പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -6

501. മറുകര കാണാത്തത് എന്നർഥമുള്ളത്:
(എ) ആമൂലാഗ്രം (ബി) അസഹ്യം
(സി) ആപാദചൂഡം (ഡി) അപാരം -
ഉത്തരം: (D)

502. ശരിയായ പദമേത്?
(എ) യാദൃശ്ചികം (ബി) യാദൃച്ഛികം
(സി) യാദ്യച്ഛികം (ഡി) യാദൃഛികം --
ഉത്തരം: (C)

503. ശരത് + ചന്ദ്രൻ = ?
(എ) ശരച്ചന്ദ്രൻ (ബി) ശരശ്ചന്ദൻ
(സി) ശരചന്ദ്രൻ (ഡി) ശരഛന്ദ്രൻ --
ഉത്തരം: (A

504. "വനരോദനം' എന്ന ശൈലിയുടെ പൊരുൾ:
(എ) നിഷ്പ്രയോജനമായ സങ്കടനിവേദനം
(ബി) പ്രയോജനരഹിതമായ അലങ്കാരം
(സി) ലോകപരിചയക്കുറവ്
(ഡി) പുറത്തുകാണിക്കാത്ത യോഗ്യത -
ഉത്തരം: (A)

505. "പതിനൊന്നാം മണിക്കൂർ' എന്ന ശൈലിയുടെ അർഥം:
(എ) എല്ലാം കഴിഞ്ഞിട്ട്
(ബി) തുടക്കത്തിൽ
(സി) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
(ഡി) രാത്രി പതിനൊന്നുമണിക്ക് -
ഉത്തരം: (C)

506. അഭിജ്ഞാനം എന്ന വാക്കിന്റെ അർഥം:
(എ) തിരിച്ചറിയാനുള്ള അടയാളം (ബി) അറിവ്
(സി) അഗാധ പാണ്ഡിത്യം (ഡി) അറിയാനുള്ള ആഗ്രഹം
ഉത്തരം: (A)

507.തെറ്റായ വാക്യമേത്?
(എ) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്
(ബി) അവൻ നിന്നെ ആശ്രയിച്ചതു മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്
(സി) അവൻ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്ത തിനാലാണ്
(ഡി) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തര മില്ലാത്തതിനാലാണ് -
ഉത്തരം: (D)

508. "Just in time' എന്ന പ്രയോഗത്തിന്റെ അർഥമെന്ത്?
(എ) സമയം നോക്കാതെ ( ബി) യോജിച്ച സന്ദർഭത്തിൽ
(സി) സമയം പാലിക്കാതെ (ഡി) കൃത്യസമയത്ത് -
ഉത്തരം: (D)

509. "There is little time to waste' എന്നതിന്റെ പരിഭാഷ.
(എ) വെറുതേ കളയാൻ അൽപ സമയമേയുള്ളു
(ബി) വെറുതെ കളയാൻ ഒട്ടും സമയമില്ല.
(സി) സമയം വെറുതേ കളയാനുള്ളതല്ല
(ഡി) വെറുതെ സമയം പാഴാക്കി കളയരുത് -
ഉത്തരം: (B)

510. "The kingdom of God is within you' എന്നതിന്റെ പരിഭാഷ:
(എ) സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം
(ബി) ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ്
(സി) സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്
(ഡി) സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു -
ഉത്തരം: (D)

511. "Forgetfulness is some times a blessing' എന്നതിന്റെ പരിഭാഷ.
(എ) മറവി എല്ലായ്പ്പോഴും അനുഗ്രഹം തന്നെ
(ബി) മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല
(സി) മറവി ചിലപ്പോൾ ഒരനുഗ്രഹമാണ്
(ഡി) മറവി എത്ര നല്ല ഒരനുഗ്രഹമാണ് -
ഉത്തരം: (C)

512. "He put out the lamp' എന്നതിന്റെ പരിഭാഷ.
(എ) അവൻ വിളക്ക് തെളിയിച്ചു (ബി) അവൻ വിളക്ക് വെളിയിൽ വച്ചു
(സി) അവൻ വിളക്ക് പുറത്തറിഞ്ഞു (ഡി) അവൻ വിളക്കണച്ചു -
ഉത്തരം: (D)

