പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -2 

101. "ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?
(A) സി. രാധാകൃഷ്ണന്‍
(B) എം. മുകുന്ദന്‍
(C) വിലാസിനി
(D) ടി. പത്മനാഭന്‍
Answer: (B)

102. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്:
(A) പുളിങ്കുരു
(B) പൂത്തട്ടം
(C) പൂവമ്പ്
(D) കരിമ്പുലി
Answer: (B)

103. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ഏതാണ്?
(A) കാലു തിരുമുക
(B) കാലു വാരുക
(C) കാലു മാറുക
(D) കാലു പിടിക്കുക
Answer: (C)

104. താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്?
(A) എഴുതുന്നു
(B) ഉറക്കുന്നു
(C) കാട്ടുന്നു
(D) നടത്തുന്നു
Answer: (A)

105. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ?
(A) വേപ്പ്
(B) ഉപ്പ്
(C) പെരിപ്പ്
(D) നടപ്പ്
Answer: (D)

106. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് :
(A) കേവലവാക്യം
(B) മഹാവാക്യം
(C) നിര്ദ്ദേശകവാക്യം
(D) സങ്കീർണ്ണവാക്യം
Answer: (D)

107. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?
(A) ക്ഷോണി
(B) ക്ഷിതി
(C) വാരിധി
(D) ധര
Answer: (C)

108. കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏതാണ്?
(A) അമരാവതി
(B) സമതലം
(C) പുലിജന്മം
(D) ഗാന്ധി
Answer: (D)

109. ശരിയായ രൂപമേത് ?
(A) വൃച്ഛികം
(B) വൃച്ഛിഗം
(C) വൃശ്ചികം
(D) വൃശ്ചിഗം
Answer: (C)

110. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു?
(A) ഗുണനാമം
(B) ക്രിയാനാമം
(C) മേയനാമം
(D) സര്വ്വനാമം
Answer: (B)

111. പാട്ടബാക്കി രചിച്ചത് ആരാണ്?
(A) മുട്ടത്തുവര്‍ക്കി
(B) കെ. ദാമോദരന്‍
(C) എം. ടി.
(D) തോപ്പില്‍ ഭാസി
Answer: (B)

112. He didn't carry out the promise എന്നത് എങ്ങനെ പരിഭാഷപ്പെടുത്താം?
(A) അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
(B) അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
(C) അയാൾ തന്റെ ചുമതല നിറവേറ്റിയില്ല
(D) അയാൾ ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
Answer: (A)

113. ഔദ്യോഗികമായ കത്തിടപാടുകളില്‍  'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?
(A) വിഷയം
(B) വ്യക്തി
(C) പ്രശ്നം
(D) സൂചന
Answer: (A)

114. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം?
(A) പറയുന്നു
(B) പറയട്ടെ
(C) പറയണം
(D) പറയാം
Answer: (C)

115. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ഏതാണ്?
(A) മണ്ണ്
(B) കാരക്ക
(C) കാക്ക
(D) വീണ
Answer: (C)

116. രാജതരംഗിണിയുടെ രചയിതാവ് ആരാണ്?
(A) രാജശേഖരന്‍
(B) ജയദേവന്‍
(C) കല്‍ഹണന്‍
(D) സോമദേവന്‍
Answer: (C)

117. "സമസ്ത കേരളം പി.ഒ." എന്ന കാവ്യസമാഹാരം ആരുടേതാണ്?
(A) സച്ചിദാനന്ദന്‍
(B) രഞ്ജിത്ത്‌
(C) വിനയചന്ദ്രന്‍
(D) ഏഴാച്ചേരി രാമചന്ദ്രന്‍
Answer: (C)

118. രാമചരിത മാനസം-ത്തിന്റെ കര്‍ത്താവാരാണ്?
(A) തുളസീദാസ്‌
(B) തുക്കാറാം
(C) കബീര്‍ദാസ്‌
(D) ചൈതന്യ മഹാപ്രഭു
Answer: (A)

