വായനാദിനം ക്വിസ് 291 ചോദ്യോത്തരങ്ങൾ | June 19

Vayana Dinam Quiz | വായനാദിനം ക്വിസ് | Vayana Dinam 291 Questions and Answers | 291 Important Questions | PSC Exam Questions | P. N. Panicker June 19
വായനാദിനം 291 ചോദ്യങ്ങളും ഉത്തരങ്ങളും 
വായനാദിനം: ജൂൺ 19 വായനാദിനം.1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക) ദിനം ഏപ്രിൽ 23 ആണ്.

വായനാദിനം ക്വിസ് ചുവടെ

1. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
- പി .എൻ പണിക്കർ

2. ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
- നീലംപേരൂർ (കോട്ടയം 1909 മാര്‍ച്ച്‌ 1ന്‌)

3. ഏതു വർഷം മുതലാണ്‌ കേരളത്തിൽ വായനാ ദിനമായി ജൂണ്‍ 19
ആചരിക്കുന്നത്‌ തുടങ്ങിയത്‌?
- 1996 ജൂണ്‍ 19 മുതല്‍

4. പി എൻ പണിക്കരുടെ മുഴുവന്‍ പേര്‌ എന്ത്‌?
- പുതുവായിൽ നാരായണ പണിക്കർ 

5. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌ ആര്‌?
- പി എൻ പണിക്കർ 

6. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?
- 2004 ജൂൺ 19

7. മലയാള ഭാഷയുടെ പിതാവ് ആരാണ്?
- എഴുത്തച്ഛൻ

8. കിളിപ്പാട്ട്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌?
തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ 

9. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?
- ആശാൻ, ഉള്ളൂർ, വള്ളത്തോൾ 

10. ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
- വൈക്കം മുഹമ്മദ് ബഷീർ

11. മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
- ബെഞ്ചമിൻ ബെയ്‌ലി 

12. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?
- ഉണ്ണുനീലിസന്ദേശം

13. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്‌?
വിദ്യാവിനോദിനി

14. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?
- അക്കിത്തം അചുതൻ നമ്പൂതിരി

15. രാമായണം എഴുതിയത് ആര്?
- വാൽമീകി

16. ‘കേരള തുളസീദാസ്‌’ എന്നറിയപ്പെടുന്നത് ആരാണ്?
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

17. മലയാളത്തിലെ ആദ്യ നിഘണ്ടു, വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത്‌ ആരാണ്‌?
- ഹെർമൻ ഗുണ്ടർട്ട്‌

18. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്‌?
- രാമചരിതം

19. ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
- സംക്ഷേപ വേദാർത്ഥം

20. വീണ പൂവ് എഴുതിയത് ആരാണ്?
- കുമാരനാശാൻ

21. മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന്‌ കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര്‌ ?
- ഒ. ചന്തുമേനോൻ 

22. രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
- ചങ്ങമ്പുഴ

23. 1930-ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ?
- സർദാർ കെ എം പണിക്കർ

24. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ? 
- കുട്ടികൃഷ്ണമാരാർ

25. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?
- എം മുകുന്ദൻ

26. ‘നീർമാതളം പൂത്തകാലം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
- മാധവിക്കുട്ടി

27. മഹാഭാരതം രചിച്ചത് ആര്?
- വേദവ്യാസൻ

28. നളചരിതം ആട്ടക്കഥ ആരാണ്‌ രചിച്ചത്‌?
ഉണ്ണായിവാര്യർ 

29. കേരള ശാകുന്തളം എന്ന്‌ വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്‌?
നളചരിതം ആട്ടക്കഥ

30. “ആസ്സാം പണിക്കാർ' എന്ന കവിതയുടെ രചയിതാവ്‌ ആര്‌?
- വൈലോപ്പിള്ളി ശ്രീധരമേനോൻ 

31. മഹാകവിജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത്‌ ?
- ഓടക്കുഴൽ 

32. ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ എഴുതിയതാര്‌?
- ഒ. വി വിജയൻ 

33. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വനിത ആര്‌?
ബാലാമണിയമ്മ

34. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്‌?
കമലാസുരയ്യ

35. മുത്തശ്ശി എന്ന നോവലിന്റെ കർത്താവാര്‌ ?
- ചെറുകാട്‌

36. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്‌?
- വർത്തമാന പുസ്തകം

37. 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്‌ ആരാണ്‌?
- എസ്‌ കെ പൊറ്റക്കാട്‌

38. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട്‌ രചിച്ച നാടകം?
- അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌

39. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്‌?
- വാസനാവികൃതി

40. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്‌?
- യു എ ഖാദർ 

41. കുറ്റിപെൻസിൽ എഴുതിയതാര്‌?
- കുഞ്ഞുണ്ണി മാഷ്‌

42. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്‌?
- രവീന്ദ്രനാഥ ടാഗോർ 

43. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?
- എം കെ സാനു

44. മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ' ഇത്‌ ആരുടെ വരികൾ ?
- സഹോദരൻ അയ്യപ്പൻ

