ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 4): മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ | 04 April - in history: Martin Luther King Jr.

04 April - in history: മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ | Martin Luther King Jr. (04 April 1968). 

അമേരിക്കയിലെയും ആഫ്രിക്കയിലെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരനും നോബല്‍ സമ്മാന ജേതാവും മത പ്രചാരകനും ആയിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. 1929 ജനുവരി 15 ന് ജോർജിയയിലെ അറ്റ്ലാന്റയിൽ ആണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജനിച്ചത്.

അഹിംസയുടെയും സമാധാനത്തിന്‍റെയും പാതയിലൂടെ വിപ്ളവം നയിച്ച നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ലോകം ശ്രദ്ധിച്ചതും ആദരിച്ചതും അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷമാണ്.
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ പൗരന്മാരുടെ നിയമപരമായ വേർതിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും 1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 1964 ൽ കിംഗ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും പ്രചോദനാത്മകവുമായ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളിൽ ഒരാളായി അദ്ദേഹം ഓർമിക്കപ്പെടുന്നു.

ഒരു പാസ്റ്ററായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് സീനിയറിന്റെയും മുൻ സ്കൂൾ അധ്യാപികയായ ആൽബർട്ട വില്യംസ് കിംഗ് എന്നിവരുടെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. പ്രതിഭാധനനായ വിദ്യാർത്ഥിയായ കിംഗ് പതിനഞ്ചാമത്തെ വയസ്സിൽ മോർഹൗസ് കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം വൈദ്യവും നിയമവും പഠിച്ചു. 1948 ൽ ബിരുദം നേടിയ ശേഷം കിംഗ് പെൻ‌സിൽ‌വാനിയയിലെ ക്രോസർ തിയോളജിക്കൽ സെമിനാരിയിൽ പ്രവേശിച്ചു. അവിടെവെച്ച് മഹാത്മാഗാന്ധിയുടെ അഹിംസ തത്വശാസ്ത്രം പരിചയപ്പെട്ട അദ്ദേഹം ഡിവൈനിറ്റിയിൽ ബിരുദവും നേടി. 1953ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.

1955 ഡിസംബർ ഒന്നാം തീയതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു. മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണത്തിന്റെ വിജയത്തോടെ അദ്ദേഹവും മറ്റ് പൗരാവകാശ പ്രവർത്തകരും ചേർന്ന് 1957-ൽ സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് (എസ്‌.സി.എൽ.സി) സ്ഥാപിച്ചു. അഹിംസാത്മക പ്രതിഷേധത്തിലൂടെ ആഫ്രിക്കൻ അമേരിക്കക്കാർക്ക് സമ്പൂർണ്ണ സമത്വം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സംഘമായിരുന്നു ഇത്. എസ്‌.സി.എൽ.സി പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ രാജ്യത്തും ലോകമെമ്പാടും സഞ്ചരിച്ച് അഹിംസാത്മക പ്രതിഷേധം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും മതവിശ്വാസികൾ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
1963 ഓഗസ്റ്റ് 28ന് ലിങ്കൺ മെമ്മോറിയലിന് മുന്നിൽ തടിച്ചുകൂടിയ രണ്ടുലക്ഷത്തോളം ജനങ്ങളെ അഭിസംബോധന ചെയ്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം ഇരുപതാം നൂറ്റാണ്ടില്‍ ലോകം കേട്ട മികച്ച പ്രസംഗങ്ങളിലൊന്നാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഈ പ്രസംഗം പൗരാവകാശ പ്രസ്ഥാനത്തിന്റെ നിർണ്ണായക നിമിഷങ്ങളിലൊന്നായും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നായും മാറി. 'അമേരിക്കൻ സിവിൽറൈറ്റ്‌സ് മൂവ്മെന്റ്' സംഘടിപ്പിച്ച വാഷിങ്ടൺ മാർച്ചിൽ വെച്ചാണ് മാർട്ടിൻ ലൂതർ കിങ് ഈ പ്രസംഗം നടത്തിയത്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരോടുള്ള വംശീയ വിവേചനത്തെ എതിർക്കുകയും പൗരാവകാശ നിയമനിർമാണം പാസ്സാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ മാർച്ചിന്റെ ഉദ്ദേശ്യം.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
അബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബർഗ് പ്രസംഗത്തെ പരാമർശിച്ച് കൊണ്ടാണ് മാർട്ടിൻ ലൂതർ കിങ് തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് അടിമ വിമോചന വിളംബരത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം അടിമത്തത്തിന്റെ നീണ്ട രാത്രി അവസാനിച്ചുവെങ്കിലും, ആഫ്രിക്കൻ അമേരിക്കക്കാർ ഇപ്പോഴും സ്വതന്ത്രരല്ല എന്നും വിവേചനങ്ങൾ അവരെ തളർത്തി എന്നും സൂചിപ്പിച്ചു. ആഫ്രിക്കൻ അമേരിക്കൻ ജനതയുടെ ജീവിതാവസ്ഥകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന് പറഞ്ഞ് കൊണ്ട് വിവേചനകൾ ഇല്ലാത്ത അമേരിക്കയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ പങ്കുവെച്ചു. സ്വാതന്ത്രത്തിന് ആഹ്വനം ചെയ്തു കൊണ്ട് അവസാനിപ്പിച്ച ഈ പ്രസംഗം എക്കാലത്തെയും വലിയ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളിൽ ഒന്നായി ലോകം അംഗീകരിക്കുന്നു. മുപ്പത്തിനാലാം വയസ്സിൽ മാർട്ടിൻ ലൂതർ കിങ് നടത്തിയ ഈ പ്രസംഗം 1964 ലെ പൗരാവകാശ നിയമം നിലവിൽ വരാൻ സഹായിച്ചതായി പലരും വിശ്വസിക്കുന്നു

