കേരളത്തിലെ സമരനായികമാർ (02)
Women freedom fighters of Kerala
കേരള രാഷ്ട്രീയത്തിലും നവോത്ഥാന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ചില വനിതകളെ സംബന്ധിച്ച്‌ വിവരങ്ങൾ തുടരുന്നു.. 

👉മേരി പുന്നന്‍ ലൂക്കോസ്‌ (1886-1976) Mary Poonen Lukose

* കോട്ടയം ജില്ലയിലെ അയ്മനത്ത്‌ ജനിച്ചു. 

* 1922-ല്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്ക്‌ നാമനിര്‍ദ്ദേശം
ചെയ്യപ്പെട്ടു. ഇന്ത്യയിലെതന്നെ ആദ്യത്തെ വനിതാ നിയമസഭാ മെംബര്‍.

* കേരളത്തിലാദ്യമായി സിസേറിയന്‍ ശസ്ത്രകിയ നടത്തിയ ഡോക്ടര്‍ (1920). 

* ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ജന്‍സ്‌ ജനറല്‍.

* 1975-ല്‍ പദ്മശ്രീയിലൂടെ രാഷ്ട്രത്തിന്റെ ആദരം.

* നാഗര്‍കോവിലില്‍ ട്യൂബര്‍ക്കുലോസിസ്‌ സാനട്ടോറിയവും തിരുവനന്തപുരത്ത്‌ എക്സ്റേ ആന്‍ഡ്‌ റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു.

👉ഗ്രേസി ആറോൺ 
കണ്ണൂരിലെ ആദ്യകാല സ്വാതന്ത്ര്യസമര നേതാവായിരുന്ന സാമുവല്‍ ആറോണിന്റെ ഭാര്യ 

* ഗ്രേസിയുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യസമരരംഗത്ത് സ്ത്രീകളുടെ ആദ്യകാല പ്രവർത്തനം. 

👉പി.എം. കമലാവതി (P.M. Kamalavathi) 
* പി.എം.കമലാവതി തൊള്ളായിരത്തി മുപ്പതുകളിൽ ദേശീയ പ്രസ്ഥാനത്തിന്റെ നായികയായിരുന്നു. 

* എസ്.എ.ഡാങ്കേയടക്കമുള്ള നേതാക്കൾക്കൊപ്പം മുംബൈയിലെ ട്രേഡ് യൂണിയനിൽ സജീവമായിരുന്നു അവർ.   

* ഗ്രേസി ആറോണിനൊപ്പം മലബാറിലാകെ സഞ്ചരിച്ച് കോൺഗ്രസിന്റെ മഹിളാ വിഭാഗം കെട്ടിപ്പടുത്തു. 

ദേശീയ പ്രസ്ഥാനത്തിലും സാധുജനപരിപാലനത്തിലും 1918 മുതൽ സമർപ്പിത സേവനം നടത്തിവരികയായിരുന്ന ഗ്രേസി ആറോണിന് നേതൃതലത്തിൽ സഹപ്രവർത്തകയായി കമലാവതിയെ ലഭിച്ചതോടെ പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ സാധിച്ചു. 

* കാളവണ്ടിയിലും കാൽനടയായും ഗ്രാമങ്ങളിൽ സഞ്ചരിച്ച് അവർ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്കാകർഷിക്കാൻ പ്രവർത്തിച്ചു. കമലയും സഹോദരിമാരായ സ്വർണയും സുഗുണയും ഗ്രാമങ്ങളിൽ യോഗങ്ങളിൽ ദേശഭക്തിഗാനങ്ങളാലപിച്ചു, പ്രസംഗിച്ചു, ഹിന്ദി പഠിപ്പിക്കാൻ ശ്രമിച്ചു.

*  മൂന്ന് സഹോദരിമാരും ചേർന്ന് സൃഷ്ടിച്ച പുത്തനുണർവിൽ  ദേശീയ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമാണ് ഉത്തരകേരളത്തിൽ ഉണ്ടായത്.  

* നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസം. പിന്നീട് കണ്ണൂർ വിളക്കുംതറ മൈതാനത്ത്  കോൺഗ്രസ്സിന്റെ സമ്മേളനം നിരോധനം ലംഘിച്ച് നടത്തിയതിന് അറസ്റ്റ്. 1932-ലായിരുന്നു അത്. സമ്മേളന നഗരി പോലീസ് വളയുകയും 102 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂറ് പേരെ പിന്നീട് വിട്ടയച്ചു. പോത്തേരി മാധവനെയും കമലാവതിയെയും മാത്രം കേസ് ചാർജ് ചെയ്ത് ജയിലിലടച്ചു. കാരണം അവരാണ് യോഗം സംഘടിപ്പിച്ചതും പ്രസംഗിച്ചതും നേതൃത്വം നൽകിയതും. ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് വെല്ലൂർ ജയിലിൽ... 

