കേരളത്തിലെ ജില്ലകൾ: കോഴിക്കോട്‌ 
(അദ്ധ്യായം -02) 

കോഴിക്കോട് - കഴിഞ്ഞ പേജിൽ നിന്നും തുടരുന്നു..
പ്രധാന സംഭവങ്ങള്‍
* വാസ്‌കോ ഡ ഗാമ കോഴിക്കോടിനടുത്ത്‌ കാപ്പാട്‌ എന്ന സ്ഥലത്തെ പന്തലായനി കടപ്പുറത്ത്‌ കപ്പലിറങ്ങിയ വര്‍ഷം- 1498
(വാസ്‌കോ ഡ ഗാമയുടെ കപ്പല്‍ സാവോ ഗബ്രിയേല്‍)

* പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുമായി ആദ്യ വ്യാപാരകരാര്‍ ഉണ്ടാക്കിയ വര്‍ഷമാണ്‌ 1513.

* ഹൈദരലിയുടെ ആക്രമണത്തെത്തുടര്‍ന്ന്‌ സാമൂതിരി ആത്മഹത്യ ചെയ്തത്‌
1766-ലാണ്‌.

* ടിപ്പു സുല്‍ത്താനില്‍ നിന്ന്‌ മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ച ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവെച്ച വര്‍ഷം- 1792

* മലബാറിനെ ബോംബെ പ്രവിശ്യയില്‍നിന്നുമാറ്റി മദ്രാസ് പ്രവിശ്യയോട്‌ ചേര്‍ത്ത വര്‍ഷം- 1800

* അപ്പു നെടുങ്ങാടി കുന്ദലത എന്ന നോവല്‍ പ്രസിദ്ധീകരിച്ച വര്‍ഷം- 1887

* സ്വാമി ശിവാനന്ദന്‍ വടകരയില്‍ സിദ്ധസമാജം സ്ഥാപിച്ചത്‌ 1920-ലാണ്‌.

* കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളഘടകം രൂപംകൊണ്ടത്‌ 1935-ല്‍ കെ.കേളപ്പന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ട്ചേര്‍ന്ന യോഗത്തിലാണ്‌.

* കോഴിക്കോട്ടുനിന്ന്‌ ദേശാഭിമാനി പത്രം ആരംഭിച്ച വര്‍ഷം- 1942 (സി.പി.ഐ.എം ന്റെ മുഖപത്രമാണ്‌ ദേശാഭിമാനി. ഇതിന്‌ ടി.കെ.മാധവന്‍ ആരംഭിച്ച ദേശാഭിമാനിയുമായി ബന്ധമില്ല).

* കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ്‌ കോഴിക്കോട്ട്‌ സ്ഥാപിതമായത്‌ 1957-ലാണ്‌.

* കോഴിക്കോടിന്‌ കോര്‍പ്പറേഷന്‍ പദവി ലഭിച്ചത്‌ 1967-ലാണ്‌. കേരളത്തിലെ രണ്ടാമത്തെ കോര്‍പ്പറേഷനാണിത്‌.

* കോഴിക്കോട്ട്‌ 1962-ല്‍ പി.ടി.ഭാസ്കരപ്പണിക്കര്‍, ഡോ.കെ.ജി.അടിയോടി എന്നിവര്‍ മുന്‍കൈയെടുത്ത്‌ ആരംഭിച്ച പ്രസ്ഥാനമാണ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌. 1972-ല്‍, ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം സ്വീകരിച്ച പരിഷത്ത്‌ 1996-ല്‍ റൈറ്റ്‌ ലൈവ്ലി ഹുഡ്‌ അവാര്‍ഡിനര്‍ഹമായി.

* 1991 ഏപ്രില്‍ 18-ന്‌ കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത്‌ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌ ചേലക്കാടന്‍ ആയിഷ എന്ന നവസാക്ഷരയാണ്‌.

* മലബാര്‍ വനൃജീവി സങ്കേതം രൂപവത്‌കൃതമായത്‌ 2010-ലാണ്‌.

