പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 13 (40 ചോദ്യോത്തരങ്ങൾ) പേജ് 13
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 13 ൽ നിന്നുള്ള 40 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 13
Question Code: 072/2022
Date of Test: 21/06/2022
1. ബാലാകലേശം നാടകം ആരുടെ രചനയാണ് ?
A) കെ. പി. കറുപ്പൻ
B) ടി. കെ. മാധവൻ
C) കെ. പി. കേശവ മേനോൻ
D) ഇക്കണ്ട വാര്യർ
ഉത്തരം: (A)
2. 'ഒന്നേകാൽ കോടി മലയാളികൾ' ആരുടെ ഗ്രന്ഥമാണ് ?
A) ജി. ശങ്കരക്കുറുപ്പ്
B) ഇം. എം. ശങ്കരൻ നമ്പൂതിരിപ്പാട്
C) കോവിലൻ
D) വള്ളത്തോൾ
ഉത്തരം: (B)
3. ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി 1948 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷനിൽ അധ്യക്ഷത വഹിച്ച
താരാണ് ?
A) കെ. മാധവൻ
B) ടി. ആർ. കൃഷ്ണസ്വാമികൾ
C) കെ. കേളപ്പൻ
D) ആർ. വി. വർമ്മ
ഉത്തരം: (C)
4. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്'' ഈ വാക്യവുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആരായിരുന്നു ?
A) സഹോദരൻ അയ്യപ്പൻ
B) ശ്രീനാരായണ ഗുരു
C) അയ്യങ്കാളി
D) ചട്ടമ്പി സ്വാമികൾ
ഉത്തരം: (A)
5. ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരണി എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര് ?
A) ബോധേശ്വരൻ
B) ചങ്ങമ്പുഴ
C) P. കുഞ്ഞിരാമൻ നായർ
D) വളളത്തോൾ
ഉത്തരം: (A)
6. ഇന്ത്യ മൗലീക അവകാശങ്ങൾ കടം കൊണ്ട രാജ്യം ?
A) ദക്ഷിണാഫ്രിക്ക
B) കാനഡ
C) അമേരിക്ക
D) അയർലൻഡ്
ഉത്തരം: (C)
7. ജനസമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി.
A) പിണറായി വിജയൻ
B) എ. കെ. ആന്റണി
C) ഉമ്മൻ ചാണ്ടി
D) വി. എസ് അച്യുതാനന്ദൻ
ഉത്തരം: (C)
8. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
A) ഡോ. രാജേന്ദ്ര പ്രസാദ്
B) ഗാന്ധിജി
C) ജവഹർലാൽ നെഹ്റു
D) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (C)
9. ഇന്ത്യൻ ബജറ്റിന്റെ പിതാവ്.
A) ഡോ. മൻമോഹൻ സിംഗ്
B) പി. സി. മഹലനോബിസ്
C) ഋഷിരാജ് സിംഗ്
D) നിർമ്മലാ സീതരാമൻ
ഉത്തരം: (B)
10. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.
A) അവർ ഭാരതത്തിലെ ജനങ്ങൾ
B) നാം ഭാരതത്തിലെ ജനങ്ങൾ
C) നിങ്ങൾ ഭാരതത്തിലെ ജനങ്ങൾ
D) മറ്റുള്ളവർ ഭാരതത്തിലെ ജനങ്ങൾ
ഉത്തരം: (B)
11. 2022 ജനുവരിയിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടേയും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുടേയും ഉന്നമനത്തിനായി ആരംഭിച്ച പദ്ധതി.
A) സ്മൈൽ
B) ഹോം
C) ജെൻഡർ
D) കാരുണ്യ
ഉത്തരം: (A)
12. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടുന്നത്.
A) സുപ്രീം കോടതി
B) കേരള ഹൈക്കോടതി
C) തമിഴ്നാട് ഹൈക്കോടതി
D) ഉത്തർപ്രദേശ് ഹൈക്കോടതി
ഉത്തരം: (B)
13. ഇന്ത്യാക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് എത്രകാലമാണ് ഇന്ത്യയിൽ താമസിക്കേണ്ടത് ?
A) 3 വർഷം
B) 7 വർഷം
C) 5 വർഷം
D) 6 മാസം
ഉത്തരം: (C)
14. താഴെ പറയുന്നവാക്യം ഏതിന്റെ ഭരണഘടനയിൽ ആമുഖമായി പറഞ്ഞി രിക്കുന്നതാണ് ?
