പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 12 (80 ചോദ്യോത്തരങ്ങൾ) പേജ് 12
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 12 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 12
Question Code: 071/2022
Date of Test: 19/06/2022
1. 2019-ൽ WHO-യുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യൻ വനിത ആരാണ്?
(A) സ്വാതി മോഹൻ
(C) സൗമ്യ സ്വാമിനാഥൻ
(B) രോഹിണി ഗോഡ്ബോൽ
(D) റിതു കരിധാൻ
ഉത്തരം: (C)
2. ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്?
(A) 5+3+3+4
(B) 5+3+4+3
(C) 5+3+2+5
(D) 5+2+4+4
ഉത്തരം: (A)
3. റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം :
(A) സാഞ്ചിസ്തൂപം
(B) ഹംപി
(C) മംഗൾയാൻ
(D) ചെങ്കോട്ട
ഉത്തരം: (D)
4. 2024-ലെ ഒളിമ്പിക്സ് വേദി :
(A) ടോക്കിയോ
(B) പാരീസ്
(C) ലണ്ടൻ
(D) ഏഥൻസ്
ഉത്തരം: (B)
5. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി :
(A) മൃതസഞ്ജീവനി
(B) ജീവനി സഞ്ജീവനി
(C) ജീവനം
(D) ജീവൻ ദീപം
ഉത്തരം: (A)
6. യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്?
(A) Feb 12
(B) Feb 21
(C) March 22
(D) March 21
ഉത്തരം: (B)
7. ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത- നിലവിൽ സംസ്ഥാനത്തെ ലോകായുക്ത:
(A) ജസ്റ്റീസ് സിറിയക് ജോസഫ്
(B) ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ്
(C) ജസ്റ്റീസ് എ.കെ. ബഷീർ
(D) ജസ്റ്റീസ് കെ.പി. ബാലചന്ദ്രൻ
ഉത്തരം: (A)
8. 2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ :
(A) ന്യൂസിലാൻഡ്
(B) ഓസ്ട്രേലിയ
(C) ഇന്ത്യ
(D) ഇംഗ്ലണ്ട്
ഉത്തരം: (D)
9. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(i) ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 - നാണ്
(ii) ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
(iii) അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
(A) (i) and (ii)
(B) (ii) and (iii)
(C) (i) and (iii)
(D) (i), (ii) and (iii)
ഉത്തരം: (D)
10. 2022 - ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി :
(A) പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന
(B) പ്രധാനമന്ത്രി കൗശൽ വികാസ് യോജന
(C) പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
(D) പ്രധാനമന്ത്രി ആവാസ് യോജന
ഉത്തരം: (D)
11. ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
(A) ഹിമാദ്രി
(B) ഹിമാചൽ
(C) സിവാലിക്സ്
(D) ഇവ ഒന്നുമല്ല
ഉത്തരം: (C)
12. ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ?
(A) കൊച്ചി
(B) കോഴിക്കോട്
(C) മുംബൈ
(D) വിഴിഞ്ഞം
ഉത്തരം: (D)
13. ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
(A) രാജസ്ഥാൻ
(B) ഗുജറാത്ത്
(C) പശ്ചിമബംഗാൾ
(D) അരുണാചൽ പ്രദേശ്
ഉത്തരം: (C)
14. ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത്?
(A) ഭോപ്പാൽ
(B) നാഗ്പൂർ
(C) റായ്പൂർ
(D) ഡൽഹി
ഉത്തരം: (B)
15. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
(A) കൃഷ്ണ
(B) നർമ്മദ
(C) കാവേരി
(D) കബനി
ഉത്തരം: (C)
16. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
(i) പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു
(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു
(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്
(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
(A) (i) and (ii)
(B) (i), (ii) and (iii)
(C) (i) and (iv)
(D) (iii) and (iv)
ഉത്തരം: (A)
17. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ?
(A) മുംബൈ
(B) ഡൽഹി
(C) കൊൽക്കത്ത
(D) ചെന്ന
ഉത്തരം: (A)
18. മൂന്നു തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
(A) ജമ്മു & കാശ്മീർ
(B) പഞ്ചാബ്
(C) ആന്ധ്രാപ്രദേശ്
(D) ഉത്തർഖണ്ഡ്
ഉത്തരം: (C)
19. ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്?
(A) യമുന കനാൽ
(B) ഇന്ദിരാഗാന്ധി കനാൽ
(C) സിർഹന്ദ് കനാൽ
(D) അപ്പർ ബാരിഡോബ് കനാൽ
ഉത്തരം: (B)
20. പരുത്തി തുണി വ്യവസായത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
(A) ആന്ധ്രാപ്രദേശ്
(B) ഗുജറാത്ത്
(C) തമിഴ്നാട്
(D) മഹാരാഷ്ട്ര
ഉത്തരം: (B)
21. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
(A) മുയൽ
(B) ആന
(C) കടുവ
(D) സിംഹം
ഉത്തരം: (B)
22. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
(A) ഡോ. രാജേന്ദ്രപ്രസാദ്
(B) ഡോ. ബി.ആർ. അംബേദ്ക്കർ
(C) സി.വി.ആനന്ദബോസ്
(D) ജവഹർലാൽ നെഹ്റു
ഉത്തരം: (A)
23. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്?
