ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 03

കോണ്‍ഗ്രസ്‌ പ്രസിഡന്മുമാരും അധികാരവും
* ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി, പി.വി.നരസിംഹറാവു എന്നീവര്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ടു പദവും ഇന്ത്യന്‍ പ്രധാനമ്രന്തിപദവും വഹിച്ചവരാണ്‌.

* രാജ്രേന്ദ പ്രസാദ്‌, എന്‍.സഞ്ജീവ റെഡ്തി, ശങ്കര്‍ ദയാല്‍ ശര്‍മ എന്നീവര്‍ പില്‍ക്കാലത്ത്‌ രാഷ്ട്രപതി സ്ഥാനത്തെത്തി. ഉപ പ്രധാനമ്രന്തി പദത്തിലെത്തിയ കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരാണ്‌ സര്‍ദാര്‍ പട്ടേലും ജഗ്ജീവന്‍ റാമും.

* ലോക്സഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നീലം സഞ്ജിവ റെഡ്സിയാണ്‌.

* പ്രധാനമന്ത്രി പദം വഹിച്ച ദക്ഷിണേന്ത്യകാരനായ ഏക കോണ്‍ഗ്രസ്‌ അധ്യക്ഷനാണ്‌ നരസിംഹറാവു.

* തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി ലോക്സഭാംഗമായ കോണ്‍ഗ്രസ്‌ പ്രസിഡന്റാണ്‌ നരസിംഹറാവു.

* ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ ബെങ്കാരു ലക്ഷ്മണിനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌.

* ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി പാര്‍ട്ടിയെ അധികാരത്തി
ലെത്തിച്ച നേതാവ്‌ രാജീവ്‌ ഗാന്ധിയാണ്‌.

* 1984-ലെ തിരഞ്ഞെടുപ്പിലാണ്‌ കോണ്‍ഗ്രസ്‌ ഐതിഹാസിക വിജയം നേടിയത്‌. ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗമായിരുന്നു കോണ്‍ഗ്രസിന്‌ ജനവിധി അനുകുലമാകാന്‍ കാരണം.

കോണ്‍ഗ്രസും വിദേശികളും
* കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലെത്തിയ വിദേശികളാണ്‌ ജോര്‍ജ്‌ യൂള്‍ (1888), സര്‍വില്യം വെഡര്‍ബേണ്‍ (1889,1910), ആല്‍ഫ്രഡ്‌ വെബ്‌ (1894), സര്‍ ഹെൻറി കോട്ടണ്‍ (1904), ആനി ബെസന്റ് (1917) എന്നിവര്‍.

* രണ്ടു പ്രാവശ്യം കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലെത്തിയ ഏക വിദേശിയാണ്‌ സര്‍ വില്യം വെഡര്‍ബേണ്‍ (1889,1910).

* കോണ്‍ഗ്രസ്‌ അധ്യക്ഷയായ ആദൃ വിദേശ വനിതയാണ്‌ അയര്‍ലന്‍ഡ്‌
സ്വദേശിനിയായ ആനിബസന്റ്‌ .

* സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലെത്തിയ വിദേശ
വംശജ സോണിയ ഗാന്ധിയാണ്‌.

കോണ്‍ഗ്രസും വനിതകളും
* കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിതയാണ്‌ ആനി ബസന്റ്‌ . 1917-ലെകൊല്‍ക്കത്ത സമ്മേളനത്തിലാണ്‌ ആനിബസന്റ്‌ അധ്യക്ഷത വഹിച്ചത്‌.

* കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ, ഇന്ത്യന്‍ വനിതയാണ്‌ സരോജിനി നായിഡു (1925-കാണ്‍പൂര്‍).

* 1933-ല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ വനിതയാണ്‌ നെല്ലി സെന്‍ ഗുപ്ത. ഇംഗ്ല
ണ്ടിലെ കേംബ്രിഡ്ജില്‍ ജനിച്ച അവര്‍ ബംഗാളിയായ ജതീന്ത്രമോഹന്‍ സെന്‍ ഗുപ്തയെയാണ്‌ വിവാഹം കഴിച്ചത്‌.

* സ്വത്രന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിത ഇന്ദിരാഗാന്ധിയാണ്‌ (1959).

