പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 20 (50 ചോദ്യോത്തരങ്ങൾ) പേജ് 20
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 20 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 20
Question Code: 087/2022
Date of Test: 05/09/2022
1. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെട്ട സ്ഥലം.
A) ബീഹാർ
B) ലഖ്നൗ
C) ബംഗാൾ
D) ഡൽഹി
ഉത്തരം: (C)
2. ഹിതകാരിണി സമാജം സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
A) ഇ. വി. രാമസ്വാമി നായ്ക്കർ
B) വിരേശലിംഗം
C) ആത്മാറാം പാണ്ഡുരംഗ്
D) സ്വാമി ദയാനന്ദ സരസ്വതി
ഉത്തരം: (B)
3. 1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
A) കാൺപൂർ - നാനാസാഹേബ്
B) ഝാൻസി - റാണി ലക്ഷ്മി ഭായി
C) ലഖ്നൗ - മൗലവി അഹമ്മദുള്ള
D) ഡൽഹി - ബഹദുർഷാ രണ്ടാമൻ
ഉത്തരം: (C)
4. ചരിത്ര പ്രസിദ്ധമായ ലാഹോർ സമ്മേളനം നടന്ന വർഷം.
A) 1928
B) 1929
C) 1930
D) 1927
ഉത്തരം: (B)
5. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല സ്ഥാപിച്ചത് ആര് ?
A) എം. എ. അൻസാരി
B) ഡി. കെ. കാർവെ
C) സയ്യിദ് അഹമ്മദ്ഖാൻ
D) ജി. ജി. അഗാർക്കർ
ഉത്തരം: (B)
6. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കപ്പെട്ട വർഷം.
A) 1955
B) 1961
C) 1950
D) 1954
ഉത്തരം: (D)
7. ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത്
നിന്നാണ് ?
A) ജപ്പാൻ
B) ബ്രിട്ടൺ
C) അമേരിക്ക
D) സോവിയറ്റ് യൂണിയൻ
ഉത്തരം: (D)
8. 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' പദ്ധതി ഇവയിൽ ഏതുമായി ബന്ധപ്പെട്ടതാണ്?
A) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ
B) മുതലിയാർ കമ്മീഷൻ
C) കോത്താരി കമ്മീഷൻ
D) ദേശീയ വിദ്യാഭ്യാസ നയം
ഉത്തരം: (D)
9. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം.
A) പൂന
B) ന്യൂഡൽഹി
C) മുംബൈ
D) ഹൈദരാബാദ്
ഉത്തരം: (B)
10. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിലവിൽ വന്ന വർഷം.
A) 1962
B) 1969
C) 1968
D) 1970
ഉത്തരം: (B)
11. 1897-ൽ അമരാവതിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷ പദവി വഹിച്ച മലയാളി.
A) ജി. പി. പിള്ള
B) കെ. പി. കേശവ മേനോൻ
C) സി. ശങ്കരൻ നായർ
D) കെ. കേളപ്പൻ
ഉത്തരം: (C)
12. കൊച്ചിയിൽ ഇലക്ട്രിസിറ്റി സമരം നടന്ന വർഷം.
A) 1935
B) 1936
C) 1938
D) 1932
ഉത്തരം: (B)
13. "പൂക്കോട്ടൂർ സംഭവം'' ഇവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
A) കയ്യൂർ കലാപം
B) കുറിച്യ കലാപം
C) മലബാർ കലാപം
D) പുന്നപ്ര-വയലാർ സമരം
ഉത്തരം: (C)
14. സമത്വസമാജം സ്ഥാപിച്ചതാര് ?
A) ചട്ടമ്പിസ്വാമികൾ
B) അയ്യങ്കാളി
C) സഹോദരൻ അയ്യപ്പൻ
D) വൈകുണ്ഠ സ്വാമികൾ
ഉത്തരം: (D)
15. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 1921-ൽ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത് ഇവയിൽ എവിടെയാണ് ?
