ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 3): സാം മനേക്‌ഷാ | 03 April - in history: Sam Manekshaw.
ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോര്‍മൂസ്ജി ഫ്രാംജി ജംഷഡ്ജി മനേക്‌ഷാ. സാം ബഹദൂര്‍ എന്നായിരുന്നു മറ്റുള്ളവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ വിജയമുറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഒരു സൈനിക തലവന്‍ എന്ന നിലയില്‍ നിരവധി സൈനിക വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്.
1914 ഏപ്രിൽ 14 ന് ബ്രിട്ടീഷ് ഇന്ത്യയിലെ അമൃത്സറിൽ ഹോർമിസ്ദ് മനേക്ഷയുടെയും ഭാര്യ ഹില്ലയുടെയും മകനായി സാം മനേക്ഷാ ജനിച്ചു. നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.
1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1949 ല്‍ പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് വേണ്ടിയുള്ള കറാച്ചിയില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ സേനാപ്രതിനിധി സംഘത്തില്‍ സാം മനേക് ഷായുമുണ്ടായിരുന്നു. 1969 ല്‍ രാജ്യത്തിന്റെ കരസേനാ മേധാവിയായി മനേക് ഷാ നിയമിക്കപ്പെട്ടു. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക് വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. അഞ്ച് യുദ്ധങ്ങള്‍ കണ്ട, നാല് പതിറ്റാണ്ടുകള്‍ സൈനിക സേവനം നടത്തിയ അദ്ദേഹം സ്വാതന്ത്ര്യാനന്തരം ഗൂര്‍ഖ സേനയുടെ ആദ്യ ഇന്ത്യന്‍ കമാന്‍ഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി മനേക് ഷായുടെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുമെന്ന് ഭയപ്പെട്ടിരുന്നു എന്നൊരു കഥയുണ്ട്. പല അഭിമുഖങ്ങളിലും മനേക് ഷാ നേരിടാറുള്ള ഒരു ചോദ്യമാണിത്. 'ആര്‍മിയുടെ കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇടപെടാത്ത കാലത്തോളം രാഷ്ട്രീയ കാര്യങ്ങളില്‍ താനും ഇടപെടില്ല എന്നാണ് മനേക് ഷാ അന്ന് ഇന്ദിരയോട് പറഞ്ഞത്'. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബര്‍മയില്‍ വെച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തെ അദ്ദേഹം മുഖാമുഖം കണ്ട ദിവസങ്ങളായിരുന്നു ഇത്.
1971 ഡിസംബര്‍ നാലിന് ബംഗ്ലാദേശ് യുദ്ധം പുറപ്പെട്ടു. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമൂന്നാം നാള്‍ ധാക്കയില്‍ ഇന്ത്യന്‍ പതാക പാറിപ്പറന്നു. പാകിസ്താനില്‍ നിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു ഭൂപടത്തില്‍. 1973 ല്‍ വിരമിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് മാര്‍ഷലായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും ഉയര്‍ന്ന പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മറ്റൊരാള്‍ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പയാണ്. ആദ്യ സൈനിക മേധാവിയായിരുന്ന കെ.എം. കരിയപ്പയ്ക്ക് പിന്നീട് 1986 ലാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത്.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഏറെ വീരകഥകളുണ്ട് മനേക് ഷായെ കുറിച്ച്. ബ്രിട്ടീഷ്-ഇന്ത്യന്‍ പട്ടാളത്തിന് വേണ്ടി ബര്‍മ്മയില്‍ യുദ്ധം നയിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടത്. ജാപ്പ് പട്ടാളത്തിന് മുന്നില്‍ റംഗൂണ്‍ വീഴുന്നതിന് മുമ്പ് ബര്‍മീസ് തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട അവസാന കപ്പലില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വിഭജനത്തിന് ശേഷം കശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കാന്‍ വി.പി.മേനോനൊടൊപ്പം നിയോഗിക്കപ്പെട്ടത്. ആദ്യ ഇന്ത്യ-പാക് യുദ്ധത്തില്‍ അന്നത്തെ സൈനിക ജനറലിനൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ബംഗ്ലാദേശ് എന്ന് സ്വതന്ത്ര രാഷ്ട്രത്തിന്റെ പിറവിയിലേക്ക് നയിച്ചത്, ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയെ വിജയകരമായി നയിച്ചത്.
നീലഗിരിക്കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന മനേക് ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ്. നീലഗിരി കുന്നുകളെ അത്രമേല്‍ പ്രണയിച്ച സാം വിരമിച്ച ശേഷം ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്. വെല്ലിങ്‌ടണിനടുത്തായുള്ള ‘സ്റ്റാവ്ക’ എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തൻറെ വിശ്രമജീവിതം നയിച്ചുവന്നിരുന്നത്. വെല്ലിങ്‌ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ കമാൻഡന്റ് ആയി വന്നതുമുതൽ.
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
സാം മനേക്‌ഷായുടെ ജീവിതത്തെ അടിസ്ഥാനമാക്കി 2023 ല്‍ മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത സിനിമയാണ് ‘സാം ബഹാദൂര്‍’. 'ഉറി - ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' എന്ന സിനിമയിലെ സൈനിക ഓഫീസറുടെ വേഷത്തിലെത്തി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വിക്കി കൗശലാണ് സാം മനേക്ഷായുടെ വേഷം ചെയ്തത്.
2008 ജൂൺ 27-ന് സാം മനേക്‌ഷാ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന് 94 വയസുണ്ടായിരുന്നു.
ഓർമ്മിക്കേണ്ട വസ്തുതകൾ
1) When was Sam Manekshaw born?
a) 3 April 1914
b) 28 June 1921
c) 26 January 1926
d) 14 November 1924
Answer: (a)
2) Where was Sam Manekshaw born?
a) Bombay
b) Calcutta
c) Madras
d) Amritsar
Answer: (d)
3) Which college did Sam Manekshaw attend?
a) Morning Star College
b) Sherwood College
c) St. John’s College
d) Trinity College
Answer: (b)
4) Where did Sam Manekshaw have military training?
a) The Royal Military Academy
b) Indian Military Academy
c) United States Military Academy
d) National Defence College
Answer: (b)
5) Which cross did Sam Manekshaw receive while on battle field in World War II?
a) Persian Cross
b) Red Cross
c) Victoria Cross
d) Military Cross
Answer: (d)
6) When did Sam Manekshaw become Chief of Army Staff?
a) 7 June 1969
b) 4 April 1965
c) 22 December 1963
d) 17 November 1961
Answer: (a)
7) Which country was defeated by India in the 1971 War?
a) Burma
b) China
c) Pakistan
d) Ceylon
Answer: (c)
8. When did Sam Manekshaw become Field Marshal?
a) 16 December 1971
b) 3 April 1972
c) 1 January 1973
d) 19 July 1975
Answer: (c)
9) When did Sam Manekshaw die?
a) 3 May 1974
b) 4 June 1996
c) 12 August 2000
d) 27 June 2008
Answer: (d)
10) Where did Sam Manekshaw die?
a) Wellington, New Zealand
b) Bangalore
c) Delhi
d) Wellington, Tamil Nadu
Answer: (d)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