പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 02 (55 ചോദ്യോത്തരങ്ങൾ) പേജ് 02  


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 02 | Quesion Paper 2

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 02 ൽ നിന്നുള്ള 55 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 02
Question Code: 026/2022 
Date of Test: 28/02/2022

1. തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
A) ആയില്യം തിരുനാൾ
B) വിശാഖം തിരുനാൾ
C) ചിത്തിര തിരുനാൾ രാമവർമ്മ
D) ധർമ്മരാജ
ഉത്തരം: (A)

2. 1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട
ശരിയായ പ്രസ്താവനകൾ ഏവ ?
(i) സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു.
(ii) കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
(iii) മിശ്രഭോജനം സംഘടിപ്പിച്ചു.
A) (i) ഉം (ii) ഉം മാത്രം
B) (i) ഉം (iii) ഉം മാത്രം
C) (ii) ഉം (iii) ഉം മാത്രം
D) മേൽപ്പറഞ്ഞവ എല്ലാം (i, ii, iii)
ഉത്തരം: (X)

3. റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ' എന്ന പുസ്തകം
ആരുടേതാണ് ?
A) ജയപ്രകാശ് നാരായൺ
B) ഭഗത്സിംഗ്
C) ബി. ആർ. അംബേദ്കർ
D) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (C)

4. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ പാമ്പാടി ജോൺ ജോസഫുമായി
ബന്ധപ്പെട്ടവ ഏതെല്ലാം ?
(i) ചേരമർ മഹാജനസഭ സ്ഥാപിച്ചു.
(ii) "സാധുജന ദൂതൻ' എന്ന മാസിക തുടങ്ങി.
(iii) "ഓർത്തിടുമ്പോൾ ഖേദമുള്ളിൽ' എന്ന കവിത എഴുതി.
A) (i) മാത്രം
B) (i) ഉം (ii) ഉം മാത്രം
C) (i) ഉം (iii) ഉം മാത്രം
D) (ii) ഉം (iii) ഉം മാത്രം
ഉത്തരം: (B)

5. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു ?
A) ഡബ്ല്യൂ. സി. ബാനർജി
B) ദാദാഭായി നവറോജി
C) സുരേന്ദ്രനാഥ ബാനർജി
D) ഫിറോഷാമേ
ഉത്തരം: (C)

6. യുണെസ്കോ (UNESCO) യുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യ
യിലെ സ്ഥലം.
A) ഥോളാവിര
B) കാളിബംഗാൻ
C) ലോത്തൽ
D) വാരണാസി
ഉത്തരം: (A)

7. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അമ്ല മഴയ്ക്ക് കാരണമാകുന്നത് ?
A) ജലമലിനീകരണം
B) ഭൂമി മലിനീകരണം 
C) ശബ്ദ മലിനീകരണം
D) വായു മലിനീകരണം
ഉത്തരം: (8)

8. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത് ?
A) ഓക്സിജൻ
B) ആർഗൺ
C) നൈട്രജൻ
D) കാർബൺഡൈ ഓക്സൈഡ്
ഉത്തരം: (C)

9. ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?
A) മീസോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) ട്രോപോസ്ഫിയർ
D) അയണോസ്ഫിയർ
ഉത്തരം: (B)

10. താഴെ തന്നിരിക്കുന്നവയിൽ പുരാതനമായ കിഴക്കൻ തീര തുറമുഖം ഏതാണ് ?
A) തൂത്തുക്കുടി
B) വിശാഖപട്ടണം
C) പാരദ്വീപ്
D) ചെന്നൈ
ഉത്തരം: (D)

11. ഒരേപോലെ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു
വരയ്ക്കുന്ന സാങ്കൽപ്പിക രേഖ.
A) ഐസോതെം 
B) ഐസോബാറുകൾ
C) ഐസോഹൈറ്റ്
D) ഐസോഹാലിൻ
ഉത്തരം: (A)

12. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത് ?
A) ബ്രഹ്മപുത
B) സത്ലജ്
C) യമുന
D) ഗോദാവരി
ഉത്തരം: (C)

13. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകൻ ആര് ?
A) ഹാരോട് ഡൊമർ
B) ജവഹർ ലാൽ നെഹ്റു
C) പി. സി. മഹലനോബിസ്
D) ഡോ. ബി. ആർ. അംബേദ്കർ
ഉത്തരം: (C)