A) പയ്യന്നൂർ B) ഒറ്റപ്പാലം
C) തൃശ്ശൂർ D) ആലുവ
ഉത്തരം: (B)
16. ഇന്ത്യയിലെ ഭരണഘടനാസഭയുടെ ചെയർമാൻ ആരായിരുന്നു ?
A) ഡോ. ബി. ആർ. അംബേദ്കർ
B) നെഹ്റു
C) ഡോ. രാജേന്ദ്രപ്രസാദ്
D) മഹാത്മാഗാന്ധി
ഉത്തരം: (C)
17. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പറയുന്ന പേര് എന്താണ് ?
A) ചാർട്ടർ
B) പ്രിയാമ്പിൾ
C) പാർലമെന്റ്
D) നിയമസമതി
ഉത്തരം: (B)
18. ഏത് ഭരണഘടനാഭേദഗതിയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് ?
A) 44
B) 25
C) 32
D) 40
ഉത്തരം: (A)
19. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിൽ ഗവൺമെന്റിന്റെ തലവൻ ആരാണ് ?
A) പ്രസിഡന്റ്
B) മന്ത്രിമാർ
C) ഗവർണർ
D) പ്രധാനമന്ത്രി
ഉത്തരം: (D)
20. നമ്മുടെ ഭരണഘടനയിൽ മൗലിക കടമകളെപറ്റി പറയുന്നു. ഇപ്പോൾ നമ്മുക്ക് എത്ര മൗലിക കടമകൾ ഉണ്ട് ?
A) 7
B) 10
C) 11
D) 18
ഉത്തരം: (C)
21. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ് ?
A) കെ. രാധാകൃഷ്ണൻ
B) തമ്പി നാരായണൻ
C) ഡോ. എ. പി. ജെ. അബ്ദുൽ കലാം
D) വിക്രം സാരാഭായ്
ഉത്തരം: (C)
22. ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് താഴെ പറയുന്ന
ഏത് സ്ഥാപനം ആണ് ?
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B) കാനറബാങ്ക്
C) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
D) നീതി ആയോഗ്
ഉത്തരം: (C)
23. ഇന്ത്യയിൽ പ്രസിഡന്റ് രാജിവെക്കുകയോ, മരിക്കുകയോ, പാർലമെന്റ് പുറത്താ ക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ് ?
A) തിരഞ്ഞെടുപ്പ് കമ്മീഷണർ
B) പ്രധാനമന്ത്രി
C) സുപ്രീംകോടതി ജഡ്ജി
D) ഉപരാഷ്ട്രപതി
ഉത്തരം: (D)
24. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെപറയുന്നവയിൽ ഏതാണ് ?
A) തുല്യവേതനം
B) ഏകീകൃത സിവിൽ കോഡ്
C) ഗ്രാമപഞ്ചായത്ത് രൂപീകരണം
D) ചൂഷണം തടയുക
ഉത്തരം: (C)
25. ലോകത്ത് ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എവിടെയായിരുന്നു ?
A) റഷ്യ
B) അമേരിക്ക
C) കേരളം
D) പശ്ചിമബംഗാൾ
ഉത്തരം: (C)
26. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏത് ?
i) മഞ്ഞ് മൂടിയ ഹിമാലയൻ പർവ്വതനിരകൾക്ക് തൊട്ട് തെക്കു ഭാഗത്ത പ്രദേശങ്ങളിൽ തണുപ്പിന്റെ കാഠിന്യം കുറവാണ്.
ii) പ്രകൃതി രമണീയമായ ഹിമാലയൻ പർവ്വതനിരകൾക്ക് തെക്ക് ഭാഗത്തായി നിരവധി സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു.
A) (i) & (ii) ശരിയാണ്
C) (i) തെറ്റ്, (ii) ശരി
B) (i) ശരി, (ii) തെറ്റ്
D) (i) & (ii) തെറ്റാണ്
ഉത്തരം: (A)
27. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം.