1968 ഏപ്രിൽ 4 ന് വൈകുന്നേരം മാർട്ടിൻ ലൂതർ കിംഗ് കൊല്ലപ്പെട്ടു. ലോറൻ മോട്ടലിലെ തന്റെ മുറിക്ക് പുറത്ത് ഒരു ബാൽക്കണിയിൽ നിൽക്കുമ്പോൾ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയരുടെ ശരീരത്തിൽ ഒരു സ്നൈപ്പറുടെ ബുള്ളറ്റ് തുളച്ച് കയറുകയായിരുന്നു. ജയിംസ് ഏൾ ‌റേ എന്ന വെള്ളക്കാരനായ കുറ്റവാളിയായിരുന്നു അദ്ദേഹത്തെ വെടി വെച്ചത്. ടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽ‌സിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്..

ഓർമ്മിക്കേണ്ട വസ്തുതകൾ 

1. "എനിക്കൊരു സ്വപ്നമുണ്ട്" എന്ന പ്രശസ്തമായ പ്രസംഗം നടത്തിയ അമേരിക്കൻ സിവിൽ പ്രസ്ഥാന പ്രവർത്തകന്റെ പേര്.
ഉത്തരം: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

2. മാർട്ടിൻ ലൂഥർ കിംഗ് ആരായിരുന്നു?
ഉത്തരം: അദ്ദേഹം ഒരു പൗരാവകാശ പ്രവർത്തകനായിരുന്നു.

3. മാർട്ടിൻ ലൂഥർ കിംഗ് എങ്ങനെയാണ് മരിച്ചത്?
ഉത്തരം: 1968 ഏപ്രിൽ 4 ന് വൈകുന്നേരം 6:01 CST ന് ടെന്നസിയിലെ മെംഫിസിലെ ലോറെയ്ൻ മോട്ടലിൽ വച്ച് അദ്ദേഹം മാരകമായി വെടിയേറ്റു.

5. മാർട്ടിൻ ലൂഥർ കിംഗിനെ കൊന്നത് ആരാണ്?
ഉത്തരം: ജെയിംസ് ഏൾ റേ 

6. മാർട്ടിൻ ലൂഥർ കിംഗ് മരിക്കുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
ഉത്തരം: അദ്ദേഹത്തിന് 39 വയസ്സായിരുന്നു.

7. മാർട്ടിൻ ലൂഥർ കിംഗ് ജനിച്ചത് എവിടെയാണ്?
ഉത്തരം: അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയയിലെ അറ്റ്ലാൻ്റയിലാണ് അദ്ദേഹം ജനിച്ചത്.

13. മാർട്ടിൻ ലൂഥർ കിംഗ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് എപ്പോഴാണ്?
ഉത്തരം: 1964

14. മാർട്ടിൻ ലൂഥർ കിംഗ് തൻ്റെ ജീവിതകാലത്ത് എത്ര തവണ തടവിലായി?
ഉത്തരം: 29 തവണ അറസ്റ്റ് ചെയ്യപ്പെട്ടു.