(A) 43
(B) 32
(C) 41
(D) 42
ഉത്തരം: (D)
24. ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
(A) രവീന്ദ്രനാഥ ടാഗോർ
(B) ബങ്കിം ചന്ദ്ര ചാറ്റർജി
(C) അരബിൻനോ
(D) കബീർദാസ്
ഉത്തരം: (B)
25. വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്?
(A) 2005
(B) 2007
(C) 2006
(D) 2008
ഉത്തരം: (A)
26. ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
(A) IV
(B) VIII
(C) V
(D) III
ഉത്തരം: (D)
27. ഇന്ത്യയുടെ ദേശീയപതാകയിൽ കാണപ്പെടുന്ന അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
(A) 28 (B) 30
(C) 24 (D) 26
ഉത്തരം: (C)
28. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്?
(A) ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ
(B) ജസ്റ്റീസ് സിറിയക് ജോസഫ്
(C) ജസ്റ്റീസ് എൻ.വി. രമണ
(D) ജസ്റ്റീസ് അരുൺ കുമാർ മിശ്ര
ഉത്തരം: (D)
29. ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?
(A) പിംഗലി വെങ്കയ്യ
(B) നങ്കുരുരി പ്രകാശം
(C) പോറ്റി ശ്രീരാമലു
(D) രവീന്ദ്രനാഥ ടാഗോർ
ഉത്തരം: (A)
30. ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?
(A) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
(B) സ്വത്തവകാശം
(C) ചൂഷണത്തിനെതിരെയുള്ള അവകാശം
(D) സമത്വാവകാശം
ഉത്തരം: (B)
31. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'' എന്ന മന്ത്രം ഗാന്ധിജി നൽകിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്?
(A) ക്വിറ്റ് ഇന്ത്യാ സമരം
(B) നിസ്സഹകരണ സമരം
(C) ഖിലാഫത്ത് സമരം
(D) ചമ്പാരൻ സത്യാഗ്രഹം
ഉത്തരം: (A)
32. “നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”. ഇത് ആരുടെ പ്രഖ്യാപനമാണ്?
(A) ഗാന്ധിജി
(B) സർദാർ പട്ടേൽ
(D) ഭഗത് സിംഗ്
(C) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (C)
33. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്?
(A) 1930 മാർച്ച് 28
(B) 1930 ഏപ്രിൽ 1
(C) 1930 മാർച്ച് 6
(D) 1930 ഏപ്രിൽ 6
ഉത്തരം: (D)
34. "അതിർത്തി ഗാന്ധി'' എന്നറിയപ്പെട്ടതാരാണ്?
(A) ഷൗക്കത്തലി
(B) മൗലാന അബ്ദുൾ കലാം
(C) ഖാൻ അബ്ദുൾ ഖാഫർ ഖാൻ
(D) മുഹമ്മദാലി ജിന്ന
ഉത്തരം: (C)
35. 'ക്വിറ്റ് ഇന്ത്യാ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
(A) സുചേതാ കൃപലാനി
(B) അമൃത് കൗർ
(C) സരോജിനി നായിഡു
(D) അരുണ അസഫലി
ഉത്തരം: (D)
36. നാഗന്മാരുടെ റാണി' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
(A) റാണി ഗൈഡിലിയു
(B) റാണി ലക്ഷ്മിഭായി
(C) കനകൃത ബറുവ
(D) പർബതി ഗിരി
ഉത്തരം: (A)
37. താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
(A) ഗാന്ധിജി
(B) ജവഹർലാൽ നെഹ്റു
(C) സർദാർ പട്ടേൽ
(D) ബി.ആർ. അംബേദ്ക്കർ
ഉത്തരം: (D)
38. ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങൾ ജാലിയൻ വാലാബാഗിൽ പ്രതിഷേധസമരത്തിന് ഒത്തുചേർന്നത്?
(A) സൈമൺ നിയമം
(B) റൗലത്ത് നിയമം
(C) പിറ്റ്സ് ഇന്ത്യാ നിയമം
(D) ഇൽബർട്ട് നിയമം
ഉത്തരം: (B)
39. 'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
(A) സർദാർ പട്ടേൽ
(B) എസ്. രാധാകൃഷ്ണൻ
(C) ജവഹർലാൽ നെഹ്റു
(D) ഗാന്ധിജി
ഉത്തരം: (C)
40. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു?
