കേരളത്തിലെ ജില്ലകൾ: ഇടുക്കി - പി.എസ്.സി. ചോദ്യോത്തരങ്ങൾ


PSC 10th, +2, Degree Level Questions & Answers | LDC Questions | Degree Level Questions | LGS | VEO | PSC Exam Questions | PSC Idukki Questions | PSC Districts in Kerala: Idukki Questions and Answers | PSC Online Coaching | PSC Exam Materials | Idukki Important places | Idukki Tourist places.

കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്ന ഇടുക്കി കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയാണ്. മലയോര പ്രദേശം ഏറ്റവും കൂടുതലുള്ളതും സമതലപ്രദേശം ഏറ്റവും കുറവുള്ളതുമായ ഈ ജില്ലയ്ക്കാണ് കുരുമുളകുൽപാദനത്തിൽ ഒന്നാം സ്ഥാനം. വനവിസ്തൃതിയിലും ജലവൈദ്യുതി ഉൽപാദനത്തിലും മുന്നിൽ നിൽക്കുന്ന ഇടുക്കിയ്ക്കാണ് കേരളത്തിലെ ജില്ലകളിൽ വിസ്തീർണത്തിൽ രണ്ടാം സ്ഥാനം. ഇടുക്കിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാം.

ഇടുക്കി ജില്ലയെക്കുറിച്ച് ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക. ഏറ്റവും അവസാനമായി നൽകിയിരിക്കുന്ന പരിശീലന ചോദ്യോത്തരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  

അടിസ്ഥാനവിവരങ്ങൾ 
• സ്ഥാപിതമായ വർഷം - 1972 ജനുവരി 26

• ജനസാന്ദ്രത - 254 ച. കി. മീ 

• മുനിസിപ്പാലിറ്റി - 2

• താലൂക്ക് - 5

• ബ്ലോക്ക് പഞ്ചായത്ത് - 8

• ഗ്രാമപഞ്ചായത്ത് - 52

• നിയമ സഭാ മണ്ഡലം - 5

• ലോകസഭാ മണ്ഡലം - 1 (ഇടുക്കി )

• ഇടുക്കി എന്ന പേര് ഉരുത്തിരിഞ്ഞത് -ഇടുക്കി (ഇടുങ്ങിയ തോട് എന്നാണ് അർത്ഥം)

ആദ്യത്തെത്
• കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം
- തേക്കടി

• കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
- ഇരവികുളം

• ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് 
- ഇടുക്കി

• കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
- പള്ളിവാസൽ

• കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിച്ച വ്യവസായ സംരംഭം - കണ്ണൻ ദേവൻ കമ്പനി 

• സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് - മാങ്കുളം 

• ഒരു സവിശേഷ സസ്യത്തിനായിമാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം
- കുറിഞ്ഞി സാങ്ച്വറി 

• ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം (model livestock village) 
- മാട്ടുപ്പെട്ടി 

• കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം പദ്ധതി മൂന്നാറിലാണ്.

• കേരളത്തിലെ ആദ്യത്തെ (ഇന്ത്യയിലെ രണ്ടാമത്തെ ടീ മ്യൂസിയം സ്ഥാപിതമായത്  മൂന്നാറിലാണ് (ടാറ്റാ ടി മ്യൂസിയം) 

• ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരും അതിന്റെ വലതുവശത്ത് ചിഹ്നവും ഉപയോഗിച്ച് കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പ് നടത്തിയ മണ്ഡലം ദേവികുളമാണ് (ഉപതിരഞ്ഞെടുപ്പ്).

• ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഹൈസ്പീഡ് റൂറൽ ബ്രോഡ്‌ബാൻഡ്‌ നെറ്റ് വർക്ക് ജില്ലയാണ് 
- ഇടുക്കി (2015). 

• കേരളത്തിൽ നിന്നാദ്യമായി തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വന്യജീവി സങ്കേതമാണ് പെരിയാർ.

• കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം. നിലവിൽ വന്നത് മൂന്നാറിലാണ്. 

• ഇടുക്കിയുടെ ആദ്യ കലക്ടറായി നിയമിതനായത് ഡോ.ഡി.ബാബുപോളാണ്. 

• പെരിയാറിനോട് ചേരുന്ന ആദ്യത്തെ പോഷക നദിയാണ് മുല്ലയാർ.

• ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ലയാണ് ഇടുക്കി.
സൂപ്പർലേറ്റിവുകൾ 

• കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ

• കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി (8842 അടി അഥവാ 2695 മീ.)

• കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം- മൂന്നാർ

• കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതിനിലയം മൂലമറ്റം (നാടുകാണി മലയുടെ താഴ്വാരത്ത് സ്ഥാപിച്ചിരിക്കുന്നു). 

• ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷർ ഷാഫ്റ്റ് ഉള്ള പവർഹൗസാണ് മൂലമറ്റം. ഇടുക്കി പദ്ധതിപ്രദേശത്തുനിന്ന് 43 കിലോമീറ്റർ അകലെയാണ് മൂലമറ്റം. 

• കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി കുത്തുങ്കൽ (രാജാക്കാട് പഞ്ചായത്ത്) 

• കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് വട്ടവട

• കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടുംചോല

• കേരളത്തിൽ സംസ്ഥാനപാത ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ്.

• കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ള ജില്ല ഇടുക്കിയാണ്.

• ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. ഡാം നിർമിച്ചതും പരിപാലിക്കുന്നതും കെ.എസ്.ഇ.ബി.യാണ്.

• ഇടുക്കി അണക്കെട്ടിന്റെ ഉയരം 168.91 മീറ്ററാണ്. ഇത് സാങ്കേതികമായി ഒരു concrete double, curvature parabolic, thin arc dam ആണ്. ഏഷ്യയിലെതന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളിലൊന്നാണിത്.

• ഇടുക്കി പദ്ധതിയുടെ ഭാഗമായി ചെറുതോണിയിൽ നിർമിച്ച അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാവിറ്റി ഡാം (138 മീറ്റർ). ഇടുക്കി അണക്കെ ട്ടിൽനിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ചെറുതോണി.

• കുളമാവ് അണക്കെട്ടിന്റെ ഉയരം 100 മീറ്ററാണ്. ഇത് മേസണറി ഗ്രാവിറ്റി ഡാമാണ്. ഇടുക്കി അണക്കെട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് കുളമാവ്. ഇടുക്കി ജലവൈദ്യുതി നിലയത്തിലേക്ക് ജലം പ്രവഹിക്കുന്നതിനുള്ള ഇൻടേക്ക് നിർമിച്ചിരിക്കുന്നത് കുളമാവ് ഡാമിലാണ്. ഇതിന്റെ വലിയ വിടവുകളിലൂടെ ജലം ഉള്ളിലെത്തുകയും തുടർന്ന് പവർ ടണലിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന രീതിയിലാണ് ജലവൈദ്യുത പദ്ധതി നിർമിച്ചിരിക്കുന്നത്. മോണിങ് ഗ്ലോറി എന്നു പേരുള്ള ഈ ഇൻടേക് ജലനിരപ്പിൽനിന്ന് വളരെ താഴെ ആയതിനാൽ ഇപ്പോൾ കാണാൻ സാധ്യമല്ല.

• ഇടുക്കി ഡാമിൽ സംഭരിക്കുന്ന ജലം കിളിവള്ളിത്തോട്ടിലൂടെ നഷ്ടപ്പെടാതിരിക്കാനാണ് കുളമാവ്‌ ഡാം നിർമിച്ചത്. ചെറുതോണിയാറ്റിലൂടെ വെള്ളം ഒഴുകിപ്പോകാതിരിക്കാനാണ് ചെറുതോണി ഡാം നിർമിച്ചത്.

• കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ് ഇടുക്കി ജലസംഭരണി. ഇടുക്കി പദ്ധതിയുടെ നിർമാണത്തിന് സഹായസഹകരണങ്ങൾ നൽകിയ രാജ്യം കാനഡയാണ്. എൻ.എൻ.സി ഇൻക്. എന്ന കമ്പനിയിലെ എഞ്ചിനീയർമാരാണ് പദ്ധതിയുടെ നിർമാണത്തിന് സാങ്കേതിക മാർനിർദ്ദേശങ്ങൾ നൽകിയത്. 

• ഇടുക്കി ഡാമിന് ജല നിർഗമന (ഷട്ടർ) സംവിധാനമില്ല. അധികമുള്ള ജലം ഒഴുക്കിക്കളയുന്നത് ചെറുതോണി വഴിയാണ്. അണക്കെട്ടിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള കൃത്രിമ ജലാശയത്തിന് 60 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഭൂകമ്പത്തെ പ്രതിരോധിക്കത്തവിധത്തിൽ പ്രത്യേക സംവിധാനത്തോടെയാണ് ഇടുക്കി ഡാം നിർമിച്ചിരിക്കുന്നത്.

