പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 03 (50 ചോദ്യോത്തരങ്ങൾ) പേജ് 03
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 03 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 03
Question Code: 021/2022
Date of Test: 21/03/2022
1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കാനിങ്ങ് പ്രഭുവുമായി ബന്ധപ്പെടാത്തത് ഏത് ?
i) ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയ് ആയിരുന്നു.
ii) ദത്താവകാശ നിരോധന നിയമം പിൻവലിച്ചു.
iii) ഇൽബർട്ട് ബിൽ അവതരിപ്പിച്ചു.
iv) 1858 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നു.
A) i, ii
B) ii, iii
C) Only i
D) Only iii
ഉത്തരം: (D)
2. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആനിബസന്റ് ആയിരുന്നു.
ii) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് ബദറുദ്ദീൻ തയാബ്ജി ആകുന്നു.
ii) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മലയാളി പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായർ ആകുന്നു.
iv) ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയത് 1925 ൽ ആയിരുന്നു.
A) i, ii, iii
B) ii, iii, iv
C) i, iii, iv
D) i, ii, iv
ഉത്തരം: (A)
3. ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?
i) 1936 ൽ മാവോ സേതുങ്ങ് ലോങ്ങ് മാർച്ച് നടത്തി.
ii) ഡോ. സൺയാൻ 1911 ലെ വിപ്ലവം നയിച്ചു.
iii) 1927 ൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു.
iv) ചൈനയിൽ ആഭ്യന്തരയുദ്ധം കുമിന്താങ്ങുകളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലായിരുന്നു.
A) i, ii
B) i, iii
C) ii, iii
D) iii, iv
ഉത്തരം: (B)
4. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികൾ ഏത് ?
i) ഒന്നാം പാനിപത്ത് യുദ്ധം - ബാബർ X ഇബ്രാഹിം ലോദി
ii) ബക്സാർ യുദ്ധം - മിർജാഫർ X ക്ലൈവ്
iii) കുളച്ചൽ യുദ്ധം - മാർത്താണ്ഡവർമ്മ X ഡച്ചുകാർ
iv) ഖണ്വയുദ്ധം - ബാബർ X റാണാസംഗ
A) i, iii
B) iii, iv
C) Only ii
D) Only iv
ഉത്തരം: (C)
5. സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
i) കന്യാകുമാരിക്കടുത്തുള്ള ശാസ്താംകോവിൽവിള എന്ന സ്ഥലത്ത് ജനിച്ചു.
ii) 1800 ൽ സമത്വസമാജം സ്ഥാപിച്ചു.
iii) അഖിലതിരുട്ട്, അരുൾനൂൽ എന്നിവ പ്രധാന പ്രസിദ്ധീകരണങ്ങൾ.
iv) അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം പിതാവിന്റെ വഴി എന്നറിയപ്പെട്ടു.
A) i, ii
B) ii, iii
C) ii Only
D) i, iii, iv
ഉത്തരം: (D)
6. കോവിഡിനുള്ള പ്രതിരോധ മരുന്നായ കോവാക്സിൻ ഉത്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഏത് ?
A) ബയോകോൺ
B) ഭാരത് ബയോടെക്
C) സിറം ഇൻസ്റ്റിറ്റ്യൂട്ട്
D) ആസ്ട്രാ സെനക്കാ
ഉത്തരം: (B)
7. ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെടുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്
A) ഈസ്റ്റിംഗ്സ്
B) നോർത്തിംഗ്സ്
C) കോണ്ടൂർ രേഖകൾ
D) ഗ്രീനിച്ച് രേഖകൾ
ഉത്തരം: (A)
8. ലോയ്സ് സമതലങ്ങൾ സൃഷ്ടിക്കുന്നത്
A) നദികൾ
B) ഹിമാനി
C) തിരമാലകൾ
D) കാറ്റ്
ഉത്തരം: (D)
9. രണ്ട് വേലിയേറ്റങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം
A) 24 മണിക്കൂർ 10 മിനിറ്റ്
B) 12 മണിക്കൂർ 25 മിനിറ്റ്
C) 6 മണിക്കൂർ 30 മിനിറ്റ്
D) 14 മണിക്കൂർ 15 മിനിറ്റ്
ഉത്തരം: (B)
10. ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷമണ്ഡലമാണ്
A) അയണോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) ട്രോപ്പോസ്ഫിയർ
D) മിസോസ്ഫിയർ
ഉത്തരം: (C)
11. മാർബിൾ ഏതുതരം ശിലകൾക്ക് ഉദാഹരണമാണ് ?
