പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 06 (50 ചോദ്യോത്തരങ്ങൾ) പേജ് 06
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 06 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 06
Question Code: 016/2022
Date of Test: 17/03/2022
1. താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) പുന്നപ്ര വയലാർ സമരം.
ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം.
iii) വാഗൺ ട്രാജഡി.
iv) കയ്യൂർ ലഹള.
A) (iii), (iv), (i), (ii)
B) (iii), (i), (iv), (ii)
C) (iv), (iii), (i), (ii)
D) (iv), (iii), (ii), (i)
ഉത്തരം: (A)
2. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റുകൾ പരിഗണിക്കുക.
ലിസ്റ്റ് 1 ലിസ്റ്റ് 2
i) റാണി ലക്ഷ്മി ഭായ് a) ഡൽഹി
ii) നാനാ സാഹിബ് b) ആറ
iii) കൻവർ സിംഗ് c) ഝാൻസി
iv) ബഹദൂർഷാ സഫർ d) കാൺപൂർ
ഇവയിൽ ലിസ്റ്റ് 1 ലെ വ്യക്തികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ലിസ്റ്റ് 2 ൽ നിന്നും
ചേർത്തിട്ടുള്ള ഉത്തരം കണ്ടെത്തുക.
A) (i)-c, (ii)-b, (iii)-a, (iv)-d
B) (i)-c, (ii)-a, (iii)-b, (iv)-d
C) (i)-c, (ii)-b, (iii)-d, (iv)-a
D) (i)-c, (ii)-d, (iii)-b, (iv)-a
ഉത്തരം: (D)
3. ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ് സമരം
iii) റൗലത്ത് സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.
A) (ii) മാത്രമാണ് ശരി
B) (i) മാത്രമാണ് ശരി
C) (i) ഉം (ii) ഉം ശരിയാണ്
D) (iv) മാത്രമാണ് ശരി
ഉത്തരം: (B)
4. താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
A) ഗുരുവായൂർ സത്യാഗ്രഹം
C) ജാലിയൻ വാലാബാഗ്
B) വൈക്കം സത്യാഗ്രഹം
D) ക്ഷേത്ര പ്രവേശന വിളംബരം
ഉത്തരം: (A)
5. ചുവടെ കൊടുത്തിട്ടുള്ളവയിൽ രാജാറാം മോഹൻറോയിയെ സംബന്ധിച്ച തെറ്റായ
പ്രസ്താവന(കൾ) തിരിച്ചറിയുക.
i) ബ്രഹ്മസമാജം സ്ഥാപിച്ചു.
ii) തുഹ്ഫതുൽ മുവാഹിദിൻ അദ്ദേഹത്തിന്റെ പുസ്തകമാണ്.
iii) 1829 ൽ അദ്ദേഹം സതി നിർത്തലാക്കി.
iv) അദ്ദേഹം 1833 ൽ ബ്രിസ്റ്റോളിൽ വച്ച് നിര്യാതനായി.
A) (ii) മാത്രം
C) (iv) മാത്രം
B) (iii) മാത്രം
D) (ii) ഉം (iv) ഉം
ഉത്തരം: (B)
6. താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
A) യാൾട്ടാ സമ്മേളനം
B) സാൻ ഫ്രാൻസിസ്കോ സമ്മേളനം
C) പാരീസ് സമ്മേളനം
D) പോസ്റ്റ്ഡാം സമ്മേളനം
ഉത്തരം: (C)
7. താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെ നിർവ്വചനം കണ്ടെത്തുക.
A) ഒരേ താപമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
B) ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
C) ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
D) ഒരേ അളവിൽ മഴയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
ഉത്തരം: (C)
8. ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.
i) വിത്ത് വിതയ്ക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങളിലാണ്.
ii) ഒക്ടോബർ - നവംബറിൽ വിളവെടുക്കുന്നു.
iii) നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
iv) വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ് കൃഷി ചെയ്യുന്നത്.
