പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 05 (20 ചോദ്യോത്തരങ്ങൾ) പേജ് 05
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 05 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 05
Question Code: 016/2022
Date of Test: 17/03/2022
1. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ ? 1) ഗൗതമബുദ്ധൻ ജനിച്ചത് ലുംബിനി എന്ന സ്ഥലത്താണ്.
2) ബസവണ്ണ ജനിച്ചത് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്.
3) വർദ്ധമാന മഹാവീരൻ ജനിച്ചത് സാരാനാഥിലാണ്.
4) ശങ്കരാചാര്യർ ജനിച്ചത് കാലടി എന്ന സ്ഥലത്താണ്.
A) 1 and 2
B) 2 and 3
C) 3 and 4
D) 3 only
ഉത്തരം: (D)
2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?
1) 1950-ൽ ആസൂത്രണകമ്മീഷൻ രൂപീകരിച്ചു.
2) 1960-ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ഗ്രാമവികസന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
3) 1951-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
4) ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്.
A) 1 and 4
B) 1 and 3
C) 2 and 3
D) 1, 2, 4
ഉത്തരം: (B)
3. താഴെപ്പറയുന്ന ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ/ പ്രസ്താവനകളിൽ ശരിയായത് ഏവ ?
1) 20-വയസ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്.
2) ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ.
3) ധനബിൽ ഭേദഗതി വരുത്തുവാനോ, നിരാകരിക്കുവാനോ രാജ്യസഭയ്ക്ക് അധികാരമില്ല.
4) ഗവൺമെന്റ് ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ളത് പാർലമെന്റിനല്ല.
A) 1 and 3
B) 1 and 2
C) 2 and 4
D) 1 and 4
ഉത്തരം: (X)
4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?
1) ആകാശത്തു നിന്നും വീഴുന്ന ചെറിയ ഉരുണ്ട ഐസുകഷ്ണങ്ങളാണ് ആലിപ്പഴം.
2) അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് സ്ട്രാറ്റോസ്ഫിയർ.
3) ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ.
4) ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുംതോറും ചൂട് കൂടിവരുന്നു.
A) 1 and 4
B) 1 and 2
C) 1 and 3
D) 1, 2 and 3
ഉത്തരം: (C)
5. താഴെക്കൊടുത്തിരിക്കുന്ന ചേരുംപടികളിൽ തെറ്റായി ചേർത്തിരിക്കുന്നവ
ഏതൊക്കെ ?
1) വൈകുണ്ഠസ്വാമികൾ - വേദാധികാര നിരൂപണം
2) ശ്രീനാരായണ ഗുരു - ദർശനമാല
3) ചട്ടമ്പിസ്വാമികൾ - അരുൾനുൾ
4) അയ്യങ്കാളി - അഭിനവ കേരളം
A) 1, 3 and 4
B) 2 and 3
C) 1 and 3
D) 3 and 4
ഉത്തരം: (A)
6. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപം നൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്.
2) ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു.
3) ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു.
4) ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.
A) 1 and 2
B) 1 only
C) 1 and 3
D) 1 and 4
ഉത്തരം: (B)
7. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) സൂയസ്കനാൽ ദേശസാൽക്കരിച്ചത് ഗമാൽ അബ്ദുൾ നാസ്സറാണ്.
2) ശീതസമരവുമായി ബന്ധപ്പെട്ട് സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സൈനിക സംഘടനയാണ് നാറ്റോ.
3) ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്ക് ശേഷം അധികാരത്തിൽ വന്ന പ്രസിഡന്റാണ് താബോ എംബക്കി.
4) ഒന്നാം ലോകമഹായുദ്ധാനന്തരം ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയാണ് വേഴ്സാലീസ് ഉടമ്പടി.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ തെറ്റായ
പ്രസ്താവനയേത് ?
A) 1 and 2
B) 1 and 3
C) 1, 3, 4
D) 2 only
ഉത്തരം: (D)
8. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.