14. ഇന്റർനാഷനൽ ബാങ്ക് ഫോർ റി കൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ് പൊതുവെ
അറിയപ്പെടുന്ന പേര് എന്ത് ?
A) വേൾഡ് ബാങ്ക്
B) സെൻട്രൽ ബാങ്ക്
C) സ്റ്റേറ്റ് ബാങ്ക്
D) നബാർഡ്
ഉത്തരം: (A)
15. വിദേശ നാണ്യ പ്രതിസന്ധി, പണപ്പെരുപ്പം, ധനകമ്മി, തുടങ്ങിയ സ്ഥൂല സാമ്പത്തിക അസ്തിരതകൾ പരിഹരിക്കുവാനുള്ള ഹ്രസ്വകാല പദ്ധതി ഏത് ?
A) സുസ്ഥിരവൽക്കരണ നടപടികൾ
B) ഘടനപരമായ ക്രമീകരണങ്ങൾ
C) പണനയം
D) ധനനയം
ഉത്തരം: (A)

16. മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
A) IPCL
B) HPCL
C) SAIL
D) IOC
ഉത്തരം: (X)

17. ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?
A) മഞ്ഞ വിപ്ലവം
B) സുവർണ വിപ്ലവം
C) ഹരിത വിപ്ലവം
D) ധവള വിപ്ലവം
ഉത്തരം: (C)

18. നീതി ആയോഗിന്റെ “സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച് ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
A) ഷിംല
B) കോയമ്പത്തൂർ
C) ചെന്നൈ
D) തിരുവനന്തപുരം
ഉത്തരം: (A)

19. 'അടിസ്ഥാന ഘടന' എന്ന സിദ്ധാന്തം ജൂഡിഷ്യറി മുന്നോട്ട് വച്ച കേസ് ഏത് ? 
A) ഗോലക്നാഥ് കേസ് 
B) കേശവാനന്ദ ഭാരതി 
C) മിൻവമിൽ കേസ്
D) രാജൻ കേസ്
ഉത്തരം: (B)

20. താഴെ പറയുന്നവയിൽ ഏത് മൗലിക അവകാശത്തെയാണ് ഡോ. ബി. ആർ. അംബേദ്കർ 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് വിശേഷിപ്പി ച്ചിരിക്കുന്നത് ?
A) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
B) സമത്വാവകാശം
C) സ്വത്തവകാശം
D) ചൂഷണത്തിൽ നിന്നും മോചനം നേടാനുള്ള അവകാശം
ഉത്തരം: (A)

21. പഞ്ചായത്ത്കൾക്ക് ഭരണഘടനാ പദവി ശുപാർശ ചെയ്തത് ഏത് കമ്മിറ്റിയാണ്? 
A) അശോക് മേത്ത കമ്മിറ്റി
B) സിംഗി കമ്മിറ്റി 
C) പി. കെ. തുംഗൻ
D) ബൽവന്തറായ് മേത്തകമ്മിറ്റി
ഉത്തരം: (B)

22. ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ?
A) അമേരിക്ക
B) ബ്രിട്ടൺ
C) അയർലണ്ട്
D) കാനഡ
ഉത്തരം: (C)

23. ഭരണഘടനയുടെ ഏത് ഭേദഗതി പ്രകാരമാണ് കൂറ് മാറ്റ നിരോധന നിയമം
പാസ്സായത് ?
A) 91-ാം ഭേദഗതി
B) 42-ാം ഭേദഗതി
C) 44-ാം ഭേദഗതി
D) 52-ാം ഭേദഗതി
ഉത്തരം: (A)

24. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ.
A) എച്ച്. എൽ. ദത്തു
B) ദീപക് മിശ്ര
C) രജ്ഞൻ ഗോഗയ്
D) അരുൺ കുമാർ മിശ്ര
ഉത്തരം: (D)

25. ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?
A) അതുല്ല്യം
B) നൈപുണ്യം
C) സത്യമേവ ജയതേ
D) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
ഉത്തരം: (C)

26. ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴി ലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര് ?
A) ആശാനികേതൻ
B) മിത്രനികേതൻ
C) ശാന്തിനികേതൻ
D) വിനോദാനികേതൻ
ഉത്തരം: (B)

27. താഴെ പറയുന്നവയിൽ ഏതാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെപ്പറ്റി
പ്രതിപാദിക്കുന്ന അനുഛേദം ?
A) അനുഛേദം 243 K
B) അനുഛേദം 243 A
C) അനുഛേദം 243 B
D) അനുഛേദം 243 J
ഉത്തരം: (A)

28. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും, പെൻഷൻകാരുടെയും മെഡിക്കൽ
ഇൻഷുറൻസ് പദ്ധതി.
A) ഇ-ഹെൽത്ത്
B) ആരോഗ്യകിരണം
C) ആശ്വാസ്
D) മെഡിസെപ്പ്
ഉത്തരം: (D)

