ഷെയ്ൽ
C) ബസാൾട്ട്
D) ലിഗ്നൈറ്റ്
ഉത്തരം: (C)

12. ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തി.
A) 8°4'N to 35°7'N
B) 68°7'E to 97°25'E
C) 50°8'E to 80°24'E
D) 8°4'N to 37°6'N
ഉത്തരം: (D)

13. താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നി വയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക.
A) ലോകബാങ്ക് - വാഷിംഗ്ടൺ DC
B) ഏഷ്യൻ വികസന ബാങ്ക് -ബെയ്ജിംഗ്
C) ഭാരതീയ റിസർവ്വ് ബാങ്ക് - മുബൈ
D) അന്താരാഷ്ട്ര നാണ്യനിധി - വാഷിംഗ്ടൺ DC
ഉത്തരം: (B)

14. ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു.
ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്.
iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
A) (i) & (ii)
B) (i) & (iii)
C) (ii) & (iii)
D) എല്ലാം ശരിയാണ്
ഉത്തരം: (D)

15. ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
A) (i), (ii), (iii)
B) (i), (ii), (iv)
C) (ii), (iii), (iv)
D) എല്ലാം ശരിയാണ്
ഉത്തരം: (A)

16. താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക.
A) സ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ് 
B) ഇന്ത്യയിലെ "ആസൂത്രണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് P.C. മഹലനോബിസ് ആണ്
C) ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽ നന്ദ 
D) ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് P.C. മഹലനോബിസ് ആണ്
ഉത്തരം: (D)

17. താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
A) 1960 കളുടെ മധ്യം മുതൽ 1970 കളുടെ മധ്യം വരെ
B) 1970 കളുടെ മധ്യം മുതൽ 1980 കളുടെ മധ്യം വരെ 
C) 1950 കളുടെ മധ്യം മുതൽ 1960 കളുടെ മധ്യംവരെ
D) ഇവയൊന്നുമല്ല
ഉത്തരം: (B)
18. ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചിക യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക.
A) (i) ഉം (ii) ഉം ശരിയാണ്
B) (ii) ഉം (iii) ഉം ശരിയാണ് 
C) (i) ഉം (iii) ഉം ശരിയാണ്
D) എല്ലാം ശരിയാണ്
ഉത്തരം: (C)

19. നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്ന തിനെ അറിയപ്പെടുന്ന പേര് ?
A) ഇനിഷിയേറ്റീവ് (Initiative)
B) ജെറിമാൻഡറിംഗ് (Gerrymandering)
C) റെഫറൻഡം (Referendum)
D) റീ-കോൾ (Re-call)
ഉത്തരം: (B)

20. ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?
A) 320 മുതൽ 329 വരെ
B) 343 മുതൽ 350 വരെ
C) 360 മുതൽ 368 വരെ
D) 330 മുതൽ 342 വരെ
ഉത്തരം: (D)

21. ഇന്ത്യയിൽ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം
എടുക്കുന്നത് ആരാണ് ?
A) അതിർത്തി നിർണ്ണയ കമ്മീഷൻ 
B) തെരഞ്ഞെടുപ്പു കമ്മീഷൻ
C) ഇന്ത്യൻ പാർലമെന്റ്
D) സംസ്ഥാന നിയമസഭകൾ
ഉത്തരം: (A)

22. തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി.
A) കാകാ കാലേക്കർ കമ്മീഷൻ
B) സർക്കാരിയാ കമ്മീഷൻ
C) പി. കെ. തുംഗൻ കമ്മീഷൻ
D) ബെൽവന്ത്റായ് മേഹ്ത കമ്മീഷൻ
ഉത്തരം: (C)

23. ഭരണഘടനയുടെ മനസാക്ഷി' എന്ന് നിർദ്ദേശ തത്വങ്ങളേയും മൗലീകാവകാശ
ങ്ങളേയും വിശേഷിപ്പിച്ചത്
A) H. R. 6m (H. R. Khanna)
B) ജോൺ ഓസ്റ്റിൻ (John Austin)
C) ഓസ്റ്റിൻ വാരിയർ (Austin Warrier)
D) ഗ്രാൻവില്ലെ ഓസ്റ്റിൻ (Granville Austin)
ഉത്തരം: (D)

