64th National Film Award -2017
64 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം
64 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം
അറുപത്തി നാലാമത് ദേശീയ
ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന്
സുരഭി ലക്ഷ്മി മികച്ച നടിയായി.
റുസ്തം എന്ന ചിത്രത്തിലെ
മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി.
മഹേഷിന്റെ പ്രതികാരം മികച്ച
മലയാള ചിത്രമായി തെരഞ്ഞെടുത്തു. മികച്ച നടിക്കും മികച്ച നടനുള്ള പ്രത്യേക പരാമർശവും
അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് മലയാളം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ
അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. പുലിമുരുകൻ, മുന്തിരിവള്ളികൾ,
ജനത ഗ്യാരേജ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം
ലഭിച്ചു.
പുരസ്‌കാരങ്ങള്‍
· ചിത്രം: കാസവ് (മറാഠി)
· നടി: സുരഭി (മിന്നാമിനുങ്ങ്)
· നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
· നടി: സുരഭി (മിന്നാമിനുങ്ങ്)
· നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
· പ്രത്യേക ജൂറി പരാമര്‍ശം (നടൻ): മോഹന്‍ലാല്‍
(മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
· പ്രത്യേക ജൂറി പുരസ്കാരം (നടി): സോനം കപൂർ
(നീരജ)
· സഹനടൻ: മനോജ് ജോഷി
· സഹ നടി: സൈറ വസീം (ദംഗൽ)
· ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം),
സാജ് (ബംഗാൾ), മനോഹര കെ (കന്നഡ)
· മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
· സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)
· മികച്ച ഗാനരചയിതാവ്: വൈരമുത്തു
· ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന
നേരം)
· ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ
പ്രതികാരം)
· പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്‌വി
ഹവാ, നീര്‍ജാ
· മികച്ച തമിഴ്ചിത്രം: ജോക്കര്‍
· മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം:
പിങ്ക് (ഹിന്ദി)
· മികച്ച ജനപ്രിയ ചിത്രം: സന്തതം ഭവതി (കന്നഡ)
· നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്)
· മികച്ച നവാഗത സംവിധായകൻ: ദീപ് ചൗധരി (അലീഫ്)
· ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
· പ്രൊഡക്ഷൻ ഡിസൈൻ: സുവിത ചക്രവർത്തി
(24)
· സ്പെഷ്യൽ ഇഫക്റ്റ്സ്: നവീൻ പോൾ (ശിവായ്)
മറ്റു പുരസ്‌കാരങ്ങള്‍
· സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
· സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
· ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ്
ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
· ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
· ഹ്രസ്വചിത്രം: ആഭ
· എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്
0 അഭിപ്രായങ്ങള്‍