പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 11 (80 ചോദ്യോത്തരങ്ങൾ) പേജ് 11
പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 11 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 11
Question Code: 068/2022
Date of Test: 11/06/2022
1. ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ് ലഭിച്ചത് ?
A) പ്രണയകഥകൾ
B) ആകാശ ഊഞ്ഞാല്
C) ഭൂമിയുടെ സ്പന്ദനം
D) ഹൃദയരാഗങ്ങൾ
ഉത്തരം: (D)
2. ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
A) പി. ആർ. ശ്രീജേഷ്
B) ടി. പി. ഔസേപ്പ്
C) കെ. സി. ലേഖ
D) സജൻ പ്രകാശ്
ഉത്തരം: (B)
3. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം.
A) അറ്റ്ലാൻറ്റ് ഫാൽക്കൺ
B) ഗരുഡ വിസിനു കെൻകാന
C) ജടായു
D) സാൻഡ് ഹിൽക്രനെ
ഉത്തരം: (C)
4. ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.
A) ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
B) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
C) ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
D) ഷാംഗി അന്താരാഷ്ട്ര വിമാനത്താവളം
ഉത്തരം: (B)
5. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി.
A) ജി. ആർ. അനിൽ
B) പി. പ്രസാദ്
C) ജെ. ചിഞ്ചുറാണി
D) സജി ചെറിയാൻ
ഉത്തരം: (D)
6. നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ
A) അഡ്വ. എം. കെ. സക്കീർ
B) ഡോ. മിനി സഖറിയാസ്
C) ഡോ. ജിനു സഖറിയ ഉമ്മൻ
D) ഡോ. എം. ആർ. ബൈജു
ഉത്തരം: (A)
7. എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
A) 17 B) 15
C) 21 D) 13
ഉത്തരം: (D)
8. അന്ന ബെന്നിനു 2021-ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
A) ലളിത കലാ അക്കാദമി അവാർഡ്
B) കേരള സംഗീത നാടക അക്കാദമി അവാർഡ്
C) കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
D) കേരള ഫോക്ലോർ അക്കാദമി അവാർഡ്
ഉത്തരം: (C)
9. ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ
സേവനത്തിനാണ് ലഭിച്ചത് ?
A) ശാസ്ത്രവും എഞ്ചിനീയറിംഗും
B) വൈദ്യശാസ്ത്രം
C) സാമൂഹിക പ്രവർത്തനം
D) മറ്റുള്ളവ
ഉത്തരം: (D)
10. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിൽ ആണ് ?
A) 2002
B) 1972
C) 1984
D) 1989
ഉത്തരം: (A)
11. ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ
ഏതെല്ലാം ?
A) അലുമിനിയം, മഗ്നീഷ്യം
B) സിലിക്ക, ഇരുമ്പ്
C) മഗ്നീഷ്യം, സിലിക്ക
D) അലുമിനിയം, സിലിക്ക
ഉത്തരം: (D)
12. താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?
A) മണൽക്കല്ല്
B) ചുണ്ണാമ്പ് കല്ല്
C) ബസാൾട്ട്
D) (A) & (C)
ഉത്തരം: (C)
13. ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരി
ക്കുന്നതെന്ന് ?
A) ഡിസംബർ 15
B) ഡിസംബർ 14
C) ഡിസംബർ 10
D) ഡിസംബർ 13
ഉത്തരം: (X) ശരിയുത്തരം: ഡിസംബർ 5
14. താഴെ തന്നിരിക്കുന്നതിൽ മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം.
A) പശ്ചിമഘട്ടം
B) അറ്റ്ലസ്
C) ആൽപ്സ്
D) (B) & (C)
ഉത്തരം: (D)
15. കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്
A) മലവെള്ളപ്പാച്ചിൽ
B) ഉരുൾപൊട്ടൽ
C) വെള്ളപ്പൊക്കം
D) സുനാമി
ഉത്തരം: (A)
16. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം.
