പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 23 (50 ചോദ്യോത്തരങ്ങൾ) പേജ് 23
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 23 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 23
Question Code: 101/2022
Date of Test: 22/10/2022
1. താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?
A) ടാറായിൻ യുദ്ധം : 1191
B) ഒന്നാം പാനിപ്പത് യുദ്ധം : 1526
C) വാണ്ടിവാഷ് യുദ്ധം : 1760
D) ഹാൽഡിയാട്ടി യുദ്ധം : 1581
ഉത്തരം: (D)
2. താഴെ പറയുന്നത് കാലാണന പ്രകാരം എഴുതുക.
i) റൗലറ്റ് ആക്ട്
ii) പൂന ഉടമ്പടി
III) ബംഗാൾ വിഭജനം
iv) ലക്നൗ ഉടമ്പടി
A) ii, i, iv, iii
B) iii, ii, iv, i
C) i, iii, iv, ii
D) iii, iv, i, ii
ഉത്തരം: (D)
3. താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
പട്ടിക - I | പട്ടിക - II |
i) 1773 ലെ റെഗുലേറ്റിങ് ആക്ട് | a. മയോ |
ii) സബ്സിഡിയറി ആലിയൻസ് സിസ്റ്റം | b. ലിൻലിത്ഗോ |
iii) ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് | c. വെല്ലസ്ലി |
iv) ഓഗസ്റ്റ് ഓഫർ | d. വാറൻ ഹേസ്റ്റിങ്സ് |
B) i - d, ii - c, iii - a, iv - b
A) i - c, ii - d, iii - a, iv - b
C) i - a, ii - d, iii - b, iv - c
D) i - a, ii - b, iii - d, iv - c
ഉത്തരം: (B)
4. വാർസോ ഉടമ്പടി നിലവിൽ വന്നത്
A) 1953
B) 1955
C) 1949
D) 1952
ഉത്തരം: (B)
5. പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
പട്ടിക - I | പട്ടിക - II |
i. ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | a. അദ്വൈത ചിന്താപദ്ധതി |
ii. ശ്രീനാരായണ ഗുരു | b. ആചാരഭൂഷണം |
iii) ചട്ടമ്പി സ്വാമികൾ | c. സ്ത്രീവിദ്യാപോഷിണി |
iv) കെ. പി. കറുപ്പൻ | d. ദൈവദശകം |
B) i - d, ii - a, iii - b, iv - c
A) i - c, ii - d, iii - b, iv - a
C) i - b, ii - a, iii - d, iv - c
D) i - a, ii - c, iii - b, iv - d
ഉത്തരം: (A)
6. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?
i) കുറിച്യ ലഹള
ii) ആറ്റിങ്ങൽ ലഹള
iii) ശ്രീരംഗപട്ടണം ഉടമ്പടി
iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം
A) iii, iv, ii, i
B) i, iii, ii, iv
C) ii, iii, iv, i
D) iv, ii, iii, i
ഉത്തരം: (C)
7. പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
പട്ടിക - I | പട്ടിക - II |
i) തത്വഭോധിനി സഭ | a) ബി എം മലബാറി |
ii) റെഹനുമായി മസ്ദായസൻ നാഭ | b) രാധാകാന്താ ദേവ് |
iii) ധർമ്മ സഭ | c) ദേബേന്ദ്ര നാഥ ടാഗോർ |
iv) സേവാസദൻ | d) നവറോജി ഫർഡോൻജി |
B) i - d, ii - a, iii - b, iv - c
C) i - c, ii - b, iii - d, iv - a
D) i - b, ii - a, iii - c, iv - d
ഉത്തരം: (A)
8. അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഭവങ്ങൾ എന്തൊക്കെയാണ് ?
