പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 16 (50 ചോദ്യോത്തരങ്ങൾ) പേജ് 16
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 16 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 16
Question Code: 080/2022
Date of Test: 06/08/2022
1. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
A) പെട്രൽ
B) ഗംഗ
C) ഭാരത്
D) മൈത്രി
ഉത്തരം: (D)
2. കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി
ബന്ധപ്പെട്ടതാണ് ?
A) ഫ്രഞ്ച്
B) ലാറ്റിൻ അമേരിക്കൻ
C) അമേരിക്കൻ
D) ആഫ്രിക്കൻ
ഉത്തരം: (C)
3. ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം.
A) റൗലറ്റ് നിയമം
B) ഉപ്പ് നിയമം
C) പ്രദേശിക പ്രത നിയമം
D) സ്റ്റാമ്പ് നിയമം
ഉത്തരം: (A)
4. താഴെ പറയുന്നവയിൽ ഏത് നദിയാണ് സിയാചിൻ ഹിമാനിയിൽ നിന്ന്
ഉത്ഭവിക്കുന്നത് ?
A) സത്ലജ്
B) ഷ്യോക്
C) നുബ്ര
D) ബിയാസ്
ഉത്തരം: (C)
5. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
A) കർണാടക
B) മഹാരാഷ്ട്ര
C) ഗുജറാത്ത്
D) പശ്ചിമബംഗാൾ
ഉത്തരം: (D)
6. തിരുവിതാംകൂറിൽ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി
ആരാണ് ?
A) ഗൗരി പാർവതീഭായി
B) ഗൗരി ലക്ഷ്മിഭായി
C) മാർത്താണ്ഡവർമ
D) ശ്രീചിത്തിര തിരുനാൾ
ഉത്തരം: (A)
7. ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
A) കേരളം
B) തമിഴ്നാട്
C) ആന്ധ്രാപ്രദേശ്
D) പഞ്ചാബ്
ഉത്തരം: (C)
8. താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ് ?
A) ശൃംഖലാ വിശകലനം
B) വിദൂര സംവേദനം
C) ഖനനം
D) സമുദ്ര പര്യവേഷണം
ഉത്തരം: (B)
9. ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
A) കുടക്
B) വയനാട്
C) ബാബാ ബുദാൻ
D) നീലഗിരി
ഉത്തരം: (C)
10. സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
A) കെ. എം. പണിക്കർ
B) പോറ്റി ശ്രീരാമലു
C) ബി. ആർ. അംബേദ്കർ
D) എസ്. എൻ. ഭട്നഗർ
ഉത്തരം: (A)
11. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി.
A) F.P.T.P. സമ്പ്രദായം
B) ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം
C) സെക്കന്റ് ബാലറ്റ് സിസ്റ്റം
D) ഇവയൊന്നുമല്ല
ഉത്തരം: (A)
12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
A) G.V. മൗലങ്കർ
B) ഫസൽ അലി
C) സുകുമാർ സെൻ
D) പോറ്റി ശ്രീരാമലു
ഉത്തരം: (C)
13. 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച
സംഘടന ഏത് ?
A) M.K.S.S.
B) N.B.A.
C) ചിപ്കോ പ്രസ്ഥാനം
D) ദളിത് പാന്തേഴ്സ്
ഉത്തരം: (A)
14. മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ.
A) P.A. സാ
B) ചോഗ്യൽ
C) അംഗമി സാഫു ഫിസോ
D) ലാൽ ഡെങ്ക
ഉത്തരം: (D)
15. ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
A) പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കുക
B) പുനരുപയോഗ യോഗ്യമായ ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക C) വൈദ്യുതി മോഷണത്തിന് കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
D) ഇവയൊന്നുമല്ല
ഉത്തരം: (B)
16. കേശവാനന്ദ ഭാരതി കേസിൽ ചില തത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. താഴെപ്പറയുന്നവയിൽ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ ഏവ ?
i) ജനാധിപത്യം
ii) മതേതരത്വം
iii) റിപ്പബ്ലിക്കൻ രീതിയിലുള്ള ഗവൺമെന്റ്
A) i ഉം ii ഉം
B) iii മാത്രം
C) ii ഉം iii ഉം
D) മേൽപ്പറഞ്ഞവ എല്ലാം
ഉത്തരം: (D)
17. മൗലികാവകാശ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി കൾക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
A) 32
B) 226
C) 19
D) 44
ഉത്തരം: (B)
18. “ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ഡോ. B.R. അംബേദ്ക്കർ വിശേഷിപ്പിച്ച ഭരണഘടനാ അനുച്ഛേദം.
