പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 21 (25 ചോദ്യോത്തരങ്ങൾ) പേജ് 21
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 21 ൽ നിന്നുള്ള 25 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 21
Question Code: 095/2022
Date of Test: 30/09/2022
1. “മലയാളം മിഷൻ' ഇപ്പോഴത്തെ ഡയറക്ടർ :
(A) ബെന്യാമിൻ
(B) അരുന്ധതീ റോയ്
(C) മുരുകൻ കാട്ടാക്കട
(D) അശോകൻ ചരുവിൽ
ഉത്തരം: (C)
2. കെ. ഫോൺ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത് :
(A) 2021-22
(B) 2020-21
(C) 2019-20
(D) 2018-19
ഉത്തരം: (B)
3. പശ്ചിമഘട്ടം കടന്നുപോകാത്ത ജില്ല :
(A) പാലക്കാട്
(B) ആലപ്പുഴ
(C) കോഴിക്കോട്
(D) പത്തനംതിട്ട
ഉത്തരം: (B)
4. "റിപ്പോ നിരക്ക്'' എന്നാൽ :
(A) റിസർവ്വ് ബാങ്ക് മറ്റ് ബാങ്കുകൾക്ക് നൽകുന്ന പലിശ
(B) റിസർവ്വ് ബാങ്ക് മറ്റ് ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന പലിശ
(C) കയറ്റുമതിക്ക് റിസർവ്വ് ബാങ്ക് നൽകുന്ന പലിശ
(D) ഇറക്കുമതിക്ക് റിസർവ്വ് ബാങ്ക് നൽകുന്ന പലിശ
ഉത്തരം: (B)
5. കെ. റെയിലിന് സാമ്പത്തിക സഹായം നൽകുന്ന ഏജൻസി :
(A) JICA
(B) IMF
(C) ലോകബാങ്ക്
(D) ഐക്യരാഷ്ട്രസഭ
ഉത്തരം: (A)
6. ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപ് :
(A) രാമേശ്വരം
(B) നയാചർ
(C) ലോഹചര
(D) മജൂലി
ഉത്തരം: (D)
7. മൂന്ന് അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം :
(A) പശ്ചിമബംഗാൾ
(B) മണിപ്പൂർ
(C) മിസോറം
(D) രാജസ്ഥാൻ
ഉത്തരം: (A)
8. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശം :
(A) മിനിക്കോയ്
(B) പോർട്ട്ബ്ലയർ
(C) ഇന്ദിരാ പോയന്റ്
(D) ധനുഷ്കോടി
ഉത്തരം: (C)
9. "ജറവ'' ആദിമ നിവാസികൾ വസിക്കുന്ന സ്ഥലം :
(A) സിക്കിം
(B) നോർത്ത് സെന്റിനറി ദ്വീപ്
(C) ലഡാക്ക്
(D) തവാങ്ങ്
ഉത്തരം: (B)
10. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഒരു ഇന്നിംഗ്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് :
(A) പ്രിയ പുനിയ
(B) മേരികോം
(C) നേഹ തൻവർ
(D) മിതാലി രാജ്
ഉത്തരം: (D)
11. ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി :
(A) കഴ്സൺ പ്രഭു
(B) മൗണ്ട് ബാറ്റൺ പ്രഭു
(C) വെല്ലസ്ലി പ്രഭു
(D) എൽജിൻ പ്രഭു
ഉത്തരം: (A)
12. നീതി ആയോഗിന്റെ ആസ്ഥാനം :
(A) കൊൽക്കത്ത
(B) ചെന്നൈ
(C) മുംബൈ
