പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 14 (80 ചോദ്യോത്തരങ്ങൾ) പേജ് 14
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 14 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 14
Question Code: 076/2022
Date of Test: 02/07/2022
1. താഴെ കൊടുത്തിരിക്കുന്നവയിൽ സാഗർ പരികർമയെന്ന പരിപാടിയുമായി ബന്ധമില്ലാത്തത് ഏത് ?
i) സ്വച്ഛ്ഭാരത് അഭിയാൻ
ii) ആസാദി കാ അമൃത് മഹോത്സവ്
iii) എല്ലാ മത്സ്യത്തൊഴിലാളികളോടും ഐക്യം
iv) സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം
A) i മാത്രം
B) ii മാത്രം
C) i ഉം iii ഉം മാത്രം
D) ii ഉം iv ഉം മാത്രം
ഉത്തരം: (A)
2. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് കേരള സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
i) സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് പലിശ രഹിത വായ്പ നൽകുക.
ii) ജോലിയിൽ നിന്ന് ഇടവേള എടുത്ത വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെ എത്തിക്കുക.
iii) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ധനസഹായം.
iv) ടൂറിസം മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് യാതൊരു ഈടും ഇല്ലാതെ പതിനായിരം രൂപ വായ്പ നൽകുക.
A) i മാത്രം
B) iii മാത്രം
C) i ഉം iii ഉം മാത്രം
D) ii ഉം iv ഉം മാത്രം
ഉത്തരം: (C)
3. 2021-ലെ ഇരുപത്തി അഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോര പുരസ്കാരം നേടിയ ചിത്രമേത് ?
A) Into the darkness
B) Saving one who was dead
C) They say nothing stays the same
D) This is not a burial, it's a resurrection
ഉത്തരം: (D)
4. 2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ
A) ഹാൻസി ക്രോണിയെ
B) ഡോൺ ബ്രാഡ്മാൻ
C) ഷെയ്ൻ വോൺ
D) റോഡ്നി മാർഷ്
ഉത്തരം: (C)
5. 2022 ഫെബ്രുവരി14-ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ബഹിരാകാശത്തു എത്തിച്ച ഉപഗ്രഹം.
A) ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ഉപഗ്രഹം - Cartosat-3
B) റഡാർ ഇമേജിംഗ് ഉപഗ്രഹം - RISAT-1A
C) ആശയവിനിമയ ഉപഗ്രഹം DRSS-1
D) ഭൗമ നിരീക്ഷണ ഉപഗ്രഹം - EOS-04
ഉത്തരം: (D)
6. ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത
പ്രസ്താവന ഏത് ?
i) 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്.
ii) 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്.
iii) 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്. പ്രൈസ്
iv) 2020 ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ്.
A) iv മാത്രം
B) iii മാത്രം
C) ii ഉം iv ഉം മാത്രം
D) i ഉം iii ഉം മാത്രം
ഉത്തരം: (A)
7. ആരുടെ ജന്മശതാബ്ദിയുടെ സ്മരണാർത്ഥം ആണ് ഇന്ത്യൻ ധനമന്ത്രാലയം നൂറുരൂപാ നാണയം പുറത്തിറക്കിയത് ?
A) വിജയരാജ സിന്ധ്യ
B) ഡോ. രാജേന്ദ്ര പ്രസാദ്
C) അടൽ ബിഹാരി വാജ്പേയി
D) ഡോ. ബി. ആർ. അംബേദ്കർ
ഉത്തരം: (A)
8. 2023 ഏത് അന്താരാഷ്ട്ര വർഷമായാണ് യു. എൻ. പ്രഖ്യാപിച്ചത് ?
A) അന്താരാഷ്ട്ര മണ്ണു വർഷം
B) അന്താരാഷ്ട്ര മില്ലറ്റ് വർഷം
C) അന്താരാഷ്ട്ര സസ്യ വർഷം
D) അന്താരാഷ്ട്ര പയർ വർഗ്ഗ വർഷം
ഉത്തരം: (B)
9. പതിനഞ്ചാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആരാണ് ?
A) ഉമ്മൻ ചാണ്ടി
B) പി. ജെ. ജോസഫ്
C) എ. കെ. ശശീന്ദ്രൻ
D) കെ. കൃഷ്ണൻകുട്ടി
ഉത്തരം: (B)
10. കേരളത്തിൽ ആദ്യമായി കൊറോണ സാർസ് വൈറസ് സ്ഥിതീകരിച്ച ജില്ല ഏത്?
