Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 7

PSC Malayalam - Questions and Answers
പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ 
Chapter -7


151. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്നത്?
 (A) സി വി രാമൻപിള്ള
 (B) ചന്തുമേനോൻ
 (C) വി ടി ഭട്ടതിരിപ്പാട്
 (D) എം ഗുപ്തൻ നായർ
Answer: (A)

152. മലയാള ഭാഷയ്ക്കില്ലാത്തത്?
 (A) ഏകവചനം
 (B) ബഹുവചനം
 (C) ദ്വിവചനം
 (D) പൂജക ബഹുവചനം
Answer: (C)

153. പഞ്ചവാദ്യത്തിൽശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
(A) അഞ്ച്
 (B) നാല്
 (C) ഏഴ്
 (D) ആറ്
Answer: (D)

154. ഏത് കൃതിയെ മുൻനിർത്തിയാണ് എസ്‌.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
(A) ഒരു തെരുവിന്റെ കഥ
 (B) ഒരു ദേശത്തിന്റെ കഥ
 (C) ബാലിദ്വീപ്
 (D) കാപ്പിരികളുടെ നാട്ടിൽ 
Answer: (B)

155. കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?
 (A) ആട്ടക്കഥാ പ്രസ്ഥാനം
 (B) വഞ്ചിപ്പാട്ട്
 (C) ഗാഥാ പ്രസ്ഥാനം
 (D) പച്ച മലയാള പ്രസ്ഥാനം
Answer: (A)

156. 'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
 (A) എം.ആർ.നായർ
 (B) കുഞ്ഞനന്തൻ നായർ
 (C) കുഞ്ഞിരാമൻ നായർ
 (D) രമേശൻ നായർ
Answer: (A)

157. താഴെ പറയുന്നതിൽ സാമാന്യ ലിംഗത്തിന് ഉദാഹരമേത്?
 (A) മനുഷ്യർ
 (B) നഗരം
 (C) അധ്യാപിക
 (D) മിടുക്കൻ
Answer: (A)

158. രാജതരംഗിണിയുടെ രചയിതാവ്?
 (A) കല്ഹണന്
 (B) രാജശേഖരന്
 (C) സോമദേവന്
 (D) ജയദേവന്
Answer: (A)

159. സാമാന്യ നാമത്തിന് ഉദാഹരണം?
 (A) മാവ്
 (B) മഞ്ഞ്
 (C) മരം
 (D) മഴു
Answer: (D)

160.  വാൽമീകി രാമായണം കാവ്യരചനയ്ക്ക് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം?
(A) മഞ്ജരി
 (B) അനുഷ്ടുപ്പ്
 (C) സ്രഗ്ദ്ധര
 (D) പഞ്ചചാമരം
Answer: (B)

161. പ്രത്യയമില്ലാത്ത വിഭക്തി ഏത്?
 (A) നിർദ്ദേശിക
 (B) പ്രതിഗ്രാഹിക
 (C) സംയോജിക
 (D) ഉദ്ദേശിക
Answer: (A)

162. മലയാള വാക്യങ്ങളുടെ പദക്രമം:
(A) കര്ത്താവ്, കര്മം, ക്രിയ 
(B) ക്രിയ, കര്മം, കര്ത്താവ്
(C) കര്ത്താവ്, ക്രിയ, കര്മം
(D) കര്മം, കര്ത്താവ്, ക്രിയ
Answer: (A)

163. രൂപക സമാസത്തിനുദാഹരണം?
 (A) അടിമലർ
 (B) നാന്മുഖൻ
 (C) പൂനിലാവ്
 (D) മന്നവ നിയോഗം
Answer: (A)

164. ഏതു കവിയാണ്കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്?
 (A) ഉള്ളൂര്
 (B) വള്ളത്തോള്
 (C) കുമാരനാശാന്
 (D) അക്കിത്തം
Answer: (B)

165. താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്?
 (A) ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകൾ വരാം
 (B) ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം
 (C) ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം
 (D) ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം
Answer: (A)

166. മിഥ്യ എന്ന പദത്തിന്റെ വിപരീതം?
 (A) അമിഥ്യ
 (B) സത്യം
 (C) അസത്യ
 (D) തഥ്യ
Answer: (D)

167. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ?
 (A) അന്ധകാരനഴി
 (B) തമോവേദം
 (C) പ്രവാസം
 (D) ആരാച്ചാർ
Answer: (C)

168. 'കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്
(A)  പ്രയോജിക
(B)  ആധാരിക
(C)  നിർദേശിക
(D)  പ്രതിഗ്രഹിക
Answer: (B)

169. ശരിയല്ലാത്ത പ്രയോഗമേത്?
(A) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടും കയറിയിറങ്ങി
 (B) ചരമ വാർത്തയറിയിക്കാൻ അവൻ വീടുതോറും കയറിയിറങ്ങി
 (C) ചരമ വാർത്തയറിയിക്കാൻ അവർ ഓരോ വീടുതോറും കയറിയിറങ്ങി
 (D) ചരമ വാർത്തയറിയിക്കാൻ അവൻ എല്ലാ വീടും കയറിയിറങ്ങി
Answer: (C)

170. To get through fire and water - എന്ന പ്രയോഗത്തിനർത്ഥം?
 (A) ലക്ഷ്യം നേടാൻ ഏതു വിധ പ്രതിബന്ധങ്ങളേയും അപകടങ്ങളേയും നേരിടുക
 (B) വെള്ളത്തിലൂടെയും തീയിലൂടെയും സഞ്ചരിക്കുക
 (C) വെള്ളവും തീയും അണയ്ക്കുക
 (D) എങ്ങനെയും ലക്ഷ്യം നേടുക
Answer: (A)

171. ബാണം എന്ന പദത്തിന്റെ പര്യായ ശബ്ദം?
 (A) കൃപാണം
 (B) ശിഖി
 (C) ഹാലം
 (D) ദ്രോണം
Answer: (B)

172. മാവിൻപു എന്നത് ?
(A)  ഉദ്ദേശിക വിഭക്തി
(B)  സംബന്ധിക വിഭക്തി
(C)  മിശ്ര വിഭക്തി
(D)  വിഭക്ത്യാഭാസം
Answer: (D)

173. ‘Girls eat ice cream’ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
 (A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
 (B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും
 (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
 (D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
Answer: (C)

174. ജാഗരണം എന്ന പദത്തിന്റെ വിപരീത പദം?
 (A) പ്രമാണം
 (B) സുഷുപ്തി
 (C) അചേതനം
 (D) അപകൃഷ്കം
Answer: (B)

175. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക? ചെന്നൈ, മുംബൈ, കൊച്ചി?
 (A) തുറമുഖം
 (B) പട്ടണം
 (C) തലസ്ഥാനം
 (D) ജില്ല
Answer: (A)
<Next Page>
<Chapters: 010203040506, 07, 080910111213>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