119. "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌
(A) ഒ.എന്‍.വി.
(B) ഏഴാച്ചേരി
(C) വള്ളത്തോള്‍
(D) ഉള്ളൂര്‍
Answer: (D)

120. വെള്ളം കുടിച്ചു - ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ പെടും?
(A) പ്രതിഗ്രാഹിക
(B) നിർദ്ദേശിക
(C) ഉദ്ദേശിക
(D) സംബന്ധിക
Answer: (A)

121. ശരിയായ തർജ്ജമ എഴുതുക:- You had better consult a doctor
(A) ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും.
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം.
(D) ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും.
Answer: (C)

122. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
(A) ഭൂമിക്കൊരു ചരമഗീതം
(B) ഉപ്പ്‌
(C) മുമ്പേ പറക്കുന്ന പക്ഷികള്‍
(D) അക്ഷരം
Answer: (B)

123. താഴെ കൊടുത്തിരിക്കുന്നതില്‍ 'വലം വയ്ക്കുന്ന' എന്നര്‍ത്ഥം വരുന്ന വാക്ക്:
(A) പ്രദക്ഷിണം
(B) പ്രതിക്ഷണം
(C) പ്രതക്ഷിണം
(D) പ്രദിക്ഷണം
Answer: (A)

124. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:
(A) മഹാ + ചരിതം
(B) മഹദ് + ചരിതം
(C) മഹത് + ചരിതം
(D) മഹസ് + ചരിതം
Answer: (C)

125. "എ മൈനസ് ബി" എന്ന കൃതി രചിച്ചത് ആരാണ്?
(A) വി.കെ.എന്‍.
(B) കോവിലന്‍
(C) ടി.പത്മനാഭന്‍
(D) അക്കിത്തം
Answer: (B)

126. താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്?
(A) തിരുവോണം
(B) അക്കാലം
(C) വിണ്ടലം
(D) കണ്ടില്ല
Answer: (A)

127. ശരിയായ തര്‍ജമ എഴുതുക:-
You had better consult a doctor
(A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
(D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
Answer: (A)

128. ശരിയായ തര്‍ജ്ജമ എഴുതുക.
I was one among the rank holders.
(A) ഞാൻ റാങ്കു ജേതാക്കളിൽ ഒരാളാണ്.
(B) ഞാൻ റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്.
(C) ഞാൻ റാങ്കു ജേതാക്കളിൽ ഒരാളായിരുന്നു.
(D) റാങ്കുജേതാക്കൾ എന്റെ കൂടെയുണ്ട്.
Answer: (C)

129. 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
(A) സി. രാധാകൃഷ്ണന്‍
(B) സി. ബാലകൃഷ്ണന്‍
(C) പി. സച്ചിദാനന്ദന്‍
(D) പത്മനാഭന്‍
Answer: (A)

130. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
Answer: (B)

131. ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്ത്ഥ പേര്?
(A) ടി.സി.ജോസഫ്
(B) സി.ഗോവിന്ദപിഷാരടി
(C) രാഘവന്പിള്ള
(D) എം.മാത്യു
Answer: (B)

132.‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യമേത് ?
 (A) Religion is the ganga of people
 (B) Religion is the of people
 (C) Religion is the evil of people
 (D) Religion is the opium of people
Answer: (D)

133. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?
(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി
(D) നീലമേഘം
Answer: (C)

134. ആകാശം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്?
(A) വാനം
(B) കുമുദം
(C) ഗഗനം
(D) വ്യോമം
Answer: (B)

135. തൽസമരൂപത്തിലുള്ള പദം?
 (A) കണ്ണൻ
 (B) ചാരം
 (C) ഖേദന
 (D) കനം
Answer: (C)

136. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
 (A) കേരളവർമ്മ
 (B)  ആർ രാജരാജവർമ്മ
 (C) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
 (D) ചാത്തുക്കുട്ടി മന്നാടിയാർ
Answer: (B)

137. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം?
 (A) ഗ്രഹകൻ
 (B) വക്താവ്
 (C) ശ്രോതാവ്
 (D) ഗ്രഹണി
Answer: (A)

138. ഋഷിയെ സംബന്ധിക്കുന്നത്ഇത് ഒറ്റപദമാക്കിയാൽ?
 (A) ഋഷകം
 (B) ഋഷികം
 (C) ആർഷം
 (D) ആർഷികം
Answer: (C)

139. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?
 (A) പക്ഷവാതം
 (B) പക്ഷപാതം
 (C) പക്ഷവാദം
 (D) പക്ഷവാധം
Answer: (A)

140. ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?
 (A) യമകം
 (B) അനുപ്രാസം
 (C) ശ്ലേഷം
 (D) ദ്വിതീയാക്ഷര പ്രാസം
Answer: (C)

141. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി?
(A) സംബന്ധിക
(B) പ്രയോജിക
(C) സംയോജിക
(D) നിർദ്ദേശിക
Answer: (D)
142. Caricature എന്ന പദത്തിന്റെ ശരിയായ അർഥം?
(A) കാർട്ടൂൺ
(B) വ്യക്തി മാഹാത്മ്യം
(C) തൂലികാ ചിത്രം
(D) വ്യക്തിപൂജ
Answer: (C)

143. "നീലക്കുറിഞ്ഞി " സമാസമേത്?
 (A) കർമധരേയൻ
 (B) ദ്വന്ദ സമാസം
 (C) ബഹുവ്രീഹി
 (D) ദ്വിഗു
Answer: (A)

144. കേവലക്രിയ ഏത്?
(A) നടക്കുക
(B) ഓടിക്കുക
(C) ചാടിക്കുക
(D) പായിക്കുക
Answer: (A)

145. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം ക്രിയ?
(A) അനുജ്ഞായക പ്രകാരം
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Answer: (A)

146. വെൺചാമരം = വെഞ്ചാമരം - സന്ധിയേത്?
 (A) ലോപം
 (B) ആദേശം
 (C) ദ്വിത്വം
 (D) ആഗമം
Answer: (B)

147." ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം?
(A) കുട്ടിച്ചോറാക്കുക
(B) വെള്ളം കുടിക്കുക
(C) ചെണ്ടകൊട്ടിക്കുക
(D) നക്ഷത്രമെണ്ണുക
Answer: (D)

148. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
 (A) മാതൃത്വത്തിന്റെ
 (B) കവിയത്രിയായും
 (C) കവിയായും
 (D) അറിയപ്പെടുന്നു
Answer: (B)

149. കേരളീയർ എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
(A) അലിംഗം
(B) പുല്ലിംഗം
(C) നപുംസകം
(D) മൂന്നു വിഭാഗത്തിലും പെടും
Answer: (A)

150. കർപ്പൂര മഴ - സമാസം ഏത്?
 (A) തൽപുരുഷൻ
 (B) ദ്വന്ദ്വൻ
 (C) ആവ്യയീഭാവൻ
 (D) ബഹുവ്രീഹി
Answer: (A)

151. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്നത്?
 (A) സി വി രാമൻപിള്ള
 (B)  ചന്തുമേനോൻ
 (C) വി ടി ഭട്ടതിരിപ്പാട്
 (D) എം ഗുപ്തൻ നായർ
Answer: (A)

152. മലയാള ഭാഷയ്ക്കില്ലാത്തത്?
 (A) ഏകവചനം
 (B) ബഹുവചനം
 (C) ദ്വിവചനം
 (D) പൂജക ബഹുവചനം
Answer: (C)

153. പഞ്ചവാദ്യത്തിൽ‍ ശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
(A) അഞ്ച്
 (B) നാല്
 (C) ഏഴ്
 (D) ആറ്
Answer: (D)