A) തിരുവനന്തപുരം
B) ആലപ്പുഴ
C) എറണാകുളം
D) തൃശ്ശൂർ
ഉത്തരം: (D)
11. വരണ്ട ഉഷ്ണക്കാറ്റായ “ലൂ'' അനുഭവപ്പെടുന്ന ഋതു.
A) തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
B) ഉഷ്ണകാലം
C) ശൈത്യകാലം
D) വടക്ക് കിഴക്കൻ മൺസൂൺ കാലം
ഉത്തരം: (B)
12. ദേശീയ ജലപാത 1(NW-1) ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
A) ഹാൽഡിയ - അലഹാബാദ്
B) സാഡിയ – ദുബ്രി
C) കൊല്ലം - കോട്ടപ്പുറം
D) ചെന്നൈ - ഹൈദരാബാദ്
ഉത്തരം: (A)
13. ഉപദ്വീപിയ ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന നൈസർഗിക സസ്യജാലം ഏത് ?
A) ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
B) ഇല പൊഴിയും കാടുകൾ
C) മുൾച്ചെടികളും കുറ്റിക്കാടുകളും
D) കണ്ടൽക്കാടുകൾ
ഉത്തരം: (B)
14. തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹിമാലയത്തെ സംബന്ധിച്ച് തെറ്റായത് ഏത് ? A) തേയില കൃഷി ചെയ്യുന്ന മേഖലയാണ്
B) കുങ്കുമപ്പൂവ്, ഉരുളക്കിഴങ്ങ്, ബാർലി എന്നിവ കൃഷി ചെയ്യുന്നു
C) ഓറഞ്ച്, ആപ്പിൾ തുടങ്ങിയ ഫലവർഗങ്ങൾ കൃഷി ചെയ്യാറുണ്ട്
D) പരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്
ഉത്തരം: (D)
15. ഇന്ത്യയിലെ പീഠഭൂമികളിൽ വലിപ്പം കൂടിയത് ഏത് ?
A) മാൾവ പീഠഭൂമി
B) ചോട്ടാനാഗ്പൂർ പീഠഭൂമി
C) ഡെക്കാൻ പീഠഭൂമി
D) ഷില്ലോങ് പീഠഭൂമി
ഉത്തരം: (C)
16. താഴെ നൽകിയിരിക്കുന്ന സൂചനകൾ വായിച്ച് വിള ഏതെന്ന് കണ്ടെത്തുക.
i) ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള.
ii) റാബി വിളയാണ്.
iii) 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്.
A) ഗോതമ്പ്
B) നെല്ല്
C) ബാർലി
D) ചോളം
ഉത്തരം: (A)
17. വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഭൂപ്രകൃതി വിഭാഗം.
A) ഉത്തരമഹാസമതലം
B) പടിഞ്ഞാറൻ തീരസമതലം
C) ഉപദ്വീപിയ പീഠഭൂമി
D) കിഴക്കൻ തീരസമതലം
ഉത്തരം: (D)
18. തഞ്ചാവൂർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു ?
A) നർമ്മദ
B) കൃഷ്ണ
C) കാവേരി
D) ഗോദാവരി
ഉത്തരം: (C)
19. ലിപൂലേഖ് ചുരം ബന്ധിപ്പിക്കുന്നത് ഏതൊക്കെ പ്രദേശങ്ങളെയാണ് ?
A) ഉത്തരാഖണ്ഡ് - ടിബറ്റ്
B) ഹിമാചൽപ്രദേശ് - ടിബറ്റ്
C) ശ്രീനഗർ - കാർഗിൽ
D) അരുണാചൽ പ്രദേശ് - ഭൂട്ടാൻ
ഉത്തരം: (A)
20. ചുവടെ തന്നിരിക്കുന്ന നദികളിൽ അറബിക്കടലിൽ പതിക്കുന്നവ ഏതൊക്കെ ?
i) സിന്ധു
ii) മഹാനദി
iii) നർമ്മദ
iv) പെരിയാർ
A) i, iv എന്നിവ
B) i, iii, iv എന്നിവ
C) i, ii, iii എന്നിവ
D) i, ii, iii, iv (എല്ലാ നദികളും)
ഉത്തരം: (B)
21. ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം
ഉൾപ്പെടുത്തിയിരിക്കുന്നത് ?
