പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 15 (80 ചോദ്യോത്തരങ്ങൾ) പേജ് 15


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 15 | Quesion Paper 15: 80 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 15 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്. 

Question Paper - 15
Question Code: 077/2022 
Date of Test: 16/07/2022

1. കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി, ഇൻഡ്യയിൽ ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയ സംസ്ഥാനം :
(A) പഞ്ചാബ്
(C) ബീഹാർ
(B) കേരളം 
(D) ഹരിയാന
ഉത്തരം: (A)

2. മനുഷ്യശരീരത്തിലെ രക്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
1. രക്തകോശങ്ങൾ പ്രധാനമായും 3 തരത്തിൽ കാണപ്പെടുന്നു
2. എറിത്രോസൈറ്റ്സ് എന്നാണ് ശ്വേതരക്താണുക്കൾ അറിയപ്പെടുന്നത്
3. ഹിമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് ഇരുമ്പ്
4. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീനാണ് ഗ്ലോബുലിൻ
(A) 1 ഉം 2 ഉം ശരി
(B) 2 ഉം 4 ഉം ശരി
(C) 1 ഉം 3 ഉം ശരി
(D) 1 ഉം 4 ഉം ശരി
ഉത്തരം: (C)

3. 2021-ൽ അന്തരിച്ച യശ്പാൽ ശർമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്രിക്കറ്റ്
(B) ഹോക്കി
(C) ബാസ്ക്കറ്റ്ബോൾ
(D) ഫുട്ബോൾ
ഉത്തരം: (A)

4. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം :
(A) കേരളം
(B) മണിപ്പൂർ
(C) മഹാരാഷ്ട്ര
(D) തമിഴ്നാട്
ഉത്തരം: (B)

5. ഇൻഡ്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?
(A) 2019 സെപ്തംബർ 7
(B) 2019 ജൂലൈ 3 
(C) 2019 ഏപ്രിൽ 21
(D) 2019 ജൂലൈ 22
ഉത്തരം: (D)

6. 2022-ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ്?
(A) ശാന്തി ദേവി
(B) സുധാ ഹരിനാരായൺ
(C) കെ.വി. റാബിയ
(D) പി. അനിത
ഉത്തരം: (C)

7. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി :
(A) ആർ. ശങ്കർ
(B) ഇ.എം.എസ്. നമ്പൂതിരിപ്പാട്
(C) പട്ടം താണുപിള്ള
(D) സി. അച്യുതമേനോൻ
ഉത്തരം: (C)

8. "കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?
(A) ഓ. രാജഗോപാൽ
(B) ജോസഫ് മുണ്ടശ്ശേരി
(C) പി. കുഞ്ഞിരാമൻ നായർ
(D) പുതുശ്ശേരി രാമചന്ദ്രൻ
ഉത്തരം: (B)

9. "കേരളപാണിനി' എന്നറിയപ്പെടുന്നത് :
(A) ചങ്ങമ്പുഴ കൃഷ്ണപിള്ള
(B) എ.ആർ. രാജരാജവർമ്മ
(C) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 
(D) എൻ. കൃഷ്ണപിള്ള
ഉത്തരം: (B)

10. അറുപത്തി ഏഴാമത് (67) ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം :
(A) ബിരിയാണി
(B) വാസന്തി
(C) വെയിൽ മരങ്ങൾ
(D) മരക്കാർ അറബിക്കടലിന്റെ സിംഹം
ഉത്തരം: (D)

11. ഇന്ത്യയുടെ അക്ഷാംശസ്ഥാനം :
(A) 8°4'N - 37°6'N
(B) 8°4'N - 35°7'N
(C) 6°45'N - 35°6′N
(D) 7°4'N- 37°6'N
ഉത്തരം: (A)

12. ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ്?
(A) ഡാർജിലിങ്ങ്
(B) സിംല
(C) ഷില്ലോങ്ങ്
(D) ദ്രാസ് 
ഉത്തരം: (D)

13. ഇന്ത്യയിലെ ശീതമരുഭൂമി ഏതാണ്?
(A) സഹാറ 
(B) അറ്റക്കാമ
(C) ലഡാക്ക്
(D) ഥാർ 
ഉത്തരം: (C)

14. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം :
(A) ഇന്ത്യ
(B) ചൈന
(C) നേപ്പാൾ
(D) ഭൂട്ടാൻ
ഉത്തരം: (C)
15. ദേശീയ ജലപാത 1 (NW1) ബന്ധിപ്പിക്കുന്നത് :
(A) സദിയ - ധുബ്രി 
(B) അലഹബാദ് - ഹാൽഡിയ
(C) കൊല്ലം - കോട്ടപുറം
(D) കാക്കിനട - പുതുച്ചേരി
ഉത്തരം: (B)

16. വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നതെവിടെ?
(A) ഒഡിഷ
(B) ആന്ധ്രാപ്രദേശ് 
(C) കർണ്ണാടക
(D) ഝാർഖണ്ഡ്
ഉത്തരം: (C)

17. ഏതുതരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെയ്‌വേലിയിൽ കാണപ്പെടുന്നത്?
(A) ലിഗ്നൈറ്റ്
(B) ആന്ത്രാസൈറ്റ് 
(C) ബിറ്റുമിനസ്
(D) പീറ്റ് 
ഉത്തരം: (A)

18. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതിചെയ്യുന്നതെവിടെയാണ്?
(A) റാണിഗഞ്ച്
(B) ബൊക്കാറോ
(C) കോർബ
(D) ജാരിയ
ഉത്തരം: (D)

19. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തതെവിടെ?
(A) നഹർകത്തിയ
(B) അംഗലേശ്വർ
(C) ഡിഗ്ബോയി
(D) മുംബൈ-ഹൈ
ഉത്തരം: (C)

20. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത് :
(A) മുംബൈ - താനെ
(B) റോഹ - മംഗലാപുരം
(C) മുംബൈ - തിരുനെൽവേലി
(D) ഷോലാപ്പൂർ - ഷിമോഗ
ഉത്തരം: (B)

21. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തെരഞ്ഞെടുക്കുക :
(i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്
(iii) ന്യായവാദാർഹമായത്
(iv) സ്വത്തവകാശത്തെ ഒഴിവാക്കി
(A) (i), (ii), (iii)
(B) (i), (iii), (iv)
(C) (i), (iii)
(D) (i), (iv)
ഉത്തരം: (B)

22. മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?
(i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കു കയും ചെയ്യുന്നു
(ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക
(iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം
(iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക
(A) (i), (ii), (iii)
(B) (ii), (iii), (iv)
(C) (i), (ii)
(D) (iii), (iv)
ഉത്തരം: (D)

23. ശരിയായ പ്രസ്താവന ഏത്?
(A) ബങ്കിം ചന്ദ്ര ചാറ്റർജി മറാത്തി ഭാഷയിൽ രചിച്ച ദേശഭക്തിഗാനമാണ് വന്ദേമാതരം
(B) ശങ്കരാഭരണം രാഗത്തിലാണ് വന്ദേമാതം ചിട്ടപ്പെടുത്തിയിരിക്കുന്നത്
(C) ജദൂനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്
(D) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്
ഉത്തരം: (C)

24. വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :
(i) 76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി
(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി
(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം
(A) (i), (ii) 
(B) (ii), (iii)
(C) (i) മാത്രം
(D) (iii) മാത്രം
ഉത്തരം: (C)

25. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ?
(i) 12 ഒക്ടോബർ 1993-ൽ നിലവിൽ വന്നു
(ii) അദ്ധ്യക്ഷൻ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരിക്കണം
(iii) ചെയർമാനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്
(A) (i), (ii)
(B) (i), (iii)
(C) (ii), (iii)
(D) (i) മാത്രം
ഉത്തരം: (B)