513. ധാത്രി എന്ന പദത്തിനർഥം:
(എ) അമ്മ (ബി) സഹോദരി
(സി) വളർത്തമ്മ (ഡി) മുത്തശ്ശി
ഉത്തരം: (C)

514. സൂകരം എന്ന വാക്കിനർഥം:
(എ) പശു              (ബി) കുതിര
(സി) സിംഹം     (ഡി) പന്നി
ഉത്തരം: (D)

515. ചെമപ്പുനാട എന്ന ശൈലിയുടെ അർഥം
(എ) അനാവശ്യമായ കാലവിളംബം (ബി) പ്രയോജനശൂന്യമായ വസ്തു
(സി) ഉയർന്ന പദവി (ഡി) കലാപമുണ്ടാക്കുക
ഉത്തരം: (A)

516. ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം
(എ) പെരുങ്കള്ളൻമാർ (ബി) ദുഷ്ടൻമാർ
(സി) സ്ഥാനമോഹികൾ (ഡി) പ്രമാണിമാർ --
ഉത്തരം: (C)

517. ശരിയായ പദമേത്?
(എ) വിമ്മിഷ്ടം (ബി) വിമ്മിഷ്ഠം
(സി) വിമിഷം (ഡി) വിമ്മിട്ടം
ഉത്തരം: (D)

518. ശരിയായ വാക്കേത്?
(എ) ഗരുഢൻ (ബി) ഗരുഡൻ
(സി) ഗരുOൻ (ഡി) ഗരുടൻ -
ഉത്തരം: (B)

519. “പരിവാജകൻ' എന്ന വാക്കിനർഥം:
(എ) രാജാവ് (ബി) പരിചാരകൻ
(സി) സന്ന്യാസി (ഡി) മോഷ്ടാവ്
ഉത്തരം: (C)

520. തെറ്റായ പദമേത്?
(എ) മഹത്ത്വം (ബി) പ്രമാട്ട്
(സി) അനുഗ്രഹീതൻ (ഡി) സഷ്ടാവ് -
ഉത്തരം: (C)

521. "സുഗ്രീവശാസന' എന്ന ശൈലിയുടെ അർഥം
(എ) ദുർബലമായ തടസ്സവാദം
(ബി) അലംഘനീയമായ കൽപന
(സി) കപടസദാചാരി
(ഡി) കൗശലപയോഗം
ഉത്തരം: (B)

522. അമ്പലംവിഴുങ്ങിഎന്ന ശൈലിയുടെ അർഥം
(എ) പരമഭക്തൻ (ബി) പെരുംകള്ളൻ
(സി) ദുഷ്ടസന്തതി (ഡി) അവസരവാദി
ഉത്തരം: (B)

523. ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അർഥം:
(എ) വയറുനിറയെ തിന്നുക (ബി) വില കുറഞ്ഞ ഭക്ഷണം കഴിക്കുക
(സി) ആശ്രിതനായി കഴിയുക (ഡി) മോഷ്ടിക്കുക
ഉത്തരം: (C)

524. എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അർഥം
(എ) രുചികരമായ ആഹാരം (ബി) വിലകൂടിയ ഭക്ഷണം
(സി) പരിമിതവസ്തു   (ഡി) നിഷ്ഫലവസ്‌തു
ഉത്തരം: (C)

525. കുറുപ്പിന്റെ ഉറപ്പ് എന്ന ശൈലിയുടെ അർഥം:
(എ) നർമഭാഷണം (ബി) നിഷ്ഫലമായ ഉറപ്പ്
(സി) ലംഘിക്കാത്ത വാഗ്ദാനം (ഡി) സർവാധികാരം
ഉത്തരം: (B)

526. ഗ്രഹിക്കുന്ന ആൾ എന്നതിന് ഒറ്റപ്പദം:
(എ) ഗ്രാഹകൻ  (ബി) വക്താവ്
(സി) ശ്രോതാവ്  (ഡി) ഗ്രഹണി
ഉത്തരം: (A)

527. അർധരാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അർഥം:
(എ) അനാവശ്യമായ ആഡംബരം കാണിക്കുക
 (ബി) സാഹചര്യത്തിനൊത്തു പ്രവർത്തിക്കുക
(സി) കുഴപ്പത്തിൽ മുതലെടുക്കുക
(ഡി) അന്യരെ ആശ്രയിക്കുക
ഉത്തരം: (A)

528. മണ്ഡൂകം എന്ന വാക്കിനർഥം:
(എ) കിണർ (ബി) തവള
(സി) പാമ്പ് (ഡി) അലസൻ
ഉത്തരം: (B)

529. മലയാളഭാഷ ഏതു ഗോത്രത്തിൽപ്പെടുന്നു?
(എ) ദ്രാവിഡഗോതം (ബി) ഇന്തോ-ആര്യൻ
(സി) സിനോ-ടിബറ്റൻ (ഡി) ഇന്തോ-യൂറോപ്യൻ -
ഉത്തരം: (A)

530. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം:
(എ) ഭിത്തിക (ബി) അല്പവിരാമം
(സി) പൂർണവിരാമം (ഡി) അങ്കുശം
ഉത്തരം: (C)

531. താഴെക്കൊടുത്തിരിക്കുന്ന പദങ്ങളിൽ ബഹുവചനരൂപമല്ലാത്തത്:
(എ) മക്കൾ (ബി) കുഞ്ഞുങ്ങൾ
(സി) പെങ്ങൾ (ഡി) ആണുങ്ങൾ
ഉത്തരം: (C)

532. താഴെപ്പറയുന്നവയിൽ സ്ത്രീലിംഗപദമേത്?
(എ) പതി (ബി) ശ്വശു
(സി) കവി (ഡി) തമ്പി
ഉത്തരം: (B)

533. വ്യാകരണം പഠിച്ചിട്ടുള്ളയാൾ:
(എ) വൈയാകരണൻ (ബി) വിദ്വാൻ
(സി) വിദഗ്ധൻ (ഡി) വ്യാകരണൻ -
ഉത്തരം: (A)

534. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അർഥം:
(എ) പ്രയോഗിച്ചുകാണാത്ത വൈദഗ്ധ്യം
(ബി) അസാധരണമായ തണ്ട്
(സി) അലഭ്യവസ്ത
(ഡി) അപരിഷ്കൃതൻ
ഉത്തരം: (A)

535. ഹിരണ്യം എന്ന വാക്കിന്റെ അർഥം:
(എ) വനം (ബി) സ്വർണം
(സി) സിംഹം (ഡി) ആന
ഉത്തരം: (B)

536. ശരിയായ പ്രയോഗം:
(എ) പത്തുവീടുകൾ (ബി) പത്തുനാഴികൾ
(സി) പത്തു കുട്ടി (ഡി) പത്തു രൂപാ
ഉത്തരം: (D)

537. ആകാശത്തിന്റെ പര്യായമല്ലാത്തത്:
(എ) വ്യോമം
(ബി) ഗഗനം (സി) നാകം
(ഡി) അംബരം
ഉത്തരം: (C)

538. ""Waxing and vaning' എന്നതിന് ഏറ്റവും- അനുയോജ്യമായ മലയാള രൂപം:
(എ) ചിട്ടവട്ടങ്ങൾ (ബി) വേലിയേറ്റവും വേലിയിറക്കവും
(സി) വൃദ്ധിക്ഷയങ്ങൾ (ഡി) ഉദയാസ്തമയങ്ങൾ -
ഉത്തരം: (C)

539. "Accept this for the time being' എന്നതിന്റെ പരിഭാഷ.
(എ) സമയക്കുറവ് കാരണം ഇത് പരിഗണിക്കുക
(ബി) തൽക്കാലത്തേക്ക് ഇത് സ്വീകരിക്കുക
(സി) സമയാസമയങ്ങളിൽ ഇത് അംഗീകരിക്കുക
(ഡി) എല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക -
ഉത്തരം: (B)