A) അനുച്ഛേദം-20
B) അനുച്ഛേദം-21(a)
C) അനുച്ഛേദം-16
D) അനുച്ഛേദം-19
ഉത്തരം: (B)
22. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആര് ?
A) അരുൺ കുമാർ മിശ്ര
B) മഹേഷ് മിത്തൽ കുമാർ
C) ജ്യോതിക കര
D) ഡോ. ധ്യാനേശ്വർ മനോഹർ മുലായ്
ഉത്തരം: (A)
23. താഴെപ്പറയുന്നതിൽ ഏത് തത്വമാണ് 42-ാം ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത് ?
A) റിപ്പബ്ളിക്
B) ജനാധിപത്യം
C) പരമാധികാരം
D) സോഷ്യലിസം
ഉത്തരം: (D)
24. ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ പ്രസിഡന്റിന് എത്ര വിവരാവകാശ കമ്മീഷണർമാരെ കൂടി നിയമിക്കാൻ കഴിയും ?
A) 9
B) 10
C) 20
D) 11
ഉത്തരം: (B)
25. ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ സാമൂഹ്യ പരിഷ്ക്കർത്താവാര് ?
A) കൈലാസ് സത്യാർഥി
B) സുനിതാ കൃഷ്ണൻ
C) മേധാ പട്കർ
D) ലക്ഷ്മി അഗർവാൾ
ഉത്തരം: (A)
26. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
A) ഉറുദു
B) തെലുങ്ക്
C) ബംഗാളി
D) സന്താലി
ഉത്തരം: (C)
27. ഇന്ത്യാഗവൺമെന്റ് ‘₹' എന്ന ചിഹ്നം രൂപയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചതെന്ന് ?
A) 2010 ജൂലൈ 15
B) 2012 ജൂലൈ 15
C) 2010 ജൂൺ 10
D) 2012 ജൂൺ 10
ഉത്തരം: (A)
28. 'മൗലിക കടമകൾ' ഏത് വിദേശ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത് ?
A) ദക്ഷിണാഫ്രിക്ക
B) ബ്രിട്ടൺ
C) സോവിയറ്റ് യൂണിയൻ
D) U.S.A.
ഉത്തരം: (C)
29. കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയേത് ?
i) 2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചു.
ii) ചെയർമാനേയും കമ്മീഷണർമാരേയും പ്രധാനമന്ത്രി നിയമിക്കുന്നു.
iii) 2005 ഒക്ടോബർ 24 ന് നിലവിൽ വന്നു.
A) i മാത്രം
B) ii & iii മാത്രം
C) മുകളിലുള്ള എല്ലാം (i, ii & iii)
D) മുകളിലുള്ള ഒന്നുമല്ല
ഉത്തരം: (B)
30. താഴെപ്പറയുന്നതിൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ സംവിധാനം നിലനിൽക്കുന്നത് ?
A) മഹാരാഷ്ട്ര
B) കേരളം
C) ഒഡീഷ
D) ഗുജറാത്ത്
ഉത്തരം: (A)
31. മഹാത്മാഗാന്ധിജിയെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായ
ജോടി തിരഞ്ഞെടുക്കുക.
i) 1869 - ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു.
ii) 1915 -ജനുവരി 9 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി.
iii) സുരേന്ദ്രനാഥ് ബാനർജിയെ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി
കണക്കാക്കുന്നു.
A) i, ii, iii
B) i, iii
C) i, ii
D) ii, iii
ഉത്തരം: (C)
32. കോൺഗ്രസിലെ മിതവാദികളുടെ പട്ടികയിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) ബാലഗംഗാധര തിലക്
ii) ലാല ലജ്പത് റായ്
iii) സുരേന്ദ്രനാഥ് ബാനർജി
A) i, iii
B) i, ii
C) ii, iii
D) i, ii, iii
ഉത്തരം: (X)
33. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ശരിയായ ജോടി കണ്ടെത്തുക.
i) ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ റൗലറ്റ് ആക്ടുമായി ബന്ധപ്പെട്ടതാണ് ഇത്.
ii) കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ സൈമൺ കമ്മീഷനെ നിയമിച്ചു.
iii) കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ "സർ' സ്ഥാനം ഉപേക്ഷിച്ചു. A) i, ii
B) ii, iii
C) i, ii, iii
D) i, iii
ഉത്തരം: (D)
34. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
i) ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനമാണ് ഡൽഹി. ii) 1956 നവംബർ 1-ാം തീയതി ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിച്ചു.
iii) ഭാഷാടിസ്ഥാനത്തിനുള്ള സംസ്ഥാന രൂപവൽക്കരണ കമ്മീഷന്റെ അധ്യക്ഷൻ ഫസൽ അലി ആണ്.