A) ഇന്ത്യൻ മരുഭൂമി
B) തീരസമതലങ്ങൾ
C) ഉത്തരമഹാസമതലം
D) ഉപദ്വീപീയ പീഠഭൂമി
ഉത്തരം: (D)
28. നേപ്പാളുമായി ഏറ്റവും കുറഞ്ഞ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
A) ഉത്തർപ്രദേശ്
B) സിക്കിം
C) ബീഹാർ
D) ഉത്തരാഖണ്ഡ്
ഉത്തരം: (B)
29. ഇന്ത്യൻ മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം.
A) ഗോവ B) മഹാരാഷ്ട്ര
C) തമിഴ്നാട് D) കർണാടക
ഉത്തരം: (C)
30. ഏത് നദിയുടെ പോഷക നദിയാണ് ഇന്ദ്രാവതി ?
A) മഹാനദി B) ഗോദാവരി
C) കാവേരി D) നർമ്മദ
ഉത്തരം: (B)
31. 2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു
വന്യജീവി സങ്കേതം ഏത് ?
A) ആറളം വന്യജീവി സങ്കേതം
B) കൊട്ടിയൂർ വന്യജീവി സങ്കേതം
C) നെയ്യാർ വന്യജീവി സങ്കേതം
D) മലബാർ വന്യജീവി സങ്കേതം
ഉത്തരം: (B)
32. ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
A) ദേവികുളം
B) പീരുമേട്
C) തലശ്ശേരി
D) ഉടുമ്പൻചോല
ഉത്തരം: (A)
33. കേരളത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന മണ്ണിനം.
A) ചെമ്മണ്ണ്
B) കറുത്തമണ്ണ്
C) ചെങ്കൽ മണ്ണ്
D) വനമണ്ണ്
ഉത്തരം: (C)
34. കേരളം, സംസ്ഥാന കായികദിനമായി ആചരിക്കുന്നതെന്ന് ?
A) സെപ്റ്റംബർ 13
B) ആഗസ്റ്റ് 29
C) ഒക്ടോബർ 13
D) ജൂൺ 23
ഉത്തരം: (C)
35. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതി ആരംഭിച്ച വർഷം.
A) 2020
B) 2021
C) 2018
D) 2019
ഉത്തരം: (D)
36. സംസ്ഥാന തദ്ദേശ സ്വയംഭരണ അനുബന്ധ സ്ഥാപനങ്ങൾ, പദ്ധതികൾ ഇവയിൽ ഉൾപ്പെടാത്തത് ഏത് ?
A) കൈറ്റ്
B) ശുചിത്വമിഷൻ
C) കില
D) കുടുംബശ്രീ
ഉത്തരം: (A)
37. കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
A) പാമ്പാടി
B) പീച്ചി
C) പാലോട്
D) കുന്നമംഗലം
ഉത്തരം: (B)
38. ചാലിയാർ നദിയുടെ ഉത്ഭവസ്ഥാനമേത് ?
A) നീലഗിരിയിലെ ഇളമ്പലാരി കുന്നുകൾ
B) പശ്ചിമഘട്ടത്തിലെ ആനമലകുന്നുകൾ
C) കർണാടകത്തിലെ ബ്രഹ്മഗിരി വനമേഖല
D) പശ്ചിമഘട്ടത്തിലെ ശിവഗിരികുന്നുകൾ
ഉത്തരം: (A)
39. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതി.
A) ശബരിഗിരി ജലവൈദ്യുത പദ്ധതി
B) ഇടുക്കി ജലവൈദ്യുത പദ്ധതി
C) പള്ളിവാസൽ ജലവൈദ്യുത പദ്ധതി
D) കുറ്റ്യാടി ജലവൈദ്യുത പദ്ധതി
ഉത്തരം: (D)
40. ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
A) കോഴിക്കോട്
B) തിരുവനന്തപുരം
C) തൃശ്ശൂർ
D) കണ്ണൂർ
ഉത്തരം: (C)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
41. കേരളസംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതി ഏത് ?