A) യു.പി
B) ബീഹാർ
C) ബംഗാൾ
D) മഹാരാഷ്ട്ര
ഉത്തരം: (A)
17. ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?
A) മെഗാനഗരം
B) പട്ടണം
C) നഗരം
D) മെട്രോ പൊളിറ്റൻ നഗരം
ഉത്തരം: (C)
18. ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.
A) ജനുവരി മുതൽ ഫെബ്രുവരി വരെ
B) ജൂലൈ മുതൽ ആഗസ്റ്റ് വരെ
C) നവംബർ മുതൽ ഡിസംബർ വരെ
D) സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
ഉത്തരം: (D)
19. കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല
A) ഇടുക്കി
B) പാലക്കാട്
C) വയനാട്
D) ആലപ്പുഴ
ഉത്തരം: (B)
20. താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
A) ലഡാക്ക്, സിവാലിക്ക്
B) കാരക്കോണം, നാഗാകുന്നുകൾ
C) ലഡാക്ക്, സസ്കർ
D) സസ്ക്കർ, പത്കായ്
ഉത്തരം: (C)
21. താഴെ പറയുന്നവരിൽ അവകാശ പ്രതികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ്
ആരാകുന്നു ?
A) ചാൾസ് - I
C) എഡ്വേഡ് - VII
B) ജോർജ്ജ് - V
D) വില്യംസ് - I
ഉത്തരം: (D)
22. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസർ
A) സുഷ്മാ സിംഗ്
B) യാഷ് വർധൻ കുമാർ സിൻഹ
C) വിശ്വാസ് മേത്ത
D) ഇവരൊന്നുമല്ല
ഉത്തരം: (C)
23. ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ് ?
A) 150 ×100 mm
B) 225 ×150 mm
C) 450 × 300 mm
D) ഇതൊന്നുമല്ല
ഉത്തരം: (C)
24. “പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല'' എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
A) 28(1) B) 28(2)
C) 28(3) D) ഇതൊന്നുമല്ല
ഉത്തരം: (A)
25. സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം.
A) 292
B) 293
C) 323
D) 351
ഉത്തരം: (B)
26. താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി.
A) ജസ്റ്റീസ് രംഗനാഥ മിശ്ര
B) ജസ്റ്റീസ് എസ്. രാജേന്ദ്ര ബാബു
C) ജസ്റ്റീസ് എം. എൻ. വെങ്കിട ചെല്ല
D) ജസ്റ്റീസ് ഗോപാൽ ബല്ലവ് പട്ടനായ്ക്
ഉത്തരം: (D)
27. വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു ?
A) 8
B) 15
C) 16
D) 27
ഉത്തരം: (A)
28. “ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല'' ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന് വന്നതാകുന്നു ?
A) റഷ്യ
B) ഫ്രാൻസ്
C) അമേരിക്ക
D) ചൈന
ഉത്തരം: (C)
29. ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നി വയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ മാതാപിതാക്കൾക്കും സമൂഹ ത്തിനും ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യു. എൻ. പ്രമേയം അവതരി പ്പിക്കപ്പെട്ട വർഷം ?
A) 1950 ജനുവരി 26
B) 1945 ഒക്ടോബർ 24
C) 1947 ഒക്ടോബർ 20
D) 1989 നവംബർ 20
ഉത്തരം: (D)
30. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത്
A) ഒരു ചെയർപേഴ്സനും രണ്ട് അംഗങ്ങളും
B) ഒരു ചെയർപേഴ്സനും മൂന്ന് അംഗങ്ങളും
C) ഒരു ചെയർപേഴ്സനും അഞ്ച് അംഗങ്ങളും
D) ഒരു ചെയർപേഴ്സനും നാല് അംഗങ്ങളും
ഉത്തരം: (A)
31. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം.