A) 19
B) 356
C) 32
D) 14
ഉത്തരം: (C)
19. താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?
i) വിദ്യാഭ്യാസം
ii) ജയിൽ
iii) വനം
iv) ബാങ്കിംഗ്
A) i, ii, iii
B) ii, iii, iv
C) i, iii
D) ഇവയെല്ലാം
ഉത്തരം: (C)
20. 1989-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നല്കണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ?
A) P.K. തുംഗൻ കമ്മറ്റി
C) അശോക് മേത്ത കമ്മറ്റി
B) ബൽവന്തറായ് മേത്ത കമ്മറ്റി
D) സർക്കാരിയ കമ്മറ്റി
ഉത്തരം: (A)
21. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
i) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ (Money Supply] കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് (Bank Rate) കൂട്ടണം.
iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
A) i ഉം ii ഉം മാത്രം
B) i ഉം iii ഉം മാത്രം
C) ii ഉം iii ഉം മാത്രം
D) i ഉം ii ഉം iii ഉം
ഉത്തരം: (B)
22. താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?
a) പണപ്പെരുപ്പമുള്ളപ്പോൾ [Inflation) ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
b) പണച്ചുരുക്കമുള്ളപ്പോൾ (Deflation) നികുതി നിരക്കുകൾ കുറയ്ക്കുന്നു.
c) പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
A) b യും C യും മാത്രം
B) a യും C യും മാത്രം
C) a മാത്രം
D) a യും b യും C യും
ഉത്തരം: (C)
23. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി
ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം
iii) നീതി ആയോഗ് - ആസൂത്രണസമിതിയുടെ പിൻഗാമി
A) iii മാത്രം
B) i ഉം ii ഉം iii ഉം
C) i ഉം ii ഉം മാത്രം
D) ii മാത്രം
ഉത്തരം: (B)
24. ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്
A) ഘടനാപരമായ തൊഴിലില്ലായ്മ
B) പ്രത്യക്ഷ തൊഴിലില്ലായ്മ
C) പ്രച്ഛന്ന തൊഴിലില്ലായ്മ
D) ഇവയൊന്നുമല്ല
ഉത്തരം: (C)
25. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ [R.B.I.] ഒരു സാമ്പത്തിക വർഷമാണ്
A) ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
B) ജൂൺ 1 മുതൽ ജൂലൈ 31വരെ
C) മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ
D) ജൂലൈ 1 മുതൽ ജൂൺ 30 വരെ
ഉത്തരം: (A)
26. കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
A) ആനക്കയം
B) മടക്കത്തറ
C) ചുണ്ടേൽ
D) അമ്പലവയൽ
ഉത്തരം: (C)
27. മനുഷ്യശരീരത്തിൽ വൃക്കകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പേരെന്ത് ?
A) അഡ്രിനാലിൻ
B) എറിത്രോപോയറ്റിൻ
C) ഓക്സിടോസിൻ
D) ആൽഡോസ്റ്റീറോൺ
ഉത്തരം: (B)
28. മാതാപിതാക്കൾ ഇരുവരുമോ അവരിൽ ആരെങ്കിലുമോ നഷ്ടപ്പെട്ട, സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി, കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതി യുടെ പേരെന്ത്?
A) ആശ്വാസകിരണം
B) പ്രത്യാശ
C) സ്നേഹസാന്ത്വനം
D) സ്നേഹപൂർവ്വം
ഉത്തരം: (D)
29. താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമേത് ?