A) ആഗ്നേയശില
B) കായാന്തരിതശില
C) അവസാദശില
D) പാതാളശില
ഉത്തരം: (B)
12. ബെറിംഗ് കടലിടുക്ക് വഴി തെക്കോട്ട് ഒഴുകുന്ന സമുദ്രജലപ്രവാഹമേത് ?
A) കുറോഷിയോ
B) ഒയാഷിയോ
D) ഹംബോൾട്ട്
C) കാലിഫോർണിയ
ഉത്തരം: (B)
13. താഴെ തന്നിരിക്കുന്നവയിൽ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
i) മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള വളർച്ച.
ii) സ്വാശ്രയത്വം.
iii) ഭൂപരിഷ്കരണം.
iv) ആഗോളവത്കരണം.
A) i, ii, iiiform
B) i, ii, iv
C) i, ii, iii, iv
D) i, ii
ഉത്തരം: (D)
14. താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
i) ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പരിമിതപ്പെട്ടു.
ii) ഉയർന്ന ഉത്പാദനം കമ്പോളമിച്ചത്തിന് ഇടയാക്കി.
iii) അത്യുൽപാദന ശേഷിയുള്ള വിത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉപയോഗം കാർഷിക രംഗത്ത് ഉണ്ടായി.
A) i, ii, iii
B) i, iii
C) ii, iii
D) ഇവയൊന്നും ശരിയല്ല
ഉത്തരം: (A)
15. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയങ്ങൾ ഉടലെടുക്കുന്നതിന് കാരണമല്ലാത്തത് ഏത് ?
A) വിദേശനാണയ കരുതൽ ശേഖരത്തിലുള്ള ഇടിവ്
B) ഉയർന്ന ഫിസ്കൽ കമ്മി (ധനകമ്മി)
C) ഉയർന്ന ജനസംഖ്യാ നിരക്ക്
D) ഗൾഫ് പ്രതിസന്ധി
ഉത്തരം: (C)
16. താഴെ കൊടുത്തിരിക്കുന്നവയിൽ അവസാദശിലയ്ക്ക് ഉദാഹരണം ഏത് ?
A) ഗ്രാനൈറ്റ്
B) ചുണ്ണാമ്പ് കല്ല്
C) മാർബിൾ
D) ബസാൾട്ട്
ഉത്തരം: (B)
17. ഒരു പ്രധാന റാബിവിളയാണ്
A) നെല്ല്
B) ചോളം
C) പുകയില
D) കരിമ്പ്
ഉത്തരം: (C)
18. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്ന ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞൻ.
A) ഉർജിത് പട്ടേൽ
C) ഗീതാ ഗോപിനാഥ്
B) രഘുറാം രാജൻ
D) ഉഷാ തോറത്ത് (Usha Thorat)
ഉത്തരം: (C)
19. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് താഴെപ്പറയുന്നവരിൽ ആരാണ് ?
A) ഡോ. രാജേന്ദ്ര പ്രസാദ്
B) ഡോ. ബി. ആർ. അംബേദ്കർ
C) ജവഹർലാൽ നെഹ്റു
D) സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം: (A)
20. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഭരണഘടനാ വകുപ്പ് ഏത് ?
A) 16-ാം വകുപ്പ്
B) 15-ാം വകുപ്പ്
C) 17-ാം വകുപ്പ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)
21. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്ക് ഏതാണ് ?
A) റിപ്പബ്ലിക്
B) ഡെമോക്രാറ്റിക്
C) സോഷ്യലിസ്റ്റ്
D) ലിബർട്ടി
ഉത്തരം: (C)
22. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് നിയമിച്ച കമ്മീഷൻ ഏത് ?
A) ഷാ കമ്മീഷൻ
B) ലിബർഹാൻ കമ്മീഷൻ
C) ശ്രീകൃഷ്ണ കമ്മീഷൻ
D) സർക്കാരിയ കമ്മീഷൻ
ഉത്തരം: (D)
23. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത് ?
A) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളർത്തുക
B) രാഷ്ട്രത്തിലെ പൗരന്മാർക്ക് പൊതുവായ സിവിൽ നിയമസംഹിത രൂപീകരിക്കുക. C) മദ്യനിരോധനം
D) തുല്യജോലിക്ക് തുല്യവേതനം
ഉത്തരം: (B)
24. ഇന്ത്യൻ ഭരണഘടനയിൽ 'പൊതുജനാരോഗ്യം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് ഏത് ?
A) യൂണിയൻ ലിസ്റ്റ്
C) കൺകറന്റ് ലിസ്റ്റ്
B) സ്റ്റേറ്റ് ലിസ്റ്റ്
D) ഇവയൊന്നുമല്ല
ഉത്തരം: (B)
25. രാജ്യസഭയുടെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷപദം വഹിച്ച് നടപടികൾ നിയന്ത്രിക്കുന്നത് ആരാണ് ?
A) ഉപരാഷ്ട്രപതി
B) രാഷ്ട്രപതി
C) സ്പീക്കർ
D) പ്രധാനമന്ത്രി
ഉത്തരം: (A)
26. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന ഒരു ഭേദഗതിയും നടത്താൻ പാർലമെന്റിന് അധികാരമില്ല എന്ന സുപ്രധാന സുപ്രീംകോടതി വിധി ഏതു കേസുമായി ബന്ധപ്പെട്ടാണ് ഉണ്ടായത് ?
A) A. K. ഗോപാലൻ കേസ്
B) S. R. ബൊമ്മായ് കേസ്
C) നൊവർട്ടിസ് പേറ്റന്റ് കേസ്
D) കേശവാനന്ദഭാരതി കേസ്
ഉത്തരം: (D
27. ലോകസഭയുമായി ബന്ധപ്പെട്ട് ചില പ്രസ്താവന/പ്രസ്താവനകൾ താഴെ കൊടുത്തി രിക്കുന്നു. ഉചിതമായവ തിരഞ്ഞെടുക്കുക.
i) 30 വയസ്സ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാൻ അവകാശമുണ്ട്.
ii) ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.
iii) ലോകസഭ ഒരു സ്ഥിരം സഭയാണ്.
iv) ലോകസഭയുടെ കാലാവധി 5 വർഷമാണ്.
A) i & ii ശരി
B) ii, iii & iv ശരി
C) ii & iv ശരി
D) iii & iv ശരി
ഉത്തരം: (C)
28. കേരള സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസം ആണ്. ഏതാണ് പദ്ധതി ?
A) വയോമിത്രം
B) മംഗല്യ
C) സ്നേഹസ്പർശം
D) യെസ് കേരള
ഉത്തരം: (C)
29. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നത് ആരാണ് ?
A) ഗവർണ്ണർ
B) കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
C) ഉപരാഷ്ട്രപതി
D) അഡ്വക്കേറ്റ് ജനറൽ
ഉത്തരം: (D)
30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക.
i) ഈ പദ്ധതി ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നു.
ii) ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഈ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.
iii) 2005 -ൽ ആണ് പാർലമെന്റ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
നിയമം പാസാക്കിയത്.
A) i ഉം ii ഉം ശരി
B) i മാത്രം ശരി
C) i ഉം iii ഉം ശരി
D) iii മാത്രം ശരി
ഉത്തരം: (C)
31. K.I.T.E. (കൈറ്റ്) പൂർണ്ണരൂപം എന്താണ് ?
A) കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ
B) കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
C) കേരളാ ഇൻഡസ്ട്രിയൽ ട്രയിനിംഗ് ഏജൻസി
D) ഇവയൊന്നുമല്ല.
ഉത്തരം: (B)
32. താഴെ കൊടുത്തിരിക്കുന്നവയിൽ മനുഷ്യന്റെ ദഹനേന്ദ്രിയവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം ഉൾപ്പെട്ടിട്ടുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
i) മനുഷ്യരിൽ അന്നജത്തിന്റെ ദഹനം ആമാശയത്തിൽ വച്ച് ആരംഭിക്കുന്നു.
ii) കരളിൽ നിന്നുൽപാദിപ്പിക്കപ്പെടുന്ന പിത്തരസം ചെറുകുടലിൽ വച്ച് കൊഴുപ്പിനെ കുഴമ്പു രൂപത്തിലാക്കി മാറ്റുന്നു.
ii) ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന റെന്നിൻ പാൽ മാംസ്യമായ കസീനിനെ പാരാകസീൻ ആക്കി മാറ്റുന്നു.
iv) ആഗ്നേയ രസത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്സിൻ, കൈമോിപ്സിൻ, കാർബോക്സിപെപ്പ്റ്റിഡേസ് എന്നീ രാസാഗ്നികൾ പ്രോട്ടീനുകളെ പ്രോട്ടിയോസാക്കി മാറ്റുന്നു.
