PSC Malayalam - 2000 PSC Questions and Answers 1 


മലയാള ഭാഷയുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷയ്ക്ക് ചോദിയ്ക്കുന്ന 2000 ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാം. 20 പേജുകളിലായി നൽകിയിരിക്കുന്ന ഈ ചോദ്യോത്തരങ്ങൾ വിവിധ മത്സര പരീക്ഷകൾക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. 

PSC 10th Level, +2 Level, Degree Level Exam Questions and Answers / Malayalam: 2000 Questions and Answers - PSC / Devaswam Board Questions and Answers 
Chapter -1


1. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്
(D) എണ്ണൂറ്
Answer: (C)

2. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി
Answer: (A)

3. അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില്‍ പെടുന്നു ?
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സർവ്വയനാമികം
Answer: (D)

4. താഴെ കൊടുത്തവയിൽ തെറ്റായ പ്രയോഗം കണ്ടെത്തുക.
(A) വീണ്ടും ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
(B) ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
(C) ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍ കൂടി പോകും
(D) വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
Answer: (D)

5. താഴെ പറയുന്നവയിൽ പന്തീരുകുലത്തിന്റെ കഥപറയുന്ന മലയാള നോവല്‍ ഏത്?
(A) മഞ്ഞ്
(B) ഇന്നലത്തെ മഴ
(C) നിഷേധരാജ്യത്തിലെ രാജാവ്
(D) ഒരിക്കൽ
Answer: (B)

6. താഴെ പറയുന്നതില്‍ ശരിയായ രൂപമേത് ?
(A) അദ്ദേഹത്തെ ഹാർദവമായി സ്വാഗതം ചെയ്തു
(B) അദ്ദേഹത്തെ ഹാർദവത്തോടെ സ്വാഗതം ചെയ്തു
(C) അദ്ദേഹത്തെ ഹാർദമായി സ്വാഗതം ചെയ്തു
(D) അദ്ദേഹത്തെ സന്തോഷത്തോടെ ഹാർദമായി സ്വാഗതം ചെയ്തു.
Answer: (C)

7. It is better to die like a lion than to live like an ass. സമാനമായ പഴഞ്ചൊല്ലേത് ?
A ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
B ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
C ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
D ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരു കഴുത മരിക്കുന്നു
Answer: (A)

8. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്‍ഥം:
(A) പരിമിതവസ്തു
(B) പിശുക്കുകാട്ടല്
(C) കണക്കുകൂട്ടിയുള്ള ജീവിതം
(D) ഗുണമേന്മയുടെ പ്രാധാന്യം
Answer: (A)

9. ശരിയായ തര്‍ജമ എഴുതുക:-
They gave in after fierce resistance.
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവർ കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവർ മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവർ കീഴടങ്ങി
(D) കടുത്ത ചെറുത്തുനില്പിനെയും അവർ അതിജീവിച്ചു
Answer: (C)

10. ആഗമസന്ധിക്ക് ഉദാഹരണമേത് ?
A നിറപറ
B നെന്‍മണി
C തിരുവോണം
D പടക്കളം
Answer: (C)

11. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്
(D) എണ്ണൂറ്
Answer: (C)

12. 'ഊഷരം' എന്ന പദത്തിൻറെ വിപരീതപദമേത് ?
(A) ഉറവ
(B) ആർദ്രം
(C) ഉർവരം
(D) ഇതൊന്നുമല്ല
Answer: (C)

13. ആടുജീവിതം എന്ന കൃതിയുടെ രചയിതാവാര്?
A ആനന്ദ്
B മേതില്‍ രാധാകൃഷ്‌ണൻ
C സക്കറിയ
D ബെന്യാമിന്‍
Answer: (D)

14. "കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്?
(A) ഒക്‌ടോവിയോപാസ്‌
(B) പൗലോകൊയ്‌ലോ
(C) ഹുവാന്‍ റൂള്‍ഫ
(D) ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കോസ്‌
Answer: (D)

15. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
(A) ആധാരികയുടെ
(B) നിർദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Answer: (C)