(A) ചന്ദ്രശേഖർ ആസാദ്
(B) ഭഗത്സിംഗ്
(C) സൂര്യസെൻ
(D) ഉദ്ദംസിംഗ്
ഉത്തരം: (D)
41. "യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
(A) കണ്ണൂർ
(B) പാലക്കാട്
(C) വയനാട്
(D) കാസർഗോഡ്
ഉത്തരം: (D)
42. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :
(A) പാലക്കാട്
(B) ഇടുക്കി
(C) കോട്ടയം
(D) പത്തനംതിട്ട
ഉത്തരം: (A)
43. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
(A) അഷ്ടമുടിക്കായൽ
(B) ശാസ്താംകോട്ടക്കായൽ
(C) വേമ്പനാട് കായൽ
(D) കായംകുളം കായൽ
ഉത്തരം: (C)
44. താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക :
(A) കല്ലടയാർ
(B) പാമ്പാർ
(C) കരമനയാർ
(D) മണിമലയാർ
ഉത്തരം: (B)
45. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
(A) നേര്യമംഗലം
(B) കല്ലട
(C) ഇടുക്കി
(D) കുറ്റ്യാടി
ഉത്തരം: (C)
46. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
(A) മയിൽ
(B) മൈന
(C) പരുന്ത്
(D) മലമുഴക്കി വേഴാമ്പൽ
ഉത്തരം: (D)
47. പ്രാചീന തമിഴകത്തിലെ തിണകളിൽ ഒന്നായ നെയ്തൽ ഏത് തരത്തിലുള്ള ഭൂവിഭാഗമാണ്?
(A) തീരപ്രദേശം
(B) പുൽമേട്
(C) വരണ്ട പ്രദേശം
(D) മലയോരങ്ങൾ
ഉത്തരം: (A)
48. കൊടുങ്ങപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) തിരുനെല്ലി
(B) അട്ടപ്പാടി
(C) അടിമാലി
(D) പത്തനംതിട്ട
ഉത്തരം: (B)
49. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
(A) വയനാട്
(B) കോട്ടയം
(C) ആലപ്പുഴ
(D) കുമരകം
ഉത്തരം: (C)
50. ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?
(A) ഓ.എം.നമ്പ്യാർ
(B) കെ.പി. തോമസ്
(C) എ.കെ. കുട്ടി
(D) എസ്. പ്രദീപ് കുമാർ
ഉത്തരം: (A)
51. "ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
(A) ചട്ടമ്പി സ്വാമികൾ
(B) വിവേകാനന്ദ സ്വാമികൾ
(C) കുമാരനാശാൻ
(D) ശ്രീനാരായണഗുരു
ഉത്തരം: (D)
52. കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?
(A) പെരിയോർ
(B) ആനന്ദതീർത്ഥൻ
(C) വൈകുണ്ഠസ്വാമികൾ
(D) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (C)
53. ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?
(A) സഹോദരൻ അയ്യപ്പൻ
(B) ആഗമാനന്ദൻ
(C) പള്ളത്തു രാമൻ
(D) വാഗ്ഭടാനന്ദൻ
ഉത്തരം: (D)
54. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
(A) രാമകൃഷ്ണപിള്ള
(B) വക്കം അബ്ദുൾ ഖാദർ മൗലവി
(C) കെ.പി. കേശവമേനോൻ
(D) സി.വി. കുഞ്ഞിരാമൻ
ഉത്തരം: (B)
55. 'പ്രത്യക്ഷ രക്ഷ ദൈവ സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?
(A) പണ്ഡിറ്റ് കറുപ്പൻ
(B) അയ്യത്താൻ ഗോപാലൻ
(C) പി. പൽപ്പു
(D) പൊയ്കയിൽ കുമാരഗുരു
ഉത്തരം: (D)
56. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
(A) എ.കെ. ഗോപാലൻ
(B) കെ. കേളപ്പൻ
(C) ടി.കെ. മാധവൻ
(D) മന്നത്ത് പത്മനാഭൻ
ഉത്തരം: (D)
57. ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി :
(A) ക്യാപ്റ്റൻ ലക്ഷ്മി
(B) ചമ്പകരാമൻ
(C) വക്കം അബ്ദുൾ ഖാദർ
(D) എൻ. പരമേശ്വരൻ നായർ
ഉത്തരം: (C)
58. വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്?
(A) രാരിച്ചൻ മൂപ്പൻ
(B) അയ്യങ്കാളി
(C) കെ.പി. വള്ളോൻ
(D) നീലകണ്ഠൻ ചാന്നാൻ
ഉത്തരം: (B)
59. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചതാര്?
(A) വി.ടി. ഭട്ടതിരിപ്പാട്
(B) പ്രേംജി
(C) എം.ആർ. ഭട്ടതിരി
(D) തോപ്പിൽ ഭാസി
ഉത്തരം: (A)
60. വേദാധികാര നിരൂപണം' എന്ന ഗ്രന്ഥം രചിച്ചതാര്?