540. ചക്രശ്വാസം വലിക്കുക എന്നാൽ:
(എ) അത്യധികം വിഷമിക്കുക (ബി) വല്ലാതെ ദ്രോഹിക്കുക
(സി) ആസ്ത്മ കൊണ്ട് കഷ്ടപ്പെടുക (ഡി) അമിത പലിശ ഈടാക്കുക -
ഉത്തരം: (A)

541. തെറ്റിച്ചെഴുതിയ പദമേത്?
(എ) ദാരിദ്ര്യം  (ബി) കോപിഷ്ഠൻ
(സി) ദ്രൗപദി  (ഡി) ഐഹീകം
ഉത്തരം: (D)

542. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം:
(എ) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
(ബി) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(സി) പരിചയസമ്പന്നൻ
(ഡി) കുഴപ്പക്കാരൻ -
ഉത്തരം: (A)

543. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം:
(എ) മാന്ത്രികവിദ്യ കാണിക്കുക (ബി) വഞ്ചിക്കുക
(സി) തോൽപ്പിക്കുക (ഡി) ദാക്ഷിണ്യം കാണിക്കാതിരിക്കുക
ഉത്തരം: (B)

544. മകളുടെ ഭർത്താവ് എന്നർഥമുള്ളത്:
(എ) ശ്വശുരൻ (ബി) ശ്വശ്രു
(സി) ജാമാതാവ് (ഡി) സ്നുഷ
ഉത്തരം: (C)

545. ആർഷം എന്ന വാക്കിനർഥം:
(എ) ഋഷിയെ സംബന്ധിച്ചത് (ബി) പഴക്കമുള്ളത്
(സി) പുണ്യം (ഡി) മഹത്തായത്
ഉത്തരം: (A)

546. "Credibility" എതിനു തത്തുല്യമായത്:
(എ) വിശ്വസ്തത (ബി) ആത്മാർഥത
(സി) വിശ്വാസ്യത (ഡി) കടപ്പാട് -
ഉത്തരം: (C)

547. "പാഷാണത്തിലെ കൃമി' എന്ന പ്രയോഗത്തിനർഥം:
(എ) ശുദ്ധഗതിക്കാരൻ (ബി) തമാശക്കാരൻ
(സി) മഹാദുഷ്ടൻ (ഡി) നിഷ്ഫലവസ്തു
ഉത്തരം: (C)

548.ദന്തഗോപുരം എന്ന ശൈലിയുടെ അർഥം:
(എ) സുരക്ഷാസ്ഥാനം (ബി) നിഗൂഢസ്ഥാനം
(സി) സാങ്കൽപ്പിക സ്വർഗം (ഡി) വിശിഷ്ടവസ്തു
ഉത്തരം: (C)

549. ""A fair weather friend' എന്നാൽ:
(എ) ലാഘവചിത്തനായ സുഹൃത്ത്
(ബി) സന്തോഷവാനായ കൂട്ടുകാരൻ
(സി) പരസഹായിയായ ചങ്ങാതി
(ഡി) ആപത്തിൽ ഉതകാത്ത സ്നേഹിതൻ
ഉത്തരം: (D)

550. ചരിത്രാതീതകാലം എന്ന വാക്കിന്റെ ശരിയായ അർഥം:
(എ) ചരിത്രത്തിനുശേഷമുള്ള കാലം
(ബി) ചരിത്രം തുടങ്ങുന്ന കാലം
(സി) ചരിത്രത്തിനുമുമ്പുള്ള കാലം
(ഡി) ചരിത്രകാലം
ഉത്തരം: (C)

551. വ്യാഴദശ എന്ന ശൈലിയുടെ അർഥം:
(എ) കഷ്ടകാലം  (ബി) ഭാഗ്യകാലം
(സി) നാശകാലം - (ഡി) അമംഗളവേള
ഉത്തരം: (B)