(D) ന്യൂഡൽഹി
ഉത്തരം: (D)
13. 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' സ്ഥിതിചെയ്യുന്നത് :
(A) അമേരിക്ക
(B) ഫ്രാൻസ്
(C) ഇന്ത്യ
(D) ഇറ്റലി
ഉത്തരം: (C)
14. നിർദ്ദിഷ്ഠ സിൽവർ ലൈൻ' പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല :
(A) പാലക്കാട്
(B) കോട്ടയം
(C) ആലപ്പുഴ
(D) മലപ്പുറം
ഉത്തരം: (A)
15. "ഗോൾഡൺ ക്വാഡ്രിലറ്ററൽ'' എന്നത് :
(A) ദേശീയ സ്വർണ്ണ ഖനന പദ്ധതി
(B) ദേശീയ പാതാ പദ്ധതി
(C) ദേശീയ ഗോതമ്പ് കൃഷി വ്യാപന പദ്ധതി
(D) ദേശീയ പവർ ഗ്രിഡ് പദ്ധതി
ഉത്തരം: (B)
16. ജിന്ന-ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം എന്ന ഗ്രന്ഥം രചിച്ചത് :
(A) ജസ്വന്ത് സിങ്ങ്
(B) യശ്വന്ത് സിൻഹ
(C) എൻ.സി. ചൗധരി
(D) ഖുശ്വന്ത് സിങ്ങ്
ഉത്തരം: (A)
17. വാഗൺ ട്രാജഡി നടന്ന റെയിൽ റൂട്ട് :
(A) തിരൂർ-മംഗലാപുരം
(B) തിരൂർ-പോത്തന്നൂർ
(C) ഷൊർണ്ണൂർ-ജോലാർപേട്ട
(D) ഷൊർണ്ണൂർ-സേലം
ഉത്തരം: (B)
18. കടയ്ക്കൽ വിപ്ലവം നയിച്ചത് :
(A) എ.കെ. ഗോപാലൻ
(B) കെ. കേളപ്പൻ
(C) അയ്യങ്കാളി
(D) ഫ്രാങ്കോ രാഘവൻ പിള്ള
ഉത്തരം: (D)
19. 'കണ്ണീരും കിനാവും' എന്ന ആത്മകഥ ആരുടേത്?
(A) എ.പി.ജെ. അബ്ദുൽ കലാം
(B) ടി.വി. തോമസ്
(C) വി.ടി. ഭട്ടതിരിപ്പാട്
(D) പണ്ഡിറ്റ് കറുപ്പൻ
ഉത്തരം: (C)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
20. ബാണാസുര സാഗർ അണക്കെട്ടുമായി ബന്ധമുള്ളത് :
(A) ഭവാനി
(B) കാവേരി
(C) പാമ്പാർ
(D) പമ്പ
ഉത്തരം: (B)
21. ഭരണഘടന ആർട്ടിക്കിൾ 25(1) മായി ബന്ധപ്പെട്ടത്:
(A) മതസ്വാതന്ത്ര്യം
(B) ആവിഷ്കാര സ്വാതന്ത്ര്യം
(C) സ്വത്തവകാശം
(D) വോട്ടവകാശം
ഉത്തരം: (A)
22. ഭരണഘടന പ്രകാരം മൗലിക കർത്തവ്യങ്ങൾ എത്ര?
(A) 9
(B) 10
(C) 11
(D) 12
ഉത്തരം: (C)
23. ഭാരത് സ്റ്റേജ് (ബി.എസ്.) മലിനീകരണ നിയന്ത്രണ മാനദണ്ഡം നിലവിൽ വന്നത് :
(A) 1990
(B) 2000
(C) 2010
(D) 2020
ഉത്തരം: (B)
24. വിവരാവകാശ നിയമപ്രകാരം ശരിയല്ലാത്തത് :
(A) അപേക്ഷകന്റെ പേര് വെളിപ്പെടുത്തൽ നിർബന്ധം
(B) സൈനിക വിവരങ്ങൾ നൽകാതിരിക്കൽ
(C) തികച്ചും വ്യക്തിപരമായ വിവരങ്ങൾ നിഷേധിക്കൽ
(D) വിദേശ നാണ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകൽ
ഉത്തരം: (A)
25. മാനവ വികസന സൂചിക പ്രകാരം (HDI 2021) ഇന്ത്യയുടെ സ്ഥാനം :
(A) 111
(B) 121
(C) 141
(D) 131
ഉത്തരം: (D)
0 അഭിപ്രായങ്ങള്