A) (i) & (ii)
B) (iii) & (iv)
C) (i) & (iii)
D) (ii) & (iv)
ഉത്തരം: (X)
9. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
A) ഉടുമ്പൻചോല
B) ഉളിയാഴ്ത്തു
C) പെരിങ്ങമ്മല
D) വളപ്പട്ടണം
ഉത്തരം: (B)
10. ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?
A) ബാർബഡോസ്
B) സൗത്ത് സുഡാൻ
C) നമീബിയ
D) കൊസോവോ
ഉത്തരം: (A)
11. മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ?
A) കാണ്ട് ല, നവ ഷേവ
C) നവ ഷേവ, മാർമഗോവ
B) കാണ്ട് ല, പാരദ്വീപ്
D) കാണ്ട് ല, ഹാൽദിയ
ഉത്തരം: (A)
12. ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.
A) ഭാബർ, ടെറായ്, ബംഗർ
B) ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ
C) ടെറായ്, ബംഗർ, ഖാദർ
D) ബംഗർ, ഖാദർ, ഭാബർ
ഉത്തരം: (B)
13. ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്.
A) ഭൂവികസന ബാങ്ക്
B) വാണിജ്യ ബാങ്ക്
C) ഗ്രാമീണ മേഖല ബാങ്ക്
D) സഹകരണ ബാങ്ക്
ഉത്തരം: (A)
14. സുവർണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉൽപാദനത്തെയാണ് ?
A) മുട്ട
B) പഴം/പച്ചക്കറി
C) പരുത്തി
D) പാൽ
ഉത്തരം: (B)
15. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും
കുറവുള്ള സംസ്ഥാനം.
A) കേരളം
B) ബിഹാർ
C) പഞ്ചാബ്
D) മേഘാലയാ
ഉത്തരം: (C)
16. പി സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
A) സംഖ്യ
B) ജനറൽ തിയറി
C) മൈക്രോ എക്കണോമിക്സ്
D) ദി എക്കണോമിക്സ്
ഉത്തരം: (A)
17. ദാരിദ്ര്യ നിർമ്മാർജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതി ഏത് ?
A) രണ്ടാം
B) മൂന്നാം
C) നാലാം
D) അഞ്ചാം
ഉത്തരം: (D)
18. പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ് ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്ന നടപടി ഏത് ?
A) സ്വകാര്യവൽക്കരണം
B) ഉദാരവൽക്കരണം
C) നിക്ഷേപ വിൽപന
D) ആഗോളവൽക്കരണം
ഉത്തരം: (C)
19. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
A) ഡോ. ബി. ആർ. അംബേദ്കർ
B) ജവഹർലാൽ നെഹ്റു
C) ഡോ. രാജേന്ദ്ര പ്രസാദ്
D) ലാൽ ബഹദൂർ ശാസ്ത്രി
ഉത്തരം: (A)
20. 1978 -ൽ 44-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലീകാവകാശ പട്ടികയിൽ നിന്നും നീക്കം ചെയ്ത മൗലീകാവകാശം ഏതാണ് ?
A) ചൂഷണത്തിനെതിരെയുള്ള അവകാശം
B) സ്വത്തവകാശം
C) വിദ്യാഭ്യാസത്തിനുള്ള അവകാശം
D) മതപരമായ അവകാശം
ഉത്തരം: (B)
21. “അടിയന്തിരാവസ്ഥ'' എന്ന വ്യവസ്ഥ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്
ഇന്ത്യ കടം കൊണ്ടത് ?
A) ബ്രിട്ടീഷ് ഭരണഘടന
B) ഐറിഷ് ഭരണഘടന
C) ജർമ്മൻ ഭരണഘടന
D) യു. എസ്. ഭരണഘടന
ഉത്തരം: (C)
22. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമസാധുത നൽകിയ കമ്മിറ്റി ഏതാണ് ?
A) ബൽവന്ത്റായ് മേത്ത കമ്മിറ്റി
B) P.K. തുംഗൻ കമ്മിറ്റി
C) ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റി
D) അശോക് മേത്ത കമ്മിറ്റി
ഉത്തരം: (B)
23. ഇന്ത്യൻ ഭരണഘടനയിൽ "വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ്
കണ്ടെത്തുക.