552. ലംഘിക്കാനാവാത്ത അഭിപ്രായം എന്നർഥമുള്ളത്:
(എ) ഭരതവാക്യം (ബി) വേദവാക്യം
(സി) നളപാകം - (ഡി) ചകശ്വാസം -
ഉത്തരം: (B)

553. സീലിങ്ഗപദമേത്:
(എ) പാപി (ബി) പാപൻ
(സി) പാപിനി (ഡി) പൗത്രൻ
ഉത്തരം: (C)

554. അമ്മയുടെ അച്ഛൻ:
(എ) പിതാമഹൻ (ബി) ജാമാതാവ്
(സി) പൂർവികൻ | (ഡി) മാതാമഹൻ -
ഉത്തരം: (D)

555. "കബന്ധം' എന്ന വാക്കിനർഥം:
(എ) തല വേർപെട്ട ഉടൽ (ബി) ഉടൽ വേർപെട്ട തല
(സി) കൃത്രിമതലക്കെട്ട് (ഡി) തലയോട്ടി -
ഉത്തരം: (A)

556. "അധരവ്യായാമം' എന്ന ശൈലിയുടെ അർഥം:
(എ) വ്യർഥഭാഷണം (ബി) പുകഴ്ത്തൽ
(സി) അശുഭസൂചന (ഡി) ഗൂഢാലോചന -
ഉത്തരം: (A)

557.ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അർഥം:
(എ) മോഷണം (ബി) മഹാദോഹം
(സി) അവസാനമാർഗം (ഡി) സ്വാധീനത്തിൽ വരുത്തുക
ഉത്തരം: (D)

558.ശരിയായ പദം ഏത്?
(എ) ഭ്രഷ്ഠ് (ബി) ഭ്രഷ്ട്
(സി) ഭൃഷ്ട് (ഡി) ഭൃഷ്ഠ്
ഉത്തരം: (B)

559. താഴെക്കൊടുത്തിരിക്കുന്നവയിൽ പര്യായപദമല്ലാത്തത് ഏത്?
(എ) താരം  (ബി)  ഉഡു
(സി) ആതങ്കം  (ഡി) ഋക്ഷം
ഉത്തരം: (C)

560. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) ആദ്ധ്യാത്മീകം (ബി) അധ്യാത്മീകം
(സി) ആധ്യാത്മികം (ഡി) അധ്യാത്മികം
ഉത്തരം: (C)

561. ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം:
(എ) രുചികരമായ ഭക്ഷണം (ബി) തക്ക മറുപടി
(സി) നിഷ്ഫല വസ്ത (ഡി) നേർവിപരീതം
ഉത്തരം: (B)

562. തെക്കോട്ടു പോകുക എന്ന ശൈലിയുടെ അർഥം:
(എ) അവസാനം കാണുക(ബി) മരിക്കുക
(സി) കഷ്ടപ്പെടുക (ഡി) ഗതിയില്ലാതാകുക
ഉത്തരം: (B)

563. ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർഥം:
(എ) പുകഴ്ത്തുക (ബി) വധിക്കുക
(സി) പരിഹാസ്യനാക്കുക(ഡി) ധൂർത്തടിക്കുക
ഉത്തരം: (C)

564. എരിതീയിൽ എണ്ണയൊഴിക്കുക- എന്ന ശൈലിയുടെ അർഥം:
(എ) ദു:ഖം ഇല്ലാതാക്കുക (ബി) ക്ളേശം വർധിപ്പിക്കുക
(സി) ഭയം ഉണ്ടാക്കുക (ഡി) ആശ്വസിപ്പിക്കുക
ഉത്തരം: (B)

565. "പമ്പരം ചുറ്റിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) വിനോദിപ്പിക്കുക
(ബി) തമാശപറയുക
(സി) പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക
(ഡി) മദ്യപിക്കുക
ഉത്തരം: (C)

566. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം:
(എ) മുഴുപ്പട്ടിണി (ബി) തക്ക പ്രതിവിധി
(സി) ദുർബലന്യായം (ഡി) പൂർത്തിയാകാത്ത കാര്യം
ഉത്തരം: (D)

