പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 17 (50 ചോദ്യോത്തരങ്ങൾ) പേജ് 17
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 17 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 17
Question Code: 084/2022
Date of Test: 27/08/2022
1. ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം :
(A) പോർച്ചുഗീസ്
(B) ബ്രിട്ടീഷ്
(C) ഫ്രാൻസ്
(D) ഡച്ച്
ഉത്തരം: (A)
2. കേരളത്തിലെ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
(A) വയനാട്
(B) പാലക്കാട്
(C) എറണാകുളം
(D) ഇടുക്കി
ഉത്തരം: (D)
3. ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?
(A) ഡോ. ആഞ്ജലോസ് ഫ്രാൻസീസ്
(B) ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
(C) വള്ളത്തോൾ നാരായണമേനോൻ
(D) ഹെർമ്മൻ ഗുണ്ടർട്ട്
ഉത്തരം: (D)
4. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?
(A) ഡൽഹൗസി പ്രഭു
(B) റിപ്പൺ പ്രഭു
(C) കാനിങ് പ്രഭു
(D) ഇർവ്വിൻ പ്രഭു
ഉത്തരം: (C)
5. ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?
(A) പസഫിക് സമുദ്രം
(B) അറ്റ്ലാന്റിക് സമുദ്രം
(C) ഇന്ത്യൻ സമുദ്രം
(D) ആർട്ടിക് സമുദ്രം
ഉത്തരം: (A)
6. പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര് :
(A) ബ്ലാക്ക് സൺഡേ
(B) ബ്ലഡ്ഡി സൺഡേ
(C) റിബല്യസ് ഫ്രൈഡേ
(D) ബ്ലാക്ക് ഫ്രൈഡേ
ഉത്തരം: (B)
7. ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്?
(A) സ്ട്രാറ്റോപാസ്
(B) ഐയോണോപാസ്
(C) മെസോപാസ്
(D) ട്രോപ്പോപാസ്
ഉത്തരം: (D)
8. താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?
(A) കാണ്ട്ല
(B) കൊച്ചി
(C) പാരദ്വീപ്
(D) മർമ്മഗോവ
ഉത്തരം: (C)
9. താഴെപറയുന്നവയിൽ ആഗോളതാപനത്തിന് കാരണമാകുന്ന മുഖ്യവാതകം ഏത്?
(A) ഓക്സിജൻ നൈട്രജൻ
(B) കാർബൺ ഡൈ ഓക്സൈഡ്
(C) നൈട്രജൻ
(D) ഹൈഡ്രജൻ
ഉത്തരം: (B)
10. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു?
(A) രവീന്ദ്രനാഥ ടാഗോർ
(B) ദയാനന്ദ സരസ്വതി
(C) ഗോപാലകൃഷ്ണ ഗോഖലെ
(D) ബാലഗംഗാധര തിലക്
ഉത്തരം: (C)
11. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :
(A) അദ്ധ്യക്ഷനും ഒരംഗവും
(C) അദ്ധ്യക്ഷനും രണ്ട് അംഗങ്ങളും
(B) അദ്ധ്യക്ഷനും നാല് അംഗങ്ങളും
(D) അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും
ഉത്തരം: (C)
12. ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
(A) ഉദ്യോഗസ്ഥ വൃന്ദം
(B) മന്ത്രിസഭ
(C) കോടതികൾ
(D) പഞ്ചായത്ത്
ഉത്തരം: (A)
13. ഇ-ഗവേണൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
(A) ഗവണ്മെന്റ് ഓഫീസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്
(B) ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
(C) മന്ത്രിമാർ ആശയവിനിമയത്തിന് ഇ-മെയിൽ ഉപയോഗിക്കുന്നത്
(D) തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നത്
ഉത്തരം: (B)
14. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുൻപ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം?