A) 1880
B) 1895
C) 1885
D) 1886
ഉത്തരം: (C)
32. മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു ?
A) അഹമ്മദാബാദ് സത്യഗ്രഹം
B) ഖേഡ സത്യഗ്രഹം
C) ബർദോളി സത്യഗ്രഹം
D) ചമ്പാരൻ സത്യഗ്രഹം
ഉത്തരം: (D)
33. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
A) മോത്തിലാൽ നെഹ്രു
B) ജവഹർലാൽ നെഹ്രു
C) മഹാത്മാഗാന്ധി
D) സി. ആർ. ദാസ്
ഉത്തരം: (B)
34. സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ
ആരായിരുന്നു ?
A) വി. പി. മേനോൻ
B) എച്ച്. എൻ. കുൻസു
C) ബി. ആർ. അംബേദ്കർ
D) ഫസൽ അലി
ഉത്തരം: (D)
35. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു ?
A) വെല്ലസ്ലി പ്രഭു
B) റിപ്പൺ പ്രഭു
C) കഴ്സൺ പ്രഭു
D) ലിട്ടൺ പ്രഭു
ഉത്തരം: (C)
36. 1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
A) ഡൽഹി
B) കാൺപൂർ
C) അവധ്
D) ഝാൻസി
ഉത്തരം: (B)
37. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
A) റാണി ഝാൻസി റെജിമെന്റ്
B) ക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്
C) റാണി ഗൈഡിലിയു റെജിമെന്റ്
D) മദ്രാസ് റെജിമെന്റ്
ഉത്തരം: (A)
38. സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു ?
A) പഞ്ചാബ്
B) രാജ്മഹൽ കുന്നുകൾ
C) നീലഗിരി കുന്നുകൾ
D) മഹാരാഷ്ട്ര
ഉത്തരം: (B)
39. ചുവടെ തന്നിട്ടുളളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു?
A) ബംഗാളി
B) വന്ദേമാതരം
C) ന്യൂഇന്ത്യ
D) മറാത്ത
ഉത്തരം: (D)
40. സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
A) ജർമ്മനി
B) ബ്രിട്ടൺ
C) സോവിയറ്റ് യൂണിയൻ
D) ഫ്രാൻസ്
ഉത്തരം: (C)
41. സൈലന്റ് വാലി' സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
A) വയനാട്
B) ഇടുക്കി
C) തൃശ്ശൂർ
D) പാലക്കാട്
ഉത്തരം: (D)
42. ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
A) പെരിയാർ
B) കബനി
C) ഭാരതപ്പുഴ
D) പമ്പ
ഉത്തരം: (B)
43. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
A) ചിങ്ങം 1
B) മകരം 1
C) ചിങ്ങം 10
D) മേടം 1
ഉത്തരം: (A)
44. ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
A) പത്തനംതിട്ട
B) ആലപ്പുഴ
C) കൊല്ലം
D) കോട്ടയം
ഉത്തരം: (C)
45. ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായികതാരം ആരാണ് ?
A) പി. ടി. ഉഷ
B) കെ. എം. ബീനാമോൾ
C) മെഴ്സികുട്ടൻ
D) ഐ. എം. വിജയൻ
ഉത്തരം: (B)
46. ചേറ്റുവ മത്സ്യ ബന്ധന തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
A) കണ്ണൂർ
B) ആലപ്പുഴ
C) എറണാകുളം
D) തൃശ്ശൂർ
ഉത്തരം: (D)
47. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു ?
A) ഇടുക്കി
B) പള്ളിവാസൽ
C) ഇടമലയാർ
D) പെരിങ്ങൽക്കൂത്ത്
ഉത്തരം: (B)
48. കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
A) 3
B) 5
C) 4
D) 2
ഉത്തരം: (C)
49. കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ് ?