15. തൻ്റെ പേരിൽ ദേശീയ അവധിയുള്ള ഒരേയൊരു നോൺ-പ്രസിഡൻ്റ് ആരാണ്?
ഉത്തരം: മാർട്ടിൻ ലൂഥർ കിംഗ്

16. മാർട്ടിൻ ലൂഥർ കിംഗിൻ്റെ യഥാർത്ഥ പേര്?
ഉത്തരം: മൈക്കൽ കിംഗ്

17. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്?
ഉത്തരം: തൻ്റെ ജീവിതകാലത്ത് അദ്ദേഹം ആറ് പുസ്തകങ്ങൾ എഴുതി.

18. മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ എപ്പോഴാണ് ഇന്ത്യ സന്ദർശിച്ചത്?
ഉത്തരം: 1959-ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചു.

19. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ പുരുഷൻ ആരാണ്?
ഉത്തരം: മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ

20. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തൻ്റെ കരിയറിൽ എത്ര ഓണററി ബിരുദങ്ങൾ നേടിയിട്ടുണ്ട്?
ഉത്തരം: അദ്ദേഹത്തിന് 20-ലധികം ഓണററി ബിരുദങ്ങൾ ലഭിച്ചു.

21. എപ്പോഴാണ്  തൻ്റെ പ്രസിദ്ധമായ "എനിക്കൊരു സ്വപ്നമുണ്ട്" എന്ന പ്രസംഗം നടത്തിയത്?
ഉത്തരം: 1963-ൽ വാഷിംഗ്ടണിൽ നടന്ന പ്രസിദ്ധമായ മാർച്ചിൽ

22. മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിൻ്റെ പ്രധാന സ്വാധീനം ആരാണെന്ന് അറിയപ്പെടുന്നു?
ഉത്തരം: സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള ഉപദേശങ്ങൾ നൽകിയ മഹാത്മാഗാന്ധിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന സ്വാധീനം.

23. യുണൈറ്റഡ് സ്റ്റേറ്റ്സിലെ എത്ര തെരുവുകൾക്ക് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ പേര് നൽകി?
ഉത്തരം: യുണൈറ്റഡ് സ്റ്റേറ്റ്സിലെ 700-ലധികം തെരുവുകൾ കിംഗ് ജൂനിയറിൻ്റെ പേരിലാണ് അറിയപ്പെടുന്നത്.

24. പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം കിംഗ് ജൂനിയറിന് ലഭിച്ചത് എപ്പോഴാണ്?
ഉത്തരം: 1977 ജൂലൈ 11 ന് പ്രസിഡൻ്റ് ജിമ്മി കാർട്ടർ അദ്ദേഹത്തിന് മരണാനന്തര മെഡൽ നൽകി.

25. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ മോണ്ട്ഗോമറി ഇംപ്രൂവ്മെൻ്റ് അസോസിയേഷൻ (MIA) സ്ഥാപിച്ചത് എപ്പോഴാണ്?
ഉത്തരം: അദ്ദേഹം 1955-ൽ മോണ്ട്‌ഗോമറി ഇംപ്രൂവ്‌മെൻ്റ് അസോസിയേഷൻ (എംഐഎ) സ്ഥാപിച്ചു.

26. When was Martin Luther King, Jr. born?
Answer: Martin Luther King, Jr., was born on Tuesday, 15 January 1929 in Atlanta, Georgia.

27. What were the names of Martin Luther King, Jr.’s family members?
Answer: Martin Luther King, Jr. was the second child and first son to the Reverend Martin Luther King and Alberta Williams King. He had one sister, Christine and one brother, Alfred Daniel.

28. When was Martin Luther King, Jr. married, and did he have any children?
Answer: He married Coretta Scott on June 18, 1953. They had four children: Yolanda Denise (born 1955), Martin Luther III (born 1957), Dexter Scott (born 1961) and Bernice Albertine (born 1963).

ഏപ്രിൽ 4: പ്രധാന ചരിത്രസംഭവങ്ങൾ
    1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി.
    1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
    1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി.
    1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
    1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ.
    1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു.
    1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി.
    1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
    1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
    1960 - സെനഗൽ സ്വതന്ത്രരാജ്യമായി.
    1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു.
    1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
    1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു.
    1979 - പാകിസ്താൻ പ്രസിഡന്റ് സു‌ൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
    1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here