567. നളിനി എന്ന വാക്കിനർഥം:
(എ) താമര (ബി) താമരപ്പൊയ്ക്ക
(സി) നദി (ഡി) ചന്ദ്രൻ
ഉത്തരം: (B)

568. ശരിയായ പദമേത്?
(എ) സ്മരിക്കുക - (ബി) സ്ഫുരിക്കുക
(സി) ബുരിക്കുക (ഡി) സ്മരിക്കുക
ഉത്തരം: (B)

569. ഗോപി തൊടുക എന്ന ശൈലിയുടെ അർഥം:
(എ) സമാരംഭിക്കുക (ബി) വിഫലമാകുക
(സി) അപമാനിക്കുക (ഡി) അശുദ്ധമാകുക
ഉത്തരം: (B)

570. 'A few age of this k are Martin' എന്നതിന്റെ പരിഭാഷ:
(എ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
(ബി) പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
(സി) ചില പുസ്തകത്തിലെ ഈ പുറങ്ങൾ ആവശ്യമില്ല.
(ഡി) ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
ഉത്തരം: (D)

571. ശരിയായ പ്രയോഗമേത്?
(എ) പ്രതിനിധീകരിക്കുക (ബി) പ്രതിനിധികരിക്കുക
(സി) പ്രതിനിതീകരിക്കുക (ഡി) പ്രതിനിധീകരിക്കുക
ഉത്തരം: (D)

572. "Let me go to dinner' എന്നതിന്റെ പരിഭാഷ:
(എ) എന്നെ വിരുന്നിനു പോകാൻ സമ്മതിക്കുക
(ബി) എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക
(സി) എന്നെ വിരുന്നിനു പോകാൻ അനുവദിക്കുക
(ഡി) എനിക്ക് വിരുന്നിന് പോകണം
ഉത്തരം: (C)

573. കുന്ദം എന്നാൽ
(എ) മുല്ല (ബി) കുത്താനുള്ള ആയുധം
(സി) വള്ളി (ഡി) ഓട്ടക്കാരൻ
ഉത്തരം: (A)

574. 'His marriage was the turning point in his life എന്നതിന്റെ ശരിയായ തർജമ:
(എ) വിവാഹം അവന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
(ബി) അവന്റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
(സി) അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു (ഡി) വിവാഹം അവനെ ജീവിതത്തിൽ താല്പര്യമുള്ളവനാക്കി മാറ്റി
ഉത്തരം: (C)

575. പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത്:
(എ) ആമൂലാഗ്രം (ബി) ആചന്ദ്രതാരം
(സി) ആപാദചൂഡം (ഡി) സമസ്തം
ഉത്തരം: (C)

576.പൂജകബഹുവചനത്തിന്  ഉദാഹരണമല്ലാത്തത്:
(എ) തമ്പാക്കൾ (ബി) വാദ്ധ്യാർ
(സി) പണിക്കർ (ഡി) അദ്ധ്യാപകർ
ഉത്തരം: (D)

577. "Democracy is the "watch and ward' of Freedom'- എന്നതിന്റെ പരിഭാഷ.
(എ) ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെ രക്ഷയ്ക്കുള്ളതാണ്
(ബി) സ്വാതന്ത്ര്യം  കാത്തുസൂക്ഷിക്കലാണ് ജനാധിപത്യം
(സി) സ്വാതന്ത്ര്യത്തിന്റെ മൂല്യം ജനാധിപത്യത്തിലാണ്
(ഡി) സ്വാതന്ത്യത്തിന്റെ കാവൽഭടനാണ് ജനാധിപത്യം
ഉത്തരം: (D)

578. ശരിയല്ലാത്ത പ്രയോഗം ഏത്?
(എ) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ബി) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
(സി) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ഡി) അതുകൊണ്ടാണ്ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
ഉത്തരം: (D)

