ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) - 30
736 ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്
- തു രുമ്പ്
737 ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്
- കണ്ണിനെ
738 പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര
- ഓസ്‌ത്രേലിയ
739 അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ
- പ്രമേഹം
740 മനുഷ്യ ഹൃദയത്തിന്റെ ഭാരം
-പുരുഷൻ- 340 ഗ്രാം, സ്ത്രീ - 255ഗ്രാം
741 ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ
742 ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക
- സുനിതാ വില്യംസ്
743 അതിചാലകത കണ്ടുപിടിച്ചതാര്
- കാമർലിങ് ഓനസ് -
744 യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
- കുതിരശക്തി
745 ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ
തോതിൽ കാണുന്നത്
-പഞ്ചസാര
746 ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
- ഇൻസുലിൻ
747 ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
- വർണാന്ധത
748 ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര്
- എച്ച്.എം.എസ്.ബീഗിൾ
749 ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്
- ഗാലപ്പാഗോസ്
750 ഡാലിയയുടെ സ്വദേശം
- മെക്സിക്കോ
751 ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
- സിൽവർ നൈട്രേറ്റ് -
752 കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്.
- ഗ്ലൈക്കോജൻ
753 ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം
- ഓക്സീകരണം
754 മനുഷ്യനഖം എന്നത്------ ആണ്
പ്രോട്ടീൻ
755 മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച്
- ഫലോപ്പിയൻ ട്യൂബ്
756 മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്.
- ഒരു ജോടി
757 ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം
- നെടോഗ്ലിസറിൻ
758 വൈദ്യുതിയുടെ വാണിജ്യ ഏകകം
- കി.ലോവാട്ട് അവർ
759 പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
- ജോൺ ഗുട്ടൻബർഗ്
760 നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം
- സിട്രിക് അമ്ളം
761 നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം
- ഹീലിയം. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ,സിനോൺ, റാഡോൺ -
762 കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
-വിറ്റാമിൻ എ
763 കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- ലാക്രിമൽ ഗ്രന്ഥി
764 കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം
- ലെസോസൈം
765 കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം
- ആൽഫാ കെരാറ്റിൻ
0 അഭിപ്രായങ്ങള്