(A) 12 മണിക്കൂർ
(B) 24 മണിക്കൂർ
(C) 36 മണിക്കൂർ
(D) 48 മണിക്കൂർ
ഉത്തരം: (C)
15. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ :
(A) 100 രൂപ
(B) 250 രൂപ
(C) 300 രൂപ
(D) 500 രൂപ
ഉത്തരം: (B)
16. ഇന്ത്യൻ ഭരണഘടനയിലെ "സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽ നിന്നും സ്വീകരിച്ചതാണ്?
(A) ഫ്രാൻസ്
(B) കാനഡ
(C) അയർലണ്ട്
(D) യു.എസ്.എ.
ഉത്തരം: (A)
17. ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :
(A) മതേതര രാഷ്ട്രം
(B) പരമാധികാര രാഷ്ട്രം
(C) ജനാധിപത്യ രാഷ്ട്രം
(D) ക്ഷേമരാഷ്ട്രം
ഉത്തരം: (D)
18. ഒരു ബിൽ ധനകാര്യ ബിൽ ആണോ എന്നു സാക്ഷ്യപ്പെടുത്തുന്നത് :
(A) പ്രധാനമന്ത്രി
(B) ധനകാര്യമന്ത്രി
(C) സ്പീക്കർ
(D) ഉപരാഷ്ട്രപതി
ഉത്തരം: (C)
19. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :
(A) റൂൾ ഓഫ് ലോ
(B) ജുഡീഷ്യൽ റിവ്യൂ
(D) വോട്ട് ഓൺ അക്കൗണ്ട്
(C) ഇംപീച്ച്മെന്റ്
ഉത്തരം: (B)
20. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ :
(A) കേന്ദ്ര നിയമവും സംസ്ഥാന നിയമവും ഒരുമിച്ചു നിലനിൽക്കും
(B) രണ്ടു നിയമങ്ങളും അസാധുവാകും
(C) കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും
(D) സംസ്ഥാന നിയമം അതാതു സംസ്ഥാനങ്ങളിൽ സാധുതയുള്ളതായിരിക്കും
ഉത്തരം: (C)
21. താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത് ഏത്?
(A) വരുമാന നികുതി
(B) വിൽപ്പന നികുതി
(C) സേവന നികുതി
(D) കസ്റ്റംസ് തീരുവ
ഉത്തരം: (A)
22. ഗവണ്മെന്റിന്റെ വാർഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത് :
(A) പൊതുചെലവ്
(B) പൊതുകടം
(C) ബജറ്റ്
(D) പണനയം
ഉത്തരം: (C)
23. ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം :
(A) 1952
(B) 1954
(C) 1949
(D) 1951
ഉത്തരം: (D)
24. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
(A) ഹൈദരാബാദ്
(B) മുംബൈ
(C) ചെന്നൈ
(D) ബാംഗ്ലൂർ
ഉത്തരം: (B)
25. താഴെ കൊടുത്തിരിക്കുന്നവയിൽ മൂലധനച്ചെലവിൽ ഉൾപ്പെടാത്തത് ഏത്?
(A) പൊതു കടത്തിന്റെ പലിശ
(B) ഓഹരികളിലെ നിക്ഷേപം
(C) സംസ്ഥാനങ്ങൾക്കുള്ള ഗ്രാൻഡ്
(D) സബ്സിഡികൾ
ഉത്തരം: (X)
26. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :
(A) മാലിയസ്
(B) ഇൻകസ്
(C) സാക്യൂൾ
(D) സ്റ്റേപ്പിസ്
ഉത്തരം: (D)
27. വിറ്റാമിൻ C യുടെ കുറവുമൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗമേത്?
(A) ബെറി ബെറി
(B) സ്കർവ്വി
(C) റിക്കറ്റ്സ്
(D) സീറോഫ്താൽമിയ
ഉത്തരം: (B)
28. DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം എഴുതിയത്:
(A) റേച്ചൽ കഴ്സൺ
(B) ചാൾസ് ഡാർവ്വിൻ
(C) എമിലി ഹണ്ട്
(D) കാൾ കോറൻസ്
ഉത്തരം: (A)
29. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
(A) കോഴിക്കോട്
(B) തിരുവനന്തപുരം
(C) കോട്ടയം
(D) തൃശ്ശൂർ
ഉത്തരം: (B)
30. ഇൻ-സിറ്റു കൺസർവേഷൻ രീതിയിൽ ഉൾപ്പെടാത്തതേത്?