45. 'കാക്കേ കാക്കേ കൂടെവിടെ ' എന്നുതുടങ്ങുന്ന കവിത ആരാണ്‌ രചിച്ചത്‌?
- ഉള്ളൂർ എസ്‌ പരമേശ്വരയ്യർ 

46. ''മണ്ടൻ മുത്തപ്പാ” വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏത്‌ കഥയിലെ കഥാപാത്രം?
- മുച്ചിട്ടുകളിക്കാരന്റെ മകൾ 

47. 'ഒന്നേകാൽ കോടി മലയാളികൾ' ആരുടെ രചനയാണ്‌?
- ഇ എം എസ്‌ നമ്പൂതിരിപ്പാട്‌

48. മലയാള സാഹിത്യത്തിലെ 'പൂങ്കുയിൽ' എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- വള്ളത്തോൾ നാരായണമേനോൻ 

49. മലയാളത്തിലെ ആദ്യ നോവൽ ഏത്‌?
- കുന്ദലത (അപ്പു നെടുങ്ങാടി)

50. ജ്ഞാനപ്പാനയുടെ കര്‍ത്താവാര്‌?
- പൂന്താനം

51. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട്‌ കവിയാര്‌?
- മൊയ്‌തീൻ കുട്ടി വൈദ്യർ 

52. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്‌?
- വീണപൂവ്‌

53. കഥകളിയുടെ സാഹിത്യരൂപം ഏത്‌?
- ആട്ടക്കഥ

54. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത്‌?
- ആത്മാവിൽ ഒരു ചിത

55. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്‌?
- ദുരവസ്ഥ

56. 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്‌?
- ഇ എം എസ്‌

57. കേരള വാത്മീകി ' എന്നറിയപ്പെടുന്നത്‌ ആര്‌?
- വള്ളത്തോൾ നാരായണമേനോൻ 

58. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന്‌ നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്‌?
- പൊൻകുന്നം വർക്കി

59. 'രാമചരിതമാനസം' രചിച്ചതാര്‌?
- തുളസീദാസ്‌

60. തമിഴ്‌ ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?
- ചിലപ്പതികാരം, മണിമേഖല

61. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌?
- കൊട്ടാരക്കര തമ്പുരാൻ 

62. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്‌?
- എം മുകുന്ദൻ 

62. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്‌?
- രണ്ടിടങ്ങഴി

63. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്‌ ആര്‌?
- കോവിലൻ 

64. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്‌ ആര്‌?
- വിക്ടർ ഹ്യൂഗോ

65. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്‌?
- ചട്ടമ്പിസ്വാമികൾ 

66. രവീന്ദ്രനാഥ ടാഗോറിന്‌ നോബൽ സമ്മാനം ലഭിച്ച കൃതി ഏത്‌?
- ഗീതാഞ്ജലി

66. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച്‌ ലോകപ്രശസ്തയായ പെൺകുട്ടി?
- ആൻ ഫ്രാങ്ക്‌ (ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ)

67. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ?
- തീക്കടൽ കടഞ്ഞ്‌ തിരുമധുരം

68. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത്‌ വള്ളത്തോൾ രചിച്ച കാവ്യം?
- ബാപ്പുജി

69. പൊന്‍കുന്നം വർക്കിയുടെ 'തൂലിക ചിത്രങ്ങൾ' എന്ന കൃതിയിലെ നായിക?
- അക്കമ്മ ചെറിയാൻ 

70. ഇബനു ബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ ?
- ഗോവർദ്ധന്റെ യാത്രകൾ 

71. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്‌?
- പുരുഷാന്തരങ്ങളിലൂടെ

72. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്‌?
- പാട്ടബാക്കി

73. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്‌?
- കെ ദാമോദരൻ 

74. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ്‌ ആര്‌?
- എസ്‌ കെ പൊറ്റക്കാട്‌

75. 'പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ' എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്‌?
- വള്ളത്തോൾ നാരായണമേനോൻ 

76. “അപ്പുക്കിളി” ഏത്‌ നോവലിലെ കഥാപാത്രമാണ്‌?
- ഖസാക്കിന്റെ ഇതിഹാസം

77. 'സുഭദ്ര' ഏത്‌ നോവലിലെ കഥാപാത്രം?
- മാർത്താണ്ഡവർമ്മ

78. മജീദ്‌ നായകനായി വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച നോവൽ ഏത്‌?
- ബാല്യകാലസഖി

79. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്‌?
- മഞ്ഞ്‌

80. 'ശക്തിയുടെ കവി' എന്ന്‌ വിശേഷിപ്പിക്കുന്നതാരെ?
- ഇടശ്ശേരി ഗോവിന്ദൻ നായർ 

81. ബൈബിൾ കഥയിൽ നിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട്‌ വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത്‌ ?
- മഗ്‌ ദല മറിയം

82. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ്‌ രചിച്ച നോവൽ ഏത്‌?
- ഭ്രാന്താലയം

83. 'സാഹിത്യപഞ്ചാനനൻ' എന്നറിയപ്പെടുന്നത്‌ ആര്‌?
- പി കെ നാരായണപിള്ള

84. ''ആയുസ്സിന്റെ പുസ്തകം'' എന്ന നോവലിന്റെ രചയിതാവ്‌?
- സി വി ബാലകൃഷ്ണൻ 

85. 'പാണ്ഡവപുരം ' എന്ന നോവലിന്റെ രചയിതാവ്‌ ആരാണ്‌?
- സേതു

86. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചിച്ച ശ്രദ്ധേയമായ ചെറുകഥ ഏത്‌?
- ശബ്ദിക്കുന്ന കലപ്പ

87. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവൽ ഏത്‌?
- ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്‌ സ്‌ (അരുന്ധതി റോയ്‌)

88. 'യുദ്ധവും സമാധാനവും ' എന്ന പ്രശസ്ത നോവൽ എഴുതിയതാര്‌?
- ടോൾസ്റ്റോയി

89. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്‌?
- ആനന്ദമഠം

90. ഇഎം എസ്‌ നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ കൃതി ഏതാണ്‌?
- കേശവന്റെ വിലാപങ്ങൾ 

91. വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ നാടകം?
- കഥാബീജം

92. അധ്യാപക നാടകകൃത്ത്‌ എന്നറിയപ്പെടുന്നത്‌ ആര്‌?
- കാരൂർ നീലകണ്ഠപ്പിള്ള

93. നാലപ്പാട്ട്‌ നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്‌?
- കണ്ണുനീർത്തുള്ളി

94. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്‌?
- ഓടയിൽ നിന്ന്‌

95. നാണിടീച്ചർ ഏത്‌ കൃതിയിലെ കഥാപാത്രം?
- മുത്തശ്ശി

96. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത്‌ ആരാണ്‌?
- ഒ എൻ വി കുറുപ്പ്‌

96. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്‌?
- മയ്യഴി പുഴയുടെ തീരങ്ങൾ 

97. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്‌ ആരാണ്‌?
- പി കെ ബാലകൃഷ്ണൻ 

98. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്‌?
- അവകാശികൾ 

99. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്‌?
- തകഴി ശിവശങ്കരപ്പിള്ള

100. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ എഴുതിയതാര്‌?
ലളിതാംബിക അന്തർജ്ജനം

101. തൃക്കോട്ടൂരിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്‌?
- യു എ ഖാദർ 

102. എസ്‌ കെ പൊറ്റക്കാട്‌ രചിച്ച നാടകം ഏത്‌?
- അച്ഛൻ 

103. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്‌?
- പി കുഞ്ഞിരാമൻ നായർ 

104. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകത്തിന്റെ പേര്‌?
- വർത്തമാന പുസ്തകം

105. എന്റെ വഴിത്തിരിവ്‌ എന്ന കൃതി ആരുടെ ആത്മകഥയാണ്‌?
- പൊൻകുന്നം വർക്കി

106. സാഹിത്യത്തിന്‌ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി ആര്‌?
- രവീന്ദ്രനാഥ ടാഗോർ 

107. കേരളത്തിലെ ആദ്യത്തെ വായനശാല ഏത്‌?
- സനാതന ധർമ്മം

108. സർ സി പി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ നോവൽ ഏത്‌?
- ഏണിപ്പടികൾ 

109. കുമാരനാശാൻ രചിച്ച പരിവർത്തനം എന്ന കവിത ആരെക്കുറിച്ചുള്ളതാണ്‌?
- സഹോദരൻ അയ്യപ്പൻ
 
110. കുമാരനാശാൻ രചിച്ച സ്വാഗത പഞ്ചകം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹാ വ്യക്തി ആര്?
- രവീന്ദ്രനാഥ ടാഗോർ

111. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്നറിയപ്പെടുന്നത് ഏത്?
- ഇന്ദുലേഖ

112. കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏത്‌?
- പെരുങ്കുളം ഗ്രാമം (കോട്ടയം)

113. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്‌?
- ഉള്ളൂർ എസ്‌ പരമേശ്വരയ്യർ 

114. മഹാകാവ്യം എഴുതാതെ മഹാകവി ആയത്‌ ആര്‌?
- കുമാരനാശാൻ 

115. മാലി എന്ന പേരിൽ അറിയപ്പെടുന്നതാര്‌?
- വി മാധവൻ നായർ 

116. കേരള വാത്മീകി എന്നറിയപ്പെടുന്നത്‌ ആര്‌?
- വള്ളത്തോള്‍ നാരായണമേനോൻ 

117. കേരള പാണിനി എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- എ ആർ. രാജരാജവർമ്മ

