വൈക്കം സത്യാഗ്രഹം: പി.എസ്.സി. ചോദ്യോത്തരങ്ങൾ  



Vaikom Satyagraha - Competitive Exam - Questions and Answers / LDC / VEO / LGS Exam Questions and Answers

കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാനത്തിലെ നിര്‍ണായക ഏടാണ് ജാതി വിവേചനത്തിനെതിരെ അരങ്ങേറിയ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റിലുമുളള വഴികളിലൂടെ എല്ലാ ജാതിയിലും പെട്ട മനുഷ്യര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1924 മാര്‍ച്ച് 30ന് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമായത്. സമരം തുടങ്ങി ഏതാണ്ട് ഒരു വര്‍ഷം പിന്നിടാറാകുമ്പോള്‍ 1925 മാര്‍ച്ച് 10നാണ് മഹാത്മാഗാന്ധി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വൈക്കത്ത് എത്തിയത്. അന്നത്തെ സവര്‍ണ നേതൃത്വവുമായി ഇണ്ടംതുരുത്തി മനയില്‍ ഗാന്ധി നടത്തിയ ചര്‍ച്ചയും ചരിത്രത്തിന്‍റെ ഭാഗമാണ്. ജാതി വിവേചനത്തിനെതിരായ സമരമായി തുടങ്ങിയെങ്കിലും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയാകെ ശക്തിപ്പെടുത്തിയ പ്രക്ഷോഭമായി പടര്‍ന്ന വൈക്കം സത്യഗ്രഹം 603 ദിവസങ്ങള്‍ക്ക് ശേഷം 1925 ഒക്ടോബര്‍ 8നാണ് ലക്ഷ്യ പ്രാപ്തിയിലെത്തിയത്.

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പി.എസ്.സി. പരീക്ഷകള്‍ ഉൾപ്പെടെയുള്ള എല്ലാ മത്സര പരീക്ഷകൾക്കും വരാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങൾ പഠിക്കാം 

* അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം:
- വൈക്കം സത്യാഗ്രഹം

* ഏത്‌ ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക്‌ നടക്കാനുള്ള
അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം?
- കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം.

* വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌?
- 1924 മാര്‍ച്ച്‌ 30

* വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന്‌?
- 1925 നവംബര്‍ 23

* വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു?
- ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം

* വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു?
- യഥാക്രമം പുലയ-ഈഴവ-നായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി - ബാഹുലേയന്‍ -ഗോവിന്ദപ്പണിക്കര്‍

* വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു?
- ഓരോ ദിവസവും അവര്‍ണ-സവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന്‌ എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന്‌ ക്ഷേത്രത്തില്‍ പോകുക.

* സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു?
- ടി.കെ. മാധവന്‍, കെ. കേളപ്പന്‍മന്നത്ത്‌ പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍

* 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്‌ ആരായിരുന്നു?
- ടി.കെ. മാധവന്‍

* വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
- 603 ദിവസം

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ വിഭാഗം:
- അകാലികൾ 

* വൈക്കം സത്യാഗ്രഹികൾക്ക്‌ സൗജന്യ ഭോജനശാല തുറന്ന്‌ സഹായം നല്‍കിയവര്‍:
- അകാലികൾ 

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ അകാലികളുടെ നേതാവ്‌:
- ലാലാ ലാല്‍ സിങ്‌

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്‌:

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ നാഗര്‍കോവിലില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ജാഥ നയിച്ചത്‌:
- എം.ഇ. നായിഡു

* വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ചത്‌:
- ഇ.വി. രാമസ്വാമി നായ്ക്കര്‍

* വൈക്കം ഹീറോ എന്നറിയപ്പെട്ടത്‌:
- ഇ.വി. രാമസ്വാമി നായ്ക്കര്‍

* വൈക്കം സത്യാഗ്രഹ സമയത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌:
- റാണി സേതുപാര്‍വതി ബായി

* വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍:
- ടി. രാഘവയ്യ

* വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം:
- 1925

* വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ അയിത്തം കല്‍പിച്ചമന:
- ഇണ്ടംതുരുത്തി മന (കോട്ടയം)

*വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്യത്തിന്റെ  അടിസ്ഥാനതത്ത്വം എന്ന്‌ വിശേഷിപ്പിച്ചത്‌:
- ഗാന്ധിജി

* വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ച
താരെ?
- വിനോബഭാവെ
 
* വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രിസ്ത്യന്‍ നേതാവ്‌:
- ജോര്‍ജ്‌ ജോസഫ്‌

* വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി:
- ചിറ്റേടത്ത്‌ ശങ്കുപ്പിള്ള
* ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമരങ്ങളില്‍ ഏറ്റവുമധികം അഖിലേന്ത്യാ ശ്രദ്ധ നേടിയ സമരമായി അറിയപ്പെടുന്നതേത്? 
- വൈക്കം സത്യാഗ്രഹം

* അയിത്താചാരത്തിനെതിരായി ഇന്ത്യയില്‍ നടന്ന ആദ്യത്തെ സത്യാഗ്രഹസമരമായി അറിയപ്പെടുന്നതേത്? 
- വൈക്കം സത്യാഗ്രഹം
    
* വൈക്കം സത്യാഗ്രഹം നടന്ന കാലയളവ്: 
- 1924-25
    
* വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? 
- കോട്ടയം
    
* വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു? 
- വൈക്കം മഹാദേവക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡുകളിലൂടെ അവര്‍ണഹിന്ദുക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കല്‍

* വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവാര്? 
- ടി.കെ. മാധവന്‍

* അയിത്തോച്ചാടന നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1924 ജനുവരി 24-ന് യോഗം ചേര്‍ന്നതെവിടെ? 
- എറണാകുളം

* അയിത്തത്തിനെതിരായ പ്രചാരണത്തിനുണ്ടാക്കിയ കോണ്‍ഗ്രസ് കമ്മിറ്റി ഏതുപേരില്‍ അറിയപ്പെട്ടു? 
- കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍
    
* കോണ്‍ഗ്രസ് ഡെപ്യൂട്ടേഷനിലെ പ്രധാന നേതാക്കള്‍ ആരെല്ലാമായിരുന്നു? 
- കെ.പി. കേശവമേനോന്‍, എ.കെ.പിള്ള, കെ.കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്

* വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്? 
- 1924 മാര്‍ച്ച് 30

* വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂറിലെ രാജാവ് ആരായിരുന്നു? 
- ശ്രീമൂലം തിരുനാള്‍

* വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോള്‍ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു? 
- റാണി സേതുലക്ഷ്മി ബായി

* ''അന്യദേശക്കാര്‍ നമ്മോട് അനീതി കാണിക്കുന്നതില്‍ പ്രതിഷേധിക്കുന്ന നാം നമ്മുടെ നാട്ടുകാരോട് നീതി കാണിക്കാന്‍ എന്തുകൊണ്ടാണ് ഒരുങ്ങാത്തത്'' വൈക്കത്തെ സത്യാഗ്രഹത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഇപ്രകാരം പ്രസംഗം നടത്തിയതാര്? 
- കെ.പി. കേശവമേനോന്‍

* വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യദിവസത്തെ സത്യാഗ്രഹികള്‍ ആരെല്ലാമായിരുന്നു? 
- ഗോവിന്ദപ്പണിക്കര്‍ (നായര്‍ സമുദായാംഗം), ബാഹുലേയന്‍ (ഈഴവ സമുദായാംഗം), കുഞ്ഞപ്പി (പുലയസമുദായാംഗം)
   
* ഓരോ ദിവസവും സവര്‍ണരും അവര്‍ണരുമായ മൂന്നുപേര്‍ 'അവര്‍ണര്‍ക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോര്‍ഡിന്റെ പരിധി ലംഘിച്ച് ക്ഷേത്രത്തിലേക്കുപോകുക എന്നത് ഏത് സത്യാഗ്രഹത്തിന്റെ സമരമുറ ആയിരുന്നു? - വൈക്കം സത്യാഗ്രഹം

* വൈക്കം സത്യാഗ്രഹച്ചെലവിലേക്ക് ആയിരം രൂപ സംഭാവന ചെയ്ത നവോത്ഥാന നായകനാര്? 
- ശ്രീനാരായണഗുരു

* ഗാന്ധിജിയുടെ ഉപദേശപ്രകാരം സത്യാഗ്രഹസമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന്? 
- 1924 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍
    
* സവര്‍ണഹിന്ദുക്കളുമായി നടത്തിയ സന്ധിസംഭാഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈക്കം സത്യാഗ്രഹം പുനരാരംഭിച്ചതെന്ന്?
- 1924 ഏപ്രില്‍ 7

- തമിഴ്നാട്ടില്‍നിന്ന് ഒരുസംഘം സന്നദ്ധഭടന്‍മാര്‍ക്കൊപ്പം എത്തി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച നേതാവാര്? 
- ഇ.വി. രാമസ്വാമി നായ്ക്കര്‍
    
* വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ആവേശോജ്ജ്വലമായ പിന്തുണ നല്‍കുകയും ചെയ്തതിനാല്‍ 'വൈക്കം വീരര്‍' എന്ന് വിളിക്കപ്പെട്ടതാര്? 
- ഇ.വി. രാമസ്വാമി നായ്ക്കര്‍

* വൈക്കത്തെത്തി സത്യാഗ്രഹാശ്രമത്തില്‍ സൗജന്യഭക്ഷണശാല തുറന്ന മറുനാടന്‍ സന്നദ്ധഭടന്‍മാര്‍ ആര്? 
- പഞ്ചാബിലെ അകാലികള്‍
    
* അമൃത്സറില്‍നിന്നെത്തിയ അകാലികളുടെ സംഘത്തെ നയിച്ചതാര്? 
- ലാല്‍സിങ്
    
* 1924 സെപ്റ്റംബറില്‍ വൈക്കം സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ച നവോത്ഥാന നായകനാര്? 
- ശ്രീനാരായണഗുരു
    
* വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച ജാഥകളേവ? 
- സവര്‍ണജാഥകള്‍
    
* വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി എത്ര സവര്‍ണജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്? 
- രണ്ട്
 2   
* ആരുടെ നിര്‍ദേശപ്രകാരമാണ് സവര്‍ണജാഥകള്‍ സംഘടിപ്പിക്കപ്പെട്ടത്? 
- ഗാന്ധിജിയുടെ

* വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുനടന്ന സവര്‍ണജാഥ നയിച്ചതാര്? 
- മന്നത്ത് പദ്മനാഭന്‍

* മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിലെ സവര്‍ണജാഥ വൈക്കത്തുനിന്ന് ആരംഭിച്ചതെന്ന്? 
- 1924 നവംബര്‍ ഒന്ന്
    
* ശുചീന്ദ്രത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥ നയിച്ചതാര്? 
- ഡോ. എം.ഇ. നായിഡു
    
* സവര്‍ണജാഥകള്‍ തിരുവനന്തപുരത്തെത്തിയതിനെ തുടര്‍ന്ന് ആരുടെ നേതൃത്വത്തിലാണ് മഹാറാണിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചത്? 
- ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള

* എത്ര സവര്‍ണഹിന്ദുക്കള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് മഹാറാണി സേതുലക്ഷ്മി ബായിക്ക് സമര്‍പ്പിച്ചത്? 
- 25,000 പേര്‍

* സവര്‍ണജാഥയെത്തുടര്‍ന്ന് മഹാറാണിക്ക് ഹര്‍ജി സമര്‍പ്പിച്ച വര്‍ഷമേത്? 
- 1924 നവംബര്‍ 13

* വൈക്കം ക്ഷേത്രറോഡും മറ്റുറോഡുകളും ജാതിമതഭേദമെന്യേ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 1925 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ആര്? 
- എന്‍. കുമാരന്‍
    
* വൈക്കം സന്ദര്‍ശനവേളയില്‍ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന പ്രമുഖ വ്യക്തികള്‍ ആരെല്ലാം? 
- സി. രാജഗോപാലാചാരി, മഹാദേവ് ദേശായി എന്നിവര്‍
    
* വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണാനായി ഗാന്ധിജി ചര്‍ച്ച നടത്തിയത് ഏത് യാഥാസ്ഥിതിക നേതാവുമായിട്ടാണ്? 
- ഇണ്ടന്‍തുരുത്തി നമ്പ്യാതിരി

* വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികേയുള്ള നിരത്തുകള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കാന്‍ തിരുവിതാംകൂര്‍ ഭരണകൂടം തീരുമാനിച്ച വര്‍ഷമേത് 
- 1925 നവംബര്‍ 23

* വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു? 
- 603 ദിവസം (20 മാസക്കാലം)

* തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ വിളംബരമുണ്ടായ വര്‍ഷമേത്? 
- 1928
    
* വൈക്കം സത്യാഗ്രഹത്തിലെ ആദ്യരക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്നതാരെ? 
- ചിറ്റേടത്ത് ശങ്കുപ്പിള്ള
    
* ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി എത്തിയ ദേശീയ നേതാവാര്? 
- വിനോബ ഭാവെ

* 1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളത്തിലെ അയിത്താചാരത്തിന്റെ ദുരിതങ്ങളെപ്പറ്റി നിവേദനം നല്‍കിയ നേതാവാര്? 
- ടി.കെ. മാധവന്‍
    
* ഗാന്ധിജി വൈക്കം സന്ദര്‍ശിച്ച വര്‍ഷമേത്? 
- 1925
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here