A) ii, iii
B) i, ii, iii
C) i, ii
D) i, iii
ഉത്തരം: (A)
35. 1857 ലെ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അവിടത്തെ കലാപനേതാക്കളും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) ഡൽഹി - ബീഗം ഹസ്റത്ത് മഹൽ
ii) ഝാൻസി - റാണി ലക്ഷ്മീഭായി
iii) കാൺപൂർ - നാനാസാഹിബ്
A) i, ii
B) ii, iii
C) i, ii, iii
D) i, iii
ഉത്തരം: (B)
36. താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും അവയുടെ സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) സേവാസമിതി - എൻ. എം. ജോഷി
ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാല കൃഷ്ണ ഗോഖലെ
iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി
A) i, ii
B) ii, iii
C) i, iii
D) i, ii, iii
ഉത്തരം: (B)
37. ഡൽഹൗസി പ്രഭുവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
i) മുംബൈ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
ii) ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്ന് വിശേഷിക്കപ്പെട്ടു.
iii) സതി സമ്പ്രദായം, ശിശുഹത്യ എന്നിവ നിരോധിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
A) i, ii, iii
B) i, iii
C) i, ii
D) ii, iii
ഉത്തരം: (C)
38. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) വി. പി. മേനോൻ
ii) ജെ. ബി. കൃപലാനി
iii) സർദാർ വല്ലഭായി പട്ടേൽ
A) i, ii
B) i, ii, iii
C) ii, iii
D) i, iii
ഉത്തരം: (D)
39. രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?
i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.
ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ
ആണ് രചിച്ചത്.
iii) 55 സെക്കന്റുകൊണ്ടാണ് ദേശീയഗാനം പാടിത്തീരുക.
A) i, ii
B) i, ii, iii
C) i, iii
D) ii, iii
ഉത്തരം: (A)
40. വർത്തമാന പ്രതവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.
i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.
ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമാണ്.
iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.
A) i, ii, iii
B) ii, iii
C) i, iii
D) i, ii
ഉത്തരം: (D)
41. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം
ii) എച്ച്. എം. ടി. ലിമിറ്റഡ് - എറണാകുളം
iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം
A) i, iii
B) i, ii, iii
C) ii, iii
D) i, ii
ഉത്തരം: (D)
42. താഴെ തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടേയും അവയുമായി ബന്ധപ്പെട്ട നദികളുടേയും പട്ടികയിൽ ശരിയായതേത് ?
i) നേരിയമംഗലം ജലവൈദ്യുത പദ്ധതി - ചാലക്കുടിപുഴ
ii) കുറ്റ്യാടി ജല വൈദ്യുത പദ്ധതി – കുറ്റ്യാടി നദി
iii) ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പാനദി
A) ii, iii
B) i, iii
C) i, ii
D) i, ii, iii
ഉത്തരം: (A)
43. തന്നിരിക്കുന്ന പട്ടികയിൽ നിന്ന് കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളുടേയും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടേയും ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) തുഞ്ചൻ സ്മാരകം - തിരൂർ
ii) കുഞ്ചൻ സ്മാരകം - കിള്ളിക്കുറിശ്ശി മംഗലം
iii) വള്ളത്തോൾ മ്യൂസിയം - കൊല്ലം
A) i, iii
B) i, ii, iii
C) i, ii
D) ii, iii
ഉത്തരം: (C)
44. കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ കവിതകളും കവികളും ചുവടെ തന്നിരിക്കുന്നു. ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) വിശ്വദർശനം - ജി. ശങ്കരക്കുറുപ്പ്
ii) അവിൽപ്പൊതി - വെണ്ണിക്കുളം ഗോപാലകുറുപ്പ്
iii) മുത്തശ്ശി - എൻ. ബാലാമണി അമ്മ
A) i, ii
B) ii, iii
C) i, iii
D) i, ii, iii
ഉത്തരം: (C)
45. കേരളത്തിലെ നദികളും അവയുടെ ഉത്ഭവസ്ഥാനവും അടിസ്ഥാനമാക്കി ശരിയായ ഉത്തരം കണ്ടെത്തുക.