118. കേരള വ്യാസൻ എന്നറിയപ്പെടുന്നത്‌ ആര്‌?
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 

119. കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്‌?
- വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 

120. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്‌?
- വൈക്കം മുഹമ്മദ്‌ ബഷീർ 

121. ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ആര്‌?
- വള്ളത്തോൾ നാരായണമേനോൻ

122. ആദ്യ കാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്‌?
- രാമായണം

123. ഭാഷയിലെ താജ്‌ എന്നറിയപ്പെടുന്ന കൃതി ഏത്‌?
- കണ്ണുനീർത്തുള്ളി (നാലാപ്പാട്ട്‌ നാരായണമേനോൻ)

124. രാജ്യ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്‌?
- ജി ശങ്കരക്കുറുപ്പ്‌

125. മൂന്ന്‌ ആത്മകഥകൾ എഴുതിയ ഒരേയൊരു കവി ആര്‌?
- പി കുഞ്ഞിരാമന്‍ നായർ 

126. പി കുഞ്ഞിരാമൻ നായരുടെ മൂന്നു ആത്മകഥകളുടെ പേര്‌?
- കവിയുടെകാല്‍പ്പാടുകൾ 
- നിത്യകന്യകയെത്തേടി
- എന്നെ തിരയുന്ന ഞാൻ 

127. മലയാളത്തിന്റെ ആദ്യ കവി എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെയാണ്‌?
- ചീരാമകവി

128. മലയാളത്തിലെ ആദ്യ കാവ്യം?
- രാമചരിതം (ചീരാമൻ)

129. 'കിഴവനും കടലും' എഴുതിയതാരാണ്‌.?
- ഏണസ്റ്റ്‌ ഹെമിംഗ്‌ വേ

130. 'പാവങ്ങൾ' എന്ന കൃതി ആരാണ്‌ എഴുതിയത്‌.?
- വിക്റ്റർ ഹ്യൂഗോ

131. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്‌ .?
- ജി. ശങ്കരകുറുപ്പ്‌

132. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
- കുമാരനാശാൻ 

133. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
- രാമചന്ദ്രവിലാസം

134. ''ട്രെയിൻ ടു പാക്കിസ്ഥാൻ'' ആരുടെ കൃതിയാണ്‌.? 
- ഖുശ്വന്ത്‌ സിംഗ്‌

135. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്‌.?
- വൈലോപ്പള്ളി

136. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്‌.?
- ഖസാക്കിന്റെ ഇതിഹാസം

137. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്‌ ?
- വള്ളത്തോൾ 

138. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്‌.?
- താരാശങ്കർ ബാനർജി 

139. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
- ചെറുശ്ശേരി

140. 'പൂതപ്പാട്ട്‌' ആരെഴുതിയതാണ്‌.?
- ഇടശ്ശേരി ഗോവിന്ദൻ നായർ 

141. 'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്‌.?
- എസ്‌. കെ.പൊറ്റക്കാട്‌

142. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്‌.?
- നാലുകെട്ട്‌

143. ' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ
നിങ്ങളെത്താൻ'- പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്‌.?
- കുമാരനാശാൻ 

144. 'അമ്പല മണി' ആരുടെ രചനയാണ്‌.?
- സുഗതകുമാരി

145. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
- മരണ സർട്ടിഫിക്കറ്റ്‌

146. ദാർശനിക കവി എന്നറിയപ്പെട്ടത്‌ ആരാണ്‌.?
- ജി.ശങ്കരകുറുപ്പ്‌

147. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്‌.?
- തകഴി ശിവശങ്കര പിള്ള

148. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
- തലയോട്‌

149. ' എ മൈനസ്‌ ബി '- എന്ന കൃതിയുടെ കർത്താവ്‌ .?
- കോവിലൻ 

150. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത്‌ ആരാണ്‌.?
- ഉറൂബ്‌

151. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത്‌ ആരാണ്‌.?
- എം.കെ.സാനു

152. ' കേരള സ്‌കോട്ട്‌ ' എന്നറിയപ്പെട്ടത്‌ ആരാണ്‌.?
- സി.വി.രാമൻ പിള്ള

153. സി.വി. രാമന്‍പിള്ള രചിച്ച സാമൂഹിക നോവൽ ?
- പ്രേമാമൃതം

154. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ''- ആരുടെ വരികൾ ?
- വള്ളത്തോൾ 

155. എസ്‌.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ ?
- വിഷകന്യക

156. 'കേരള മോപ്പസാങ്ങ്‌ ' എന്നറിയപ്പെട്ടതാര്‌.?
- തകഴി ശിവശങ്കര പിള്ള

157. ചിത്തിരപ്പാവൈ എഴുതിയത്‌ ആരാണ്‌.?
- അഖിലൻ 

158. 'മയൂര സന്ദേശം ' രചിച്ചത്‌ ആരാണ്‌.?
- കേരള വർമ്മ വലിയ കോയിതമ്പുരാൻ 

159. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌ മത്സരിക്കുന്നതെന്തിനു നാം വൃഥാ
ആരാണ്‌ ഈ വരികൾ എഴുതിയത്‌. ?
- പൂന്താനം

160. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തി ആര് (ഏഷ്യക്കാരൻ)?
- രവീന്ദ്രനാഥടാഗോർ (1913)

161. 1865-ൽ മുംബൈയിൽ ജനിച്ച പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരൻ ആര്?
- റുഡ്യാർഡ് ക്ലിപ്പിംഗ്

162. 1903-ൽ  ബീഹാറിലെ മോത്തിഹാരിയിൽ ജനിച്ച വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനാര്?
- ജോർജ് ഓർവെൽ

163. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്ന് രചിച്ച ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രസിദ്ധീകരിച്ച വർഷം ഏത്?
-1848

164. കുമാരനാശാന്റെ വീണപൂവ് രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ്
- വസന്തതിലകം

165. നവഭാരത ശിൽപികൾ, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ്, നാം മുന്നോട്ട് എന്നീ കൃതികൾ രചിച്ച പ്രശസ്ത സ്വാതന്ത്രസമര സേനാനി ആരാണ്
- കെ പി കേശവമേനോൻ

166. കൊളംബിയൻ താരം ആന്ദ്രേ എസ്കോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിൽ ഗബ്രിയൽ ഗാർസിയ മാർകേസ് രചിച്ച കൃതി ഏത്
- ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്

167. ‘തിളച്ച മണ്ണിൽ കാൽനടയായി’ എന്ന കൃതി ആരുടെ ആത്മകഥയാണ്
- പുതുശ്ശേരി രാമചന്ദ്രൻ

168. ‘സരസഗായക കവിമണി’ എന്ന ബഹുമതി ലഭിച്ച കവി ആര്?
- കെ സി കേശവപിള്ള

169. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചതാര്
- ബ്രഹ്മാനന്ദസ്വാമി ശിവയോഗി

170. ഏതു രാജാവിനെ ഉറക്കാനാണ് ഇരയിമ്മൻ തമ്പി ‘ഓമനത്തിങ്കൾ കിടാവോ’ എന്ന പാട്ട് എഴുതിയത്
- സ്വാതിതിരുനാൾ

171. മലയാളത്തിൽ ഒറ്റ ശ്ലോകപ്രസ്ഥാനത്തിന് തുടക്കമിട്ട കവി ആര്?
- തോലൻ

172. ഉത്സവമേളത്തിനിടയിൽ മദമിളകിയ ആനയുടെ മാനസികവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന പ്രഖ്യാത മലയാളകവിത ഏത്?
- സഹ്യന്റെ മകൻ (വൈലോപ്പിള്ളി ശ്രീധരമേനോൻ)

173. ‘സുമംഗല’ എന്ന തൂലിക നാമം ആരുടേതാണ്?
- ലീലാ നമ്പൂതിരിപ്പാട്

174. ലോക പുസ്തക ദിനമായി ആചരിക്കുന്നത്‌ എന്നാണ്‌?
ഏപ്രില്‍ 23

175. കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേര്?
- എന്നിലൂടെ

176. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന 'നാടകീയം' എഴുതിയതാരാണ്‌?
കൈനിക്കര കുമാരപിള്ള

177. നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ്‌ മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച്‌ പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിന്റെ പേര്‌?
ചിന്താ മാധുരി

178. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ്‌ ആര്‌?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ 

179. അരുന്ധതി റോയിയുടെ “ദി ഗോഡ്‌ ഓഫ്‌ സ്മാള്‍ തിങ്ങ്സ്‌ ” എന്ന കേരള പശ്ചാത്തലത്തിൽ എഴുതിയ നോവലിന്‌ മാൻ ബുക്കർ പ്രൈസ്‌ ലഭിച്ചത്‌ ഏത്‌ വർഷം?
- 1997

180. തിക്കോടിയൻ എന്നറിയപ്പെടുന്നത്‌ ആര്‌?
പി കുഞ്ഞനന്തൻ നായർ 

181. വി.കെ.എൻ എന്നത്‌ ആരുടെ തൂലിക നാമമാണ്‌?
വി കെ നാരായണൻ കുട്ടി 

182. ചെറുകാട്‌ എന്നറിയപ്പെടുന്നതാര്‌?
ഗോവിന്ദ പിഷാരടി

183. ആഷാമേനോൻ എന്നറിയപ്പെടുന്നതാര്‌
- കെ ശ്രീകുമാർ 

184. നന്ദനാർ എന്നറിയപ്പെടുന്നത്‌?
പിസി ഗോപാലൻ 

185. എൻ. വി. എന്നറിയപ്പെടുന്നത്‌?
എൻ. വി. കൃഷ്ണവാരിയർ 

186. ആനന്ദ്‌ ആരുടെ തൂലിക നാമം ആണ്‌?
സച്ചിദാനന്ദൻ 

187. മഹാകവി ഒളപ്പമണ്ണയുടെ പൂർണ നാമം?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌

188. മാലി എന്നറിയപ്പെടുന്നത്‌ ആര്‌?
വി. മാധവൻ നായർ 

189. ഉറൂബ്‌ എന്നറിയപ്പെടുന്നത്‌?
പി. സി. കുട്ടികൃഷ്ണൻ 

190. വർത്തമാന പുസ്തകത്തിന്റെ കർത്താവ്‌ ആര്‌?
പാറേമ്മാക്കൽ തോമാക്കത്തനാർ 

191. കാടുകളുടെ താളം തേടി ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവ്‌ ആര്‌?
സുജാത ദേവി

192. കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്‌?
- മദിരാശി യാത്ര

193. കെ പി കേശവമേനോൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്‌?
ബിലാത്തി വിശേഷം

194. എന്‍ വി കൃഷ്ണവാരിയർ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്‌?
- അമേരിക്കയിലൂടെ

195. 'ഞാനൊരുപുതിയ ലോകം കണ്ടു' എന്ന കൃതി എഴുതിയതാര്‌?
എ കെ ഗോപാലൻ 

196. കെ സി കേശവപിള്ള രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്‌?
കാശി യാത്ര

197. വി ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്‌?
- സോവിയറ്റ്‌ യൂണിയനിലൂടെ

198. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?
സാഹിത്യലോകം

199. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്‌?
- പ്രേം ജി

200. ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്‌?
കൂട്ടുകൃഷി

201. 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിന്റെ കർത്താവ്‌ ആര്‌?
എൻ എൻ പിള്ള

202. ''കയ്യും തലയുംപുറത്തിടരുത്‌” എന്ന നാടകത്തിന്റെ കർത്താവ്‌ ആര്‌?
തോപ്പിൽ ഭാസി

203. ഉള്ളൂർ എഴുതിയ നാടകം ഏത്‌?
അംബ

204. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട്‌ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി ഏതാണ്‌?
കവിഭാരതം

205. രാമചരിതമാനസം എഴുതിയതാര്‌?
തുളസീദാസ്‌

206. രവീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം ഏത്‌?
1941

207. ഇംഗ്ലീഷിൽ എഴുതുന്ന പഞ്ചാബി എഴുത്തുകാരി ആരാണ്‌?
അമൃതാ പ്രീതം

208. രാജ്യങ്ങളിൽ നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾക്ക്‌ പറയുന്ന പേരെന്ത്‌?
റെഡ്‌ ബുക്ക്‌

209. ഗീതാരഹസ്യം രചിച്ചതാര്‌?
ബാലഗംഗാധര തിലക്‌

210. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേരെന്ത്‌?
ലോങ്ങ്‌ വാക്ക്‌ ടു ഫ്രീഡം

211. 'കാവ്യലോക സ്മരണകൾ' ആരുടെ ആത്മകഥയാണ്‌?
- വൈലോപ്പിള്ളി ശ്രീധരമേനോൻ 

212. സ്വാതന്ത്ര്യസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം?
മൂലധനം

213. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി ആരാണ്‌?
ഉള്ളൂർ എസ്‌ പരമേശ്വരയ്യർ 

214. 'കഥയില്ലാത്തവന്റെ കഥ്‌' ആരുടെ ആത്മകഥയാണ്‌?
എം എന്‍ പാലൂർ 

215. 'പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്‌?
- വയലാർ രാമവർമ്മ

216. മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത്‌ ആരാണ്‌?
വില്യം ലോഗന്‍

217. കുമാരനാശാന്റെ വീണപൂവ്‌ ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്‌?
മിതവാദി

218. 1912 ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച്‌ കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്‌?
- ബാലകലേശം

219. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനമെഴുതിയ മലയാള പ്രസിദ്ധീകരണം?
സഹോദരൻ 

220. യോഗ താരാവലി ആരുടെ ഗ്രന്ഥമാണ്‌?
- ശങ്കരാചാര്യർ 

221. സാമുവൽ ലാങോൺ  ക്ലെമെൻസ് ആരുടെ യഥാർത്ഥ നാമം?
മാർക്ക്‌ ട്വയിൻ 

222. ''പ്രിയപ്പെട്ടവരെ തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു” എന്ന വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ?
അസുരവിത്ത്‌ (എം.ടി. വാസുദേവൻ നായർ)

223. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്‌?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ 