i) ബോസ്റ്റൺ ടീ പാർട്ടി
ii) പ്രൈഡ്‌സ് പർജ്
iii) ഡിക്ലറേഷൻ ഓഫ് റൈറ്റ്സ് ആൻഡ് ഗ്രിവെൻസസ്
iv) മെയ് ഫോർത് മൂവ്മെന്റ്
A) ii ഉം iii മാത്രം
B) i ഉം iii മാത്രം
C) i, iii ഉം iv മാത്രം
D) i ഉം ii മാത്രം
ഉത്തരം: (B)
9. മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത്
A) റവന്യൂ ഭരണം
B) മതപരമായ കാര്യങ്ങൾ
C) രാജകൊട്ടാരം
D) സൈനിക വകുപ്പ്
ഉത്തരം: (C)
10. ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ്?
A) ഗൗരി പാർവതി ഭായി
B) ശ്രീമൂലം തിരുനാൾ
C) ചിത്തിര തിരുനാൾ ബാലരാമ വർമ
D) ആയില്യം തിരുനാൾ
ഉത്തരം: (C)
11. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിങ്ങിന് അത്യാവശ്യം ആയത് ?
i) ഊർജ സ്രോതസ്സിന്റെ വികിരണം
ii) ഊർജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം
iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും
iv) വ്യാഖ്യാനവും വിശകലനവും
A) i ഉം ii ഉം ശരിയാണ്
B) i ഉം iii ഉം ശരിയാണ്
C) i ഉം ii ഉം iv ഉം ശരിയാണ്
D) മുകളിൽ നൽകിയത് എല്ലാം ശരിയാണ്
ഉത്തരം: (D)
12. ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
A) ജിയോഡെസി
B) കാർട്ടോഗ്രഫി
C) ജിഐസ്
D) ഫോട്ടോഗ്രാമെട്രി
ഉത്തരം: (A)
13. ചേരുംപടി ചേരുന്നവ കണ്ടെത്തുക.
a) ആരവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ
b) നർമദാ താഴ്‌വാരം : റിഫ്ട് താഴ്‌വാരം
c) ഉപദ്വീപീയ പീഠഭൂമി: 1600 കി. മീ.
d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ
A) a യും b യും മാത്രം
B) b യും d യും മാത്രം
A) c മാത്രം
D) a, b, c, d
ഉത്തരം: (D)
14. ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?
A) എൽ നിനോ പ്രവർത്തനം
B) ലാ നിന പ്രവർത്തനം
C) ജെറ്റ് സ്ട്രീം
D) ചുഴലി കാറ്റ്
ഉത്തരം: (C)
15. 2011 സെൻസസ് പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ് ?
A) 964 B) 960 C) 943 D) 948
ഉത്തരം: (A)
16. ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?
A) 1 ഏപ്രിൽ 2017
B) 1 ജൂലൈ 2017
C) 1 ഏപ്രിൽ 2015
B) 1 ജൂലൈ 2015
ഉത്തരം: (B)
17. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ.ബി.ഐ. ആണ്
iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ.ബി.ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസർവ് റേഷ്യോ കുറക്കുന്നു.
മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
A) i, ii ഉം iv മാത്രം
B) ii, iii ഉം iv മാത്രം
C) ii, iii മാത്രം
D) i, iv മാത്രം
ഉത്തരം: (C)
18. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് നാൾക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?
A) പലിശ അടവുകൾ
B) ശമ്പളവും പെൻഷനും
C) പ്രതിരോധ ചിലവുകൾ
D) സാമൂഹിക സേവനത്തിനായുള്ള ചിലവുകൾ
ഉത്തരം: (A)
19. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.
ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.
iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
A) i, ii മാത്രം
B) iii മാത്രം
C) i, iii മാത്രം
D) ii ഉം iii ഉം അല്ല
ഉത്തരം: (B)
20. ഏത് പഞ്ചവത്സര പദ്ധതിയാണ് ആദ്യമായി ദാരിദ്ര്യ നിർമാർജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത് ?