A) മെഡിസെപ്
B) മെഡിക്ലെയിം
C) മെഡികെയർ
D) മെഡിഹെൽപ്
ഉത്തരം: (A)
42. താഴെ പറയുന്നവയിൽ വാക്സിൻ അല്ലാത്തത് ഏത് ?
A) OPU
B) BCG
C) BCR
D) പെന്റാവാലന്റ്
ഉത്തരം: (X)
43. മസ്തിഷ്ക മരണത്തോടെ അവയവദാനം നടത്തുന്ന സംസ്ഥാന സർക്കാർ
ആരോഗ്യപദ്ധതി ഏത് ?
A) അമൃതം ആരോഗ്യം
B) സുകൃതം
C) മൃതസഞ്ജീവനി
D) സാന്ത്വനം
ഉത്തരം: (C)
44. താഴെ പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പ്രത്യേകത ഏത് ?
A) കോശത്തിന് വെളിയിൽ നിർജ്ജീവം
B) ആതിഥേയ കോശത്തിലെ വിഭവങ്ങൾ ഉപയോഗിച്ച് പെരുകുന്നു
C) ഡി. എൻ. എ. യും പ്രോട്ടീൻ കവചവുമുണ്ട്
D) മനുഷ്യരിൽ മാത്രം രോഗമുണ്ടാക്കുന്നു
ഉത്തരം: (D)
45. അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു.
A) എയിഡ്സ്
B) കോവിഡ്
C) ക്യാൻസർ
D) ക്ഷയം
ഉത്തരം: (A)
46. രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന കോശങ്ങൾ ഏവ ?
A) ന്യൂട്രോഫിൽ & ഇസ്നോഫിൽ
B) ന്യൂട്രോഫിൽ & മോണോസൈറ്റ്
C) ന്യൂട്രോഫിൽ & ബേസോഫിൽ
D) ന്യൂട്രോഫിൽ & ലിംഫോസൈറ്റ്
ഉത്തരം: (B)
47. താഴെ പറയുന്ന രോഗങ്ങളും രോഗകാരികളിലും നിന്ന് ശരിയല്ലാത്ത ഗ്രൂപ്പ്
തെരഞ്ഞെടുക്കുക.
A) വട്ടച്ചൊറി, അത്ലറ്റ് ഫുട് - ഫംഗസ്
B) നിപ, എലിപ്പനി - വൈറസ്
C) ക്ഷയം, ഡിഫ്തീരിയ - ബാക്ടീരിയ
D) മലേറിയ, ക്ലാമിഡിയാസിസ് - പ്രോട്ടോസോവ
ഉത്തരം: (X)
48. വിത്തുകോശങ്ങൾ (Stem Cells) എന്നാൽ
i) രക്താർബുദമുള്ളവരിൽ കാണുന്നവ.
ii) സ്ത്രീകളിൽ മാത്രം കാണുന്നവ.
iii) ശരീരത്തിലെ ഏതു കോശമായും മാറാൻ കഴിവുള്ളവ.
iv) സസ്യങ്ങളുടെ വിത്തുകളിൽ കാണപ്പെടുന്നു.
A) i & ii
B) ii & iv
C) iii
D) എല്ലാം ശരി
ഉത്തരം: (C)
49. താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.
i) ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ.
ii) ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു.
iii) വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
iv) ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.
A) ii & iii
B) i, ii & iii
C) എല്ലാം ശരി
D) i & iv
ഉത്തരം: (B)
50. ഒരു ജീവിതശൈലീരോഗമാണ് പക്ഷാഘാതം. ഇതുണ്ടാവാനുള്ള പ്രധാനകാരണം എന്ത് ?
i) കരളിൽ കൊഴുപ്പ് അടിയുന്നത്
ii) ഹൃദയാഘാതം
iii) മസ്തിഷ്കത്തിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നത്
iv) അൽഷിമേഴ്സ് രോഗം മൂർഛിക്കുന്നതുകൊണ്ട്
A) i & ii
B) ii & iv
C) iv
D) iii
ഉത്തരം: (D)
0 അഭിപ്രായങ്ങള്