(A) ശ്രീനാരായണഗുരു
(B) ചട്ടമ്പിസ്വാമികൾ
(C) ഉള്ളൂർ
(D) നടരാജഗുരു
ഉത്തരം: (B)
61. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോൺ :
(A) മെലറ്റോണിൻ
(B) ഇൻസുലിൻ
(C) ഗ്ലൂക്കോൺ
(D) അഡ്രിനാലിൻ
ഉത്തരം: (B)
62. സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :
(A) AB ഗ്രൂപ്പ്
(B) O ഗ്രൂപ്പ്
(C) A ഗ്രൂപ്പ്
(D) B ഗ്രൂപ്പ്
ഉത്തരം: (B)
63. വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
(A) ടൈഫോയ്ഡ്
(B) പ്ളേഗ്
(C) കുഷ്ഠം
(D) ക്ഷയം
ഉത്തരം: (A)
64. മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
(A) 22
(B) 30
(C) 24
(D) 12
ഉത്തരം: (C)
65. ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം :
(A) ജീവകം എ
(B) ജീവകം ഡി
(C) ജീവകം സി
(D) ജീവകം ഇ
ഉത്തരം: (B)
66. കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?
(A) 6.0-8.0
(B) 6.5-8.0
(C) 6.5-7.5
(D) 7.0-7.5
ഉത്തരം: (X)
67. വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
(A) പരാദസസ്യങ്ങൾ
(B) എപ്പിഫൈറ്റുകൾ
(C) വോപജീവികൾ
(D) ആരോഹികൾ
ഉത്തരം: (B)
68. ഭൂകാണ്ഡത്തിന് ഉദാഹരണമാണ് :
(A) ഉരുളക്കിഴങ്ങ്
(B) മധുരക്കിഴങ്ങ്
(C) മരച്ചീനി
(D) കാരറ്റ്
ഉത്തരം: (A)
69. പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?
(A) ഹരിത
(B) ജോതിക
(C) ലോല
(D) മാലിക
ഉത്തരം: (A)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
70. ചന്ദ്രശങ്കര' എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്?
(A) ലക്ഷദ്വീപ് ഓർഡിനറി × ചാവക്കാട് ഓറഞ്ച്
(B) ചാവക്കാട് ഓറഞ്ച് x വെസ്റ്റ്കോസ്റ്റ് ടോൾ
(C) ലക്ഷദ്വീപ് ഓർഡിനറി × ഗംഗബോന്തം
(D) ഗംഗബോന്തം x ചാവക്കാട് ഓറഞ്ച്
ഉത്തരം: (B)
71. താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?
(B) (ii), (iv) എന്നിവ
(C) (i) മാത്രം
(D) (i), (iii) എന്നിവ
ഉത്തരം: (B)
72. "ബോക്സൈറ്റ്' എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
(A) അലുമിനിയം
(B) ചെമ്പ്
(C) ഇരുമ്പ്
(D) സിങ്ക്
ഉത്തരം: (A)
73. മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗ്ഗീകരണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
(A) ലാവോസിയർ
(B) മെൻഡലിയേവ്
(C) മോസ്ലി
(D) റൂഥർഫോർഡ്
ഉത്തരം: (C)
74. ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
(A) 4
(B) 2
(C) 3
(D) 1
ഉത്തരം: (C)
75. "ബേക്കിംഗ് സോഡ'' എന്ന പദാർത്ഥത്തിന്റെ രാസസൂത്രം ഏതാണ്?
(A) Na₂CO₃
(B) NaHCO₃
(C) NaNO₂
(D) NaOH
ഉത്തരം: (B)
76. ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?
(A) [MLT⁻²]
(B) [ML²T⁻²]
(C) [ML²T⁻³]
(D) [LT⁻²]
ഉത്തരം: (B)
77. ഫാരൻഹീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിളനില എത്ര?
(A) 212° F
(B) 202° F
(C) 180° F
(D) 222° F
ഉത്തരം: (A)
78. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക :
(A) വായു
(B) മെർക്കുറി
(C) ജലം
(D) മെഥനോൾ
ഉത്തരം: (C)
79. പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത് ----------ആണ്.
(A) ഗുരുത്വബലം
(B) ക്ഷീണ ആണവബലം
(C) പ്രബല ആണവബലം
(D) വൈദ്യുത കാന്തികബലം
ഉത്തരം: (A)
80. മനുഷ്യന്റെ ശ്രവണപരിധി :
(A) 2Hz - 20 kHz
(B) 20 Hz - 2000 Hz
(C) 2 Hz - 200 kHz
(D) 20 Hz - 20000 Hz
ഉത്തരം: (D)
0 അഭിപ്രായങ്ങള്