ചരിത്രത്തിൽ ഇന്ന് (1997 ജൂലൈ 25): രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ മലയാളി - കെ.ആര്‍ നാരായണന്‍


Elected as Vice President in 1992, Narayanan went on to become President in 1997. He was the first person from the Dalit community to hold either post.
 

കെ.ആര്‍.നാരായണന്‍: രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആര്‍ നാരായണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്ന മേല്‍വിലാസമാണത്. രാജ്യത്തിന്റെ പതിനഞ്ചാമത്തെ പ്രഥമപൗരൻ. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം  കുറിച്ച മലയാളി. കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയായ കെ.ആർ.നാരായണൻ. രാഷ്ട്രപതി പദവിയിലെത്തിയ ഈ ഏക മലയാളി ഇന്നും രാജ്യത്തിന് ആത്മവിശ്വാസം പകരുന്ന ഊര്‍ജസാന്നിധ്യമാണ്.

കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്ത് ജനനം. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയും മാതാപിതാക്കൾ. ഏഴു മക്കളിൽ നാലാമൻ. 1927 ൽ കോട്ടയം കുറിച്ചിത്താനം സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആ സ്കൂൾ ഇപ്പോൾ കെ.ആർ.നാരായണൻ എൽപി സ്കൂൾ എന്നറിയപ്പെടുന്നു. 1931 ൽ ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ് സ്കൂളിൽ ചേർന്നു.1935 ൽ കൂത്താട്ടുകുളത്തിനു സമീപം വടകര സെന്റ് ജോൺസ് ഇംഗ്ലിഷ് സ്കൂളിൽ ഒരുവർഷം പഠനം. പിന്നീട് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ ചേർന്നു. 1940 ൽ കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് തേഡ് ഗ്രൂപ്പിൽ ചേർന്നു. സാമ്പത്തിക പ്രയാസങ്ങൾ അന്നും അലട്ടി. വേണ്ടത്ര വസ്ത്രങ്ങളുണ്ടായിരുന്നില്ല. സ്കോളർഷിപ് കിട്ടിയത് ആശ്വാസമായി. 1940ൽ തിരുവനന്തപുരത്ത് എത്തി. ആർട്സ് കോളജിൽ ബിഎ ഓണേഴ്സിനു ചേർന്നു. 1943ൽ നാരായണൻ തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്  (ഇന്നത്തെ കേരള സർവകലാശാല) ഒന്നാം റാങ്കും സ്വർണമെഡലും നേടി ബിഎ ഓണേഴ്സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു വിദ്യാർഥി നേടിയ മഹത്തായ വിജയമായിരുന്നു അത്. 

ബിഎ ഓണേഴ്സിനു ശേഷം തുടർപഠന സഹായത്തിന് തിരുവിതാംകൂർ മഹാരാജാവിനെ കാണാൻ അനുമതി ചോദിച്ച് നാരായണൻ കത്തെഴുതി. എന്നാൽ, രാജാവിന്റെ സെക്രട്ടറി അനുമതി നൽകിയില്ല. നാരായണൻ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ബിഎ സർട്ടിഫിക്കറ്റും വാങ്ങിയില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റുമായാണ് ഉപരിപഠനത്തിനു പോയത്. 1992ൽ ഉപരാഷ്ട്രപതിയായപ്പോൾ, പണ്ടു വാങ്ങാതെപോയ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ചു വാർത്തകൾ വന്നു. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. ഡി.ബാബുപോൾ മുൻകയ്യെടുത്ത് സർട്ടിഫിക്കറ്റ് തയാറാക്കി അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. 

1944 ഏപ്രിലിൽ ബോംബെ മലബാർ ഹിൽസിൽ താമസിച്ചിരുന്ന മഹാത്മാ ഗാന്ധിയുമായി നാരായണൻ അഭിമുഖം നടത്തി. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടിയായിരുന്നു അത്. 

1945ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അവിടെ അധ്യാപകനായിരുന്ന ഹാരൾഡ് ജോസഫ് ലാസ്കിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ അധ്യക്ഷനും പരിഷ്കരണവാദിയുമായിരുന്നു ലാസ്കി. 

1948ൽ നാരായണൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം നേടി. 1949ൽ നാരായണൻ വിദേശകാര്യ സർവീസിൽ ചേർന്നു. ബർമയിൽ (മ്യാൻമർ) ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി, വിദേശകാര്യ സർവീസിലെ ജോലിക്കു തുടക്കം.  ജപ്പാൻ, തായ്‌ലൻഡ്, തുർക്കി, ഓസ്ട്രേലിയ, യുകെ, വിയറ്റ്നാം, ചൈന, യുഎസ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. ബർമയിൽ വച്ചാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ മാ ടിന്റ് ടിന്റ്, നെഹ്റു നിർദേശിച്ച ഉഷ എന്ന പേരാണു സ്വീകരിച്ചത്. 