A) സാർസ്
B) സിഫിലിസ്
C) ഷിഗെല്ലോസിസ്
D) ആന്ത്രാക്സ്
ഉത്തരം: (A)
30. താഴെപ്പറയുന്നവയിൽ, 2022-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം (തീം) എന്താണ് ?
A) ജൈവ വൈവിധ്യം
B) ഒരു ഭൂമി മാത്രം
C) പരിസ്ഥിതി പുനർജ്ജീവനം
D) പ്ലാസ്റ്റിക്കിനെ തുരത്താം
ഉത്തരം: (B)
31. 212°F (ഡിഗ്രി ഫാരൻഹൈറ്റ്) കെൽവിൻ സ്കെയിലിൽ എത്രയായിരിക്കും ?
A) 0 K
B) 273 K
C) 373 K
D) 100 K
ഉത്തരം: (C)
32. 10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു, എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?
A) 1000 J
B) 1 J
C) 100 J
D) പൂജ്യം
ഉത്തരം: (D)
33. ആസ്പിരിൻ ഏത് ഇനം ഔഷധ വിഭാഗത്തിൽ പെടുന്നു ?
A) അനാൾജെസിക്കുകൾ
B) ആന്റിപൈറെറ്റിക്കുകൾ
C) ആന്റിബയോട്ടിക്കുകൾ
D) അന്റാസിഡുകൾ
ഉത്തരം: (X)
34. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ഏതാണ് ?
A) ഗാൽവാനിക് സെൽ
B) ഫ്യുവൽ സെൽ
C) വോൾട്ടായിക് സെൽ
D) വൈദ്യുതരാസ സെൽ
ഉത്തരം: (B)
35. “ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്'', അളക്കാൻ
ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?
A) കിലോഗ്രാം
B) കിലോഗ്രാം ഭാരം
C) കിലോമീറ്റർ
D) മോൾ
ഉത്തരം: (A)
👉ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
36. സെക്കണ്ടറി മെമ്മറിക്ക് ഉദാഹരണം.
A) റാൻഡം ആക്സസ് മെമ്മറി
B) ഹാർഡ് ഡിസ്ക്
C) റീഡ് ഒൺലി മെമ്മറി
D) രജിസ്റ്റർ
ഉത്തരം: (B)
37. ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഇവയിൽ ഏതാണ് ?
i) വിൻഡോസ്
ii) ലിനക്സ്
iii) എക്സൽ
iv) ജിംപ്
A) i & ii
B) ii & iii
C) iii & iv
D) i, ii & iv
ഉത്തരം: (C)
38. നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ -------- എന്നുപറയുന്നു.
A) ഫ്രീക്വൻസി
B) ഡാറ്റ കമ്മ്യൂണിക്കേഷൻ
C) ബാൻഡ് വിഡ്ത്
D) ഡാറ്റ ടൈപ്പ്
ഉത്തരം: (C)
39. താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
A) ഗൂഗിൾ
B) ഫയർഫോക്സ്
C) ഒപേറ
D) ഇന്റർനെറ്റ് എക്സ്പ്ലോറർ
ഉത്തരം: (A)
40. ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട്.
A) ഐ. ടി. ആക്ട് 65
B) ഐ. ടി. ആക്ട് 66 B
C) ഐ. ടി. ആക്ട് 66 C
D) ഐ. ടി. ആക്ട് 66 F
ഉത്തരം: (C)
41. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.
i) 1981-ൽ സ്ഥാപിതമായി.
ii) 1979-ൽ സ്ഥാപിതമായി.
iii) പ്രസിദ്ധീകരിച്ച ആദ്യപുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ്.
iv) കേരളത്തിലെ സാംസ്ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
A) i, iv എന്നിവ മാത്രം
B) ii, iii & iv എന്നിവ മാത്രം
C) i, iii & iv എന്നിവ മാത്രം
D) ii, iii എന്നിവ മാത്രം
ഉത്തരം: (A)
42. കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ ഉത്തരം
തെരെഞ്ഞെടുക്കുക.
i) 1940-ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്.
ii) 2010-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു.
iii) 2022-ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കും.
iv) 1942-ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട
ഗെയിംസ് നടന്നത്.