A) ഒന്നാം പഞ്ചവത്സര പദ്ധതി
B) രണ്ടാം പഞ്ചവത്സര പദ്ധതി
C) അഞ്ചാം പഞ്ചവത്സര പദ്ധതി
D) നാലാം പഞ്ചവത്സര പദ്ധതി
ഉത്തരം: (C)
21. താഴെ കൊടുത്തിരിക്കുന്നതിൽ ഓൾ ഇന്ത്യാ സർവീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത് ഏതാണ് ?
i) ലോ ആന്റ് ഓർഡർ നിലനിർത്തുക
ii) ദേശീയ ഏകീകരണവും ദേശ നിർമാണവും
ii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം
iv) ഫെഡറൽ പോളിറ്റി നിയന്ത്രിക്കുക
A) i ഉം iv
B) ii ഉം iv
C) iii മാത്രം
D) iv മാത്രം
ഉത്തരം: (C)
22. താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളിൽ ഒന്ന് Assertion (A) എന്നും - Reason (R) എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Assertion (A) : സർക്കാർ ജീവനക്കാർ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രമായാണ് പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാവൂ.
Reason (R) : രാഷ്ട്രീയ നേതാക്കൾ അംഗീകരിക്കുന്ന സർക്കാർ പദ്ധതികൾ നടപ്പിൽ
വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണ്.
A) (A) യും (R) ഉം ശരിയാണ്. (A) യുടെ ശരിയായ വിവരണമാണ് (R)
B) (A) യും (R) ഉം ശരിയാണ്. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (R)
C) (A) ശരിയാണ് പക്ഷേ (R) തെറ്റാണ്
D) (A) തെറ്റാണ് പക്ഷേ (R) ശരിയാണ്
ഉത്തരം: (B)
23. താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?
i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.
ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.
iii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.
iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം (6%) സാധുവായ വോട്ട് നേടണം.
A) i
B) ii
C) iii
D) iv
ഉത്തരം: (A)
24. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?
A) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
B) ആസ്സാം റൈഫിൾസ്
C) ഡയറക്ടറേറ്റ് ഓഫ് എൻഫോസ്മെന്റ്
D) പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരം: (D)
25. താഴെ തന്നിരിക്കുന്ന ലോക്‌പാലിലെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
A) ഒരു ചെയർപേഴ്സണും മറ്റു എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ലോക്പാൽ
B) ലോക്‌പാലിലെ അംഗങ്ങളിൽ 50% ആൾക്കാർ ന്യായാധിപരായിരിക്കണം.
C) ചെയർപേഴ്സണേയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.
D) ഒരു അംഗത്തിന്റെ റിട്ടയർമെന്റ് പ്രായം 70 ആണ്.
ഉത്തരം: (C)
26. താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഇല്ലാതിരുന്നത്
A) ജവഹർലാൽ നെഹ്റു
B) അല്ലാടി കൃഷ്ണസ്വാമി അയ്യർ
C) ബി. എൽ. മിറ്റർ
D) കെ. എം. മുൻഷി
ഉത്തരം: (A)
27. ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300 A കൊണ്ടു വന്നത് ?
A) 42nd അമെന്റ്മെൻഡ്
B) 44th അമെന്റ്മെൻഡ്
C) 64th അമെന്റ്മെൻഡ്
D) 73rd അമെന്റ്മെൻഡ്
ഉത്തരം: (B)
28. സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?
A) ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B) സാമ്പത്തിക ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C) ന്യായാധിപരുടെ ശമ്പളത്തിൽ ഉള്ള കുറവ്
D) സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകൾ പിരിച്ചു വിടപ്പെടും
ഉത്തരം: (D)
29. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?
A) സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഇടയിൽ നികുതി വരുമാനം വീതിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുക.
B) സംസ്ഥാനങ്ങളുടെ വരുമാനത്തിന് നൽകേണ്ടുന്ന ഗ്രാന്റ്സ് ഇൻ എയ്ഡ് നിർണയിക്കാനുള്ള തത്ത്വങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.
C) സംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് രൂപാർ നൽകുക.
D) സംസ്ഥാനങ്ങളുടെ ഏകീകൃത സാമ്പത്തിക നിധി (കൺസോളിഡേറ്റഡ് ഫണ്ട്) കൂട്ടുവാനുള്ള പ്രക്രിയകളെ കുറിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.
ഉത്തരം: (C)
30. 1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന സംജ്ഞ ഏതാണ് ?
A) സോവറൈൻ
B) സെക്കുലർ
C) ഡെമോക്രാറ്റിക്
D) റിപ്പബ്ലിക്ക്
ഉത്തരം: (B)
31. 'Snatch' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത്
A) ഭാരോദ്വഹനം
B) ബാസ്കറ്റ് ബോൾ
C) ക്രിക്കറ്റ്
D) ഹോക്കി
ഉത്തരം: (A)
32. 2018 വിന്റർ ഒളിമ്പിക്സ് നടന്നത്
A) കാനഡ
B) സൗത്ത് കൊറിയ
C) ഇറ്റലി
D) റഷ്യ
ഉത്തരം: (B)
33. എം. ടി. വാസുദേവൻ നായരുടെ ----------- നോവലിലെ പ്രധാന കഥാപാത്രമാണ് വിമലാദേവി.
A) നാലുകെട്ട്
B) മഞ്ഞ്
C) കാലം
D) രണ്ടാമൂഴം
ഉത്തരം: (B)
34. ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ.
A) യവനിക
B) ഓർമ്മക്കായി
C) കൊടിയേറ്റം
D) ചിദംബരം
ഉത്തരം: (C)
35. നെഹ്റു ട്രോഫി വള്ളം കളി ബന്ധപ്പെട്ടിരിക്കുന്നത്
A) അഷ്ടമുടി കായൽ
B) വെള്ളായണി കായൽ
C) വീരൻപുഴ കായൽ
D) പുന്നമട കായൽ
ഉത്തരം: (D)
36. മലയാളം എഴുത്തുകാരനായ വി. പി. അയ്യപ്പന്റെ തൂലികാനാമം.
A) കോവൂർ
B) കോവിലൻ
C) കുട്ടേട്ടൻ
D) കുറ്റിപ്പുഴ
ഉത്തരം: (B)
37. 2018 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യമാണ് ?
A) തായ്‌ലൻഡ്
B) ജപ്പാൻ
C) സൗത്ത് കൊറിയ
D) ഇന്തോനേഷ്യ
ഉത്തരം: (D)
38. 2019-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
A) ഭാരതം
B) വാനപ്രസ്ഥം
C) തന്മാത്ര
D) മരക്കാർ : അറബിക്കടലിന്റെ സിംഹം
ഉത്തരം: (D)
39. 2018-ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം ഏതാണ് ?
A) സ്കോട്ട്ലാൻഡ്
B) ആസ്ട്രേലിയ
C) ഇന്ത്യ
D) ന്യൂസിലാന്റ്
ഉത്തരം: (B)
40. 2007-ൽ ജ്ഞാനപീഠം അവാർഡ് നേടിയ എഴുത്തുകാരൻ ആരാണ് ?
A) ഒ.എൻ.വി.കുറുപ്പ്
B) എം. ടി. വാസുദേവൻ നായർ
C) എസ്. കെ. പൊറ്റക്കാട്
D) അക്കിത്തം അച്യുതൻ നമ്പൂതിരി
ഉത്തരം: (A)
41. ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
A) ഇങ്ക്‌ജെറ്റ് പ്രിന്റർ
B) ലേസർ പ്രിന്റർ
C) പ്ലോട്ടർ
D) ഡോട്ട് മാട്രിക്സ് പ്രിന്റർ
ഉത്തരം: (D)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
42. സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
A) വ്യക്തമായ ഉള്ളടക്കം എഴുതുക
B) സോഷ്യൽ നെറ്റ്വർക്ക് വഴി വളരെ വേഗം പ്രചാരം നൽകുന്ന വിധമുള്ള ഉള്ളടക്കം നിർമ്മിക്കുക.