* കോണ്‍ഗ്രസ്‌ പ്രസിഡന്റായ വനിതകളില്‍ ഭാരതരത്ന പുരസ്കാരത്തിന്‌ അര്‍ഹയായത്‌ ഇന്ദിരാഗാന്ധി മാത്രമാണ്‌.

* ആര്‍ജിത ഇന്ത്യന്‍ പൗരത്വമുള്ള ഏക കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാസന്ധിയാണ്‌.

* എവിഡ്ജ്‌ അന്റോണിയ അല്‍ബിന മൈനോ എന്ന്‌ യഥാര്‍ഥപേരുള്ള അവര്‍ ഇറ്റലിയിലാണ്‌ ജനിച്ചത്‌. സീതാറാം കേസരിക്കുശേഷം 1998-ല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷപദത്തിലെത്തി.

പ്രസിഡന്റുമാരും പ്രായവും
* ഏറ്റവും പ്രായം കൂടിയ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായത്‌ ദാദാഭായ്‌ നവറോജിയാണ്‌.

* കൊല്‍ക്കത്തയിലെ രണ്ടാം കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ (1886) ദാദാഭായ്‌ നവറോജി (1825-1917) അധ്യക്ഷനായത്‌ 61-0൦ വയസ്സില്‍. എന്നാല്‍, കോണ്‍ഗ്രസ്‌ അധ്യക്ഷനായി തന്റെ മുന്നാം ഊഴത്തിന്‌ 1906-ല്‍ കല്‍ക്കട്ട സമ്മേളനത്തില്‍
അദ്ദേഹം എത്തിയത്‌ 81-മത്തെ വയസ്സിലാണ്‌. ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്ന അദ്ദേഹത്തിന്റെ അപരനാമം അന്വര്‍ഥമായി.

* ഏറ്റവും കുടിയ പ്രായത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ വനിത ആനി ബസന്റാണ്‌ (70).

* ആദ്യ സമ്മേളനത്തില്‍ (1885) അധ്യക്ഷത വഹിക്കുമ്പോള്‍ വുമേഷ്‌ ചന്ദ്ര ബാ
നര്‍ജിക്ക്‌ (1844-1906) പ്രായം 41 വയസ്സ്‌.

* സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സീതാറാം കേസരിയാണ്‌ (78).

* ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായത്‌ മൗലാനാ അബുള്‍ കലാം ആസാദ്‌ ആണ്‌.

* 1923-ല്‍ ഡല്‍ഹിയിലെ പ്രത്യേക സമ്മേളനത്തിലാണ്‌ ആസാദ്‌ അധ്യക്ഷനായത്‌ (35 വയസ്സ്‌). റഗുലര്‍ സെഷനില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അധ്യക്ഷനായത്‌ ജവാഹര്‍ലാല്‍ ന്റെഹുവാണ്‌ (40) 1929 ലെ
ലാഹോര്‍ സമ്മേളനത്തില്‍.

* സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാ
ജീവ്‌ ഗാന്ധിയാണ്‌ (40).

100 ചോദ്യങ്ങൾ -ഉത്തരങ്ങള്‍
1. കോണ്‍ഗ്രസ്‌ സ്ഥാപകനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂമിന്റെ സ്വദേശം:
(എ) ഇംഗ്ലണ്ട്‌
(ബി) വെയ്ല്‍സ്‌
(സി) സ്കോടലന്‍ഡ്‌
(ഡി) അയര്‍ലന്‍ഡ്‌
ഉത്തരം: (സി)

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഘടന:
(എ) ലാന്‍ഡ്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷന്‍
(ബി) ബ്രഹ്മസമാജം
(സി) ഡെക്കാള്‍ എഡ്യുക്കേഷന്‍ സൊസൈറ്റി
(ഡി) ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍
ഉത്തരം: (ഡി)

3. ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഓദ്യോഗിക പ്രതിനിധികളുടെ എണ്ണം:
(എ) 79
(ബി) 72
(സി) 78
(ഡി) 89
ഉത്തരം: (ബി)