154. ഏത് കൃതിയെ മുൻനിർത്തിയാണ് എസ്‌.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
(A) ഒരു തെരുവിന്റെ കഥ
 (B) ഒരു ദേശത്തിന്റെ കഥ
 (C) ബാലിദ്വീപ്
 (D) കാപ്പിരികളുടെ നാട്ടിൽ 
Answer: (B)

155. കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?
 (A) ആട്ടക്കഥാ പ്രസ്ഥാനം
 (B) വഞ്ചിപ്പാട്ട്
 (C) ഗാഥാ പ്രസ്ഥാനം
 (D) പച്ച മലയാള പ്രസ്ഥാനം
Answer: (A)

156. 'സഞ്ജയൻഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
 (A) എം.ആർ.നായർ
 (B) കുഞ്ഞനന്തൻ നായർ
 (C) കുഞ്ഞിരാമൻ നായർ
 (D) രമേശൻ നായർ
Answer: (A)

157. താഴെ പറയുന്നതിൽ സാമാന്യ ലിംഗത്തിന് ഉദാഹരമേത്?
 (A) മനുഷ്യർ
 (B) നഗരം
 (C) അധ്യാപിക
 (D) മിടുക്കൻ
Answer: (A)

158. രാജതരംഗിണിയുടെ രചയിതാവ്?
 (A) കല്ഹണന്
 (B) രാജശേഖരന്
 (C) സോമദേവന്
 (D) ജയദേവന്
Answer: (A)

159. സാമാന്യ നാമത്തിന് ഉദാഹരണം?
 (A) മാവ്
 (B) മഞ്ഞ്
 (C) മരം
 (D) മഴു
Answer: (D)

160.  വാൽമീകി രാമായണം കാവ്യരചനയ്ക്ക് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം?
(A) മഞ്ജരി
 (B) അനുഷ്ടുപ്പ്
 (C) സ്രഗ്ദ്ധര
 (D) പഞ്ചചാമരം
Answer: (B)

161. പ്രത്യയമില്ലാത്ത വിഭക്തി ഏത്?
 (A) നിർദ്ദേശിക
 (B) പ്രതിഗ്രാഹിക
 (C) സംയോജിക
 (D) ഉദ്ദേശിക
Answer: (A)
162. മലയാള വാക്യങ്ങളുടെ പദക്രമം:
(A) കര്ത്താവ്കര്മംക്രിയ 
(B) ക്രിയകര്മംകര്ത്താവ്
(C) കര്ത്താവ്ക്രിയകര്മം
(D) കര്മംകര്ത്താവ്ക്രിയ
Answer: (A)

163. രൂപക സമാസത്തിനുദാഹരണം?
 (A) അടിമലർ
 (B) നാന്മുഖൻ
 (C) പൂനിലാവ്
 (D) മന്നവ നിയോഗം
Answer: (A)

164. ഏതു കവിയാണ്‌ കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്?
 (A) ഉള്ളൂര്
 (B) വള്ളത്തോള്
 (C) കുമാരനാശാന്
 (D) അക്കിത്തം
Answer: (B)

165. താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്?
 (A) ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകൾ വരാം
 (B) ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം
 (C) ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം
 (D) ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം
Answer: (A)

166. മിഥ്യ എന്ന പദത്തിന്റെ വിപരീതം?
 (A) അമിഥ്യ
 (B) സത്യം
 (C) അസത്യ
 (D) തഥ്യ
Answer: (D)

167. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ?
 (A) അന്ധകാരനഴി
 (B) തമോവേദം
 (C) പ്രവാസം
 (D) ആരാച്ചാർ
Answer: (C)

168. 'കൽഎന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്
(A)  പ്രയോജിക
(B)  ആധാരിക
(C)  നിർദേശിക
(D)  പ്രതിഗ്രഹിക
Answer: (B)

169. ശരിയല്ലാത്ത പ്രയോഗമേത്?
(A) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടും കയറിയിറങ്ങി
 (B) ചരമ വാർത്തയറിയിക്കാൻ അവൻ വീടുതോറും കയറിയിറങ്ങി
 (C) ചരമ വാർത്തയറിയിക്കാൻ അവർ ഓരോ വീടുതോറും കയറിയിറങ്ങി
 (D) ചരമ വാർത്തയറിയിക്കാൻ അവൻ എല്ലാ വീടും കയറിയിറങ്ങി
Answer: (C)