* ഗുരുവായൂർ സത്യാഗ്രഹത്തിലും കമലാവതി ആവേശോജ്ജ്വലമായ പങ്കാണ് വഹിച്ചത്. 1931 നവംബർ ഒന്ന് മുതൽ 1932 ഒക്ടോബർ രണ്ട് വരെ നീണ്ട ഗുരുവായൂർ സമരത്തിന്റെ നേതാക്കളിലൊരാൾ കമലാവതിയായിരുന്നു. 

* എ.കെ.ജി.യെ അറസ്റ്റ് ചെയ്തപ്പോൾ പകരം സത്യാഗ്രഹം തുടങ്ങിയതും സമരനേതൃത്വം ഏറ്റെടുത്തതും കമലാവതിയായിരുന്നു. 

* ട്രേഡ്‌ യൂണിയൻ നേതാവും പത്രപ്രവർത്തകനുമായിരുന്ന ശങ്കരറാവു കോമ്പ്രബെയിലിനെയാണ് കമലാവതി വിവാഹം ചെയ്തത്. ശങ്കരറാവു മലബാർ കോൺഗ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുകയുണ്ടായി. 

* മിശ്ര വിവാഹം കഴിച്ച എസ്. കെ. കൊംപ്രാബെയിലിനും പി.എം. കമലാവതിക്കും കണ്ണൂര്‍ ജാതി നാശിനി സഭ സ്വീകരണം നല്‍കി 1932 ൽ. 
* പിന്നീട് മുംബൈയിലേക്ക് താമസം മാറ്റിയ കമലാവതിയും കോമ്പ്രബെയിലും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായി.

👉പി.എം.സ്വർണമ്മ (P M Swarnamma)
* സ്വർണമയീ ദേവിയെന്നും അറിയപ്പെട്ട പി.എം.സ്വർണമ്മയാണ് കമലാവതിയുടെ തൊട്ടുതാഴെയുള്ള സഹോദരി. 

* സൈമൺ കമ്മിഷൻ പോ പോ എന്ന് മുദ്രാവാക്യം വിളിച്ച് നടത്തിയ സമരത്തിന്റെ പേരിൽ മുംബൈയിൽ കുടുംബമാകെ നേരിട്ട പീഡനങ്ങളും കേസും സ്വർണമ്മയെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പാതയിലാണെത്തിച്ചത്. അവർ ജ്യേഷ്ഠത്തിയോടൊപ്പം ഗ്രാമങ്ങളിൽ സഞ്ചരിച്ച് പ്രവർത്തിച്ചു. 

* പ്രസംഗവും പാട്ടുമായി കണ്ണൂർ നഗത്തിൽ പ്രവർത്തിച്ചു. 

* അയിത്തത്തിനെതിരെ പോരാട്ടത്തിന് നേതൃത്വം നൽകി. 

* 1930-ൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് 18 മാസമാണ് അവർക്ക് ജയിലിൽ കഴിയേണ്ടിവന്നത്.  

* വ്യവസായിയും കോൺഗ്രസ് നേതാവുമായ കായ്യത്ത് ദാമോദരനാണ് സ്വർണയെ വിവാഹം ചെയ്തത്.

👉സുഗുണ (Suguna)
* മുംബൈയിൽ സൈമൺ കമ്മിഷനെതിരെ സമരത്തിൽ പങ്കെടുക്കുമ്പോൾ സ്കൂൾ വിദ്യാർഥിനിയായിരുന്നു കമലാവതിയുടെ ഇളയ സഹോദരി സുഗുണ. 

* കണ്ണൂരിലും തലശ്ശേരിയിലും കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ ദേശീയ പ്രസ്ഥാനത്തിലേക്കണിനിരത്താൻ അനവരതം പ്രവർത്തിച്ച സുഗുണ 18-19 വയസ്സുള്ളപ്പോഴാണ് സ്വാതന്ത്ര്യസമരത്തിൽ മുഴുവൻസമയ പങ്കാളിയായത്. 

* കോഴിക്കോട്ട് വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ട സുഗുണ എ.വി.കുട്ടിമാളു അമ്മയുടെ സഹപ്രവർത്തകയായി.  