24. ലോകസഭയുടെ പുതിയ സെക്രട്ടറി ജനറൽ താഴെപറയുന്നവരിൽ ആരാണ് ?
A) സ്നേഹലത ശ്രീവാസ്തവ (Snehalatha Shrivastava)
B) ഉത്പൽകുമാർ സിംങ് (Utpal Kumar Singh)
C) സുദർശൻ അഗർവാൾ (Sudarsan Agarwal)
D) 6300 milde (Om Birla)
ഉത്തരം: (B)

25. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി.
A) ജെ.ബി. കൃപലാനി
B) ഡോ. രാജേന്ദ്രപ്രസാദ് 
C) ജവഹർലാൽ നെഹ്റു
D) സച്ചിദാനന്ദ സിൻഹ
ഉത്തരം: (A)

26. ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്.
A) ഹേബിയസ് കോർപസ് (Habeas Corpus)
B) മൻഡമസ് (Mandamus)
C) ക്യോ-വാറന്റോ (Quo-Warranto)
D) പ്രൊഹിബിഷൻ (Prohibition)
ഉത്തരം: (C)

27. 44-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി
ആരായിരുന്നു ?
A) വി. വി. ഗിരി
B) നീലം സഞ്ജീവ റെഡ്ഡി
C) ഫക്രുദ്ദീൻ അലി അഹമ്മദ്
D) ആർ. വെങ്കിട്ടരാമൻ
ഉത്തരം: (B)

28. കേരളത്തിൽ നെൽവയൽ സംരക്ഷണനിയമം നിലവിൽ വന്നത്.
A) 2008 Aug. 11
B) 2008 Sept. 10
C) 2009 Aug. 11
D) 2009 Sept. 11
ഉത്തരം: (A)

29. കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി.
A) കാരുണ്യം
B) ആർദ്രം
C) സുകൃതം
D) സ്നേഹക്കൂട്
ഉത്തരം: (C)

30. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം.
A) കേരള സർവ്വീസ് റൂൾസ്
B) പബ്ലിക് സർവ്വീസ് ആക്ട് 1963
C) കേരള സബോർഡിനേറ്റ് സർവ്വീസ് റൂൾസ്
D) കേരള പബ്ലിക് സർവ്വീസ് ആക്ട് (1968)
ഉത്തരം: (D)

31. ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി
A) അനുഛേദം 323 (A)
B) അനുഛേദം 326
C) അനുഛേദം 325
D) അനുഛേദം 322
ഉത്തരം: (A)

32. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ശ്വസന വ്യാപ്തം: 1100 - 1200 mL
ii) ഉഛ്വാസ സംഭരണ വ്യാപ്തം: 2500 - 3000 mL
iii) നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്തം: 500 mL
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം 
C) (iii) ഉം (iv) ഉം മാത്രം
D) (i), (ii), (iv) ഇവയെല്ലാം
ഉത്തരം: (B)

33. “ഡാർക്ക്' എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ
ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക.
a) സസ്യ പ്ലവക ഘട്ടം
b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം
A) a → d → e → b → c
B) c → → a → b → d
C) a → c → e → b → d
D) e → b → d→ c → a
ഉത്തരം: (C)

34. തന്നിരിക്കുന്ന പ്രസ്താവനകളിൽ "കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.
iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം
C) (iii) മാത്രം
D) (i), (ii), (iii) ഇവയെല്ലാം
ഉത്തരം: (A)
35. തന്നിരിക്കുന്ന പ്രസ്താവനകളിൽ ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?
i) ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു.
ii) ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു.
iii) ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു.
iv) ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു.
A) (i) ഉം (ii) ഉം മാത്രം
B) (i) ഉം (iii) ഉം മാത്രം
C) (ii) ഉം (iv) ഉം മാത്രം
D) (ii), (iii), (iv) ഇവയെല്ലാം
ഉത്തരം: (C)

36. കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് ''അമൃതം ആരോഗ്യം'' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
i) നയനാമൃതം
iii) ആർദ്രം
ii) പാദസ്പർശം
iv) SIRAS
A) (i), (ii), (iii) ഇവയെല്ലാം
B) (ii), (iii), (iv) ഇവയെല്ലാം
C) (i), (ii), (iv) ഇവയെല്ലാം
D) (i) ഉം (iv) ഉം മാത്രം
ഉത്തരം: (C)

37. ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?
A) കോവിജെൻ
B) സൈക്കോവ് - ഡി 
C) സാർസ് കോവ് - 2
D) കോർവാക്സ് – 12
ഉത്തരം: (B)

