പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -20
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
1901.അദ്ധ്യാത്മരാമായണം ആദ്യമുദ്രണം നടത്തിയത് എവിടെ?
- വിദ്യാവിലാസം അച്ചുകുടം
1902.കീര്‍ത്തന സാഹിത്യത്തിലെ കീര്‍ത്തി പതാക എന്നറിയപ്പെടുന്ന കവിയാര്?
- പൂന്താനം
1903.മലയാളത്തിലെ ആദ്യത്തെ ജനകീയ മഹാകാവ്യം ഏത് ?
- കൃഷ്ണഗാഥ
1904.ക്രൈസ്തവസാഹിത്യത്തിലെ മഹാഭാരതം എന്ന് വിശേഷിപ്പിക്കാവുന്ന മഹാകാവ്യം ഏത്?
- വേദവിഹാരം
1905.വേദവിഹാരം എന്നാ കാവ്യത്തിന്‍റെ രചന നിര്‍വഹിച്ചത് ആര്?
- സൈമണ്‍
1906.ആട്ടക്കഥ രചിച്ച ഒരേയൊരു വനിത ആര്?
- കുഞ്ഞിക്കുട്ടിത്തങ്കച്ചി
1907.ആദ്യത്തെ പച്ചമലയാളപ്രസ്ഥാന കൃതി ഏത്?
- നല്ല ഭാഷ
1908.മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണകാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്?
-അഷ്ടമിയാത്ര
1909.കവിസാര്‍വ്വഭൌമന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര്?
-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍
1910.മലയാള മാസങ്ങളെ വര്‍ണിക്കുന്ന കൃതി ഏത്?
-മലയാംകൊല്ലം(കൊച്ചുണ്ണിത്തമ്പുരാന്‍ )
1911. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ - ഒ.ചന്തുമേനോന്റെ ഇന്ദുലേഖ
1912. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍
- മാര്‍ത്താണ്ഡവര്‍മ്മ
1913. മാര്‍ത്താണ്ഡവര്‍മ്മയുടെ രചനയ്ക്ക് സി.വിയെ പ്രേരിപ്പിച്ച കൃതി
- വാള്‍ട്ടര്‍സ്കോട്ടിന്റെ ഐവാന്ഹോ
1914. മലയാളത്തിലെ സ്കോട്ട് എന്ന് വിളിക്കുന്നത് ആരെ
- സി.വി.രാമന്‍പിള്ളയെ
1915. വാഗ്ദേവിയുടെ വീരഭടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര്
- സി.വി.രാമന്‍പിള്ള
1916. സി.വി.രാമന്‍പിള്ള എഴുതിയതായി പറയപ്പെടുന്ന അപൂര്‍ണ്ണ നോവല്‍
- ദിഷ്ടടംഷ്ട്രം
1917. കലാമെന്മയില്‍ മുന്നിട്ടുനില്‍ക്കുന്ന സി.വിയുടെ കൃതി
- രാമരാജബഹദൂര്‍
1918. തകഴിയുടെ ഏറ്റവും വലിയ നോവല്‍
-കയര്‍
1919. ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്തനോവല്‍
- ബാല്യകാലസഖി
1920. തടവറയുടെ പശ്ചാത്തലത്തില്‍ ബഷീര്‍ രചിച്ച നോവല്‍
- മതിലുകള്‍
1921. സുകുമാരി എന്നാ നോവലിന്റെ കര്‍ത്താവ്
- ജോസഫ് കളിയില്‍
1922. സി.വി.രാമന്‍പിള്ളയുടെ സാമൂഹിക നോവല്‍
- പ്രേമാമൃതം
1923. ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക (കുറ്റാന്വേഷണ) നോവല്‍
- അപ്പന്‍ തമ്പുരാന്റെ'ഭാസ്ക്കര മേനോന്‍'
1924. 'ഭുതരായര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ്
- അപ്പന്‍ തമ്പുരാന്‍
1925. 'അക്ബര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ്
- കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
1926. 'ചേരമാന്‍ പെരുമാള്‍' എന്നാ നോവലിന്റെ കര്‍ത്താവ്
- കപ്പന കൃഷ്ണമേനോന്‍
1927. 'ഇന്ത്യ ചരിത്രത്തിലേക്ക്' നോവലിന്റെ അന്തരീക്ഷത്തെ വ്യാപിപ്പിച്ചത്
- പള്ളത്തുരാമന്‍, 'അമൃതപുളിന'ത്തിലൂടെ
1928. അമ്പാടി നാരായണപ്പൊതുവാളിന്റെ 'കേരളപുത്രന്‍' എന്ന നോവലിന്റെ ഇതിവൃത്തം
-പെരുമാള്‍ ഭരണത്തിന്റെ ചരിത്രം
1929. കേശവദേവിന്റെ നോവലുകളില്‍ പ്രഥമഗണനീയമായത്
- ഓടയില്‍നിന്ന്
1930. എം. ടി വാസുദേവന്‍നായരുടെ പ്രസിദ്ധമായ ബോധധാരാ നോവല്‍
- മഞ്ഞ്
1931. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍
- അവകാശികള്‍
1932. രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നോവല്‍
- കയര്‍
1933. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവല്‍
- രണ്ടാമൂഴം