(A) നാഷണൽ പാർക്ക്
(B) കമ്മ്യൂണിറ്റി റിസർവ്വ്
(C) സുവോളജിക്കൽ ഗാർഡൻ
(D) ബയോസ്ഫിയർ റിസർവ്വ്
ഉത്തരം: (C)
31. വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത് ---------മൂലമാണ്.
(A) സ്വിതഘർഷണം
(B) നിരങ്ങൽ ഘർഷണം
(C) ഉരുളൽ ഘർഷണം
(D) ദ്രവഘർഷണം
ഉത്തരം: (B)
32. സംഗീതത്തിലെ സപ്തസ്വരങ്ങളായ "സ, രി, ഗ, മ, പ, ധ, നി'' എന്നിവയിൽ ആവൃത്തി ഏറ്റവും കൂടിയ സ്വരമേത്?
(A) സ (B) രി
(C) ധ (D) നി
ഉത്തരം: (D)
33. വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തിൽ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്?
(A) പൂർണ്ണാന്തര പ്രതിപതനം
(B) അപവർത്തനം
(C) പ്രകാശവിസരണം
(D) പ്രകീർണ്ണനം
ഉത്തരം: (A)
34. ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് :
(A) അനാൾജസിക്ക്
(B) ആന്റിസെപ്റ്റിക്ക്
(C) ആന്റിഹിസ്റ്റമിൻ
(D) ട്രാൻക്വിലൈസർ
ഉത്തരം: (B)
35. കടൽ ജലത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത്?
(A) മഗ്നീഷ്യം
(B) ഇൻഡിയം
(C) റെ
(D) ക്രോമിയം
ഉത്തരം: (A)
36. താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത്?
(A) ഓപ്പറ
(B) മൈക്രോസോഫ്റ്റ് എഡ്ജ്
(C) ആപ്പിൾ സഫാരി
(D) ഡ്രീം വീവർ
ഉത്തരം: (D)
37. കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത്?
(A) സ്കാനർ
(B) ബാർകോഡ് റീഡർ
(C) ഒപ്റ്റിക്കൽ മാർക്ക് റീഡർ
(D) പ്ലോട്ടർ
ഉത്തരം: (D)
38. പാസ്‌വേഡ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ് :
(A) ഫിഷിങ്
(B) സ്ക്വാട്ടിങ്
(C) ക്രാക്കിങ്
(D) ടെററിസം
ഉത്തരം: (A)
39. ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ് :
(A) മെട്രോപൊളിറ്റൻ ഏരിയാ നെറ്റ്വർക്ക് (MAN)
(B) ലോക്കൽ ഏരിയാ നെറ്റ്വർക്ക് (LAN)
(C) വൈഡ് ഏരിയാ നെറ്റ്വർക്ക് (WAN
(D) ഇവയൊന്നുമല്ല
ഉത്തരം: (B)
40. കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയർ ആണ്. (A) ലാംഗ്വേജ് പ്രോസസ്സർ
(B) പ്രോഗ്രാമിംഗ് ലാംഗ്വേജ്
(C) ഓപ്പറേറ്റിംഗ് സിസ്റ്റം
(D) കസ്റ്റമൈസ്ഡ് സോഫ്റ്റ്വെയർ
ഉത്തരം: (C)
41. സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :
(A) ഭൂനികുതി അടക്കൽ
(B) കെട്ടിട നികുതി അടക്കൽ
(C) സിനിമാ ടിക്കറ്റ് റിസർവ്വ് ചെയ്യൽ
(D) ചരക്ക് സേവന നികുതി അടക്കൽ
ഉത്തരം: (B)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
42. താഴെ കൊടുത്തിരിക്കുന്ന രണ്ടു പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക:
വാക്സിനുകൾ | നിർമ്മാതാക്കൾ |
i. കോവോ വാക്സ് | v. ബയോളജിക്കൽ ഇ-ലിമിറ്റഡ് |
ii. കോർബെ വാക്സ് | vi. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
iii. കോവാക്സിൻ | vii. ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽസ് |
iv. ജംകോവാക്-19 | viii. ഭാരത് ബയോടെക്ക് |
(A) i-viii, ii-vii, iii-vi, iv-v
(B) i-v, ii-vi, iii-vii, iv-viii
(C) i-vi, ii-v, iii-viii, iv-vii
(D) i-vii, ii-viii, iii-v, iv-vi
ഉത്തരം: (C)
43. താഴെ പറയുന്നവയിൽ ലിസാ ചാലനുമായി (Lisa Calan) ബന്ധപ്പെട്ട് ശരിയായത് ഏതെല്ലാം?