29. ഊർജ്ജ പിരമിഡുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i) ഊർജ്ജ പിരമിഡ് നിവർന്ന തരത്തിലുള്ളതോ തലകീഴായ രീതിയിൽ ഉള്ളതോ ആയിരിക്കും.
ii) ഊർജ്ജപിരമിഡ് എപ്പോഴും നിവർന്ന തരത്തിലുള്ളതായിരിക്കും.
iii) ഒരു പോഷണതലത്തിൽ നിന്നും അടുത്ത പോഷണ തലത്തിലേക്ക് 10% ഊർജ്ജം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
iv) ഒന്നാമത്തെ പോഷണതലം പ്രാഥമിക ഉപഭോക്താക്കളെ സൂചിപ്പിക്കുന്നു.
A) (i) ഉം (iii) ഉം
B) (ii) ഉം (iii) ഉം
C) (ii) ഉം (iv) ഉം
D) (i), (iii), (iv) ഇവയെല്ലാം
ഉത്തരം: (B)
30. താഴെ തന്നിരിക്കുന്ന ഗർഭാശയാന്തര ഗർഭനിരോധന ഉപാധികളിൽ ഹോർമോൺ സ്രവിക്കുന്നവയെ തിരഞ്ഞെടുക്കുക.
i) മൾട്ടിലോഡ് - 375
ii) 298.2918. 1. - 20
iii) ലിപ്പസ് ലൂപ്പ്
iv) പ്രൊജസ്റ്റാസേർട്ട്
A) (i) 20 (ii) 20
B) (ii) ഉം (iv) ഉം
C) (iii) ഉം (iv) ഉം
D) (i), (ii), (iv) ഇവയെല്ലാം
ഉത്തരം: (B)

31. 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ.
A) ഡേവിഡ് മക്മില്ലൻ, ബഞ്ചമിൻ ലിസ്റ്റ്
B) ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റപ്യുടിയാൻ
C) ഡേവിഡ് കാർഡ്, ഗൈഡോ ഇംബെൻസ്
D) സ്യുകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ
ഉത്തരം: (B)

32. താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ? 
A) ഒ. പി. സംവിധാനങ്ങളുടെ നവീകരണം
B) ജില്ലാ, താലൂക്ക് തല ആശുപ്രതികളുടെ നിലവാരം ഏകീകരണം
C) സ്വകാര്യ ആശുപ്രതികളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
D) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ 
ഉത്തരം: (C)

33. താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റൂ ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ?
i) ഹീമോഫീലിയ
ii) ഹെപ്പറ്റൈറ്റിസ് B
iii) എച്ച്. ഐ. വി. - എയ്ഡ്സ്
താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
A) (i) and (iii)
B) (ii) and (iii)
C) (iii) മാത്രം
D) ഇവയൊന്നുമല്ല
ഉത്തരം: (B)

34. ശരാശരി പ്രവേഗത്തിന്റെ ഡൈമെൻഷൻ താഴെ പറയുന്നവയിൽ ഏതാണ് ?
A) LT                B) LT²
C) LT⁻¹              D) L
ഉത്തരം: (C)

35. ജഡത്വനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞനാര് ?
A) ഗലീലിയോ B) ഐസക് ന്യൂട്ടൺ 
C) ആൽബർട്ട് ഐൻസ്റ്റീൻ D) ക്രിസ്റ്റ്യൻ ഹൈഗൻസ്
ഉത്തരം: (A)

36. ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത് ?
A) Nm/kg²
B) Nm/kg
C) Nm²/kg²
D) Nm²/kg
ഉത്തരം: (C)

37. ഒരു ദർപ്പണത്തിന്റെ ഫോക്ക്ദൂരം 10 cm ആയാൽ വക്രതാ ആരം എത്ര ?
A) 20 cm
B) 5 cm
C) 2.5 cm
D) 10 cm
ഉത്തരം: (A)

38. ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?
A) കപ്പാസിറ്റർ
B) ട്രാൻസിസ്റ്റർ
C) ഡയോഡ്
D) ഇവയൊന്നുമല്ല
ഉത്തരം: (C)

39. വജ്രത്തിലൂടെയുള്ള പ്രകാശത്തിന്റെ പ്രവേഗമെത്ര ?
A) 2.25 × 108 m/s
B) 3 x 108 m/s 
C) 2x 108 m/s
D) 1.25 x 108 m/s
ഉത്തരം: (D)

40. 2021 ൽ കാലാവസ്ഥ ഉച്ചകോടി നടന്നത് ഏത് രാജ്യത്താണ് ?
A) ഇന്ത്യ
B) ചൈന
C) അമേരിക്ക
D) സ്കോട്ലന്റ്
ഉത്തരം: (D)

41. ആവർത്തനപ്പട്ടികയിലെ 10-ാമത്തെ മൂലകം ഏത് ?
A) നിയോൺ
B) ഹീലിയം
C) സോഡിയം
D) ആർഗൺ
ഉത്തരം: (A)

42. ചാൾസ് നിയമത്തിന്റെ ഗണിത രൂപം.
A) v ∝ n B) v  T
C) p ∝ ¹/v D) p  T
ഉത്തരം: (B)