i) പമ്പ - പുളിച്ച മല
ii) ചാലക്കുടിപ്പുഴ - ആനമല
iii) അച്ചൻ കോവിലാറ് - പമ്പാനദി
A) i, ii, iii
B) i, ii
C) i, iii
D) ii, iii
ഉത്തരം: (B)
46. പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
i) ആന്ധ്രാപ്രദേശ്
ii) ഗോവ
iii) കർണ്ണാടകം
A) i, ii, iii
B) i, ii
C) ii, iii
D) i, iii
ഉത്തരം: (C)
47. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെതന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്ത നങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസന്നദ്ധസംഘടനാ സംവിധാനമാണ് കുടുംബശ്രീ.
ii) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരെഞ്ഞെടുപ്പ് മൂന്ന്
വർഷത്തിലൊരിക്കൽ നടത്തേണ്ടതാണ്.
iii) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (ADS).
A) i, iii
B) i, ii, iii
C) i, ii
D) ii, iii
ഉത്തരം: (C)
48. കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) പറമ്പിക്കുളം വന്യജീവിസങ്കേതം - മലപ്പുറം
ii) പീച്ചി-വാഴാനി വന്യജീവിസങ്കേതം - തൃശ്ശൂർ
iii) നെയ്യാർ വന്യജീവിസങ്കേതം - തിരുവനന്തപുരം
A) i, ii
B) ii, iii
C) i, ii, iii
D) i, iii
ഉത്തരം: (B)
49. ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) പി. കെ. ചാത്തൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം
ii) വി. ആർ. കൃഷ്ണയ്യർ - വ്യവസായം
iii) ഡോ. എ. ആർ. മേനോൻ - ആരോഗ്യം
A) i, iii
B) i, ii, iii
C) ii, i
D) ii, iii
ഉത്തരം: (A)
50. കേരളത്തിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും കാണിച്ചിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക.
i) ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി
ii) ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം - ആലപ്പുഴ
iii) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം - തിരുവനന്തപുരം
A) i, ii, iii
B) ii, iii
C) i, ii
D) i, iii
ഉത്തരം: (D)
51. നവോത്ഥാന നായകരും കൃതികളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
i) വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട്
ii) വാഗ്ഭടാനന്ദൻ - വിവേകാനന്ദ സന്ദേശം
iii) ചാവറ കുര്യാക്കോസ് ഏലിയാസ് - ആത്മാനുതാപം
A) i, iii
B) i, ii
C) i, ii, iii
D) ii, iii
ഉത്തരം: (A)
52. കേരളത്തിലെ പത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു. അവയിൽ ശരിയായ ജോടി കണ്ടെത്തുക.
i) മാതൃഭൂമി – കെ. പി. കേശവമേനോൻ
ii) കേരളകൗമുദി - സി. പി. കുഞ്ഞുരാമൻ
iii) അൽ-അമീൻ - വക്കം അബ്ദുൾഖാദർ മൗലവി
A) i, iii
B) i, ii
C) ii, iii
D) i, ii, iii
ഉത്തരം: (B)
53. നാടകങ്ങളും അവയുടെ രചയിതാക്കളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
i) ഋതുമതി - പ്രേംജി
ii) അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി. ടി. ഭട്ടതിരിപ്പാട്
iii) പാട്ടബാക്കി - കെ. പി. ആർ. ഗോപാലൻ
A) i, iii
B) i, ii, iii
C) ii, iii
D) i, ii
ഉത്തരം: (D)
54. നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ഉത്തരം കണ്ടെത്തുക.
i) ബ്രഹ്മാനന്ദ ശിവയോഗി - വാഗ്ഭടാനന്ദൻ
ii) തൈക്കാട് അയ്യ - സുബ്ബരായർ
iii) ചിന്മയാനന്ദ സ്വാമികൾ - ബാലകൃഷ്ണമേനോൻ
A) i, ii, iii
B) i, iii
C) i, ii
D) ii, iii
ഉത്തരം: (D)
55. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരുടെ കൂട്ടത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) ഡോ. പൽപ്പു
ii) ടി. കെ. മാധവൻ
iii) കെ. പി. കേശവമേനോൻ
A) i, ii
B) i, ii, iii
C) ii, iii
D) i, iii
ഉത്തരം: (C)
56. സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) 1863-ൽ തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരിൽ ജനിച്ചു.
ii) പുലയരുടെ രാജാവെന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
iii) 1907-ൽ സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു.