• കേരളത്തിലെ ഏറ്റവും വലിയ സംരക്ഷണ മേഖലയാണ് പെരിയാർ.

• പ്രവാസി മലയാളികൾ എറ്റവും കുറവുള്ള ജില്ലയാണ് ഇടുക്കി.

• കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സബ് ഡിവിഷനാണ് മൂന്നാർ.

• ഏറ്റവും കൂടുതൽ മണ്ണൊലിപ്പ് നടക്കുന്ന കേരളത്തിലെ ജില്ലയാണ് ഇടുക്കി.
അപരനാമങ്ങൾ

• തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്. കുമളി

• കേരളത്തിലെ കാശ്മീർ, ദക്ഷിണേന്ത്യയിലെ കാശ്മീർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥലം- മൂന്നാർ 

• ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം- മറയൂർ

• കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണത്രികോണം എന്നറിയപ്പെടുന്നത് മൂന്നാർ, ഇടുക്കി, തേക്കടി (ഉത്തരേന്ത്യയിൽ സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്നത് ഡൽഹി-ജയ് പൂർ-ആഗ്ര എന്നിവയാണ്).

പ്രധാനപ്പെട്ട വസ്തുതകൾ

• വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് - രണ്ടാംസ്ഥാനം 

• ഏത് പഞ്ചായത്തിലാണ് ആനമുടി - മൂന്നാർ

• ഇടുക്കി അണക്കെട്ട് പെരിയാറിന്റെ പോഷകനദിയായ ചെറുതോണിയിലാണ് നിർമിച്ചിരിക്കുന്നത്.

• പള്ളിവാസൽ പദ്ധതി ഏതുനദിയിൽ - മുതിരപ്പുഴ

• ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ - പെരിയാർ

• ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗാവാട്ട്

• ചെങ്കുളം പദ്ധതി ഏതു നദിയിൽ - മുതിരപ്പുഴ

• തൊമ്മൻകുത്ത്, തേൻമാരിക്കുത്ത് വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിൽ- ഇടുക്കി 

• ഏതു വില്ലേജ് എറണാകുളം ജില്ലയോട് ചേർത്തപ്പോളാണ് ഏറ്റവും വലിയ ജില്ലയെന്ന ബഹുമതി ഇടുക്കി ജില്ലയ്ക്ക് നഷ്ടപ്പെട്ടത് - കുട്ടമ്പുഴ

• ഏതു മൃഗത്തിന്റെ സംരക്ഷണത്തിനാണ് ഇരവികുളം (രാജമല) ദേശീയോദ്യാനം പ്രസിദ്ധം- നീലഗിരി താർ (വരയാട്). ശാസ്ത്ര നാമം Nilgiritragus hylocrius. ഹെമിട്രാഗസ് ഹൈലോക്രിയസ് എന്നും ഇത് അറിയപ്പെടുന്നു.

• മലങ്കര പദ്ധതി ഏത് ജില്ലയിലാണ് - ഇടുക്കി (തൊടുപുഴയാറിൽ നിർമിച്ചിരിക്കുന്നു).

• തേക്കടി വന്യജീവി സങ്കേതം 1934ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് - ചിത്തിര തിരുനാൾ

• കണ്ണൻ ദേവൻ മലനിരകളിൽ തേയിലത്തോട്ടം സ്ഥാപിക്കാൻ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മൺറോയ്ക്ക് 1877-ൽ സ്ഥലം പാട്ടത്തിനു കൊടുത്തത് - പൂഞ്ഞാറിലെ കേരള വർമ രാജ (ഇപ്പോൾ കണ്ണൻ ദേവൻ തേയിലത്തോട്ടം ടാറ്റ ടീ കമ്പനിയുടെ ഉടമസ്ഥതയിലാണ്) 

• മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് ജോൺ പെന്നിക്വിക്ക്.