16. കാറ്റ് പര്യായമല്ലാത്തതേത് ?
A പവനൻ
B അനിലൻ
C പവമാനൻ
D അനലൻ
Answer: (D)

17. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?
(A) ബഹുവ്രീഹി
(B) തല്പുരുഷൻ
(C) ദ്വന്ദൻ
(D) കര്മ്മധാരയൻ
Answer: (C)

18. ശരിയായ രൂപം ഏത്?
(A) പാഠകം
(B) പാഢകം
(C) പാഢഗം
(D) പാടഗം
Answer: (A)

19. ആകാശം എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
A ഗഗനം
B വാനം
C വ്യോമം
D കുമുദം
Answer: (D)

20. Envy is the sorrow of fools എന്നതിന്റെ മലയാള തര്‍ജ്ജമ
(A) അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
(B) വിഡ്ഢികൾക്ക്  അസൂയമൂലം ദുഃഖിക്കേണ്ടിവരും
(C) അസൂയ പെരുത്തവർ വിഡ്ഢികളാണ്
(D) അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്
Answer: (A)

21. "മുത്തശ്ശി" ആരുടെ കൃതിയാണ് ?
(A) ലളിതാംബികാ അന്തര്‍ജനം
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) മാധവിക്കുട്ടി
Answer: (C)

22. ശരിയായ പദമേത്?
A അന്തച്ഛിദ്രം
B അന്തശ്ചിദ്രം
C അന്തഛിദ്രം
D അന്തശ്‌ഛിദ്രം
Answer: (A)

23. താഴെ കൊടുത്തിരിക്കുന്നതില്‍ സകര്‍മ്മകക്രിയ ഏത്?
(A) കുഴങ്ങി
(B) മുഴങ്ങി
(C) പുഴുങ്ങി
(D) മുടങ്ങി
Answer: (C)

24. ശരിയായ രൂപം ഏത് ?
(A) വ്യത്യസ്ഥം
(B) വിത്യസ്ഥം
(C) വിത്യസ്തം
(D) വ്യത്യസ്തം
Answer: (D)

25. വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
A വിണ്‍ + അലം
B വിണ്‍ + ടലം
C വിണ്ട + തലം
D വിണ്‍ + തലം
Answer: (D)

26. കാട്ടാന എന്നതിലെ സമാസം ഏത്?
A തത്പുരുഷന്‍ ---------
B കര്‍മ്മധാരയന്‍
C അവ്യയീഭവന്‍
D ദ്വന്ദ്വന്‍
Answer: (A)

27. 'കോവിലന്‍' എന്ന തൂലികാനാമത്തിനുടമ?
(A) എം.ആർ. നായർ
(B) എം.കെ. മേനോൻ
(C) വി. മാധവൻ നായർ
(D) പി.വി. അയ്യപ്പൻ
Answer: (D)

28. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക
(A) പീഢനം
(B) പീഠനം
(C) പീഡനം
(D) പീടനം
Answer: (C)

29. കേശവീയം എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവ് ആരാണ് ?
A കെ.സി. കേശവപിള്ള
B ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
C കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
D വള്ളത്തോള്‍ നാരായണമേനോന്‍
Answer: (A)

30. "അഷ്ടാധ്യായി"യുടെ രചയിതാവ് ?
(A) ശക്തിഭദ്രന്‍
(B) ഭവഭൂതി
(C) പാണിനി
(D) വിഷ്ണുശര്‍മ്മ
Answer: (C)

31. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം
Answer: (A)

32. 2007 -ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന്‍ ആരാണ്?
A ഒ.എന്‍.വി. കുറുപ്പ്
B വി.എസ്. ഖാണ്ഡേക്കര്‍
C എം.ടി. വാസുദേവന്‍ നായര്‍
D മഹാശ്വേതാ ദേവി
Answer: (A)

33. മുന്‍വിനയെച്ചത്തിന് ഉദാഹരണം ഏത്?
(A) പോയിക്കണ്ടു
(B) പോകെ കണ്ടു
(C) പോകവേ കണ്ടു
(D) പോയാല് കാണാം.
Answer: (A)

34. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?
(A) ഞാൻ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാൻ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാൻ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാൻ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Answer: (B)

35. വന്നു എന്ന വാക്ക് ഏത് പ്രകാരത്തില്‍പ്പെടുന്നു?
A വിധായകം
B നിയോജക
C അനുജ്ഞായക
D നിര്‍ദ്ദേശിക
Answer: (D)

36. താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം.
(A) ബുദ്ധിമാൻ
(B) മൃദുത്വം
(C) വൈയാകരണൻ
(D) ദർശനം
Answer: (D)

37. Play with fire - എന്നതിന്റെ മലയാള തര്‍ജ്ജമ:
(A) തീക്കൊള്ളികൊണ്ട് രസിക്കുക
(B) തീ കൊണ്ട് രസിക്കുക
(C) തീയിലേക്ക് ചാടുക
(D) തീ കൊണ്ട് കളിക്കുക
Answer: (D)

38. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
A പി.സി. കുട്ടിക്കൃഷ്ണന്‍
B എന്‍. കൃഷ്ണപിള്ള
C പി.സി. ഗോപാലന്‍
D കുറ്റിപ്പുഴ കൃഷ്ണപിള്ള
Answer: (A)

39. ശരിയായ വാക്യമേത് ?
(A) പരീക്ഷ കഠിനമായതാണ് കുട്ടികൾ തോല്ക്കാൻ കാരണം
(B) ഓരോപഞ്ചായത്ത് തോറും ഓരോ ആശുപത്രി ആവശ്യമാണ്
(C) അഴിമതി തീർച്ചയായും തുടച്ചു നീക്കുകതന്നെ വേണം
(D) പരീക്ഷ കഠിനമായതുകൊണ്ടാണ് കുട്ടികൾ തോല്ക്കാൻ കാരണം
Answer: (A)

40. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
(A) ആധാരികയുടെ
(B) നിർദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Answer: (C)

41. അവര്‍ പോയി എന്ന വാക്യത്തിലെ ക്രിയ ഏത്?
A പേരച്ചം
B വിനയച്ചം
C മുറ്റുവിന
D പറ്റുവിന
Answer: (C)

42. ശരിയായ തര്‍ജ്ജമ എഴുതുക:
Fruit of the forbidden tree given mortal taste:
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ്
(C) അമൂല്യമായ കനികൾ സ്വാദുള്ളവയാണ്
(D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
Answer: (D)

43. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?
(A) ഉദ്ദേശികയുടെ
(B) ആധാരികയുടെ
(C) പ്രതിഗ്രാഹികയുടെ
(D) നിർദ്ദേശികയുടെ
Answer: (C)

44. നിത്യകന്യകയെത്തേടി എന്ന കൃതിയുടെ കർത്താവാര്?
A ചങ്ങമ്പുഴ കൃഷ്ണപിള്ള
B കെ. അയ്യപ്പപ്പണിക്കർ
C ഇടപ്പള്ളി രാഘവൻ പിള്ള
D പി. കുഞ്ഞിരാമൻ നായർ
Answer: (D)

45. ശ്ലോകത്തില്‍ കഴിക്കുക
(A) ശ്ലോകം ചൊല്ലുക
(B) പതുക്കെ ചെയ്യുക
(C) ഏറെച്ചുരുക്കുക
(D) പരത്തിപ്പറയുക
Answer: (C)

46. 'നന്തനാര്‍' എന്ന തൂലികാനാമത്തില്‍ എഴുതുന്നത്?
(A) പി.സി. ഗോപാലൻ
(B) പി.സി. കുട്ടികൃഷ്ണൻ
(C) അച്യുതൻ നമ്പൂതിരി
(D) കെ. കൃഷ്ണൻ നായർ
Answer: (A)

47. To go on എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത് ?
A യാത്രയാവുക
B തുടരുക
C നടന്നു പോവുക
D കടന്നു പോവുക
Answer: (B)

48. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ പദം ഏത് ?
A പ്രാരാബ്ദം
B പ്രാരാബ്ധം
C പ്രാരബ്ദം
D പ്രാരബ്ധം
Answer: (D)

49. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?
(A) ബഹുവ്രീഹി
(B) തല്പുരുഷൻ
(C) ദ്വന്ദൻ
(D) കര്മ്മധാരയൻ
Answer: (C)

50. താഴെ പറയുന്നവയില്‍ സകര്‍മകക്രിയ അല്ലാത്തത്
(A) ഉണ്ണുക
(B) കുടിക്കുക
(C) കുളിക്കുക
(D) അടിക്കുക
Answer: (C)

51. സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്?
A സംയോജനം
B അസംഘടനം
C ഘടനം
D വിഘടനം
Answer: (D)

52. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ?
A അയ്യപ്പന്‍പിള്ള
B എ. അയ്യപ്പന്‍
C വി.വി. അയ്യപ്പന്‍
D എം. അച്യുതന്‍
Answer: (C)

53. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:
(A) അനുജ്ഞായക പ്രകാരം
(B) നിർദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Answer: (A)

54. 'അവന്‍' എന്നതിലെ സന്ധി :
(A) ആദേശം
(B) ലോപം
(C) ദ്വിത്വം
(D) ആഗമം
Answer: (D)

55. Where there is a will, there is a way - സമാനമായ പഴഞ്ചൊല്ല് ഏത് ?
A പയ്യെത്തിന്നാല്‍ പനയും തിന്നാം
B വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
C ഐക്യമത്യം മഹാബലം
D പല തുള്ളി പെരുവെള്ളം
Answer: (B)

56. ശരിയായ പരിഭാഷയേത് ? Necessity can make even the timid brave.
A ആവശ്യം വന്നാല്‍ ഒന്നിനും കൊള്ളാത്തവനും ധീരനാകും
B ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും
C ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാല്‍ ധീരനാകും
D ആവശ്യം വന്നാല്‍ ധീരനും ഒന്നിനും കൊള്ളാത്തവനാകും
Answer: (B)

57. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?
(A) നിര്ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംബന്ധിക
(D) ഉദ്ദേശിക
Answer: (B)

58. ശരിയായ വാചകം ഏത്?
(A) ബസ്സിനുള്ളിൽ പുകവലിക്കുകയും കൈയോ തലയോ പുറത്തിടുകയോ ചെയ്യരുത്
(B) ഇവിടെ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും വില്ക്കപ്പെടുന്നു.
(C) വേറെ ഗത്യന്തരമില്ലാതെ അയാൾ രാജിവച്ചു.
(D) എല്ലാ ഒന്നാം തീയതിയും അമ്പലത്തിൽ പ്രത്യേക പൂജയുണ്ട്
Answer: (D)

59. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത് ?
A ഇരിക്കുക
B പഠിക്കുക
C ഓടിക്കുക
D നടക്കുക
Answer: (C)

60. അവള്‍ ഏതു സര്‍വനാമ വിഭാഗത്തില്‍പ്പെടുന്നു ?
A ഉത്തമപുരുഷൻ
B മധ്യമപുരുഷൻ
C ഇതൊന്നുമല്ല
D പ്രഥമപുരുഷൻ
Answer: (D)

61. ശരിയായ രൂപം ഏത്?
(A) പാഠകം
(B) പാഢകം
(C) പാഢഗം
(D) പാടഗം
Answer: (A)

62. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
(A) കടൽ + കാറ്റ് = കടൽക്കാറ്റ്
(B) തീ + കനൽ = തീക്കനൽ
(C) പോ + ഉന്നു = പോവുന്നു
(D) അല്ല + എന്ന് = അല്ലെന്ന്
Answer: (C)

63. ആയിരത്താണ്ട് സന്ധിയേത് ?
A ലോപം
B ആദേശം
C ആഗമം
D ദ്വിത്വം
Answer: (B)

64. കൊഴിഞ്ഞ ഇലകള്‍ ആരുടെ ആത്മകഥയാണ്?
A പി.എന്‍. മേനോന്‍
B ജോസഫ് മുണ്ടശ്ശേരി
C സി. അച്ചുതമേനോന്‍
D ഇ.എം.എസ്.
Answer: (B)