* കുട്ടിമാളു അമ്മയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നിരോധനം ലംഘിച്ച് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിന് സുഗുണയെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. വെല്ലൂർ ജയിലിലാണ് തടവിൽ കഴിഞ്ഞത്. 1932-ലായിരുന്നു അത്. 

* ധർമടത്തെ വാഴയിൽ കൃഷ്ണനാണ് സുഗുണയെ വിവാഹം ചെയ്തത്. 

* ഈ സഹോദരിമാർക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ബാലഗോവിന്ദും രാജഗോപാലും. അവരും മലബാറിലെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. അവരും ജയിലിലടയ്ക്കപ്പെട്ടു; സഹോദരിമാർ കഴിഞ്ഞ അതേ ജയിലിൽത്തന്നെ, വെല്ലൂർ ജയിൽ. 

👉യശോദ ടീച്ചർ (yashodha teacher)
* പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും അധ്യാപികയും പത്ര പ്രവര്‍ത്തകയുമായിരുന്ന പി. യശോദടീച്ചർ മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖികയാണ്. 

* മദ്രാസ് പ്രസിഡൻസിയിൽ 26 ജില്ലകളുണ്ടായിരുന്നു. ഇതിൽ ചിറക്കൽ താലൂക്കിലാണ് (ഇപ്പോൾ കണ്ണൂർ ജില്ല) യശോദ ടീച്ചറുടെ സ്വദേശം. അമ്മ ജാനകി. അച്ഛൻ ധർമ്മടത്തു പയ്യനാടൻ ഗോവിന്ദൻ. 

* എട്ടാംതരത്തിനുശേഷം യശോദ അധ്യാപികയായി ചേരുമ്പോൾ അവർക്ക് പ്രായം പതിനഞ്ചു വയസ്സ്. സ്കൂൾ കെട്ടിടം ഒരു വീടായിരുന്നു. 

*1931 ജൂലായ് 23-നാണ് യശോദ അധ്യാപകവൃത്തിയിൽ പ്രവേശിച്ചത്. എന്നാൽ രജിസ്റ്ററിൽ ജൂൺ ഒന്നു മുതൽ എല്ലാ ദിവസത്തെ കോളത്തിലും ഹെഡ്മാസ്റ്റർ അവരെക്കൊണ്ട് ഒപ്പ് ഇടുവിപ്പിച്ചു. പിന്നീട് യശോദ ബി.എഡിന് ചേർന്നു.

* സ്ത്രീകൾ അധ്യാപകവൃത്തി ചെയ്യുന്നത്, അന്ന് സമുദായം അംഗീകരിച്ചിരുന്നില്ല. ആട്ടക്കാരികളായിട്ടാണ് അവരെ മുദ്രകുത്തിയിരുന്നത്. 

* വിദ്യാർത്ഥി ജീവിതം കഴിഞ്ഞതോടെ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു ലഭിച്ചു. അവർ മഹിളാസമാജം വഴി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സ്ത്രീകളെ സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. 

* 1937-ൽ പാപ്പിനിശ്ശേരിയിൽ ഒരു മഹിളാസംഘം ഉണ്ടായി. കണ്ണോത്ത് മാധവിയമ്മ, എം.വി. മീനാക്ഷിയമ്മ, പിന്നെ യശോദയും ആയിരുന്നു ഇത് സംഘടിപ്പിച്ചത്. അന്ന് കണ്ണൂരിൽ ഒരു കേരള മഹിളാ സമാജം നിലവിലുണ്ടായിരുന്നു.

* യശോദ 'ദേശാഭിമാനി'യുടെ റിപ്പോർട്ടർ ആയിരുന്ന അവർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായും ഗാന്ധിജിയുടെ സ്വാശ്രയപ്രസ്ഥാനത്തെ കുറിച്ചും ലേഖനങ്ങൾ എഴുതിയിരുന്നതിനാൽ പോലീസ് അവരെ അന്വേഷിച്ച് ഒരു രാത്രി വീട്ടിലെത്തി. 