* നെടുങ്ങാടി ബാങ്ക് പില്‍ക്കാലത്ത്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കുമായി ലയിച്ചത്‌ 2003-ലാണ്‌.

പ്രധാന സ്ഥാപനങ്ങള്‍
* വി.കെ.കൃഷ്‌ ണമേനോന്‍ മ്യുസിയം എവിടെയാണ്‌
- കോഴിക്കോട്‌

* സുഗന്ധവിള ഗവേഷണ ക്രേന്ദം
- കോഴിക്കോട്‌

* പഴശ്ശി രാജാ മ്യൂസിയം
- വെസ്റ്റ്‌ ഹില്‍

* നാഷണല്‍ ഇന്‍സ്റ്റിറ്യൂട്‌ ഫോര്‍ റിസര്‍ച്ച്‌ ആന്റ്‌ ഡെവലപ്മെന്റ്‌ ഇന്‍ ഡിഫന്‍സ്‌ ഷിപ്പ്‌ ബില്‍ഡിംഗ്‌ (നിര്‍ദേഷ്) 
- ചാലിയം

* ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ സയന്‍സ്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ സ്പൈസസ്‌ റിസര്‍ച്ച്‌ എന്നിവ കോഴിക്കോട്ടാണ്‌.

കുഴപ്പിക്കുന്ന വസ്തുതകള്‍
* ഉഷ സ്കൂള്‍ ഓഫ്‌ അത്ലറ്റിക്‌സ്‌ കൊയിലാണ്ടിയിലാണ്‌. പി.ടി. ഉഷ കോ
ച്ചിംഗ്‌ സെന്റര്‍ തിരുവനന്തപുരത്താണ്‌.

* സാമുതിരിമാര്‍ക്ക്‌ സാമാന്യമായി രണ്ടുപേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു- മാനവിക്രമന്‍, മാനദേവന്‍. ഇവരില്‍ ഓരോരുത്തരെയും തിരിച്ചറിഞ്ഞിരുന്നത്‌ പേരുകൊണ്ടല്ല, തീപ്പെട്ട (അന്തരിച്ച) വര്‍ഷവും പേരിനോട്‌ ചേര്‍ത്തുപറയുന്ന സ്രമ്പദായം വഴിക്കായിരുന്നു.

* ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന്‌ പയ്യന്നുരേക്ക്‌ പുറപ്പെട്ട ജാഥ കെ. കേളപ്പനും പാലക്കാട്ടുനിന്ന്‌ പുറപ്പെട്ട ജാഥ ടി.ആര്‍.കൃഷ്ണസ്വാമി അയ്യരുമാണ്‌ നയിച്ചത്‌.

* കേളപ്പന്റെ സംഘം ഏപ്രില്‍ 23-ന്‌ പയ്യന്നൂരില്‍ ഉപ്പുനിയമംലംഘിച്ചു. കൃഷ്ണസ്വാമി അയ്യരുടെ സംഘം ഉപ്പുനിയമം ലംഘിച്ചത്‌ ഏപ്രില്‍ 25 നാണ്‌.

അപൂര്‍വ വസ്തുതകള്‍
* ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം
- പെരുവണ്ണാമുഴി

* സംസ്ഥാനം നിലവില്‍വന്നപ്പോള്‍ ഉണ്ടായിരുന്നതും പിന്നീട്‌ വിഭജിച്ചപ്പോള്‍ ഇല്ലാതായതുമായ ജില്ലയാണ്‌ മലബാര്‍

* 1956 ല്‍ കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ നിലവില്‍വന്നപ്പോള്‍ ഏറ്റവും വലിയ ജില്ല 
-മലബാര്‍

* എന്‍ എച്ച്‌ 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍- കോഴിക്കോട് 
- കൊള്ളഗാല്‍

* രണ്ടാം ലോക മഹായുദ്ധാനന്തരം ജയില്‍ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരനാണ്‌ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ സാഹിബ്‌

* കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കല്‍പ്പുഴ എന്നിവയെ ബന്ധിപ്പിക്കുന്നതാണ്‌ കോഴിക്കോട്ടെ കൊനോലിക്കായല്‍.

* കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി ആസ്ഥാനമായി നിലവില്‍വന്ന സംസ്ഥാനത്തെ 16 മത്തെ വന്യജീവി സങ്കേതമാണ്‌ മലബാര്‍ വന്യജീവി സങ്കേതം.

* സി.എച്ച്‌.മുഹമ്മദ്‌ കോയ പാലം കോഴിക്കോട് ജില്ലയിലാണ്‌.

* മാനാഞ്ചിറ സ്ക്വയര്‍ കോഴിക്കോട്‌ നഗരത്തിലാണ്‌.

* ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലബാര്‍ ഹുക്കകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ഹുക്കകള്‍ക്ക് പേരുകേട്ട സ്ഥലമാണ്‌ കൊയിലാണ്ടി.

* 2008 ആഗസ്ത്‌ എട്ടിന്‌ രുപവത്കൃതമായ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം കോഴിക്കോട്‌, ജില്ലയിലെ കക്കയമാണ്.

* മത്സ്യബന്ധന തുറമുഖമായ പുതിയാപ്പ കോഴിക്കോട്‌ ജില്ലയിലാണ്‌.

* കോഴിക്കോടിന്‌ സമീപം ദേശാടനപ്പക്ഷികള്‍ ധാരാളമായി വന്നെത്തുന്ന അഴിമുഖമാണ്‌ കടലുണ്ടി.

* ലക്ഷദ്വീപ്‌ 1956-ല്‍ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ ആസ്ഥാനം കോഴിക്കോടായിരുന്നു.

* സാമൂതിരിമാരുടെ കുടുംബക്ഷേത്രമാണ്‌ കോഴിക്കോട്ടെ തളിക്ഷേത്രം.

* കേരളത്തിലെ മുന്നാമത്തെ ഐ.ടി.ഹബ്ബാണ്‌ കോഴിക്കോട്  സൈബര്‍പാര്‍ക്ക്‌.

* ഉറുമി ജലവൈദ്യുതപദ്ധതിക്ക്‌ സഹായം നല്‍കിയ രാജ്യം ചൈനയാണ്‌.

* അമ്പത്‌ കിലോമീറ്റര്‍ നീളമുള്ള ഇരുവഞ്ഞിപ്പുഴ ചാലിയാറിന്റെ ഒരു പ്രധാനപോഷക നദിയാണ്‌.

* കുളിമാടിനുസമീപം ചെറുവാടിയില്‍വച്ചാണ്‌ ഇരുവഞ്ഞിപ്പൂഴ ചാലിയാറില്‍ ചേരുന്നത്‌.

* ഇരുവഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ്‌ തുഷാരഗിരി വെള്ളച്ചാട്ട൦.

* എസ്‌.കെ.പൊറ്റക്കാട്ടിന്റെ നാടന്‍പ്രേമം എന്ന നോവലിന്റെ ഇതിവൃത്തം ഇരുവഞ്ഞിപ്പുഴയുടെ പശ്ചാത്തലത്തിലാണ്‌. എന്ന്‌ നിന്റെ മൊയ്തീന്‍ എന്ന സിനിമയിലും ഇരുവഞ്ഞിപ്പുഴയുടെ സാന്നിധ്യമുണ്ട്‌.

ചരിത്രവഴികളിൽ 
* ഗാന്ധിജി ഉപ്പുനിയമം ലംഘിച്ച ദിവസമാണ്‌ ആഴ്ചയില്‍ മൂന്നുവീതം പ്രസിദ്ധീകരിച്ചിരുന്ന മാതൃഭുമി, ദിനപ്പത്രമായത്‌.

* കോഴിക്കോട്ടുള്ള സ്പെക്ടേറ്റര്‍ പ്രസിലാണ്‌ “ഇന്ദുലേഖ” അച്ചടിച്ചത്‌.

