പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 19 (35 ചോദ്യോത്തരങ്ങൾ) പേജ് 19


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 19 | Quesion Paper 19: 35 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 19 ൽ നിന്നുള്ള 35 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്. 

Question Paper - 19
Question Code: 086/2022 
Date of Test: 03/09/2022

1. വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തുകൊണ്ട് സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം.
A) സത്യശോധക് സമാജം
B) പ്രാർത്ഥന സമാജം
C) ആര്യ സമാജം
D) ഹിതകാരിണി സമാജം
ഉത്തരം: (C)

2. ദേശീയ സമരകാലത്തെ പ്രധാന പത്രങ്ങളിൽ ഒന്നായ വോയ്സ് ഓഫ് ഇന്ത്യ
സ്ഥാപിച്ചത് ആരാണ് ?
A) ദാദാഭായ് നവറോജി
B) സുരേന്ദ്രനാഥ് ബാനർജി
C) ലാല ലജ്പത്റായ്
D) ബാലഗംഗാധര തിലക്
ഉത്തരം: (A)

3. 'ഇന്ത്യൻ നാഷണൽ ആർമി' (INA) രൂപീകരിച്ചതാരാണ് ?
A) സുഭാഷ് ചന്ദ്രബോസ്
B) ജയപ്രകാശ് നാരായൺ
C) ചന്ദ്രശേഖർ ആസാദ്
D) റാഷ് ബിഹാരി ബോസ്
ഉത്തരം: (D)

4. 1920 ലെ നിസ്സഹകരണ സമരകാലത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക.
i) ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കുക
ii) നികുതി നൽകുക
iii) തദ്ദേശിയ ഉൽപ്പന്നങ്ങൾ നിർമിക്കുക
iv) ഹിന്ദി പ്രചരിപ്പിക്കുക
A) ഒന്നും മൂന്നും
B) രണ്ട് മാത്രം
C) നാല് മാത്രം
D) മൂന്നും നാലും
ഉത്തരം: (B)

5. 1942 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രസ്ഥാനം. 
A) ചമ്പാരൻ സത്യാഗ്രഹം
B) നിസ്സഹകരണ പ്രസ്ഥാനം 
C) നിയമലംഘന പ്രസ്ഥാനം
D) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഉത്തരം: (D)

6. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
A) ദാരിദ്ര്യ നിർമാർജനം
B) വ്യാവസായിക വികസനം
C) കാർഷിക മേഖലയുടെ സമഗ്ര വികസനം
D) സുസ്ഥിര വികസനം
ഉത്തരം: (C)

7. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്.
A) 1997-2002
B) 2002-2007
C) 2007-2012
D) 2012-2017
ഉത്തരം: (D)

8. "നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യ'' യുടെ ആസ്ഥാനം. 
A) ന്യൂഡൽഹി B) ഭോപ്പാൽ 
C) മുംബൈ  D) ജയ്പൂർ
ഉത്തരം: (A)

9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ. 
A) കോത്താരി കമ്മീഷൻ
B) രാധകൃഷ്ണൻ കമ്മീഷൻ
C) ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ
D) ഇതൊന്നുമല്ല
ഉത്തരം: (B)

10. പഞ്ചശീല തത്വങ്ങളിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
A) ജവഹർലാൽ നെഹ്റു
B) ലാൽ ബഹദൂർ ശാസ്ത്രി
C) മൊറാർജി ദേശായി
D) ചന്ദ്രശേഖർ
ഉത്തരം: (A)

11. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ വിലയിരുത്തി മുൻഗണന ക്രമത്തിൽ ജില്ലാ തലത്തിലേക്ക് സമർപ്പിക്കുന്ന തലം ഏതാണ് ?
A) ഗ്രാമ പഞ്ചായത്ത്
B) ബ്ലോക്ക് പഞ്ചായത്ത്
C) ജില്ലാ പഞ്ചായത്ത്
D) ഇതൊന്നുമല്ല
ഉത്തരം: (B)

12. കേരളത്തിന്റെ ഔദ്യോഗിക ഫലം.
A) മാങ്ങ
B) ചക്ക
C) പപ്പായ
D) ആപ്പിൾ
ഉത്തരം: (B)
13. കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്.
A) കണ്ണൂർ
B) കോഴിക്കോട്
C) കൊല്ലം
D) തിരുവനന്തപുരം
ഉത്തരം: (A)

14. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി.
A) ഭാരതപ്പുഴ
B) ചാലിയാർ
C) പെരിയാർ
D) പമ്പ
ഉത്തരം: (C)

15. കേരളത്തിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ. 
A) എം. ബി. രാജേഷ്
B) ഡോ. ജയരാജ്
C) വി. ഡി. സതീശൻ
D) ചിറ്റയം ഗോപകുമാർ
ഉത്തരം: (D)

16. കേരള സംസ്ഥാനത്തിന്റെ കായിക വകുപ്പ് മന്ത്രി.
A) റോഷി അഗസ്റ്റിൻ
B) പി. പ്രസാദ്
C) വി. എൻ. വാസവൻ
D) വി. അബ്ദു റഹിമാൻ
ഉത്തരം: (D)

17. കേരള സർക്കാരിന്റെ കമ്യൂണിറ്റി പോലിസിങ്ങ് സംരംഭം.
A) ജനമൈത്രി സുരക്ഷ
B) പിങ്ക് ബീറ്റ്
C) നിർഭയ
D) ആശാ കിരണം
ഉത്തരം: (A)