* ലേഖനങ്ങൾ കണ്ടുകെട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ലേഖനങ്ങൾ യശോദ കിടക്കയ്ക്കടിയിൽ ഒളിപ്പിച്ചു വെച്ചു. ലേഖനങ്ങൾ കിട്ടാത്തതിലുള്ള ദേഷ്യം അവർ യശോദയുടെ മേൽ തീർത്തു. പോലീസുകാരുടെ കൈയ്യിൽ നിന്നും അവർക്ക് പൊതിരെ തല്ലു കിട്ടി. "സ്വ.ലേ' എന്ന് പറഞ്ഞുകൊണ്ട് അവർ യശോദയെ റോഡിലേക്ക് വലിച്ചിഴച്ചു. "

* 1943-ൽ ഹൈദരാബാദിലെ ഹിന്ദിൽ വെച്ചു നടന്ന അഖില ഭാരത വനിതാ കോൺഗ്രസിൽ യശോദയും ദേവകി നരിക്കാട്ടിരിയും സംബന്ധിച്ചു. 

* കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗണപതി സ്കൂളിലെ കെ.വി. ശാരദയും ഉണ്ടായിരുന്നു. യശോദയും ദേവകിയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയായിരുന്നു പ്രതിനിധീകരിച്ചത്. 

* പി യശോദ ടീച്ചറുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുള്ള ആദ്യ പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് ലഭിച്ചു.

👉കൗമുദി ടീച്ചർ (Kaumudi Teacher)
* ആയഞ്ചേരി കോവിലകത്ത‌് രാമവർമ തമ്പുരാന്റെയും ചിറക്കൽ രാജാവായ ഉദയവർമയുടെയും പുത്രി ദേവകി കെട്ടിലമ്മയുടെ മകളായി പുറമേരിയിൽ1917 മെയ‌് 17നാണ‌് കൗമുദി ജനിച്ചത്.

* പത്തൊമ്പതാം വയസ്സിൽ കണ്ണൂർ ഗവൺമെന്റ്‌ ഗേൾസ്‌ സ്‌കൂളിൽ ഹിന്ദി അദ്ധ്യാപകയായി ജോലിയിൽ പ്രവേശിച്ചു. 

* 1934 ജനുവരി 11ന‌് ഹരിജനോദ്ധാരണ ഫണ്ട് ശേഖരിക്കാൻ ഗാന്ധിജി വടകര കോട്ടപ്പറമ്പിൽ എത്തിയപ്പോൾ സ‌്റ്റേജിലേക്ക‌്  കയറിവന്ന പതിനാറുകാരിയായ പെൺകുട്ടി കൈയിലെ വളയൂരി ഗാന്ധിജിക്ക് നൽകി ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയായിരുന്നു. ഓട്ടോഗ്രാഫ‌് തിരികെ നൽകാനൊരുങ്ങുമ്പോൾ മറ്റേ വളയും അഴിച്ചുകൊടുത്തു. അപ്പോഴാണ് മഹാത്മാവ് അവളുടെ കൈകൾ ശ്രദ്ധിച്ചത്. ഓരോ കൈയിലും ഓരോ വള വീതമേ ഉണ്ടായിരുന്നുള്ളൂ. പൊതുജനത്തെ സാക്ഷിനിർത്തി അദ്ദേഹം പറഞ്ഞു:‘‘ നീ രണ്ടുവളകളും എനിക്ക് തരണമെന്നില്ല. ഒന്നുതന്നാലും ഞാൻ ഓട്ടോഗ്രാഫ് തരും.’’ അതിന് പതിനാറുകാരി നൽകിയ മറുപടി ആരെയും ഒന്നമ്പരപ്പിച്ചു. സ്വർണ നെക്ലേസും അവൾ ഊരി നൽകി. ആളുകളുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ തന്റെ കമ്മൽ കൂടി അഴിച്ചുനൽകിയപ്പോൾ ഗാന്ധിജി കൗമുദിയോട് പറഞ്ഞു. ഈ ആഭരണങ്ങൾക്ക് പകരം ആഭരണങ്ങൾ വാങ്ങി അണിയേണ്ടതില്ല. ‘നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളേക്കാൾ സത്യസന്ധമായ ആഭരണമാണ്. താൻ ഒരു യഥാർഥ ഹരിജൻ സേവികയാണെന്ന് ത്യാഗത്തിലൂടെ തെളിയിക്കുകയായിരുന്നു’ അവളുടെ ഓട്ടോഗ്രാഫിൽ ഗാന്ധിജി കുറിച്ചിട്ടു. 
* വിവാഹ സമയത്ത്‌ ആഭരണം അണിയാ തിരിക്കുന്നത്‌ ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട്‌ ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട്‌ താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.

* “ഹരിജന്‍” മാസികയില്‍ ഈ സംഭവത്തെ കുറിച്ച്‌ ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട്‌ ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ “കൗമുദി കാ ത്യാഗ്‌” എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക്‌ തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത്‌ കൗതുക കരമാണ്‌.

