പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 18 (50 ചോദ്യോത്തരങ്ങൾ) പേജ് 18


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 18 | Quesion Paper 18: 50 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 18 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്. 

Question Paper - 18
Question Code: 088/2022 
Date of Test: 17/09/2022

1. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടേയും ഇരുട്ടാണ് '' ആരുടെ മരണത്തെ കുറിച്ചാണ് നെഹ്റുവിന്റെ ഈ വാക്കുകൾ ?
A) ചന്ദ്രശേഖർ ആസാദ്
B) സുഭാഷ് ചന്ദ്രബോസ്
C) സുഖ്ദേവ്
D) മഹാത്മാഗാന്ധി
ഉത്തരം: (D)

2. ഫ്രഞ്ച് അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.
A) 1950
B) 1947
C) 1954
D) 1948
ഉത്തരം: (C)

3. ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത് ?
A) കെ. പി. കേശവമേനോൻ
B) കെ. മാധവൻ നായർ
C) ആനി ബസന്റ്
D) കെ. പി. രാമൻ മേനോൻ
ഉത്തരം: (C)

4. അക്ബറുടെ കാലത്ത് മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.
A) കാർഖാന
B) രാസ്നാമ
C) ദിൻ-ഇ-ഇലാഹി
D) ദർബാറി
ഉത്തരം: (B)

5. വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം.
A) നായങ്കര
B) അയ്യഗാർ
C) നായക്
D) സ്വരാജ്യ
ഉത്തരം: (B)

6. മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
A) വാവുവേലി
B) കടലാക്രമണം
C) ചാകര
D) സപ്തമിവേലി
ഉത്തരം: (C)

7. തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘരൂപം.
A) സിറസ്
B) സ്ട്രാറ്റസ്
C) കുമൂലസ്
D) നിംബസ്
ഉത്തരം: (A)

8. ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന
പ്രദേശികവാതം.
A) ചിനൂക്ക്
B) ഹർമാറ്റൻ
C) ഫൊൻ
D) ലൂ
ഉത്തരം: (C)

9. 45 D/10 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു?
A) മില്യൻഷീറ്റ്
B) ഡിഗ്രി ഷീറ്റ്
C) മിനിറ്റ്
D) കോണ്ടൂർ രേഖ
ഉത്തരം: (B)

10. ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം.
A) താരാപ്പൂർ
B) കൽപ്പാക്കം
C) കൈഗ
D) നറോറ
ഉത്തരം: (D)

11. ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്.
2) പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും.
3) രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്.
4) പാർലമെന്റിലെ അംഗമല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാനുള്ള അവകാശം ഇല്ല.
A) 2 മാത്രം
B) 4 മാത്രം
C) 1 & 2
D) 3 & 4
ഉത്തരം: (B)

12. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
A) സുശീൽ ചന്ദ്ര
B) നവീൻ ചാ
C) രാജീവ് കുമാർ
D) ആലോക് വർമ്മ
ഉത്തരം: (C)
13. “നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു; പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണംവരെ പോരാടും.'' ഇത് ആരുടെ
വാക്കുകളാണ് ?
A) വോൾട്ടയർ
B) ഗാന്ധി 
C) നെഹ്റു
D) ഭഗത്സിങ്
ഉത്തരം: (A)

14. ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? 
1) രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം.
2) ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
3) ഇരു സഭകൾക്കും തുല്ല്യ അധികാരം ഉണ്ട്.
4) ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്. 
A) 1
B) 2
C) 1 & 3
D) 2 & 4
ഉത്തരം: (D)

15. COPRA എന്നതിന്റെ പൂർണ്ണ രൂപം ഏത് ?
1) Council for Protection of Rights of Aged
2) Covid Protection Area
3) Consumer Protection Act
4) Co-operative Plan for Rehabilitation of Abandoned
A) 1
B) 2
C) 3
D) 4
ഉത്തരം: (C)

16. മൗലികാ അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
1) ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 
2) ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 
3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 
4) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു. 
A) 1 
B) 4 
C) 1 & 4
D) 2 & 3
ഉത്തരം: (D)

17. ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം ഏത് ?
A) 2005
B) 2010
C) 2003
D) 2007
ഉത്തരം: (A)

18. ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.
2) 3 മലയാളി വനിതകൾ പങ്കെടുത്തു.
3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
A) 1, 2, 3, 4
B) 1, 2, 4
C) 3, 2
D) 1, 2, 3
ഉത്തരം: (B)

19. വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? 1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.
3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു. 
4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.
A) 1, 2, 3, 4
B) 1, 3, 4
C) 1, 2, 3
D) 1, 2, 4
ഉത്തരം: (C)

