പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 04 (50 ചോദ്യോത്തരങ്ങൾ) പേജ് 04


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 04 | Quesion Paper 4: 50 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 04 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 04
Question Code: 017/2022 
Date of Test: 20/03/2022

1. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 
1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു.
3) ലക്ഷ്യം കാർഷിക പുരോഗതി.
4) സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
A) 1, 3
B) 2, 4
C) 1,4
D) 1, 2
ഉത്തരം: (C)

2. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
A) 141
B) 143
C) 145
D) 142
ഉത്തരം: (X)

3. 1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം.
A) OLS
B) ഫത്തേപ്പൂർ സിക്രി
C) ലാഹോർ
D) ഡൽഹി
ഉത്തരം: (B)

4. "പെറ്റിഷൻ ഓഫ് റൈറ്റ്സ് ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ് ?
A) ഫ്രഞ്ച് വിപ്ലവം
B) ചൈനീസ് വിപ്ലവം
C) അമേരിക്കൻ സ്വാതന്ത്ര്യ സമരം
D) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
ഉത്തരം: (D)

5. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം.
A) 564
B) 565
C) 566
D) 567
ഉത്തരം: (B)

6. "ഭാരതമെന്ന പേർ കേട്ടാൽ
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ'' - ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
A) ചിത്രയോഗം
B) ബധിരവിലാപം
C) ദിവാസ്വപ്നം
D) എന്റെ ഗുരുനാഥൻ
ഉത്തരം: (C)

7. ഭൂപടങ്ങളിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം.
A) വെളുപ്പ്
B) മഞ്ഞ
C) പച്ച
D) ചെമപ്പ്
ഉത്തരം: (B)

8. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW - 1 ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) ഗംഗ 
B) ബ്രഹ്മപുത്ര 
C) സിന്ധു
D) ഗോദാവരി
ഉത്തരം: (A)

9. പുന:സ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ്കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ്
A) കൽക്കരി
C) പ്രകൃതി വാതകം
B) പെട്രോളിയം
D) സൗരോർജ്ജം
ഉത്തരം: (D)

10. “ഭൂമിയുടെ ആൽബദോ'' എന്നറിയപ്പെടുന്നത്. 
A) ഭൗമവികിരണം
B) ഭൂമിയിൽ എത്തിച്ചേരുന്ന വികിരണം
C) ഭൂമിയിൽ എത്താതെ പ്രതിഫലിച്ചു പോകുന്ന വികിരണം
D) അഭിവഹനം
ഉത്തരം: (X)

11. അറ്റലാന്റിക്  സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്
A) പെറുതീരം
B) ഗ്രാന്റ് ബാങ്ക്സ്
C) യാഷിയോ
D) ഗുവാന
ഉത്തരം: (B)

12. “യാസ്' എന്ന ഉഷ്ണമേഖല ചക്രവാതത്തിന് ആ പേര് നൽകിയ രാജ്യം.
A) ഇന്ത്യ
B) ഒമാൻ
C) ബംഗ്ലാദേശ്
D) ശ്രീലങ്ക 
ഉത്തരം: (B)

13. ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?
A) ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ 32 അംഗങ്ങൾ ഉണ്ട് 
B) രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട് 
C) മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 34 അംഗങ്ങൾ ഉണ്ട്
D) നാല് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 35 അംഗങ്ങൾ ഉണ്ട്
ഉത്തരം: (B)

14. ജല വിതരണം (water supply) ഇന്ത്യയിൽ സമ്പദ്വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു
A) പ്രാഥമിക മേഖല
B) ദ്വിതീയ മേഖല
C) തൃതീയ മേഖല
D) വ്യാപാര മേഖല
ഉത്തരം: (B)
15. ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?
A) മൂന്നാം പഞ്ചവത്സര പദ്ധതി
B) നാലാം പഞ്ചവത്സര പദ്ധതി 
C) ആറാം പഞ്ചവത്സര പദ്ധതി
D) ഏഴാം പഞ്ചവത്സര പദ്ധതി
ഉത്തരം: (D)

16. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?
A) SIDBI
B) RBI
C) NABARD
D) RRB
ഉത്തരം: (C)

17. താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?
A) ഗ്രാമീണ സ്കൂളുകൾ
B) ഗ്രാമീണ റോഡുകൾ
C) ഗ്രാമീണ വീടുകൾ
D) ഗ്രാമീണ വാർത്താവിനിമയം
ഉത്തരം: (A)

18. Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത് ?
A) Eighth plan
B) Ninth plan
C) Tenth plan
D) Eleventh plan
ഉത്തരം: (D)

19. ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9. 2) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
3) 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
A) 1 & 2
B) 1, 2 & 3
C) 1 & 3
D) 2 & 3
ഉത്തരം: (C)

20. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
A) സച്ചിദാനന്ദൻ സിൻഹ
B) സുകുമാർ സെൻ
C) ബി. ആർ. അംബേദ്ക്കർ
D) ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം: (B)

21. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?
A) ലോകസഭ അംഗങ്ങൾ
B) പ്രധാനമന്ത്രി
C) പ്രസിഡന്റ്
D) സംസ്ഥാന നിയമസഭാ അംഗങ്ങൾ
ഉത്തരം: (D)

22. ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?
A) മുകുൾ രോഹത്ഗി
B) കെ. കെ. വേണുഗോപാൽ (2022 സെപ്റ്റംബർ 30 വരെ)
C) സോളി സൊറാബ്ജി
D) അശോക് ദേശായി 
ഉത്തരം: (B) (ഇപ്പോൾ: ആർ. വെങ്കിട്ടരമണി)

23. ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത് ?
A) Article 270
B) Article 352
C) Article 280
D) Article 370
ഉത്തരം: (C)

24. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1) നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു.
2) ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു.
3) ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്.
4) നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി
എടുക്കാവുന്നതാണ്.
A) 1 & 4
B) 2 & 4
C) 1 & 3
D) 4 മാത്രം
ഉത്തരം: (D)

25. പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?
A) 89 -ാം
B) 91 -ാം
C) 99 -ാം
D) 81 -ാം
ഉത്തരം: (B)

26. 73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 - വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു 
A) IXth 
B) Xth
C) XIth
D) XIIth
ഉത്തരം: (C)

27. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
A) 9
B) 10
C) 11
D) 12
ഉത്തരം: (C)
28. സംസ്ഥാന പോലീസ് മേധാവി ആര് ?
A) അനിൽ കാന്ത്  
C) ഡോ. ടി. പി. സെന്റ് കുമാർ
B) ലോക്നാഥ് ബഹ്റ
D) ജേക്കബ് പുന്നൂസ്
ഉത്തരം: (A) ഇപ്പോൾ ഷേക്ക് ദര്‍വേഷ് സാഹിബ്

29. ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
A) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005
B) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2004
C) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2006
D) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2018
ഉത്തരം: (A)

30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം.
A) 291 രൂപ 
B) 301 രൂപ
C) 320 രൂപ
D) 160 രൂപ 
ഉത്തരം: (A)

31. കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട്
പ്രകാരമാണ് ?
A) 2008 ലെ 28-ാം നമ്പർ ആക്ട്
B) 2008 ലെ 26-ാം നമ്പർ ആക്ട് 
C) 2006 ലെ 28-ാം നമ്പർ ആക്ട്
D) 2008 ലെ 25-ാം നമ്പർ ആക്ട്
ഉത്തരം: (A)

32. വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
1) ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാന ത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
2) ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
3) ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
4) ബോമാൻസ് ക്യാപ്സളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി.
A) 1 ഉം 2 ഉം മാത്രം
B) 3 ഉം 4 ഉം മാത്രം
C) 1, 3, 4 ഇവയെല്ലാം
D) 1, 2, 4 ഇവയെല്ലാം
ഉത്തരം: (D)

33. ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
ലിസ്റ്റ് - I                            ലിസ്റ്റ് - II
1) റെറ്റിനോൾ              a) ആന്റി പെല്ലഗ വിറ്റാമിൻ
2) നിയാസിൻ              b) ആന്റി ഹെമറേജിക് വിറ്റാമിൻ
3) ടോക്കോഫെറോൾ   c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ
4) ഫില്ലോ ക്വിനോൺ   d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ
A) 1-c, 2-d, 3-a, 4-b
B) 1-c, 2-a, 3-d, 4-b
C) 1-d, 2-c, 3-b, 4-a
D) 1-a, 2-d, 3-b, 4-c
ഉത്തരം: (B)

34. മൾട്ടി മോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യം.
A) ബ്രസീൽ
B) ഇന്ത്യ
C) ചൈന
D) അമേരിക്ക
ഉത്തരം: (B)

35. I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം
കണ്ടെത്തുക. 
ലിസ്റ്റ് - I                          ലിസ്റ്റ് - II 
(രോഗങ്ങൾ)                   (രോഗകാരികൾ)
a) പകർച്ചപ്പനി        1) ട്രിപോണിമ പാലിഡം 
b) വസൂരി                 2) മംമ്സ് വൈറസ്
c) മുണ്ടിനീര്              3) വേരിയോള വൈറസ്
d) സിഫിലിസ്          4) ഇൻഫ്ളുവൻസാ വൈറസ്
A) a-3, b-1, c-2, d-4
C) a-4, b-2, c-1, d-3
B) a-4, b-3, c-2,d-1
D) a-3, b-4, c-2, d-1
ഉത്തരം: (B)

36. കേരളാ സാമൂഹ്യസുരക്ഷാമിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ
തിരഞ്ഞെടുക്കുക.
1) സ്നേഹപൂർവ്വം
2) സ്നേഹസ്പർശം
3) സ്നേഹസാന്ത്വനം
A) 1 ഉം 2 ഉം മാത്രം
C) 1 ഉം 3 ഉം മാത്രം
B) 2 ഉം 3 ഉം മാത്രം
D) 1, 2, 3 ഇവയെല്ലാം
ഉത്തരം: (C)

37. 2020-2021 വർഷത്തിലെ “അനീമിയ മുക്ത്ഭാരത് '' ഇന്റക്സിൽ ഒന്നാമതെത്തിയ
സംസ്ഥാനം.
A) മധ്യപ്രദേശ്
B) ഒഡിഷ
C) കേരളം
D) ഹിമാചൽ പ്രദേശ്
ഉത്തരം: (A)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
38. ഒരു വസ്തുവിന്റെ നീളത്തിന്റെ യഥാർത്ഥ അളവ് 5.75 cm ആണ്. ഒരാൾ രണ്ട് വ്യത്യസ്ത അളവുപകരണങ്ങൾ ഉപയോഗിച്ച് അളന്നപ്പോൾ കിട്ടിയ അളവുകൾ യഥാക്രമം 5.6 cm ഉം 5.55 cm ആണ്. ഏത് അളവിനാണ് കൂടുതൽ സൂക്ഷ്മത (Precision) ? 
A) 5.6 cm 
B) 5.55 cm 
C) രണ്ട് അളവുകളും സൂക്ഷ്മമാണ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)

39. താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
A) പാർസെക്
B) പ്രകാശവർഷം
C) ചന്ദ്രശേഖർ പരിധി
D) അസ്ട്രോണമിക്കൽ യൂണിറ്റ്
ഉത്തരം: (C)

40. ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം.
A) നെഗറ്റീവ്
B) പോസിറ്റീവ്
C) പൂജ്യം
D) ഇവയൊന്നുമല്ല.
ഉത്തരം: (A)