170. To get through fire and water - എന്ന പ്രയോഗത്തിനർത്ഥം?
 (A) ലക്ഷ്യം നേടാൻ ഏതു വിധ പ്രതിബന്ധങ്ങളേയും അപകടങ്ങളേയും നേരിടുക
 (B) വെള്ളത്തിലൂടെയും തീയിലൂടെയും സഞ്ചരിക്കുക
 (C) വെള്ളവും തീയും അണയ്ക്കുക
 (D) എങ്ങനെയും ലക്ഷ്യം നേടുക
Answer: (A)

171. ബാണം എന്ന പദത്തിന്റെ പര്യായ ശബ്ദം?
 (A) കൃപാണം
 (B) ശിഖി
 (C) ഹാലം
 (D) ദ്രോണം
Answer: (B)

172. മാവിൻപു എന്നത് ?
(A)  ഉദ്ദേശിക വിഭക്തി
(B)  സംബന്ധിക വിഭക്തി
(C)  മിശ്ര വിഭക്തി
(D)  വിഭക്ത്യാഭാസം
Answer: (D)

173. ‘Girls eat ice cream’  വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
 (A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
 (B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും
 (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
 (D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
Answer: (C)

174. ജാഗരണം എന്ന പദത്തിന്റെ വിപരീത പദം?
 (A) പ്രമാണം
 (B) സുഷുപ്തി
 (C) അചേതനം
 (D) അപകൃഷ്കം
Answer: (B)

175. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുകചെന്നൈമുംബൈകൊച്ചി?
 (A) തുറമുഖം
 (B) പട്ടണം
 (C) തലസ്ഥാനം
 (D) ജില്ല
Answer: (A)

176. വ്രീള എന്ന പദത്തിന്റെ അർത്ഥം?
(A) സമുദ്രം
(B) രക്തം
(C) ലജ്ജ
(D) കിരണം
Answer: (C)

177. താഴെ കൊടുത്തിരിക്കുന്നതിൽ ഉത്തമപുരുഷനുള്ള ഉദാഹരണം?
(A) നീ
(B) അവൾ
(C) ഞാൻ
(D) താങ്കൾ
Answer: (C)

178.  "ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം വരികളുടെ അർത്ഥം?
(A) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു
(B) ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു
(C) കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു
(D) ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നുഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു
Answer: (D)

179.  ശരിയായ പ്രയോഗമേത്?
(A) പ്രതിനിഥീകരിക്കുക
(B) പ്രതിനിധികരിക്കുക
(C) പ്രതിനിതീകരിക്കുക
(D) പ്രതിനിധീകരിക്കുക
Answer: (D)

180.  വരണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണത്തിന് കുറവ് വരുന്ന സന്ധി?
(A) ലോപസന്ധി
(B) ദിത്വ സന്ധി
(C) ആഗമ സന്ധി
(D) ആദേശസന്ധി
Answer: (A)

181.  കുന്ദൻ ഏത് നോവലിലെ കഥാപാത്രമാണ്?
(A) മരണ സർട്ടിഫിക്കറ്റ്
(B) ആൾക്കൂട്ടം
(C) മരുഭൂമികൾ ഉണ്ടാകുന്നത്
(D) അഭയാർത്ഥികൾ
Answer: (C)

182.  കലവറ എന്ന പദം പിരിച്ചാൽ?
(A) കലവറ
(B) കലം + അറ
(C) കലം +വറ
(D) കലവറ
Answer: (B)

183. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ടകുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
(A) ചിലപ്പതികാരം
(B) അകനാനൂര്
(C) പുറനാനൂര്
(D) എട്ടുതോകൈ
Answer: (B)