26. ഇന്ത്യൻ ദേശീയപതാകയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത്?
(i) തിരശ്ചീനമായി മുകളിൽ കുങ്കുമനിറം, നടുക്ക് വെള്ളനിറം, താഴെ പച്ചനിറം
(ii) 2002 ലെ ഇന്ത്യൻ പതാക നിയമത്തിൽ മൂന്ന് ഭാഗങ്ങളുണ്ട്
(iii) നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും ഉയർന്ന അളവ് (മില്ലീമീറ്ററിൽ) 3600 × 2400 ആണ്.
(iv) ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതിയാണ് നിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത്
(A) (i), (ii), (iv)
(B) (ii), (iii), (iv) 
(C) (i), (iv)
(D) (i), (iii)
ഉത്തരം: (A)

27. ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏത്?
(i) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം
(ii) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്
(iii) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്
(iv) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായി ആലപിക്കപ്പെട്ടത്
(A) (i), (iii), (iv)
(B) (i), (ii), (iv) 
(C) (ii), (iii)
(D) (iii), (iv)
ഉത്തരം: (A)

28. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം?
(A) സുഷമ സിംഗ്, ദീപക് സന്ധു
(B) ദീപക് സന്ധു, രേഖ ശർമ്മ
(C) രേഖ ശർമ്മ, ജയന്തി പട്നായിക്
(D) ജയന്തി പട്നായിക്, ഇന്ദിരാ ബാനർജി
ഉത്തരം: (A)

29. ശരിയായ ജോഡി ഏത്?
(i) MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
(ii) സ്വത്തവകാശം - നിയമപരമായ അവകാശം
(iii) ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
(iv) ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV(A) - മൗലിക കടമകൾ
(A) (i), (ii), (iii)
(B) (i), (iii), (iv)
(C) എല്ലാം ശരിയാണ്
(D) എല്ലാം തെറ്റാണ്
ഉത്തരം: (C)
30. ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
(A) 24 ജനുവരി 1950
(B) 26 ജനുവരി 1950
(C) 15 ആഗസ്റ്റ് 1947
(D) 26 നവംബർ 1949
ഉത്തരം: (B)

31. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഗാന്ധിജി ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൽകിയതാണ്?
(A) ഉപ്പു സത്യാഗ്രഹം
(B) ഖിലാഫത്ത് പ്രസ്ഥാനം
(C) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(D) നിസ്സഹകരണ പ്രസ്ഥാനം
ഉത്തരം: (C)

32. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു :
(A) ബാലഗംഗാധരതിലകൻ
(B) ഗോപാലകൃഷ്ണ ഗോഖലെ
(C) ബിപിൻ ചന്ദ്രപാൽ
(D) സുഭാഷ് ചന്ദ്ര ബോസ്
ഉത്തരം: (B)

33. സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
(A) റഹ്മത് അലി
(B) രവീന്ദ്രനാഥ ടാഗോർ
(C) ബങ്കിം ചന്ദ്ര ചാറ്റർജി
(D) മുഹമ്മദ് ഇക്ബാൽ
ഉത്തരം: (D)

34. താഴെപ്പറയുന്ന പ്രസ്താവനകളിൽ 1929 ലെ കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തിരഞ്ഞെടുക്കുക :
(i) ഗാന്ധിജിയെ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു
(ii) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ തീരുമാനിച്ചു
(iii) കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു
(iv) നെഹ്റുവിന്റെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
(A) (i) & (iii)
(B) (i) & (iv)
(C) (ii) & (iii)
(D) (i), (ii) & (iii)
ഉത്തരം: (B)

35. 1922 ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് പിൻവലിച്ച ദേശീയ പ്രക്ഷോഭം :
(A) നിസ്സഹകരണ പ്രസ്ഥാനം
(B) സിവിൽ നിയമ ലംഘന പ്രസ്ഥാനം
(C) ഖിലാഫത്ത് പ്രസ്ഥാനം
(D) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഉത്തരം: (A)

36. 1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം :
(A) ചമ്പാരൻ സത്യാഗ്രഹം
(B) ഖേഡ സത്യാഗ്രഹം
(D) ഉപ്പു സത്യാഗ്രഹം
(C) ബർദോളി സത്യാഗ്രഹം
ഉത്തരം: (C)

37. ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക :
(i) ആനിബസന്റ്
(ii) ബാലഗംഗാധരതിലക്
(iii) സുഭാഷ് ചന്ദ്ര ബോസ്
(iv) ഗോപാലകൃഷ്ണ ഗോഖലെ
(A) (i) & (iv)
(B) (ii) & (iii)
(C) (iii) & (iv)
(D) (i) & (ii)
ഉത്തരം: (D)

38. മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ച നിയമം :
(A) മിന്റോ മോർലി പരിഷ്കാരങ്ങൾ
(B) മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
(C) റൗലറ്റ് നിയമങ്ങൾ
(D) 1935-ലെ ഇന്ത്യാ ഗവണ്മെന്റ് നിയമം
ഉത്തരം: (A)

39. ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം :
(A) 1947 ആഗസ്റ്റ് 15
(B) 1948 ജനുവരി 30
(C) 1946 മാർച്ച് 12
(D) 1942 ആഗസ്റ്റ് 8
ഉത്തരം: (B)

40. അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് :
(A) സർദാർ പട്ടേൽ
(B) അബ്ദുൽ കലാം ആസാദ്
(C) ഖാൻ അബ്ദുൽ ഗാഫർ ഖാൻ
(D) മുഹമ്മദ് ഇക്ബാൽ
ഉത്തരം: (C)

41. ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് :
(A) ശ്രീനാരായണഗുരു വാഗ്ഭടാനന്ദൻ
(B) അയ്യങ്കാളി
(C) വാഗ്ഭടാനന്ദൻ 
(D) ചട്ടമ്പിസ്വാമികൾ
ഉത്തരം: (A)

42. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :
(A) കയ്യൂർ
(B) മട്ടന്നൂർ
(C) പൂക്കോട്ടൂർ
(D) പയ്യന്നൂർ
ഉത്തരം: (D)

43. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് :
(A) ഇ.കെ. നായനാർ
(B) ഇ.എം.എസ്. നമ്പൂതിരിപ്പാട്
(C) പിണറായി വിജയൻ
(D) വി.എസ്. അച്യുതാനന്ദൻ
ഉത്തരം: (B)

44. ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക :
(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല
(ii) വാഗൺ ട്രാജഡി
(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം
(iv) വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു
(A) (ii) & (iii)
(B) (i) & (iv)
(C) (i) & (iii)
(D) (ii) & (iv)
ഉത്തരം: (C)
45. കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) അയ്യങ്കാളി
(B) ശ്രീനാരായണഗുരു 
(C) വി.ടി. ഭട്ടതിരിപ്പാട്
(D) വൈകുണ്ഠസ്വാമികൾ
ഉത്തരം: (A)

46. സവർണ്ണ ജാഥ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) മന്നത്ത് പത്മനാഭൻ 
(B) എ.കെ. ഗോപാലൻ 
(C) കെ. കേളപ്പൻ
(D) പി. കൃഷ്ണപിള്ള
ഉത്തരം: (A)

47. താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക :
(A) ക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം
(B) പാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
(C) ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം പാലിയം സത്യാഗ്രഹം,
വൈക്കം സത്യാഗ്രഹം,
(D) വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം,
പാലിയം സത്യാഗ്രഹം
ഉത്തരം: (D)

48. പുന്നപ്ര വയലാർ സമരം നടന്ന വർഷം :
(A) 1942
(B) 1945 
(C) 1947
(D) 1946
ഉത്തരം: (D)

49. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം ഏത്?
(A) ക്ഷേത്രപ്രവേശന വിളംബരം
(B) കുണ്ടറ വിളംബരം 
(C) വൈക്കം സത്യാഗ്രഹം
(D) ചാന്നാർ ലഹള
ഉത്തരം: (A)

50. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?
(A) കുമാരനാശാൻ
(B) പണ്ഡിറ്റ് കറുപ്പൻ
(C) വി.ടി. ഭട്ടതിരിപ്പാട്
(D) സഹോദരൻ അയ്യപ്പൻ
ഉത്തരം: (C)