A) യൂണിയൻ ലിസ്റ്റ്
B) കൺകറന്റ് ലിസ്റ്റ്
C) സ്റ്റേറ്റ് ലിസ്റ്റ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)
24. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ - 39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?
A) തുല്യജോലിക്ക്, സ്ത്രീകൾക്കും, പുരുഷൻമാർക്കും തുല്യവേതനം ലഭിക്കാനുള്ള
അവകാശം
B) കുടിൽ വ്യവസായങ്ങളുടെ വികസനം
C) വിഭവങ്ങളുടെ ന്യായമായ വിതരണം
D) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
ഉത്തരം: (X)
25. ''ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?
A) ശ്രീ. ഗുലാം നബി ആസാദ്
B) ശ്രീ. അമിത് ഷാ
C) ശ്രീ. നരേന്ദ്രമോദി
D) ശ്രീമതി നിർമ്മല സീതാരാമൻ
ഉത്തരം: (B)
26. ഇന്ത്യൻ ഭരണഘടനയുടെ “ഹൃദയവും ആത്മാവും” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) സമത്വത്തിനുള്ള അവകാശം
C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D) ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം
ഉത്തരം: (D)
27. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?
A) പ്രധാനമന്ത്രി
B) രാഷ്ട്രപതി
C) ഉപരാഷ്ട്രപതി
D) ഗവർണ്ണർ
ഉത്തരം: (B)
28. കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ “ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധന സഹായം നൽകുന്നു''. ഏതാണ് പദ്ധതി ?
A) ആശ്വാസകിരണം പദ്ധതി
B) മംഗല്യ
C) സ്നേഹസ്പർശം
D) വയോ മിത്രം
ഉത്തരം: (A)
29. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച്, കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ “വിക്ടേഴ്സ്” ഏത് കൃത്രിമോപഗ്രഹത്തിന്റെ സഹായത്തോടെ ആണ് പ്രവർത്തിക്കുന്നത്
A) ഇൻസാറ്റ് 1B
B) ചന്ദ്രയാൻ
C) മംഗളയാൻ
D) എഡ്യൂസാറ്റ്
ഉത്തരം: (D)
30. M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾ തിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ് പദ്ധതി ?
A) പ്രധാനമന്ത്രി ആവാസ് യോജന
B) ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ
C) സൻസദ് ആദർശ് ഗ്രാമ യോജന
D) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഉത്തരം: (C)
31. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ1957-ൽ കേരളത്തിൽ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരായിരുന്നു?
A) ഇ. എം. എസ്. നമ്പൂതിരിപ്പാട്
B) സി. അച്യുതമേനോൻ
C) കെ. ആർ. ഗൗരിയമ്മ
D) ജോസഫ് മുണ്ടശ്ശേരി
ഉത്തരം: (D)
32. മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് 'എഴുതുക.
A) ത്രിദള വാൽവ്
B) ദ്വിദള വാൽവ്
C) അർദ്ധചന്ദ്രാകാരാ വാൽവ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)
33. താഴെ തന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത് ഏവ ?
i) ആൻട്രോജൻ
ii) ഈസ്ട്രോജൻ
iii) പ്രൊജസ്റ്റിറോൺ
A) (i) മാത്രം
B) (ii) & (iii)
C) (iii) മാത്രം
D) (i) & (iii)
ഉത്തരം: (A)
34. ഐക്യരാഷ്ട്രസഭയുടെ 2021 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം ഏത് ?
A) പ്രകൃതിക്കുള്ള സമയം
B) വായുമലിനീകരണം
C) ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കൽ
D) ഇവയൊന്നുമല്ല
ഉത്തരം: (C)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
A) വൈഡൽ ടെസ്റ്റ്
B) എലീസാ
C) ബയോപ്സി
D) ഇ. സി. ജി.
