ഹരിത വിപ്ലവം - ചോദ്യോത്തരങ്ങൾ
ഹരിത വിപ്ലവം അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളും, കൂടാതെ ചോദ്യോത്തരങ്ങളും ഈ പേജിൽ നൽകിയിട്ടുണ്ട്.
PSC 10th, +2, Degree Level Questions and Answers / Economics Questions / Five Year Plans / Green Revolution: PSC Questions and Answers
ഹരിത വിപ്ലവം
കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം. അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ. ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ; എം. എസ്. സ്വാമിനാഥൻ.
എം.എസ്.സ്വാമിനാഥൻ: അന്തർദേശീയ പ്രശസ്തിയുള്ള ഇന്ത്യയുടെ കൃഷിശാസ്ത്രജ്ഞനാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. മനിലയിലെ അന്തർദേശീയ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലാണ്. സ്വാമിനാഥന്റെ ശ്രമഫലമായി ഇന്ത്യയിലെ ഭക്ഷ്യധാന്യോല്പാദനം 1.2 കോടി ടണ്ണിൽനിന്നു 2.3 കോടി ടണ്ണായി ഉയർന്നു. അത്യുത്പാദനശേഷിയുള്ള ഗോതമ്പും അരിയും ഗവേഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കുന്നതിൽ, സ്വാമിനാഥൻ വിജയിച്ചു. കാർഷികപ്രശ്നങ്ങൾക്ക് തക്കതായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും അദ്ദേഹത്തിനു സാധിച്ചു. സ്വാമിനാഥൻ തന്റെ പ്രവർത്തനങ്ങളെ ഇന്ത്യയിൽ ഒതുക്കിനിർത്തിയില്ല. അദ്ദേഹം നിരവധി അന്തർദേശീയ സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഉഷ്ണമേഖലാ രാജ്യങ്ങളിലെ അർദ്ധതരിശായ സ്ഥലങ്ങൾക്കുവേണ്ടി ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ റിസർച്ച് സിസ്റ്റംസ് ഫോർ ഡവലപ്മെന്റ് എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. 1964ൽ ഹരിത വിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമിനാഥന് 1987ൽ ഫുഡ് പ്രൈസ്, 1991ൽ ടൈലർ ആൻഡ് ഹോണ്ട പ്രൈസ്, 1994ൽ യു.എൻ.ഇ.പി സസകാവ അവാർഡ്, പത്മഭൂഷൺ, പത്മവിഭൂഷൺ, മാഗ്സസേ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്
- എം.എസ്.സ്വാമിനാഥൻ
2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ
- ഡോ.എം.പി സിങ്
3. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68)
- സി.സുബ്രമണ്യം
4. ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം
- പഞ്ചാബ്
5. ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ
- 1966 - 69 റോളിംഗ് പദ്ധതി
6. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം
- 1978-80
7. ലോക ഹരിത വിപ്ലവത്തിന്റെ പിതാവ്
- നോർമൻ ബോർലോഗ്
8. ഏതു രാജ്യക്കാരനാണ് നോര്‍മാന്‍ ബോർലോഗ്
- യു.എസ്.എ.
9. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ
- നോർമൻ ബോർലോഗ് (1970)
10. 'ബോർലോഗ് അവാർഡ്' ഏത് മേഖലയിൽ നൽകുന്നു
- കാർഷികരംഗം
11. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം
- മെക്സിക്കോ (1944)
12. ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം
- ഫിലിപ്പീൻസ്
13. ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം
- ഫിലിപ്പീൻസ്
14. ഹരിത വിപ്ലവം ആരംഭിച്ച വർഷം ഏത്
- 1944 (മെക്സിക്കോ)
15. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം
- 1967-68
16. ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചം ഉണ്ടാക്കിയ നാണ്യവിള ഏത്
- പരുത്തി
17. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- കാർഷികരംഗം
18. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്
- വില്യം ഗൗഡ്
19. എം എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്
- സർബതി സോറോണ
20. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം
- ഗോതമ്പ്
എം.എസ്.സ്വാമിനാഥൻ ചോദ്യോത്തരങ്ങൾ
1. Father of Economic Ecology എന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം വിശേഷിപ്പിച്ച വ്യക്തി
2. തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ
3. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
4. നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ പ്രഥമ മലയാളി
5. മാഗ്സസേ അവാർഡ് നേടിയ രണ്ടാമത്തെ (ഇന്ത്യൻ പൗരനായ) മലയാളി
6. 1971-ലെ മാഗ്സസേ അവാർഡ് നേടിയ ഇന്ത്യക്കാരൻ
7. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യ ഇന്ത്യക്കാരൻ
8. 1970-80 കാലയളവിൽ കേന്ദ്രമന്ത്രിയായിരുന്ന ശാസ്ത്രജ്ഞൻ
9. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകൻ
10. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
ധവളവിപ്ലവം
പാലിന്റെയും പാലുല്പന്നങ്ങളുടെയും ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി , വർഗ്ഗസങ്കരണത്തിലൂടെ മികച്ചയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കാനും അതുവഴി ലക്‌ഷ്യം നേടാനും ഈ വിപ്ലവത്തിലൂടെ സാധിച്ചു. ഡോ . വർഗീസ് കുര്യനാണ് ധവള വിപ്ലവത്തിന് നേതൃതം നൽകിയത്
നീല വിപ്ലവം
മൽസ്യബന്ധനത്തിന്റെയും തത് സംബന്ധമായ വ്യവസായങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് നീല വിപ്ലവം.
മഞ്ഞ വിപ്ലവം
എണ്ണക്കുരുകളുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി
രജത വിപ്ലവം
മുട്ടയുൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി , മെച്ചപ്പെട്ടയിനം താറാവ് , കോഴി , കാട തുടങ്ങിയ പക്ഷികളുടെ വര്ധനവിലൂടെ ഇത് സാധ്യമാകുന്നു.
സുവർണ്ണ വിപ്ലവം
പഴം , പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി. മികച്ചയിനം ഫലവർഗ്ഗ, പച്ചക്കറി സസ്യങ്ങളുടെ കൃഷിയിലൂടെ പദ്ധതി നടപ്പിലാക്കുന്നു.
ബ്രൗൺ വിപ്ലവം
രാസവളങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി
മഴവിൽ വിപ്ലവം
കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊത്തം ഉൽപ്പാദന വർധന ലക്ഷ്യമിടുന്ന പദ്ധതിയാണ് മഴവിൽ വിപ്ലവം
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്