'യുദ്ധം ആരംഭിക്കുന്നത് മനുഷ്യ ഹൃദയങ്ങളിലാണ്, അതിനാൽ സമാധാനത്തിന്റെ കോട്ടപണിയേണ്ടതും അവിടെത്തന്നെയാവണം,
A) യുനസ്ക്കോ
B) അമേരിക്ക
C) ഇന്ത്യ
D) ബ്രിട്ടൺ
ഉത്തരം: (A)
15. നെയ്തൽ തിണയിലെ ജനവിഭാഗം അറിയപ്പെടുന്നത് ഏതു പേരിലാണ് ?
A) ഉഴവർ
B) നുയർ
C) എയിനർ
D) ആയർ
ഉത്തരം: (B)
16. "അശ്വത്ഥാമാവ് '' എന്ന ആട്ടക്കഥയുടെ രചയിതാവാര് ?
B) അയ്മനം കൃഷ്ണക്കൈമൾ
A) ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്
C) കലാമണ്ഡലം കേശവൻ
D) പി. കെ. രാമകൃഷ്ണൻ നായർ
ഉത്തരം: (C)
17. മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പൂകാവ്യം ഏത് ?
A) ഉണ്ണിയച്ചീചരിതം
B) അമോഘരാഘവം
C) ഉണ്ണിയാടീചരിതം
D) ഉണ്ണിച്ചിരുതേവീചരിതം
ഉത്തരം: (A)
18. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പ്രതിനായകൻ' എന്ന കവിത ആരുടെ സ്മരണാർത്ഥമാണ് എഴുതിയത് ?
A) പി. കുഞ്ഞിരാമൻ നായർ
B) നരേന്ദ്രപ്രസാദ്
C) സി. ജെ. തോമസ്
D) എം. പി. പോൾ
ഉത്തരം: (B)
19. 'അഭിനയചിന്തകൾ' എന്ന ആത്മകഥയുടെ രചയിതാവാര് ?
A) പി. ജെ. ആന്റണി
B) ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ
C) എൻ. ഗോവിന്ദൻകുട്ടി
D) കാമ്പിശ്ശേരി കരുണാകരൻ
ഉത്തരം: (D)
20. പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിനൊരു മുഖവുര എന്ന കൃതിയുടെ രചയിതാവാര് ?
A) ഡോ. ടി. പി. സുകുമാരൻ
B) എം. അച്യുതൻ
C) പി. പി. കെ. പൊതുവാൾ
D) സുഗതകുമാരി
ഉത്തരം: (A)
21. 1942-ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ബഷീർ രചിച്ച കൃതി ?
A) പ്രേമലേഖനം
B) മതിലുകൾ
C) ശബ്ദങ്ങൾ
D) വിശ്വവിഖ്യാതമായ മൂക്ക്
ഉത്തരം: (A)
22. 'കല്യാണസൗധം' എന്ന ചരിത്രനോവലിന്റെ രചയിതാവാര് ?
A) ശൂരനാട് കുഞ്ഞൻപിള്ള
B) വി. ടി. ശങ്കുണ്ണി മേനോൻ
C) സർദാർ കെ. എം. പണിക്കർ
D) സ്വാമിബ്രഹ്മവ്രതൻ
ഉത്തരം: (A)
23. 'അകലങ്ങളിലെ മനുഷ്യർ' എന്ന യാത്രാ വിവരണം ആരുടേത് ?
A) കെ. ബാലകൃഷ്ണൻ
B) രവീന്ദ്രൻ
C) രാജൻ കാക്കനാടൻ
D) എസ്. കെ. പൊറ്റക്കാട്
ഉത്തരം: (B)
24. 'കേരളൻ' എന്ന തൂലികാനാമത്തിൽ രാഷ്ട്രീയ ലേഖനങ്ങളെഴുതിയതാര് ?
A) പരവൂർ കേശവനാശാൻ
B) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
C) കണ്ടത്തിൽ വർഗീസ് മാപ്പിള
D) സി. വി. കുഞ്ഞുരാമൻ
ഉത്തരം: (B)
25. പെരുമ്പാടി ഗ്രാമത്തിന്റെ കഥ പറയുന്ന നോവൽ ഏത് ?
A) പുറ്റ്
B) കരിക്കോട്ടക്കരി
D) അടിയാള പ്രേതം
C) ചാവുനിലം
ഉത്തരം: (A)
26. 'റാണിസന്ദേശം' ആരുടെ കൃതിയാണ് ?