A) തിരുവനന്തപുരം
B) കളമശ്ശേരി
C) ആലപ്പുഴ
D) തൃശ്ശൂർ
ഉത്തരം: (D)
50. "എന്റെ കുമ്പളങ്ങി'' എന്ന പുസ്തകം എഴുതിയതാര് ?
A) പ്രൊഫ. എം. കെ. സാനു
B) പ്രൊഫ. കെ. വി. തോമസ്
C) പി. ടി. തോമസ്
D) ഡോ. എം. എ. കുട്ടപ്പൻ
ഉത്തരം: (B)
51. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?
A) വാഗൺ ട്രാജഡി
B) സവർണജാഥ
C) കീഴരിയൂർ ബോംബ് കേസ്
D) പട്ടിണി ജാഥ
ഉത്തരം: (C)
52. തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം
A) 1947
B) 1945
C) 1950
D) 1949
ഉത്തരം: (D)
53. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?
A) സി. ശങ്കരൻ നായർ
B) സി. കേശവൻ
C) ബാരിസ്റ്റർ ജി. പി. പിള്ള
D) പട്ടം എ. താണുപിള്ള
ഉത്തരം: (A)
54. "ആത്മവിദ്യാസംഘം'' സ്ഥാപിച്ചതാരായിരുന്നു ?
A) ശ്രീനാരായണ ഗുരു
B) വാഗ്ഭടാനന്ദൻ
C) ചട്ടമ്പി സ്വാമികൾ
D) മന്നത്ത് പത്മനാഭൻ
ഉത്തരം: (B)
55. “വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക'' എന്ന് ഉദ്ബോധിപ്പിച്ചതാര് ?
A) ശ്രീനാരായണ ഗുരു
B) അയ്യങ്കാളി
C) സഹോദരൻ അയ്യപ്പൻ
D) മന്നത്ത് പത്മനാഭൻ
ഉത്തരം: (A)
56. ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത് ?
A) ആത്മോപദേശശതകം
B) ദൈവദശകം
C) ആത്മവിദ്യാകാഹളം
D) പ്രാചീന മലയാളം
ഉത്തരം: (D)
57. “ആധുനിക കാലത്തെ അത്ഭുതം' എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത് ?
A) വൈക്കം സത്യഗ്രഹം
B) ക്ഷേത്ര പ്രവേശന വിളംബരം
C) ഗുരുവായൂർ സത്യഗ്രഹം
D) പാലിയം സത്യഗ്രഹം
ഉത്തരം: (B)
58. "പ്രത്യക്ഷ രക്ഷാദൈവസഭ'' സ്ഥാപിച്ചതാര് ?
A) കുമാര ഗുരുദേവൻ
B) അയ്യങ്കാളി
C) പണ്ഡിറ്റ് കെ. പി. കറുപ്പൻ
D) സി. കേശവൻ
ഉത്തരം: (A)
59. വി. ടി. ഭട്ടതിരിപ്പാട് രചിച്ച “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്'' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
A) ആത്മകഥ
B) നാടകം
C) നോവൽ
D) മഹാകാവ്യം
ഉത്തരം: (B)
60. ചുവടെ തന്നിട്ടുള്ളവയിൽ സി. കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത്?
A) കീഴരിയൂർ ബോംബ് കേസ്
B) മലബാർ കലാപം
C) കയ്യൂർ സമരം
D) കോഴഞ്ചേരി പ്രസംഗം
ഉത്തരം: (D)
61. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
A) 24
B) 26
C) 20
D) 206
ഉത്തരം: (A)
62. മനുഷ്യശരീരത്തിൽ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം ഏതാണ് ?
A) വൃക്ക
B) ഹൃദയം
C) കരൾ
D) മൂത്രാശയം
ഉത്തരം: (C)
63. കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നു ?
A) രക്തം കട്ടപിടിക്കൽ
B) പേശീപ്രവർത്തനം
C) എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം
D) മേൽപറഞ്ഞവയെല്ലാം
ഉത്തരം: (D)
64. മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?