224. ജാരനും പൂച്ചയും' എന്ന നോവലിന്റെ രചയിതാവ്‌?
കെ വി മോഹൻ കുമാർ 

225. ബാലാമണി അമ്മയുടെ പ്രഥമ കൃതി ഏത്‌?
കൂപ്പുകൈ

226. സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നി രണ്ട്‌ സാഹിത്യകാരന്‍മാർ ചേർന്ന്‌ എഴുതിയ കൃതി ഏത്‌?
നവഗ്രഹങ്ങളുടെ തടവറ

227. ഏതു മഹാകവിയുടെ കവിതയാണ്‌ കേരളപ്പിറവിദിനത്തിൽ ആലപിച്ചത്‌?
വള്ളത്തോൾ നാരായണമേനോൻ 

228. മലയാള ഭാഷയിൽ ആദ്യമായി ആത്മകഥ എഴുതിയതാര്‌?
- വൈക്കത്ത്‌ പാച്ചു മൂത്തത് 

229. 'എതിർപ്പ്‌ ' ആരുടെ ആത്മകഥയാണ്‌?
- പി കേശവദേവ്‌

230. “അരങ്ങുകാണാത്ത നടൻ' ആരുടെ ആത്മകഥയാണ്‌?
- തിക്കോടിയൻ

231. ആദ്യത്തെ രാഷ്ട്രീയ ചെറു കഥയുടെ രചയിതാവ്‌ ആര്‌?
പൊൻകുന്നം വർക്കി

232. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക്‌ കാവ്യത്തിന്റെ രചയിതാവ്‌?
കുമാരനാശാൻ 

233. 'പറങ്കിമല' എന്ന നോവലിന്റെ രചയിതാവ്‌?
- കാക്കനാടൻ 

234. 'നിഷേധത്തിന്റെ കൊടുങ്കാറ്റ്‌ ' എന്നറിയപ്പെടുന്ന നോവലിസ്റ്റ്‌?
- പി അയ്യനേത്ത്‌

235. ഭാഷാ കൌടില്യ ത്തിന്റെ രചയിതാവ്‌ ആര്‌?
ചാണക്യൻ 

236. 'ആശാന്റെ സീത വാക്യം' ആരുടെ രചനയാണ്‌?
സുകുമാർ അഴീക്കോട്‌

237. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്‌?
രവീന്ദ്രനാഥ ടാഗോർ 

238. “തന്റെ സമരായുധം വാളല്ലെന്ന്‌ ' പ്രഖ്യാപിച്ച കവി ആര്‌?
വയലാർ രാമവർമ്മ

239. ''ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിന്റെ രചയിതാവ്‌ ആര്‌?
- എൻ എൻ പിള്ള

240. ടാഗോറിന്റെ ഏത്‌ കൃതിക്കാണ്‌ നോബൽ സമ്മാനം ലഭിച്ചത്‌?
ഗീതാഞ്ജലി

241. ആദികാല വേദം എന്നറിയപ്പെടുന്നത്‌?
രാമായണം

242. ബൈബിൾ കഥയുടെ ആശയം ഉൾക്കൊള്ളിച്ച്‌ എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്‌?
അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ 

243. ഇന്ദുലേഖ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്‌?
1889

244. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ദാമ്പത്യ സ്മരണകളായി ബി കല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്‌?
വ്യാഴവട്ട സ്മരണകൾ 

245. പന്തിരുകുലത്തിലെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ ഏത്‌?
ഇന്നലത്തെ മഴ

246. മലയാളഭാഷയിലെ പ്രഥമ യുദ്ധ നോവൽ ഏത്‌?
ട്രഞ്ച്‌

247. ട്രഞ്ച്‌ എന്ന നോവൽ രചിച്ചത്‌ ആര്‌?
ഏകലവ്യൻ

248. ഒ എൻ വികുറുപ്പിന്റെ പൂർണ നാമം എന്താണ്‌?
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്‌

249. ഇടശ്ശേരി ഗോവിന്ദൻ നായരുടെ സാമൂഹ്യ രാഷ്ട്രിയ നാടകം ഏത്‌?
കൂട്ടുകൃഷി

250. സി വി രാമൻ പിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം ഏത്‌?
മലയാളി

251. 'എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന തത്വശാസ്ത്രമാണ്‌ മനുഷ്യന്റേത്' എന്ന്‌ പ്രഖ്യാപിച്ച കവി ആരാണ്‌?
അക്കിത്തം അച്യുതൻ നമ്പൂതിരി

252. ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്‌?
എൻ. വി . കൃഷ്ണവാര്യർ 

253. കേരള ശാകുന്തളം എന്ന്‌ വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്‌?
നളചരിതം ആട്ടക്കഥ

254. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥ ആരുടേതാണ്‌?
എം. എന്‍ പാലൂർ 

255. വിംബിള്‍ഡണിൽ മഴ പെയ്യുമ്പോൾ എന്ന കൃതിയുടെ രചയിതാവ്‌ ആര്‌?
വൈശാഖൻ 

256. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം?
- ഭിലാർ (മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു ഗ്രാമമാണ് ഭിലാർ)