* പിന്നീട് ഗാന്ധിജി ലെറ്റർ ടുവുമണിൽ ഒരു പേജു നീണ്ട ലേഖനവും എഴുതി. 

* കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനത്തിൽ സജീവമായി കൗമുദി ടീച്ചർ പങ്കെടുത്തിട്ടുണ്ട്. 

* ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്നാണ്‌ ഹിന്ദി പഠിക്കുവാനും പ്രചാരണം നടത്തുവാനും പ്രചോദനമായി. തുടർന്ന് ഹിന്ദി പ്രവീണും, വിദ്വാനും പാസായി.

* 1938ൽ കണ്ണൂർ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചർ 1972ൽ കല്യാശേരി ഗവ. ഹൈസ്കൂളിൽനിന്ന‌് വിരമിച്ചു. അവിവാഹിതയായിരുന്ന   ടീച്ചർ 2009 ആഗസ‌്ത‌് നാലിനാണ് മരിച്ചത്.

👉പി.എസ്.സി. മുന്‍ ചോദ്യങ്ങള്‍
* അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാന്‍സിറാണി എന്നു വിശേഷിപ്പിപ്പിച്ചതാര്?
(എ) എം.കെ.ഗാന്ധി
(ബി) ബി.ജി.തിലക്‌
(സി) ബിപിന്‍ചന്ദ്രപാല്‍ 
(ഡി) ജവാഹര്‍ലാല്‍ നെഹ്‌റു 
ഉത്തരം: (എ)

* താഴെപ്പറയുന്നവയില്‍ ഏത്‌ വനിതാ നേതാവാണ്‌ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരെ ദേശസേവിക സംഘം സ്ഥാപിച്ചത്‌?
(എ) അന്നാ ചാണ്ടി
(സി) ലളിത പ്രഭു
(ബി) അക്കാമ്മ ചെറിയാന്‍
(ഡി) ആനിമസ്ക്രീന്‍
ഉത്തരം: (ബി)

* സ്വാതന്ത്ര്യ സമര നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ എ.വി.കുട്ടിമാളു അമ്മ ജനിച്ച വര്‍ഷം:

(എ) 1904
(ബി) 1905
(സി) 1907
(ഡി) 1908
ഉത്തരം: (ബി)

* സ്ത്രീ നവോത്ഥാനം മുന്‍നിര്‍ത്തി പാര്‍വതി അയ്യപ്പന്റെ പത്രാധിപത്യത്തില്‍ 1933-ല്‍ പ്രസിദ്ധീകരിച്ച മാസിക:
(എ) വനിതാ കുസുമം 
(ബി) സുഭോധിനി
(സി) സ്ത്രീ 
(ഡി) ചിത്രഭാനു
ഉത്തരം: (സി)

* 1944 ഒക്ടോബര്‍ ഒന്നിന്‌ നടന്ന കര്‍ണാടക മഹിളാ കോണ്‍ഫറന്‍സില്‍ ആരാണ്‌ ഈ പ്രസ്താവന നടത്തിയത്‌-ഗാന്ധിജിക്ക്‌ സ്രതീകളില്‍ ശക്തമായ വിശ്വാസം ഉണ്ട്‌. നമ്മള്‍ അത്‌ കാത്തു സൂക്ഷിക്കണം. അത്‌ നമ്മുടെ കടമയാണ്‌:

(എ) അക്കാമ്മ ചെറിയാന്‍ (ബി) ഗ്രേസി ആറോണ്‍
(സി) എ.വി.കുട്ടിമാളു അമ്മ (ഡി) സുഗുണ ഭായി
ഉത്തരം: (സി)

* കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന്‌ വളരെയേറെ സംഭാവനകളര്‍പ്പിച്ച ഒരു കടുംബമാണ്‌ തെക്കേ മലബാറിലെ ആനക്കര വടക്കത്ത്‌. താഴെപ്പറയുന്നവരില്‍ ആനക്കരെ വടക്കത്ത്‌ കൂടുംബത്തിലെ അംഗമല്ലാത്തത്‌:
(എ) എ.വി.കുട്ടിമാളു അമ്മ (ബി) അമ്മു സ്വാമിനാഥന്‍
(സി) ലളിത പ്രഭൂ (ഡി) ക്യാപ്റ്റന്‍ ലക്ഷ്മി
ഉത്തരം: (സി)