184. കേരള ഇബ്സൺ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
(A) ജോർജ്ജ് വർഗീസ്
(B) സി വി രാമൻപിള്ള
(C) പി സച്ചിദാനന്ദൻ
(D) എൻ കൃഷ്ണപിള്ള
Answer: (D)

185. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?
(A)  വിഭക്ത്യാഭാസം
(B)  മിശ്ര വിഭക്തി
(C)  സമസ വിഭക്തി
(D)  സംബോധിക വിഭക്തി
Answer: (B)

186.  മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ?
(A) സംസ്കൃതം
(B) തമിഴ്
(C) കന്നട
(D) തുളു
Answer: (B)
187.  മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം?
(A) വിഭക്തി
(B) പ്രകൃതി
(C) ധാതു
(D) പദം
Answer: (A)

188.  ശരിയായ പദമേത്?
(A) നിഘണ്ടു
(B) നിഖണ്ടു
(C) നിഘണ്ഡു
(D) നിഖണ്ഡു
Answer: (A)

189. കേരളാ ഹെമിംഗ്വേഎന്ന് അറിയപ്പെടുന്നത്?
(A) തകഴി
(B) എം.ടി.വാസുദേവൻ‍ നായർ 
(C) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(D) എസ്‌.കെ.പൊറ്റക്കാട്
Answer: (B)

190.  ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(A) അറബി
(B) ഫ്രഞ്ച്
(C) പോർച്ചുഗീസ്
(D) ഇംഗ്ലീഷ്
Answer: (A)

191. ഒരു വ്യക്തിയുടെ പേരാണ്?
(A) സംജ്ഞാനാമം
(B) സാമാന്യ നാമം
(C) മേയാനാമം
(D) സർവ്വനാമം
Answer: (A)

192. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്?
(A) അധ്യാത്മരാമായണം കിളിപ്പാട്ട്
(B) രാമകഥാപ്പാട്ട്
(C) രാമായണ ചമ്പു
(D) രാമചരിതം
Answer: (D)

193.  താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പംഎന്നർത്ഥം വരാത്ത പദം?
(A) നാഗം
(B) നാകം
(C) ഉരഗം
(D) പന്നഗം
Answer: (B)

194.  തണുപ്പുണ്ട് - സന്ധി ഏത്?
(A) ആദേശ സന്ധി
(B) ആഗമ സന്ധി
(C) ലോപ സന്ധി
(D) ദിത്വ സന്ധി
Answer: (C)

195.  ജ്ഞാനപ്പാന രചിച്ചത്?
(A) ചെറുശ്ശേരി
(B) പൂന്താനം
(C) കുഞ്ചന്‍ നമ്പ്യാര്
(D) മേല്പ്പത്തൂര്
Answer: (B)

196.  കാക്കനാടന്റെ യഥാര്ത്ഥ പേര്?
(A) ജോര്ജ് വര്ഗീസ്
(B) വി.മാധവന്‍ നായര്
(C) പി.സി.ഗോപാലന്
(D) കെ. മത്തായി
Answer: (A)

197.  ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്?
(A) തൽ പുരുഷൻ
(B) കർമ്മധാരയൻ
(C) അവ്യയീഭാവൻ
(D) നിത്യ സമാസം
Answer: (A)

198.  താഴെ കൊടുത്തിരിക്കുന്നതിൽ ചോദ്യചിഹ്നത്തിന്റെ മലയാള പേര്?
(A) ഭിത്തിക
(B) വലയം
(C) കാകൂ
(D) പ്രക്ഷേപിണി
Answer: (C)

199.  രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?
(A) ഹോം കമിങ്
(B) ഗീതാഞ്ജലി
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി
Answer: (B)

200. കുന്ദലത ആരുടെ കൃതിയാണ്?
(A) ചന്തുമേനോൻ
(B) അപ്പു നെടുങ്ങാടി
(C) സി.വി.രാമൻ പിള്ള
(D) മൂർക്കോത്ത് കുമാരൻ
Answer: (B)

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here