20. പ്രാദേശിക ഭരണകൂടങ്ങൾക്ക് ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത് ?
1) പി. കെ. തുംഗൻ കമ്മിറ്റി
2) ബൽവന്ത് റായ് കമ്മിറ്റി
3) സർക്കാരിയ കമ്മീഷൻ
4) ഹനുമന്തറാവു കമ്മിറ്റി
A) 1
B) 2 
C) 3 
D) 4
ഉത്തരം: (A)

21. ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് ?
A) ധനകാര്യമന്ത്രാലയം
B) ഗവൺമെന്റ്
C) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
D) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഉത്തരം: (C)

22. കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?
A) വരവും ചെലവും തുല്യമായ ബഡ്ജറ്റ്
B) വരുമാനത്തെക്കാൾ ചെലവ് കൂടിയ ബഡ്ജറ്റ്
C) വരുമാനത്തെക്കാൾ ചെലവ് കുറഞ്ഞ ബഡ്ജറ്റ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)

23. GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ?
A) പ്രത്യക്ഷ നികുതി
B) പരോക്ഷ നികുതി
C) വരുമാന നികുതി
D) മൂല്യ വർദ്ധിത നികുതി
ഉത്തരം: (X)

24. GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ് ഘടക
വരുമാനം) = ?
A) അറ്റ ദേശീയ ഉൽപ്പന്നം (NNP)
B) മൊത്തം ദേശീയ ഉൽപ്പന്നം (GNP)
C) അറ്റ പരോക്ഷ നികുതി (NITx)
D) അറ്റ ആഭ്യന്തര ഉൽപ്പന്നം (NDP)
ഉത്തരം: (B)
25. ആസൂത്രണ കമ്മീഷന്റെ പുതിയ പേര് എന്താണ് ?
A) ദേശീയ വികസന സമിതി
B) ആസൂത്രണ ബോർഡ്
C) നീതി ആയോഗ്
D) കേന്ദ്ര ധനകാര്യമന്ത്രാലയം
ഉത്തരം: (C)

26. "AB' രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക് 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയ്യുവാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ
A) 'A' ആന്റിജൻ ഇല്ല എന്നതുകൊണ്ട്
B) ‘ആന്റി – B' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്
C) "ആന്റി – A' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട് 
D) ഇവയൊന്നുമല്ല
ഉത്തരം: (B)

27. കേരളത്തിലെ ആദ്യത്തെ റബർപാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം.
A) കാസർഗോഡ്
B) കോട്ടയം
C) ഐരാപുരം
D) തിരുവനന്തപുരം
ഉത്തരം: (C)

28. മത്സ്യങ്ങളിലെ ഹൃദയത്തിന്റെ അറകളുടെ എണ്ണം.
A) 3
B) 4
C) 2
D) 1
ഉത്തരം: (C)

29. ഇന്ത്യയിൽ CDRI ലക്നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭനിരോധന ഉപാധി.
A) കോപ്പർ - ടി
B) സഹേലി
C) എൽ. എൻ. ജി - 20
D) ഇവയൊന്നുമല്ല
ഉത്തരം: (B)

30. ജൈവവൈവിധ്യ മേഖലകളിലെ 'ഹോട്ട്സ്പോട്ടുകൾ' എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ.
A) നോർമാൻ മേയർ
B) ഐഡ്വേർഡ് വിൽസൻ
C) ജിം കോർബറ്റ്
D) സുന്ദർലാൽ ബഹുഗുണ
ഉത്തരം: (A)

31. ഒരു ചില്ലു പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോവാൻ
കാരണം.
A) ചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ 
B) ചില്ലു പാത്രത്തിന്റെ താപ ചാലകത കൂടുതലായതിനാൽ 
C) ചില്ലു പാത്രത്തിന്റെ ആപേക്ഷിക താപം കുറവായതിനാൽ 
D) ചില്ലു പാത്രത്തിന്റെ സാന്ദ്രത പെട്ടെന്ന് കൂടുന്നത് കൊണ്ട്
ഉത്തരം: (A)

32. ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത് ?
A) ലൈമൻ ശ്രേണി
B) ബാൽമർ ശ്രേണി
C) ബ്രാക്കറ്റ് ശ്രേണി
D) ഇവയൊന്നുമല്ല
ഉത്തരം: (B)

33. 30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?
A) 30.32 m/s
B) 24.25 m/s 
C) 45.54 m/s
D) 60.64 m/s
ഉത്തരം: (B)

34. 'കാലിയം' എന്നത് ഏത് മൂലകത്തിന്റെ ലാറ്റിൻ നാമമാണ്
A) സോഡിയം
B) കോപ്പർ
C) പൊട്ടാസ്യം
D) അയൺ
ഉത്തരം: (C)

35. ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട് വാതകമാക്കി മാറ്റുന്ന പ്രക്രിയയാണ് ?
A) ഉത്പതനം
B) ബാഷ്പീകരണം
C) സാന്ദ്രീകരണം
D) ഘനീഭവിക്കൽ
ഉത്തരം: (A)

36. താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടെത്തുക.
A) റീഡ് ഒൺലി മെമ്മറി
B) റാൻഡം ആക്സസ് മെമ്മറി 
C) ക്യാഷ് മെമ്മറി
D) ബ്ലൂ റേ ഡി.വി. ഡി.
ഉത്തരം: (D)

37. ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ്വർക്ക് ഏതിന് ഉദാഹരണമാണ് ?
A) മെട്രോപൊളിറ്റൻ ഏരിയ നെറ്റ്വർക്ക് 
B) ലോക്കൽ ഏരിയ നെറ്റ്വർക്ക് 
C) വൈഡ് ഏരിയ നെറ്റ്വർക്ക്
D) പേഴ്സണൽ ഏരിയ നെറ്റ്വർക്ക്
ഉത്തരം: (C)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
38. വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ്.
A) ടിം ബേണേഴ്സ് ലീ
B) ചാൾസ് ബാബേജ്
C) സ്റ്റീവ് ജോബ്സ്
D) ജെയിംസ് ഗോസ്ലിംഗ്
ഉത്തരം: (A)

39. താഴെ കൊടുത്തിരിക്കുന്നവയിൽ ഓഫീസ് പാക്കേജിന്റെ ഭാഗമായി വരുന്ന ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം ഏത് ?
A) മൈ എസ്. ക്യൂ. എൽ.
B) മൈക്രോസോഫ്റ്റ് എസ്. ക്യൂ. എൽ. സർവർ
C) ഒറാക്കിൾ
D) മൈക്രോസോഫ്റ്റ് ആക്സസ്
ഉത്തരം: (D)

40. മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?
A) സെക്ഷൻ 66B
B) സെക്ഷൻ 66E
C) സെക്ഷൻ 66
D) സെക്ഷൻ 67
ഉത്തരം: (B)

41. താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന
ഏതാണ് ?
1) മഹാകാവ്യം രചിച്ചിട്ടില്ല.
2) പ്രരോദനം കുമാരനാശാന്റെ കൃതിയല്ല.
3) മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്.
4) ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്.
A) 1 മാത്രം
B) 1 ഉം 4 ഉം 
C) 2
D) 3 ഉം 4 ഉം
ഉത്തരം: (B)
42. മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത് ?
1) വെള്ളപ്പൊക്കത്തിൽ
2) ശബ്ദിക്കുന്ന കലപ്പ
3) വാസനാവികൃതി
4) പ്രകാശം പരത്തുന്ന പെൺകുട്ടി
A) 2
B) 4
C) 3
D) 1
ഉത്തരം: (C)

43. താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന
ഏതാണ് ?
1) മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
2) ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
3) കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്.
4) സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി.
A) 4
B) 3, 4 എന്നിവ
C) 1, 2 എന്നിവ
D) 3
ഉത്തരം: (A)

44. ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?
1) 6    2) 8
3) 5    4) 4
A) 4
B) 5
C) 6
D) 8
ഉത്തരം: (B)

45. കേരളഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
1) തിരുവനന്തപുരം
2) തൃശ്ശൂർ
3) കണ്ണൂർ
A) 2
B) 1 
C) 4
D) 3
ഉത്തരം: (D)

46. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരാണ് ?
1) സുകുമാർ അഴീക്കോട്
2) ഡോ. പി. എം. മുബാറക് പാഷ
3) കെ. ജയകുമാർ
4) അനിൽ വള്ളത്തോൾ
A) 3
B) 2
C) 1
D) 4
ഉത്തരം: (B)

47. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1) ബാഡ്മിന്റൺ    2) ടെന്നീസ്
3) ഫുട്ബോൾ     4) ക്രിക്കറ്റ്
A) 1
B) 3
C) 4
D) 2
ഉത്തരം: (A)

48. പറക്കും സിഖ് ' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാസിങ്ങ് അന്തരിച്ചത് ഏതു വർഷം ?
1) 2018    2) 2020
3) 2021    4) 2019
A) 4
B) 2
C) 3
D) 1
ഉത്തരം: (C)

49. അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ജോഡൺ ?
1) 40    2) 46 
3) 45    4) 43
A) 2
B) 3
C) 4
D) 1
ഉത്തരം: (A)

50. 2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ? 
1) പി. വത്സല
2) എം. മുകുന്ദൻ
3) സി. രാധാകൃഷ്ണൻ
4) പി. സച്ചിദാനന്ദൻ
A) 4
B) 1
C) 3
D) 2
ഉത്തരം: (B)
'X ' DENOTES DELETION

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here