(i) 2021-ലെ ലോക ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു
(ii) 1994-ലെ ഫാൽക്കെ അവാർഡ് നേടി
(iii) കേരളത്തിന്റെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടി
(iv) 2021-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാരം നേടി
(A) (i), (iv) എന്നിവ മാത്രം
(B) (ii) മാത്രം
(C) (iii) മാത്രം
(D) (ii), (iii) എന്നിവ മാത്രം
ഉത്തരം: (C)
44. കേരളത്തിൽ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ജില്ല :
(A) തിരുവനന്തപുരം
(B) കണ്ണൂർ
(C) എറണാകുളം
(D) പത്തനംതിട്ട
ഉത്തരം: (C)
45. 29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
(A) പി. വത്സല
(B) പോൾ സക്കറിയ
(C) എം. ലീലാവതി
(D) എൻ.എസ്. മാധവൻ
ഉത്തരം: (A)
46. താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
(ii) കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
(iii) രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി
(iv) ചെന്നൈയിലെ ഗവ: ഫൈനാർട്സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും
(A) (i), (iii), (iv)
(B) (i), (ii), (iv)
(C) (ii), (iii), (iv)
(D) (i), (ii), (iii)
ഉത്തരം: (C)
47. താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധമില്ലാത്തവ ഏവ?
(i) തോടയം
(ii) ആട്ടവിളക്ക്
(iii) അഞ്ചടി
(iv) ഏകലോചനം
(A) (i)
(B) (ii)
(C) (iii)
(D) (iv)
ഉത്തരം: (C)
48. താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ?
i. ഡേവീസ് കപ്പ് | v. ഗോൾഫ് |
ii. പ്രുഡൻഷ്യൽ വേൾഡ് കപ്പ് | vi. ടെന്നീസ് |
iii. സുൽത്താൻ അസലാൻഷാ കപ്പ് | vii. ക്രിക്കറ്റ് |
iv. വാക്കർ കപ്പ് | viii. ഹോക്കി |
(B) i-viii, ii-vii, iii-vi, iv-v
(C) i-vi, ii-v, iii-viii, iv-vii
(D) i-vii, ii-viii, iii-v, iv-vi
ഉത്തരം: (A)
49.
i. ചെറുകഥ - ഇന്നലെ ഇന്ന്
ii. പാശ്ചാത്യ സാഹിത്യദർശനം
iii. മനുഷ്യാ നീ മണ്ണാകുന്നു
iv. കൊടുങ്കാറ്റും കൊച്ചുവള്ളവും
ഇവയിൽ എം. അച്യുതന്റെ കൃതികൾ ഏവ?
(A) i, iii
(B) ii, iv
(C) iii, iv
(D) i, ii
ഉത്തരം: (D)
50. താഴെ പറയുന്നവയിൽ " കൃഷ്ണൻ കുട്ടി '' എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?
(i) പവിത്രൻ
(ii) പി.എ.ബക്കർ
(iii) ടി.വി. ചന്ദ്രൻ
(iv) പി.എൻ. മേനോൻ
(A) i
(B) ii
(C) iii
(D) iv
ഉത്തരം: (C)
0 അഭിപ്രായങ്ങള്