1976ൽ വിദേശകാര്യ സെക്രട്ടറിയായി. 1978ൽ വിദേശ സർവീസിൽനിന്നു വിരമിച്ചു. 1978 ല്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ നാരായണനെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കി. 1980 ല്‍ ഇന്ദിരഗാന്ധി സര്‍ക്കാര്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ സ്ഥാനത്ത് നിയമിച്ചു. 1984 ഡിസംബറിൽ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ നാരായണനെ നിയോഗിച്ചു. ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ എ.കെ.ബാലനെ അരലക്ഷത്തിലേറെ വോട്ടുകൾക്കാണു നാരായണൻ പരാജയപ്പെടുത്തിയത്.

രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആദ്യം ആസൂത്രണ സഹമന്ത്രിയായി. പിന്നീട് വിദേശകാര്യ സഹമന്ത്രിയും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി. 
1992 ഓഗസ്റ്റ് 21 ന് ഡോ. ശങ്കര്‍ ദയാല്‍ ശര്‍മയുടെ കീഴില്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു. രാഷ്ട്രപതിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഇടതുകക്ഷികളും ബിജെപിയും പിന്തുണച്ചു. 1997 ജൂലായ് 25ന് ഇന്ത്യയുടെ പത്താം രാഷ്ട്രപതിയായി കെ.ആര്‍ നാരായണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 
രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിശബ്ദനായി കഴിയുകയായിരുന്ന കെ.ആര്‍ നാരായണന്‍ 2005 നവംബര്‍ 9 ന് വിടപറഞ്ഞു.
പ്രധാന കൃതികൾ 
■ ഇന്ത്യ & അമേരിക്ക: എസ്സേയ്‌സ് ഇൻ അണ്ടർസ്റ്റാൻഡിംഗ് (1984)
■ ഇമേജസ് & ഇൻസൈറ്റ്സ് (1987)
■ നെഹ്‌റു & ഹിസ് വിഷൻ (1999)

Remembering KR Narayanan with 15 facts on the former President of India

 He was born into a Dalit family in Uzhavoor village in present-day Kerela; Narayanan was the fourth of seven children of Kocheril Raman Vaidyar, an Ayurvedic physician.

 He was born on February 4, 1921, but his uncle, who accompanied him on his first day in school, did not know his actual date of birth, and arbitrarily chose October 27, 1920, for the records; Narayanan later present-day to let it remain official.

 He studied in English medium school at Kuravilangad, some 8 km away and generally covered the distance to and from school on foot.

 He became the first Dalit to obtain a Master's degree in English Literature with a first class from the University of Travancore.

 For some time, he worked as a journalist with The Hindu and Times of India.

 He studied Political Science under Harold Laski at the London School of Economics, where he went on a scholarship provided by the Tatas.

 A letter by Laski addressed to Jawaharlal Nehru helped him get a job at the Indian Foreign Services in 1949.

 KR Narayanan met his future wife, a Burmese woman named Tint Tint who subsequently took on the name Usha, during his first posting in Rangoon. They married in 1950 in New Delhi after Nehru granted special permission for an IFS officer to marry a foreign national.

 He entered politics at the request of Indira Gandhi and contested from Ottapalam in Kerala in the 1984 Lok Sabha elections.

 On August 21, 1992, KR Narayanan was sworn in as the Vice-President of the country.

 On July 25, 1997, he took office as the 10th President of the country.

 He was the first person from the Dalit community to hold the highest office in India.

 During his tenure as President, he joined other citizens at a polling booth to cast his vote during the 1998 general elections.

 KR Narayanan authored or co-authored various works on Indian politics and International relations, some of his books are India and America: Essays in Understanding (1984) and Non-Alignment in Contemporary International Relations (1981).
Why is the President’s swearing-in happening for the last 10 times only on ’25th July’? 

Draupadi Murmu is going to take oath as the 15th President of India on July 25, 2022. This is the 10th time in a row that the swearing-in ceremony for the country’s President is being held on July 25. Before Murmu, 9 Presidents of India have been sworn in on 25 July. 