51. കേരളത്തിലെ ഏറ്റവും വലിയ കായൽ :
(A) അഷ്ടമുടി കായൽ
(B) പുന്നമട കായൽ
(C) ബേക്കൽ കായൽ
(D) വേമ്പനാട്ടു കായൽ
ഉത്തരം: (D)

52. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം : 
(A) ശാസ്താംകോട്ട കായൽ
(B) വെള്ളായണി കായൽ
(C) പൂക്കോട് തടാകം
(D) വേളി കായൽ
ഉത്തരം: (A)

53. കേരളത്തിലെ കടൽതീരത്തിന്റെ ദൈർഘ്യം എത്ര?
(A) 380 കിലോമീറ്റർ
(B) 480 കിലോമീറ്റർ
(C) 680 കിലോമീറ്റർ
(D) 580 കിലോമീറ്റർ
ഉത്തരം: (D)

54. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ ശരിയായ ജോഡി താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കുക :
(i) ഭാരതപ്പുഴ
(ii) പാമ്പാർ
(iii) ഭവാനി
(iv) പെരിയാർ
(A) (i) & (iv)
(B) (ii), (iii) & (iv) 
(C) (ii) & (iii)
(D) (iii) & (iv)
ഉത്തരം: (C)

55. ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
(A) 1853 ജൂൺ 12
(B) 1761 മാർച്ച് 12
(C) 1761 ജൂലൈ 12
(D) 1861 മാർച്ച് 12
ഉത്തരം: (D)

56. കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം :
(A) പേരമ്പാടി ചുരം
(B) ബോഡിനായ്ക്കന്നൂർ ചുരം
(C) പെരിയ ചുരം
(D) താമരശ്ശേരി ചുരം
ഉത്തരം: (A)

57. മാമാങ്കം നടന്നിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ്?
(A) പെരിയാർ
(B) ചാലിയാർ
(C) ഭാരതപ്പുഴ
(D) ചാലക്കുടി പുഴ
ഉത്തരം: (C)

58. യവനപ്രിയ എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യം :
(A) ഇഞ്ചി
(B) കുരുമുളക്
(C) ഏലം
(D) കറുവപ്പട്ട
ഉത്തരം: (B)

59. പൂർണ്ണമായി മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം :
(A) സംക്ഷേപവേദാർത്ഥം
(B) ഉണ്ണിയച്ചീചരിതം 
(C) ഉണ്ണുനീലിസന്ദേശം
(D) ഉണ്ണിച്ചിരുതേവീചരിതം
ഉത്തരം: (A)
60. പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) കബഡി
(B) ക്രിക്കറ്റ് 
(C) ഫുട്ബോൾ
(D) ഹോക്കി
ഉത്തരം: (D)

61. വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
(A) 22
(B) 1
(C) 24
(D) 33
ഉത്തരം: (C)

62. ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?
(A) റെനെ ലെനക്
(B) ലൂയി പാസ്ചർ
(C) വില്യം ഐന്തോവൻ
(D) റെയ്ലൻഡ് വഹാൻ ദമേദിയൻ
ഉത്തരം: (A)

63. പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം
നല്കുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?
(A) താലോലം
(B) ആശ്വാസകിരൺ
(C) സാന്ത്വനം
(D) ആയുർദ്ദളം
ഉത്തരം: (B)

64. ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?
(A) കണ 
(B) സ്കർവി 
(C) നിശാന്ധത
(D) വായ്പ്പുണ്ണ്
ഉത്തരം: (B)

65. താഴെ കൊടുത്തവയിൽ ഈച്ച മുഖേന പകരുന്ന രോഗമേത്?
(A) ചിക്കൻപോക്സ്
(B) മലമ്പനി
(C) കുഷ്ഠം
(D) കോളറ
ഉത്തരം: (D)

66. ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് :
(A) നൈട്രജൻ
(B) നൈട്രസ് ഓക്സൈഡ് 
(C) മീഥേൻ
(D) കാർബൺ ഡൈയോക്സൈഡ്
ഉത്തരം: (A)

67. കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?
(A) പയർ
(B) വഴുതനങ്ങ
(C) വെണ്ട
(D) തക്കാളി
ഉത്തരം: (C)

68. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത് :
(A) കാസർഗോഡ്
(B) കോഴിക്കോട്
(C) കോട്ടയം
(D) ഇടുക്കി
ഉത്തരം: (B)

69. പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്നതിനായ് തുടങ്ങിയ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചത് :
(A) സുന്ദർലാൽ ബഹുഗുണ
(B) അനിൽ അഗർവാൾ
(C) സ്വാമി ചിദാനന്ദ്ജി
(D) കുൽദീപ് സിംഗ്
ഉത്തരം: (B)

70. സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :
(A) ഇന്ദിരാഗാന്ധി
(B) വി.പി സിങ് 
(C) രാജീവ് ഗാന്ധി
(D) എ.ബി. വാജ്പേയ്
ഉത്തരം: (A)

71. ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?
(A) ബോക്സൈറ്റ് 
(B) ഹേമറ്റൈറ്റ് 
(C) മാഗ്നറ്റൈറ്റ് 
(D) സിഡെറൈറ്റ്
ഉത്തരം: (A)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
72. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?
(i) ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്
(ii) സെക്വനാൽ ആന്റിസെപ്റ്റിക് ആണ്
(iii) ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്
(A) (i), (ii) & (iii)
(B) (i) & (ii)
(C) (i) & (iii)
(D) (ii) & (iii)
ഉത്തരം: (C)

73. ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
(A) 2n
(B) 2n²
(C) 2
(D) n²
ഉത്തരം: (B)

74. ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്/ഏതെല്ലാമാണ്? 
(i) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്
(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്
(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു
(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു
(A) (i) & (iii)
(B) (ii) & (iv)
(C) (i) & (ii)
(D) (ii) & (iii)
ഉത്തരം: (B)
75. ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥ യുടെ തുക എത്ര?
(A) -1
(B) -2
(C) -3
(D) -4
ഉത്തരം: (C)

76. ബലത്തിന്റെ യൂണിറ്റ് ഏതാണ്?
(A) ജൂൾ 
(B) വാട്ട് 
(C) ന്യൂട്ടൻ
(D) ആമ്പിയർ
ഉത്തരം: (C)

77. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം ഏതാണ്?
(A) ധ്രുവനക്ഷത്രം
(C) സൂര്യൻ
(B) ആൽഫ സെന്റോറി 
(D) വേഗ 
ഉത്തരം: (C)

78. മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
(A) വികിരണം
(B) ചാലനം
(C) സംവഹനം
(D) അപവർത്തനം
ഉത്തരം: (A)

79. താഴെ കൊടുത്തിരിക്കുന്ന ചലനങ്ങളിൽ ദോലന ചലനം അല്ലാത്തത് ഏതാണ്?
(A) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
(B) ഊഞ്ഞാലിന്റെ ചലനം
(C) വലിച്ചു കെട്ടിയ റബ്ബർ ബാന്റിൽ വിരൽ കൊണ്ട് തട്ടുമ്പോൾ ഉണ്ടാകുന്ന ചലനം (D) സൂര്യനു ചുറ്റും ഗ്രഹങ്ങൾ ചലിക്കുന്നത്
ഉത്തരം: (D)

80. പ്രകാശം കടന്നുപോകുന്ന പാതയിൽ മൂന്നു സുതാര്യവസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നു. ഇവയെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?
(A) 
1 ഗ്ലാസ് ഷീറ്റ്, 2 കോൺകേവ് ലെൻസ്, 3 കോൺവെക്സ് ലെൻസ് 
(B) 1 ഗ്ലാസ് ഷീറ്റ്, 2 കോൺവെക്സ് ലെൻസ്, 3 കോൺകേവ് ലെൻസ്
(C) 1 കോൺവെക്സ് ലെൻസ്, 2 ഗ്ലാസ് ഷീറ്റ്, 3 കോൺകേവ് ലെൻസ് 
(D) 1 കോൺകേവ് ലെൻസ്, 2 കോൺവെക്സ് ലെൻസ്, 3 ഗ്ലാസ് ഷീറ്റ്
ഉത്തരം: (B)
'X ' DENOTES DELETION

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here