A) i, ii & iii എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) ii, iv എന്നിവ മാത്രം
D) i, iv എന്നിവ മാത്രം
ഉത്തരം: (B)
43. താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക.
A | B |
i) പടയണി | v) കാളിദാരിക പുരാവൃത്തം |
ii) തെയ്യം | vi) സംസ്കൃത നാടകം |
iii) മുടിയേറ്റ് | vii) തപ്പ് |
iv) കൂടിയാട്ടം | viii) തോറ്റം പാട്ടുകൾ |
B) i - viii, ii - vii, iii - vi, iv - v
C) i - vi, ii - v, iii - viii, iv - vii
D) i - vii, ii - viii, iii - v, iv - vi
ഉത്തരം: (D)
44. മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.
i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ.
ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ.
iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്.
iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം.
A) i, ii & iii എന്നിവ മാത്രം
B) ii, iii & iv എന്നിവ മാത്രം
C) i, iii & iv എന്നിവ മാത്രം
D) i, iv എന്നിവ മാത്രം
ഉത്തരം: (D)
45. ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം
തെരെഞ്ഞടുക്കുക.
i) സ്തോത്രകൃതികൾ
ii) കാല്പനികത
iii) പിംഗള
iv) ഖണ്ഡകാവ്യങ്ങൾ
A) ii, iv എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) i, ii & iv എന്നിവ മാത്രം
D) i, iii എന്നിവ മാത്രം
ഉത്തരം: (C)
46. 2026-ലെ ശീതകാല ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?
i) മിലാൻ
ii) നാപോളി
iii) ചമോനിക്സ് മോണ്ട്
iv) കോർട്ടിന ഡി ആബെസോ
A) i, ii എന്നിവ മാത്രം
B) i, iv എന്നിവ മാത്രം
C) iii, iv എന്നിവ മാത്രം
D) ii, iii എന്നിവ മാത്രം
ഉത്തരം: (B)
47. താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടിചേർക്കുക.
A | B |
i) സലിമമുകൻ സൻഗ | v) ജെ. എൻ. യു. വൈസ് ചാൻസലർ |
ii) ശാന്തി ശ്രീ ധൂലിപ്പുടി പണ്ഡിറ്റ് | vi) വനിതാ ഫുട്ബാൾ റഫറി |
iii) അസിമ ചാറ്റർജി | vii) ഒളിമ്പിക്സ് മെഡൽ |
iv) മീരാഭായ് ചാനു | viii) വനിതാ ശാസ്ത്രജ്ഞ |
A) i - vi, ii - v, iii - viii, iv - vii
B) i - vii, ii - viii, iii - v, iv - vi
C) i - vi, ii - vii, iii - viii, iv - v
D) i - viii, ii - v, iii - vi, iv - vii
ഉത്തരം: (A)
48. 2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
i) ഗ്ലാസ്ഗോ
ii) റിങ് വാൻഡറിങ്ങ്
iii) COP26
iv) കൊബിത
A) i, ii എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) i, iii എന്നിവ മാത്രം
D) ii, iv എന്നിവ മാത്രം
ഉത്തരം: (C)
49. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആര് ?
i) ജനറൽ എം. എം. നരവനെ
ii) ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ
iii) ലെഫ്റ്റനന്റ് ജനറൽ ജയ്സിങ് നെയ്ൻ
iv) ലെഫ്റ്റനന്റ് ജനറൽ യോഗേന്ദ്ര ദിമി
A) i
B) ii
C) iii
D) iv
ഉത്തരം: (B)
50. 2021-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതി യുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
i) ഗോരട്ടിവെങ്കണ്ണ
ii) സഞ്ജീവ് വരെങ്കർ
iii) കവിത
iv) നാടകം
A) i, iii എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) ii, iv എന്നിവ മാത്രം
D) i, iv എന്നിവ മാത്രം
ഉത്തരം: (A)
0 അഭിപ്രായങ്ങള്