A) രക്തത്തിൽ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് ഇവ സംവഹിക്കാൻ സഹായിക്കുന്നു
B) പ്ലാസ്മയിൽ കാണപ്പെടുന്നു
C) മാംസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു
D) ചുവന്ന രക്താണുവിൽ കാണപ്പെടുന്നു
ഉത്തരം: (B)
65. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
i) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
ii) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്
iii) ടാക്ട്രയിൽ വാച്ച്, ബ്രയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്
iv) ടാക്ട്രയിൽ വാച്ച്, ബ്രയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
A) i & ii
B) ii & iii
C) iii & iv
D) i & iv
ഉത്തരം: (D)
66. താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?
A) ഉജ്ജ്വല
B) നീലിമ
C) മുക്തി
D) അനാമിക
ഉത്തരം: (D)
67. അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?
A) വാഹനങ്ങളിൽ നിന്നുള്ള പുക
B) ഫാക്ടറികളിൽ നിന്നുള്ള പുക
C) കീടനാശിനി പ്രയോഗം
D) വളപ്രയോഗം
ഉത്തരം: (A)
68. താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ
കാണപ്പെടുന്നത് ?
A) തമിഴ്നാട്
B) പശ്ചിമ ബംഗാൾ
C) നാഗാലാൻഡ്
D) പഞ്ചാബ്
ഉത്തരം: (B)
69. വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.
A) തവള
B) താമര
C) ഞണ്ട്
D) ബാക്ടീരിയ
ഉത്തരം: (D)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
70. ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
A) ബംഗ്ലാദേശ്
B) കെനിയ
C) ഇന്ത്യ
D) ചൈന
ഉത്തരം: (C)
71. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ------------ എന്ന് പറയുന്നു.
A) ഐസോമെറുകൾ
B) ഐസോബാറുകൾ
C) ഐസോടോപ്പുകൾ
D) ഐസോടോണുകൾ
ഉത്തരം: (C)
72. ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
A) ഡൊബെറൈനർ
B) ന്യൂലാൻഡ്സ്
C) മെൻഡലിയേഫ്
D) മോസ്ലി
ഉത്തരം: (D)
73. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്
A) നൈട്രജൻ
B) ഹൈഡ്രജൻ
C) ഓക്സിജൻ
D) ഹീലിയം
ഉത്തരം: (C)
74. താഴെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ് ?
A) ബോക്സൈറ്റ്
B) ഹെമറ്റൈറ്റ്
C) കലാമിൻ
D) കുപ്രൈറ്റ്
ഉത്തരം: (B)
75. ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ നൂൽത്തരം ഏതാണ് ?
A) നൈലോൺ
B) ബേക്കലൈറ്റ്
C) പോളിത്തീൻ
D) പോളിവിനൈൽ ക്ലോറൈഡ്
ഉത്തരം: (A)
76. ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ
പ്രതിപതനകോൺ എത്രയാണ് ?
A) 40°
B) 60°
C) 80°
D) 30°
ഉത്തരം: (B)
77. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം.
A) പ്രതല ബലം
B) വിസ്കസ് ബലം
C) ഘർഷണ ബലം
D) ഭൂഗുരുത്വ ബലം
ഉത്തരം: (A)
78. ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്
A) ശൂന്യതയിൽ
B) വെള്ളത്തിൽ
C) വായുവിൽ
D) ഖരവസ്തുക്കളിൽ
ഉത്തരം: (D)
79. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എപ്പോഴാണ് ?
A) 0°C
B) 100°C
C) 4°C
D) -4°C
ഉത്തരം: (C)
80. മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ
ഗതികോർജ്ജം.
A) മാറുന്നില്ല
B) ഇരട്ടിയാകുന്നു
C) നാലിരട്ടിയാകുന്നു
D) പകുതിയാകുന്നു
ഉത്തരം: (B)
0 അഭിപ്രായങ്ങള്