C) സൂചികകൾ നിർമിക്കാൻ എളുപ്പമുള്ള വിധം ചെറിയ ഉള്ളടക്കം നിർമ്മിക്കുക
D) സോഷ്യൽ നെറ്റ്വർക്കുകൾക്കായി ഉള്ളടക്കം നിർമ്മിക്കുക
ഉത്തരം: (B)
43. FIFO ഷെഡ്യൂളിംഗ് എന്നാൽ എന്താണ് ?
A) ഫെയർ ഷെയർ ഷെഡ്യൂളിംഗ്
B) നോൺ-പ്രീ എംപ്റ്റീവ് ഷെഡ്യൂളിന്
C) ഡെഡ്‌ലൈൻ ഷെഡ്യൂളിഗ്
D) പ്രീ എംപ്റ്റീവ് ഷെഡ്യൂളിങ്
ഉത്തരം: (B)
44. വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
A) സ്വിച്ച്
B) ഹബ്
C) ഗേറ്റ്‌വേ
D) പ്രോക്സി സെർവർ
ഉത്തരം: (C)
45. ഏതെങ്കിലും ഒരു ഡിജിറ്റൽ ആസ്തിയോ വിവരമോ ചോർത്തുന്നത് ഐ. ടി. ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബർ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ?
A) 65
B) 65-D
C) 67
D) 70
ഉത്തരം: (A)
46. ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്
A) വന നശീകരണം വർദ്ധിപ്പിക്കുക, ഊർജ ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
B) വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗം കൂട്ടുക
C) വന നശീകരണം വർദ്ധിപ്പിക്കുക ജനസംഖ്യ വർദ്ധനവ് മെല്ലെ കുറയ്ക്കുക
D) വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
ഉത്തരം: (D)
47. പുതിയ ശാസ്ത്ര സാങ്കേതിക ഇന്നൊവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?
A) ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയുടെ പാത നിർണയിക്കുന്ന പോളിസി മുഖ്യ ലക്ഷ്യം സൃഷ്ടി (SRISHTI) ആണ്.
B) ഈ കർമത്തിനെ (ആക്ഷൻ) കാഴ്ചപ്പാട് (വിഷൻ) ആയി പരിണാമപ്പെടുത്തുക.
C) ഒരു സമർപ്പിത പോളിസി റിസർച്ച് സെൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
D) മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം
ഉത്തരം: (A)
48. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?
A) ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്.
B) ഇന്ത്യൻ സ്പേസ് റിസർച്ചിന്റെ ഫാദർ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോക്ടർ വിക്രം സാരാഭായി ആണ്.
C) ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.
D) ഐ. ആർ. എസ്. ഒ. ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരം: (C)
49. ആർ ആന്റ് ഡി പോത്സാഹിപ്പിക്കുവാനായി 2007 ൽ മുന്നോട്ട് വെച്ച അംബ്രല്ല പദ്ധതി ഏതാണ് ?
A) ഇന്റർനാഷണൽ എസ് ആന്റ് ടി കോർപറേഷൻ
B) സയന്റിഫിക് എക്സലെൻസ്
C) എസ് ആന്റ് ടി മാനവ വിഭവശേഷി സൃഷ്ടിയും പരിപോഷണവും
D) നാനോ സയൻസ് ആന്റ് ടെക്നോളജി
ഉത്തരം: (D)
50. REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?
A) മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസ് (MDG)
B) ന്യൂക്ലിയർ ഫോൺ പ്രോലിഫെറേഷൻ ട്രീറ്റി (NPT)
C) കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി (CBD)
D) എർത്ത് സമ്മിറ്റ്
ഉത്തരം: (C)
0 അഭിപ്രായങ്ങള്