1) വൈക്കം സത്യാഗ്രഹം
2) പാലിയം സത്യാഗ്രഹം
3) കീഴരിയൂർ ബോംബ് കേസ്
4) കയ്യൂർ സമരം
A) 1, 4, 3, 2
B) 1, 3, 4, 2
C) 1, 2, 3, 4
D) 1, 3, 2, 4
ഉത്തരം: (A)
9. താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) ഭാരതപര്യടനം - തുറവൂർ വിശ്വംഭരൻ
2) മഹാഭാരത പര്യടനം - ഇരാവതി കാർവ്വ
3) മഹാഭാരത പഠനങ്ങൾ - കുട്ടികൃഷ്ണമാരാർ
4) യയാതി - വി. എസ്. ഖണ്ഡേക്കർ
A) 1 and 2
B) 1, 3, 4
C) 3 and 4
D) 4 only
ഉത്തരം: (D)
10. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) കുട്ടനാടിനെ ലോവർകുട്ടനാട്, അപ്പർകുട്ടനാട്, വടക്കൻ കുട്ടനാട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
2) വിശാഖപട്ടണത്ത് സ്റ്റീൽപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ശ്രീമതി ഇന്ദിരാഗാന്ധിയാണ്.
3) പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്.
4) പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം
സ്ഥിതി ചെയ്യുന്നത്.
A) 1 and 2
B) 3 and 4
C) 2 and 3
D) 1 and 4
ഉത്തരം: (B)
11. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ? 1) "ഇന്ത്യൻ സിനിമയുടെ പിതാവ്' എന്ന് ദാദാസാഹെബ് ഫാൽക്കെ
അറിയപ്പെടുന്നു.
2) സത്യജിത്ത് റേയുടെ ആദ്യചിത്രം പാഥേർ പാഞ്ചാലിയാണ്.
3) മൃണാൾ സെൻ എന്ന ചലച്ചിത്ര സംവിധായകൻ പാർലമെന്റംഗം കൂടിയായിരുന്നു. 4) പാരലൽ സിനിമാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകനാണ് തപൻസിൻഹ.
A) 1 and 4
B) 2 and 4
C) 1, 3, 4
D) ഇതൊന്നുമല്ല
ഉത്തരം: (D)
12. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) കോവിഡ് – 19 ഒരു സാംക്രമിക രോഗമാണ്.
2) കോവിഡ് – 19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചിട്ടില്ല.
3) കോവാക്സിൻ, കോവിഷീൽഡ് എന്നീ മരുന്നുകൾ ഇന്ത്യയിൽ രോഗപ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു.
4) “ക്രഷിംങ് ദ കർവ് ' കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഒരു കർമ്മപദ്ധതിയാണ്.
A) 1, 2, 4
B) 1, 3, 4
C) 1, 2, 3
D) 1 and 4
ഉത്തരം: (B)
13. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏവ ?
1) 2020- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രഭാവർമ്മക്ക് ലഭിച്ചു.
2) 2020- ലെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന് ലഭിച്ചു.
3) 2020- ലെ ഒ. എൻ. വി. അവാർഡ് ശ്രീമതി എം. ലീലാവതിക്ക് ലഭിച്ചു.
4) 2020- ലെ എഴുത്തച്ഛൻ പുരസ്കാരം ശ്രീ. സച്ചിദാനന്ദന് ലഭിച്ചു.
A) 3 only
B) 3 and 4
C) 4 only
D) 1, 2 and 3
ഉത്തരം: (C)
14. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് പ്രസ്താവനകളാണ് ?
1) 2021- ടോക്യോ ഒളിമ്പിക്സിന് നീന്തൽതാരം വിഷ്ണുശരവണൻ യോഗ്യത നേടി.
2) 2016- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം റഷ്യ ആയിരുന്നു.
3) 2012- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം ഫ്രാൻസ് ആയിരുന്നു.
4) ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളായ അൽഷുമാലിക്കും സോനം മാലിക്കും 2021- ലെ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി.
A) 1 and 3
B) 1 and 4
C) 2 and 4
D) 2 and 3
ഉത്തരം: (D)
15. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജസ്റ്റിസ് എൻ. രമണയെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.
2) ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്.
3) ഇന്ത്യയുടെ 37-ാമത് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ.