1934. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ മലയാള നോവല്‍
- അഗ്നിസാക്ഷി
1935. വിക്ടര്‍ യൂഗോവിന്റെ 'ലെ മിറാബ്ലെ' യ്ക്ക് നാലപ്പാട്ട് നാരായണമേനോന്‍ നല്‍കിയ തര്‍ജ്ജമ
– പാവങ്ങള്‍
1936. ഒ.ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍
- ശാരദ
1937. രാജലക്ഷ്മിയുടെ അപൂര്‍ണ നോവല്‍
- ഉച്ചവെയിലും ഇളംനിലാവും
1938. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവലുകളായി പരിഗണിക്കുന്നത് -കെ.നാരായണഗുരുക്കളുടെ പാറപ്പുറം, ഉദയഭാനു
1939. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍
- പറങ്ങോടീപരിണയം
1940. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍
- ഹരിദാസി
1941. മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക്ക് നോവല്‍( തെമ്മാടി നോവല്‍)
- വിരുതന്‍ ശങ്കു
1942. വിരുതന്‍ ശങ്കു എഴുതിയതാര്
- കാരാട്ട് അച്യുതമേനോന്‍
1943. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച ആദ്യ മലയാള നോവല്‍
- അപ്ഫന്റെ മകന്‍(ഭവത്രാതന്‍ നമ്പൂതിരിപാട്
1944. പെരുമാള്‍ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ അമ്പാടി നാരായണ പൊതുവാളിന്റെ നോവല്‍
- കേരളപുത്രന്‍
1945. ഗദ്യത്തിലുള്ള ഒരു സ്നേഹോപനിഷത്താണ് തകഴിയുടെ ചെമ്മീന്‍ എന്ന് പറഞ്ഞത്
- എം.ലീലാവതി
1946. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ മലയാള നോവലില്‍ ആദ്യം അവതരിപ്പിച്ചത്
- പി. കേശവദേവ്
1947. പഴശ്ശിരാജയെ നായകനാകി കെ.എം പണിക്കര്‍ രചിച്ച നോവല്‍
- കേരളസിംഹം
1948. സര്‍ സി.പി കഥാപാത്രമാകുന്ന തകഴിയുടെ നോവല്‍
- ഏണിപ്പടികള്‍
1949. മലയാളത്തിലെ ആദ്യ ബോധാധാരാ നോവല്‍
- പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍
1950. പുന്നപ്രവയലാര്‍ സമരത്തില്‍നിന്നു ആവേശമുള്‍ക്കൊണ്ട് തകഴി രചിച്ച നോവല്‍
-തലയോട്
1951. നോവലിനെകക്കുറിച്ചുണ്ടായ ആദ്യ മലയാള ഗ്രന്ഥം
- നോവല്‍ സാഹിത്യം (എം.പി പോള്‍ )
1952. കുട്ടനാടന്‍ കര്‍ഷകതൊഴിലാളികളുടെ കഥപറയുന്ന തകഴി കൃതി
- രണ്ടിടങ്ങഴി
1953. സ്വാതന്ത്രപ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകര്‍ത്തുന്ന കേശവ് ദേവിന്റെ നോവല്‍
-അയല്‍ക്കാര്‍
1954. മലയാളത്തിലെ എമിലിബ്രോണ്ടി എന്നറിയപ്പെടുന്നത്
- രാജലക്ഷ്മി
1955. ആത്മകഥാപരമായ എസ്. കെ കൃതി
- ഒരു ദേശത്തിന്റെ കഥ
1956. മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന എസ്. കെ പൊറ്റക്കാടിന്റെ കൃതി
-വിഷകന്യക
1957. ബഷീറിന്റെ ഏറ്റവും വിവാദമായ കൃതി
- ശബ്ദങ്ങള്‍
1958. പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടി പേരുള്ള ബഷീര്‍ കൃതി
- പാത്തുമ്മയുടെ ആട്
1959. കര്‍ണന്‍ കഥാപാത്രമായി വരുന്ന നോവല്‍
- ഇനി ഞാനുറങ്ങട്ടെ
1960. പട്ടാള ജീവിതത്തിന്റെ കഥാക്കാരന്‍
- കോവിലന്‍
1961. ജന്മി കുടിയാന്‍ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകാട് രചിച്ച മറ്റൊരു രണ്ടിടങ്ങഴി എന്ന് പേരു വീണ നോവല്‍
- മണ്ണിന്റെ മാറില്‍
1962. പട്ടാള ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് രചിച്ച കൃതി
- നിണമണിഞ്ഞ കാല്‍പ്പാടുകള്‍
1963. കേരളീയ പശ്ചാത്തലത്തിലല്ലാതെ എം.ടി രചിച്ച നോവല്‍
- മഞ്ഞ്
1964. ജീ വിവേകാനന്ദന്‍ അവതരിപ്പിച്ച ശ്രദ്ധെയമായ സ്ത്രീ വ്യക്തിത്വം
- കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ
1965. ഒരു കഥാപാത്രതിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവല്‍
- മരണ സര്റ്റിഫിക്കറ്റ്
1966. ബഷീര്‍ നോവലുകളെ വിമര്‍ശിച്ച എം.ബി രഘുനാഥന്‍ നായരുടെ കൃതി
-ഉപ്പൂപ്പന്റെകുയ്യാനകള്‍