* വേളാത്ത്‌ ലക്ഷമിക്കുട്ടി. കെ.കെ.കുറുമ്പ, കെ.സി.കാളിക്കുട്ടി എന്നിവര്‍ ഏതിന്റെ നേതാക്കളായിരുന്നു.
(എ) മേല്‍മുണ്ട്‌ സമരം
(ബി) കുട്ടംകുളം സത്യാഗ്രഹം
(സി) കല്ലുമാല സമരം
(ഡി) ഈഴവ മെമ്മോറിയല്‍
ഉത്തരം: (എ)

* ആര്യ പള്ളം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) ഉപ്പുസത്യാഗ്രഹം (ബി) ഗുരുവായൂര്‍ സത്യാധഗഹം
(സി) വൈക്കം സത്യാഗ്രഹം (ഡി) പാലിയം സത്യാഗ്രഹം
ഉത്തരം: (ഡി)

* ശ്രീമതി എന്ന പ്രസിദ്ധികരണത്തിന്റെ പ്രതാധിപസ്ഥാനം വഹിച്ചിരുന്നത്‌:
(എ) അന്നാ ചാണ്ടി
(ബി) കുട്ടിമാളു അമ്മ
(സി) വി.ഡബ്ല്യു.എലിസബത്ത്‌ 
(ഡി) ലക്ഷ്മിക്കുട്ടി അമ്മ
ഉത്തരം: (എ)

* താഴെപ്പറയുന്നവരില്‍ ഏത്‌ വനിതയാണ്‌ സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൈയിലേന്തി പ്രകടനം നയിക്കുകയും ചെയ്തത്‌?
(എ) ലളിത പ്രഭു
(ബി) ആര്യ പള്ളം
(സി) പാര്‍വതി നെന്മേനിമംഗലം
(ഡി) എ.വി.കുട്ടിമാളു അമ്മ
ഉത്തരം: (ഡി)

*  'മംഗല സൂത്രത്തില്‍ കെട്ടിയിടാന്‍ അംഗനമാര്‍ അടിമയല്ല' എന്ന ആഹ്വാനം നടത്തിയത് ?
- പാര്‍വതി നെന്മണിയമ്പലം

* ദേശസേവികാസംഘം സ്ഥാപിച്ചത് ആര്?
- അക്കാമ്മ ചെറിയാന്‍

* കേരളത്തിന്റെ 'ജോണ്‍ ഓഫ് ആര്‍ക്ക് ' എന്നറിയപ്പെടുന്നത്?
- അക്കാമ്മ ചെറിയാന്‍

* കേരള നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച അക്കാമ്മ ചെറിയാനെ കേരളത്തിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത് ആര്?
- ഗാന്ധിജി

* 1114 ന്റെ കഥ ' ആരുടെ കൃതി
- അക്കാമ്മ ചെറിയാന്‍

* 1938 ല്‍ തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെ രാജധാനി മാർച്ചിന് നേതൃത്വം നല്‍കിയത് ആര്?
- അക്കാമ്മ ചെറിയാന്‍

* സിവില്‍ നിയമ ലംഘന സമരത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പങ്കെടുത്ത ധീര വനിത. മലബാര്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1936 ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു വർഷം ജയില്‍ വാസം. ഈ വിശേഷണങ്ങള്‍ ആരെക്കുറിച്ചാണ്

- എ.വി.കുട്ടിമാളു അമ്മ

* അക്കാമ്മ ചെറിയാന്റെ ആത്മകഥ
- ജീവിതം ഒരു സമരം

* ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
- ആനി മസ്‌ക്രീന്‍

* ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വർണാഭരണങ്ങള്‍ ഊരി നല്‍കിയ വനിത?
- കൗമുദി ടീച്ചര്‍

* താഴെ പറയുന്നവയില്‍ ഏത് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു എ.വി.കുട്ടിമാളു അമ്മ?
- മാതൃഭൂമി

* ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥ
- ആത്മകഥയ്ക്ക് ഒരു ആമുഖം

* ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജ് (1959 - 1967 )
- അന്നാചാണ്ടി

* ആദ്യമായി ഘോഷ ബഹിഷ്‌കരിച്ച വനിത?
- പാര്‍വതി മനഴി

* ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത
- ആനി മസ്‌ക്രീന്‍
👉കേരളത്തിലെ സമരനായികമാർ-ആദ്യ പേജിലേക്ക് പോകാന്‍- ഇവിടെ ക്ലിക്കുക

👉കേരളത്തെ നയിച്ച വനിതകൾ: ചോദ്യോത്തരങ്ങൾ- ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here