43. ആസിഡിന്റെ pH മൂല്യത്തെ സൂചിപ്പിക്കുന്നത് 
A) pH>7
B) pH <7
C) pH=7
D) pH=⁻7
ഉത്തരം: (B)

44. ഖരലായനിക്ക് യോജിച്ചത് ഏത് ? 
A) കർപ്പൂരം നൈട്രജനിൽ ലയിച്ചത്
B) വെള്ളത്തിൽ ഗ്ലൂക്കോസ് ലയിച്ചത് 
D) വെള്ളത്തിൽ എഥനോൾ ലയിച്ചത്
C) കോപ്പർ സ്വർണ്ണത്തിൽ ലയിച്ചത്
ഉത്തരം: (C)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
45. അക്വറിജിയ' ഏതെല്ലാം ആസിഡുകളുടെ മിശ്രിതമാണ് ?
A) HCI & H₂SO₄
B) H₂SO₄ & HNO₃
C) HCI & HNO₃
D) HCI & HNO₂
ഉത്തരം: (C)

46. ആഗോള താപനത്തിന് കാരണമാകുന്ന CO₂ അടക്കമുള്ള ഹരിതഗൃഹവാതക ങ്ങളുടെ പുറംതള്ളലിന്റെയും അത് അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുന്നതിന്റെയും തോത് സമാനമാക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയുടെ പേര്?
A) എൽനിനോ
B) IPCC
C) ക്ലൈമെറ്റ് ക്രൈസിസ്
D) നെറ്റ് സിറോ
ഉത്തരം: (D)

47. ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ
a) പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്.
b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ ‘കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം
നേടി.
c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല.
d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന്
എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു.
A) (a), (b), (c)
B) (a), (c), (d) 
C) (a), (b), (d)
D) (b), (d)
ഉത്തരം: (B)
48. കൃതിയും കഥാപാത്രങ്ങളും ശരിയായി കൊടുത്തിട്ടുള്ളത്
A) ഇക്കോരൻ, പൂശാപ്പി, കുഞ്ഞുണ്ണി - തട്ടകം
B) ഭൂപേൻ, വിജയൻ, ആരുണി - എൻമകജെ
C) അപരാജിത, ദിശ, നിരഞ്ജൻ - ഉഷ്ണരാശി
D) നീലകണ്ഠൻ, ദേവയാനി, ജയരാജൻ - മുൻപേ പറക്കുന്ന പക്ഷികൾ
ഉത്തരം: (C)

49. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.
a) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കർത്താവ് മാത്തൂർ കുഞ്ഞുപിള്ള പണിക്കരാണ്.
b) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിർമ്മാതാവാണ് മാത്യു എം. കുഴിവേലി
c) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും പത്രാധിപരുമാണ് അഭയദേവ്.
d) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ്.
A) (a), (b)
B) (c)
C) (b), (c)
D) (d)
ഉത്തരം: (D)

50. 2020 ലെ എഴുത്തച്ഛൻ പുരസ്കാരത്തിനർഹനായത്.
A) പോൾ സക്കറിയ
B) പി. വത്സല
C) കെ. സച്ചിദാനന്ദൻ
D) പി. സച്ചിദാനന്ദൻ
ഉത്തരം: (A)

51. 1 TB (ടെറാ ബൈറ്റ് ) ന് തുല്യമായത്.
A) 1024 PB
B) 1024 GB
C) 1024 KB
D) 1024 MB
ഉത്തരം: (B)

52. താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്
A) ഇങ്ക്ജെറ്റ് പ്രിന്റർ
B) ലേസർ പ്രിന്റർ
C) തെർമൽ പ്രിന്റർ
D) ഡോട്ട് മാട്രിക്സ് പ്രിന്റർ
ഉത്തരം: (D)

53. ഉയർന്ന തലത്തിലുള്ള പ്രോഗ്രാമുകളെ വരിവരിയായി യന്ത്രഭാഷയിലേക്കു മൊഴി
മാറ്റം നടത്തുന്ന സോഫ്റ്റ്വെയർ ആണ്.
A) ഇൻറ്റർപ്രെറ്റർ
B) കംപൈലർ
C) അസ്സെംബ്ലർ
D) ഡീഫ്രാമെൻഡെർ
ഉത്തരം: (A)

54. കേരളത്തിൽ ആദ്യമായി 4ജി നിലവിൽ വന്ന നഗരം.
A) തിരുവനന്തപുരം
B) കൊച്ചി
C) പാലക്കാട്
D) കോഴിക്കോട്
ഉത്തരം: (B)

55. IT ആക്ടിന്റെ ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ ടിടോക് ആപ്പിന് നിരോധനം
ഏർപ്പെടുത്തിയത് ?
A) 69 A
B) 66
C) 67A
D) 65
ഉത്തരം: (A)
('X' DENOTES DELETION) 
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here