എല്‍ഡിസി ഉള്‍പ്പടെ 64 തസ്തികകളില്‍ വിജ്ഞാപനം നവംബറില്‍ പ്രസിദ്ധീകരിക്കും 
വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് കോളേജ് ലക്ചറര്‍ തുടങ്ങി 64 തസ്തികകളിലേക്ക് തയ്യാറാക്കിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. നവംബര്‍ രണ്ടാംവാരത്തിലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. മറ്റ് വിഷയങ്ങള്‍ക്കുള്ള കോളേജ് ലക്ചറര്‍ വിജ്ഞാപനങ്ങളും ഇതിനുപിന്നാലെ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ തയ്യാറായ മറ്റ് വിജ്ഞാപനങ്ങള്‍ ചുവടെ. 
ജനറല്‍-സംസ്ഥാന തലം 
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി, ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫീസര്‍, എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ ഓവര്‍സീയര്‍ ഗ്രേഡ്-I (ഇലക്ട്രോണിക്സ്), മോഡലര്‍, ഇന്‍സ്ട്രക്ടര്‍ (ലെതര്‍ വര്‍ക്സ്), മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്, ഇലക്ട്രീഷ്യന്‍ ഗ്രേഡ്-II, ക്ലാര്‍ക്ക് ഗ്രേഡ്-I (ജനറല്‍ കാറ്റഗറി) പാര്‍ട്ട്-I, ക്ലാര്‍ക്ക് ഗ്രേഡ്-I (സൊസൈറ്റി കാറ്റഗറി) പാര്‍ട്ട്-2, അനലിസ്റ്റ്, മെയിന്റനന്‍സ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ്-II (തസ്തികമാറ്റം മുഖേന), കാത്ത്ലാബ് ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്-III, ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍-ജനറല്‍ കാറ്റഗറി), ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍-സൊസൈറ്റി കാറ്റഗറി).
ജനറല്‍ - ജില്ലാ തലം
ഇലക്ട്രിക്കല്‍ വൈന്‍ഡര്‍.

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് എന്‍ജിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍/പട്ടികവര്‍ഗം), അഗ്രികള്‍ചറല്‍ ഓഫീസര്‍ (പട്ടികവര്‍ഗം), സീനിയര്‍ ലക്ചറര്‍ ഇന്‍ കരിക്കുലം മെറ്റീരിയല്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇവാല്യുവേഷന്‍ (പട്ടികജാതി/പട്ടികവര്‍ഗം), ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്-പട്ടികവര്‍ഗം).

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിമുക്തഭടന്മാരില്‍നിന്ന്), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികവര്‍ഗം).
Loading...
എന്‍.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്തേഷ്യോളജി (നാലാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് (ഏഴാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് (രണ്ടാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോണ്‍ടിക്സ് (എന്‍.സി.എ.-വിശ്വകര്‍മ), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (എന്‍.സി.എ.-വിശ്വകര്‍മ), ലക്ചറര്‍ ഇന്‍ അറബിക് (ഒന്നാം എന്‍.സി.എ.- ഒ.ബി.സി., പട്ടികജാതി), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് (മൂന്നാം എന്‍.സി.എ.-പട്ടികവര്‍ഗം), ലക്ചറര്‍ ഇന്‍ ജിയോളജി (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ അറബിക് (ഒന്നാം എന്‍.സി.എ-എല്‍.സി./എ.ഐ.), ലക്ചറര്‍ ഇന്‍ ഉറുദു (എട്ടാം എന്‍.സി.എ-പട്ടികജാതി), ലക്ചറര്‍ ഇന്‍ മ്യൂസിക് (ഒന്നാം എന്‍.സി.എ-എസ്.ഐ.യു.സി. നാടാര്‍), ലക്ചറര്‍ ഇന്‍ തമിഴ് (ഒന്നാം എന്‍.സി.എ-ധീവര), പോര്‍ട്ട് ഓഫീസര്‍ (അഞ്ചാം എന്‍.സി.എ.-എല്‍.സി./എ.ഐ.), ഓഫീസര്‍ ഇന്‍ ചാര്‍ജ് (ഒന്നാം എന്‍.സി.എ.-പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ (രണ്ടാം എന്‍.സി.എ-എല്‍.സി./എ.ഐ., വിശ്വകര്‍മ), സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്.-ഒന്നാം എന്‍.സി.എ.-പട്ടികവര്‍ഗം), ഡെന്റല്‍ ഹൈജീനിസ്റ്റ് (മൂന്നാം എന്‍.സി.എ.-ഒ.ബി.സി.), ഡെന്റല്‍ ഹൈജീനിസ്റ്റ് (ഏഴാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ധീവര), കെയര്‍ടേക്കര്‍ (വുമണ്‍-ഒന്നാം എന്‍.സി.എ.-ഈഴവ/തിയ്യ/ബില്ലവ), ഡ്രൈവര്‍ ഗ്രേഡ്-കക/ഡ്രൈവര്‍ (ഒന്നാം എന്‍.സി.എ.-വിശ്വകര്‍മ), ജൂനിയര്‍ ക്ലാര്‍ക്ക് (രണ്ടാം എന്‍.സി.എ-സൊസൈറ്റി കാറ്റഗറി-പട്ടികജാതി), അസി. ടെസ്റ്റര്‍ കം ഗേജര്‍ (ഒന്നാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എല്‍.സി./എ.ഐ.), സെക്യൂരിറ്റി ഗാര്‍ഡ് (രണ്ടാം എന്‍.സി.എ-ഒ.ബി.സി.), സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ്-കക/വാച്ചര്‍ ഗ്രേഡ്-കക (മൂന്നാം എന്‍.സി.എ.-പട്ടികവര്‍ഗം), സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ്-കക, വാച്ചര്‍ ഗ്രേഡ്-കക (വിമുക്തഭടന്മാര്‍ മാത്രം-ഒന്നാം എന്‍.സി.എ.-പട്ടികജാതി, പട്ടികവര്‍ഗം, എല്‍.സി./എ.ഐ., എസ്.ഐ.യു.സി. നാടാര്‍, പട്ടികജാതിവിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍).

എന്‍.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്-അഞ്ചാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി- പട്ടികവര്‍ഗം, എല്‍.സി./എ.ഐ., ഒ.ബി.സി., വിശ്വകര്‍മ), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്-മലയാളം മീഡിയം-മൂന്നാം എന്‍.സി.എ.- പട്ടികവര്‍ഗം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്-കന്നഡ മീഡിയം-ഒന്നാം എന്‍.സി. എ.- മുസ്ലിം, എല്‍.സി./എ.ഐ., ഹിന്ദു നാടാര്‍, പട്ടികജാതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-കക (ഹോമിയോ-ഒന്നാം എന്‍.സി.എ.-ധീവര, ഹിന്ദു നാടാര്‍, വിശ്വകര്‍മ, പട്ടികജാതി), വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ഒന്നാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി- പട്ടികവര്‍ഗം, മുസ്ലിം, എസ്.ഐ.യു.സി. നാടാര്‍), ഫീല്‍ഡ് വര്‍ക്കര്‍ (പട്ടികജാതിവിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ഒ.ബി.സി.).