579. 'Attn the interview without fail' എന്നതിന്റെ പരിഭാഷ.
(എ) നിർബന്ധമായും ഇന്റർവ്യൂവിന് ഹാജരാകണം
(ബി) കൃത്യമായി ഇന്റർവ്യൂവിന് എത്തണം
(സി) ഇന്റർവ്യൂവിൽ പരാജയപ്പെടാം
(ഡി) ഇന്റർവ്യൂവിൽ പങ്കെടുത്താൽ പരാജയപ്പെടില്ല
ഉത്തരം: (A)

580. 'T MIt to 2 him off at the airt' എന്നതിന് യോജിക്കുന്ന വിവർത്തനം:
(എ) അവനെ അവസാനമായിക്കാണാൻ ഞാൻ വിമാനത്താവളത്തിൽപ്പോയി (ബി) അവനെ യാത്രയാക്കാൻ ഞാൻ വിമാനത്താവളത്തിൽപ്പോയി
(സി) അവനെ ഒരു നോക്കുകാണാൻ ഞാൻ വിമാനത്താവളത്തിൽ പോയി
(ഡി) അവനെ എതിരേൽക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയി
ഉത്തരം: (B)

581.മഞ്ജിരം എന്ന വാക്കിനർഥം:
(എ) കാൽച്ചിലമ്പ് (ബി) താമരപ്പൂവ്
(സി) ചന്ദ്രബിംബം (ഡി) ഇളംകാറ്റ്
ഉത്തരം: (A)

582. "To set free' എന്നതിന്റെ പരിഭാഷ:
(എ) സ്വതന്ത്രമാക്കുക (ബി) സ്വാതന്ത്യം നേടുക
(സി) സ്വത്രന്തമാകുക (ഡി) സ്വാതന്ത്യം പ്രഖ്യാപിക്കുക
ഉത്തരം: (A)

583. "Hockey is the national game of India' എന്നതിന്റെ പരിഭാഷ:
(എ) ഇന്ത്യയുടെ ദേശീയ വിനോദങ്ങളിലൊന്നാണ് ഹോക്കി
(ബി) ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
(സി) ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
(ഡി) ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി
ഉത്തരം: (D)

584. താഴെപ്പറയുന്നവയിൽ ശരിയായ ശൈലി ഏത്?
(എ) അംബരചുംബിയായ ആകാശം (ബി) അംബരചുംബിയായ ചെടി (സി) അംബരചുംബിയായ മതിൽ
(ഡി) അംബരചുംബിയായ കൊടുമുടി
ഉത്തരം: (D)

585. ഭർത്താവിന്റെ പര്യായമല്ലാത്തത്:
(എ) കണവൻ (ബി) തനയൻ
(സി) വല്ലഭൻ (ഡി) കാന്തൻ
ഉത്തരം: (B)

586. ""A rolling stone gathers no moss' എന്നതിനു സമാനമായ പഴഞ്ചൊല്ലത്?
(എ) ഉരുളുന്ന കല്ലിൽ പായൽ പുരളുമോ
(ബി) ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ
(സി) ഉരുളുന്ന കല്ലിൽ പൊടി പിടിക്കുമോ
(ഡി) ഉരുളുന്ന കല്ലിലും പായൽ പിടിക്കും
ഉത്തരം: (A)

587. "Nothing is worth than this day' എന്നതിന്റെ പരിഭാഷ:
(എ) ഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല
(ബി) വിലപ്പെട്ട ഒന്നും ഇന്നില്ല.
(സി) ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത്
(ഡി) എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ്
ഉത്തരം: (A)

588. "Indigenous medicine' എന്നത് ഏത് തരം ചികിത്സയുടേതാണ്?
(എ) ആയുർവേദം (ബി) സിദ്ധവൈദ്യം
(സി) നാട്ടുചികിത്സ (ഡി) സ്വയം ചികിത്സ
ഉത്തരം: (C)

589. താഴെക്കൊടുത്തിരിക്കുന്നവയിൽ "പറഞ്ഞയച്ചവൻ്' എന്നർഥം വരുന്ന വാക്ക്:
(എ) പ്രേക്ഷകൻ (ബി) പോഷകൻ
(സി) പ്രേഷകൻ (ഡി) പ്രോക്ഷകൻ
ഉത്തരം: (C)