• ഇടുക്കി രൂപീകൃതമായത് - 26 ജനുവരി 1972 
• ഏറ്റവും കൂടുതല്‍ മലയോര മേഖലകള്‍ ഉള്ള  ജില്ല 

• കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ല

• ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ്
• കേരളത്തിലെ സ്പൈസ് ഗാർഡൻ

• കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല

• കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട

• കേരളത്തിൽ  ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല 

• കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്

• കേരളത്തിൽ ഏറ്റവും വിസ്തൃതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി 

• കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല

• കേരളവും തമിഴുനാടും തമ്മിൽ തർക്കം നടക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി ജില്ലയിലാണ്

• 2009 ൽ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തിൽ അപകടത്തില്പെട്ട വിനോദ സഞ്ചാര കോർപ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക 

• കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല

• കേരളത്തില്‍ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല 

• കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല

• കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ഇടുക്കി ജില്ലയിലെ മൂലമറ്റം 

• അതി പുരാതനവും വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
• മംഗലാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം - ചിത്ര പൗര്‍ണമി 

• ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഇടുക്കി ഡാം 

• ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി - 750 മെഗാവാട്ട്

• ഇടുക്കി അണക്കെട്ട് കാനഡയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്

• കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല

• മഴനിഴല്‍ പ്രദേശം - ചിന്നാര്‍ 

• കേരളത്തിലെ ആദ്യ  ട്രൈബല്‍ പഞ്ചായത്ത് - ഇടമലക്കുടി 

• ഗ്രാമങ്ങളില്‍ സമ്പൂർണ ബ്രോഡ്ബാന്‍ഡ് സൌകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജില്ല

• കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് - കുടയത്തൂര്‍ 

• കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് - കണ്ണന്‍ ദേവന്‍ ഹില്ല്‍സ് 

• കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം - മൂന്നാറിലെ അന്തോണി ഗ്രാമം
 
• കിഴക്കോട്ടു ഒഴുകുന്ന നദികളില്‍ ചെറുത്‌ - പാമ്പാര്‍ 

• ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാര്‍ 

• കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഇടുക്കി 

• കാട്ടുമാരങ്ങളുടെ ചക്രവര്‍ത്തി - തെക്ക് 

• വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക പ്രദേശം - വട്ടവട 

• ഇടുക്കി പാമ്പാര്‍ നദിയുടെ ഉത്ഭവം - ബെന്മുര്‍ 

• ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല 

• ഏറ്റവും കൂടുതല്‍ തരിശു ഭൂമിയുള്ള ജില്ല - ഇടുക്കി 

• കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരം - മൂന്നാര്‍ 

• ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ബോടിനായ്ക്കര്‍ ചുരം

• പ്രസിദ്ധമായ കുറവന്‍ കുറത്തി ശില്‍പം സ്ഥിതിചെയ്യുന്നത് - രാമക്കല്‍മേട്‌
  
• ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ ഉള്ള ജില്ല - ഇടുക്കി 

• മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണി ആരംഭിച്ചത് - 1886

• ആനമുടി സ്ഥിതി ചെയ്യുന്ന താലുക്ക് - ദേവികുളം, പഞ്ചായത്ത്‌ - മൂന്നാര്‍ 

• കേരളത്തിലെ ആദ്യ ദേശീയോദ്യാനം - ഇരവികുളം 

• കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - പള്ളിവാസല്‍  

• 1940പ്രാചീന കാലത്ത് ചൂര്‍ണി എന്നറിയപ്പെടുന്ന നദി - പെരിയാര്‍ 

• പെരിയാര്‍ ഉത്ഭവിക്കുന്നത് ശിവഗിരിക്കുന്നുകളില്‍ നിന്നാണ് 

• പള്ളിവാസല്‍ പദ്ധതി ഏതു തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത് - ശ്രീ ചിത്തിര തിരുനാള്‍ 

• മുതിരപ്പുഴ നദിയിലാണ് പള്ളിവാസല്‍ പദ്ധതി കേന്ദ്രം 

• ഏലം ഗവേഷണകേന്ദ്രം - മയിലാടും പാറ 

• സംസ്ഥാന ഏലം ഗവേഷണകേന്ദ്രം - പാംമ്പാടും പാറ 

• ഇന്ത്യയിലെ ഏറ്റവും വലിയ ഏലം തോട്ടവും ഏലം ലേല കേന്ദ്രവും സ്ഥിതി ചെയ്യുന്നത് - വണ്ടാന്മേട്‌

• മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി - തൊടുപുഴ 

• ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ 

• തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി  (2695 M )