41. സുക്കുറോ മനാബേയ്ക്ക് ഈ വർഷത്തെ ഫിസിക്സ് നോബേൽ പ്രൈസ് ലഭിച്ച മേഖല.
A) ആഗോളതാപനം
B) ഉൽക്കാ പഠനം
C) ആപേക്ഷിക സിദ്ധാന്ത പഠനം
D) ഇവയൊന്നുമല്ല
ഉത്തരം: (A)

42. താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5
ആണ്.
2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ
ചെയ്യണം.
3) സോഡിയം ക്ലോറൈഡ് (NaCl) ജലത്തിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ല ശീലം കാണിക്കുന്നു.
4) ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി (Entropy) കൂടുന്നു.
A) 1 & 3
C) 2 & 3
B) 2 & 4
D) 3 & 4
ഉത്തരം: (C)
43. ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന് തെറ്റായ ഓപ്ഷൻ ഏത് ?
A) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ്
B) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
C) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ
D) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ക്ലോറിൻ
ഉത്തരം: (B)

44. ആവർത്തന പട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ
കാണപ്പെടുന്നു ?
1) ഗ്രൂപ്പ് 12
2) ഗ്രൂപ്പ് 13
3) ഗ്രൂപ്പ് 16 
4) ഗ്രൂപ്പ് 17
A) 2 മാത്രം
B) 2 & 4
C) 1 & 3
D) 2 & 3
ഉത്തരം: (D)

45. ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
A) ജർമ്മനി, അയർലാൻഡ്
B) അയർലാൻഡ്, ജർമ്മനി
C) ജർമ്മനി, സ്കോട്ലൻഡ്
D) ഫ്രാൻസ്, അയർലാൻഡ്
ഉത്തരം: (C)

46. ചെണ്ട എന്ന വാദ്യോപകരണത്തിന് ചേരാത്ത പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക.
1) ഒരു തുകൽ വാദ്യമാണ്.
2) പഞ്ചവാദ്യത്തിൽപ്പെടുന്നു.
3) പഞ്ചാരി, പാണ്ടി മേളങ്ങളിലെ പ്രധാന വാദ്യോപകരണം.
A) രണ്ടും മൂന്നും
B) മൂന്ന്
C) രണ്ട്
D) ഒന്നും മൂന്നും
ഉത്തരം: (C)

47. 1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?
1) ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു.
2) മലയാളിയാണ്.
3) ഹോക്കിയിൽ മെഡൽ നേടി.
4) ഗോവ സംസ്ഥാനക്കാരനാണ്.
A) ഒന്നും നാലും
B) രണ്ടും മൂന്നും
C) മൂന്ന്
D) ഒന്ന്
ഉത്തരം: (B)

48. 2021 ലോകകപ്പ് 20-20 ക്രിക്കറ്റ് മത്സര ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ. 
A) പാക്കിസ്ഥാൻ ഓസ്ട്രേലിയ
B) ഓസ്ട്രേലിയ-ന്യൂസിലാൻഡ്
C) ന്യൂസിലാൻഡ് -ഇംഗ്ലണ്ട്
D) ഇംഗ്ലണ്ട് -ഓസ്ട്രേലിയ
ഉത്തരം: (B)

49. 2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ ശ്രീമതി പി. വത്സലയുടെ നെല്ല്
A) കഥാസമാഹാരമാണ്
B) കവിതയാണ്
C) നോവലാണ്
D) ആത്മകഥയാണ്
ഉത്തരം: (C)

50. താഴെപ്പറയുന്നവയിൽ ഏത് സൂചന സൂചനകൾക്കാണ് വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്തത് ?
1) അഭിനവ കേരളമെന്ന പ്രതിക ആരംഭിച്ചു.
2) സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു.
3) ആത്മ വിദ്യാസംഘം സ്ഥാപിച്ചു.
A) ഒന്നും മൂന്നും
B) മൂന്ന്
C) രണ്ട്
D) ഒന്നും രണ്ടും
ഉത്തരം: (C)
 'X' DENOTES DELETION
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here