A) i, ii
B) ii, iii
C) i, ii, iii
D) i, iii
ഉത്തരം: (D)
57. മന്നത്തു പത്മനാഭനെ കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരി യായ ജോടി തിരഞ്ഞെടുക്കുക.
i) നായർ സമുദായത്തിന്റെ ഉന്നമനത്തിനായി നായർ ഭൃത്യജനസംഘം രൂപവൽക്കരിച്ചു.
ii) വൈക്കം സത്യാഗ്രഹത്തെ പിൻതുണച്ച് മന്നത്തിന്റെ നേതൃത്വത്തിൽ സവർണ്ണജാഥ നടത്തി.
iii) ഇദ്ദേഹത്തിന്റെ ആത്മകഥയാണ് കണ്ണീരും കിനാവും.
A) ii, iii
B) i, ii
C) i, iii
D) i, ii, iii
ഉത്തരം: (B)
58. ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ കൃതികളുടെ കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക.
i) ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
ii) ഒന്നേകാൽ കോടി മലയാളികൾ
iii) കേരളം മലയാളികളുടെ മാതൃഭൂമി
A) ii, iii
B) i, ii, iii
C) i, ii
D) i, iii
ഉത്തരം: (X)
59. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) തിരുവിതാംകൂറിലെ ഉന്നതഉദ്യോഗങ്ങളിൽ തമിഴ് ബ്രാഹ്മണർ വഹിച്ചി രുന്ന അപ്രമാദിത്വത്തിനെതിരെ 10,000-ൽ അധികം പേർ ഒപ്പിട്ട ഭീമഹർജി മഹാരാജാവിന് സമർപ്പിച്ചു.
ii) ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്.
iii) 1891-ൽ ആണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത്.
A) ii, iii
B) i, ii, iii
C) i, ii
D) i, iii
ഉത്തരം: (D)
60. കയ്യൂർ സമരത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടുന്ന ഉത്തരം കണ്ടെത്തുക.
i) കുഞ്ഞമ്പു നായർ
ii) ചിരുകണ്ടൻ
iii) കെ. സി. എസ്. മണി
A) i, iii
B) i, ii
C) ii, iii
D) i, ii, iii
ഉത്തരം: (B)
61. മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.
A) അസ്ഥി
B) തരുണാസ്ഥി
C) ഇനാമൽ
D) കോർണിയ
ഉത്തരം: (C)
62. താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?
A) ഫോളിക് ആസിഡ്
B) തൈമിൻ
C) നിയാസിൻ
D) അസ്കോർബിക് ആസിഡ്
ഉത്തരം: (D)
63. "രാജകീയ രോഗം'' എന്ന പേരിൽ അറിയപ്പെടുന്നത്.
A) സ്കർവി
B) സാർസ്
C) പ്ലേഗ്
D) ഹീമോഫീലിയ
ഉത്തരം: (D)
64. മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
A) ആർദ്രം
B) ഹരിതകേരളം
C) ലൈഫ്
D) ഇവയിൽ ഏതുമല്ല
ഉത്തരം: (A)
65. കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
A) ജീവകം D
B) ജീവകം C
C) ജീവകം K
D) ജീവകം A
ഉത്തരം: (D)
66. കേരളത്തിലെ പ്രധാന കാർഷികഗവേഷണസ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.
i) കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
ii) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
iii) കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
iv) കേരള കാർഷിക സർവകലാശാല - മണ്ണുത്തി, തൃശ്ശൂർ
A) i & ii
B) i & iii
C) ii & iv
D) iii & iv
ഉത്തരം: (C)
67. താഴെപറയുന്നവയിൽ കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം ?
i) പവിത്ര
ii) ജ്വാലാമുഖി
iii) ജ്യോതിക
iv) അന്നപൂർണ
A) i & ii
B) ii & iii
C) iii & iv
D) i & iv
ഉത്തരം: (D)
68. മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം?
i) ഡയേറിയ
ii) ടൈഫോയ്ഡ്
iii) എയ്ഡ്സ്
iv) കോളറ
A) i
B) i & ii
C) i, ii & iii
D) i, ii & iv
ഉത്തരം: (D)
69. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.
ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.
iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ്
ഉണ്ടാകുന്നു.