* കളിയാട്ടത്തിനു പ്രസിദ്ധമായ കൊല്ലം പിഷാരികാവ്‌ ക്ഷേത്രം കൊയിലാണ്ടിയ്ക്കടുത്താണ്‌. ഭഗവതിയാണ്‌ ഇവിടു
ത്തെ ആരാധനാമൂര്‍ത്തി. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ രാജാവ്‌ അമര്‍ച്ച ചെയ്ത എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബത്തില്‍ അവശേഷിച്ചവര്‍ മലബാറിലേക്ക്‌ കുടിയേറുകയും അവരുടെ ആരാധനയ്ക്കായി സ്ഥാപിക്കുകയും ചെയ്തതാണ്‌ ക്ഷേത്രം എന്നാണ്‌ വിശ്വാസം.

* കൊല്ലം എന്ന പേരുള്ള സ്ഥലം മലബാറിലും തിരുവിതാംകുറിലുമുണ്ട്‌. തിരുവിതാംകൂറിലെ കൊല്ലത്തുനിന്നും നിരവധിപേര്‍ മലബാറിലേക്ക്‌ കുടിയേറിയതിന്റെ ഫലമായിട്ടാണ്‌ ഈ പേരുണ്ടായതെന്ന്‌ കരുതപ്പെടുന്നു.

* മലബാറില്‍ കൊയിലാണ്ടിക്കടുത്തെ കൊല്ലം, പന്തലായനി കൊല്ലം എന്നും തിരുവിതാംകുറിലേത്‌ കുരക്കേണി കൊല്ലം എന്നും അറിയപ്പെട്ടിരുന്നു.

* പണ്ടുകാലത്ത്‌ കൊയിലാണ്ടി പന്തലായനിഎന്നും അറിയപ്പെട്ടിരുന്നു.
പന്തലുപോലുള്ള അയനി മരം സ്ഥിതി ചെയ്തിരുന്നതിനാലാണ്‌ പന്തലായനി
എന്ന പേരു വന്നതെന്നാണ്‌ ഐതിഹ്യം.

* പഴയ മലബാര്‍ ജില്ലയില്‍ തെക്കന്‍ മലബാറിനും വടക്കന്‍ മലബാറിനും അതിര്‍ത്തിയായി കണക്കാക്കിയിരുന്നത്‌ കോരപ്പുഴയെയാണ്‌..

* ബേപ്പൂരില്‍ ഉണ്ടാക്കിയ കപ്പലിലാണ്‌ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക്‌ പോയത്‌ എന്നു വിശ്വസിക്കപ്പെടുന്നു.

* ഹൈദറുടെ പടയോട്ടകാലത്ത്‌ ധര്‍മരാജാവിന്റെ പരിരക്ഷയില്‍ തിരുവനന്തപുരത്ത്‌ താമസിച്ച കോഴിക്കോട്‌ സാമൂതിരിക്കോവിലകത്തെ രാജ്ഞിയാണ്‌ മനോരമത്തമ്പുരാട്ടി.

* വടകരയില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ പാസാക്കിയ ഒരു പ്രമേയമാണ്‌ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ പ്രചോദനമായത്‌.

* കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു.

* പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു.

* മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി.

* രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്.

ചോദ്യോത്തരങ്ങൾ 
* കേരളത്തിലെ ആദ്യ വനിതാ മേയർ
- ഹൈമാവതി (കോഴിക്കോട് കോർപ്പറേഷൻ )

* കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല;
- കോഴിക്കോട്

* കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല;
- കോഴിക്കോട്

* ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
- കോഴിക്കോട്

* ഇന്ത്യയിലെ ആദ്യ ശില്‍പ നഗരം ?
- കോഴിക്കോട്

* ഇന്ത്യയിലെ ആദ്യ വനിതാ പോലിസ് സ്റ്റേഷന്‍
- കോഴിക്കോട്

* കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ല
- കോഴിക്കോട്

* കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ല
- കോഴിക്കോട്

* 3G മൊബൈല്‍ സേവനം നിലവില്‍ വന്ന കേരളത്തിലെ ആദ്യ ജില്ല
- കോഴിക്കോട്

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല
- കോഴിക്കോട്

* ഡോള്‍ഫിന്‍ പോയിന്‍റ് സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* കൃഷ്ണമേനോന്‍ മ്യുസിയം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* തുഷാരഗിരി , അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* നാളീകേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
- കോഴിക്കോട്

* കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല
- കോഴിക്കോട്

* മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ജില്ല
- കോഴിക്കോട്

* സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* തച്ചോളി ഒതേനന്റെ ജന്മ സ്ഥലം
- വടകര

* മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി
- കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി

* കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം
- തേഞ്ഞിപ്പാലം

* നല്ലളം താപനിലയം ഏത് ജില്ലയിലാണ്
- കോഴിക്കോട്

* ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം
-  കോഴിക്കോട്

*  കോഴിക്കോട് ആസ്ഥാനമായി മാതൃഭൂമി ആരംഭിച്ചത്
- 1923

* ദേശീയ നേതാക്കളുടെ സ്മരണയ്ക്കായുള്ള വൃക്ഷത്തോട്ടമുള്ള സ്ഥലമാണ്
- പെരുവണ്ണാമുഴി

* കേരളത്തിലെ ഏക ഐ ഐ എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
- മാനേജ്മെന്റ്) കോഴിക്കോടാണ്

* വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് കപ്പലിറങ്ങി യ വർഷം
- 1498

* വാസ്കോഡ ഗാമ എത്തിയ കപ്പൽ
- സാവോ ഗബ്രിയേ

* സoസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത്എവിടെ ?
- കോഴിക്കോട്

* കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി
- കുറ്റ്യാടി

* കേരളത്തിലെ മഞ്ഞ നദി എന്നറിയ പെടുന്നത്
- കുറ്റ്യാടി

* കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്വ്
- കടലുണ്ടി

* എസ് .കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏതാണ് ?
- മിഠായി തെരുവ്

* കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
- കോഴിക്കോട്

* കടലാമകളുടെ പ്രജനന കേന്ദ്രമായ കേരളത്തിലെ കടൽത്തീരം
- കൊളാവിപ്പാലം, കോഴിക്കോട്

* വയനാട് ചുരം സ്ഥിതി ചെയ്യുന്നത്
- കോഴിക്കോട്

* wifi സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി
- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

* കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത്
- എസ് കെ പൊറ്റക്കാട്

* വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് ഏത് ജില്ലയിലാണ് ?
- കോഴിക്കോട്

* കേരളത്തിൽ വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്
- കോഴിക്കോട്

* കേരളത്തിലെ ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്
- കോഴിക്കോട്

* ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെൻറർ സ്ഥിതിചെയ്യുന്നത്
- ചേവായൂർ, കോഴിക്കോട്

* പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്
- ഒളവണ്ണ, കോഴിക്കോട്

* ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക്
- തന്റേടം ജെൻഡർ പാർക്ക്, കോഴിക്കോട്

* ഇന്ത്യയിൽ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്
- U L സൈബർ പാർക്ക്, കോഴിക്കോട്

* കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM), കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്നത്
- കോഴിക്കോട്

* ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതിചെയ്യുന്നത്
- കൊയിലാണ്ടി

* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിങ് (NIRDESH) സ്ഥിതിചെയ്യുന്നത്
- ചാലിയം, കോഴിക്കോട്

* രേവതി പട്ടത്താനം പണ്ഡിത സദസ് നടക്കുന്ന തളി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല
- കോഴിക്കോട്

* 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ കോർപ്പറേഷൻ.
- കോഴിക്കോട്.

* കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല
- കോഴിക്കോട്.

* സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത്
- കോഴിക്കോട് തുറമുഖം
<കോഴിക്കോട് - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here