257. 'എന്റെ നാടുകടത്തൽ' ആരുടെ ആത്മകഥ?
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

258. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?
വാസനാവികൃതി

259. വാസന വികൃതി എന്ന ചെറുകഥ ആരാണ്‌ രചിച്ചത്‌?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 

260. വൈക്കം മുഹമ്മദ്‌ ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ?
യാ ഇലാഹി

261. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ ?
അഗ്നിസാക്ഷി

262. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം ആരുടേതാണ്‌?
- ദാന്തേ

263. അവകാശികൾ എന്ന നോവൽ രചിച്ചത്‌?
- വിലാസിനി

264. ഇവനെക്കൂടി എന്ന കവിത രചിച്ചത്‌ ആരാണ്‌?
സച്ചിദാനന്ദൻ 

265. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്‌?
വൈലോപ്പിള്ളി ശ്രീധരമേനോൻ 

266. ഗുരു ആരുടെ നോവൽ ആണ്‌?
കെ സുരേന്ദ്രൻ 

267. കേരളാരാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൃതി?
ഹോർത്തൂസ്‌ മലബാറിക്കസ്‌

268. കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്‌?
- ഇന്ദുചൂഡൻ 

269. ദിവ്യകോകിലം അല്ലെങ്കിൽ ടാഗോർ മംഗളം എന്ന കവിത രചിച്ചത്‌ ആരാണ്‌?
കുമാരനാശാൻ

270. ജോസഫ്‌ മുണ്ടശ്ശേരി രചിച്ച കവിതയുടെ പേര്‌?
- ചിന്താ മാധുരി

271. ബുദ്ധൻ കഥാപാത്രമാവുന്ന കുമാരനാശാന്റെ കൃതി?
ചണ്ഡാലഭിക്ഷുകി

272. ഒരു തൊഴിലാളി കഥാപാത്രമാവുന്ന മലയാളത്തിലെ ആദ്യ നോവൽ ?
- ഓടയിൽ നിന്ന്‌

273. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത്‌ ആര്‌?
നാലാപ്പാട്ട്‌ നാരായണമേനോൻ 

274. ദേവകി മാനമ്പിളി ഏത്‌ നോവലിലെ പ്രധാന കഥാപാത്രമാണ്‌?
- അഗ്നിസാക്ഷി

275. “ഒരാളെ തകർക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല” ഏതു കൃതിയിലെ വാചകം?
കിഴവനും കടലും

276. മലയാളത്തിൽ സിനിമയാക്കപ്പെട്ട ആദ്യനോവൽ ഏതാണ്‌?
മാർത്താണ്ഡവർമ്മ 

277. കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ച്‌ പരാമർശിക്കുന്ന വയലാർ രാമവർമ്മ രചിച്ച കവിത?
- മാടവനപ്പറമ്പിലെ ചിത

278. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കാവ്യം ഏതാണ്‌?
ദുരവസ്ഥ

279. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിത ഏതാണ്‌?
ചിന്താവിഷ്ടയായ സീത

280. 100 ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി?
- ദൈവദശകം

281. നാം മുന്നോട്ട്‌ എന്ന കൃതി രചിച്ചത്‌ ആരാണ്‌?
കെ പി കേശവമേനോൻ 

282. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ആത്മകഥ ഏതാണ്‌?
നഷ്ടജാതകം

283. വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാവിവരണം രചിച്ചത്‌ ആരാണ്‌?
- പുനത്തിൽ കുഞ്ഞബ്ദുള്ള

284. ചിന്നസ്വാമി എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- കുമാരനാശാൻ 

285. ശബ്ദതാരാവലി ആരുടെ രചനയാണ്‌?
- ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള

286. വാത്മീകി രാമായണം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തത്‌ ആര്‌?
വള്ളത്തോൾ നാരായണ മേനോൻ 

287. കേരള വാത്മീകി എന്നറിയപ്പെടുന്നത്‌ ആരാണ്‌
വള്ളത്തോൾ നാരായണമേനോൻ 

288. ബാലമുരളി എന്ന തൂലിക നാമത്തിൽ ആദ്യകാലത്ത്‌ കവിത എഴുതിയ കവി ആരാണ്‌
ഒ എൻ വി കുറുപ്പ്‌

289. വീരവിരാട കുമാര വിഭോ എന്ന്‌ തുടങ്ങുന്ന വരികളുടെ രചയിതാവ്‌ ആരാണ്‌?
- ഇരയിമ്മൻ തമ്പി

290. ആരോഗ്യനികേതനം എന്ന നോവലിന്റെ കർത്താവ്‌ ആര്‌?
താരാശങ്കർ ബാനർജി

291. ആരോഗ്യനികേതനം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ആര് ?
ജീവൻ മശായ്‌


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here