65. താഴെപ്പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?
(A) ഇ
(B) തു
(C) അൾ
(D) ആൾ
Answer: (B)

66. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?
(A) ഭിന്നിപ്പിക്കൽ
(B) വേർതിരിച്ച് കാണിക്കൽ
(C) താരതമ്യം
(D) വിശേഷണം
Answer: (D)

67. ശരിയായ വാക്യമേത് ?
A പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ
B പ്രായാധിക്യം ചെന്ന മഹത്‌വ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ
C പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ
D പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ
Answer: (A)

68. ഒരേ പദം ആവര്‍ത്തിക്കുന്നതുവഴി അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്ന അലങ്കാരം ഏത്?
A യമകം
B ശ്ലേഷം
C ദ്വിതീയാക്ഷരപ്രാസം
D അനുപ്രാസം
Answer: (A)

69. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?
(A) കളഭം
(B) ഹരിണം
(C) സിന്ധൂരം
(D) കരി
Answer: (B)

70. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?
(A) മഞ്ഞയായ കിളി
(B) മഞ്ഞ നിറമുള്ള കിളി
(C) മഞ്ഞച്ച കിളി
(D) മഞ്ഞയുടെ കിളി
Answer: (A)

71. പ്രഥമ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
A ഇളംകുളം കുഞ്ഞൻപിള്ള
B വള്ളത്തോൾ
C ശൂരനാട് കുഞ്ഞൻപിള്ള-
D ബാലാമണിയമ്മ
Answer: (C)

72. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ ഏത്?
(A) ഒപ്പുവയ്ക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക
(B) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ
(C) ഒപ്പു വയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക
(D) ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂർവ്വം പരിശോധിക്കുക
Answer: (D)

73. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
(A) അഥിതി
(B) അതിധി
(C) അതിഥി
(D) അധിദി
Answer: (C)

74. 'ആഷാമേനോന്‍' എന്ന തൂലികാനാമത്തിനുടമ?
(A) കെ.ശ്രീകുമാർ
(B) എൻ.നാരായണപ്പിള്ള
(C) അയ്യപ്പൻ പിള്ള
(D) പി.സച്ചിദാനന്ദൻ
Answer: (A)

75. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് ഏതാണ്?
(A) സമഗ്രമായി അന്വേഷിക്കുക
(B) ഒരുവിധം കഴിച്ചുകൂട്ടുക
(C) സന്ദർഭാനുസരണം പ്രവർത്തിക്കുക
(D) ഒപ്പമെത്തുക
Answer: (A)

76. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?
(A) ഞാൻ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാൻ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാൻ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാൻ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Answer: (B)

77. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽ പെടുന്നു?
(A) സാംഖ്യം
(B) ശുദ്ധം
(C) പാരിമാണികം
(D) വിഭാവകം
Answer: (A)

78. ശരിയായ തർജ്ജമ എഴുതുക Fruit of the forbidden tree given mortal taste:
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
(B) സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ്
(C) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(D) അമൂല്യമായ കനികൾ സ്വാദുള്ളവയാണ്
Answer: (A)

79. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം എന്താണ്?
(A) മാന്ത്രിക വിദ്യ കാണിക്കുക
(B) ദാക്ഷിണ്യം കാണിക്കാതിരിക്കുക
(C) വഞ്ചിക്കുക
(D) തോൽപ്പിക്കുക
Answer: (C)

80. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം ഏത്?
(A) ശാകുന്തളം
(B) അവകാശികള്‍
(C) നാലുകെട്ട്‌
(D) നിര്‍മ്മാല്യം
Answer: (A)

81. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?
(A) തോൾവള
(B) പീതാംബരം
(C) കൊന്നത്തെങ്ങ്
(D) നീലാകാശം
Answer: (A)

82. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികൾ കാട്ടുക
(D) അനുസരണയില്ലായ്മ കാട്ടുക
Answer: (C)

83. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ഏത്?
(A) മടിയൻമല ചുമക്കും
(B) വിത്തുഗുണം പത്തുഗുണം
(C) മിന്നുന്നതെല്ലാം പൊന്നല്ല
(D) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Answer: (D)