ഉത്തരം: (A)
36. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
i) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനത്തെ കുറയ്ക്കുന്നു.
ii) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം
ത്വരിതപ്പെടുത്തുന്നു.
iii) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിന്റെ വിസർജ്ജനത്തിന് കാരണമാകുന്നു.
iv) ഡയബറ്റിസ് മെല്ലിറ്റസ്, മൂത്രത്തിൽ അപകടകാരിയായ കീറ്റോൺ-ബോഡികളുടെ രൂപപ്പെടലിന് കാരണമാകുന്നു.
A) (i) & (iv)
B) (ii) & (iv)
C) (ii) & (iii)
D) (i) മാത്രം
ഉത്തരം: (D)
37. 2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമിക്രോൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
A) ബി. 1.1.259
B) ബി. 1.1.529
C) ഡി. 1.1.529
D) ഡി. 1.1.259
ഉത്തരം: (B)
38. താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം
തെരഞ്ഞെടുക്കുക.
A) ഭുഗുരുത്വ ബലം
B) ഇലാസ്തിക ബലം
C) പുനസ്ഥാപന ബലം
D) ഘർഷണ ബലം
ഉത്തരം: (A)
39. ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.
A) ബെർനോളി സിദ്ധാന്തം
B) പാസ്ക്കൽ നിയമം
C) ആർക്കമെഡിസ് തത്ത്വം
D) ഹുക്ക് നിയമം
ഉത്തരം: (B)
40. ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ
A) +1 D
B) +0.5 D
C) +5 D
D) +0.1 D
ഉത്തരം: (C)
41. ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01” എന്ന
ഉപഗ്രഹം വിക്ഷേപിച്ചത് ?
A) PSLV-C48
B) PSLV-C49
C) PSLV-C50
D) PSLV-C51
ഉത്തരം: (B)
42. ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ് ?
A) റിഡക്ഷൻ
B) അയോണീകരണം
C) ഓക്സിഡേഷൻ
D) സോൾവേഷൻ
ഉത്തരം: (C)
43. ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം.
A) പ്രതലബലം
B) വിസ്കോസിറ്റി
C) മർദ്ദം
D) ഊഷ്മാവ്
ഉത്തരം: (A)
44. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
A) അലുമിനിയം
B) സോഡിയം
C) പൊട്ടാസ്യം
D) മഗ്നീഷ്യം
ഉത്തരം: (D)
45. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ആഹാരം പാകം ചെയ്യാൻ പ്രഷർ കുക്കർ അത്യാവശ്യമാണ്. ഇതിന് കാരണം ഉയർന്ന പ്രദേശങ്ങളിൽ
A) മർദ്ദം കൂടുതലാണ്
B) ഊഷ്മാവ് കുറവാണ്
C) ഊഷ്മാവ് കൂടുതലാണ്
D) മർദ്ദം കുറവാണ്
ഉത്തരം: (D)
46. 2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
A) എം. ജയചന്ദ്രൻ
B) ജയസൂര്യ
C) പി. ജയചന്ദ്രൻ
D) പ്രിയദർശൻ
ഉത്തരം: (C)
47. 2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം.
A) ബാഡ്മിന്റൺ
B) ജാവ്ലിൻ
C) ടേബിൾ ടെന്നീസ്
D) ഷൂട്ടിംഗ്
ഉത്തരം: (B)
48. ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന/പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം.
ii) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.
iii) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.
iv) ഭരതമുനി എഴുതിയ ഗ്രന്ഥം.
A) മൂന്ന്
B) ഒന്നും നാലും
C) രണ്ട്
D) നാല്
ഉത്തരം: (C)
49. ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക് ഉദാഹരണമായ കല്ലിൽ ഏത് ജില്ലയിലാണ് ?
A) കോട്ടയം
B) തൃശൂർ
C) എറണാകുളം
D) ഇടുക്കി
ഉത്തരം: (C)
50. കോവിഡ് – 19 വകഭേദമായ ഒമിക്രോൺ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.
A) ഇറ്റലി
B) ദക്ഷിണാഫ്രിക്ക
C) ചൈന
D) യു. കെ.
ഉത്തരം: (B)
0 അഭിപ്രായങ്ങള്