1967. കൃതി,കാലം എന്നിങ്ങനെ രണ്ടു ലഘുനോവലുകലായി എഴുതപ്പെട്ട ആനന്ദിന്റെ നോവല്‍
-വ്യാസനും വിഘ്നേശ്വരനും
1968. പുന്നപ്രവയലാര്‍ സമരത്തില്‍ നിന്ന് വീര്യമുള്‍ക്കൊണ്ട് കേശവദേവ് രചിച്ച കൃതി
- തലയോട്
1969. ചങ്ങമ്പുഴ രചിച്ച ഏക നോവല്‍
- കളിത്തോഴി
1970. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ മാമാങ്കം എന്ന നോവല്‍ രചിച്ചത്
- എം.ശ്രീധരമേനോന്‍
1971. കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച സാറാജോസഫിന്റെ കൃതി
-ആലാഹയുടെ പെണ്മക്കള്‍
1972. കുടിയേറ്റം പ്രശ്നമാവുന്ന ആദ്യമലയാള നോവല്‍
- വിഷകന്യക (എസ്. കെ)
1973. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍
- ഗോവര്‍ദ്ധന്റെ യാത്രകള്‍
1974. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്-ബഷീറിന്റെ കഥാപാത്രമായ മജീദിന്റെ പ്രസ്താവന ഏത് കൃതിയിലാണ്
- ബാല്യകാലസഖി
1975. ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന മലയാറ്റൂരിന്റെ നോവല്‍
- വേരുകള്‍
1976. രോഗവും ആശുപത്രിയും പശ്ചാത്തലമാകുന്ന കെ.രാധാകൃഷ്ണന്റെ നോവല്‍
- ശമനതാളം
1977. നഹുഷ പുരാണം എന്ന രാഷ്ട്രീയ നോവലിന്റെ കര്‍ത്താവ്
- കെ.രാധാകൃഷ്ണന്‍
1978. രാഷ്ട്രീയ സറ്റയര്‍ എന്ന് പറയാവുന്ന എന്‍.പി മുഹമ്മദിന്റെ നോവല്‍
- ഹിരണ്യകശിപു
1979. മലയാവര്‍ഗക്കാരുടെ കഥ ചിത്രീകരിക്കുന്ന മലയാറ്റൂരിന്റെ നോവല്‍
- പൊന്നി
1980. ആധുനികയുഗത്തിന്റെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ട നോവല്‍
- വിലാസിനിയുടെ അവകാശികള്‍
1981. സ്വദേശാഭിമാനി രചിച്ച നോവല്‍
- നരകത്തില്‍ നിന്ന്
1982. എം.ടി.യുടെ പൂര്‍ണമായ പേര്
- മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍
1983. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
-ശൂരനാട് കുഞ്ഞന്‍പിള്ള
1984. പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി "തലയോട്'എന്ന കൃതി രചിച്ചത്:
- തകഴി
1985. പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി 'ഉലക്ക' എന്ന കൃതി രചിച്ചത് :
- പി. കേശവദേവ്
1986. പുന്നപ്ര-വയലാർ സമരം പശ്ചാത്തലമാക്കി "വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതി രചിച്ചത് :
- പി.ഭാസ്കരൻ
1987. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്:
- പുന്നപ്ര വയലാർ സമരം
1988. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി:
- വി.എസ്.അച്യുതാനന്ദൻ
1989. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?
- ഭാഷാഭൂഷണം
1990. വയലാറിന്റെ ശ്രദ്ധേയമായ വിലാപ കവിത?
- ആത്മാവിൽ ഒരു ചിത
1991. മലയാള കവിതയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ കവി?
- കുഞ്ഞുണ്ണി
1992.'വീണ വിൽപ്പനക്കാരൻ' എന്ന കവിതയെഴുതിയ ആധുനിക യുവ കവി?
- കുരീപ്പുഴ ശ്രീകുമാർ
1993. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?
- വെള്ളിനക്ഷത്രം (എം.വി. അയ്യപ്പൻ)
1994. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ?
- വൈക്കം മുഹമ്മദ്‌ബഷീർ
1995. ഉറൂബിന്റെ ബോധധാരാ നോവൽ?
- അമ്മിണി
1996. മലയാറ്റൂരിന്റെ ചരിത്ര നോവൽ?
- അമൃതം തേടി
1997. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ?
- ഗുരുസാഗരം
1998. ഭാരതത്തിൽ ആദ്യമായി മലയാളം അച്ചടിച്ചത്?
- മുംബൈയിൽ
1999. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?
- ഭരതമുനി
2000. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?
- പി. കേശവദേവ്
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