18. കേരളത്തിലെ ആദ്യ പത്രമായ 'രാജ്യ സമാചാരം' എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത് ?
A) കല്ല്യാശ്ശേരി
B) തലശ്ശേരി
C) കോട്ടയം
D) കോഴിക്കോട്
ഉത്തരം: (B)

19. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി.
A) ഇ. എം. എസ്. നമ്പൂതിരിപ്പാട്
B) പട്ടം താണുപിള്ള
C) ആർ. ശങ്കർ
D) സി. അച്യുത മേനോൻ
ഉത്തരം: (A)

20. സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി.
A) സജി ചെറിയാൻ
B) കെ. എൻ. ബാലഗോപാൽ
C) കെ. രാധകൃഷ്ണൻ
D) പി. രാജീവ്
ഉത്തരം: (C)

21. 'കേരള സിംഹം' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
A) വേലുതമ്പി ദളവ
B) കുഞ്ഞാലി മരയ്ക്കാർ
C) ശക്തൻ തമ്പുരാൻ
D) പഴശ്ശി രാജ
ഉത്തരം: (D)

22. ആത്മ വിദ്യാ സംഘത്തിന്റെ സ്ഥാപകൻ.
A) സഹോദരൻ അയ്യപ്പൻ
B) വാഗ്ഭടാനന്ദൻ
C) ശുഭാനന്ദ ഗുരുദേവൻ
D) ആഗമാനന്ദ സ്വാമികൾ
ഉത്തരം: (B)

23. വൈക്കം സത്യാഗ്രഹം നടന്ന വർഷം.
A) 1921
B) 1924
C) 1931
D) 1934
ഉത്തരം: (B)

24. 1930 ലെ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് നിയമം ലംഘിച്ച സ്ഥലം.
A) കോഴിക്കോട്
B) തിരുവനന്തപുരം
C) ചേർത്തല
D) പയ്യന്നൂർ
ഉത്തരം: (D)
25. "ദൈവ ദശകം'' എന്ന കൃതി രചിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
A) ചട്ടമ്പി സ്വാമികൾ
B) കുമാര ഗുരുദേവൻ
C) ശ്രീനാരായണ ഗുരു
D) സഹോദരൻ അയ്യപ്പൻ
ഉത്തരം: (C)

26. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമല്ലാത്തത് കണ്ടെത്തുക.
A) സംസ്ഥാന സർവീസ്
B) അന്താരാഷ്ട്ര സർവീസ്
C) അഖിലേന്ത്യ സർവീസ്
D) കേന്ദ്ര സർവീസ്
ഉത്തരം: (B)

27. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പൗരന്മാർക്ക് ലഭിക്കേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി 1928-ൽ തയ്യാറാക്കിയ ഭരണഘടനാ സമാനമായ രേഖ ഏത് ?
A) ബോംബെ പ്ലാൻ
B) നെഹ്റു കമ്മറ്റി റിപ്പോർട്ട്
C) മൗണ്ട് ബാറ്റൺ പ്ലാൻ
D) ഡോ. അംബേദ്കർ കമ്മറ്റി റിപ്പോർട്ട്
ഉത്തരം: (B)

28. താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക.
i) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
ii) ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്.
iii) നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
iv) നയരൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ.
A) എല്ലാം ശരിയാണ്
B) രണ്ട് മാത്രം
C) ഒന്നും നാലും മാത്രം
D) ഒന്നും മൂന്നും നാലും മാത്രം
ഉത്തരം: (D)

29. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും "ഭരണഘടനയുടെ ഹൃദയവും ആത്മാവും'' എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചതുമായ അവകാശം ഏത് ?
A) അയിത്ത നിർമാർജനം
B) സ്വാതന്ത്ര്യങ്ങൾക്കുള്ള അവകാശം
C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
D) ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം
ഉത്തരം: (D)

30. ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാരുടെ മൗലിക ചുമതലകൾ കൂട്ടിച്ചേർത്തത് 1976 ൽ നടന്ന നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ഇത് ഭരണഘടനയുടെ ഏതു ഭാഗമായാണ് ഉൾപ്പെടുത്തിയത് ?
A) ഭാഗം 4 A
B) ഭാഗം 12 A
C) ഭാഗം 4
D) ഭാഗം 3
ഉത്തരം: (A)

31. ഇന്ത്യയുടെ മാനകരേഖാംശം.
A) 86°20' കിഴക്ക് രേഖാംശം
B) 74°22' കിഴക്ക് രേഖാംശം
C) 135° കിഴക്ക് രേഖാംശം
D) 82°30' കിഴക്ക് രേഖാംശം
ഉത്തരം: (D)

32. ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനം.
A) ഗുജറാത്ത്
B) അരുണാചൽ പ്രദേശ്
C) തമിഴ്നാട്
D) ഹിമാചൽ പ്രദേശ്
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
33. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം.
A) ലക്ഷദ്വീപ്
B) ഇന്തോനേഷ്യ
C) ആൻഡമാൻ നിക്കോബാർ
D) മഡഗാസ്ക്കർ
ഉത്തരം: (A)

34. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ചേരുന്ന ഭാഗം.
A) നീലഗിരി കുന്നുകൾ
B) ജാവഡിക്കുന്നുകൾ
C) നല്ലമല കുന്നുകൾ
D) ആരവല്ലിക്കുന്നുകൾ
ഉത്തരം: (A)

35. താഴെപ്പറയുന്നവയിൽ തീരദേശം ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം.
A) മഹാരാഷ്ട്ര
B) പശ്ചിമ ബംഗാൾ 
C) മധ്യപ്രദേശ്
D) കേരളം 
ഉത്തരം: (C)
'X ' DENOTES DELETION

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here