1. For the first time Neelam Sanjiva Reddy was sworn in as the sixth President of the country on 25 July 1977. Since then, every time the swearing-in ceremony for the post of President is organized on July 25.
2. Giani Zail Singh
3. R. Venkataraman
4. Shankar Dayal Sharma
5. KR Narayanan
6. APJ Abdul Kalam
7. Pratibha Devi Singh Patil
8. Pranab Mukherjee
9. Ramnath Kovind
10. Draupadi Murmu
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
After all, why is the swearing-in of the President of India only on July 25?

The swearing-in of the President of India will take place only on July 25, there is no such written rule. The exceptions to this have been the first President of India, Rajendra Prasad, his successor Sarvepalli Radhakrishnan, then Zakir Hussain and Fakhruddin Ali Ahmed. Rajendra Prasad took oath on 26 January 1950. The day India became a republic. Then in 1952, he won the first presidential election and then the second presidential election.

Sarvepalli Radhakrishnan took over as the President of India on May 13, 1962, succeeding Rajendra Prasad and remained in this position till May 13, 1967. His subsequent two presidents. Zakir Hussain and Fakhruddin Ali Ahmed. could not complete his term, as he died, resulting in mid-term elections. Neelam Sanjiva Reddy, the sixth President of India, took oath on 25 July 1977.

Since then all the Presidents of India have completed their term. For this reason, since 1977, the term of the President has been ending on 24 July, and on 25 July the new President of the country takes oath. All the Presidents including Giani Zail Singh, R Venkataraman, Shankar Dayal Sharma, KR Narayanan, APJ Abdul Kalam, Pratibha Patil, Pranab Mukherjee and Ram Nath Kovind took oath on the same date i.e. 25 July. Now the term of outgoing President Ram Nath Kovind ends on 24 July, while the new President Draupadi Murmu is taking oath on 25 July.
ഓർമ്മിക്കേണ്ട വസ്തുതകൾ 
1. നെഹ്റുവിന്റെ വികസനങ്ങള്‍ രചിച്ചത്‌

2. Nehru and his vision രചിച്ചത്‌

3. ഏറ്റവും കൂടുതൽ എണ്ണം വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി

4. ഏറ്റവും കൂടുതൽ വോട്ടു നേടി ഉപരാഷ്ട്രപതിയായത്

5. ദളിത് വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

6. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ ദുരന്തമായ ബാബറി മസ്ജിദ്‌ തകര്‍ത്തതിനെ വിശേഷിപ്പിച്ച നേതാവ്‌

7. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ ഹാരോള്‍ഡ്‌ ലാസ്കിയുടെ അരുമ ശിഷ്യന്‍ പില്‍ക്കാലത്ത്‌ ഇന്ത്യന്‍ പ്രസിഡന്റായി. 

8. ജെ.എന്‍.യു വിന്റെ വൈസ്‌ ചാന്‍സലറായ മലയാളി

9. കെ.ആർ നാരായണന്റെ സമാധിയാണ്‌ ന്യൂഡല്‍ഹിയിലെ ഉദയ്ഭൂമി 

10. കോട്ടയം ജില്ലയിലെ ഉഴവൂര്‍ ആരുടെ ജന്മസ്ഥലമാണ്‌

11. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഗാന്ധിജിയെ ഇന്റര്‍വ്യു ചെയ്യുകയും പില്‍കാലത്ത്‌ രാഷ്ട്രപതിയാകുകയും ചെയ്ത വ്യക്തി

12. കാര്‍ഗില്‍ യുദ്ധസമയത്ത്‌ രാഷ്ട്രപതി

13. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായിരുന്നത്‌

14. ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌

15. രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി

16. ഇന്ത്യന്‍ പ്രസിഡന്റായ ആദ്യ മലയാളി

17. ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ മലയാളി

18. ഏത്‌ രാഷ്ട്രപതിയുടെ കാലത്താണ്‌ ഇന്ത്യയുടെ പ്രഥമ വനിതയുടെ സ്ഥാനം വിദേശവംശജ വഹിച്ചത്‌

19. ഓ ടിന്റ ടിന്റ എന്ന ബര്‍മീസ്‌ വംശജയായ വനിത ഏത്‌ രാഷ്ട്രപതിയുടെ പത്നിയായിരുന്നു

20. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യത്തെ രാഷ്ട്രപതി

21. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്

22. കെ ആർ നാരായണൻ ജനിച്ച സ്ഥലം - ഉഴവൂർ

23. ഇന്ത്യൻ പ്രസിഡന്റായ എത്രമത്തെ വ്യക്തിയാണ് കെ.ആർ.നാരായണൻ - 10

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here