38. തലയിൽ ചുമടുമായി നടന്നു നീങ്ങുന്ന ഒരാൾ ചെയ്യുന്ന പ്രവൃത്തി എന്തായിരിക്കും ? A) നെഗറ്റീവ് ആയിരിക്കും 
B) പൂജ്യമായിരിക്കും
C) പോസിറ്റീവ് ആയിരിക്കും
D) കൃത്യമായി പറയാൻ സാധിക്കില്ല
ഉത്തരം: (B)

39. “ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കുന്ന മർദ്ദം എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും. ഈ പ്രസ്താവന ഏതു നിയമം ആണ് ?
A) ആർക്കമിഡീസ് നിയമം 
B) ബെർനോളിസ് സിദ്ധാന്തം 
C) പാസ്കൽ നിയമം
D) ദ്രവ തുടർച്ചാ നിയമം
ഉത്തരം: (C)

40. പ്രൊജക്ട്രൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
A) ജാവലിന്റെ സഞ്ചാരം 
B) റോക്കറ്റിന്റെ സഞ്ചാരം 
C) മിസൈലിന്റെ സഞ്ചാരം
D) A യും B യും C യും ശരിയാണ്
ഉത്തരം: (D)

41. ഇന്ത്യൻ നിർമ്മിത ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ ഏതാണ് ?
A) ജി. എസ്. എൽ. വി.
B) പി. എസ്. എൽ. വി.
C) ആർ. എൽ. വി. - റ്റി. ഡി.
D) ഡി. എൽ. വി. - റ്റി. ബി 
ഉത്തരം: (D)

42. താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?
A) വായു
B) പെട്രോൾ 
C) മണ്ണ്
D) സ്റ്റീൽ
ഉത്തരം: (C)

43. ചുവടെ നൽകിയിരിക്കുന്ന ഗ്രാഫ് ഏത് വാതകനിയമത്തെ പ്രതിനിധാനം
ചെയ്യുന്നു ?
A) ബോയിൽ നിയമം
B) ചാൾസ് നിയമം
C) ഗേലുസാക് നിയമം
D) അവഗാഡ്രോ നിയമം
ഉത്തരം: (A)

44. കാർബണിന്റെ താപഗതിക സ്ഥിരത ഏറ്റവും കൂടുതലുള്ള രൂപാന്തരത്വം ഏത് ?
A) ഡയമണ്ട്
B) ഗ്രാഫ്റ്റ്
C) ഫുള്ളറിൻ
D) ചാർക്കോൾ
ഉത്തരം: (B)
45. ഏത് മേഖലയിലെ ഗവേഷണത്തിനാണ് 2021-ലെ കെമിസ്ട്രി നോബൽ സമ്മാനം നൽകിയത് ?
A) ജീനോം എഡിറ്റിംഗ്
B) ലിഥിയം അയോൺ ബാറ്ററികൾ
C) ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പി
D) അസിമട്രിക് ഓർഗാനോ കാലിസിസ്
ഉത്തരം: (D)

46. താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
i) കുന്ദലത
ii) ഇന്ദുലേഖ
iii) മീനാക്ഷി
iv) ശാരദ
A) ഒന്നും മൂന്നും മാത്രം
B) രണ്ടും മൂന്നും മാത്രം
C) ഒന്നും നാലും മാത്രം
D) രണ്ടും നാലും മാത്രം
ഉത്തരം: (D)

47. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണി മാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) "കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.
ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.
iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
iv) "ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.
A) രണ്ടും മൂന്നും നാലും മാത്രം
B) ഒന്നും രണ്ടും മൂന്നും മാത്രം
C) ഒന്നും മൂന്നും നാലും മാത്രം
D) ഒന്നും രണ്ടും നാലും മാത്രം
ഉത്തരം: (B)

48. തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ
വനിതാതാരം ?
A) മീരാ ഭായ് ചാനു
B) പി. വി. സിന്ധു
C) ലവ്ലിന ബോർഗോഹെയൻ
D) ഇവരാരുമല്ല
ഉത്തരം: (B)

49. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?
A) ശ്രീമൂലം തിരുനാൾ രാമവർമ്മ
B) വിശാഖം തിരുനാൾ രാമവർമ്മ
C) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
D) ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
ഉത്തരം: (D)

50. 2020-ലെ ജെ. സി. ദാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?
A) ഹരിഹരൻ
B) പി. ജയചന്ദ്രൻ
C) എം. ജയചന്ദ്രൻ
D) ശ്രീകുമാരൻ തമ്പി
ഉത്തരം: (B)
('X' DENOTES DELETION) 
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here