590. History is the essence of innumerable biographies എന്നതിന്റെ പരിഭാഷ.
(എ) അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
(ബി) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(സി) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(ഡി) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
ഉത്തരം: (A)

591.‘Take French leave’ എന്നതിന്റെ മലയാള രൂപമേത്?
(എ) അനുവാദം കൂടാതെ ഹാജരാകാതിരിക്കുക
(ബി) ലീവെടുത്ത് നാടുവിടുക
(സി) ലീവെടുത്ത് മാറി നിൽക്കുക
(ഡി) ലീവെടുത്ത് വിദേശത്തുപോകുക
ഉത്തരം: (A)

592. കുളം കോരുക എന്ന ശൈലിയുടെ അർഥം
(എ) കുളം നിർമിക്കുക (ബി) കുളം വൃത്തിയാക്കുക
(സി) ഉന്മൂലനാശം വരുത്തുക (ഡി) ജലസേചന സൗകര്യമൊരുക്കുക
ഉത്തരം: (C)

593. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
(എ) വേറെ ഗത്യന്തരമില്ലാതെ അവസാനം അയാൾ മാപ്പുപറഞ്ഞു
(ബി) ഇവിടെ വീട്ടാവശ്യത്തിനുള്ള എല്ലാം സാധനങ്ങളും വിൽക്കപ്പെടും
(സി) പലരോഗങ്ങൾക്കും പ്രതിവിധി കഷായമാണ്
(ഡി) വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം
ഉത്തരം: (C)

594. "Slow and steady wins the race' എന്നതിന്റെ പരിഭാഷ:
(എ) നാടോടുമ്പോൾ നടുവേ ഓടുക
(ബി) താൻ പാതി ദൈവം പാതി
(സി) ചൊട്ടയിലെ ശീലം ചുടലവരെ
(ഡി) പയ്യെത്തിന്നാൽ പനയും തിന്നാം
ഉത്തരം: (D)

595. "Zero hour' എന്നതിന്റെ പരിഭാഷ:
(എ) മൗനസമയം (ബി) ഇടവേള
(സി) ശൂന്യവേള (ഡി) ചർച്ചാവേള
ഉത്തരം: (C)

596. "The world of human relationship is strange' എന്നതിന്റെ പരിഭാഷ:
(എ) മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്
(ബി) അത്ര വിചിത്രമാണോ മനുഷ്യബന്ധങ്ങളുടെ ലോകം
(സി) മനുഷ്യബന്ധം കൊണ്ടാണ് ലോകം വിചിത്രമാകുന്നത്
(ഡി) എന്തുമാത്രം വിചിത്രമാണ് മനുഷ്യബന്ധങ്ങളുടെ ലോകം 
ഉത്തരം: (A)

597. "When I saw him, he was sleeping' എന്നതിന്റെ പരിഭാഷ:
(എ) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
(ബി) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
(സി) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
(ഡി) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറക്കമായിരുന്നു
ഉത്തരം: (D)

598. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) കവിയിതി (ബി) കവയിത്രി
(സി) കവിയതി (ഡി) കവയത്രി
ഉത്തരം: (B)

599. "To break the heart' എന്ന പ്രയോഗത്തിന്റെ അർഥം:
(എ) ഹൃദയം കവിഞ്ഞൊഴുകുന്ന ദു:ഖമുണ്ടാകുക
(ബി) ഹൃദയം സ്തംഭിപ്പിക്കുക
(സി) ഹൃദയമില്ലാതെ പെരുമാറുക
(ഡി) ഹൃദയം നിന്നുപോകുക
ഉത്തരം: (A)

600. "Of all the flowers, I like rose best' എന്നതിന്റെ പരിഭാഷ:
(എ) എല്ലാ പൂക്കളിലും നല്ലത് റോസാണ്
(ബി) എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്ടമാണ്
(സി) റോസിനെക്കാളും എനിക്കിഷ്ടം മറ്റു പൂക്കളാണ്
(ഡി) എല്ലാ പൂക്കളിലും വെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു
ഉത്തരം: (D)


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here