A) കൊട്ടാരത്തിൽ ശങ്കുണ്ണി
C) സർദാർ കെ. എം. പണിക്കർ
B) സഹോദരൻ അയ്യപ്പൻ
D) വി. ഉണ്ണിക്കൃഷ്ണൻ നായർ
ഉത്തരം: (B)
27. "വിദ്യാധനം സർവധനാൽ പ്രധാനം' എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലയാളത്തിലെ മാസിക ഏത് ?
A) ജ്ഞാന നിക്ഷേപം
B) പശ്ചിമോദയം
C) പശ്ചിമതാരക
D) വിദ്യാവിലാസിനി
ഉത്തരം: (A)
28. മലയാള ഭാഷയിലെ ആദ്യത്തെ പത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യസമാചാരം പ്രസിദ്ധീകരിച്ച വർഷം.
A) 1862
B) 1851
C) 1847
D) 1850
ഉത്തരം: (C)
29. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്.
A) ആയില്യം തിരുനാൾ
B) സ്വാതി തിരുനാൾ
C) ശ്രീചിത്തിര തിരുനാൾ ഉദയവർമ്മ
D) ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
ഉത്തരം: (D)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
30. ശരിയായ പദം ഏത് ?
A) അന്തശ്ഛിദ്രം
B) അന്തച്ഛിദ്രം
C) അന്ഥശ്ഛിദ്രം
D) അന്ദച്ഛിദ്രം
ഉത്തരം: (A)
31. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ.
A) ആനന്ദഭട്ടൻ
B) വാഗ്ഭടാനന്ദൻ
C) ആനന്ദൻ
D) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (B)
32. കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന "ഹോർത്തുസ് മലബാറിക്കുസ് എന്ന ഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ പങ്കാളിയായിരുന്ന വൈദ്യൻ.
A) ഇട്ടി രാമൻ
B) ഇട്ടി അച്ചുതൻ
C) പി. രാമൻ
D) ആർ. ഗോപിനാഥപിള്ള
ഉത്തരം: (B)
33. വിഗതകുമാരൻ എന്ന സിനിമ സംവിധാനം ചെയ്തതാര് ?
A) ജെ. സി. ഡാനിയൽ
B) എസ്. നൊട്ടാണി
C) രാമദാസ്
D) പി. എ. ബക്കർ
ഉത്തരം: (A)
34. 'കന്യക' എന്ന നാടകത്തിന്റെ കർത്താവ് ?
A) ഇ. എം. കോവൂർ
B) സി. ജെ. തോമസ്
C) എൻ. കൃഷ്ണപിള്ള
D) കെ. ടി. മുഹമ്മദ്
ഉത്തരം: (C)
35. "ചിലപ്പതികാരം' എന്ന മഹാകാവ്യത്തിന്റെ കർത്താവ്.
A) ഇളങ്കോവടികൾ
B) വള്ളുവർ
C) ഔവയ്യാർ
D) കീരനാർ
ഉത്തരം: (A)
36. 'കേരളപ്പഴമ' എന്ന ഗ്രന്ഥം ആരുടേതാണ് ?
A) ബെയ്ലി
B) ജോർജ് മാത്തൻ
C) ഏ. ആർ. രാജരാജവർമ്മ
D) ഗുണ്ടർട്ട്
ഉത്തരം: (D)
37. 1966 ൽ പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ മലയാള സിനിമ ഏത് ?
A) നീലക്കുയിൽ
B) ബാലൻ
C) ചെമ്മീൻ
D) വിഗതകുമാരൻ
ഉത്തരം: (C)
38. കേരളത്തിൽ ജന്മി സമ്പ്രദായം നിർത്തൽ ചെയ്യപ്പെട്ട വർഷം ഏതാണ് ?
A) 1970 ജനുവരി 1
B) 1963 ഒക്ടോബർ 18
C) 1969 നവംബർ 1
D) 1959 ജൂൺ 10
ഉത്തരം: (A)
39. കണ്ടുകിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായിട്ടുള്ള ശാസനം ഏതാണ് ?
A) തരിസാപ്പള്ളി ശാസനം
B) വാഴപ്പള്ളി ശാസനം
C) ജൂതശാസനം
D) തിരുനെല്ലി ശാസനം
ഉത്തരം: (B)
40. 'കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ' - എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
ആര് ?
A) കെ. എം. ജോർജ്ജ്
B) ഉള്ളൂർ എസ്. പരമേശ്വര അയ്യർ
C) പി. ഗോവിന്ദപ്പിള്ള
D) ഇളംകുളം കുഞ്ഞൻപിള്ള
ഉത്തരം: (D)
0 അഭിപ്രായങ്ങള്