ഓസ്കാർ 2020: ഓസ്കാർ പുരസ്കാര ജേതാക്കൾ
92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യന്‍ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.  മികച്ച ചിത്രം, മികച്ച സംവിധായകൻ (ബോങ് ജുൻ ഹോ), തിരക്കഥ, മികച്ച വിദേശഭാഷാചിത്രം എന്നിങ്ങനെ നാല് ഓസ്കറുകൾ നേടി പാരസൈറ്റ്.
* മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
* റെനി സെല്‍വഗര്‍ ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
* വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി.
* മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാര്യേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
* മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി.
* മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4.
* മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.
*  മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിന്. 1917 എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
* മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ നേടി. ജോക്കര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC PREVIOUS EXAM QUESTIONS (LDC/LGS LEVEL) -> Click here
PSC PREVIOUS EXAM QUESTIONS (DEGREE LEVEL) -> Click here
PSC Degree Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here