84. 2009 -ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു. എ. ഖാദറിന്റെ കൃതി ഏതാണ്?
(A) മഞ്ഞ്‌
(B) തൃക്കോട്ടൂര്‍ നോവലുകൾ
(C) കേശവന്റെ വിലാപങ്ങള്‍
(D) മരുഭൂമികള്‍ ഉണ്ടാകുന്നത്
Answer: (B)

85. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി
Answer: (A)

86. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?
(A) നി + കൾ
(B) നി + ങ് + കൾ
(C) നിന് + കൾ
(D) നിങ് + അൾ
Answer: (A)

87. അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
(A) പ്രയോജിക
(B) സംയോജിക
(C) ആധാരിക
(D) പ്രതിഗ്രാഹിക
Answer: (C)

88. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ?
(A) നിര്‍മ്മാല്യം
(B) സ്‌നേഹസീമ
(C) ജീവിതനൗക
(D) തുലാഭാരം
Answer: (A)

89. തെറ്റായ വാക്യം ഏത് ?
(A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദർശിക്കാമെന്ന് ഉറപ്പുനല്കുന്നു
(B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
(C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
(D) ആ ചടങ്ങുമായി ബന്ധപ്പെട്ട അസംഖ്യം ഐതിഹ്യങ്ങളുണ്ട്
Answer: (C)

90. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
(A) ഭീഷ്മരുടെ പ്രതിജ്ഞ
(B) വലിയ ശപഥം
(C) നശിക്കാത്ത പ്രതിജ്ഞ
(D) കഠിനശപഥം
Answer: (D)

91. I have been having fever for the last two days. ശരിയായ തർജ്ജമ എഴുതുക.
(A) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
(B) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്
(C) എനിക്ക് പനി തുടങ്ങിയാൽ രണ്ടു ദിവസം നീണ്ടുനിൽക്കും
(D) ഞാൻ പനിമൂലം രണ്ടു ദിവസം കിടന്നു
Answer: (B)

92. ശരിയായ വാക്യം ഏത്?
(A) ഈ പ്രശ്നങ്ങളിൽ നൂറിനു തൊണ്ണൂറു ശതമാനവും അവർ സ്വയം ഉണ്ടാക്കുന്നതാണ്.
(B) എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല.
(C) കഥകളിയിൽ നൃത്തനൃത്യനാട്യരൂപങ്ങൾ ഉൾച്ചേർന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ് പ്രാധാന്യം.
(D) അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട്.
Answer: (B)

93. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?
(A) കണ്ടില്ല
(B) നെന്മണി
(C) ചാവുന്നു
(D) മയില്പ്പീലി
Answer: (B)

94. മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു ?
(A) 18
(B) 9
(C) 24
(D) 15
Answer: (A)

95. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?
(A) ഓടയിൽനിന്നു
(B) കടൽതീരത്ത്
(C) അസുരവിത്ത്
(D) ഏണിപ്പടികൾ
Answer: (B)

96. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌. കെ. പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
(A) കാപ്പിരികളുടെ നാട്ടില്‍
(B) ബാലിദ്വീപ്‌
(C) ഒരു ദേശത്തിന്‍റെ കഥ
(D) ഒരു തെരുവിന്‍റെ കഥ
Answer: (C)

97. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത് ?
(A) തുളു
(B) മലയാളം
(C) തെലുങ്ക്
(D) ഗുജറാത്തി
Answer: (D)

98. 'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം
(A) അറിയുക
(B) ചോദിക്കുക
(C) കേള്‍ക്കുക
(D) ഇതൊന്നുമല്ല
Answer: (A)

99. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത് ആരാണ്?
(A) പാലാ നാരായണന്‍ നായര്‍
(B) ശൂരനാട് കുഞ്ഞന്‍പിള്ള
(C) സുഗതകുമാരി
(D) ലളിതാംബിക അന്തര്‍ജ്ജനം
Answer: (A)

100. മഹാഭാരതത്തിലെ പര്‍വ്വങ്ങള്‍ എത്ര?
(A) 21
(B) 10
(C) 18
(D) 14
Answer: (C)

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here