4. 1885-ല്‍ കോണ്‍ഗ്രസിന്റെ പ്രഥമ അധ്യക്ഷനായ ഡബ്ല്യു.സി. ബാനര്‍ജി ഏത്‌ പ്രവിശ്യക്കാരനായിരുന്നു?
(എ) ബോംബെ
(ബി) ബംഗാള്‍
(സി) മ്രദാസ്‌
(ഡി) യുണൈറ്റഡ്‌ പ്രൊവിന്‍സ്‌
ഉത്തരം: (എ)

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എ.ഒ.ഹ്യും വഹിച്ചിരുന്ന പദവി;
(എ) പ്രസിഡന്റ്‌
(ബി) ചെയര്‍മാന്‍
(സി) ട്രഷറര്‍
(ഡി) സ്രെകട്ടറി
ഉത്തരം: (ഡി)

6. കോണ്‍ഗ്രസിന്‌ ആ പേര്‍ നിര്‍ദ്ദേശിച്ചത്‌:
(എ) ഡബ്ല്്യു.സി. ബാനര്‍ജി
(ബി) എ.ഒ.ഹ്യും
(സി) ദാദാഭായ്‌ നവറോജി
(ഡി) മഹാത്മാ ഗാന്ധി
ഉത്തരം: (സി)

7. കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്‌:
(എ) എ.ഒ.ഹ്യും
(ബി) ജി.പി.പിള്ള
(സി) ഡബ്ല്യു.സി. ബാനര്‍ജി
(ഡി) ജി.സുബ്രഹ്മണ്യ അയ്യര്‍
ഉത്തരം: (ഡി)

8. കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളന വേദിയായിനിശ്ചയിച്ചിരുന്ന ഏത്‌ നഗരത്തില്‍ പ്ലേഗ്‌ ബാധ ഉണ്ടായിരുന്നതിനാലാണ്‌ വേദി ബോംബെയിലേക്ക്‌ മാറ്റിയത്‌?
(എ) പുനെ
(ബി) നാഗ്പൂര്‍
(സി) നാസിക്‌
(ഡി) കല്‍ക്കട്ട
ഉത്തരം: (എ)

9. എത്ര ഓദ്യോഗിക പ്രതിനിധികളാണ്‌ കൊല്‍ക്കത്തയില്‍നടന്ന കോണ്‍ഗ്രസിന്റെ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്തത്‌?
(എ) 72
(ബി) 434
(സി) 607
(ഡി) 1238
ഉത്തരം: (ബി)

10. കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ട വര്‍ഷം:
(എ) 1920
(ബി) 1947
(സി) 1950
(ഡി) 1929
ഉത്തരം: (ബി)

11. കോണ്‍ഗ്രസ്‌ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം (1887):
(എ) മ്രദാസ്‌
(ബി) ഹൈദരാബാദ്‌
(സി) ബാഗ്ലൂര്‍
(ഡി) രാജമുന്ദ്രി
ഉത്തരം: (എ)

12. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വിദേശി:
(എ) എ.ഒ.ഹ്യും
(ബി) ജോര്‍ജ്‌ യൂള്‍
(സി) വില്യം വെഡര്‍ബേണ്‍
(ഡി) ഹെന്‍റി കോട്ടണ്‍
ഉത്തരം: (ബി)

13. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌?
(എ) 1885
(ബി) 1886
(സി) 1889
(ഡി) 1890
ഉത്തരം: (സി)

14. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെബ്രിട്ടിഷ്‌ കമ്മിറ്റി ആദ്യ അധ്യക്ഷനായിരുന്നത്‌:
(എ) വില്യം വെഡര്‍ബേണ്‍
(ബി) വില്യം ദിഗ്ബി
(സി) ഹെന്‍റി കോട്ടണ്‍
(ഡി) ജോര്‍ജ്‌ യൂള്‍
ഉത്തരം: (എ)

15. കോണ്‍ഗ്രസ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത:
(എ) ആനി ബെസന്റ്‌
(ബി) കാദംബിനി ഗാംഗുലി
(സി) സരോജിനി നായിഡു
(ഡി) ചന്ദ്രമുഖീ ബോസ്‌
ഉത്തരം: (ബി) 
(ചോദ്യോത്തരങ്ങൾ അടുത്ത പേജിൽ തുടരുന്നു)

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here