A) i, ii & iii
B) i, ii & iv
C) ii, iii & iv
D) ഇവയൊന്നുമല്ല
ഉത്തരം: (C)
33. താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തിൽ അലിയുന്ന വിറ്റാമിനുകൾ
തെരഞ്ഞെടുക്കുക.
i) തയാമിൻ
ii) റൈബോഫ്ലേവിൻ
iii) റെറ്റിനോൾ
iv) നിയാസിൻ
A) i & iii
B) ii മാത്രം
C) i, ii & iv
D) iii മാത്രം
ഉത്തരം: (C)
34. അക്വാട്ടിക്ക് ഫുഡ് ചെയിനുകളിൽ ഡി. ഡി. റ്റി. യുടെ സാന്ദ്രത ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഏതു ജീവിയിലായിരിക്കും ?
A) മത്സ്യങ്ങൾ
B) ഫൈറ്റോ പ്ലാങ്ടണുകൾ
C) ഞണ്ടുകൾ
D) കടൽ കാക്കകൾ
ഉത്തരം: (D)
35. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോട്ടോസോവ മൂലം ഉണ്ടാകുന്ന രോഗങ്ങൾ മാത്രം ഉൾപ്പെട്ടിട്ടുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
i) ടൈഫോയ്ഡ്
iii) അമീബയാസിസ്
ii) മലേറിയ
iv) ഡെങ്കിപനി
A) i & ii
B) ii & iii
C) ii & iv
D) i, iii & iv
ഉത്തരം: (B)
36. കേരള സർക്കാർ നടപ്പിലാക്കിവരുന്ന ചില ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. അവയിൽ ശരിയായിട്ടുള്ളത് തെരഞ്ഞെടുക്കുക.
i) ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് അമൃതം ആരോഗ്യം.
ii) എയ്ഡ്സ് ബോധവത്ക്കരണത്തിനു വേണ്ടിയുള്ള പദ്ധതിയാണ് സുകൃതം.
iii) കിടപ്പുരോഗികളെ പരിപാലിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിയാണ് സാന്ത്വനം.
iv) മാരകമായ അസുഖം നിമിത്തം ദുരിതം അനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതിയാണ് താലോലം.
A) । മാത്രം
B) i & iv
C) ii & iii
D) ii & iv
ഉത്തരം: (B)
37. താഴെ കൊടുത്തിരിക്കുന്നവയിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക.
A) പോളിയോ, പാർക്കിൻസൺസ്
B) ടൈഫോയ്ഡ്, ന്യൂമോണിയ
C) പോളിയോ, മലമ്പനി
D) എയ്ഡ്സ്, ക്ഷയം
ഉത്തരം: (A)
38. 37°C ന് സമാനമായിട്ടുള്ള ഫാരൻഹീറ്റ് സ്കെയിലിലെ താപനില എത്രയാണ് ?
A) 97.6°F
B) 98°F
C) 98.6°F
D) 97°F
ഉത്തരം: (C)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
39. മഴവില്ലുണ്ടാകുന്നതിന് കാരണം പ്രകാശത്തിന്റെ ഏതു പ്രതിഭാസമാണ് ?
A) ആന്തരിക പ്രതിഫലനം
B) അപവർത്തനം
C) പ്രകീർണനം
D) A യും, B യും, C യും കാരണമാകുന്നു
ഉത്തരം: (D)
40. ശബ്ദതരംഗത്തിന്റെ പ്രത്യേകത താഴെ പറയുന്നതിൽ ഏതാണ് ?
i) അനുദൈർഘ്യ തരംഗമാണ്.
ii) അനുപ്രസ്ഥ തരംഗമാണ്.
iii) സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
iv) പ്രകാശത്തേക്കാൾ ഡിഫ്രാക്ഷൻ കൂടുതലാണ്.