A) i & iii
B) i & ii
C) ii & iii
D) i, ii & iii
ഉത്തരം: (A)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
70. താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.
i) സൈലന്റ് വാലി - ദേശീയോദ്യാനം
ii) ചെന്തുരുണി - വന്യജീവി സങ്കേതം
iii) ഇരവികുളം - വന്യജീവി സങ്കേതം
iv) നെയ്യാർ - ദേശീയോദ്യാനം
A) i & iv
B) iii & iv
C) i & ii
D) ii & iii
ഉത്തരം: (B)
71. തെറ്റായ ജോഡി ഏത് ?
സംയുക്തം സംയുക്തത്തിലെ ആറ്റങ്ങൾ
A) അലക്കുകാരം - സോഡിയം, കാർബൺ, ഓക്സിജൻ
B) വിറ്റാമിൻ സി - കാർബൺ, ക്ലോറിൻ, ഹൈഡ്രജൻ
C) പഞ്ചസാര - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
D) കാർബൺഡൈഓക്സൈഡ് - കാർബൺ, ഓക്സിജൻ
ഉത്തരം: (B)
72. "അൽനിക്കോ' എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടാത്ത ലോഹം ഏത് ?
A) മഗ്നീഷ്യം
B) ഇരുമ്പ്
C) അലുമിനിയം
D) കൊബാൾട്ട്
ഉത്തരം: (A)
73. താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നവ ഏത് ?
A) Na, Al, Mg
B) Li, Ga, Pb
C) Be, K, Ba
D) Ge, Si, As
ഉത്തരം: (D)
74. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം.
A) ക്ലോറിൻ
B) നീരാവി
C) ഹൈഡ്രജൻ
D) അമോണിയ
ഉത്തരം: (C)
75. "രാസവസ്തുക്കളുടെ രാജാവ് എന്നാണ് സൾഫ്യൂറിക് അമ്ലം അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ഏതെല്ലാം സന്ദർഭങ്ങളിൽ സൾഫ്യൂറിക് അമ്ലം ഉപയോഗിക്കുന്നു ?
i) രാസവളത്തിന്റെ നിർമ്മാണം
ii) മഷിയുടെ നിർമ്മാണം
iii) പാഴ്ജല ശുദ്ധീകരണം
iv) ഭക്ഷണത്തിന്റെ ദഹനം
A) രണ്ടും നാലും
B) ഒന്നും മൂന്നും
C) മുഴുവനും
D) ഒന്നും രണ്ടും
ഉത്തരം: (B)
76. ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?
A) 30 cm
B) 45 cm
C) 15 cm
D) 60 cm
ഉത്തരം: (C)
77. എന്തിന്റെ യൂണിറ്റാണ് പ്രകാശ വർഷം ?
A) ദൂരം
B) സമയം
C) പ്രകാശതീവ്രത
D) ശബ്ദം
ഉത്തരം: (A)
78. 20 Hz-ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് എന്നും 20000 Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളെ അൾട്രാസോണിക് എന്നും പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.
ii) വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കേൾക്കാനും സാധിക്കും.
III) SONAR-ൽ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
A) i & iii only
B) i & ii only
C) ii & iii only
D) i, ii & iii
ഉത്തരം: (B)
79. നെഗറ്റീവ് പ്രവൃത്തിക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?
i) ഒരു വസ്തു താഴേയ്ക്ക് വീഴുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവൃത്തി.
ii) ഒരു വസ്തു ഉയർത്തുമ്പോൾ ഗുരുത്വാകർഷണ ബലം ചെയ്യുന്ന പ്രവൃത്തി.
iii) ഒരു വസ്തു ചരിവു തലത്തിലൂടെ താഴേയ്ക്ക് നിരങ്ങി നീങ്ങുമ്പോൾ ഘർഷണബലം ചെയ്യുന്ന പ്രവൃത്തി.
A) i & ii only
B) i & iii only
C) ii & iii only
D) i, ii & iii
ഉത്തരം: (C)
80. നിശ്ചലാവസ്ഥയിലുള്ള ഒരു ലോറിയുടെ പ്രവേഗം 5 സെക്കന്റ് കൊണ്ട് 30 m/s
ആയാൽ ലോറിയുടെ ത്വരണം എത്ര ?
A) 5 m/s²
B) 8 m/s²
C) 150 m/s²
D) 6 m/s²
ഉത്തരം: (D)
0 അഭിപ്രായങ്ങള്