4) ഇന്ത്യയുടെ ഒന്നാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എം. പതഞ്ജലി ശാസ്ത്രി. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
A) 1 and 4
B) 1 and 2
C) 3 and 4
D) 1, 2, 3
ഉത്തരം: (A)
16. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന/പ്രസ്താവനകളിൽ ശരിയായതേത് ?
1) 2020 ഡിസംബറിലാണ് ബ്യൂറേവി ചുഴലിക്കാറ്റ് വീശിയടിച്ചത്.
2) നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നീ പ്രദേശത്തെയാണ് ബാധിച്ചത്.
3) നിസാർഗ ചുഴലിക്കാറ്റ് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സാരമായി ബാധിച്ചു.
4) 2017-ലാണ് ഓഖി ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ചത്.
A) 1, 2, 3
B) 2, 3, 4
C) 1 and 3
D) 1, 2, 4
ഉത്തരം: (D)
17. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നവ ഏവ ?
1) പഴശ്ശി ഡാം കമ്മീഷൻ ചെയ്തത് പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്.
2) പഴശ്ശി സ്മാരകം മാനന്തവാടിയിലാണ്.
3) പഴശ്ശിരാജാ ആർക്കിയോളജിക്കൽ മ്യൂസിയം കൽപ്പറ്റയിലാണ്.
4) പഴശ്ശിരാജാവ് വെടിയേറ്റ് മരിച്ചത് തലശ്ശേരിയിൽ വച്ചാണ്.
A) 1 and 2
B) 3 and 4
C) 1 and 4
D) 2 and 4
ഉത്തരം: (B)
18. താഴെക്കൊടുത്തിരിക്കുന്ന ജോടികളിൽ തെറ്റായി ചേർക്കപ്പെട്ടത് ഏവ ?
1) തേങ്ങ - കൊക്കോസ് ന്യൂസിഫിറ
2) പപ്പായ - മാംഗി ഫിറാ ഇൻഡിക്കാ
3) കൈതച്ചക്ക - അനാനാസ് കോമോസസ്
4) ഈന്തപ്പഴം - ഫോണിക്സ് ഡാക്റിലിഫിറാ
A) 2 only
B) 1 and 2
C) 2 and 3
D) 3 and 4
ഉത്തരം: (A)
19. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
1) 1971-ൽ ലോകായുക്ത, ഉപലോകായുക്ത നിയമം വഴി ആദ്യമായി ലോകായുക്ത എന്ന സ്ഥാപനം നിലവിൽ വന്നത് മഹാരാഷ്ട്രയിലാണ്.
2) 2012-ൽ പതിനൊന്നാമത് അഖിലേന്ത്യാ ലോകായുക്താ സമ്മേളനം ലോകായുക്താ പരിധിയിൽ ബ്യൂറോക്രാറ്റുകളെക്കൂടി ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.
3) അഴിമതി കേസുകൾ ലോകായുക്ത അന്വേഷിക്കുന്നു.
4) 2019-ൽ മിസോറാം നിയമനിർമ്മാണസഭ ഒരു ലോകായുക്ത ബിൽ പാസ്സാക്കി.
A) 1 and 3
B) 1, 2, 4
C) 2, 3, 4
D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം: (D)
20. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് പരിസ്ഥിതിശാസ്ത്രം.
2) പാരിസ്ഥിതിക ഘടനയുടെ ഏറ്റവും വലിയ അളവുകോൽ ബയോസ്ഫിയർ ആണ്. 3) ജോർജ് പെർകിൻസ് മാർഷിന്റെ ഗ്രന്ഥമാണ് 1864-ൽ പ്രസിദ്ധീകരിച്ച "മനുഷ്യനും പ്രകൃതിയും'.
4) “നിശബ്ദ വസന്തം' എന്നത് റോബർട്ട് മക് ആർതറിന്റെ ഗ്രന്ഥമാണ്.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
A) 1 and 2
B) 4 only
C) 3 and 4
D) 2 only
ഉത്തരം: (B)
'X' DENOTES DELETION
0 അഭിപ്രായങ്ങള്