A) i ഉം iii ഉം iv ഉം
B) ii ഉം iii ഉം മാത്രം
C) ii ഉം iv ഉം മാത്രം
D) iii ഉം iv ഉം മാത്രം
ഉത്തരം: (A)
41. ഇന്ത്യയുടെ ചൊവ്വ പരിവേഷണ വാഹനമായ മംഗൾയാൻ വിക്ഷേപിച്ച തീയതി. A) 24 സെപ്റ്റംബർ 2014
B) 5 നവംബർ 2013
C) 24 ഡിസംബർ 2015
D) 5 സെപ്റ്റംബർ 2013
ഉത്തരം: (B)
42. ആൽക്കലോയ്ഡുകളുടെ ക്ഷാരഗുണത്തിന് കാരണമായ മൂലകം ഏത് ?
A) സോഡിയം
B) നൈട്രജൻ
C) പൊട്ടാസ്യം
D) കാൽസ്യം
ഉത്തരം: (B)
43. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവുമധികം സാന്ദ്രതയുള്ളത് ?
A) 0°C
B) 4°C
C) 60°C
D) 100°C
ഉത്തരം: (B)
44. 'വാൻ ആർക്കൽ' പ്രക്രിയ ഉപയോഗിച്ച് ശുദ്ധീകരിക്കാൻ കഴിയുന്ന ലോഹമേത് ?
A) സിർക്കോണിയം
B) നിക്കൽ
C) സ്വർണ്ണം
D) ചെമ്പ്
ഉത്തരം: (A)
45. ഒരു ഏഷ്യൻ രാജ്യത്തിന്റെ പേര് നൽകിയിരിക്കുന്ന ആവർത്തനപ്പട്ടികയിലെ
ഒരേയൊരു മൂലകം ഏത് ?
A) ഇൻഡിയം
B) ടെന്നസീൻ
C) നിഹോണിയം
D) ലിതിയം
ഉത്തരം: (C)
46. 'അള്ളാപിച്ചാ മൊല്ലാക്ക' എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?
A) എം. ടി. വാസുദേവൻ നായർ
B) കാക്കനാടൻ
C) ഒ. വി. വിജയൻ
D) എൻ. പി. മുഹമ്മദ്
ഉത്തരം: (C)
47. ചുവടെ നല്കുന്ന പ്രസ്താവനകളിൽ നിന്ന് മഹാത്മാ അയ്യങ്കാളിക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചു.
ii) കല്ലുമാല പ്രക്ഷോഭം സംഘടിപ്പിച്ചു.
iii) സാധുജന പരിപാലന യോഗത്തിന് രൂപം കൊടുത്തു.
A) രണ്ടും മൂന്നും മാത്രം
B) ഒന്നും മൂന്നും മാത്രം
C) ഒന്നും രണ്ടും മാത്രം
D) ഇവയെല്ലാം
ഉത്തരം: (A)
48. ടോക്യോ ഒളിംബിക്സിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയ കായിക ഇനമേത് ?
A) ഹോക്കി
B) ജാവലിൻ ത്രോ
C) ഫ്രീസ്റ്റൈൽ ഗുസ്തി
D) ഇവയൊന്നുമല്ല
ഉത്തരം: (B)
49. സോപാന സംഗീതജ്ഞനായിരുന്ന ഞെരളത്ത് രാമപ്പൊതുവാളിന് അനുയോജ്യമായ വസ്തുതകൾ കണ്ടെത്തുക.
i) 'സോപാനം' എന്ന ആത്മകഥ രചിച്ചു.
ii) ചെമ്പൈ വൈദ്യനാഥ ഭാഗവതർ അദ്ദേഹത്തിന്റെ ഗുരുവായിരുന്നില്ല.
iii) 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിച്ചു.
A) ഒന്നും രണ്ടും മാത്രം
B) രണ്ടും മൂന്നും മാത്രം
C) ഒന്നും മൂന്നും മാത്രം
(D) ഇവയെല്ലാം
ഉത്തരം: (C)
50. 2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര് ?
A) സക്കറിയ
B) ആനന്ദ്
C) എം. മുകുന്ദൻ
D) പി. വത്സല
ഉത്തരം: (D)
0 അഭിപ്രായങ്ങള്