• കേരളത്തിലെ ആദ്യ ജൈവ ഗ്രാമം - ഉടുംമ്പന്നുര്‍ 

• ഏറ്റവും വലിയ നിയമസഭാമണ്ഡലം - ഉടുമ്പുഞ്ചോല
• പ്രധാന വെള്ളച്ചാട്ടങ്ങള്‍ - തെന്മാരി കുത്ത് 

• കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം - രാമക്കല്‍മേട്‌ 

• സ്വന്താമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത ആദ്യ ഗ്രാമ പഞ്ചായത്ത് - മാങ്കുളം 

• ഇന്‍ഡോ സ്വിസ് സംരംഭമായ CATTLE & FORDE DEVELOPMENT PROJECT - മാട്ടുപ്പെട്ടി (1963 )

• ഇടുക്കിയില്‍ നിന്നും കിഴക്കോട്ടു ഒഴുകി കാവേരിയില്‍ പതിക്കുന്ന നദി - പാമ്പാര്‍ 

• ചിന്നാര്‍ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല 

• മലയണ്ണാന്‍, പുറത്തു നക്ഷത്ര ചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന വന്യ ജീവി സങ്കേതമാണ് ചിന്നാര്‍ 

• കേരളത്തിലെ കാശ്മീര്‍ - മൂന്നാര്‍

• 'നല്ലതണ്ണി, കുണ്ടല, മുതിരപ്പുഴ  എന്നി നദികളുടെ സംഗമസ്ഥാനം മൂന്നാര്‍ 

• ചന്ദനമരങ്ങളുടെ നാട്‌ - മറയൂര്‍

• കുറിഞ്ഞിമല ഉദ്യാനം നിലവില്‍ വന്നത് - 2006

• തേക്കടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ പഴയ പേര് - നെല്ലിക്കംപെട്ടി 

• തേക്കടിയുടെ കവാടം - കുമിളി 

• കേരളത്തിലെ ആദ്യ ഡാം - മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്ന നദി പെരിയാര്‍, സ്ഥിതി ചെയ്യുന്ന താലുക്ക് - പീരുമേട്, സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്  - കുമിളി 

• പെരിയാറിലെ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഉണ്ടാക്കിയ കരാര്‍ - PERIYAAR LEASE AGREEMENT (1886 0CTOBER 26, 999 വര്‍ഷത്തേക്ക് )

• മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം ആരംഭിച്ച വർഷം - 1887 

• മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയായ വർഷം - 1895

• മുല്ലപ്പെരിയാര്‍ ഡാം ശില്പി - John Penny Cuick

• മുല്ലപ്പെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്തത് - VENLOCK പ്രഭു 

• പെരിയാര്‍ ലീസ് എഗ്രീമെന്റ് ഒപ്പ് വച്ചത് ആരൊക്കെ - തിരുവിതാംകൂര്‍ ദിവാനായിരുന്ന വി രാമയ്യങ്ക്കാരും മദ്രാസ് സ്റ്റേറ്റ് സെക്രടറി ആയിരുന്ന ജെ സി ഖാനിംഗ് ടാന്നും തമ്മില്‍ ആണ്

• പെരിയാര്‍ ലീസ് എഗ്രീമെന്റ് ഒപ്പ് വച്ച സമയത്തെ തിരുവിതാംകൂര്‍ രാജാവ് - ശ്രീ മൂലം തിരുനാള്‍ 

• PERIYAR LEASE AGREEMENT പുതുക്കിയ മുഖ്യമന്ത്രി - സി അച്യുതമേനോന്‍  (1970)

• മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാടിലെ അണക്കെട്ട് - വൈഗ അണക്കെട്ട്

• മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവന്‍ - ജസ്റ്റിസ്‌ എ എസ് ആനന്ദ് 

• മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ്‌ - 142 അടി 

• ഡാം 999 സിനിമയുടെ സംവിധായകന്‍ - സോഹന്‍ റോയി
പരിശീലന ചോദ്യോത്തരങ്ങൾ 

 • കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്? 
- ഇടുക്കി

 ഇടുക്കി ജില്ലയുടെ ആസ്ഥാനം? 
- പൈനാവ്

 ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ള രണ്ടാമത്തെ ജില്ല? 
- ഇടുക്കി

 വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല? 
- ഇടുക്കി

 കേരളത്തിൽ ഏറ്റവുമധികം തേയില ഏലം ഉല്പാദിപ്പിക്കുന്ന ജില്ല? 
- ഇടുക്കി

 ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല? 
- ഇടുക്കി

 കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? 
- ഇടുക്കി

 കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്? 
- ചിന്നാർ

 കൂത്തുങ്കൽ പ്രോജക്ട് പൊൻമുടി ഡാം സ്ഥിതിചെയ്യുന്ന? 
- ഇടുക്കി

 കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്? 
- കുടയത്തൂർ ഇടുക്കി

 കേരളത്തിലെ ഏറ്റവും വലിയ വില്ലേജ? 
- കണ്ണൻ ദേവൻ ഹിൽസ് ഇടുക്കി

 ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ? 
- ഇരവികുളം, ആനമുടിച്ചോല, മതികെട്ടാൻ ചോല, പാമ്പാടും ചോല, (കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയത്തിലെ കണക്കുപ്രകാരം പെരിയാർ ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു)

 ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങൾ ഉള്ള ജില്ല?  
- ഇടുക്കി

 കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നത്? 
- ഇടുക്കി

 ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച്ഡാം)?
- ഇടുക്കി ഡാം

 കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം? 
- ഇടുക്കി ഡാം

 പ്രസിദ്ധമായ കുറവൻ കുറത്തി ശിൽപം സ്ഥിതി ചെയ്യുന്നത്.? 
- രാമക്കൽമേട്

 കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്.? 
- ഇടമലക്കുടി (ഇടുക്കി)

 കേരളത്തിൽ ജല വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല? 
- ഇടുക്കി

 ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി? 
- പെരിയാർ

 പെരിയാർ ഉത്ഭവിക്കുന്നത്? 
- അഗസ്ത്യമല. 

 ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? 
- ഇടുക്കി

 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? 
- പള്ളിവാസൽ( ഇടുക്കി)

 പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് നിർമ്മിച്ചത്? 
- ശ്രീ ചിത്തിര തിരുനാൾ

 പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്? 
- മുതിരപ്പുഴ

 പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം? 
- 1940

 ഏതു മലയുടെ താഴ്വാരത്തിലാണ് മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത്? 
- നാടുകാണി

 കേരളത്തിലെ വിനോദ സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്നത്? 
- ഇടുക്കി, തേക്കടി, മൂന്നാർ

 മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി? 
- തൊടുപുഴ

 ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി? 
- മുതിരപ്പുഴ

 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? 
- ഇടുക്കി
👉ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
 കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി? 
- മൂലമറ്റം ഇടുക്കി

 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? 
- കല്ലട കൊല്ലം

 സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? 
- മാങ്കുളം

 ഇന്തോ - സ്വിസ്  സംരംഭമായ കാറ്റിൽ ആൻഡ് ഓർഡർ ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം? 
- മാട്ടുപ്പെട്ടി 1963

 ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി? 
- പാമ്പാർ

 എറണാകുളം ജില്ലയോട് ഏത് വില്ലേജ് ചേർത്ത് അപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കി നഷ്ടമായത്? 
- കുട്ടമ്പുഴ

 തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? 
- ആനമുടി ( 2695 മീറ്റർ )

 കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം? 
- ഉടുമ്പന്നൂർ ഇടുക്കി

 കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം? 
- ഉടുമ്പൻചോല ഇടുക്കി

 ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ? 
- തേമൻമാരികുത്ത്, തൊമ്മൻകുത്ത്

 കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം? 
- രാമക്കൽമേട്
 കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം? 
- ഇരവികുളം 1978

 ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്? 
- ദേവികുളം

 ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു മൃഗം? 
- നീലഗിരി താർ(വരയാട്)

 കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം? 
- മംഗള ദേവി ക്ഷേത്രം

 മംഗള ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം? 
- ചിത്രാപൗർണമി

 ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? 
- ഇടുക്കി

 കേരളത്തിൽ ചാമ്പൽ മലയണ്ണാൻ( grizzled gaint squirrel ) കാണപ്പെടുന്ന വന്യജീവി സങ്കേതം? 
- ചിന്നാർ

 പുറന്തോടിൽ നക്ഷത്രചിഹ്നം ഉള്ള ആമകളെ കണ്ടുവരുന്ന സ്ഥലം? 
- ചിന്നാർ

 • കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായ സംരംഭം? 
- കണ്ണൻ ദേവൻ കമ്പനി

 കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ? 
- മൂന്നാർ

 കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? 
- മൂന്നാർ

 മുതിരപ്പുഴ നല്ലതണ്ണി കുന്തള എന്നീ നദികളുടെ സംഗമസ്ഥാനം? 
- മൂന്നാർ

 ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്.? 
- മൂന്നാർ

 ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
- മറയൂർ

 മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്? 
- മറയൂർ

 ഒരു പ്രത്യേക സത്യത്തിനായി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം? 
- കുറിഞ്ഞിമല ഉദ്യാനം

 കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം? 
- തേക്കടി പെരിയാർ

 കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? 
- തേക്കടി പെരിയാർ

 പെരിയാർ വന്യജീവി സങ്കേതത്തിലെ പഴയ പേര്? 
- നെല്ലിക്കാംപെട്ടി

 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്? 
- കുമളി
മുല്ലപ്പെരിയാർ വിശേഷങ്ങൾ 

 കേരളത്തിലെ ആദ്യ ഡാം? 
- മുല്ലപ്പെരിയാർ

 മുല്ലപെരിയാർ സ്ഥിതി ചെയ്യുന്ന ജില്ല? 
- ഇടുക്കി

 മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? 
- പെരിയാർ

 മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്? 
- പീരുമേട് (പഞ്ചായത്ത് -കുമിളി)

 മുല്ലപ്പെരിയാർ നിർമ്മാണം ആരംഭിച്ച വർഷം? 
- 1887

 മുല്ലപ്പെരിയാർ ഡാം പൂർത്തിയായ വർഷം? 
- 1895

 മുല്ലപ്പെരിയാർ അണക്കെട്ടിന് ശില്പി? 
- ജോൺ പെന്നി ക്വിക്ക്

 മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്തത്? 
- വെൻലോക്ക് പ്രഭു

 മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം? 
- സുർക്കി മിശ്രിതം

 മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ? 
- പെരിയാർ ലീസ് എഗ്രിമെന്റ്

 പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച വർഷം? 
- 1886 ഒക്ടോബർ 29 ( 999 വർഷത്തേക്ക് )

 പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചത് ആരൊക്കെ? 
- തിരുവിതാംകൂർ ദിവാൻ ആയ വി.രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറിയായ ജെ.സി ഹാനിംഗ്ടണും  തമ്മിൽ

 പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? 
- ശ്രീമൂലം തിരുനാൾ

 പെരിയാർ ലീസ് എഗ്രിമെന്റ് പുതുക്കിയ വർഷം? 
- 1970.

 പെരിയാർ ലീസ് എഗ്രിമെന്റ് 1970 പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി? 
- സി. അച്യുതമേനോൻ

 മുല്ലപ്പെരിയാർ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ? 
- കേരളം, തമിഴ്നാട്

 മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ച് വെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്? 
- വൈഗൈ അണക്കെട്ട്

 മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷയെ കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ? 
- ജസ്റ്റിസ്. എ. എസ്. ആനന്ദ്

 ഇപ്പോഴത്തെ തീരുമാനപ്രകാരം മുല്ലപ്പെരിയാർ ഡാമിന് പരമാവധി ജലനിരപ്പ്? 
- 142 അടി

 'ഡാം 9 9 9' എന്ന സിനിമ സംവിധാനം ചെയ്തതാര് ? 
- സോഹന് റോയ്

പദ്ധതികൾ സഹായിച്ച രാജ്യങ്ങൾ

 ഇടുക്കി അണക്കെട്ട് - കാനഡ

 ഇന്ത്യൻ റെയർ എർത്ത്( ചവറ) - ഫ്രാൻസ്

 നീണ്ടകര ഫിഷറീസ് കമ്യൂണിറ്റി പ്രൊജക്റ്റ് - നോർവേ

 കൊച്ചി എണ്ണ ശുദ്ധീകരണ ശാല - അമേരിക്ക

 കൊച്ചിൻ ഷിപ്പിയാർഡ്  -  ജപ്പാൻ

 കാറ്റിൽ ആൻഡ് ഓർഡർ ഡെവലപ്മെന്റ് പ്രോജക്ട് (മാട്ടുപെട്ടി)  
- സ്വിറ്റ്സർലാൻഡ്

👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here